സ്‌നേഹിക്കുമ്പോൾ കെട്ടിപിടിച്ചെന്നും, കിസ്സ് ചെയ്‌തെന്നും ഒക്കെയും വരാമെന്ന് ആർക്ക് ആണെങ്കിലും മനസ്സിലാക്കാവുന്ന കാര്യങ്ങളല്ലേ...

Valappottukal




രചന: ശിൽപ്പ ലിന്റോ


ഈ Arranged Marriage ആയാലും Love Marriage ആയാലും സംഭവം പെട്ടാൽ പെട്ടത് തന്നെയാണ്....!!

എന്തായാലും പെടും എന്നാൽ പിന്നെ അത്   വീട്ടുകാരുടെ ഇഷ്ടത്തിന് അങ്ങ് വിട്ട് കൊടുക്കാമെന്ന് ഞാനുമങ് തീരുമാനിച്ചു....

അത് ആകുമ്പോൾ വല്ല അമ്മായിയമ്മ മരുമോൾ വഴക്ക് ഒക്കെയും ഭാവിയിൽ ഉണ്ടായാൽ എനിക്ക് നൈസ് ആയിട്ട് അങ്ങ് സ്കൂട്ട് ആവാല്ലോ... നിങ്ങൾ കണ്ട് പിടിച്ച പെങ്കൊച്ച് അല്ലേന്നും ചോദിച്ച്...

സംഭവം എന്തൊക്കെയാണെന്ന് പറഞ്ഞാലും വിവാഹം എല്ലാവരുടെയും ലൈഫിലെ  ഏറ്റവും സ്പെഷ്യൽ മൊമെന്റ് തന്നെയാണ്...
"ചിലോർക്ക് അത് പെട്ടെന്ന് റെഡി ആവും ചിലോർക്ക് അത് റെഡിയാവാൻ നല്ല കഷ്ടപ്പാട് ആയിരിക്കും..." അങ്ങനെ ഒരു കഷ്ടപ്പാടിലാണ് പാവം പിടിച്ച ഈ ഞാനുമിപ്പോൾ...

എന്റെ ജാതകത്തിൽ ഈ ചൊവ്വയും ബുധനും ശനിയും ഒക്കെയും തമ്മിൽ അത്ര രസത്തിൽ അല്ലാതിരുന്നത് കൊണ്ട് ഒരുമാതിരി ഗണപതിയുടെ കല്യാണം പോലെ അത് അങ്ങ് നീണ്ട് നീണ്ട് പോയി...

എനിക്ക് ആണെങ്കിൽ വയസ്സ് മുപ്പതും കഴിഞ്ഞേ... അല്ലെങ്കിൽ തന്നെ ഈ ആൺപിള്ളേർക്ക്
വിവാഹ മാർക്കറ്റിൽ മുപ്പത് കഴിഞ്ഞ  ഡിമാൻഡ് കുറവാണ് കൂട്ടത്തിൽ എനിക്ക് ആണെങ്കിൽ ലേശം കഷണ്ടി ഒക്കെയും വരാനും തുടങ്ങിയെ...  അതോടെ ഉണ്ടായിരുന്ന മനസ്സമാധാനം മൊത്തമായങ്  പോയെന്ന് പറഞ്ഞാൽ മതിയെല്ലൊ...

ഓഹ് ഇപ്പോഴാണ് ഓർത്തത്... കഥ പറയുന്ന ഫ്‌ലോയിൽ ഈ കല്യാണം ശരിയാവാത്ത യുവാവിനെ ഞാൻ നിങ്ങൾക്ക് പരിജയപെടുത്തിയില്ലല്ലോന്ന്....

ഞാൻ ഗൗതം, ചെന്നൈയിലെ ഒരു പ്രൈവറ്റ് കമ്പനിയിലെ  hr മാനേജരാണ്... 

പെണ്ണ് കണ്ടും ചായ കുടിച്ചും ഞാൻ മടുത്തത് കൊണ്ട് വീട്ടുകാരോട് എല്ലാം ഉറപ്പിച്ചിട്ട് എന്നെ അറിയിച്ചാൽ മതിയെന്നും പറഞ്ഞ് വണ്ടി കയറി...

