മൗനാനുരാഗം, ഭാഗം: 3
വൈശാഖൻ പകച്ചു പോയി..
ഇതെന്താ കുട്ടി ഈ കാണിച്ചത്.
പിന്നിൽ നിന്നും ആരൊക്കെയോ ചോദിക്കുന്നുണ്ട്.
അപ്പോളേക്കും വേറെ ഒരു പെൺകുട്ടിയും കൂടി അവിടേക്ക് കയറി വന്നു...
ഇയാൾ കുറെ നേരം ആയി തുടങ്ങിയിട്ട്, ഇതൊക്കെ ഓരോരോ ഞരമ്പ് രോഗം ആണ്.. പെൺകുട്ടികൾക്ക് മര്യാദക്ക് വഴിയേ നടക്കാൻ പറ്റാത്തത് ഇവനെ പോലുള്ള ആണുങ്ങൾ കരണം ആണ്... അവിടേക്ക് വന്ന ആ പെൺകുട്ടി എന്തൊക്കെയോ പുലമ്പുന്നുണ്ട്..
നിനക്ക് എന്തേലും പറ്റിയോടി... അവൾ കൂട്ടുകാരിയോട് ചോദിച്ചു..
"എന്നാ പറ്റിയെന്നാടി നീ ഉദ്ദേശിച്ചത്... വൈശാഖൻ അവളെ നേരിടാൻ തന്നെ തീരുമാനിച്ചു.
"താൻ ആരാടോ അതു ചോദിക്കാൻ എന്നുപറഞ്ഞു കൊണ്ട് അവൾ വൈശാക്ന്റെ അടുത്തേക്ക് നീങ്ങി niന്നു..
അങ്ങോട്ട് മാറി നിൽക്കെടി... അല്ലെങ്കിൽ നീയും ഇനി ഞാൻ കേറിപിടിച്ചു എന്നു പറഞ്ഞു ആളെ കൂട്ടും.... വൈശാഖൻ ദേഷ്യം കൊണ്ട് വിറച്ചു.
"പിന്നെ....എന്നോട് എങ്ങാനും ആണ് താൻ ഇങ്ങനെ പെരുമാറുന്നതെങ്കിൽ താൻ ഇവിടെനിന്നും രണ്ടുകാലിൽ പോകില്ല...ഞാൻ ആരാണെന്നു താൻ അറിയും "
"എന്നാൽ നീ ഒന്നു അറിയിക്കെടി... എന്നിട്ടാകാം ബാക്കി കാര്യങ്ങൾ "
അടി കൊടുത്ത ആ പെണ്ണിന് അബദ്ധം പറ്റിയത് ആണ്... കാരണം അവൾ ചിലപ്പോൾ തന്നെ തെറ്റിദ്ധരിച്ചു കാണും.. പക്ഷെ.... പക്ഷെ.... ഇവൾ... ആവശ്യമില്ലാതെ ഇടയിൽ കയറി വന്നു ബഹളം ഉണ്ടാക്കുക ആണ്...
ആഹ് പോട്ടെ കുട്ടി.... വെറുതെ ബഹളം വെയ്ക്കാതെ... പെൺകുട്ടികൾ ആയാലും കുറച്ചു അടക്കവും ഒതുക്കവും വേണം... പ്രായമേറിയ ഒരു സ്ത്രീ പറയുകയാണ്...
മോൻ പോയാട്ടെ.... നല്ലോരു ദിവസം ആയിട്ട്.... ഞാൻ കണ്ടതാണ്.. മോൻ ഒരു തെറ്റും ചെയ്തിട്ടില്ല....ഒരു മധ്യവയസ്‌ക വന്നു അവനെ പറഞ്ഞുവിട്ടു....
വൈശാഖൻ ഒന്നും പറയാതെ വെളിയിലേക്ക് നടന്നു.
ആദ്യമായിട്ടാണ് ഒരു പെണ്ണിന്റെ കൈയിൽ നിന്നു അടി കിട്ടുന്നത്...
.
അപമാനഭാരത്താൽ അവന്റെ തല കുനിഞ്ഞിരുന്നു.
എന്റെ മോളേ... ആ പയ്യൻ ഇവിടെ വന്നു തൊഴുതു നിൽക്കുവായിരുന്നു, പിറകിൽ നിന്നും തള്ളൽ വന്നത് കൊണ്ട് ആണ്, ഞാനും ആ കൊച്ചന്റെ അടുത്തു നിൽപ്പുണ്ടായിരുന്നു... ഏതോ ഒരു സ്ത്രീ നിന്ന് പറയുകയാണ്..
പക്ഷേ അവൾ അതൊക്കെ പാടെ അവഗണിച്ചു.
.
അയാൾ അദ്യം ഇവളുടെ ദേഹത്തു വന്നു ഇടിച്ചിട്ട് പോയതാ, എന്നിട്ട് ഇപ്പോൾ വീണ്ടും... അവൾക്ക് കലി അടങ്ങിയില്ല..
വൈശാഖൻ വന്നപ്പോൾ വിഷ്ണു ആൽത്തറയിൽ ഇരുപ്പുണ്ട്..
എടാ.... നീ ഇത് എവിടെ ആയിരുന്നു, ഞാൻ എത്ര നേരം ആയി ഇവിടെ ഇരിക്കുന്നു.. വിഷ്ണു അവനെ നോക്കി.
പോകാം... എഴുന്നേൽക്ക്... അവൻ വിഷ്ണുന്റെ കൈയിൽ പിടിച്ചു.
ങേ... പോകാനോ.. അവളെ നീ കണ്ടോ.. നിനക്ക് ഇഷ്ടപ്പെട്ടോ... വിഷ്ണു ആശ്ചര്യം പൂണ്ടു.
കണ്ടില്ലാ... നീ വാ... വൈശാഖൻ മുന്നോട്ട് നടന്നു.
ഒന്നും മനസിലാകതെ വിഷ്ണു പിറകെയും.
*****************++****
ഹോ അവൾ ഏതാ ഇനം, നിനക്ക് രണ്ടെണ്ണം പൊട്ടിക്കാൻ മേലായിരുന്നോ,, ഞാൻ ഇത് വെല്ലോം അറിഞ്ഞോ? വിവരങ്ങൾ അറിഞ്ഞ വിഷ്ണു അവനോട് തട്ടി കയറി.
ആഹ് പോട്ടെടാ... ഇനി ആ മാരണത്തിനെ എവിടെ എങ്കിലും വെച്ചു കണ്ടാൽ ഒന്നു പൊട്ടിക്കാം.. വൈശാഖൻ വല്ലാണ്ട് വിഷമിച്ചു ഇരിക്കുക ആണ്.
ആഹ് വിട്ടുകള.... പോട്ടെടാ... അവൾ അങ്ങനെ തെറ്റിദ്ധരിച്ചത് കൊണ്ട് അല്ലേ.. സാരമില്ല... മറ്റേ..... മോളേ... അവളെ ആണ് ശരിയാക്കേണ്ടത്...അവളുടെ ഒരു ഷോ.... അവൾക്കിട്ടു ഒന്നു കൊടുക്കേണ്ടത് ആയിരുന്നു. വൈശാഖന് കലി കയറി..
"എന്നിട്ട് വേണം പീഡനം ആകാൻ..." വിഷ്ണു അതു പറയുമ്പോൾ അനൂപും അതു ശരി വെച്ചു....
.. നീ വാ നമ്മൾക്ക് പോകാം...അവളെ എവിടെ എങ്കിലും വെച്ച് കാണുമോന്ന് നോക്കാം... അനൂപ് അവനെ വിളിച്ചു....
ആഹ് അനൂപേ... ആളു വരുന്നുണ്ടല്ലോ... വിഷ്ണു ചിരിച്ചപ്പോൾ എല്ലാവരും നോക്കി.
അനൂപ് സ്നേഹിക്കുന്ന പെണ്ണാണ് പ്രിയ, അവളെ കണ്ടിട്ടാണ് വിഷ്ണുവിന്റെ കമന്റ്.
