രചന: ഉണ്ണി കെ പാർത്ഥൻ
ഭാഗം: 1
"ഒന്ന് പോയി കിടന്നുറങ്ങ് പെണ്ണേ.."
അടുക്കളയിൽ നിന്നും ജോലികൾ കഴിഞ്ഞു നൈറ്റി എടുത്തു എളിയിൽ ഒന്നുടെ ഉയർത്തി കുത്തി കൊണ്ട് ശ്രീവിദ്യാ ഉറക്കെ വിളിച്ചു പറഞ്ഞു...
"അമ്മേ ഒരു അഞ്ചു മിനിറ്റ് കൂടെ...
ക്ലൈമാക്സ് ആയിന്നേ...
ലാലേട്ടൻ ഇപ്പൊ ജീപ്പിൽ കേറി പോകും..."
കൈ വിരൽ ചുണ്ടിൽ കടിച്ചു പിടിച്ചു കൊണ്ട് വൈശാലി മറുപടി കൊടുത്തു...
"എത്ര വട്ടം കണ്ടതാ പെണ്ണേ നീ ഈ പടം..
എന്നിട്ടും ടിവിയിൽ വന്നാൽ എത്ര പാതിരാത്രി വരേ ആണേലും കാണാൻ ന്താ ഒള്ളത് ഈ സിനിമയിൽ..."
ശ്രീവിദ്യ വൈശാലിയുടെ അടുത്ത് സോഫയിൽ വന്നിരുന്നു കൊണ്ട് ചോദിച്ചു..
"അമ്മേ...
ചിത്രം സിനിമ കണ്ടിട്ട് അമ്മ അങ്ങനെ പറയരുത് ട്ടോ..
ലാലേട്ടന്റെ ആരാധകർ കേട്ടാൽ അമ്മയെ പഞ്ഞിക്കിടും..."
തിരിഞ്ഞിരുന്നു ശ്രീവിദ്യയേ നോക്കി കിറി കോട്ടി കൊണ്ട് വൈശാലി പറഞ്ഞു...
"മിണ്ടല്ലേ..
പരസ്യം കഴിഞ്ഞു..."
വൈശാലി ടിവിയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു...
"എന്നേ കൊല്ലാതിരിക്കാൻ പറ്റുമോ സാറേ...
ഇല്ല ലേ..."
ലാലേട്ടന്റെ ആ ഡയലോഗ് കേട്ട് വൈശാലിയുടെ കണ്ണുകൾ നിറഞ്ഞു...
"എന്നാലും..
ഇങ്ങേരു ഇത് ന്ത് അഭിനയാ ന്റെ പൊന്നോ...
ഒരു രക്ഷേമില്ല..."
ശ്രീവിദ്യ സ്വയം പറഞ്ഞു..
"ഞാൻ കാണുന്നില്ലേ..
കണ്ടാൽ ഞാനും കൂടി ഇരുന്നു കരയേണ്ടി വരും.."
സ്വയം പറഞ്ഞു കൊണ്ട് ശ്രീവിദ്യ റൂമിലേക്ക് നടന്നു...
"എന്നാലും ന്റെ ലാലേട്ടാ..
ങ്ങള് കിടുവാ ട്ടോ.."
ഒന്നുടെ തിരിഞ്ഞു ടിവിയിലേക്ക് നോക്കി കൊണ്ട് ശ്രീവിദ്യ പിറു പിറുത്തു...
"നീ ന്താ ഒറ്റക്ക് നിന്നു വർത്തമാനം പറയുന്നത്..."
കട്ടിലിൽ കിടന്നു കൊണ്ട് അരവിന്ദൻ ചോദിച്ചു...
"ഒന്നുല്ല മനുഷ്യാ..
മ്മടെ ലാലേട്ടന്റെ അഭിനയം കണ്ട് പറഞ്ഞതാ.."
വാതിൽ കുറ്റിയിട്ട് കട്ടിലിൽ വന്നിരുന്നു കൊണ്ട് മുടി മെടഞ്ഞു കെട്ടുന്നതിനടിയിൽ അരവിന്ദനെ നോക്കി പറഞ്ഞു...
"മ്മ്..
ചിത്രം ല്ലേ.."
അരവിന്ദൻ ചോദിച്ചു..
"മ്മ്.."
ശ്രീവിദ്യ മൂളി...
