എൻ ജീവൻ❤️[The Conclusion] ഭാഗം- 20

Valappottukal
എൻ ജീവൻ❤️[The Conclusion]
ഭാഗം- 20



"നിവി..."
കാർത്തി അവളുടെ തലയിൽ തടവിക്കൊണ്ട് പതിയെ വിളിച്ചു.

"അച്ഛാ എനിക്ക്.. എനിക്ക് രഞ്ജുവേട്ടനെ..."
പറഞ്ഞുതുടങ്ങിയത് പൂർത്തിയാക്കാതെ നിവി വീണ്ടും കരയാൻ തുടങ്ങി.

അവൻ അവളെ തന്നിൽ നിന്നും മാറ്റിക്കൊണ്ട് താടിയിൽ പിടിച്ച് മുഖമുയിർത്തി.

"അയ്യേ... അച്ഛന്റെ കാന്താരി കരയുവാണോ? എന്തിനാ കരയുന്നേ?  മോള് കണ്ണു തുടച്ചേ..."

"അച്ഛാ... ഞാൻ..."

"കരയരുതെന്ന് പറഞ്ഞില്ലേ നിവിയേ... കണ്ണു തുടക്ക്‌. എന്നിട്ട് എന്റെയൊപ്പം താഴേക്ക് വന്നേ..."

"എനി..ക്ക്‌ അച്ഛനോട് ഒരു കാര്യം പറയാനുണ്ട്. ഇപ്പോൾ പറയണമെന്ന് വിചാരിച്ചതല്ല"

"അതൊക്കെ താഴെ വന്നിട്ട് പറയാം. കീർത്തി മോളെ അന്വേഷിക്കുന്നുണ്ട്"
എന്ന് പറഞ്ഞുകൊണ്ട് കാർത്തി അവളുടെ കണ്ണു തുടച്ചു കൊടുത്തു.

"ഇനി വാ... പോകാം"
കാർത്തി നിവിയെ ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു. അവൾ ചെറുതായൊന്നു തലയാട്ടി.

അവർ താഴേക്ക് ചെന്നപ്പോൾ രഞ്ജു കീർത്തിയോട് ഉച്ചത്തിൽ സംസാരിക്കുവാണ്.

"നിങ്ങൾ രണ്ടുപേരും മാത്രം തീരുമാനിച്ചാൽ മതിയോ?എന്നോടൊരു വാക്ക് പോലും അമ്മ സൂചിപ്പിച്ചില്ലാലോ..."

"ശ്ശെടാ... നീയെന്താ പറയാൻ പോകുന്നേ?"

അപ്പോഴേക്കും നിവി വരുന്നത് രഞ്ജുവിന്റെ  ശ്രദ്ധയിൽ പെട്ടു. അവനുടനെ നിശബ്ദനായി.

"ആഹ് നിവി മോള് വന്നല്ലോ... മോളെന്തിനാ പെട്ടന്ന് മുകളിലോട്ട് പോയേ?  ഞങ്ങളിവിടെ ഒരു കാര്യം പറഞ്ഞുക്കൊണ്ടിരുന്നത് മോളും കൂടി അറിയാൻ വേണ്ടിയല്ലേ..."

കീർത്തിക്ക്‌ മറുപടി കൊടുക്കാതെ നിവി തല കുനിച്ചു നിന്നു.

"മോനേ രഞ്ജു... പെണ്ണ് ആരാണെന്ന് ഞാൻ പറഞ്ഞില്ലാലോ... അറിഞ്ഞിട്ട് നിനക്ക് ഇഷ്ടപ്പെട്ടിട്ടെങ്കിൽ വേണ്ടെന്ന് പറഞ്ഞോ? അപ്പൊ ഇനി പെണ്ണിനെ പറയാം. അല്ലേ രാജീവേട്ടാ?"

"മ്മ്... അതെ"

കീർത്തി ചിരിച്ചുകൊണ്ട് സോഫയിൽ നിന്നും എണീറ്റു. എന്നിട്ട് നിവിയുടെ അടുത്തേക്ക് ചെന്നു.

