രണ്ടാംക്കെട്ട്, ഭാഗം: 5

Valappottukal Page


രചന: SANDRA C.A.(Gulmohar❤️)
രാഹുലിന് നേരെ ഞാൻ കത്തി വീശിയതും പേടിച്ച് പിറകോട്ട് മാറിയ രാഹുൽ നിലതെറ്റി വീണു...


അപ്പോഴേക്കും വേദന അടക്കി ഏഴുന്നേൽക്കാൻ ശ്രമിച്ച അമ്മുവിന്റെ അടി വയറ്റിൽ ഞാൻ ചവിട്ടാൻ കാലു പൊക്കുന്നത് കണ്ട് അവൾ കെെക്കൂപ്പി തൊഴുതു...


അത് കണ്ടതും ഹൃദയത്തിലെവിടെയോ അവളോടുളള മൃദുല വികാരങ്ങൾ അണപ്പൊട്ടുന്നത് ഞാൻ അറിഞ്ഞു... 

പക്ഷേ,


പാടില്ല..


അമ്മായിയുടെ വാക്കുകൾ ഒാർത്ത് ദേഷ്യത്തെ മുഴുവൻ മനസ്സിലേക്ക് ആവാഹിച്ച് ഞാൻ അമ്മുവിന്റെ മുടി കുത്തിന് പിടിച്ചെഴുന്നേൽപ്പിച്ചു...


ഞാൻ അടിച്ച കവിൾ ചുവന്നു തിണർത്തു കിടക്കുന്നിടത്തു കുത്തി പിടിച്ചു ഞാൻ അലറി..


"കിച്ചൂട്ടൻ ആരുടെ മകനാ...??"


വേദന കൊണ്ട് പുളയുന്ന അവളുടെ കണ്ണിൽ കൂടി പുറത്തേക്ക് വെളളം ചാടിയെങ്കിലും മറുപടി ഒന്നും വന്നില്ല...


ഒന്നും കൂടി അവൾക്ക് നേരെ കെെ ഉയർത്തിയതും പേടിച്ച് അവൾ പറഞ്ഞു..


"ന്റെ മകനാ..ഞാൻ നൊന്തു പ്രസവിച്ച എന്റെ മകനാ കിച്ചു...!!"


ഒരു ആന്തലോടെ അമ്മ നിലത്തേക്ക് ഇരിക്കുന്നതും അച്ഛൻ അമ്മയെ പിടിക്കുന്നതും ഞാൻ കണ്ടെങ്കിലും എന്റെ ശ്രദ്ധ ചുറ്റുമുളള നാട്ടുക്കാരിൽ ആയിരുന്നു..


എല്ലാവരിലും ഞെട്ടൽ പ്രകടമായെങ്കിലും അമ്മായിയുടെ മുഖം മാത്രം വിളറി വെളുത്തു ഇരിക്കുകയായിരുന്നു...


തലക്കുനിച്ചു കരയുന്ന അമ്മുവിന്റെ കഴുത്തിലേക്ക് വാക്കത്തി ചേർത്തു ഞാൻ ബാക്കി പറയാൻ രാഹുലിനെ നോക്കിയെങ്കിലും അയാൾ അനങ്ങിയില്ല...


അയാളെ പേടിപ്പിക്കാനായി ഞാൻ വേഗത്തിൽ കത്തി കൊണ്ട് അമ്മുവിന്റെ കെെയ്യിൽ ചെറുതെങ്കിലും രക്തം പൊടിയുന്ന ഒരു മുറിവ് ഉണ്ടാക്കി..


അതു കണ്ടു പേടിച്ച് അപ്പോൾ തന്നെ അയാൾ എന്റെ മുന്നിലേക്ക് മുട്ടു കുത്തി ഇരുന്നു,കെെക്കൂപ്പി...


"അവളെ ഒന്നും ചെയ്യല്ലേ...

ഞാൻ എല്ലാം പറയാം...!!"



"വേഗം പറ....!!"

അടി കൊണ്ട് അവശയായ അമ്മുവിന്റെ കഴുത്തിൽ കത്തി വെച്ചു ഞാൻ ചീറി...


"എന്റെ പെങ്ങൾ രാജിയുടെ കൂട്ടുക്കാരിയായിരുന്നു ഈ അഹല്ല്യ..

അവൾ വഴി ഞങ്ങൾ പരസ്പരം അടുത്തു..

ഒടുവിൽ തമ്മിൽ പിരിയാൻ കഴിയില്ലെന്ന് ഉറപ്പായ  അന്ന് ഞങ്ങൾ എന്റെ വീട്ടുക്കാരെ എതിർത്ത് ബാംഗ്ലൂരിൽ ഒരു വീടെടുത്ത് താമസം തുടങ്ങി..

അവിടെ വെച്ചാണ് കിച്ചു മോൻ ജനിക്കുന്നത്..

അപ്പോഴേക്കും എന്റെ വീട്ടിൽ ഞങ്ങളുടെ ബന്ധം അംഗീകരിച്ചു..


അഹല്ല്യയുടെ വീട്ടിൽ സംസാരിക്കാൻ വന്നപ്പോളാണ് അവൾക്ക് കല്യാണം കഴിക്കാത്ത ഒരു ചേച്ചിയുണ്ടെന്ന് ഞാൻ അറിഞ്ഞത്..

ആദ്യം അമൃതയുടെ കല്യാണം നടത്താൻ വേണ്ടിയാണ് ഞാനും അഹല്യയും കൂടി അമൃതയ്ക്കെതിരെ വീട്ടുക്കാരെ തിരിച്ചത്..

അതിനിടയിലാണ്..."


പെട്ടെന്ന് അയാളുടെ വാക്കുകൾ മുറിച്ച് ആരോ വിളിച്ചറിയിച്ചത് പ്രകാരം ഒരു പോലീസ് ജീപ്പ് മുന്നിൽ വന്നു നിന്നൂ..


