രാവിലെ കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോൾ പഴയ കാമുകി എന്നെ വിളിച്ചിരുന്നെന്നു ഭാര്യയോടു പറഞ്ഞു .... അതുകേട്ടപ്പോൾ മുതൽ അവളുടെ വക പൂരം തുടങ്ങി....... പഴയ കാമുകി അവളുടെ കല്യാണത്തിന് ക്ഷെണിക്കാൻ വിളിച്ചതാണെന്നു പലവട്ടം പറഞ്ഞിട്ടും അവൾ ചിലച്ചു കൊണ്ടിരുന്നു.....
പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞു എന്നെ തോണ്ടി.... സഹികെട്ടു ഇറങ്ങി പോടീ എന്നും പറഞ്ഞു അവളുടെ കവിളത്തൊരെണ്ണം എനിക്ക് പൊട്ടിക്കേണ്ടി വന്നു.........
അന്നേരം ഇനി നിങ്ങളുടെ കൂടെ ഒരു നിമിഷം പോലും ഞാൻ നിൽക്കില്ല എന്നും പറഞ്ഞവൾ ഡ്രസ്സ് എല്ലാം എടുത്തു അവളുടെ വീട്ടിലേക്കു പോയി........ തടയാൻ ഞാനും നിന്നില്ല.... എന്നെ മനസ്സിലാക്കാതെ പോയതല്ലേ പോട്ടെന്നു ഞാനും വെച്ചു........
ക്ഷെമിക്കുന്നതിനും ഒരു പരിധി ഇല്ലേ........
വൈകുന്നേരം ആയിട്ടും ഞാൻ അവളെയോ അവൾ എന്നെയോ ഫോൺ വിളിച്ചില്ല...... വേണേൽ അവൾ വിളിക്കട്ടെ എന്നു വിചാരിച്ചു ഞാനും ഇരുന്നു.......
എന്തായാലും അവൾ അവളുടെ വീട്ടിൽ പോയി അമ്മ ചേട്ടന്റെ വീട്ടിൽ പോയി ഇന്ന് സമാധാനം ആയി വെള്ളം അടിക്കാമെന്നു വിചാരിച്ചു കുപ്പി വാങ്ങി വീട്ടിൽ വന്നു..........
രണ്ടെണ്ണം അടിച്ചു പിന്നെ അടിക്കാൻ മൂഡ് കിട്ടുന്നില്ല.....
മനസ്സിൽ അവളെ പറ്റിയുള്ള ചിന്തകൾ നിറഞ്ഞു.....
അവളെ വല്ലാതെ മിസ്സ് ചെയ്യുന്നപോലെ തോന്നി.......
ചീവീടിനെ പോലെ ചിലച്ചു കൊണ്ട് എപ്പോഴും എന്റെ പിന്നാലെ നടക്കുന്ന പെണ്ണാണ് ഇപ്പോൾ അവൾ പോയപ്പോൾ വീടുറങ്ങിയ പോലെ ആയി.........
അവൾ പിണങ്ങി പോയ കാര്യം എങ്ങാനും അമ്മ അറിഞ്ഞാൽ എന്നെ ഇവിടുന്നു ഓടിക്കും..... അമ്മയുടെ പുന്നാര മോളാണ്.... മരുമകൾ ആയിട്ടല്ല മകൾ ആയിട്ടാണ് അമ്മ അവളെ കാണുന്നത്........
എന്തായാലും പോയിട്ടു അവൾക്കെന്നെ ഒന്നു വിളിക്കാൻ പോലും തോന്നിയില്ലല്ലോ.....
അങ്ങോട്ട് വിളിക്കാമെന്ന് വിചാരിച്ചു ഫോൺ പലവട്ടം എടുത്തതാണ് പിന്നെ വേണ്ടാ എന്നു വെച്ചു.........
അങ്ങോട്ട് ഞാൻ വിളിച്ചാൽ അവൾക്കു ജാഡ കൂടും.......
ഭാര്യ പിണങ്ങിയതിന് ഇത്രക്കും വിഷമിക്കണോ എന്നു ആലോചിക്കുണ്ടാവും നിങ്ങൾ......
അതു മറ്റൊന്നും കൊണ്ടല്ല പ്രേമിച്ചു നടന്ന കാലം തൊട്ട് ഇന്നോളം ഞങ്ങൾ പിണങ്ങി ഇങ്ങനെ വിളിക്കാതെ ഇരുന്നിട്ടില്ല.........
ആദ്യ പ്രണയം പരാജയപെട്ടതിനു ശേഷം എന്റെ ജീവിതത്തിലേക്ക് വന്ന പെണ്ണാണ് അവൾ..... എന്റെ സുഖത്തിലും ദുഃഖത്തിലും എല്ലാം എന്റെ കൂടെ നിന്നവൾ...... സ്നേഹം കൊണ്ടെന്റെ മനസ്സ് കീഴടക്കിയവൾ...... കുറച്ചു കുറുമ്പും കുസൃതിയും കുട്ടിത്തവും ഒക്കെ ഉള്ളൊരു പാവം നാട്ടിൻപുറത്തുകാരി പെണ്ണാണ്.......... ഞാനെന്നു വെച്ചാൽ അവൾക്ക് ജീവനാണ്.... തിരിച്ചു എനിക്കും അങ്ങനെ തന്നെ..............