എടാ വാടാ... നമ്മൾക്ക് ഇനി കട്ടുറുമ്പ് ആകെണ്ടായേ.. വിഷ്ണുവും വൈശാഖും കൂടി അവിടെ നിന്നും പെട്ടന്ന് തന്നെ തിരികെ പോന്നു.
********************
എടാ... നീ ഒന്നു ക്ഷമിക്കേടാ... പ്ലീസ്... ഞാൻ വരാൻ തുടങ്ങിയപ്പോൾ ആണ് അമ്മക്ക് തല കറക്കം ഉണ്ടായത്. പിന്നെ വേഗം ഞങ്ങൾ ഹോസ്പിറ്റലിൽ പോയെടാ... അതാണ്.. പ്ലീസ്.. നീ ഒന്നു വാടാ... ആ കൊച്ചിനെ ഒന്നു കണ്ടു നോക്ക്.. വിജി എത്ര ഒക്കെ പറഞ്ഞിട്ടും അവൻ മറുപടി പറഞ്ഞില്ല.
എന്തായാലും പോയി ഒന്നു കാണാം മോനേ... നീ പറഞ്ഞതുപോലെ ആ വീട്ടിലെ മൂത്ത പയ്യൻ എൻജിനീയർ ആയ സ്ഥിതിക്ക് ഈ വിവാഹം അവർ വേണ്ടെന്നു വെച്ചോളും... ശേഖരൻ മകനെ അനുനയിപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആണ്..
അല്ലമ്മേ....എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ ഈ ഏട്ടന് കാലത്തെ ഇവിടെ നിന്നു പോകുന്നത് വരെ യാതൊരു പ്രോബ്ളവും ഇല്ലായിരുന്നു, എന്നിട്ട് ഇപ്പോൾ പെട്ടന്നു എന്താ പറ്റിയത്.. വീണ സംശയ ദൃഷ്ടിയോടെ അവനെ നോക്കി.
മ്... പോട്ടെ... പോട്ടെ.. നാളെ എന്തായാലും മോൻ അവിടെ വരെ ഒന്നു പോകണം കെട്ടോ... സുമിത്ര ആണ് ഒടുവിൽ വൈശാഖനെ കൊണ്ട് സമ്മതിപ്പിച്ചത്..
വൈശാഖന് ആണെങ്കിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല... തിരിഞ്ഞും മറിഞ്ഞും കിടക്കുക ആണ് അവൻ..
എന്നിട്ട് അവൻ പതിയെ കട്ടിലിൽ നിന്നു എഴുനേറ്റു.
ജനാല തുറന്നിട്ടിട്ട് അവൻ പുറത്തേക്ക് നോക്കി.
അവിടെയും ഇവിടെയും ഓരോ മിന്നാമിനുങ്ങുകൾ മിന്നുന്നുണ്ട്...
പാടത്തു കൂടി ആരൊക്കെയോ ടോർച് അടിച്ചു നടക്കുന്നത് കാണാം... തവളയെ പിടിക്കുന്നവർ ആണെന്ന് തോന്നുന്നു... അകലെ എവിടെയോ ഒരു പുള്ളിക്കുയിൽ കൂവുന്നുണ്ട്... മുല്ലപ്പൂവും ഗന്ധരാജനും വിരിയുന്ന പരിമളം അവിടമാകെ പരന്നു...
ആ പെണ്ണ്... ചെ... ആകെ നാണക്കേടായി.... അവളെ ക്ഷമിക്കാം... പക്ഷെ... അവളുടെ കുട്ടികാരി ആണ് ഓരോന്ന് വിളിച്ചു കൂവിയത്...
ജനാലയുടെ കമ്പിയിൽ വൈശാഖന്റെ കൈവിരലുകൾ ഞെരിഞ്ഞമർന്നു....
*****************************
രാത്രി.... 9.30...
ലക്ഷ്മി വിലാസം...
മോള് നേരത്തെ കഴിച്ചോടി... അശോകൻ ഭാര്യയെ നോക്കി ചോദിച്ചു..
മ്... അവൾക്ക് അമ്പലത്തിൽ നിന്നു വന്നപ്പോൾ മുതൽ വല്ലാത്ത തലവേദന ആയിരുന്നു.
ഈ പൊള്ളുന്ന വെയിലത്തു അല്ലേ ഉത്സവത്തിന് പോയത്... ശ്യാമള ചിരിച്ചു..
ജാതകം ചേർന്ന സ്ഥിതിക്ക് ഇത് എങ്ങനെ എങ്കിലും നടന്നാൽ മതിയായിരുന്നു അല്ലേ അശോകേട്ടാ... ശ്യാമള ഊണ് വിളമ്പുക ആണ് ഭർത്താവിന്...
മ്... പയ്യന്റെ സ്വഭാവം ഒക്കെ നല്ലതാണ്... ഞാൻ കരയോഗത്തിൽ വിളിച്ചു അന്വഷിച്ചതാണ്...ഒരു കുഴപ്പവും ഇല്ലാത്ത വീട്ടുകാർ ആണെന്ന്.....
പിന്നെ നമ്മുടെ ദീപമോളുടെ വീട്ടുകാരുടെ അത്രയും പണം ഇല്ലാ... അശോകൻ ഭാര്യയെ നോക്കി.
അതൊക്ക ശരി ആയിരിക്കും, പക്ഷേ മോളുടെ ഈ നാള് വെച്ചു അവൾക്ക് ചേരുന്ന ഒരെണ്ണം കിട്ടണ്ടേ. . തന്നെയുമല്ല ഈ പയ്യൻ ആണെങ്കിൽ വിദ്യാഭ്യാസം ഉള്ളത് അല്ലേ... അതാണ് ഏറ്റവും വലുത്... ശ്യാമള വിശദീകരിച്ചു.
ഇതാകുമ്പോൾ കുടുംബം നല്ലതാണ്, തന്നെയുമല്ല ആ വിജി ഒക്കെ നല്ല മര്യാദ ഉള്ള പെൺകുട്ടി ആണ് കെട്ടോ.... എല്ലാവർക്കും നല്ല അഭിപ്രായം ആണ് വിജിയെ പറ്റി.. ശ്യാമള കറികൾ ഓരോന്നായി ഭർത്താവിന് വിളമ്പി വെച്ചു..
എന്തായാലും നാളെ അവർ വരട്ടെ.. എന്നിട്ട് ബാക്കി നോക്കാം... അശോകൻ പറഞ്ഞു.
ലക്ഷ്മിക്ക് ആണെങ്കിൽ ആകെ സങ്കടം ആണ്..കൊച്ചുകുട്ടിയല്ലേ.... വരുന്ന വൃശ്ചികത്തിൽ ആണ് 20ലോട്ട് കയറുന്നത്.... ശ്യാമളയും ഭർത്താവിനൊപ്പം ഇരുന്നു...
അവൾ പറയുന്നത് ഒരു രണ്ട് വർഷം കഴിയട്ടെ എന്നാണ്.. ഈ ചിങ്ങത്തിൽ നടന്നില്ലെങ്കിൽ പിന്നെ 32വയസ് കഴിയണം... അതല്ലേ.....ശ്യാമളക്ക് അതു പറഞ്ഞപ്പോൾ കണ്ഠം ഇടറി.
നാളെ പയ്യൻ വന്നു പോകട്ടെ... എന്നിട്ടല്ലേ ബാക്കി.. അയാൾ അതു തന്നെ ആവർത്തിച്ച്...
***********************
അനൂപിനെ കൂടി കൂട്ടികൊണ്ട് പോയാലോ എന്നു വൈശാഖൻ ചിന്തിച്ചതാണ്, പക്ഷേ ശേഖരൻ സമ്മതിച്ചില്ല..
നീ തനിച്ചു പോയാൽ മതി, അവിടെ ചെല്ലുമ്പോൾ വിജിയും ഗോപനും ആരെങ്കിലും കാണും... ഒടുവിൽ മനസില്ലാമനസോടെ വൈശാഖൻ തനിച്ചു ആണ് പുറപ്പെട്ടത്.
കരിനീല നിറം ഉള്ള ഷർട്ടും ക്രീം നിറം ഉള്ള പാന്റും ആണ് അവന്റെ വേഷം...
