എൻ ജീവൻ❤️[The Conclusion]
ഭാഗം- 21
ഷിന്റോ ആയിരുന്നു കാറിൽ വന്നത്. അയാൾ കാറിൽ നിന്നുമിറങ്ങി രശ്‌മിയുടെ അടുത്തേക്ക് ചെന്നു.
"കമ്മീഷണർ ഉണ്ടോ ഇവിടെ?"
"ഇല്ലാ... ഏട്ടൻ ഇവിടെന്ന് പോയി... "
"ഓഹ്... പോയോ? രാവിലെ അവിടെ ചെന്നപ്പോൾ വീട്ടിൽ ആരുമില്ല. അന്വേഷിച്ചു പിടിച്ച് ഇങ്ങോട്ട് വന്നപ്പോൾ ഇവിടെയുമില്ലേ?"
ഷിന്റോ ദേഷ്യത്തോടെ പറഞ്ഞു.
"ആരാ... മനസ്സിലായില്ല..."
രശ്‌മി ചോദിച്ചു.
"ഈ നിൽക്കുന്നത് കമ്മീഷണറുടെ മോളാണോ?"
നിവി അതെയെന്ന് തലയാട്ടി.
"ഹ്മ്മ്..."
ഒന്നു അമർത്തി മൂളിക്കൊണ്ട് ഷിന്റോ തിരികെ കാറിൽ കയറി.
"വർക്കിച്ചാ... കാറിൽ കയറ്..."
ഗേറ്റ് തുറന്നു കൊടുത്ത ആളെ നോക്കിയായിരുന്നു അയാൾ പറഞ്ഞത്. വർക്കിച്ചൻ ഉടനെ കാറിന്റെ കോ-ഡ്രൈവർ സീറ്റിൽ കയറിയിരുന്നു. അപ്പോൾ തന്നെ കാർ വന്നതുപോലെ പാഞ്ഞു പോയി.
"ഇതെന്താ രെച്ചുമ്മേ ചോദിച്ചതിന് ഒരു മറുപടിയും പറയാതെ പോയത്?"
"ഏതോ കേസിന്റെ കാര്യത്തിൽ ഏട്ടനെ കാണാൻ വന്നതാണെന്നാ തോന്നുന്നു. എന്തോ അത്യാവശ്യക്കാര്യമാ. അല്ലേൽ അയാൾ ഇങ്ങനെ പാഞ്ഞു വരില്ലായിരുന്നു"
"മ്മ്... അത് ശെരിയാ... "
"നീ വന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്ക്. ഞാൻ ഏട്ടനെ ഇപ്പൊ തന്നെ ഇയാൾ വന്ന കാര്യം വിളിച്ചു പറഞ്ഞേക്കാം"
എന്നും പറഞ്ഞ് രശ്മി ഉടനെ അകത്തേക്ക് പോയി. ഒപ്പം നിവിയും...
******❤️*****
"ഡാ ഷിബു... കമ്മീഷണർ ഹെഡ്ക്വാർട്ടർസിലുണ്ടോന്ന് അന്വേഷിച്ചിട്ട് എന്നെ വിളിക്ക്"
"എന്താ അച്ചായാ എന്ത് പറ്റി?"
"ഇനി എന്ത് പറ്റാൻ? അവൻ എനിക്കിട്ട് ഉണ്ടാക്കാൻ നോക്കുവാ... കോടിക്കണക്കിന് വിലയുള്ള കഞ്ചാവ് ഐറ്റംസാണ് ഇപ്പോൾ നമ്മുടെ ഗോഡൗണിൽ ഇരിക്കുന്നെ. അതെങ്ങാനും അവൻ കണ്ടുപ്പിടിച്ചാൽ പിന്നെ കുറച്ചു പൊടി പോലും കിട്ടില്ല"
"സിറ്റിയിലൊരു ഡ്രഗ് മാഫിയ ഇറങ്ങിയിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഇൻഫോർമേഷൻ കിട്ടിയിരുന്നുവെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ... അവന്മാരുടെ കയ്യിൽ നിന്നാണോ അച്ചായൻ സാധനം മേടിച്ചേ?"