എന്തായാലും ഇനി ഈഗോ വെച്ചോണ്ട് ഇരിക്കാൻ ആവില്ല നാളെ രാവിലെ തന്നെ അവളെ വിളിച്ചു കൊണ്ടു വരണം എന്നു വിചാരിച്ചു കിടന്നു ഒരു വിധത്തിൽ നേരം വെളുപ്പിച്ചു........
രാവിലെ ഫോൺ നോക്കി അവളുടെ കാൾ പോയിട്ട് മെസ്സേജ് പോലും ഇല്ല ദുഷ്ട.....
വിളിച്ചു രണ്ടു തെറി പറഞ്ഞാലോ എന്നു ആലോചിച്ചു പിന്നെ വേണ്ടാന്ന് വെച്ചു എഴുന്നേറ്റു....
ദിവസത്തിൽ നാലഞ്ചു വട്ടം കടുംകാപ്പി കുടി ചെറുപ്പം തൊട്ട് ഉള്ളതിനാൽ കാപ്പി ഇടാൻ പഠിച്ചു വെച്ചിരുന്നു ഞാൻ....
അതുകൊണ്ട് തന്നെ നേരെ പോയി കാപ്പി ഇട്ടു കുടിച്ചു ഫ്രഷ് ആയി പത്തു മണിയോടെ പോവാൻ ഒരുങ്ങി ഇറങ്ങിയതും മുറ്റത്തു ഒരു ഓട്ടോ വന്നു നിന്നു....... അതിൽ നിന്നും ബാഗും തൂക്കി എന്റെ പ്രിയപ്പെട്ട ഭാര്യ മുഖവും കുത്തി വീർപ്പിച്ചു ഇറങ്ങി വന്നു.......
"എന്താ മനുഷ്യാ വായിനോക്കി നിൽക്കുന്നത് എന്നെ ഇതിനു മുൻപ് കണ്ടിട്ടില്ലേ........ അതെ ഇച്ചായ തോക്ക് പോലെ നിൽക്കാതെ ഓട്ടോക്കാരന് കാശു കൊടുത്തു വിട് എന്നും പറഞ്ഞവൾ അകത്തേക്ക് കയറി പോയി................
ഓട്ടോക്കാരന് കാശും കൊടുത്തു ഞാനും അകത്തേക്ക് ചെന്നു......
ഇനി എന്റെ കൂടെ ജീവിക്കില്ല എന്നു ഇന്നലെ പറഞ്ഞിട്ട് പോയ നീ എന്താ ഇന്നു രാവിലെ തന്നെ പോന്നത്...........
ഓ അപ്പോൾ ഞാൻ വന്നില്ലേലും നിങ്ങൾക്ക് കുഴപ്പം ഒന്നുമില്ലല്ലേ.......... അങ്ങനെ ഇപ്പോൾ നിങ്ങൾ സുഖിക്കണ്ട......
എന്നാലും നിങ്ങൾക്ക് എന്നെ ഒന്നു വിളിക്കാൻ പോലും തോന്നിയില്ലല്ലോ....... നിങ്ങൾക്ക് ഇപ്പോൾ എന്നോട് പഴയ ഇഷ്ടം ഒന്നുമില്ല.....
നിനക്ക് ഇങ്ങോട്ടും വിളിക്കാമായിരുന്നല്ലോ......
നിന്റെ തോന്നിവാസത്തിനു ഇറങ്ങി പോയതല്ലേ..... ഞാൻ ആവുന്നതും പറഞ്ഞതല്ല എനിക്കു അവളുമായി ഇപ്പോൾ ഒരു ബന്ധവും ഇല്ല അവളെന്നെ കല്യാണത്തിന് ക്ഷെണിക്കാൻ വിളിച്ചതാണെന്ന് എന്നിട്ട് നീ കേട്ടോ......
അതുപിന്നെ എനിക്കു അറിയാം അവളുമായിട്ട് നിങ്ങൾക്ക് ഒരു ബന്ധവും ഇല്ലായെന്ന്...... പിന്നെ അതും പറഞ്ഞു ഞാൻ മനഃപൂർവം വഴക്കിട്ടതാണ്.......
"മനഃപൂർവ്വമോ എന്തിനു......
"അതുപിന്നെ നിങ്ങളോട് എത്ര നാളായി പറയുന്നു എനിക്കെന്റെ വീട്ടിൽ ഒന്നു പോയി രണ്ടു മൂന്നു ദിവസം നിൽക്കണം എന്നു...... നിങ്ങൾ എന്നെ വിട്ടോ... ഇല്ല.... നാളെ പോവാം, അടുത്താഴ്ച പോവാം എന്നൊക്കെ പറഞ്ഞെന്നെ പറ്റിച്ചു...... ഇപ്പോൾ ആണെങ്കിൽ അമ്മയും ഇവിടില്ല ഞാൻ വഴക്കിട്ട് പോയാൽ പിന്നാലെ എന്നെ തിരികെ കൊണ്ടു വരാൻ നിങ്ങൾ വരുമ്പോൾ നമുക്ക് ഒരുമിച്ചു രണ്ടു ദിവസം നിൽക്കാമെന്ന് ഓർത്തു വഴക്കിട്ടു പോയതാണ് പക്ഷേ ദുഷ്ടാ നിങ്ങൾ വന്നുമില്ല ഫോണിൽ വിളിച്ചു പോലും ഇല്ല......
