ഊട്ടിയിൽ നല്ല ഫൈവ് സ്റ്റാർ ഹോട്ടലിൽ മഹേഷ്‌ നേരത്തെ തന്നെ റൂം ഓക്കേ റെഡി ആക്കിയിട്ടു ഉണ്ടായിരുന്നു...

Valappottukal Page



രചന: Arun Nair

ഊട്ടിയിലേക്ക് ഉള്ള ഹണിമൂൺ ട്രിപ്പിൽ ആണ് മഹേഷും ദീപ്തിയും.....

  ദീപ്തി മഹേഷിനോട് ചേർന്നു ഇരുന്നു കാഴ്ചകൾ കാണുകയാണ്.....

അവരുടെ കാർ ഊട്ടിയിലേക്ക്  ചീറിപ്പാഞ്ഞു....
 
 കാറിൽ പാശ്ചാത്യ സംഗീതം നേരിയ ശബ്ദത്തിൽ അലയടിക്കുന്നു.... 

പുറം കാഴ്ചകളിൽ ലയിച്ചിരിക്കുന്ന ദീപ്തി 
മഹേഷിന്റെ ഉള്ളിലെ ചെറു പുഞ്ചിരി മാത്രം  അറിയുന്നില്ലായിരുന്നു...... 

ഊട്ടിയിൽ എത്തിയാൽ ഇത്രയും പെട്ടെന്ന് ഇവളെ വകവരുത്തണം..

എന്നിട്ടും വേണം ഇവളുടെ തന്തയുടെ കോടിക്കണക്കിനു രൂപയുടെ സ്വത്തിന്റെ ഏക അവകാശി ആകാൻ... അത്കൊണ്ട് മാത്രമാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത് തന്നെ... 

വളരെ ചെറിയ ഒരു വീട്ടിൽ ആണ് എൻ്റെ ജനനം....
  അച്ഛനും അമ്മയും കൂലിവേലക്കാർ,,,, അവിടെ നിന്നും ഇവിടം വരെ ഉള്ള വളർച്ച ആരെയും അസൂയ പെടുത്തുന്നത് ആണ്....

ഇപ്പോൾ താൻ ഓടിക്കുന്ന ഈ  ബെൻസ് കാർ തന്നെ ഒരുകാലത്തു തന്റെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നത് അല്ല. 

അത്കൊണ്ട് തന്നെയാണ് ദീപ്തിയുടെ അച്ഛൻ ആ ബിസ്സിനെസ്സ് രാജാവ് അയാളുടെ കമ്പനിയിൽ വെറും ഒരു മാനേജർ മാത്രം ആയിരുന്ന എന്നോട് ദീപ്തിയെ കല്യാണം കഴിക്കുന്നതിൽ വിരോധം ഉണ്ടോ എന്ന്  ചോദിച്ചപ്പോൾ ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ സമ്മതം മൂളിയത് 

പക്ഷെ എൻ്റെ രമ്യ......

 അവളായിരുന്നു ഒന്നും അല്ലാതെ ഇരുന്ന എന്നെ ഇവിടം വരെ എത്തിച്ചത്....

പക്ഷെ അവളെയും തൽകാലത്തേക്ക് മറക്കാതെ തരം ഇല്ലായിരുന്നു....

അവളുടെ സ്നേഹത്തോടെ ഉള്ള ശാസനകളും നേർ വഴിക്കു നടത്താൻ ഉള്ള കഴിവും എൻ്റെ ഉയർച്ചയിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്.....

മനസു കൊണ്ടും ശരീരം കൊണ്ടും എൻ്റെ സ്വന്തം ആയിരുന്ന രമ്യ....
ഞാൻ ദീപ്തിയെ വിവാഹം കഴിക്കാൻ പോകുക ആണെന്ന് അറിഞ്ഞപ്പോൾ അവൾ ഒരുപാട് കരഞ്ഞു പക്ഷെ എനിക്ക് ആ കണ്ണുനീർ തൽകാലം തുടക്കാൻ സമയം ഇല്ലായിരുന്നു 

അപ്പോൾ ആണ് പുറത്ത് നിന്നും നോട്ടം പിൻവലിച്ചു മഹേഷിനെ നോക്കികൊണ്ട്‌ ദീപ്തി പറഞ്ഞത് 

"മഹേഷേട്ടാ എന്തൊരു തണുപ്പ് ആണല്ലേ ഇവിടെ..... 