"അത്... മ്മ്മ്..."
"ബെസ്റ്റ്.... ഞാൻ ചോദിച്ചപ്പോൾ ഇല്ലെന്നല്ലേ പറഞ്ഞത്. അവന്മാരിപ്പോൾ എവിടെയാ ഉള്ളത്? അല്ലേൽ ഫോണിൽ കൂടി പറയണ്ടാ... വൈകുന്നേരം ഞാൻ വീട്ടിലേക്ക് വരാം"
"മ്മ്... പിന്നേ ഡാ... ഞാൻ ഇന്നവന്റെ വീട്ടിലും പെങ്ങളുടെ വീട്ടിലും രാവിലെ തന്നെ പോയി നോക്കിയിരുന്നു. അവനെ കാണാൻ സാധിച്ചില്ല"
"ങേ?! എന്തിന്? അച്ചായന് വല്ല ആവശ്യവുമുണ്ടോ വീട്ടിലൊക്കെ പോയി നോക്കാൻ? ഇപ്പൊ എന്നാത്തിനാ പോയത്?"
"അവനെയൊന്നു ഒതുക്കാൻ പറ്റുമോന്ന് ഞാനൊന്നു നോക്കട്ടെടാ... വീട്ടിൽ വെച്ചാകുമ്പോൾ കുഴപ്പമില്ലാലോ... കുറച്ചു പണം വാരി എറിഞ്ഞു നോക്കാം. വീഴുന്നേൽ നോക്കട്ടെ. ഇല്ലേൽ നമുക്കവനെ അടിച്ചു വീഴ്ത്താം"
"എന്റെ പൊന്നു ഷിന്റോച്ചായാ... പുള്ളി വേറെ ടൈപ്പ് ആണ്. ഞാൻ പറഞ്ഞിട്ടുള്ളതല്ലേ.."
"ഏത് ടൈപ്പ് ആണേലും അവനെ എനിക്ക് ഒതുക്കിയേ പറ്റുള്ളു. അബിന്റെ കേസ് വേറെ കിടക്കുന്നു"
"ഹ്മ്മ്... അച്ചായന്റെ അളിയൻ മാർക്കോസ് പരോളിൽ ഇറങ്ങിയിട്ട് ഒരാഴ്ച ആയല്ലോ. എന്നിട്ട് വീട്ടിൽ ഇതുവരെ വന്നില്ലേ?"
"അവൻ എന്നെ ഇന്നലെ വിളിച്ചിരുന്നു. ഇന്ന് ഉച്ചക്കുള്ള ട്രെയിനിൽ കേറുമെന്നാ പറഞ്ഞെ. അപ്പോഴിവിടെ വൈകുന്നേരം ആകും. ഇന്ന് വൈകുന്നേരം നമുക്കൊരു തീരുമാനം എടുക്കണം"
"മ്മ്... അച്ചായൻ ഇനി നേരിൽ കാണാൻ നിൽക്കണ്ട. ഞാൻ പറയുന്നത് കേൾക്ക്. ഇപ്പോഴേ ഉടക്കാൻ പോകണ്ട. എന്താ അയാളുടെ മനസ്സിലെന്ന് ഞാനൊന്നു അറിയാൻ ശ്രമിക്കട്ടെ"
"ഹ്മ്മ്... ശെരി. അപ്പൊ വൈകുന്നേരം കാണാം. നീ എങ്ങനേലും നേരത്തെ ഇറങ്ങാൻ നോക്ക്"
"ഓക്കേ"
കാൾ കട്ട് ചെയ്തിട്ട് ഷിബു ഹെഡ് ക്വാർട്ടർസിലേക്ക് ചെന്നു.
*****❤️*****
"രെച്ചുമ്മേ... അച്ഛനെ വിളിച്ചു പറഞ്ഞോ?"
"ആഹ് പറഞ്ഞു"
"എന്താ ചേച്ചി?"
"അതൊരാളിവിടെ ഏട്ടനെ അന്വേഷിച്ചു വന്നു. ഞാൻ ചോദിച്ചിട്ട് ആരാണെന്നൊന്നും പറഞ്ഞില്ല"
"ആണോ? ആരാണാവോ... ഇവിടെ വരെ അന്വേഷിച്ചു വന്നെങ്കിൽ അത്യാവശ്യക്കാരനായിരിക്കും. അല്ലേ രാജീവേട്ടാ..."