നേരെ വിജിയുടെ വീട്ടിലേക്കാണ് അവൻ പോയത്. അവിടെ ചെന്നപ്പോൾ ഗോപൻ കടയിൽ ആയിരുന്നു. അതുകൊണ്ട് വിജി ആണ് ആങ്ങളയെ കൂട്ടികൊണ്ട് പോകാൻ നിന്നത്.
നീ ആണോടി വരുന്നത്... അളിയൻ എവിടെ..? ബൈക്ക് ഒതുക്കി നിർത്തിയിട്ടു വൈശാഖൻ ഇറങ്ങി.
എടാ,,,,, തല്ക്കാലം ഞാൻ ആണ് വരുന്നത്... ആ പെങ്കൊച്ചിനെ എനിക്കും പരിചയം ഉള്ളത് കൊണ്ട് സാരമില്ല... വിജി ചുരിദാറിന്റെ ഷോൾ നേരെ ഇട്ടുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.
"അളിയൻ വരാമെന്ന് അല്ലേ ആദ്യം പറഞ്ഞത് എന്നിട്ട് എന്താ പറ്റിയത്..." അവൻ മുടി ചീകിക്കൊണ്ട് അവളെ നോക്കി.
"ഗോപേട്ടന് സമയം ഇല്ലാരുന്നു. കടയിലെ ഒരു സ്റ്റാഫ് ഇന്ന് ഇല്ലാ. അതുകൊണ്ട് ആണ്... നീ വാ, നമ്മൾക്ക് വേഗം പോകാം.." വിജി ദൃതി കാണിച്ചു.
അമ്മ എവിടെ? അവൻ അകത്തേക്ക് നോക്കി....
"അമ്മ കിടക്കുവാടാ.... തിരിച്ചു നീ ഇങ്ങോട്ട് വന്നിട്ടല്ലേ പോകു...അപ്പോൾ കാണാം.."അവൾ അതു പറഞ്ഞപ്പോൾ വൈശാഖ് ബൈക്ക് സ്റ്റാർട്ട് ചെയ്ത്.
ലക്ഷ്മി വിലാസം എന്നെഴുതിയ ഒരു ഇരു നില വീടിന്റെ മുന്നിൽ വന്നു ബൈക്ക് നിന്നു..
ആഹ് കയറി വരൂ വിജി.... വിജിയുടെ ബ്രദർ ആണ് അല്ലേ... എല്ലാം വിജി പറഞ്ഞു കാണുമല്ലോ അല്ലേ .. അശോകൻ ചിരിച്ചു കൊണ്ട് വൈശാഖനെ നോക്കി..
ഞാൻ അശോകൻ..... എന്റെ ഇളയ മകൾ ആണ് ലക്ഷ്മി... അയാൾ പരിചയപ്പെടുത്തുക ആണ്...
തന്റെ സഹോദരനെ അവർക്ക് നന്നായി പിടിച്ചു എന്ന് വിജിക്ക് മനസിലായി .
അല്ലെങ്കിലും ഒറ്റ നോട്ടത്തിൽ ആർക്കായാലും വൈശാഖനെ ഇഷ്ടപെടും...
എവിടെ... ലക്ഷ്മി.... വിജി ശ്യാമളയോട് ചോദിച്ചു.
അവൾ റൂമിൽ ഉണ്ട് മോളേ... വിളിക്കാം എന്നു പറഞ്ഞു കൊണ്ട് ശ്യാമള ഒരു മുറിയിലേക്ക് കയറി പോയി.
ഞാനും വരാം എന്നു പറഞ്ഞു കൊണ്ട് വിജിയും പിറകെ കയറി പോയി.
ഒരു റെഡ് കളർ സൽവാർ ആണ് ലക്ഷ്മിയുടെ വേഷം.
വിജിയെ നോക്കി അവൾ ചിരിച്ചു.
മോളേ... വരൂ... ശ്യാമള അവളോട് പറഞ്ഞു.
മിടിക്കുന്ന ഹൃദയത്തോടെ ലക്ഷ്മി അവരെ പിന്തുടർന്ന്.
ആദ്യത്തെ പെണ്ണുകാണൽ ആണ്..
അതിന്റ ഒരു അങ്കലാപ്പ് അവളുടെ മുഖത്തു കാണാം..
ലക്ഷ്മി,,, ഇതാണ് കെട്ടോ പയ്യൻ, ഇനി കണ്ടില്ലെന്ന് പറയരുതേ.. വിജി അതു പറയുമ്പോൾ ലക്ഷ്മി അവനെ ഒന്നു പാളി നോക്കി.
പെട്ടന്നുണ്ടായ പരിഭ്രമം മറക്കാൻ അവൾ പാടുപെട്ടു.
ഇന്നലെ അമ്പലത്തിൽ വെച്ചു മീരയോട് അപമര്യാദയായി പെരുമാറിയപ്പോൾ, താൻ വഴക്കുണ്ടാക്കിയ ചെറുക്കൻ...
വൈശാഖനും സ്തംഭിച്ചു ഇരിക്കുക ആണ്.
ഇവളരുന്നോ..... എത്രയും പെട്ടന്ന് അവിടെ നിന്ന് ഒന്നു പോയാൽ മതി എന്നായി അവനു.
അവൾ അവനു ചായ കൊണ്ടുപോയി കൊടുത്തു.
നിങ്ങൾക്ക് പരസ്പരം എന്തെങ്കിലും പറയാൻ കാണില്ലേ... സംസാരിക്ക് കെട്ടോ.... വൈശാഖനും ലക്ഷ്മിയും എന്തെങ്കിലും പറയും മുൻപേ അശോകൻ അവിടെ നിന്ന് എഴുനേറ്റു.
അതു ശരിയാ എന്നും പറഞ്ഞു വിജിയും ശ്യാമളയും അടുക്കളയിലേക്ക് നടന്നു
ശ്യാമളക്ക് അവനെ നന്നേ ബോധിച്ചു.
ലക്ഷ്മി ആണെങ്കിൽ ഈ സമയം വൈശാഖനെ നേരിടാൻ തീരുമാനിച്ചതായിരുന്നു..
"ടോ... താൻ ആരുന്നല്ലേ...തന്നെ പോലെ ഒരുത്തനെ കിട്ടുന്നതിലും ഭേദം, ഇവിടെ ഇങ്ങനെ നിൽക്കണത് ആണ്, വന്ന വഴിയേ വേഗം പൊയ്ക്കോണം.... അവൾ ദേഷ്യത്തോടെ അവനെ നോക്കി പറഞ്ഞു. "
.
പിന്നെ . ഒരു കാര്യം ഞാൻ പറഞ്ഞേക്കാം...
ലക്ഷ്മി എന്തെങ്കിലും പറയും മുൻപേ അവൻ സെറ്റിയിൽ നിന്ന് എഴുനേറ്റു.
എടോ... ഞാൻ മാന്യത വിട്ടു ആരോടും പെരുമാറുന്ന ടൈപ്പ് അല്ല.. താൻ ഇപ്പോൾ കൂടുതൽ ഒന്നുo പറയേണ്ട, എന്നെ ഇഷ്ടമായില്ല എന്നു ഇവിടെ എല്ലാവരോടും പറഞ്ഞാൽ മതി.. വൈശാഖൻ മെല്ലെ പുറത്തേക്ക് നടന്നു.
"എടി അശോകന്റെ മോളേ... നിന്നെ കെട്ടിപൂട്ടും ഈ വൈശാഖൻ...അതു രണ്ടുതരം... "അവൻ പതിയെ ഒന്നു മന്ദഹസിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി...
അമ്മേ.... ലക്ഷ്മി വിളിച്ചപ്പോൾ വിജിയും ലക്ഷ്മിയും തിരിഞ്ഞു നോക്കി.
ആഹ്ഹാ ഇത്ര പെട്ടന്ന് സംസാരിച്ചു കഴിഞ്ഞോ... വിജി ചിരിച്ചു..
മോൾക്ക് ഇഷ്ടക്കുറവ് വെല്ലോം ഉണ്ടോ... വിജി അവളോട് ചോദിച്ചു.