ആവുന്ന കാലത്ത് പഠിക്കാൻ കാണിച്ച ശുഷ്‌കാന്തിയുടെ കൂടെ ഒരു പെണ്ണിനെ കൂടി അങ്ങ് സെറ്റ് ആക്കിയിരുന്നേൽ എനിക്ക് ഇന്ന് ഈ ചൊവ്വയും ബുധനും ഒന്നും നോക്കേണ്ടി വരില്ലാരുന്നു, എന്ന കുറ്റബോധം എന്നെ ശക്തമായി അലട്ടി കൊണ്ടിരുക്കുമ്പോഴാണ്  അമ്മയുടെ ഫോൺ വരുന്നത്...

മോനെ കല്യാണമെല്ലാം ശരിയായി ഞങ്ങൾ എല്ലാം പറഞ്ഞ് വാക്ക് അങ്ങ് ഉറപ്പിച്ച്..  ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ നമുക്ക് ഈ വിവാഹം നടത്താമെന്നാ അവരും പറയുന്നത്..  നീ എന്തായാലും നാളെ തന്നെ വീട്ടിലേക്ക് വാ....

അമ്മ പറഞ്ഞതുമല്ല രാവിലെ തന്നെ എല്ലാം കെട്ടി പിറക്കി വീട്ടിലേക്ക് പോയി... ഞാൻ ആണെങ്കിൽ നാളെ തന്നെ കെട്ടാനും തയ്യാറാരുന്ന്... കാരണം ഈ ജാതകത്തിൽ എപ്പോഴാ അടുത്ത ട്വിസ്റ്റ്‌ വരുന്നതെന്ന് അറിയില്ലല്ലോ.. കഷ്ടപ്പെട്ട് സെറ്റ് ആയത് ഇനി ഞാൻ ആയിട്ട് കളയണ്ടല്ലോ എന്ന ഒരു സ്വാർത്ഥത ഇല്ലാതെ ഇല്ല...
പിന്നെ നിങ്ങൾ ആരും തെറ്റിദ്ധരിക്കരുത് ഞാൻ ഇന്നേ വരെ ഒരു പെണ്ണിനെയും സ്നേഹിക്കാത്ത നിഷ്കു ആണെന്ന് ഒന്നും... 

"ചില പ്രത്യേക സാഹചര്യത്താൽ സ്നേഹിച്ച വ്യക്തിയെ സ്വന്തമാക്കാൻ കഴിയാതെ പോയ ഒരുപാട് പേരിൽ ഞാനുമൊരാളാണ്..."

വീട്ടിൽ എത്തിയപ്പോൾ എല്ലാവരും കല്യാണം സെറ്റ് ആയതിന്റെ ആഘോഷ തിമിർപ്പിലാണ്... നിങ്ങൾ തീരുമാനിച്ചോന്ന് ഒക്കെയും ഒരു ജാഡക്ക് പറഞ്ഞെങ്കിലും പെണ്ണിനെ കാണണമെന്നും,  സംസാരിക്കണമെന്നും പരസ്പരം ഒരു understanding ഇൽ എത്തണമെന്ന് ഒക്കെയും ആഗ്രഹം ഇല്ലാതെയില്ല.... 

അപ്പോഴാണ് രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന് പറഞ്ഞത് പോലെ കന്നി മാസം തുടങ്ങാൻ പോകുന്നത് കൊണ്ട് പത്തു ദിവസത്തിനുള്ളിൽ കല്യാണം നടത്തണം പോലും... മനസ്സിൽ ലഡ്ഡു പൊട്ടിയെന്ന് പറഞ്ഞാൽ മതിയെല്ലൊ...

ഫോട്ടോ കണ്ടപ്പോൾ തന്നെ എനിക്കും കൊച്ചിനെ ഇഷ്ടപ്പെട്ടത് കൊണ്ട് കൂടുതൽ ഒന്നും ആലോചിക്കാതെ ഞാനും സമ്മതം പറഞ്ഞു...