ജീപ്പിൽ നിന്നും SI അന്നാ ചാണ്ടി ചാടിയിറങ്ങിയതും അവർക്കരികിലേക്ക് രാഹുലും അമ്മായിയും ഒാടുന്നതും എന്തൊക്കെയോ പറയുന്നതും ഞാൻ കണ്ടു...


വല്ലാത്തൊരു തളർച്ച എന്നെ ബാധിച്ചെങ്കിലും ഇനിയും അറിയാനുളള സത്യങ്ങൾ ബാക്കി നിൽക്കുന്നത് കൊണ്ട് അമ്മുവിനെ ഞാൻ സ്വതന്ത്രമാക്കിയില്ല..


കേട്ടിടത്തോളം അന്നാ ചാണ്ടി ഒരു മനുഷ്യസ്നേഹിയാണ്...


കുറ്റവാളികളെ എന്ത് റിസ്ക്കെടുത്തും അഴിക്ക് അകത്താൻ മടിയില്ലാത്തവൾ...


കഴിഞ്ഞ ദിവസം വണ്ടിയിൽ കെട്ടി വളർത്തു നായയെ വലിച്ചിഴച്ച പ്രമുഖ നേതാവിനെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തു ജയിലിൽ ഇട്ട ധീര വനിതയാണ് അവർ...


ന്യായം തന്റെ ഭാഗത്താണെങ്കിലും ഇവരെ ഉപദ്രവിച്ചത് തെറ്റാണ്..


അതെ സമയം നാട്ടുക്കാരിലാരോ മുൻപ് നടന്ന ദൃശ്യങ്ങളൊക്കെ ഫോണിൽ പകർത്തിയത് കാണുകയായിരുന്നു അവർ..


"സഹിക്കെട്ട് ആ കൊച്ച് ചെയ്തു പോയതാ മേഡം,അത്രത്തോളം അത് അനുഭവിച്ചിട്ടുണ്ട്" എന്ന് നാട്ടുക്കാരിലാരോ പറയുന്നത് മൂളി കേട്ട് എന്റെ അടുത്തേക്ക് അവർ നടന്നടക്കുമ്പോൾ ധെെര്യമെല്ലാം ചോർന്ന് വീണ് പോകുമോ എന്ന് ഒരു നിമിഷം എനിക്ക് തോന്നി പോയി..


എന്റെ തൊട്ട് അടുത്ത് വന്നവർ കെെ നീട്ടിയതും യാന്ത്രികമായി ഞാൻ കത്തി അവരുടെ കെെകളിലേക്ക് നീട്ടി..


അമ്മുവിനെ പിടിച്ച് കേസ് കൊടുക്കുന്നുണ്ടോ എന്നവർ ചോദിച്ചതും അവൾ കരഞ്ഞു കൊണ്ട് ചീറി..


"ഇവർ എന്നെ കൊല്ലാൻ നോക്കി മേഡം..എത്രയും വേഗം ഇവരെ അറസ്റ്റ് ചെയ്യണം...!!"


അവൾ പറയുന്നത് കേട്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല,അവൾ അങ്ങനെ പറഞ്ഞില്ലെങ്കിലെ അദ്ഭൂതം ഉളളൂ...


അവളെ ഒന്നു നോക്കിയതിന് ശേഷം എന്നോട് അവർ ചോദിച്ചു..

"ഇത്രയും നാൾ മാനസ്സികമായും ശാരീരികമായും പീഡിപ്പിച്ചതിനും അപവാദങ്ങൾ പ്രചരിപ്പിച്ചതിനും ഇവർക്കെതിരെ കേസ് കൊടുക്കുന്നുണ്ടോ..?".


അവരുടെ ചോദ്യം കേട്ട് അമ്പരന്ന് നിന്ന എന്നെ അവർ പതിയെ പിടിച്ച് ജീപ്പിനടുത്തേക്ക് കൊണ്ട് പോയപ്പോൾ പുറകിൽ നിന്നും അമ്മയുടെയും കിച്ചൂട്ടന്റെയും ഉയർന്ന കരച്ചിലുകൾ എന്നെ കൂടുതൽ ദുർബലയാക്കി..


പെട്ടെന്ന് ഞങ്ങളുടെ മുന്നിലേക്ക് റിട്ട.കോൺസ്റ്റബിൾ തങ്കമണി ചേച്ചി വന്ന് അവരോട് എന്തൊക്കെയോ ചോദിച്ചെങ്കിലും
 "ഒന്നുമില്ല,ജാമ്യം ഒന്നും വേണ്ട,കേസ് എടുക്കുന്നില്ല..പേടിക്കണ്ട.." 

എന്ന് മാത്രം ചേച്ചിയോട് പറഞ്ഞു അവർ എന്നെ ജീപ്പിനടുത്തേക്ക് കൊണ്ട് പോയപ്പോളാണ് പുച്ഛത്തോടെ ഒരു വശത്തായി നിൽക്കുന്ന അമ്മായിയെ ഞാൻ കണ്ടത്..


SI യുടെ മുന്നിൽ വെച്ച് തന്നെ ഞാൻ അമ്മായിയോട് വിളിച്ചു പറഞ്ഞു..


"അമ്മായി ഞാൻ തിരിച്ചു വരുമ്പോളേക്കും എന്നോട് പലവട്ടമായി വാങ്ങിയ പണവും മകളുടെ കല്യാണത്തിനായി ഞാൻ എടുത്ത ലോൺ പെെസയും ഒാരോ തവണ ഏലയ്ക്ക വിൽക്കുമ്പോൾ വന്ന് മേടിച്ചു കൊണ്ട് പോകുന്ന വിഹിതവുമൊക്കെ കൂടി ചേർത്ത് ഒരു മൂന്നു ലക്ഷത്തോളം രൂപയും അതിന്റെ പലിശയും എന്റെ കെെയ്യിൽ കിട്ടിയിരിക്കണം..