ഒരു ഇഷ്ടക്കുറവും ഇല്ലാ.... അല്ലേ മോളേ.... ശ്യാമള ചിരിച്ചുകൊണ്ട് മകളെ നോക്കി.
ലക്ഷ്മി അതിനു മറുപടി ഒന്നും പറഞ്ഞില്ല, ഇവർ പോയിട്ട് എല്ലാം പറയാമെന്നു അവൾ ഓർത്തു..
മൗനം സമ്മതം ആണല്ലോ അല്ലേ ലക്ഷ്മി....വിജി അതുo പറഞ്ഞുകൊണ്ട് അടുക്കളയിൽ നിന്നും പുറത്തേക്കു വന്നു.
അശോകൻ അപ്പോൾ വൈശാഖിനോട് പഠിച്ച കോളേജിലെ പേരും വിവരങ്ങളും ഒക്കെ ചോദിച്ചു മനസ്സിലാക്കുകയായിരുന്നു.
ഇറങ്ങാം അല്ലേ... വിജിയെ കണ്ടതും വൈശാഖൻ അവളെ നോക്കി..
മോനെ ഒരു മിനിറ്റ്... കുറച്ചുസമയം കൂടി ഒന്ന് വെയിറ്റ് ചെയ്യണം. ഞാൻ കണിയാനോട് ഇവിടേക്ക് വരാൻ പറഞ്ഞിട്ടുണ്ട്....കഴിഞ്ഞ ദിവസo ശ്യാമള പോയി ഒന്നു നോക്കിയിരുന്നു, അപ്പോൾ ചേരും എന്നു പറഞ്ഞതാണ്, ഇതു നമ്മൾക്ക് കുറച്ചു കൂടി വിശ്വസിക്കാവുന്ന ആൾ ആണ്.. അശോകൻ അതും പറഞ്ഞു കൊണ്ട് അയാളുടെ ഫോൺ കയ്യിൽ എടുത്തു.
എന്നിട്ടയാൾ ആരെയോ ഫോണിൽ വിളിച്ച് സംസാരിക്കുന്നത് അവർ കേട്ടു. അത് കണിയാൻ ആണെന്ന് വൈശാഖന് മനസ്സിലായി.
ഒരു 10 മിനിറ്റ് അയാൾ ഇപ്പോൾ തന്നെ വരും.,...
വരൂ നമുക്ക് അകത്തേക്ക് ഇരിക്കാം അശോകൻ വീണ്ടും, അവന്റെ കയ്യിൽ പിടിച്ച് അവനെ അകത്തേക്ക് ക്ഷണിച്ചു.
ഗത്യന്തരമില്ലാതെ വൈശാഖ് നും അയാളെ പിന്തുടർന്നു.
കുറച്ചു കഴിഞ്ഞതും കണിയാൻ അവിടെ എത്തിച്ചേർന്നു.
രണ്ടുപേരുടെയും ഗ്രഹനില വെച്ച് അയാൾ പരിശോധിച്ചു.
കുറ്റം പറയരുതല്ലോ അശോകാ, ഈ കുട്ടിക്ക് ഇത്രയും യോജിച്ച ഒരു വരനെ ഇനി കിട്ടുകയില്ല. അത്രയ്ക്ക് പൊരുത്തമാണ് രണ്ടാളുടെയും ജാതകം തമ്മിൽ. ഒന്നും നോക്കണ്ട നിങ്ങൾ ഇത് ഉറപ്പിച്ചോളൂ. പിന്നെ പയ്യന് സർക്കാർ ജോലിക്ക് യോഗം ഉള്ള ജാതകം ആണ്.. 100% എന്നെ നിങ്ങള്ക്ക് വിശ്വസിക്കാം... കണിയാൻ അശോകനെ നോക്കി പറഞ്ഞു.
എല്ലാവരുടെയും മുഖത്ത് സന്തോഷം ആയി...ഈ കണിയാൻ ആണ് മൂത്ത മകൾ ദീപയുടെ ജാതകവും നോക്കിയത്, അവൾക്കെന്താ ഒരു കുഴപ്പം.. അശോകൻ മനസ്സിൽ ഓർത്തു..
ലക്ഷ്മി ഈ സമയം മുറിക്കകത്ത് ആയിരുന്നു.
അവൾ പിന്നീട് ഇവരോടെല്ലാം പറഞ്ഞ മനസ്സിലാക്കുമെന്നു വൈശാഖൻ വിശ്വസിച്ചു.
എന്തായാലും ജാതകം ചേർന്ന സ്ഥിതിക്ക് നമ്മൾക്ക് മുന്നോട്ട് പോകാം അല്ലേ... വൈശാഖന്റെ വീട്ടിൽ നിന്നും വേണ്ടപ്പെട്ടവർ എല്ലാവരുo വന്നു ലക്ഷ്മിമോളെ കാണട്ടെ അല്ലേ .....അശോകൻ അത്യാഹ്ലാദത്തിൽ ആണ്..
ഇയാൾക്ക് ജാതകത്തിൽ ഭയങ്കര വിശ്വാസം ആണെന്ന് വൈശാഖൻ ഓർത്തു... അതാണ് ഇയാൾക്ക് ഇത്ര തിടുക്കം... അവൻ ഊറി ചിരിച്ചു..
.
വിജി അവിടെ വെച്ചു തന്നെ അച്ഛനെയും ഗോപനെയും എല്ലാം വിളിച്ചിരുന്നു.
അശോകൻ ആണെങ്കിൽ വിജിയോട് നമ്പർ മേടിച്ചു വൈശാഖന്റെ അച്ഛനോട് കാര്യങ്ങൾ സംസാരിച്ചു.
നിങ്ങൾ വേണ്ടപ്പെട്ടവരോടും മകളുടെ ഭർത്താവിനോടും ഒക്കെ സംസാരിച്ചിട്ട് വിളിക്കാൻ ആണ് ശേഖരൻ മറുപടി കൊടുത്തത്.
"എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.." വൈശാഖൻ അല്പം ദൃതി കാണിച്ചു.
മോളേ... ലക്ഷ്മി.... അശോകൻ അകത്തേക്ക് നോക്കി വിളിച്ചു.
കുറച്ചു കഴിഞ്ഞതും ലക്ഷ്മി ഇറങ്ങി വന്നു..
അപ്പോൾ ആണ് വൈശാഖൻ അവളെ നേരിട്ടു കണ്ടത്.
വീണമോളേക്കാൾ പ്രായം കുറവാണു.. ഇപ്പോളും കുട്ടിത്തം വിട്ടു മാറിയിട്ടില്ല എന്ന് മുഖം കണ്ടാൽ അറിയാം. വിജി പറഞ്ഞത് പോലെ ഒരു കൊച്ചു സുന്ദരി ആണ്...
ഇവളുടെ കഴുത്തിൽ ആരെങ്കിലും ഒരാൾ താലി കെട്ടുവാൻ ഇവൾക്ക് യോഗം ഉണ്ടെങ്കിൽ അതു ഈ വൈശാഖൻ ആണ് മോളേ...... "അവൻ മനസ്സിൽ പറഞ്ഞു..
മോളേ ഇവർ യാത്ര പറഞ്ഞു ഇറങ്ങുക ആണ്.... ശ്യാമള മകളോട് പറഞ്ഞു
ഇവനിന്നു തന്നെ മടങ്ങണം വീട്ടിലേക്ക്, അതോണ്ട് ഞങ്ങൾ മടങ്ങുവാ കെട്ടോ... വിജി ആണെങ്കിൽ ലക്ഷ്മിയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
ശരി ചേച്ചി.... അവൾ പറഞ്ഞു.
വരട്ടെ.... വൈശാഖൻ അവന്റെ കവിൾത്തടം ഒന്നു തലോടി കൊണ്ട് അവളോട് പറഞ്ഞു.
അവൾ ഒന്നു പുച്ഛിച്ചു ചിരിക്കുക ആണ് ചെയ്തത്..
*************-*****---
എടാ... നിനക്ക് ഇഷ്ടപ്പെട്ടോ പെണ്ണിനെ...??? ബൈക്കിൽ പോകുമ്പോൾ വിജി അവനോട് ചോദിച്ചു.