"ന്താ മുടിയൊക്കെ മെടഞ്ഞു കെട്ടുന്നേ.."
അരവിന്ദൻ ശ്രീവിദ്യയുടെ വയറിൽ പതിയെ തോണ്ടി കൊണ്ട് ചോദിച്ചു..
"എനിക്ക് വയ്യ അതന്നെ..
മനസിലായില്ലേ ഇത്രയും വർഷമായിട്ട്.."
കിറി കോട്ടി കൊണ്ട് മറുപടി പറഞ്ഞു..
"എന്നാലും.."
അരവിന്ദൻ ഒന്നുടെ ചേർന്നിരുന്നു..
"ദേ മനുഷ്യാ..
ഒരെന്നാലുമില്ല...
മോളേ കെട്ടിക്കാറായി..
എന്നിട്ടും..
ങ്ങള് ദേ ഇതും കെട്ടിപിടിച്ചു കിടന്നോ.."
ഒരു തലയിണ എടുത്തു അരവിന്ദന്റെ കയ്യിലേക്ക് എടുത്തു കൊടുത്തു കൊണ്ട് ലൈറ്റ് ഓഫ് ചെയ്തു തിരിഞ്ഞു കിടന്നു ശ്രീവിദ്യ..
"ഡീ..."
"ഡീ.."
"നിങ്ങൾക്ക് ന്താ മനുഷ്യാ.."
തിരിഞ്ഞു കിടന്നു കൊണ്ട് ശ്രീവിദ്യ ചോദിച്ചു...
"ന്റെ നെഞ്ചിൽ കിടന്നൂടെ പെണ്ണേ നിനക്ക്..."
ശ്രീവിദ്യയുടെ നെറ്റിയിൽ പതിയെ തലോടി കൊണ്ട് അരവിന്ദൻ ചോദിച്ചു..
"ഉവ്വ്..
ഉവ്വ്..
എനിക്ക് മനസിലാവുന്നുണ്ട്.."
അരവിന്ദന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു കൊണ്ട് ശ്രീവിദ്യ പറഞ്ഞു...
"ങ്ങട്ട് വാടീ..."
അരവിന്ദൻ ശ്രീവിദ്യയേ നെഞ്ചിലേക്ക് ചേർത്ത് ചേർത്ത് പിടിച്ചു...
"ഇങ്ങേരുടെ ഒരു കാര്യം.."
കുറുകി കൊണ്ട് ശ്രീവിദ്യ ഒന്നുടെ അരവിന്ദന്റെ നെഞ്ചിലേക്ക് പൂണ്ടു..
***********************************
"ഇന്നെന്താ ഉറങ്ങാൻ നേരം വൈകിയോ..."
ചോദ്യം കേട്ട് വൈശാലി തലയിണ ഒന്നുടെ മുറുക്കി നെഞ്ചോട് ചേർത്ത് കിടന്നു...
"ഡോ..
തന്നോടാ ചോദിച്ചേ...
ഇന്ന് ഉറങ്ങാൻ വൈകിയോ ന്നു.."
"മ്മ്.."
മൂളിക്കൊണ്ട് വൈശാലി ഒരു കാൽ എടുത്തു മറ്റൊരു തലയിണയുടെ മേലേ കയറ്റി വെച്ചു..
"ഞാൻ കരുതി താൻ ഇന്ന് ഉറങ്ങില്ല ന്ന്..."
ആ ശബ്ദം വല്ലാതെ നേർത്തിരിന്നു അപ്പോൾ..
"ഹേയ്...
ഞാൻ സിനിമ കണ്ടിരുന്നു...
അതാണ് ലേറ്റ് ആയത്.."
"ഹോ...
സന്തോഷായി.."
ആ ശബ്ദം വീണ്ടും പറഞ്ഞു..
"സന്തോഷമോ..
അതെന്തിന്..."
തലയിണയിലെ പിടുത്തം ഒന്നുടെ മുറുക്കി വൈശാലി..
"എത്ര നാളായി ന്നോ..
ഞാൻ തന്നോട് സംസാരിക്കുന്നു...
താൻ ഒന്നും കേൾക്കുന്നില്ലായിരുന്നു ഇത് വരേ.."
"ങ്ങേ..
അതിനു ന്റെ ചെവിക്ക് യാതൊരു കുഴപ്പമില്ല ലോ.."
"അതുകൊണ്ടല്ല ന്നേ..