ഇല്ലെങ്കിൽ.....!!!"


ഞാൻ പറഞ്ഞു നിർത്തിയതും ബാക്കി SI  അന്നാ ചാണ്ടി ചാടി കയറി പറഞ്ഞു..


"ഇല്ലെങ്കിൽ പിന്നെ നിങ്ങൾ പുറം ലോകം കാണില്ല...!!"


പേടിച്ചു നിൽക്കുന്ന അമ്മായിക്കും സഹതാപത്തോടെ നിൽക്കുന്ന നാട്ടുക്കാരുടെയും മുന്നിലൂടെ ഞാൻ ജീപ്പിലേക്ക് കയറി..


മുന്നിൽ അന്നാ ചാണ്ടി കയറിയതും വണ്ടിയെടുത്തു...


വണ്ടി കുറച്ചു മുന്നോട്ട് നീങ്ങിയതും ഞാൻ പൊട്ടികരഞ്ഞു..


അവരിലെതോ പോലീസുക്കാർ എന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും എന്റെ നെഞ്ചിലെ നീറ്റൽ അടങ്ങിയില്ല..


പോലീസ് സ്റ്റേഷന്റെ മുന്നിൽ വണ്ടി നിർത്തിയതും എന്റെ നെഞ്ചിൽ ഒരു ആന്തലുയർന്നു...

 

ദൂരെ നിന്നും കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് അതിനുളളിൽ...


പക്ഷേ, എന്നെ ഞെട്ടിച്ചു കൊണ്ട് ബാക്കിയുളള പോലീസുക്കാരെ ഇറക്കിയതിന് ശേഷം  കോമ്പൗണ്ടിൽ തന്നെ കിടന്നിരുന്ന മറ്റൊരു വാഹനത്തിലേക്ക് എന്നെ കയറ്റി,ഡ്രെെവിങ് സീറ്റിലേക്ക് അന്നാ ചാണ്ടിയും കയറി..


ആ ഇന്നോവ പോലീസ് സ്റ്റേഷന്റെ കവാടം കഴിഞ്ഞതും വീണ്ടും എന്റെ മനസ്സ് അസ്വസ്ഥമായി തുടങ്ങി..


എന്തോ ഒരു ആപത്ത് തന്നെ തേടി വരുന്നത് പോലെ എനിക്ക് തോന്നി തുടങ്ങി..


ഗൗരവ്വത്തോടെ ഡ്രെെവിങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അന്നാ ചാണ്ടിയോട് ഭയം മൂലം എനിക്ക് ഒന്നും ചോദിക്കാനും സാധിക്കുന്നുണ്ടായിരുന്നില്ല..


പ്രായം മുപ്പത് വയസ്സോളമെ ഉളളുവെങ്കിലും കാരിരുമ്പിന്റെ കരുത്തും ചങ്കുറ്റവുമാണ് അവർക്ക്..


പക്ഷേ, വെളുത്ത നിറവും ചുവന്നു തുടുത്ത അധരങ്ങളും തിങ്ങി നിറഞ്ഞ കൺപീലികളും അവർ സുന്ദരിയാണെന്നുളള സത്യം വിളിച്ചൊതുന്നുണ്ടായിരുന്നു...


പരിചിതമല്ലാത്ത വഴികളിലൂടെയുളള യാത്ര എന്നെ വല്ലാതെ പരിഭ്രാന്തിയാക്കിയെങ്കിലും മനസ്സ് ശാന്തമാക്കാൻ ശ്രമിച്ച് വഴിയൊര കാഴ്ച്ചകളിലേക്ക് ഞാൻ ശ്രദ്ധ തിരിച്ചു...


പെട്ടെന്നാണ് ഒരു വലിയ വീടിന്റെ ഗേറ്റിലേക്ക് വണ്ടി തിരിച്ചത്..


മതിലിന്റെ പുറത്ത് സ്വർണ്ണ ലിപികളിൽ കൊത്തി  വെച്ചിരിക്കുന്ന ആ പേര് കണ്ടതും ഞാൻ ഞെട്ടി പോയി...





"ജോഷ്വാ കളത്തിപറമ്പിൽ...!!!"


ആദ്യത്തെ എന്റെ അമ്പരപ്പ് ഒന്നു മാറിയപ്പോഴേക്കും വണ്ടി ഗേറ്റ് കടന്ന് വീടിന് മുന്നിൽ എത്തിയിരുന്നു...!!


പുറത്തേക്ക് തികട്ടി വരുന്ന കരച്ചിൽ അടക്കി ഞാൻ അവർക്ക് നേരെ കെഞ്ചിയെങ്കിലും അതിന് മുൻപ് അവർ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയിരുന്നു...


എന്റെ സെെഡിലുളള ഡോർ തുറന്ന് എന്നെ അവർ വലിച്ചിറക്കിയപ്പോളേക്കും ഞാൻ ഉറക്കെ കരഞ്ഞു പോയിരുന്നു..


എന്റെ പ്രിയപ്പെട്ടവന്റെ മുന്നിൽ ഒരു തെറ്റുക്കാരിയായി നിൽക്കുന്നതിലും ഭേദം മരിക്കുന്നതാണ് എന്ന് തോന്നിയ ആ നിമിഷം കുതറിയോടാൻ ഞാൻ ശ്രമിച്ചെങ്കിലും അന്നാ ചാണ്ടിയുടെ കരുത്തിൽ ഞാൻ തോറ്റു പോയി...


അപ്പോഴേക്കും ഒരു അമ്മച്ചിയും കൂടെ അതി സുന്ദരിയായ ഒരു പെൺക്കുട്ടി കെെയ്യിൽ ഒരു കുഞ്ഞിനെയും കൊണ്ട് പുറത്തേക്ക് വന്നിരുന്നു..