"എന്റെ കൂടെ കൊണ്ടുപോകുമ്പോൾ ആരെങ്കിലും കുറ്റം പറയുവോടി...." അവൻ പെങ്ങളോട് ചോദിച്ചു.
"അയ്യോ... ഒരു... ഷാരൂഖ് ഖാൻ വന്നേക്കുന്നു... ഒന്നു പോടാ ചെറുക്കാ... അവൾക്കെന്താ ഒരു കുഴപ്പം... നല്ല മിടുക്കി പെൺകുട്ടിയാണ് അവൾ. "
വിജി സഹോദരനോട് പറഞ്ഞു.
" എടാ പിന്നെ ഒരു കാര്യം, ആ കൊച്ച് ഫസ്റ്റ് ഇയർ ആയതേയുള്ളൂ, അവളെ ഡിഗ്രി കംപ്ലീറ്റ് ചെയ്യാൻ വിടണം എന്നു ശ്യാമളച്ചേച്ചി പറഞ്ഞു. അതിനു നിനക്ക് സമ്മതക്കുറവ് വെല്ലോം ഉണ്ടോ.. "??
"എനിക്കൊരു സമ്മതക്കുറവും ഇല്ലാ.... '"അവൻ പറഞ്ഞു.
എന്നാൽ അവൾ ഈ ബന്ധത്തിന് സമ്മതിക്കുക ഇല്ലെന്നു അവനു ഉറപ്പായിരുന്നു.
******************+*-********
ഏട്ടാ ആ കുട്ടിക്ക് മുടി ഉണ്ടോ?ഉണ്ണിമോളും വീണയും ആണെങ്കിൽ ഇത് തന്നെ ചോദിച്ചോണ്ട് ഇരിക്കുക ആണ് അവനോട്...
മുടി ഉണ്ടോ, നിറം ഉണ്ടോ, മെലിഞ്ഞതാണോ, ഈ നാട്ടിൽ ആരുടെ എങ്കിലും ഷേപ്പ് ഉണ്ടോ.... ഇങ്ങനെ പോകുന്നു അവരുടെ ചോദ്യങ്ങൾ.
എന്നാലും അവർ ഇത്ര പെട്ടന്ന് സമ്മതിക്കുമെന്നു ഞാൻ ഓർത്തില്ല കെട്ടോ... സുമിത്ര താടിക്ക് കൈ ഊന്നി പറഞ്ഞു.
അച്ഛനെന്താ ഒന്നുo പറയാത്തത്... വീണ അച്ഛനെ സമീപിച്ചു.
ശേഖരന് ആണെങ്കിൽ ഒരു എത്തും പിടിയും കിട്ടുന്നില്ല... ആ പെൺകുട്ടിയുടെ വീട്ടുകാർ ഇങ്ങനെ ഒക്കെ വിളിച്ചു സംസാരിക്കും എന്നു അയാൾ ഓർത്തില്ല.. തന്നെയുമല്ല ആദ്യത്തെ മരുമകൻ എൻജിനിയർ ആയ സ്ഥിതിക്ക് ഇത് ഒരു കാരണവശാലും അവർ ഇഷ്ടപ്പെടില്ല എന്നാണ് അയാളോട് വൈശാഖനും പറഞ്ഞിരുന്നത്...
ഗോപൻ പറഞ്ഞ സ്ഥിതിക്ക് വെറുതെ അവിടെ വരെ ഒന്നു പോയിട്ട് വരട്ടെ.... അത്രമാത്രം ഞാൻ ചിന്തിചൊള്ളൂ. ഒടുവിൽ അയാൾ മൗനം ഭഞ്ജിച്ചു..
ആഹ് ബെസ്റ്റ്... ഈ അച്ഛൻ ഇതെന്താ ഈ പറയണത്... ചിങ്ങത്തിൽ കല്യാണം നടത്തണം എന്നാണ് അവർ പറയുന്നത് എന്നു വിജിച്ചേച്ചി വിളിച്ചു പറഞ്ഞത്... വീണ എല്ലാവരെയും നോക്കി പറഞ്ഞു.
നീ എന്ത് അറിഞ്ഞിട്ടാണ് കുട്ടി.. ഒരു വിവാഹം ഒക്കെ നടത്താൻ ഉള്ള ഒരു കെൽപ്പുണ്ടോ നമ്മൾക്ക് ഇന്ന്.. തന്നെയുമല്ല ഇവന് സ്വന്തം ആയിട്ട് ഒരു ജോലി ഉണ്ടോ... അച്ഛൻ പറയുന്നതിലും കാര്യം ഉണ്ടെന്നു വൈശാഖന് മനസിലായി .
അതുകൊണ്ട് അവൻ കൂടുതൽ ഒന്നുo പറഞ്ഞില്ല..
അമ്മേടെ ഫോൺ അടിക്കുന്നു...വീണ അതു പറഞ്ഞപ്പോളേക്കും ഉണ്ണിമോൾ അതു എടുക്കാനായി അകത്തെ മുറിയിലേക്ക് പോയി.
അമ്മാവൻ വീട്ടിൽ എത്തി എന്നു പറയുവാനായി അമ്മായി വിളിച്ചതായിരുന്നു. അതും പറഞ്ഞു കൊണ്ട് ഉണ്ണിമോൾ വീണ്ടും അവരുടെ അടുത്തേക്ക് വന്നു.
സുമിത്രയുടെ ഫോൺ വീണ്ടും ശബ്ദിച്ചു, അമ്മേ... ചേച്ചിയാണ്, അവൾ ഫോൺ അമ്മക്ക് കൈമാറി...
എടീ.. ഞാൻ അച്ഛന്റെ കയ്യിൽ ഫോൺ കൊടുക്കാം അതും പറഞ്ഞു കൊണ്ട് സുമിത്ര ഫോൺ ശേഖരനു കൊടുത്തു.
ആഹ്... മോളെ... അയാൾ ഫോൺ മേടിച്ചു കാതോട് ചേർത്തു.
നീ എന്തൊക്കെയാണ് ഈ പറയുന്നത്, എനിക്കാണെങ്കിൽ പ്രായമായി വരികയല്ലേ, നിനക്ക് താഴെ രണ്ടു അനിയത്തിമാരും കൂടി ഇല്ലേ, ആ കുട്ടികളെ കൂടി ആരുടെയെങ്കിലും കൈപിടിച്ചു കൊടുക്കാതെ എങ്ങനെയാണ്, ഉത്തരവാദിത്വം കൂടിയാൽ വൈശാഖിനെ കൊണ്ട് പിന്നെ ഒന്നിനും പറ്റില്ലത് വരും.. അയാൾ ഉള്ള കാര്യങ്ങളെല്ലാം വള്ളിപുള്ളി വിടാതെ വിജിയോട് വിശദീകരിച്ചു, അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും എന്ന് അയാൾക്ക് അറിയാമായിരുന്നു.
എന്റെ അച്ഛാ, ഞാൻ പറയുന്നതെല്ലാം അച്ഛൻ കേൾക്കു... എന്നെ ഇപ്പോൾ അശോകൻ ചേട്ടൻ വിളിച്ചിരുന്നു....മൂത്തമകളുടെ വീട്ടുകാർ ഒക്കെ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചു. അവനു ജോലി ഇല്ലാത്തത് കൊണ്ട്, പക്ഷെ ഇവന്റെ വിവാഹം കഴിയണം നല്ല സമയം തെളിയാൻ എന്നാണ് ആ കണിയാൻ പറഞ്ഞത്, തന്നെയുമല്ല ഈ ദോഷം ഉള്ളതുകൊണ്ടും ജാതകം ചേർന്നത് കൊണ്ടും അവർക്കൊക്കെ സമ്മതം ആണെന്ന്. ആ കുട്ടിക്ക് ഇപ്പോൾ വിവാഹം നടന്നില്ലെങ്കിൽ പിന്നെ ഒരുപാട് കാലതാമസം ഉണ്ടെന്നു, ബഹു ജനം പല വിധം അല്ലേ... അതുകൊണ്ട് ഇനി കൂടുതൽ ആരോടും ചിക്കി ചികഞ്ഞു പറയാൻ നിൽക്കണില്ല എന്നാണ് ആ ചേട്ടൻ പറഞ്ഞത്..അവർക്ക് നൂറു വട്ടം സമ്മതം ആണ്.. വിജി അച്ഛനോട് പറഞ്ഞു.
