രചന: Priya Manikoth
(ചിത്രത്തിന് കടപ്പാട്)
ആരാ ഇപ്പോ വിളിച്ചേ പറഞ്ഞോ.. ആരോടാ call waiting ?
അത് എന്റെ ഒരു കൂട്ടുക്കാരൻ വിളിച്ചതാ..
ഞാനെത്ര സമയമായ് വിളിക്കുന്നു.. എന്റെ call എടുത്താലെന്താ?
അത് സംസാരിച്ച് തീരാതെ എങ്ങനെയാ call cut ചെയ്യണേ? നിന്റെ എത്ര Mis call ആണ്.. 18 എണ്ണം.. നിനക്ക് വെളിവില്ലേ? മനുഷ്യനെ സ്വസ്ഥതയിൽ സംസാരിക്കാനും വിടത്തില്ലേ?
ഞാൻ വിളിക്കുമ്പോ എന്റെ കോൾ എടുത്താലെന്താ? എടുക്കുന്നവരെ ഞാൻ വിളിച്ചോണ്ടിരിക്കും..
ഇതൊരു ISD call ആണ്. അവൻ ജോലിയും കഴിഞ്ഞ് വന്നിട്ട് കിട്ടുന്ന സമയം എന്നെ വിളിക്കുന്നതാ.. അതിനിടെ ഞാൻ സംസാരിക്കാതെ ഇരുന്നാൽ അവനെന്ത് വിചാരിക്കും? നിന്നെ എനിക്ക് എപ്പോ വേണേലും വിളിക്കാം. അത് പോലാണോ ബാക്കി എല്ലാരും?
വേണ്ട എന്നെ മാത്രം വിളിച്ചാ മതി.. വേറാരോടും സംസാരിക്കണ്ട...
വെറുതേ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. നിനക്കെന്താ പറഞ്ഞാ മനസ്സില്ലാവില്ലേ?
ഇല്ല.. ഉള്ള സമയം ബാക്കിയുള്ളോരോട് മിണ്ടാം.. എന്നോട് മിണ്ടിക്കൂട...
ദേ കുഞ്ഞു എനിക്ക് നീ മാത്രമല്ല.. നിന്നേം മാത്രം കെട്ടിപ്പടിച്ചോണ്ട് ഇരുന്നാ പോരാ..
അതെ എനിക്കറിയാ.. ആച്ചു ഏട്ടന് ഞാൻ മാത്രല്ല വേറേം ആരൊക്കെയോ ഉണ്ട്...
ഹാ അതെടീ എനിക്ക് അഞ്ചാറു പെൺപിള്ളേരുമായ് ബന്ധമുണ്ട്.. നീ പോയ് കേസ് കൊടുക്ക്...
ഹാ എനിക്കറിയാ...
നിനക്കെന്ത് തേങ്ങയറിയാം ചുമ്മാ മനുഷ്യനെ വട്ടം കറപ്പിക്കാനല്ലാതെ.. ആദ്യം നിന്റെയീ ഒടുക്കത്തെ സംശയരോഗം മാറ്റ്.. അപ്പോ തീരും എല്ലാ പ്രശ്നങ്ങളും..
അതെ ഞാൻ സംശയ രോഗിയാണല്ലോ?
പിന്നല്ലാണ്ട്..ഞാനാരോടേലും സംസാരിച്ചാ പ്രശ്നം ഓൺലൈനിൽ കുറച്ച് നേരം കണ്ടാൽ പ്രശ്നം ഇതൊക്കെ പിന്നെന്താ?
അത് പിന്നെ ഏട്ടൻ എന്നെ മൈന്റ് ചെയ്യാത്തൊണ്ടല്ലേ?
ഞാൻ ദിവസ്സം നിന്നെ വിളിക്കുന്നതിൽ കണക്കുണ്ടോ? പറ?
ഇല്ല..
പിന്നെ ആരേലും വിളിച്ച് സംസാരിച്ചാ ഞാനങ്ങനെ മോളെ വിട്ടു പോക്വോ? അങ്ങനാണോ മോളു കരുതണേ? മോൾക്കുള്ള സ്ഥാനം അത് പറഞ്ഞറിയിക്കാൻ ആവില്ല. ഏട്ടന്റെ നെഞ്ചിൽ ഉണ്ട് എപ്പോഴും.. അത് ഒരിക്കലും മാറത്തുമില്ല..
sorry ഏട്ടാ..
മം..പോട്ടെ സാരില്ല. നേരം കുറേയായ് പോയ് ഉറങ്ങിയാട്ടെ.. എനിക്കും ഉറക്കം വരണു...
പോവാണോ? കണ്ടോ എന്നോട് സംസാരിക്കുമ്പോ ഉറക്കം.. വേറാരോടും ആണേൽ സംസാരിക്കാം.. എന്നോടു മിണ്ടുമ്പോ ഉറക്കം.. എന്നോട് ഇഷ്ടമില്ല. എന്നോട് സംസാരിക്കാൻ താൽപര്യം ഇല്ല. ഇത്ര നേരും സംസാരിക്കുമ്പോ ഉറക്കം ഒന്നും വന്നില്ലായോ?
സത്യം പറഞ്ഞോ ആരോടാ സംസാരിച്ചേ..?
നീ നന്നാവൂല... ഒരിക്കലും നന്നാവാൻ പോകുന്നില്ല..നീ ഈ കൊനിഷ്ടും വച്ചോണ്ട് അവിടിരുന്നോ. ഞാൻ പോവ്വാ..അടുത്തെങ്ങാൻ ആയിരുന്നേൽ നിന്റെ സൂക്കേട് തീർത്തേനേ.. ക്ഷമയ്ക്ക് ഒരതിരുണ്ട്..
പോവല്ലേ ഏട്ടാ Sorry.. വഴക്കു കൂടിക്കിടന്നാൽ എനിക്ക് ഉറക്കം വരത്തില്ല..
നീ എന്തിനാ കൊച്ചേ അടിയുണ്ടാക്കുന്നേ? വല്ലതും ഉണ്ടേൽ പിന്നേം ഇതു ചുമ്മാ മെനക്കെടുത്താൻ..
ഞാനിനി ഒന്നും പറയില്ല..
എന്നാ മര്യാദയ്ക്ക് പോയ് ഉറങ്ങ്.. ചക്കരയുമ്മ...
മം ഗുഡ് നൈറ്റ് ... ന്നാലും എന്റെ call എടുത്തില്ലല്ലോ...
വെച്ചിട്ട് പോടീ....
ഒരു രാത്രി പോലും അധികം നീണ്ടു നിൽക്കാത്ത പിണക്കവും പിന്നെ ഇത്തിരി പരാതികളും ഒത്തിരി പരിഭവങ്ങളും... ഇതൊന്നുമില്ലാതെന്ത് പ്രണയം..♥️
രചന: Priya Manikoth
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഫോളോ ചെയ്യൂ....