"മ്മ്... ഞാൻ സ്റ്റേഷനിൽ പോവാ... സമയം ആയി"
"ശെരി..."
രാജീവ് ഷൂസ് ഇട്ടുകൊണ്ട് ഇരിക്കുമ്പോൾ നീരജ് പ്ലേറ്റിൽ കുറച്ചു കേക്കുമായി വന്നു.
"അച്ഛാ... അച്ഛൻ പോവാണോ? ഇന്നലെത്തെ കേക്ക് ഒരു കഷ്ണം തരട്ടെ... ഇനി വൈകിട്ട് വന്ന് ചോദിച്ചാൽ കിട്ടില്ലട്ടോ..."
"എങ്കിൽ കുറച്ചു അച്ഛന്റെ വായിൽ വെച്ചു തന്നേ..."
രാജീവ് കുനിഞ്ഞു നിന്ന് വായ തുറന്നു. നീരജ് കുറച്ച് കേക്ക് വായിൽ വെച്ചു കൊടുത്തു.
"കീർത്തി ഒരു ഗ്ലാസ്സ് വെള്ളം ഇങ്ങ് എടുത്തേ..."
"ഇവിടെ വെള്ളം ഇരിപ്പുണ്ടല്ലോ അമ്മാവാ..."
നിവി പറഞ്ഞു.
"ഓഹ് ഞാനത് മറന്നു..."
രശ്മി ഉടനെ ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്ന ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ്സിലേക്ക് വെള്ളമൊഴിച്ച് രാജീവിന്റെ കയ്യിൽ കൊടുത്തു. അവൻ അത് വാങ്ങി കുടിച്ച ശേഷം അവിടെ നിന്നുമിറങ്ങി.
"നിവി ചേച്ചി... ചേച്ചിക്ക് കേക്ക് തരട്ടെ..."
"എനിക്ക് വേണ്ടെടാ നീ ഇത് നിക്കുവിന് കൊടുത്തോ..."
"മ്മ്... ശെരി. രഞ്ജുവേട്ടനോ? "
"എനിക്കും വേണ്ടാ... നീ കഴിച്ചോ..."
"ആഹാ... രണ്ടുപേർക്കും വേണ്ടേ... എങ്കിൽ ശെരി. ഞങ്ങൾ രണ്ടാളും കൂടി ഇത് കഴിച്ചോളാം. പിന്നെ അമ്മ ഇതിൽ നിന്ന് രാവിലെ എടുത്ത് കഴിക്കുന്നത് കണ്ടു. മാമിക്ക് വേണ്ടേ?"
"എനിക്കും വേണ്ടെടാ... മോൻ കഴിച്ചോ..."
എന്ന് പറഞ്ഞിട്ട് രശ്മി അടുക്കളയിലേക്ക് പോയി.
"അപ്പൊ പിന്നെ ഞാൻ നിക്കുവിന്റെ അടുത്തേക്ക് പോവാ..."
നീരജ് ഉടനെ പ്ലേറ്റും കൊണ്ട് മുകളിലേക്ക് സ്‌റ്റെപ്സ് കയറാൻ തുടങ്ങി.
നിവിയെ നോക്കി കണ്ണുകൊണ്ട് മുകളിലേക്ക് വരാൻ പറഞ്ഞിട്ട് രഞ്ജുവും അവന്റെ റൂമിലേക്ക് പോയി. അവൾ പതിയെ അടുക്കളയിൽ ചെന്ന് തലയിട്ടു നോക്കി. രശ്മിയും കീർത്തിയും കൂടി പാത്രങ്ങൾ കഴുകുകയാണ്. ബാക്കിയാരും ഉറക്കമുണർന്നിട്ടില്ല. നിവി വേഗം സ്‌റ്റെപ്സ് കയറി രഞ്ജുവിന്റെ റൂമിന്റെ മുന്നിലെത്തി. അകത്തേക്ക് കാലെടുത്ത് വെക്കാൻ പോയതും പിന്നിൽ നിന്ന് നീരജ് വിളിച്ചു. അവളുടനെ തിരിഞ്ഞു നോക്കി. നീരജിന്റെ കൂടെ നിക്കുവും ഉണ്ടായിരുന്നു.