ഞാൻ ആ പെൺക്കുട്ടിയെ സൂക്ഷിച്ച് നോക്കി..


ഇതായിരിക്കണം ജോഷ്വായുടെ ഭാര്യ..!!


ഹൃദയം പൊട്ടി തകർന്ന് രക്തമൊഴുകുന്നത് ഞാൻ അറിഞ്ഞു..



പിടിച്ചു നിൽക്കാൻ ഒരു അത്താണിയെന്ന പോലെ ഞാൻ അന്നാ ചാണ്ടിയുടെ കെെയ്യിൽ മുറുകെ പിടിച്ചു..


ഈ നിമിഷം എന്റെ മുന്നിലേക്ക് അവൻ എത്തുമെന്ന് എനിക്ക് മനസ്സിലായി..


അതിന് മുൻപ് ഞാൻ മരിച്ചു പോയിരുന്നെങ്കിലെന്ന് ആത്മാർത്ഥമായി ദെെവത്തോട് പ്രാർത്ഥിച്ചു...


ഈ ഒരു ആഗ്രഹമെങ്കിലും ദെെവം സാധിച്ചു തന്നിരുന്നെങ്കിൽ..


പെട്ടെന്നാണ് അന്നാ ചാണ്ടിയുടെ ഫോൺ റിങ് ചെയ്തത്..




ഫോൺ അറ്റെൻന്റ് ചെയ്തതും അവരുടെ മുഖത്ത് ഒരു പരിഭ്രമം പടർന്നു..


പെട്ടെന്ന് അവർ എന്നെ തിരികെ വണ്ടിയിലേക്ക് കയറ്റി..


കാര്യമറിയാതെ പുറത്തേക്ക് വന്ന അമ്മച്ചിയോട് അന്നാ ചാണ്ടി പറഞ്ഞത് കേട്ട് എന്റെ ഉളളിലെ അവസാന ധെെര്യവും ചോർന്നു പോയി..
****

"അമൃതയുടെ അമ്മയ്ക്ക് ഒരു നെഞ്ചു വേദന പോലെ..

ഇവിടെ മെഡിക്കൽ ട്രസ്റ്റിലേക്ക് കൊണ്ട് പോയിട്ടുണ്ട്...

എത്രയും വേഗം ഞങ്ങൾക്ക് അങ്ങോട്ട് പോകണം അമ്മച്ചി...


അവനോട് പറഞ്ഞേക്ക്....!!"


അന്നാ ചാണ്ടി അങ്ങനെ പറഞ്ഞതും ഞാൻ തകർന്നു പോയി..


ആശുപത്രിയിൽ ഞങ്ങൾ എത്തുമ്പോൾ പ്രാർത്ഥിക്കാൻ പോലും ശക്തിയില്ലാത്ത അവസ്ഥയിലായിരുന്നു ഞാൻ..

ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് അന്നാ ചാണ്ടി എന്നെ ചേർത്തു പിടിച്ചാണ് അകത്തേക്ക് നടന്നത്..

അല്ലെങ്കിൽ ഒരു പക്ഷേ ഞാൻ എപ്പോഴേ ചങ്കു പൊട്ടി മരിച്ചേനേ...


ICCU വിന്റെ മുന്നിൽ തന്നെ കണ്ടു തളർന്നിരിക്കുന്ന അച്ഛനെ..!!

ഈ ജന്മം കൊണ്ട് ഇനി ആ പാവം അനുഭവിക്കാൻ ബാക്കിയൊന്നുമില്ല...

നാട്ടുക്കാരിൽ ചിലരൊക്കെ തന്നെയാണ് അവിടെയുളളത്..

അമ്മുവോ രാഹുലോ അവിടെ ഇല്ലായിരുന്നു..

ഒരു നിമിഷം ഞാൻ ഞെട്ടി പോയി..

കിച്ചൂട്ടനെ അവർ കൊണ്ട് പോയി കാണുമോ..???

നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന എന്റെ അടുത്തേക്ക് പെട്ടെന്ന് തങ്കമണി ചേച്ചി വന്നു..

വിതുമ്പുന്ന ചുണ്ടുകളോടെ ചേച്ചിയോട് ഞാൻ കിച്ചൂട്ടനെ തിരക്കിയതും ആരെയും മയക്കുന്ന പാൽ പുഞ്ചിരിയും കെെയ്യിൽ നിറയെ ചോക്ലേറ്റുകളുമായി കാർത്തിയേട്ടൻ അവനെയും കൊണ്ട് അങ്ങോട്ടേക്ക് വന്നു..


തങ്കമണി ചേച്ചിയുടെ മകനാണ്, കോളേജ് ലെക്ച്ചറും സാമൂഹ്യപ്രവർത്തകനുമായ  കാർത്തിയേട്ടൻ...

അവനെ കണ്ടതും ഞാൻ വാരിയെടുത്തു ഉമ്മകൾ കൊണ്ട് മൂടി..

എന്റെ കരച്ചിൽ കണ്ടവനും കരയാൻ തുടങ്ങിയതും കാർത്തിയേട്ടൻ ബലമായി അവനെ എന്നിൽ നിന്നും എടുത്ത് പുറത്തേക്ക് നടന്നു..


അന്നാ ചാണ്ടിയും തങ്കമണി ചേച്ചിയും കൂടിയെന്ന പതിയെ അച്ഛന്റെ അടൂത്തിരുത്തി..


പരസ്പരം ഒാരോ നോട്ടത്തിലൂടെ ഞങ്ങൾ വേദന പങ്കു വെച്ചു..


പൊട്ടി പോകുമെന്നുറപ്പായ നിമിഷം അച്ഛന്റെ തോളിലേക്ക് ഞാൻ പതിയെ തല ചായ്ച്ചു...