നീ ഇത് എന്തൊക്കെ ആണ് മോളേ പറയുന്നത്... ഇവന് ഒരു ജോലി എങ്കിലും ഉണ്ടായിരുന്നു എങ്കിൽ....ഈ വിവാഹത്തിന് നടപടി ഉണ്ടാകുമെന്ന് കരുതുന്നില്ല, എന്ന് ശേഖരൻ മകളോട് പറഞ്ഞു..
അച്ഛാ.... അവനു ജോലി ഒക്കെ ശരിയാകും, അതൊക്കെ ദൈവഹിതം പോലെ നടക്കും. വീണയുടെ വിവാഹം ഓർത്തു അച്ഛൻ വിഷമിക്കേണ്ട,അവൾ എന്തായാലും പഠിച്ചു നല്ല ഒരു സർക്കാർജോലി മേടിക്കും, ആ കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്, പിന്നെ നമ്മൾക്ക് ഇത്രയും സ്ഥലം ഇല്ലേ അച്ഛാ... വിജി ആണെങ്കിൽ ഇത് വീട്ടു കളയാൻ ഉള്ള ഭാവത്തിൽ അല്ലായിരുന്നു.
ആഹ്... നീ ഇനി ഈ സ്ഥലം വിറ്റു കണ്ടേ അടങ്ങാത്തൊള്ളൂ... അയാൾ മകളോട് ദേഷ്യപെട്ടു..
എന്റെ അച്ഛാ..... ഞാൻ അങ്ങനെ പറഞ്ഞതല്ല... അച്ഛൻ ടെൻഷൻ അടിക്കാതിരിക്കാൻ പറഞ്ഞതല്ലേ... വിജി ആശ്വസിപ്പിച്ചു..
എടീ വിജിമോളെ... ഞാൻ ഉള്ള കാര്യം നേരെ പറഞ്ഞേക്കാം... ഒരു തൊഴിലും ഇല്ലാത്ത ഇവനെ കൊണ്ട് പെണ്ണ് കെട്ടിപ്പിച്ചു ഇനി ആ കുട്ടിക്ക് കൂടി ചിലവിനു കൊടുക്കാൻ എന്നെ കൊണ്ട് സാധിക്കില്ല.. പിന്നെ വിവാഹ ചിലവ് ഒക്കെ എത്രയാണെന്നു നിനക്ക് അറിയാമോ.. ശേഖരൻ തന്റെ മനസ് തുറന്നു.
വിവാഹചിലവിനുള്ള പൈസ ഞാൻ തരാം. എന്റെ കുറച്ചു സ്വർണ്ണം പണയം വെയ്ക്കാൻ ഞാൻ തരാം. കുറച്ചു ദിവസം കഴിഞ്ഞു എടുപ്പിച്ചു തന്നാൽ മതി അച്ഛാ... വിജി അടുത്ത ഉപായം കണ്ടു പിടിച്ചു.
നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ലാ... ഇന്നാടി സുമിത്രേ ഫോൺ.. അയാൾ ഫോൺ ഭാര്യക്ക് കൈമാറി.
അച്ഛൻ പറയുന്നതിലും കാര്യം ഉണ്ട് മോളേ... സുമിത്രയും മകളോട് കുറെ കാര്യങ്ങൾ സംസാരിച്ചു.
എന്റെ അമ്മേ... കല്യാണചിലവിനുള്ള തുക ഞാൻ തരാം. പിന്നെ ഒരു പെൺകുട്ടിക്ക് കൂടി ചിലവിനു കൊടുക്കണം, അതല്ലേ ഒള്ളു.. അരിയും പലവ്യഞ്ജനങ്ങളും എല്ലാം നമ്മൾക്ക് തൊടിയിൽ നിന്ന് kittum..പിന്നെ ഒരാൾക്ക് കൂടി ചിലവിനു കൊടുത്തത് കൊണ്ട് എന്താണ്..
.
അമ്മേ... അമ്മ ഈ കൊച്ചിനെ ഒന്നു കണ്ടു നോക്ക്.. എന്നിട്ട് പറയു.. അച്ഛന്റെ കൈയിൽ ഫോൺ കൊടുത്തേ.. വിജി അമ്മയോട് പറഞ്ഞു.
ശേഖരന്റെ നേരെ ഫോൺ നീട്ടിയപ്പോൾ അയാൾ വേണ്ടന്നു കാണിച്ചു.
അച്ഛൻ എണിറ്റു പോയി മോളേ... സുമിത്ര കള്ളം പറഞ്ഞു.. ഉണ്ണിമോൾ ഫോൺ മേടിച്ചു സ്പീക്കർ മോഡിൽ ഇട്ടു.
വൈശാഖൻ എന്ത്യേ അമ്മേ.. അവൻ എന്ത് പറഞ്ഞു.. വിജി ചോദിച്ചു.
അവൻ ഇവിടെ ഇരിപ്പുണ്ട്. പ്രേത്യേകിച്ചു ഒന്നുo അവൻ പറഞ്ഞില്ല... സുമിത്ര മറുപടി കൊടുത്തു.
അവൻ ഒന്നും പറയില്ല അമ്മേ... കാരണം അവനു ആ പെൺകുട്ടിയെ അത്രക്ക് ഇഷ്ടപ്പെട്ടു.... വിജി അതു പറഞ്ഞപ്പോൾ എല്ലാവരും വൈശാഖനെ നോക്കി..
അവൻ കണ്ണുരുട്ടി സഹോദരിമാരെ നോക്കി..
വിജിയോട് ഒരു തരത്തിൽ ഫോൺ വെയ്ക്കുവാൻ സുമിത്ര പറഞ്ഞു.
***********************
എന്ത് തീരുമാനം എടുക്കും ശേഖരേട്ടാ, നമ്മൾ... രാത്രിയിൽ കിടക്കാൻ നേരം സുമിത്ര ഭർത്താവിനെ നോക്കി.
"എനിക്കൊരു എത്തുംപിടിയും കിട്ടുന്നില്ല. ഗോപനുമായി മുഷിയേണ്ട എന്ന് കരുതിയാണ് ഞാൻ,, മോനെ അവിടേക്ക് അയച്ചത്. അതിപ്പോ ഇത്രയ്ക്ക് കുഴപ്പം ആകുമെന്ന് ഞാൻ കണ്ടോ. "
അയാൾ തന്റെ നിസ്സഹായവസ്ഥ ഭാര്യയോട് പറഞ്ഞു.
"രണ്ടു പെൺകുട്ടികളെ ഇറക്കിവിടേണ്ടതാണ്, അതും പോരാഞ്ഞ് ഇനി അവരുടെ പഠിപ്പ് ബാക്കി കൂടി കിടക്കുന്നു, എനിക്കാണെങ്കിൽ വയസ്സായി വരികയാണ്. ഒരു വാഴ പോലും ഇതുവരെ വൈശാഖ് നട്ടിട്ടില്ല... ഇനി അവനെയും കല്യാണം കഴിപ്പിച്ച് അവന്റെ ഭാര്യയും അവന്റെ കുഞ്ഞുങ്ങളെയും നോക്കാനും കൂടിയുള്ള കെൽപ്പ് എനിക്കില്ല"....
.ശേഖരൻ പറയുന്നതെല്ലാം ശരി ആണെന്ന് ഭാര്യക്ക് അറിയാമായിരുന്നു.
.***************************
ഹെലോ.... അതേ അതേ... മകന്റെ പേര് വൈശാഖൻ എന്നാണ്... അച്ഛൻ കൃഷിക്കാരൻ ആണ്... ആഹ് മൂന്നു സഹോദരിമാർ ഉണ്ട്... അശോകൻ ആരോടോ ഫോൺ വിളിച്ചു സംസാരിക്കുക ആണ്. ശ്യാമളയും തൊട്ടടുത്തു നിൽക്കുണ്ട്.
ആണോ...ഓഹ്... ശരി ശരി... കുഴപ്പക്കാരൻ അല്ലാലോ... ഓക്കേ ഓക്കേ... അശോകൻ ഫോൺ വെച്ചു.