 ഞാൻ ഒരുപണക്കാരി ആണെങ്കിലും ഞാൻ ഇതുവരെ ഊട്ടി ഒന്നും വന്നിട്ടില്ല....

 അച്ഛന് എപ്പോളും ബിസ്സിനെസ്സ് മാത്രം താല്പര്യം ഉണ്ടായിരുന്നുള്ളു....

എൻ്റെ ഭാഗ്യം ആദ്യമായി ഊട്ടിയിൽ എൻറെ സ്വന്തം മഹേഷേട്ടന്റെ കൂടെ വരാൻ കഴിഞ്ഞത്... " 

ദീപ്തി പറഞ്ഞതൊന്നും കേൾകാതെ ആലോചനയിൽ മുഴുകി ഇരിക്കുന്ന 
മഹേഷിന്റെ മറുപടി ഒന്നും കിട്ടാഞ്ഞപ്പോൾ ദീപ്തി  മഹേഷിനെ തോണ്ടി കൊണ്ട് ചോദിച്ചു....
 
"മഹേഷേട്ടൻ എന്ത് ആലോചിച്ചു കൊണ്ട് ഇരിക്കുവാ "

അപ്പോൾ ആണ് മഹേഷ്‌  ചിന്തകളിൽ നിന്നും ഉണർന്നത് 

"ഞാൻ നിന്റെ രൂപം ഓർത്തു മയങ്ങി പോയി ദീപ്തി,,,, നിന്റെ സൗന്ദര്യം എന്നെ അത് പോലെ മത്തു പിടിപ്പിക്കുന്നു ദീപ്തി.... 
ഊട്ടി വരെ ചെല്ലും തോന്നുന്നില്ല അതിനു മുൻപ് തന്നെ കൊതി സഹിക്കാൻ വയ്യാതെ ഞാൻ എവിടേലും വണ്ടി നിര്ത്തും "

മഹേഷിന്റെ മറുപടി കേട്ടിട്ട് ദീപ്തി സന്തോഷത്തോടെ പൊട്ടി ചിരിച്ചു... 

"എൻ്റെ ഭാഗ്യം ആണ് എൻ്റെ മഹേഷേട്ടൻ.... 

എന്നാലും എൻ്റെ മഹേഷേട്ടാ എനിക്ക് കൊടൈക്കനാൽ പോകണം എന്നായിരുന്നു ആഗ്രഹം,, അത് മഹേഷേട്ടൻ സമ്മതിച്ചില്ലല്ലോ...... 
അതിനു എനിക്ക് പിണക്കം ഉണ്ട് "

"ചക്കരെ ദീപ്തി, ഒരാഴ്ച ഊട്ടിയിലെ തണുപ്പത്ത് അടിച്ചു പൊളിച്ചതിനു ശേഷം നമുക്കു കൊടൈക്കനാൽ പോകാം അതും കഴിഞ്ഞേ ഉള്ളു തിരിച്ചു വരവ് "

"അല്ലേലും എനിക്ക് അറിയാം എൻ്റെ മഹേഷേട്ടനു എൻ്റെ മനസു വിഷമിപ്പിക്കാൻ പറ്റില്ല എന്നു 
ഞാൻ കുറച്ചു നേരം കൂടി പ്രകൃതി ഭംഗി ആസ്വദിക്കട്ടെ മഹേഷേട്ടാ "

"നീ ആസ്വദിക്കു പൊന്നെ "

ആ സമയം മഹേഷ്‌ ഓർക്കുക ആയിരുന്നു...

 ഊട്ടിയിൽ ഇവളെ കൊല്ലാൻ ഉള്ളവരെ റെഡി ആക്കിയിട്ടു കൊടൈക്കനാൽ പോയാൽ പിന്നെ വല്ലതും  നടത്താൻ പറ്റുമോ... 