48 മണിക്കൂറുകൾ കഴിഞ്ഞെ എന്തെങ്കിലും പറയാൻ പറ്റുകയുളളൂവെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ച് തങ്കമണി ചേച്ചിയും ഭർത്താവ് കരുണാകരൻ ചേട്ടനും അന്നാ ചാണ്ടിയും കാർത്തിയേട്ടനും ഒഴിച്ച് ബാക്കിയുളള നാട്ടുക്കാരെല്ലാം മടങ്ങി..


BP യിൽ വെരിയേഷൻസ് കാണിച്ചതിനെ തൂടർന്ന് അച്ഛനെയും ഒരു റൂമിലേക്ക് മാറ്റി ഡ്രിപ്പ് ഇട്ട് കിടത്തി,കൂട്ടിനായി കാർത്തിയേട്ടനും കിച്ചൂട്ടനും ഇരുന്നു..


സ്റ്റേഷനിൽ നിന്നും പല തവണ കോളുകൾ വന്നിട്ടും അതെല്ലാം ഒഴിവാക്കി അന്നാ ചാണ്ടി പുലർച്ചെ അമ്മയ്ക്ക് ബോധം തെളിയുന്നത് വരെ എന്റെ ഒപ്പം ഇരുന്നു..

മരുന്നും മറ്റും സാധനങ്ങളുമായി അടുത്ത് തന്നെ കരുണാകരൻ ചേട്ടനും ഭാര്യയും ഉണ്ടായിരുന്നു..


പുലർച്ചെ ആയതും അമ്മ നോർമലായെന്ന് കേട്ടപ്പോളായിരുന്നു ഞാൻ ഒന്നു ശ്വാസം നേരെയെടുത്തത്..


അത്രയൂം നേരം ഒാരോ നിമിഷവും അമ്മയുടെ അവസ്ഥയ്ക്ക് കാരണക്കാരി ഞാൻ ആണെന്നോർത്ത് ഉരുകുയായിരുന്നു ഞാൻ..


ഈ സമയങ്ങളിൽ പല തവണ അമ്മുവിനെ പല തരത്തിൽ വിവരം അറിയിച്ചെങ്കിലും അവൾ തിരിഞ്ഞു പോലും നോക്കിയില്ല...


ഇതിനിടയിൽ എന്നെ കാണണമെന്ന് അമ്മ പറഞ്ഞപ്പോൾ വിറയ്ക്കുന്ന മനസ്സോടെയാണ് ഞാൻ ICU വിലേക്ക് ചെന്നത്..


നിറയെ ട്യൂബുകൾ ധരിച്ച അമ്മയുടെ രൂപം കണ്ടതും കരച്ചിൽ തികട്ടിയെങ്കിലും സ്വയം നിയന്ത്രിച്ചു അമ്മയുടെ അടുത്തേക്ക് ഞാൻ നടന്നു..


എന്നെ കണ്ടതും ആ കണ്ണുകൾ ഒന്നു തിളങ്ങി..

നെബ്യൂല കുത്തിയ കെെകളാൽ എന്റെ കരം കവർന്ന് അമ്മ പതിയെ പറഞ്ഞു..


"മോൾക്ക് അമ്മയോട് ദേഷ്യമുണ്ടോ..??"


 നിറഞ്ഞ കണ്ണുകളോടെ ഞാൻ അമ്മയെ നോക്കിയതും അമ്മ തുടർന്നു..


"മോൾ ഒന്നും പറയണ്ട,അമ്മ പറയുന്നതൊക്കെ മോൾ കേൾക്കണം,ഒരു പക്ഷേ, ഇത് പറയാതെ പോയാൽ എന്റെ ആത്മാവിന് ശാന്തി കിട്ടില്ല..


വളരെ പാവപ്പെട്ട ഒരു വീട്ടിലാ അമ്മ ജനിച്ചത്..

ഒരു നേരം വയർ നിറച്ച് കഴിക്കാൻ ആഹാരം സ്വപ്നം കണ്ടിരുന്ന അമ്മയ്ക്കൊക്കെ ആഢംബരമായിരുന്നു വിദ്യാഭ്യാസം..!!

പഠിക്കാൻ പറ്റാത്തത് കൊണ്ട് അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്റെ കുഞ്ഞുങ്ങളെയെങ്കിലും നന്നായിട്ട് പഠിപ്പിക്കണമെന്ന്..!!


അച്ഛന് വയ്യാത്തായതിൽ പിന്നെ മോൾക്ക് പഠിക്കാൻ പറ്റിയില്ല..


പിന്നെയുളള എന്റെ പ്രതീക്ഷ അമ്മുവിലായിരുന്നു..

വലിയ പഠിപ്പുളള അവൾ വലിയവളാണെന്ന് ഈ പൊട്ടി വിശ്വസിച്ചു പോയി..


അവൾ പറയുന്നതോക്കെയാണ് ശരിയെന്ന് ഒാർത്തു പോയി..

അവളുടെ വാക്കുകൾക്ക് കൂടുതൽ വില കൊടുത്തു..പക്ഷേ, ഒരിക്കലും ഞാൻ നിങ്ങളെ രണ്ട് പേരെയും വേർതിരിച്ചു കണ്ടിട്ടില്ല..


എന്റെ ധാരണകളെല്ലാം തെറ്റായിരുന്നുവെന്ന് ഇപ്പോളാ എനിക്ക് മനസ്സിലായത്..


പഠിച്ചാൽ മാത്രം പോരാ..നല്ല സ്വഭാവഗുണം കൂടി വേണമെന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി..അതെന്റെ ഈ മോൾക്ക് വേണ്ടുവോളം ഉണ്ട്..


ഈ അമ്മയോട് മോൾ പൊറുക്കില്ലേ...??"


അമ്മ പറഞ്ഞു നിർത്തിയതും കരഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു..


"എന്താ അമ്മേ ഇത്..

അമ്മ എന്റെ അമ്മയല്ലേ..