"പെണ്ണിന്റെ പേരും പറയുന്നില്ല. ഫോട്ടോയൊന്നും കാണിക്കുന്നില്ല. എന്റെ മോന്റെ ഭാര്യ ആയി വരാൻ ഞങ്ങള് ആഗ്രഹിച്ചത് ഒരേ ഒരു പെൺക്കുട്ടിയാ... അത്‌ ഈ നിൽക്കുന്ന സുന്ദരിക്കുട്ടിയാ..."
കീർത്തി നിവിയുടെ തോളിൽ കൂടി ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

കേട്ടത് വിശ്വസിക്കാനാകാതെ നിവി കീർത്തിയുടെ മുഖത്തേക്ക് നോക്കി.

"അയ്യോ... എന്റെ മോള് കരഞ്ഞോ?  കണ്ണൊക്കെ കലങ്ങിയല്ലോ... അച്ചോടാ... അമ്മായി നേരത്തെ പറഞ്ഞത് കേട്ട് എന്റെ നിവി മോൾക്ക് വിഷമമായോ?  സോറി ടാ ചക്കരേ..."
കീർത്തി നിവിയെ കെട്ടിപ്പിടിച്ചുകൊണ്ട് അവളുടെ കവിളിലൊരു ഉമ്മ കൊടുത്തു.

"ഡാ രഞ്ജു... ഇനി പറയെടാ നിനക്ക് പെൺക്കുട്ടിയെ ഇഷ്ടപ്പെട്ടില്ലെന്ന്... പറയ്..."
രാജീവ്‌ രഞ്ജുവിനെ കളിയാക്കിക്കൊണ്ട് പറഞ്ഞു. അവൻ ചിരിച്ചുക്കൊണ്ട് നിവിയെ നോക്കി. അവളുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങിയിരുന്നു. എന്നാൽ അത് സന്തോഷം കൊണ്ടാണെന്നു മാത്രം.

"മോളുടെ ഇഷ്ടങ്ങൾ മോള് പറയാതെ തന്നെ അച്ഛനും രെച്ചുമ്മയും സാധിച്ചു തന്നിട്ടില്ലേ? അപ്പൊ പിന്നെ, ഇതു മാത്രം ഞങ്ങള് സമ്മതിക്കുന്നില്ലെന്ന് വിചാരിച്ചോ? ഏഹ്?"
കാർത്തി നിവിയുടെ നെറ്റിയിൽ തല മുട്ടിച്ചുകൊണ്ട് പറഞ്ഞു.

"ഐ ലവ് യൂ അച്ഛാ... ലവ് യൂ സോ മച്ച്... അച്ഛനോട് ഇതുമാത്രം ഇപ്പോൾ പറയണ്ടെന്ന് തോന്നിയിട്ടാ ഞാൻ പറയാത്തത്. സോറി..."
അവൾ അവനെ കെട്ടിപ്പിടിച്ചു. ഉടനെ തന്നെ രശ്മി അവരുടെ അടുത്തേക്ക് വന്നു.

"രെച്ചുമ്മേ..."
നിവി ഉടനെ രശ്മിയേയും കൂടി ചേർത്ത് പിടിച്ചു നിന്നു.

"ഞങ്ങളും ഇപ്പോൾ പറയണ്ടെന്ന് വിചാരിച്ചു ഇരുന്നതാ. പക്ഷേ,  ഏട്ടനും രെച്ചു ചേച്ചിയും  നിങ്ങൾ തമ്മിലുള്ള ഇഷ്ടത്തെ പറ്റി പറഞ്ഞപ്പോൾ ഒന്നു ടെസ്റ്റ്‌ ചെയ്യാൻ വേണ്ടി ഞാൻ വെറുതെ പറഞ്ഞതാ. നിങ്ങൾക്ക് ഇനി പരസ്പരം അങ്ങനെയൊരു ഇഷ്ടം  കാണില്ലായിരിക്കോ ഈ കല്യാണത്തെ കുറിച്ച് പറഞ്ഞാൽ നിങ്ങൾ ദേഷ്യപ്പെടുമോ എന്നൊക്കെയായിരുന്നു എന്റെ പേടി. ഈ കാര്യം അറിഞ്ഞപ്പോൾ എനിക്ക് സമാധാനമായി. ഈ സുന്ദരിക്കുട്ടിയുള്ളപ്പോൾ ഞങ്ങളെന്തിനാ പുറത്ത് നിന്ന് വേറൊരു പെണ്ണിനെ കണ്ടുപ്പിടിക്കുന്നേ?"
കീർത്തി അത്‌ പറയുമ്പോൾ നിവിയുടെ കവിളുകൾ നാണത്താൽ ചുവന്നിരുന്നു.