അത് കൊണ്ട് ആണ് മഹേഷ്‌  ഇവിടെ മതി എന്നു തീരുമാനിച്ചത് 

എന്തായാലും ദൈവം നിനക്ക് അറിഞ്ഞു സൗന്ദര്യം നൽകിയിട്ടുണ്ട് അത്കൊണ്ട് ഇവിടുന്നു പോകുമ്പോൾ മാത്രമേ നിന്റെ ആയുസ് ഞാൻ എടുക്കു,,,,, ഈ ഒരാഴ്ച കൊല്ലും മുൻപ് നിന്റെ ശരീരം എനിക്ക്   സുഖിക്കണം... 

എന്നിട്ടു നിന്റെ പേരിൽ ഉള്ള സ്വത്തും തട്ടി രമ്യയും ആയി എനിക്ക് അടിച്ചു പൊളിക്കണം,,,,, ഇതാണ് എനിക്ക് ദൈവം  അതിനു തന്ന അവസരം,,,, എന്നോട് ക്ഷമിക്കു ദീപ്തി 

ഊട്ടിയിൽ നല്ല ഫൈവ് സ്റ്റാർ ഹോട്ടലിൽ മഹേഷ്‌ നേരത്തെ തന്നെ റൂം ഓക്കേ റെഡി ആക്കിയിട്ടു ഉണ്ടായിരുന്നു 
അവർ റൂമിൽ വന്നു കയറി ചായ കുടിയും കഴിഞ്ഞു 

റൂമിലേക്ക് വന്ന വെയ്റ്ററോട് മഹേഷിനു 2 ലാർജ് സ്ക്കോച്ചും ദീപ്തിക്കു നല്ല ചൂട് ചായയും പറഞ്ഞു 

ചായ ദീപ്തി ഊതി ഊതി കുടിച്ചപ്പോൾ അവളുടെ മൊഞ്ചു കണ്ടിട്ട് മഹേഷിന്റെ രക്ത ഓട്ടം വർധിച്ചു, അവൻ അവളെ പിടിച്ചു അമർത്തി ചുംബിച്ചു,....

ആ ചുടു ചുംബനം കുറച്ചു അധിക നേരം നീണ്ടു....
 കാര്യങ്ങൾ അവിടെ നിന്നും പോകുന്നു കണ്ടപ്പോൾ ദീപ്തി പറഞ്ഞു 

"ഒന്ന് ഫ്രഷ് ആയിട്ടു നമുക്കു തകർക്കാം മഹേഷേട്ടാ....

 എനിക്ക് ഫ്രഷ് ആയി വരുമ്പോളേക്കും ഒരു ചായ കൂടി പറഞ്ഞേക്കണേ മഹേഷേട്ടാ.. "

ചായ കുടിച്ചു തീർത്തിട്ട് ദീപ്തി  ഫ്രഷ് ആകാൻ കയറി ആ സമയത്ത് മുഴുവൻ മഹേഷ്‌ ദീപ്തിയെ കൊല്ലാൻ അവൻ ഏല്പിച്ച കൊലയാളികളോട് പ്ലാൻ തയ്യാറാക്കി വെച്ചോ ഏഴാം ദിവസത്തേക്ക് എന്നു പറയുക ആയിരുന്നു.......... കയ്യിൽ  കൊണ്ട് വന്ന സ്ക്കോച്ചും ഉണ്ട് 
പതിയെ സിപ് ചെയ്തുകൊണ്ട് ഇരുന്നു 

ദീപ്തി ഇറങ്ങിയപ്പോൾ അവൾ ഫ്രഷ് ആയതല്ലേ ഞാനും ഒന്ന് ഫ്രഷ് ആയേക്കാം വച്ചു.  രണ്ടാളും ഫ്രഷ് ആയിട്ടു സുഖിക്കുമ്പോൾ ഒരു പ്രത്യേക  ശരീര സുഖം ഫീൽ ചെയ്യാറുണ്ട്... 