ഫോൺ നമ്പർ വാങ്ങി ആ കുട്ടിയോട് ഒന്ന് സംസാരിക്കണമെന്ന് ഒക്കെയും തോന്നിയെങ്കിലും... എന്റെ വീട്ടുകാർ അത്ര ന്യൂ ജൻ അല്ലാത്തത് കൊണ്ട് ആരോടെങ്കിലും ചോദിച്ചാൽ എനിക്ക് ഇപ്പോഴേ ആക്രാന്തമാണെന്ന് കരുതിയാലോന്ന് വിചാരിച്ച് ആഗ്രഹം ഉള്ളിൽ തന്നെ അങ്ങ് ഒതുക്കി... ഈ വീട്ടുകാർക്ക് ഒക്കെ ഒരു ഡേറ്റിംഗ് ഒക്കെയും സെറ്റ് ആക്കി തന്നാൽ എന്താ... ??
ഒരു ചേഞ്ച്‌ ഒക്കെയും ആരാണ് ആഗ്രഹിക്കാത്തത്...

പിന്നെ അങ്ങോട്ടുള്ള ദിവസങ്ങൾ തിരക്ക് പിടിച്ചതായിരുന്നു... കല്യാണ ഓട്ടത്തിനിടയിൽ രാത്രി എപ്പോഴോ തളർന്നുറങ്ങിയ എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് രാവിലെ ഞാൻ കണ്ണ് തുറക്കുന്നത്...

നോക്കിയപ്പോൾ Unknown number... ഇതിപ്പോ ആരാണാവോ എന്ന് ആലോചിച്ചു ഹലോ പറഞ്ഞതും...

"ഹലോ... ഞാൻ ചേട്ടൻ കെട്ടാൻ പോകുന്ന പെൺകുട്ടിയാണ്,  എനിക്ക് ചേട്ടനോട് അത്യാവശ്യമായി ഒന്ന് സംസാരിക്കണം.. അതിന് ശേഷം ചേട്ടൻ തീരുമാനിച്ചാൽ മതി ഈ കല്യാണം നടത്തണോ വേണ്ടയോന്ന്..."

 ഞാൻ ഇവിടുത്തെ മ്യൂസിയത്തിന്റെ അടുത്ത് വെയിറ്റ് ചെയ്യാം... പിന്നെ തല്ക്കാലം ഈ കൂടി കാഴ്ച വീട്ടിൽ ആരോടും പറയണ്ടാട്ടോ എന്നും പറഞ്ഞവൾ ഫോൺ വെച്ച്...

സാധാരണ കെട്ടാൻപോകുന്ന പെണ്ണ് വിളിച്ചെന്ന് ഒക്കെയും പറഞ്ഞാൽ ആളുകളിവിടെ തുള്ളി ചാടും എനിക്ക് ആണെങ്കിൽ എന്റെ ഉണ്ടായിരുന്ന മനസമാധാനമാണ് പോയത്..
ആ ഫോൺ കാൾ അത്ര പന്തിയല്ലാഞ്ഞത് കൊണ്ട്  അവളെ എത്രേയും പെട്ടെന്ന് തന്നെ പോയി കാണാൻ ഞാനും തീരുമാനിച്ചു...

ഇവൾ എങ്ങാനും ഇനി ഈ കല്യാണത്തിൽ നിന്ന് പിന്മാറണം എന്ന് വല്ലതും പറയാനാണോ വിളിക്കുന്നത്...
     ഈശ്വര പണി പാളിയോ....



രണ്ട് ദിവസത്തിനുള്ളിൽ കെട്ടാൻ പോകുന്ന പെങ്കൊച്ചിനെ ഇത്രേം ടെൻഷനടിച്ച് കാണാൻ പോകേണ്ടി വന്ന നിർഭാഗ്യവാനായ കല്യാണ ചെക്കൻ ഈ ഞാൻ മാത്രമായിരിക്കും.... എന്തായിരിക്കും അവൾക്ക് എന്നോട് പറയാനുണ്ടാവുക...??

എന്തായാലും പറഞ്ഞ സ്ഥലത്ത് എന്നെയും കാത്തവൾ നിൽപുണ്ടായിരുന്നു... ഫോട്ടോയിൽ കണ്ടിട്ട് ഉള്ളത് കൊണ്ട് തിരിച്ചറിയാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല....
എന്നെ കണ്ടതും അവൾ ചിരിച്ച് കൊണ്ട് എന്നോട് സംസാരിച്ചു തുടങ്ങി...

"എന്നെ മനസ്സിലായി കാണുമല്ലോ ഞാൻ നിരഞ്ജന....
വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ എന്തിനാണ് ഈ കൂടിക്കാഴ്ച എന്നായിരിക്കും ആലോചിക്കുന്നതല്ലേ....??

മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ടാട്ടോ  ഇങ്ങനെ വിളിച്ചു ബുദ്ധിമുട്ടിക്കേണ്ടി വന്നത്.... വീട്ടിൽ ചെക്കനോട് ഒന്ന് സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ ഇനി രണ്ട് ദിവസത്തെ കാര്യമല്ലേ ഉള്ളൂ വിവാഹ ശേഷം ഇഷ്ടംകൂട്ട് സംസാരിക്കാമെല്ലോ എന്നായിരുന്നു മറുപടി...

 ചിലപ്പോൾ ചെക്കനായിട്ട് ഇത് വരെ പെണ്ണിന്റെ നമ്പർ ഒന്നും ചോദിച്ചില്ല...  ഇനി പെണ്ണ് അങ്ങോട്ട് ആവശ്യപെടുമ്പോൾ ചെക്കനും കൂട്ടരും എന്ത് കരുതും എന്നൊക്കെയുള്ള ചിന്ത കൊണ്ടാവും എന്റെ ന്യായമായ ആവശ്യം വീട്ടിൽ നിരസിക്കപ്പെട്ടത്....

പിന്നെ കസിനോട്‌ കാര്യം പറഞ്ഞപ്പോൾ അവനാണ് നമ്പർ തപ്പി പിടിച്ചു തന്നത്...

മറ്റൊന്നിനും വേണ്ടിയല്ല ഈ കൂടിക്കാഴ്ച... പരസ്പരം അറിയണമെന്നും, മനസ്സിലാക്കണമെന്നും തോന്നി... എന്നും വെച്ച് ചേട്ടന്റെ ജീവ ചരിത്രവും ജാതകവും ഒന്നും അല്ല അറിയണ്ടത്...."

"വിവാഹത്തിന് ശേഷം ഇഷ്ടപെട്ടില്ലേ മാറ്റിയെടുക്കാനൊന്നും പറ്റില്ലല്ലോ... മാറ്റി എടുക്കുന്നവരും ഉണ്ടാവാം പക്ഷേ ഞാൻ ആ കൂട്ടത്തിലല്ല... പിന്നെ ഈ പത്തു മിനിറ്റ് കൊണ്ട് ആർക്കും ആരെയും പൂർണ്ണമായി മനസിലാക്കാനൊന്നും കഴിയില്ലെന്നും എനിക്കും അറിയാം.... പക്ഷേ  ഏകദേശം പരസ്പരം ചേർന്ന് പോകാൻ സാധിക്കുന്നവരാണോ എന്ന് എങ്കിലും അറിയണമെന്ന് തോന്നി..."
വിവാഹശേഷം ചേട്ടൻ പറയരുതല്ലോ ഞാൻ ഇങ്ങനെ ഒരു പെണ്ണിനെ അല്ല ആഗ്രഹിച്ചതെന്ന്..."

"ശരിയാണ് താൻ പറഞ്ഞത്.... വളരെ അത്യാവശ്യമായിരുന്നു പരസ്പരം ഒരു പരിചയപ്പെടൽ തന്നെ പോലെ തന്നെ ഞാനുമത് ആഗ്രഹിച്ചിരുന്നു...  പക്ഷേ മറ്റുള്ളവർ എന്റെ ആക്രാന്തമായി അതിനെ കളിയാക്കുമോന്ന് കരുതി മനഃപൂർവം വേണ്ടെന്ന് വെച്ചതാണ്.... മാത്രവുമല്ല കലണ്ടറിൽ മാത്രമേ 2020 ആയിട്ട് ulledo... 2020 ഇന് അനുസരിച്ച് നമുക്ക് ചുറ്റുമുള്ളവർ മാറിയിട്ടില്ലെന്നേ...."

"അല്ലെങ്കിലും ആരെങ്കിലും ഒരാൾ മുൻകൈ എടുക്കണമെല്ലോ ചേട്ടാ ഏത് ഒരു ബന്ധം തുടങ്ങാനും...

എന്നെ കുറിച്ച് മറ്റൊരാൾ പറഞ്ഞറിയുന്നതിലും നല്ലത് ചേട്ടനോട് അത് ഞാൻ തന്നെ പറയുന്നതല്ലേ....