"ഞാനും അതേ... രഞ്ജുവിന് നിവി മോളേ ചേരുള്ളു. എന്റെ കുട്ടിയെ പുറത്തുള്ള വേറൊരു ചെക്കനേയും കൊണ്ട് കെട്ടിക്കല്ലെന്ന് ഞാൻ കാർത്തിയോട് ഇടക്ക് പറയുമായിരുന്നു"
രേവതി പറഞ്ഞു.

"പിന്നേ... നിങ്ങൾ തമ്മില് കണ്ണും കയ്യും കാണിക്കുമ്പോഴും കള്ളം പറയുമ്പോഴും നിങ്ങളേക്കാൾ സ്നേഹിച്ചു നടന്ന രണ്ടുപേര് ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചില്ലാലേ..."

നിവിയും രഞ്ജുവും കീർത്തി പറഞ്ഞത് കേട്ട് ചമ്മലോടെ നിന്നു.

"അതേ... ഞങ്ങളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു കേട്ടോ... അല്ലേടാ നിക്കു?"

"അതേ അതെ"

"ആഹാ... അപ്പൊ നിങ്ങളും ഇതിന് സപ്പോർട്ട് ഉണ്ടായിരുന്നല്ലേ..."

"ഞങ്ങൾ വേറെയാരെയും അല്ലാലോ സപ്പോർട്ട് ചെയ്തത്. ഞങ്ങളുടെ ചേട്ടനെയും ചേച്ചിയേയും അല്ലേ അമ്മേ? പിന്നെ,  നിക്കുവിന് പകരം പെണ്ണായിരുന്നുവെങ്കിൽ എനിക്കും പുറത്തു നിന്ന് പെണ്ണുക്കെട്ടണ്ടായിരുന്നു... ഹാ..."

നീരജ് പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.

"എട്ടാം ക്ലാസ്സിൽ ആയതേ ഉള്ളു. അപ്പോഴേക്കും പെണ്ണുക്കെട്ടുന്നതിനെ കുറിച്ച് പറയാറായോ? നീ ആള് കൊള്ളാലോ..."

"അത്‌ പിന്നെ ഞാൻ ആരുടെയാ മോൻ? എന്റെ ഈ അമ്മയുടേതല്ലേ? ഈ..."

"ഇത് കറക്റ്റ്. ഇവളുടെ എല്ലാ സ്വഭാവവും ഇവന് കിട്ടിയിട്ടുണ്ട്"

"ഓഹ്... പറയുന്നത് കേട്ടാൽ തോന്നും ഇത് എന്റെ മാത്രം മോൻ ആണെന്ന്..."

"ഇവരിത് അടിയുണ്ടാക്കുമെന്നാ തോന്നുന്നേ നിക്കു... അതേ... ഇന്ന് നിങ്ങളുടെ വെഡിങ് ആനിവേഴ്സറിയല്ലേ... ഇന്നെങ്കിലും അടി കൂടാതെ ഇരിക്കോ?"

"നീ പോടാ ചെക്കാ... നീയല്ലേ ഞങ്ങൾ തമ്മിൽ അടി ഉണ്ടാക്കാൻ നോക്കുന്നെ..."

"ങേ? വഴക്ക് മാറ്റാൻ നോക്കിയ ഞാനിപ്പോ ആരായി... നീരജ് എന്ന പേര് മാറ്റി ശശി എന്നാക്കേണ്ടി വരുമോ ദൈവമേ..."
എന്നും പറഞ്ഞ് നീരജ് അടുക്കളയിലേക്ക് നടന്നു.

"നീയിത് എങ്ങോട്ടാടാ പോകുന്നെ?"

"രഞ്ജുവേട്ടന്റെയും നിവി ചേച്ചിയുടെയും കാര്യം സെറ്റ് ആയതിന്റെ സന്തോഷത്തിൽ ഒരു പീസ് കേക്ക് കൂടി കഴിക്കാൻ പോവാ... നീ വരുന്നേൽ വാ..."

"ആഹ്... എനിക്കും വേണം"
നിക്കുവും അവന്റെയൊപ്പം അടുക്കളയിൽ പോയി.

"അച്ഛനും അമ്മയുമെന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നേ?"
രശ്മി രവിയോടും സീതയോടും ചോദിച്ചു.