അമ്മയ്ക്കൊന്നുമില്ല..

എന്റെ അമ്മയ്ക്ക് പെട്ടെന്ന് സുഖമാകും കേട്ടോ...

എന്നിട്ട് നമ്മുക്ക് ഗുരുവായൂർ പോകണം..

ഇപ്പോൾ അമ്മ സമാധാനമായിട്ട് കിടക്ക്..

എനിക്ക് അമ്മയോട് സ്നേഹം മാത്രമെ ഉളളൂ..!!"


അമ്മയൂടെ നെറ്റിയിൽ ഒരു ഉമ്മ നൽകി തിരിച്ചിറങ്ങുമ്പോൾ എന്റെ അമ്മ എന്നെ തിരിച്ചറിഞ്ഞതിൽ ഉളളു കൊണ്ട് ദെെവത്തോട് നന്ദി പറയുകയായിരുന്നു ഞാൻ...!!!


           ❄️❄️❄️❄️❄️❄️❄️



ഒരാഴ്ച്ചയോളം അമ്മ ആശൂപത്രിയിൽ കിടന്നു..

ആ ദിവസങ്ങളിലൊന്നും അമ്മു അങ്ങോട്ടേക്ക് തിരിഞ്ഞു പോലും നോക്കിയില്ല...


അവൾ വരാത്തതിൽ അമ്മയ്ക്ക് വിഷമമുണ്ടെങ്കിലും പതിയെ പതിയെ അതെല്ലാം കിച്ചൂട്ടന്റെ കുസൃതികളിൽ അലിഞ്ഞു പോയി..


അന്നാ ചാണ്ടിയുടെ ഭീഷണി പേടിച്ച് അമ്മായി പിറ്റെ ദിവസം തന്നെ എന്റെ അക്കൗണ്ടിലേക്ക് 4 ലക്ഷം രൂപ ഇട്ടിരുന്നതിനാൽ ആശുപത്രിയിലെ ചെലവുകൾക്ക് വേണ്ടി ആരുടെയും മുന്നിൽ കെെ നീട്ടേണ്ടി വന്നില്ല...


ആശൂപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുന്നത് വരെ കരുണാകരേട്ടനും തങ്കമണി ചേച്ചിയും കാർത്തിയേട്ടനും കൂടെ തന്നെ ഉണ്ടായിരുന്നു..

അമ്മയ്ക്ക് അത്രയും സീരിയസ്സായിട്ട് കൂടി അമ്മായി ഒന്നു തിരിഞ്ഞു പോലും നോക്കിയിരുന്നില്ല..


ഇടയ്ക്കൊക്കെ കാർത്തിയേട്ടന്റെ സാമീപ്യം എന്നെ വല്ലാതെ തളർത്തുന്നുണ്ടായിരുന്നു..


പണ്ട് ആ കണ്ണുകളിലെ പ്രണയം കാണാതെ ഞാൻ നടന്നിട്ടുണ്ട്..

പക്ഷേ, ഇന്ന് സഹായിക്കാൻ ആരുമില്ലാത്ത ഈ അവസ്ഥയിൽ കാർത്തിയേട്ടന്റെ സഹായം തന്നെ നിവർത്തി കേടു കൊണ്ട് മേടിക്കേണ്ടി വരുന്നു..



ഇതിനിടയിൽ അന്നാ ചാണ്ടി എനിക്ക് "അന്ന ചേച്ചി"യായി മാറിയിരുന്നു..


ഒന്നും പറഞ്ഞില്ലെങ്കിലും 
ജോലി തിരക്കിനിടയിൽ ഒാടിയെത്തുന്ന അവരുടെ കരുതൽ എപ്പോഴോക്കെയോ എന്നിൽ ജോഷ്വായുടെ ഒാർമകൾ ഉണർത്തി..


പക്ഷേ, അപ്പോഴും അവരും ജോഷ്വായും തമ്മിലുളള ബന്ധം എനിക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല...!!!



    ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️


അമ്മയെ ഡിസ്ചാർജ് ആക്കുന്ന ദിവസമായിരുന്നു ജീവിതം എനിക്ക് നേരെ അടുത്ത പ്രതിസന്ധി നീട്ടിയത്..


അമ്മു പുതിയ വീട് വെച്ചത് കൊണ്ട് തന്നെ വീട് പൂട്ടി അവൾ പോയതിനാൽ നേരത്തെ എടുത്ത കുറച്ചു വസ്ത്രങ്ങൾ മാത്രമായി ഞങ്ങൾ പെരുവഴിയിൽ നിൽക്കേണ്ടി വന്നു..


വയ്യാത്ത അമ്മയെയും കൊണ്ട് എവിടേക്ക് പോകുമെന്നോർത്ത് അമ്പരന്നു നിൽക്കുമ്പോൾ കാർത്തിയേട്ടൻ ഒരു രക്ഷകനായി വീണ്ടും വന്നു...


അവരുടെ അടുത്ത് തന്നെ നല്ലൊരു വാടക വീട് മണിക്കൂറുകൾ കൊണ്ട് തന്നെ ശരിയാക്കി അമ്മയെ അങ്ങോട്ട് കൊണ്ട് പോയി..


ഞങ്ങൾ അവിടെ എത്തുന്നതിന് മുൻപ് തന്നെ ആത്യാവശ്യം വേണ്ട സാധനങ്ങൾ അവിടെ ഒരുക്കിയിരുന്നു..


എങ്ങനെ നന്ദി പറയണമെന്ന് പോലും അറിയാതെ പകച്ചു ഞാൻ നിന്നപ്പോൾ പകരം ഒരു ചെറു ചിരി നൽകി കാർത്തിയേട്ടൻ നിന്നു...!!



      ❄️❄️❄️❄️❄️❄️❄️❄️❄️


അമ്മ സ്വന്തം കാര്യങ്ങൾ ചെയ്യാൻ തുടങ്ങുന്നത് വരെ ശംമ്പളത്തോടെ തന്നെ നിർമ്മല ചേച്ചി എനിക്ക് ലീവ് തന്നു..