"ഡി കോപ്പേ എന്നാലും ഇതു ഇത്തിരി കൂടിപ്പോയി അടുത്താഴ്ച ഉറപ്പായും നീയും ആയിട്ട് നിന്റെ വീട്ടിൽ പോണം എന്നു വിചാരിച്ചു ഇരുന്നതാണ് ഞാൻ......
"പിന്നെ നിങ്ങൾ കോപ്പ് കൊണ്ടുപോവും ഇതൊക്കെ കുറെ ഞാൻ കേട്ടതാണ്..... സ്നേഹമില്ലാത്ത ദുഷ്ടൻ.......
"ഡി സത്യമായും കൊണ്ടുപോവാൻ ഇരുന്നതാണ്.... എന്തായാലും നീ പോയതല്ലേ എന്നാൽപ്പിന്നെ അവിടെ രണ്ടു മൂന്നു ദിവസം നിന്നിട്ട് പോന്നാൽ പോരായിരുന്നോ നീ പിന്നെന്താ ഇന്നു തന്നെ പോന്നത്.......
"അതുപിന്നെ എനിക്കു നിങ്ങളെ പിരിഞ്ഞു ഇരിക്കാൻ പറ്റില്ലാത്ത കൊണ്ടു വന്നതാ..... അവിടെ ചെന്നിട്ടു ഒരു സമാധാനോം കിട്ടിയില്ല ഞാൻ വിളിക്കാതെ ഇരുന്നാൽ നിങ്ങൾ വരുമെന്ന് ഓർത്താണ് വിളിക്കാതെ ഇരുന്നത് എന്നിട്ടും വന്നുമില്ല ഒന്നു വിളിക്കുക പോലും ചെയ്തില്ല ദുഷ്ടൻ............. സ്നേഹമില്ലാത്ത ഒരു ഭർത്താവിനെ ആണല്ലോ കർത്താവെ നീ എനിക്കു തന്നത്........
"ഹഹഹ നിന്റെ പറച്ചിൽ കേട്ടാൽ തോന്നും നീ പോയിട്ട് അഞ്ചാറ് ദിവസം ആയെന്നു..... ഇന്നലെ പോയതല്ലേ ഒള്ളു.... പിന്നെ ഞാൻ ഇപ്പോൾ ഒരുങ്ങി ഇറങ്ങിയത് നിന്റെ വീട്ടിലേക്കു വരാൻ ആയിരുന്നു..........
"ഉവ്വ ഉവ്വേ... സത്യം പറ മനുഷ്യാ ഞാൻ ഇല്ലാത്ത തക്കം നോക്കി നിങ്ങൾ നിങ്ങളുടെ പഴയ കാമുകിയെ കാണാൻ പോവാൻ ഇറങ്ങിയതല്ലേ.......
"അല്ലടി നിന്റെ അപ്പനെ കാണാൻ ഇറങ്ങിയതാ.... എന്തേയ്..... എന്നാലും വീട്ടിൽ പോവാൻ വേണ്ടി നീ ഡ്രാമ കളിച്ചു വെറുതെ ഒരടിയും വാങ്ങി കൂട്ടി.......... എന്നിട്ട് വീട്ടിൽ പോയി നേരെ ചൊവ്വേ രണ്ടു ദിവസം നിന്നോ അതുമില്ല........
(എനിക്കു ചിരി വന്നു )
നിങ്ങൾ കൂടുതൽ ചിരിക്കേണ്ട എന്തൊരു അടിയാണ് മനുഷ്യാ അടിച്ചേ കണ്ണിൽ കൂടി പൊന്നീച്ച പാറി..... ഇതിനുള്ള പണി ഞാൻ തരുന്നുണ്ട് നോക്കിക്കോ എപ്പോഴേലും നിങ്ങൾക്ക് തരുന്ന കാപ്പിയിൽ ഞാൻ വിമ്മിടും........ എന്നും പറഞ്ഞവൾ റൂമിലേക്ക് പോയി......
കർത്താവെ..... ബുദ്ധിയും ബോധോം ഇല്ലാത്തവളാണ്.... അതുകൊണ്ട് അതും അതിലപ്പുറവും അവൾ ചെയ്യും........... കുറച്ചു ദിവസം സ്വന്തമായി കാപ്പി ഇട്ടു കുടിക്കുന്നത് ആയിരിക്കും ആരോഗ്യത്തിന് നല്ലത്.........
എന്തായാലും ഒന്നുപോയി അവളെ സോപ്പിട്ടു നോക്കട്ടെ.......... (നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ....)
രചന: ശിവ
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