"ഇത് എങ്ങോട്ടാ ഈ പോകുന്നെ?"
"അത്..."
നിവി ചെറിയ ചമ്മലോടെ നിന്നു. നീരജിന്റെ സൗണ്ട് കേട്ട് റൂമിൽ നിന്ന് രഞ്ജു പുറത്തേക്ക് വന്നു നോക്കി.
"എനിക്ക് ചേച്ചിയോടൊരു കാര്യം പറയാനുണ്ട്"
"എന്താടാ?"
"ഇനി നിവി ചേച്ചി രഞ്ജുവേട്ടന്റെ റൂമിൽ കയറണ്ട"
നീരജ് പറഞ്ഞത് കേട്ട് നിവിയും രഞ്ജുവും പരസ്പരം നോക്കി.
"അതെന്താ?"
രഞ്ജു ചോദിച്ചു.
"ഞാൻ ഉദ്ദേശിച്ചത് നിവി ചേച്ചി ഇനി എന്റെ ഏട്ടത്തിയമ്മയായിട്ട് രഞ്ജുവേട്ടന്റെ റൂമിൽ കേറിയാൽ മതിയെന്നാ. അതായത്... നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്... അതല്ലേ നല്ലത് നിക്കു?"
"മ്മ്.. അതേ അതെ"
നിക്കു കളിയാക്കി കൊണ്ട് പറഞ്ഞു.
"ഞാൻ പറഞ്ഞ ഈ കാര്യം കേട്ടില്ലെങ്കിൽ റൂമിൽ കയറിയാൽ അപ്പൊ തന്നെ ഞാൻ അമ്മയോട് പറഞ്ഞു കൊടുക്കും"
"അമ്മായിയോട് വേണ്ടെടാ... രെച്ചുമ്മയോട് പറയാം. അല്ലേ ചേച്ചി?"
"വേണ്ടായേ
നിവി കൈ കൂപ്പി കൊണ്ട് പറഞ്ഞു.
"ആഹ്... അന്ത ഭയം ഇറുക്കണോം... വാടാ നീരജേ..."
"മ്മ്... അപ്പൊ ശെരി. നിങ്ങൾ ഇവിടെയോ ബാൽക്കണിയിലോ പോയി നിന്ന് സംസാരിച്ചോ..."
എന്നും പറഞ്ഞുകൊണ്ട് നീരജ് നിക്കുവിന്റെ തോളിൽ കയ്യിട്ടു കൊണ്ട് അവിടെ നിന്നും തിരികെ നടന്നു.
"അവർ ഇങ്ങനെയൊക്കെ പറയും. നീ ഇങ്ങ് വന്നേ... എനിക്ക് ഇന്നലെ അപ്പോഴത്തെ സന്തോഷത്തിൽ നിന്നോടൊന്നും സംസാരിക്കാൻ പറ്റിയില്ല. വാ..."
രഞ്ജു നിവിയുടെ കയ്യിൽ പിടിച്ചു. എന്നാൽ അവൾ അവന്റെ കൈ വിടുവിച്ചു.
"നീരജ് പറഞ്ഞതിലും കാര്യമുണ്ട് രഞ്ജുവേട്ടാ..."
"എന്ത് കാര്യം?"
"ഇനി രഞ്ജുവേട്ടൻ എന്റെ കഴുത്തിൽ കെട്ടിയ താലിയുമായിട്ടേ ഈ വാതിൽപ്പടി കടന്ന് അകത്തേക്ക് കയറുന്നുള്ളു. രഞ്ജുവേട്ടന്റെ ഭാര്യയായി പൂർണവകാശത്തോടെ... ഹോ... ദാറ്റ് മൊമെന്റ്... എനിക്കിനി അങ്ങനെ കേറിയാൽ മതി. ഇതുവരെ ഞാനിതിനെ പറ്റിയൊന്നും ചിന്തിച്ചിരുന്നില്ല"
"ഹ്മ്മ്... നിന്റെ ഇഷ്ടം... വാ ബാൽക്കണിയിലേക്ക് പോകാം"
രഞ്ജു ചിരിച്ചു കൊണ്ട് പറഞ്ഞു. അവർ രണ്ടുപേരും ബാൽക്കണിയിലേക്ക് ചെന്നു.