"ഞങ്ങൾക്കിതിൽ സന്തോഷമേ ഉള്ളുവെന്ന് നിനക്ക് അറിഞ്ഞൂടെ രെച്ചു?"
സീത പറഞ്ഞു.

"അതെ. എങ്കിലും എന്റെ പുലിക്കുട്ടിയെ നിങ്ങൾ കരയിച്ചല്ലോ... അല്ലേ മോളേ?"
രവി കീർത്തിയെ നോക്കി പറഞ്ഞു.

"ഞാൻ നിവിയെ പറ്റി പറയാൻ പോയപ്പോഴാ മാമാ... രെച്ചു ചേച്ചി പെൺക്കുട്ടി ഇപ്പോൾ എന്തുചെയ്തുക്കൊണ്ടിരിക്കുവാ എന്ന് ചോദിച്ചത്. അപ്പൊ ഞാൻ വേറെ പെൺക്കുട്ടിയെ കുറിച്ചാണ് പറയുന്നതെന്ന് നിവി മോള് ഉറപ്പിച്ചു. അതാ മോൾക്ക് സങ്കടം വന്നേ... ഡാ രഞ്ജു... നീയെന്താ ഒന്നും മിണ്ടാത്തെ?"

"അവന് സന്തോഷം കൊണ്ട് ഒന്നും പറയാൻ പറ്റാതെ നിൽക്കുവാണെന്ന് മനസ്സിലായില്ലേ എന്റെ കീർത്തി?"
രാജീവ്‌ പറഞ്ഞു.

"ആണോടാ? ഏഹ്?"
അതിന് മറുപടിയായി രഞ്ജു നിവിയെ നോക്കി ചിരിച്ചു. അവളും ചിരിച്ചു കൊണ്ടിരുന്നു.

"ദേ... രണ്ടുപേരും കുറച്ചു വർഷം കാത്തിരുന്നേ പറ്റുള്ളു. സമയം ആകുമ്പോൾ ഞങ്ങൾ നടത്തി തരും. പഠിത്തത്തിൽ ഉഴപ്പൊന്നും വരത്തരുത്. അല്ലേ ഏട്ടാ?
രശ്‌മി കാർത്തിയോട് ചോദിച്ചു.

"മ്മ്... അങ്ങനെ രണ്ടുപേരുടെയും  പഠിത്തത്തിൽ ശ്രദ്ധക്കുറവ് വരില്ലെന്ന് എനിക്കുറപ്പുണ്ട്"
കാർത്തി നിവിയുടെ തലയിൽ തലോടി.

"രശ്‌മി മോളെ ഞങ്ങളുടെ രാജേഷ് മോനുമായി കല്യാണം നടന്ന് കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ,  അത്‌ നടന്നില്ല. ഇതിപ്പൊ നിവി മോളെ ഞങ്ങളുടെ രഞ്ജു മോൻ കല്യാണം  കഴിക്കുന്നതിൽ ഒത്തിരി സന്തോഷം തോന്നുന്നു..."
എന്ന് രാജീവിന്റെ അമ്മ പറഞ്ഞപ്പോൾ കാർത്തിയുടെ മുഖം മാറുന്നത് രശ്മി ശ്രദ്ധിച്ചു.

"വെഡിങ് ആനിവേഴ്സറിയായിട്ട് അടുത്ത വെഡിങ്ങിന്റെ കാര്യം തീരുമാനമായി. അല്ലേ? ഇപ്പോൾ സമയം ഒരുപാടായി. നമുക്ക് എല്ലാവർക്കും പോയി കിടന്നുറങ്ങാം. അല്ലാ... അടുക്കളയിൽ പോയവരെ കണ്ടില്ലലോ..."

"അവര് ബാക്കിയുള്ള കേക്ക് മൊത്തം തീർക്കും മുന്നേ പോയി നോക്ക് കീർത്തി..."

"മ്മ്... ഞാൻ പോയി നോക്കട്ടെ..."
കീർത്തി ഉടനെ അടുക്കളയിലേക്ക് പോയി.

ബാക്കിയുള്ളവർ ഉറങ്ങാനായി അവരുടെ മുറികളിലേക്ക് പോയി. നിവിക്ക് രഞ്ജുവിനോട് സംസാരിക്കണമെന്നുണ്ടായിരുന്നു.അവനും... പക്ഷേ, ചമ്മല് കാരണം അവർ പരസ്പരം ഒന്നും മിണ്ടാതെ കണ്ണുകൾ കൊണ്ട് സംസാരിച്ച് അവിടെ നിന്നും മുറിയിലേക്ക് പോയി. അതിന് മുൻപ് കാർത്തിക്കും രശ്മിക്കും ഒരുമ്മ കൂടി കൊടുത്തിട്ടാണ് നിവി ഉറങ്ങാനായി പോയത്.