അത് വാങ്ങാൻ എന്റെ ആത്മാഭിമാനം അനുവദിക്കാത്തതിനാൽ ഫോണിലൂടെയും ഇടയിക്കിടയ്ക്ക് പോയി ഞാൻ തറിയിലെ ജോലികൾ ചെയ്തു പോന്നൂ...


എല്ലാത്തിനും സഹായവുമായി തങ്കമണി ചേച്ചിയും കുടുംബവും കൂടെയുണ്ടായിരുന്നു..


       ❄️❄️❄️❄️❄️❄️❄️❄️❄️


പതിയെ അന്ന ചേച്ചിയുടെ ഇടപെടൽ മൂലം അമ്മു അച്ഛന്റെ പേരിലുളള സ്ഥലം തിരികെ എഴുതി തന്നു...


അതിന് നന്ദിയായി അന്ന ചേച്ചിയുടെ മുന്നിൽ കെെക്കൂപ്പിയപ്പോൾ ചേച്ചി ഒന്നെ ആവശ്യപ്പെട്ടുളളൂ..


"ജോഷ്വായ്ക്ക് ഒന്നു സംസാരിക്കണം...!!"


പ്രിയപ്പെട്ടവന്റെ മുന്നിൽ തെറ്റുക്കാരിയായി നിൽക്കേണ്ടി വരുന്ന ഒരു പെണ്ണിന്റെ ഗതിക്കേട് കരഞ്ഞു കൊണ്ട് ഞാൻ പറഞ്ഞപ്പോൾ അവരെന്നെ ചേർത്തു പിടിച്ചു പറഞ്ഞു,


"അവന് പറയാനുളളത് നീ കേൾക്കണം..


തെറ്റിദ്ധാരണകൾ മാറ്റിയാൽ മാത്രമെ രണ്ട് പേർക്കും ഒരു ജീവിതം ഉണ്ടാകൂ...


അതിന് ഒരു കൂടി കാഴ്ച്ച അനിവാര്യമാണ്...!!


അമൃതയ്ക്ക് അതിന് സമയം വേണമെന്ന് എനിക്ക് അറിയാം..


പക്ഷേ, വെെകരുത്...


അവൻ അത്ര പാവമാണ്...!!!"


ആ വാക്കുകൾ കേട്ടതും എന്റെ നെഞ്ചു പൊട്ടി പോയി..


"ചേച്ചീ..ഞാൻ..

ഞാൻ ഇങ്ങനെ ഒരു അവസ്ഥയിലാണെന്ന് അറിഞ്ഞാൽ അവൻ ഒരുപാട് വിഷമിക്കും..!!"


ഇടറുന്ന എന്റെ വാക്കുകൾ കേട്ടതും എന്നെ ചേർത്തു പിടിച്ചു അന്നാ ചാണ്ടി പറഞ്ഞു..


"ഇനിയും ഒരുപാട് കാര്യങ്ങൾ നീ തിരിച്ചറിയാനുണ്ട് കുട്ടി..


അതറിയാൻ നീ വെെകരുത്..

കാരണം...


ജീവിതം ഹ്രസ്വമാണ്..

ചിലപ്പോൾ അടുത്ത നിമിഷം ഇല്ലാതാകുന്ന ഒരു നീർകുമിളയുടെ ആയുസ്സെ നമ്മുക്കൊക്കെ കാണൂ...!!


അവനെ കേൾക്കാൻ നീ നിന്നു കൊടുക്കണം..

അധികം വെെകീക്കരുത്...!!"


അന്നാ ചാണ്ടിയുടെ വാക്കുകളിലെ പൊരുൾ മനസ്സിലായില്ലെങ്കിലും ജോഷ്വായുമായുളള കൂടിക്കാഴ്ച്ചയ്ക്കായി ഞാൻ എന്റെ മനസ്സിനെ പാകപ്പെടുത്തി...!!


      ❄️❄️❄️❄️❄️❄️❄️❄️❄️❄️


പതിയെ പതിയെ ഞാനും അച്ഛനും അമ്മയും കിച്ചൂട്ടനും അടങ്ങുന്ന ഞങ്ങളുടെ കൊച്ചു കുടുംബത്തിൽ സന്തോഷം തിരികെയെത്തി..


അമ്മ ആരോഗ്യം വീണ്ടെടുത്തതോടെ ഞാൻ ജോലിയ്ക്ക് പോയി തുടങ്ങി..


അച്ഛൻ പതിയെ കൃഷിക്കാര്യങ്ങളും നോക്കി തുടങ്ങിയതോടെ വാടകയ്ക്കെടുത്ത ആ വീട് കുറച്ച് സ്ഥലം വിറ്റ് ഞങ്ങൾ സ്വന്തമായി മേടിച്ചു...


ഇതിനിടയിൽ അമ്മുവിന്റെയും മുൻ ഭർത്താവിന്റെയും വിവാഹം ഗംഭീരമായി നടന്നെങ്കിലും ഞങ്ങളെ ആരെയും വിവരമറിയിച്ചിരുന്നില്ല..


എന്തിന് സ്വന്തം ചോരയായ കിച്ചൂട്ടനെ പോലും വിവാഹം കഴിച്ചിട്ടും അവർ അന്വേഷിച്ച് വന്നില്ല...!!!


എങ്കിലും അമ്മുവിന്റെ അവഗണനകൾ എല്ലാം മറന്ന് കിച്ചുട്ടന്റെ കുസൃതികളിൽ ഞങ്ങൾ ഒരു സ്വർഗ്ഗം പണിതു...!!

അവനായിരുന്നു ഞങ്ങളുടെ ജീവിക്കാനുളള ഏക പ്രതീക്ഷ..!!