"ഇന്നലെ ഇവിടെ നിന്നുകൊണ്ടാ ഞാൻ പൊട്ടിക്കരഞ്ഞത്. അമ്മായി പറഞ്ഞതൊക്കെ കേട്ട് എനിക്ക് സങ്കടം നിയന്ത്രിക്കാനായില്ല"
അവൻ ഉടനെ അവളെ ചേർത്ത് പിടിച്ചുകൊണ്ട് രണ്ടു കൺപോളയിലും ഉമ്മ കൊടുത്തു.
"ഇനി ഒരു കാരണവശാലും നിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വരരുതെന്ന് എനിക്കാഗ്രഹമുണ്ട്. ഇന്നലെ ഞാനും അമ്മയുമായി നല്ല വഴക്കാകുമായിരുന്നു. അതിനു മുൻപ് എല്ലാം സോൾവ് ആയി. നീ മുകളിലേക്ക് പോയപ്പോൾ കൂടെ ഞാനും വരാനിരുന്നതാ. പക്ഷേ, മാമൻ പെട്ടന്ന് സ്‌റ്റെപ്സ് കേറി"
"മ്മ്... ഞാനിപ്പോൾ ഒരുപാട് ഹാപ്പിയാ രഞ്ജുവേട്ടാ... നമ്മൾ എന്ത് ലക്കി ആണല്ലേ ഇതുപോലൊരു ഫാമിലിയെ കിട്ടിയതിൽ... "
"ഓഫ്കോഴ്സ് നിവി..."
നിവി ചിരിച്ചുകൊണ്ട് അവന്റെ കവിളിൽ ഉമ്മ കൊടുത്തു. കുറച്ചു നേരം അവിടെ നിന്ന് സംസാരിച്ചിട്ട് അവർ താഴേക്ക് ചെന്നു.
*****❤️*****
രാത്രി ഷിന്റോയും മാർക്കോസും കൂടി മുറ്റത്തിരുന്ന് മദ്യപിക്കുമ്പോഴാണ് ഷിബു അവിടെ വന്നത്.
ഷിന്റോ: ഹാ... ഷിബു വന്നല്ലോ...
മാർക്കോസ്: ഇതാണോ നേരത്തെ വരുമെന്ന് പറഞ്ഞത്? ഞാനിപ്പൊ വന്നതേ ഉള്ളു. വന്നപ്പോ ദേണ്ടേ ഇങ്ങേര് ഇവിടെയിരുന്ന് വെള്ളമടിക്കുന്നു. പിന്നെ അകത്തു പോലും കേറാതെ ഞാനിവിടെ കൂടി.
ഷിബു: ആഹാ... ഞാൻ ആ കമ്മീഷണറുടെ കൂടെയായിരുന്നു. എവിടെയോ പോകാനൊരുങ്ങിയപ്പോൾ എന്നോട് വരണ്ടെന്ന് പറഞ്ഞു. അത് മനപ്പൂർവം തന്നെയാ. പിന്നെ ഞാനിങ്ങോട്ട് വന്നു.
ഷിന്റോ: എന്തേലും അറിയാൻ പറ്റിയോടാ?
ഷിബു: നമ്മുടെ അബിനെ പൂട്ടിക്കാനുള്ളതെന്തോ കിട്ടിയിട്ടുണ്ടെന്ന് മനസ്സിലായി.
മാർക്കോസ്: അയ്യോ ഞാനെന്റെ കൊച്ചനെ കണ്ടില്ല. നിങ്ങളൊക്കെ ചേർന്ന് അവനെ ഇപ്പൊ വീട്ടിൽ തന്നെ പൂട്ടി ഇട്ടേക്കുവല്ലേ..."