"ദീപ്തി ഞാനും ഒന്ന് ഫ്രഷ് ആയിട്ട് വരാം, നിനക്ക് ഉള്ള ചായ വന്നിട്ടുണ്ട് " 

പറഞ്ഞിട്ട് മഹേഷും ഫ്രഷ് ആവാൻ കയറി 

ഫ്രഷ് ആകാൻ കയറിയപ്പോൾ എൻ്റെ മനസു മുഴുവൻ എങ്ങനെ രമ്യയെ ഈ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തും എന്നോർത്ത് വ്യാകുലപ്പെടുക ആയിരുന്നു,,,,,, അവളെ ബോധിപ്പിക്കണം എങ്ങനെ എങ്കിലും,,,,, അവളോട്‌ ഒപ്പം ജീവിച്ചു സുഖിക്കണം അതാണ് ചെറുപ്പത്തിൽ തൊട്ടുള്ള എൻ്റെ ആഗ്രഹം.... 

"മഹേഷേട്ടാ ഇത് എന്ത് എടുക്കുകയാണ്....???? 
എത്ര നേരം ആയി കയറിയിട്ട്... 
എനിക്ക് ഒറ്റയ്ക്ക് ഇരുന്നു ആകെ ബോർ അടിക്കുന്നു.... 
ഒന്ന് പെട്ടെന്നു വായോ ഇറങ്ങി "

ദീപ്തി ഡോറിൽ തട്ടിക്കൊണ്ടു പറഞ്ഞു... 

"ഞാൻ ഇപ്പോൾ വരാം മുത്തേ " 

വിളിച്ചു പറഞ്ഞു,,, തൽകാലം  രമ്യയുടെ ഓർമ്മകൾ മാറ്റിവെച്ചു... 

എന്നിട്ടു പെട്ടെന്ന് തന്നെ ഫ്രഷ് ആയി 

ഫ്രഷ് ആയപ്പോൾ എൻ്റെ ഉള്ളു നിറയെ ദീപ്തിയുടെ മൊഞ്ചും ആരെയും കൊതിപ്പിക്കുന്ന ഗന്ധവും, ആരിലും കാമം ഉണർത്തുന്ന അവളുടെ ശരീരവും മാത്രം ആയിരുന്നു
ഇറങ്ങുമ്പോൾ തന്നെ പൊക്കി എടുത്തു സുഖിക്കണം അവളെ 

വെളിയിലോട്ടു ഇറങ്ങിയതും എൻ്റെ നെഞ്ചിന് കൂട്  തുളച്ചു എന്തോ പോകുന്നത് പോലെ തോന്നി.... 

ചുറ്റും നോക്കിയപ്പോൾ ദീപ്തി ഒരു തോക്കും പിടിച്ചു നിൽക്കുന്നു കൂടെ ഒരു ചെറുപ്പക്കാരനും....

എനിക്ക് എൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല 

മരണത്തിലേക്ക് ഉള്ള എൻ്റെ അവസാനത്തെ നിമിഷങ്ങളിൽ അവൾ എന്നോട് വന്നു പറഞ്ഞു.... 

"നിന്നെ പോലെ ഒരു പിച്ചയെ കെട്ടി ജീവിക്കാൻ എനിക്ക് മനസില്ല....

അച്ഛന്റെ നിർബന്ധം കാരണം ഞാൻ സമ്മതിച്ചതായിരുന്നു...
ഇത് എൻ്റെ കാമുകൻ പ്രണവ്,,,,,,,,, ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കണം അതിനു നീ മരിച്ചേ പറ്റു.... 

അതിനു ഇനി ഇതിലും നല്ലൊരു "അവസരം"കിട്ടണം എന്നില്ല,,,, അത്കൊണ്ട് ഗുഡ് ബൈ 

അവളുടെ വാക്കുകൾ കേട്ടു മരവിച്ചു നില്കുവാർന്നു മഹേഷ്‌ 

അവൾ അത്രയും പറഞ്ഞു തീർന്നതും മഹേഷിന്റെ  തലയും പിളർന്നു അടുത്ത ഒരു ബുള്ളറ്റ് പോയി കഴിഞ്ഞിരുന്നു 


രചന: Arun Nair

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top