മുറിയിൽ ചെന്ന് ഉടുത്തിരുന്ന സാരി മാറ്റി രശ്മി വേറെ സാരി ഉടുക്കുമ്പോഴാണ് കാർത്തി മുറിയിലേക്ക് വന്നത്.

"മേഡം ഇതുവരെ സാരി ഉടുത്തു കഴിഞ്ഞില്ലേ?"

"ദേ കഴിഞ്ഞു. സാറിന്റെ  സ്റ്റേഷനിലെ ഫോൺ വിളിയൊക്കെ  കഴിഞ്ഞോ?"

"കഴിഞ്ഞത് കൊണ്ടല്ലേ ഞാൻ വേഗം ഇങ്ങോട്ട് വന്നത്..."

"മ്മ്... പിന്നെ ഏട്ടാ... എനിക്ക് നേരെത്തെ തോന്നിയതാണോ എന്നറിയില്ല. രാജീവേട്ടന്റെ അമ്മ അങ്ങനെ പറഞ്ഞപ്പോൾ ഏട്ടന്റെ മുഖം പെട്ടന്ന് മാറിയല്ലോ? എന്ത് പറ്റി? ഇനി എനിക്ക് തോന്നിയതാണോ?"

"ആഹ് മാറി..."
കാർത്തി മുഖം തിരിച്ചു കൊണ്ട് പറഞ്ഞു. രശ്മിയുടനെ അവന്റെ താടിയിൽ പിടിച്ച് മുഖം അവളുടെ നേരെ കൊണ്ടു വന്നു.

"അതെന്താ?"

"ഒന്നുല്ലാ... "

"ശേ... പറയെന്നേ..."
രശ്മി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

"നിന്റെ പേര് വേറെ ഒരുത്തനുമായി കേൾക്കുന്നത് എനിക്കിഷ്ടല്ല. അത്ര തന്നെ"

"ഓഹോ... അപ്പിടിയാ..."
അവൾ അവന്റെ മൂക്കിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

"ആമാ..."
കാർത്തി അവളുടെ ഇടുപ്പിൽ തന്റെ രണ്ടു കയ്യും വെച്ചുകൊണ്ട് അവളുടെ ചെവിയിൽ പറഞ്ഞു.

"എന്റെ കമ്മീഷണർ സാറേ... ഒരു കാര്യം ചോദിച്ചോട്ടെ?"

"മ്മ്... പറയ്..."

"എന്നെ അത്രക്ക് ഇഷ്ടാണോ?"
രശ്മിയുടെ ചോദ്യം കേട്ടിട്ട് കാർത്തിക്കു ദേഷ്യം വന്നു.

"ഇല്ലാ... എനിക്കിഷ്ടമില്ലാത്തത് കൊണ്ടല്ലേ കേസിന്റെ ടെൻഷനൊക്കെ മാറ്റി വെച്ചിട്ട് നിന്റെ മുൻപിൽ ഇങ്ങനെ ചിരിച്ചുകൊണ്ട് നിൽക്കുന്നേ? നീ പോയേ രെച്ചു... പോയി കിടന്നുറങ്ങ്..."
അവൻ വാതിലിന്റെ നേരെ തിരിയാൻ പോയതും അവൾ അവനെ കെട്ടിപ്പിടിച്ചു.

"ചുമ്മാ... ഞാൻ ചോദിച്ചതാ... ആ നാവിൽ നിന്ന് എന്നെ ഒരുപാട് ഇഷ്ടമാണെന്ന് കേൾക്കാൻ വേണ്ടി പറഞ്ഞതാ.  ദേഷ്യപ്പെടല്ലേ പ്ലീസ്..."

"എന്റെ രെച്ചു നിന്റെ കാര്യം കുറച്ചു കഷ്ടം തന്നെയാ..."

"പറയ്... എന്നെ എത്രത്തോളം ഇഷ്ടമാണ്? ഒന്നു പറയ് ഏട്ടാ..."

"അതറിഞ്ഞെല്ലെങ്കിൽ ഇന്ന് ഉറങ്ങില്ലേ? വന്ന് കിടന്ന് ഉറങ്ങാൻ നോക്ക്..."