ഞങ്ങളുടെ സംസാരമൊന്നും നിങ്ങൾക്ക് കേൾക്കാൻ കഴിയില്ല..
അതോണ്ട് പറഞ്ഞതാ.."
"ആഹാ..
ആരാ ഈ ഞങ്ങൾ..."
പുതപ്പ് ഒന്നുടെ എടുത്തു മുഖത്തേക്ക് മൂടി കൊണ്ട് വൈശാലി ചോദിച്ചു..
"ഞങ്ങൾ അല്ല..
ഞാൻ.."
നേർത്ത ശബ്ദത്തിൽ വൈശാലിയുടെ ചെവിയിൽ പറഞ്ഞു..
"അതാണ് ഞാൻ ചോദിച്ചത്..
ആരാ ഈ ഞാൻ ന്ന്.."
"ഗന്ധർവ്വൻ ന്ന് കേട്ടിട്ടുണ്ടോ താൻ.." വൈശാലിയുടെ ചെവിയിലേക്ക് ആ വാക്കുകൾ പെയ്തിറങ്ങി..
"പിന്നേ..
കേൾക്കാതെ..
ഞാൻ കണ്ടിട്ടുണ്ട് ലോ.."
വൈശാലിയുടെ മറുപടി കേട്ട് ആ ശബ്ദം കുറച്ചു നേരത്തേക്ക് നിശബ്ദമായി...
"പോയോ.."
വൈശാലി ചോദിച്ചു..
"ഹേയ് ഇല്ല...
ഇവിടുണ്ട്..
എങ്ങനാ ഗന്ധർവ്വനെ കണ്ടിട്ടുള്ളത്..."
ആ ശബ്ദത്തിൽ വല്ലാത്ത പരിഭവം ഉണ്ടായിരുന്നു..
"സിനിമയിൽ..."
വൈശാലി പതിയെ പറഞ്ഞു..
"ഓ... അങ്ങനെ.."
ആ ശബ്ദത്തിൽ ആശ്വാസം നിഴലിച്ചു പെട്ടന്ന്..
"ഇത് സിനിമ അല്ല ട്ടോ..
ജീവിതത്തിൽ ആണ് ട്ടോ.."
ആ ശബ്ദം വല്ലാതെ പതിഞ്ഞിരുന്നു...
"ജീവിതമോ.."
വൈശാലി കണ്ണുകൾ തുറക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു...
"ദയവായി കണ്ണുകൾ തുറക്കല്ലേ..
ഞാൻ തന്നോട് ഒരു കാര്യം പറയാൻ വേണ്ടി ഒരുപാട് നാളായി..
തന്റെ ഉറക്കത്തിൽ വരുന്നു..
പക്ഷേ..
ഇയ്യാള് ഇത് വരേയും ന്റെ ശബ്ദം കേട്ടിരുന്നില്ല...
പക്ഷേ ഇന്ന്..
ഇന്ന് താൻ ന്റെ ശബ്ദം കേട്ടു..
അതോണ്ട്..
ദയവായി കണ്ണുകൾ തുറക്കരുത്.."
"താനൊന്നു പോയേ..
ഒരു ഗന്ധർവ്വൻ വന്നിരിക്കുന്നു..
പോയി പണി നോക്ക് മനുഷ്യാ..
എനിക്ക് കിടന്നു ഉറങ്ങണം ന്നേ.."
വൈശാലി മറുപടി കൊടുത്തു...
"എടോ..
തന്നെ എനിക്ക് ഒരുപാട് ഇഷ്ടാണ്..
കുറച്ചു നേരം തന്നോട് സംസാരിച്ചിട്ട് ഞാൻ പൊക്കോളാം..
പിന്നീട് ഒരിക്കലും ഞാൻ തന്റെ അടുത്തേക്ക് വരില്ല..
ഒരു വട്ടം മാത്രമേ എനിക്ക് ഇങ്ങനെ വരാൻ കഴിയൂ..
പിന്നീട് വരാൻ കഴിയില്ല...
കഴിഞ്ഞാൽ തന്നേ അതിന് കൊടുക്കേണ്ടി വരുന്ന വില വളരേ വലുതാ..."
"അതിന് പ്പോ ന്താ സംസാരിക്കാനുള്ളത്..
എനിക്കാണേൽ നിങ്ങളുടെ മുഖം പോലും കാണാൻ കഴിയുന്നില്ല..