എന്നും പറഞ്ഞ് മാർക്കോസ് കസേരയിൽ നിന്നും എണീറ്റു. അപ്പോൾ മേരി അവിടേക്ക് വന്നു.
മേരി: പൊന്നാങ്ങളക്ക് ഇതുവരെ ആയിട്ടും അകത്തേക്ക് കയറി എന്നെയും മക്കളെയും കാണാൻ സമയമായില്ലല്ലേ?
മാർക്കോസ്: അത് പിന്നെ ഞാനങ്ങോട്ട് വരുവായിരുന്നു എന്റെ മേരി മോളേ... അന്ന എവിടെ?"
മേരി: അവള് ഇരുന്ന് പഠിക്കുവാ...
മാർക്കോസ്: അബിനോ?
മേരി: അവൻ ഇപ്പോഴായിട്ട് ഉറങ്ങിയതേ ഉള്ളു.
മാർക്കോസ്: ആണോ? ഹ്മ്മ്... എന്നാലും ഞാനൊന്നു പോയി നോക്കിയിട്ട് വരാം.
മാർക്കോസ് വീടിനു അകത്തേക്ക് കയറി അബിന്റെ റൂമിലേക്ക് ചെന്ന് അവനെ കണ്ടു തിരികെ മുറ്റത്തേക്ക് വന്നു.
മാർക്കോസ്: എന്തൊരു കോലമാ ഷിന്റോച്ചായാ അവന്റെ കോലം? മുൻപെങ്ങും അവൻ ഇത്ര കോലം കെട്ടു പോയിട്ടില്ല.
ഷിന്റോ: ആഹ്... ഇപ്പൊ തീറ്റയും കുടിയും കുറവാ...
മാർക്കോസ്: എന്താ കാര്യം?
ഷിന്റോയും ഷിബുവും കൂടി അവനോട് കാര്യങ്ങളുടെ കിടപ്പിനെ പറ്റി പറഞ്ഞു കൊടുത്തു.
ഷിന്റോ: നീ ആലോചിച്ചിട്ട് എന്തേലും വഴിയുണ്ടോ?
മാർക്കോസ്: ആ കമ്മീഷണറെ ഒതുക്കിയേ പറ്റുള്ളു. ഫാമിലിയൊക്കെ ഉള്ളതല്ലേ? അവന്റെ വീട് എവിടെയാ?
ഷിബു: വെള്ളായണിക്ക് അടുത്ത്
മാർക്കോസ്: വെള്ളായണിക്ക് അടുത്തോ?
ഷിന്റോ: എന്താടാ നിനക്ക് അവിടെ അറിയോ?
മാർക്കോസ്: അറിയോന്ന് ചോദിച്ചാൽ ജയിലിൽ വെച്ച് ഒരുത്തനെ പരിചയപ്പെട്ടു. അവന്റെ വീടും വെള്ളായണിക്ക് അടുത്താ... അല്ലാ... ആ കമ്മീഷണറുടെ പേരെന്താ?
ഷിബു: കാർത്തിക്
മാർക്കോസ്: കാർത്തി?! അപ്പൊ ഇതവൻ തന്നെ.
ഷിന്റോ: നിനക്കവനെ എങ്ങനെ അറിയാം?
മാർക്കോസ്: അവന്റെ വായിൽ നിന്നും ദിവസവും ഞാൻ കേട്ട പേര് ഇതായിരുന്നു... ജീവപര്യന്തം ആയിരുന്നു. ഇപ്പോഴായിട്ട് പുറത്തിറങ്ങിയേ ഉള്ളു.
ഷിബു: ആണോ?
മാർക്കോസ്: മ്മ്... എനിക്കൊരു പ്ലാൻ മനസ്സിൽ തെളിയുന്നുണ്ട് അച്ചായാ...
ഷിന്റോ: എന്നതാടാ?
മാർക്കോസ്: അതൊക്കെയുണ്ട്.
ഷിന്റോയെ നോക്കി കണ്ണിറുക്കിക്കൊണ്ട് ഒരു ഗ്ലാസ്സ് മദ്യം അവൻ വായിൽ കമഴ്ത്തി.
(തുടരും)
©ഗ്രീഷ്മ. എസ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....