ലൈറ്റ് ഓഫ് ചെയ്തിട്ട് കാർത്തി കട്ടിലിൽ ചെന്ന് കിടന്നു. രശ്മി മുഖം വീർപ്പിച്ചുകൊണ്ട് അവന് എതിരായി തിരിഞ്ഞു കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ തന്നെ അവളെ തിരിച്ചു കിടത്തി.

"രെച്ചു..."

"മ്മ്..."

"ഇന്ന് നമ്മുടെ നിവി മോൾക്ക് ഒരുപാട് സന്തോഷമായി കാണുമായിരിക്കുമല്ലേ?"

"മ്മ്... അതെ. പെണ്ണുകാണലിന്റെ അന്ന് ഞാൻ സ്വപ്നം കണ്ടു കിടന്നത് പോലെ കിടക്കുവായിരിക്കും"

"ഏതായാലും നീ കരഞ്ഞത് പോലെ നമ്മുടെ മോൾക്ക് കരയേണ്ടി വന്നില്ലാലോ..."

"മ്മ്... എങ്കിൽ നമുക്ക് ഉറങ്ങിയാലോ?"

"അല്ലാ... ഇതുവരെ ഞാൻ ചോദിച്ചതിന് മറുപടിയൊന്നും പറഞ്ഞില്ലാലോ..."

"രെച്ചു..."

"ഞാനൊന്നും ചോദിക്കുന്നില്ലേയ്..."
എന്നും പറഞ്ഞ് രശ്‌മി കണ്ണടച്ചു. അവളെ നോക്കി ചിരിച്ചുകൊണ്ട് കാർത്തിയും...

പിറ്റേന്ന് രശ്മി നോക്കുമ്പോൾ നിവി എന്തോ ആലോചിച്ചുകൊണ്ട് വരാന്തയിൽ ഇരിക്കുന്നതാണ് കണ്ടത്.

"നീയെന്താ ഇവിടെ ഇരിക്കുന്നേ?"

"രെച്ചുമ്മ ഉണർന്നോ? അതേ... ഞാനിന്നലെ ഒരു സ്വപ്നം കണ്ടു"

"എന്ത് സ്വപ്നം?"

"അനു ആന്റിയുടെ കല്യാണത്തിനിട്ട ഒരു ഗൗൺ ഇല്ലേ? അതുപോലെ ഒരു ഗൗണും ഇട്ടുകൊണ്ട് ഞാൻ രഞ്ജുവേട്ടന്റെ കയ്യും പിടിച്ച് നടക്കുന്നതാ കണ്ടേ..."

"നീ ഇപ്പോഴും ആ ഗൗണിന്റെ കാര്യം വിട്ടില്ലേ?"

"ഈ..."

"ഈ പെണ്ണിന്റെ ഒരു കാര്യം. നീ എണീറ്റ് വന്നേ... വന്നു കഴിക്കാൻ നോക്ക്. കീർത്തി അന്വേഷിക്കുന്നു"

"മ്മ്... ശെരി. അച്ഛൻ പോയോ അമ്മേ?"

"ആഹ്... നേരത്തെ പോയല്ലോ..."

"മ്മ്... ദേ അമ്മേ... ആരോ ഇങ്ങോട്ട് വരുന്നല്ലോ..."

"ഇതാരാ? എനിക്കറിയില്ല"

അടുത്തു വരുന്ന ആളെ കണ്ട് രശ്മിയും നിവിയും ആരെന്നറിയാതെ മുഖത്തോട് മുഖം നോക്കി നിന്നു. അയാളുടെ പിറകെ ഒരു കാർ പാഞ്ഞു വരുന്നുണ്ടായിരുന്നു. അയാൾ വേഗം ഗേറ്റ് തള്ളിത്തുറന്നു. ആ കാർ അകത്തേക്ക് കയറി.
(തുടരും)
©ഗ്രീഷ്മ. എസ്
[ക്ലൈമാക്സ്‌ പാർട്സ് കുറച്ചു ഓർഡർ ആക്കുന്നതിൽ കുറച്ചു കൺഫ്യൂഷൻ. അതാട്ടോ ഇന്ന് കുറഞ്ഞു പോയത്😐.  തിരുത്തിയിട്ടില്ല. അക്ഷരത്തെറ്റ് കാണും😬]


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top