ഈ ശബ്ദം കൊണ്ട് ഞാൻ എങ്ങനെ ഇയ്യാളെ അറിയും..."
വൈശാലി പറഞ്ഞത് കേട്ടു ആ ശബ്ദം പതിയെ ചിരിച്ചു..
"ന്താണ് മനുഷ്യാ കിടന്നു ചിരിക്കുന്നത്..."
തലയിണ ഒന്നുടെ തന്റെ തുടയിടുക്കിലേക്ക് ചേർത്ത് കൊണ്ട് വൈശാലി ചോദിച്ചു...
"എന്നേ കാണാൻ കഴിയുന്നില്ല ന്നു പറഞ്ഞത് കേട്ട് ചിരിച്ചതാ.."
"അതിന് ന്തിനാ ചിരിക്കുന്നത്..
ഉള്ള കാര്യമല്ലേ ഞാൻ പറഞ്ഞത്..
ഞാൻ കണ്ട ഗന്ധർവ്വന് മുഖമുണ്ടായിരുന്നു...
നിതിഷ് ഭാരത് രാജിന്റെ..."
പുതപ്പ് പതിയെ മുഖത്ത് നിന്നു മാറ്റി കൊണ്ട് വൈശാലി പറഞ്ഞു..
"അതാരാ..
ഈ പറഞ്ഞ ആള്..."
ആ ശബ്ദത്തിൽ വീണ്ടും പരിഭവം വന്നു..
"ഞാൻ പറഞ്ഞില്ലേ..
സിനിമയിൽ..
കണ്ട് ന്നു അയ്യാളുടെ പേരാണ്.."
"ഓ..
അതാണോ.."
ആ ശബ്ദത്തിൽ വീണ്ടും ആശ്വാസത്തിന്റെ നിഴൽ വന്നു..
"എന്നേ കാണണോ...
ഇയ്യാൾക്ക്.."
ആ ശബ്ദം ചോദിച്ചു..
"അതെന്തു ചോദ്യമാ ഗന്ധർവ്വാ..
പിന്നെ കാണണ്ടേ..
ഇത്രയൊക്കെ സംസാരിച്ചിട്ട്..
കാണാതെ ങ്ങനെ.."
വൈശാലി പറഞ്ഞു..
"കണ്ടാൽ..
ഒരു കുഴപ്പമുണ്ട്.."
ഗന്ധർവ്വൻ മറുപടി കൊടുത്തു...
"ന്ത് കൊഴപ്പം..
ഒരു കൊഴപ്പോമില്ല.."
തലയിണ ഒന്നുടെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് വൈശാലി പറഞ്ഞു..
"ഉവ്വ് ന്നേ..
എന്റെ മുഖം കണ്ടാൽ..
പിന്നീട് തന്നെ എനിക്കു സ്വന്തമാക്കേണ്ടി വരും..
ഇല്ലെങ്കിൽ പിന്നെ ഒരിക്കലും എനിക്ക് ഞങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കാനും കഴിയില്ല..."
"ഗന്ധർവ്വോ...
ചുമ്മാ കളിപ്പിക്കല്ലേ..
ഗന്ധർവ്വൻമാരിലും ഉടായിപ്പ് ടീമുകൾ ഉണ്ടല്ലേ.."
ഇത്തവണ വൈശാലിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നിരുന്നു..
"നിങ്ങളുടെ ഭാഷയൊക്കെ എനിക്ക് അറിയാം ട്ടോ..
പിന്നെ നിങ്ങളുടെ രീതികളും അറിയാം..
അതോണ്ട് ഉടായിപ്പ് ന്നൊക്കെ വിളിച്ചു ചുമ്മാ കളിയാക്കരുരുത് ട്ടോ താൻ..."
ഇത്തവണ ആ ശബ്ദത്തിൽ ഇച്ചിരി സങ്കടം നിഴലിച്ചിരുന്നു..
"പിന്നേ ന്താ ഗന്ധർവ്വാ ങ്ങൾക്ക് മുഖം കാണിച്ചാൽ.."
"ഞാൻ പറഞ്ഞില്ലേ പിന്നെ എനിക്ക് തന്നേ സ്വന്തമാക്കേണ്ടി വരുമെന്ന്.."
"സ്വന്തമാക്കിക്കോ.."
വൈശാലിയുടെ മറുപടി കേട്ട് ഗന്ധർവ്വൻ ഒന്ന് ഞെട്ടി...