നമ്മുടെ അയ്യർ ആയിരുന്നു.. പുള്ളിടെ സിസ്റ്റർ പഠിപ്പിച്ചതാണ് ഈ പയ്യനെ..... ഒരു കുഴപ്പവും ഇല്ലന്ന് അയ്യരുടെ സിസ്റ്റർ പറഞ്ഞത്.. അശോകൻ ഫോൺ വെച്ചിട്ട് ഭാര്യയെ നോക്കി.
ലക്ഷ്മി അപ്പോൾ അവിടേക്ക് ഇറങ്ങി വന്നു..
അച്ഛനോട് ഉണ്ടായ കാര്യങ്ങൾ എല്ലാം തുറന്നു പറയാം എന്നു അവൾ ഓർത്തു. തനിക്കു ഒരു തരത്തിലും അയാളെ ഉൾകൊള്ളാൻ പറ്റില്ല... വെറുമൊരു ഫ്രോഡ് ആണ് അവൻ...
.
പെട്ടന്ന് അശോകന്റെ ഫോൺ ശബ്ദിച്ചു.
.
ശാരദ ആണല്ലോ... അയാളുടെ ഇളയ പെങ്ങൾ ആണ് ശാരദ.. അവിടെ അടുത്താണ് കെട്ടിച്ചു അയച്ചിരിക്കുന്നത്..
ഹെലോ... എന്താടി... അയാൾ ഫോൺ എടുത്തു കാതിൽ വെച്ച്.
ആണോ... ഞാൻ ഇപ്പോൾ വരാം... അയാൾ ഫോൺ കട്ട് ചെയ്തിട്ട് വേഗം പുറത്തേക്ക് ഇറങ്ങി.
എന്താ... എന്ത് പറ്റി... ശ്യാമളയും മകളും കൂടി അയാളുടെ അടുത്തേക്ക് ഓടി വന്നു..
അളിയന് ചെറിയ നെഞ്ച് വേദന... ഞാൻ ഇപ്പോൾ വരാം... മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്...അയാൾ കാറിൽ കയറി കഴിഞ്ഞു.
******************************
അച്ഛൻ കൂടി വന്നിട്ട് കാര്യങ്ങൾ എല്ലാം തുറന്ന് പറയാം എന്നു ഓർത്തു ഇരിക്കുക ആണ് ലക്ഷ്മി.
.
അച്ചൻ തിടുക്കപ്പെട്ട് ഇങ്ങനെ ഒക്കെ നീക്കങ്ങൾ നടത്തും എന്നു അവൾ വിചാരിച്ചില്ല..
എന്തായാലും അയാളെ ഒരിക്കലും തനിക്ക് ഭർത്താവായി കാണാൻ കഴിയുക ഇല്ലാ... അവൾ ഉറപ്പിച്ചു.
മോളേ.... ലക്ഷ്മി.... അമ്മ അലറി വിളിക്കുന്നത് കേട്ടുകൊണ്ട് ലക്ഷ്മി താഴേക്ക് ഓടി..
എന്താ.... അമ്മേ... അവൾ അമ്മയെ ചെന്നു വട്ടം പിടിച്ചു.
മോളേ... അച്ഛന് ആക്‌സിഡന്റ് ഉണ്ടായി...നമ്മൾക്ക് ഉടനെ ഹോസ്പിറ്റലിൽ പോകാം...അവർ കുഴഞ്ഞു വീണു..
അയ്യോ.... എന്റെ അച്ചന് എന്ത് പറ്റി... അമ്മേ.... നമ്മൾ എന്ത് ചെയ്യും... അവൾ ഉറക്കെ കരഞ്ഞു.
അടുത്ത വീട്ടിലെ ആരൊക്കെയോ ചേർന്ന് ലക്ഷ്മിയേയും അമ്മയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഒന്നും പറയാൻ ആയിട്ടില്ല... സർജറി പുരോഗമിക്കുക ആണ്... ഇടയ്ക്കു ഇറങ്ങി വന്ന ഒരു സിസ്റ്റർ പറഞ്ഞു.
ശ്യാമളയും മകളും നിറമിഴികളോടെ ഇരിക്കുക ആണ്.
ഈശ്വരാ.... ഒന്നും വരുത്തരുതേ... ശ്യാമള മനമുരുകി വിളിച്ചു പ്രാർത്ഥിക്കുക ആണ്..
ഗോപനോട് ആരോ പറഞ്ഞിട്ട് അവരും വിവരം അറിഞ്ഞിരുന്നു.
വിജി വേഗം തന്നെ വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞിരുന്നു.
അതു കേട്ടതും എല്ലാവർക്കും വിഷമം ആയി.
ഒന്നും വരുത്താതിരുന്നാൽ മതിയായിരുന്നു... സുമിത്ര പറഞ്ഞു.
********************************
അപകടനില തരണം ചെയ്തു.. റൂമിലേക്ക് ഉച്ചകഴിഞ്ഞു ഷിഫ്റ്റ് ചെയാം... അശോകനെ ചികിൽസിച്ച ഡോക്ടർ ശ്യാമളയോട് ഇടയ്ക്കു വിളിച്ചു പറഞ്ഞു.
.
അവൾ ആ ഡോക്ടറോട് ഒരുപാടു നന്ദി പറഞ്ഞു.
അങ്ങനെ മൂന്നാം ദിവസo ഉച്ച കഴിഞ്ഞപ്പോൾ അയാളെ ശരിക്കും ഒന്നു എല്ലാവരും കാണുന്നത്.
ഇടത് കൈക്ക് ഒടിവ് ഉണ്ട്... തലയ്ക്കും മുറിവ് പറ്റിയിട്ടുണ്ട്. എന്തായാലും ഒരാഴ്ച കൂടി കഴിഞ്ഞേ ഡിസ്ചാർജ് ആകൂ...m
ഇതിനോടിടക്ക് ഒരു തവണ വൈശാഖനും അച്ഛനും കൂടി വിജിയുടെ നിർദ്ദേശപ്രകാരം ഹോസ്പിറ്റലിൽ വന്നിരുന്നു.
ശ്യാമളയും മൂത്ത മകളും മാത്രമേ അപ്പോൾ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നുള്ളു..
അവിടെ വെച്ചു ദീപയെ അവർക്ക് ശ്യാമള പരിചയപ്പെടുത്തി കൊടുത്തു.
******************************-
റൂമിലേക്ക് മാറ്റിയ അടുത്ത ദിവസം അശോകൻ ഭാര്യയോട് ഒരു ആഗ്രഹം പറഞ്ഞു.... തന്റെ രണ്ട്പെണ്മക്കളെയും തനിക്ക് ഉടനെ കാണണം എന്നു.. മൂത്ത മകളുടെ ഭർത്താവായ രാജീവിനെയും കൂട്ടി വേഗo വരിക എന്നു ശ്യാമള അവളോട് വിളിച്ചു പറഞ്ഞു.
അതുപോലെ തന്നെ ലക്ഷ്മിയെയും അവർ വിളിച്ചു.
അശോകേട്ട,, അവർ രണ്ടാളും വരും... ശ്യാമള പറഞ്ഞു..
നീ ആ വിജിയെ ഒന്നു വിളിക്ക്.. അശോകൻ ഭാര്യയെ നോക്കി.
എന്താ... അവർ ചോദിച്ചു..
ഒന്നുമില്ല.... നീ വിളിച്ചു താ.... അയാൾ അവളോട് പറഞ്ഞു.
ഹെലോ... വിജി... തിരക്കിലെങ്കിൽ വൈശാഖാനോടും അയാളുടെ അച്ഛനോടും കൂടി ഹോസ്പിറ്റലിൽ ഒന്നു വരാൻ പറയുമോ... അയാൾ ചോദിക്കുന്നത് കേട്ട് ഒന്നുo മനസിലാക്കതെ നിൽക്കുക ആണ് ശ്യാമള.
വിജയ്ക്ക് സമയം ഉണ്ടെങ്കിൽ അവരോടൊപ്പം ഒന്നു ഇറങ്ങുക കെട്ടോ.. അയാൾ അതും പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു.