വിവാഹ ശേഷവും ജോലിക്ക് പോകാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയാണ് ഞാൻ.... ഒരുപാട്  കഷ്ടപ്പെട്ട് കുത്തിയിരുന്ന് പഠിച്ചത് ഒരു ജോലി എന്ന സ്വപ്നം മനസ്സിൽ കണ്ട് കൊണ്ട് തന്നെയാണ്... പിന്നെ എല്ലാ ആണുങ്ങൾക്കും അറിയാൻ ആഗ്രഹമുള്ള ഒരു ചോദ്യം ആയിരിക്കുമെല്ലോ ഇതിന് മുന്നേ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോന്നും, നിങ്ങൾ തമ്മിൽ എന്ത് എങ്കിലും ഉണ്ടായിട്ട് ഉണ്ടോന്ന് ഒക്കെയും...?

തീർച്ചയായും ഞാൻ സ്നേഹിച്ചിട്ട് ഉണ്ട്, ഇത് വരെ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ലന്ന് ഏതെങ്കിലും ഒരു ആണോ പെണ്ണോ പറയുന്നുണ്ടെങ്കിൽ അതിലും വലിയ കള്ളം ഈ ഭൂമിയിൽ ഉണ്ടാവില്ല കാരണം..."

"ഒരിക്കൽ എങ്കിലും പ്രണയിക്കാത്തവരായി ആരും തന്നെ ഈ ഭൂമിയിൽ ഉണ്ടാവില്ല..."

"നിരഞ്ജന... താൻ എല്ലാ ആണുങ്ങളുടെയും കൂട്ടത്തിൽ എന്നെ കൂട്ടണ്ടാട്ടോ... കാരണം എനിക്ക് തന്റെ past അറിയണ്ട... തന്റെ present ഉം future ഉം മാത്രം അറിഞ്ഞാൽ മതിയെനിക്ക് അതും എന്നോടൊപ്പം ജീവിക്കാൻ തനിക്ക് സമ്മതമാണെങ്കിൽ മാത്രം...

പിന്നെ ഇന്നത്തെ കാലത്ത് ആരെയും സ്നേഹിക്കാത്ത പെണ്ണിനെ കല്യാണം കഴിക്കണമെന്ന് ഒക്കെയും ആഗ്രഹിച്ചാൽ ഇപ്പോൾ ജനിച്ചു വീഴുന്ന കുഞ്ഞിനെ അല്ലാതെ മറ്റാരെയും കല്യാണം കഴിക്കാൻ പറ്റില്ല...

പിന്നെ Are You A Virgin എന്നപോലെയുള്ള  ക്ളീഷേ ചോദ്യങ്ങൾ ഒന്നും തന്നെ താൻ എന്നിൽ നിന്നും പ്രതീക്ഷിക്കണ്ട നിരഞ്ജന...

കാരണം ഞാൻ വിശ്വസിക്കുന്നത് വിർജിനിറ്റി ഒരു ഫിസിക്കൽ സ്റ്റേറ്റ് മാത്രമാണെന്നാണ് അല്ലാതെ അത് ഒരു പെണ്ണിന്റെ പ്യൂരിറ്റിയുടെ അളവ് കോലൊന്നുമല്ല എന്നാണ്...

പിന്നെ സ്‌നേഹിക്കുമ്പോൾ കെട്ടിപിടിച്ചെന്നും, കിസ്സ് ചെയ്‌തെന്നും ഒക്കെയും വരാമെന്ന് ആർക്ക് ആണെങ്കിലും മനസ്സിലാക്കാവുന്ന കാര്യങ്ങളല്ലേ... ഇനി ഇപ്പോൾ അതിൽ കൂടുതൽ ആണെങ്കിലും ഞാൻ അത് ഒന്നും അറിയാൻ ആഗ്രഹിക്കുന്നില്ല... പക്ഷേ ഞാൻ ഒരു സാധാരണ മനുഷ്യൻ ആയത് കൊണ്ട് ആഫ്റ്റർ മാര്യേജ് താൻ എന്റേത് മാത്രമായിരിക്കണം എന്ന് ആഗ്രഹിക്കുന്നു... തിരിച്ചും തനിക്ക് അത് ആഗ്രഹിക്കാം...