"ങ്ങേ..
ന്താ ഇയ്യാള് പറഞ്ഞത്..."
"ന്റെ ഗന്ധർവ്വോ..
ഞാൻ ഉള്ളകാര്യമാണ് പറഞ്ഞത്..
ങ്ങൾക്ക് ഇഷ്ടാണെൽ ങ്ങള് സ്വന്തമാക്കിക്കോന്നേ..
പക്ഷേ ഒരു കാര്യം...
നിങ്ങളുടെ മോന്ത കണ്ടിട്ട് എനിക്ക് പേടിയാവരുത്...
ഒരുമാതിരി പടച്ചട്ടയും..
വല്യ വളയും...
ഒരു ജാതി കിരീടവും ഓക്കേ ഉള്ള മുഖമാണേൽ ഗാന്ധർവ്വോ..
എനിക്ക് അമ്മാതിരി മുഖം കാണേണ്ടേ..."
"ഹ ഹ...
അതൊന്നുമല്ലത്ത ഒരു മുഖമാണെങ്കിൽ.."
ചിരിച്ചു കൊണ്ട് ഗന്ധർവ്വൻ ചോദിച്ചു..
"ങ്കിൽ ഒരു കൈ നോക്കാം.."
തുടയിടുക്കിലേ തലയിണ ഒന്നുടെ അമർത്തി..
നെഞ്ചിലുള്ള തലയിണയിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് വൈശാലി പറഞ്ഞു..
"ദേ..
ഒടുവിൽ കാലുമാറരുത്..
മാറിയാൽ..
ഞാൻ അലഞ്ഞു തിരിഞ്ഞു നടക്കേണ്ടി വരും..
മോക്ഷം കിട്ടാതെ...
ലോകമുള്ള കാലം വരേയും..
കാരണം ഞങ്ങൾക്ക് മരണമില്ല.."
ഗന്ധർവ്വന്റെ ശബ്ദം വല്ലാതെ നേർത്തിരുന്നു..
"ഇല്ലന്നേ..."
വൈശാലി ഉറപ്പ് പറഞ്ഞു..
"ഈ ഉറക്കം കഴിഞ്ഞു ഉണർന്നിട്ട് താൻ എന്നേ മറന്നാൽ..
ഒരിക്കലും പിന്നീട് എനിക്കൊരു മോക്ഷമുണ്ടാവില്ല ട്ടോ..."
"ന്റെ ഗന്ധർവ്വോ...
ദേ എനിക്ക് ദേഷ്യം വരുന്നു ട്ടോ..
മനുഷ്യനെ കളിപ്പിക്കാതെ വേം മുഖം കാണിക്കാൻ നോക്ക് മിസ്റ്റർ ഗന്ധർവ്വൻ..."
"മ്മ്...
എന്റെ ഇനിയുള്ള ജീവിതം തന്റെ കയ്യിലാണ് എന്നുള്ള ഓർമ തനിക്കു ഉണ്ടാവുമെന്ന് വിശ്വസിച്ചു കൊണ്ട്...
ഞാൻ വരാം..."
"മ്മ് വാ..."
തലയിണ ഒന്നുടെ മുറുകെ പിടിച്ചു കൊണ്ട് വൈശാലി പറഞ്ഞു...
"ഇനിയുള്ള കാലം..
പ്രണയത്തിന്റെ..
വിശ്വാസത്തിന്റെ...
കൂടിച്ചേരലിന്റെ നിമിഷങ്ങളാവട്ടെ...
വാക്കുകൾ കൊണ്ട് സ്വയം മുറിവേൽപ്പിക്കാൻ കഴിയാതെ..
കാഴ്ചയുടെ ലോകത്തേക്ക് ഞാൻ വരുന്നു...
എന്റെ പ്രിയപ്പെട്ടവളുടെ കണ്ണുകളിലേക്ക്...
ഹൃദയത്തിലേക്ക്..
ജീവിതത്തിലേക്ക്...
മാപ്പ് തരണം എനിക്ക് എല്ലാം അറിയുമ്പോൾ ഒടുവിൽ..."
ഗന്ധർവ്വന്റെ വാക്കുകൾ കേൾക്കുന്നതിനൊപ്പം നെഞ്ചിലേക്ക് ഒരു വിങ്ങൽ പടരുന്നത് വൈശാലി അറിഞ്ഞു തുടങ്ങി... ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.