ഇതിനിടയിലാണ് അമ്മായിയുടെ വീട്ടിൽ വലിയൊരു ദുരന്തമുണ്ടായത്..


പൊന്ന് പോലെ നോക്കി വളർത്തിയ ഏക മകൾ കൂടെ പഠിക്കുന്ന ഒരാൾക്കൊപ്പം ഇറങ്ങി പോയി...


അവളെ കണ്ടു പിടിച്ചു ചെന്നെങ്കിലും അവൾ തിരികെ വരാൻ തയ്യാറായില്ല..


അവസാനം ലക്ഷങ്ങൾ മുടക്കി അവളെ പഠിപ്പിക്കാൻ ചെലവാക്കിയ ബാധ്യതകൾ മാത്രം അമ്മായിക്ക് ബാക്കിയായി..


മകൾ പോയതിൽ മനംനൊന്ത് അമ്മാവൻ കളളു കുടി കൂടി തുടങ്ങിയതോടെ അമ്മായിക്ക് കൂലി പണിക്കിറങ്ങി കുടുംബം പുലർത്തേണ്ട ഗതികേട് തുടങ്ങി...

അമ്മായിയെ ഒാർത്ത് പാവം തോന്നിയെങ്കിലും ഇപ്പോൾ ഞാൻ ചെല്ലുന്നത് അവർക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകേണ്ട എന്നോർത്ത് ഞാൻ സ്വയം അകന്ന് നിന്നു...


          ❄️❄️❄️❄️❄️❄️❄️


പലപ്പോഴും ഒരു സംസാരത്തിനായി കാർത്തിയേട്ടൻ വന്നപ്പോളോക്കെ അതിവിദഗ്ധമായി ഞാൻ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു..


ആ കണ്ണുകളിലെ പ്രണയം കാണുമ്പോളോക്കെ ആപത്തു കാലത്ത് സഹായിച്ച ഒരു കുടുംബത്തെ ഒാർമ വരുന്നതിനാൽ മനപൂർവ്വം ഞാൻ ആ സ്നേഹം കണ്ടില്ലെന്നു നടിച്ചു..


മാത്രമല്ല,ഹൃദയത്തിന്റെ ആഴത്തിൽ വേരീറങ്ങിയ ഒരു പ്രണയത്തിന്റെ അവശേഷിപ്പുകൾ ഇപ്പോളും എന്നിലുണ്ടായിരുന്നു..


അതിന്റെ അവസാന വേരും പിഴുതെറിഞ്ഞിട്ട് വേണം എനിക്ക് എന്റെ ജോഷ്വായെ കാണാൻ...!!!!!




       ❄️❄️❄️❄️❄️❄️❄️ 


അന്ന് കെെത്തറി യൂണിറ്റിൽ തിരക്ക് ഒട്ടുമില്ലാതിരുന്നിട്ടും മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നുണ്ടായിരുന്നു...


വീട്ടിൽ വിളിച്ച് അവിടെ കുഴപ്പമില്ലെന്ന് പലവട്ടം ഉറപ്പിച്ചെങ്കിലും പ്രിയപ്പെട്ടതെന്തോ നഷ്ട്ടമാകുന്ന ഒരു പേടി എന്നിൽ നിറഞ്ഞു...


അതുക്കൊണ്ട് തന്നെ നിർമല ചേച്ചിയോട് അനുവാദം വാങ്ങി വീട്ടിലേക്ക് പുറപ്പെടുമ്പോളായിരുന്നു പതിവില്ലാതെ എന്റെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടത്..


ഉളളിലെ അസ്വസ്ഥത കൊണ്ട് ഞാൻ വളരെ വേഗം ബാഗിൽ നിന്നും ഫോണെടുത്ത് നോക്കി...



"രാജി കോളിംഗ്...!!!"


അമ്മുവിന്റെ കൂട്ടുക്കാരിയായിരുന്ന കാലത്ത് എപ്പോഴോ സേവ് ചെയ്തതാണ്..


പക്ഷേ, ഒരിക്കൽ പോലും വിളിച്ചിട്ടില്ല..

തന്നെയുമല്ല,വിവാഹമോചനം നേടി അവിടെ നിന്നും ഇറങ്ങിയിട്ട് ഇത്രയും നാളുകൾക്ക് ശേഷം രാജി പഴയ നാത്തൂനായ തന്നെ വിളിക്കണമെങ്കിൽ എന്തോ വലിയ പ്രശ്നമുണ്ടെന്ന് ഉളളിലിരുന്നാരോ പറയുന്നത് പോലെ എനിക്ക് തോന്നി...


ഞാൻ വേഗം കോൾ എടുത്തതും മറു വശത്തു നിന്നും ഒരു കരച്ചിലോടെ പറഞ്ഞു..


"അമൃതേച്ചി...

രാഹുലേട്ടനും അഹല്യയും സഞ്ചരിച്ച കാർ ആക്സിഡന്റായി...


രണ്ട് പേർക്കും സീരിയസ്സാ....!!


എല്ലാവരെയും വിവരമറിയിച്ചോളാൻ ഡോക്ടർ പറഞ്ഞു...!!"


ഒരു പൊട്ടിക്കരച്ചിലോടെ രാജി അത് പറഞ്ഞതും ചെവി കൊട്ടിയടച്ചത് പോലെ ഞാൻ നിന്ന് പോയി...


കാഴ്ച്ചകൾ മറച്ച് കണ്ണുനീർ ഒഴുകിയിറങ്ങുമ്പോൾ ഒാർമകളിലെവിടെയോ ചേച്ചിയുടെ കെെപിടിച്ചു മാത്രം നടക്കുന്ന,വെളളി കൊലുസിട്ട ഒരു കൊച്ചു പെണ്ണിന്റെ മുഖം ഒാടിയെത്തി...



"എന്റെ അമ്മു മോൾ....!!"

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top