അല്ലാതെ past ഒക്കെയും ചികഞ്ഞ് present നശിപ്പിക്കുന്ന saddist ടീംസ് ഒക്കെയും കാണും പക്ഷേ ഞാൻ ആ കൂട്ടത്തിൽ അല്ലെടോ...

പുതിയ ഒരു ജീവിതം തുടങ്ങുന്നതിന് മുൻപ് എല്ലാം തുറന്ന് പറഞ്ഞ് ഒരു Mutual understanding ഇൽ എത്തണമെന്ന് ആഗ്രഹിച്ച തന്നോട് എനിക്ക് ഇപ്പോൾ  സ്നേഹമാണോ ബഹുമാനമാണോ എന്ന് ഒന്നും അറിയില്ല..

ഒരു ഉറപ്പ് ഞാൻ തനിക്ക് തരാം തന്റെ ന്യായമായ എല്ലാ ആവിശ്യം നടത്തിതരാനും നേടിത്തരാനും ലൈഫ് ലോങ്ങ്‌ ഞാൻ കൂടെ ഉണ്ടാകും..."

എങ്ങനെ എങ്കിലും കല്യാണം നടക്കട്ടെ എന്ന് മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.. പക്ഷേ ഇപ്പോൾ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു നിരഞ്ജന തന്നെ എന്റെ ജീവിത പങ്കാളിയായി വരണമെന്ന്..."

"ചേട്ടാ... ഏത് ഒരു പെണ്ണിന്റെയും ഫസ്റ്റ് priority   അവളെ മനസ്സിലാക്കുന്ന ഒരു ജീവിതപങ്കാളി കൂടെ വേണമെന്നാണ്...

അവളുടെ കുറവുകളെ കുത്തി കാട്ടാതെ, അവൾക്ക് താങ്ങും, തണലുമായി കൂടെ നിൽക്കുന്ന ഒരാൾ....  ചേട്ടൻ ഈ പറഞ്ഞ വാക്കുകളില്ലേ ലോകത്ത് ഏതൊരു പെണ്ണും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകളാണ്..."

"എടോ... നിരഞ്ജനെ....
ഞാൻ അത്രക്ക് റൊമാന്റിക് ആണോ എന്ന് ഒന്നും അറിയില്ല എന്നാലും ചോദിക്കുവാ...
തനിക്ക് മിസ്സ്‌ നിരഞ്ജനയിൽ നിന്ന് മിസ്സിസ് നിരഞ്ജന ഗൗതം ആകാൻ താല്പര്യം ഉണ്ടെങ്കിൽ...  എന്റെ കൈയിലേക്ക് തന്റെ കൈ ചേർക്കാമെന്ന്" പറഞ്ഞു കൊണ്ട് അവൻ അവൾക്ക് നേരെ അവന്റെ കൈ നീട്ടി... 

നിറകൺ ചിരിയോടെ അവന്റെ കൈകളോട് അവൾ കൈകോർത്തപ്പോൾ ഏതൊരു പെണ്ണും സ്വപ്നം കാണുന്ന തന്നെ മനസ്സിലാക്കുന്ന ജീവിതപങ്കാളിക്ക് ഒപ്പം നല്ലൊരു സുഹൃത്തിനെ കൂടി കിട്ടിയ സന്തോഷമുണ്ടായിരുന്നു അവൾക്ക്...

ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ് വിവാഹം... അത് ഇപ്പോൾ അറേഞ്ച് മാര്യേജ് ആയാലും ലവ് മാര്യേജ് ആയാലും...
 ഒരു പെണ്ണ് അവളുടെ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചു പുതിയ ഒരു തണലിലേക്ക് ചെക്കേറുമ്പോൾ അവൾ ഒന്ന് മാത്രമേ ആഗ്രഹിക്കാറുള്ളു പുതിയ സാഹചര്യങ്ങളോടും ജീവിതരീതികളോടും  പൊരുത്തപ്പെടുന്നത് വരെ താങ്ങായി തണലായി തന്നെ ചേർത്തുപിടിക്കുന്ന ഒരാൾ...
 Having A Better Understanding Is The Foundation Of A Strong Relationship... Where Both The Person's Get Respect And Love From Each Other... That Are The Deciding Moments Which Indicates Them That

THEY ARE MADE FOR EACH OTHER.... !!
ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യൂ...

രചന: ശിൽപ്പ ലിന്റോ

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top