എന്താ ഇപ്പോൾ ഇങ്ങനെ ഒരു ആലോചന... ശ്യാമള ഭർത്താവിന്റെ കൈയിൽ നിന്നും ഫോൺ മേടിച്ചുകൊണ്ട് ചോദിച്ചു..
എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മകൾക്ക് ആരും ഇല്ലാതാകും... അയാൾ പറഞ്ഞ
നിനക്ക് എന്തെങ്കിലും എതിർപ്പ് ഉണ്ടോ ഈ ബന്ധത്തിന്...ഭാര്യയോട് അയാൾ ആരാഞ്ഞു..
എനിക്ക് എതിർപ്പൊന്നും ഇല്ലാ അശോകേട്ടാ... സന്തോഷം ഒള്ളു....അശോകേട്ടനു ഒന്നും സംഭവിക്കില്ല.... എന്തിനാ ഇപ്പോൾ ആവശ്യം ഇല്ലാത്ത ചിന്തകൾ.. അവർ വിഷമത്തോടെ ചോദിച്ചു..
ഒന്നുല്ല.... മരണത്തെ മുഖാമുഖം കണ്ടത് കൊണ്ട്.... അയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
ആദ്യം എത്തിയത്, ദീപയും ഭർത്താവും ആയിരുന്നു.
അവരോട് കാര്യങ്ങൾ ഒക്കെ അശോകൻ പറഞ്ഞു..
ജാതകദോഷം ഉള്ളത് കൊണ്ട് നമ്മൾക്ക് ഇത് ഉറപ്പിക്കാം അച്ഛാ.. അല്ലായിരുന്നു എങ്കിൽ ഇതിലും നല്ല ബന്ധം കിട്ടുമായിരിന്നു ലക്ഷ്മിക്ക്.. രാജീവൻ അഭിപ്രായപെട്ടു..
ചിങ്ങത്തിന് മുൻപ് കല്യാണം നടത്തണം.... ഇനി ഇതുപോലെ യോജിച്ച ഒരു പയ്യന്റെ ആലോചന വന്നില്ലെങ്കിലോ മോനേ... ശ്യാമള രാജീവനോടായി പറഞ്ഞു.
ലക്ഷ്മിക്ക് സമ്മതം ആണല്ലോ അല്ലേ... രാജീവൻ ചോദിച്ചു..
അവൾ എതിർപ്പൊന്നും പറഞ്ഞില്ല... ശ്യാമള പറഞ്ഞു.
എന്റെ രണ്ട് കുട്ടികളും ഇതുവരെ എന്നോട് എതിർപ്പ് പറഞ്ഞിട്ടില്ല... അശോകൻ ഒന്നു കിടക്കയിൽ നിന്നു. ചെരിഞ്ഞു കൊണ്ട് പറഞ്ഞു..
വിജി വിളിച്ചു പറഞ്ഞത് കൊണ്ട് ശേഖരനും വൈശാഖനും കൂടി ഹോസ്പിറ്റലിൽ എത്തിയിരുന്നു. അവർ വന്നു ഇറങ്ങിയതും വിജിയും വന്നു.
നിങ്ങൾ എന്നാൽ കയറി ചെല്ല്... ഞാൻ ബൈക്ക് കൊണ്ടുപോയി വെച്ചിട്ട് വരാം... വൈശാഖൻ ടു വീലർ പാർക്ക് ചെയുന്ന സ്ഥലത്തേക്ക് ബൈക്കും ഓടിച്ചു പോയി.
അവൻ ബൈക്ക് പാർക്ക് ചെയ്തിട്ട് തലമുടി കണ്ണാടിയിൽ നോക്കി ചീകി..
നോക്കിയപ്പോൾ കണ്ണാടിയിൽ കൂടി ഒരു പെൺകുട്ടി അവനെ നോക്കുന്നു.
അതു ലക്ഷ്മി ആയിരുന്നു.
അവൻ പെട്ടന്ന് തിരിഞ്ഞു.
രണ്ടാളുടെയും കണ്ണുകൾ ഒരു നിമിഷം പരസ്പരം ഒന്നു കോർത്തു വലിച്ചു.
അച്ഛന് എങ്ങനെ ഉണ്ട്... അവൻ ചോദിച്ചു.
കുറവുണ്ട്... ഇയാൾ അച്ചനെ കാണാൻ വന്നതാണോ... അവൾ ചോദിച്ചു..
ഉവ്വ്... അവൻ മറുപടി കൊടുത്തു.
അച്ഛന്റെ സുഖവിവരങ്ങൾ തിരക്കി വന്നു കൊണ്ട് എന്നെ കയ്യിലെടുക്കാം എന്ന് കരുതണ്ട, എനിക്ക് ഇയാളെ ഇഷ്ടമല്ല... ഈ വിവാഹത്തിന് എനിക്ക് സമ്മതമല്ല... അതും പറഞ്ഞു കൊണ്ട് ലക്ഷ്മി മുമ്പിലേക്ക് നടന്നു പോയി,
എടീ....
തെല്ല് അധികാരത്തോടു കൂടി തന്നെ വൈശാഖ് അവളെ വിളിച്ചു.
അവൾ തിരിഞ്ഞു നിന്നു...
ഈ ലോകത്തിൽ നീ മാത്രമല്ല പെണ്ണായിട്ട് ഉള്ളത്, അല്ലെങ്കിലും എനിക്ക് നിന്നെയും അത്ര ഇഷ്ടപ്പെട്ടില്ല, എന്റെ കൂടെ വരാൻ ഉള്ള യോഗ്യത ഒന്നും നിനക്കില്ല,ഇതൊരുമാതിരി വെള്ളരിക്കണ്ടത്തിലെ കണ്ണേറ് പോലെ അല്ലേ ഇരിക്കുനത്... അതുകൊണ്ട് നീ വലിയ വർത്തമാനം ഒന്നും പറയണ്ട, എന്റെ പെങ്ങൾ പറഞ്ഞതുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്, കേട്ടോടി.... വൈശാഖൻ വിട്ടുകൊടുക്കാനുള്ള ഭാവത്തിൽ അല്ലായിരുന്നു...
വിജി നോക്കിയപ്പോൾ വൈശാഖനും ലക്ഷ്മിയും കൂടി നടന്നു വരുന്നു...
അച്ഛാ... ഇതാണ് പെൺകുട്ടി... വിജി ചിരിച്ചു കൊണ്ട് അച്ചനോട് പറഞ്ഞു.
ഒറ്റ നോട്ടത്തിൽ തന്നെ ശേഖരന് കുട്ടിയെ ബോധിച്ചു. രണ്ടാളും തമ്മിൽ നല്ല ചേർച്ച ആണല്ലേ... അയാൾ മകളോട് ചോദിച്ചു.
അതാ... ഞാൻ പറഞ്ഞത്... ഇപ്പോൾ മനസ്സിലായോ... അവൾ അച്ഛനെ നോക്കി.
ലക്ഷ്മി... കാലത്തെ വന്നു അല്ലേ... വിജി അവളുടെ കൈയിൽ കടന്നു പിടിച്ചു.
അവൾ തലകുലുക്കി..
ഇത് ഞങ്ങളുടെ അച്ഛൻ... അവൾ അച്ഛനെ പരിചയപ്പെടുത്തി.
ലക്ഷ്മി, ശേഖരനെ നോക്കി പുഞ്ചിരിച്ചു.
വരൂ നമ്മൾക്ക് അകത്തേക്ക് പോകാം... ലക്ഷ്മി അവരോട് പറഞ്ഞു.
റൂമിൽ എത്തിയപ്പോൾ ദീപയും ഭർത്താവും ഉണ്ടായിരുന്നു.
അശോകൻ തന്റെ മൂത്ത മരുമകനെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു.
മുഖവുര ഇല്ലാതെ കാര്യത്തിലേക്ക് കടക്കാം... അശോകൻ കട്ടിലിൽ ചാരി ഇരുന്നു കൊണ്ട് എല്ലാവരെയും നോക്കി.
എന്റെ മകൾക്കും ഞങ്ങൾക്കും വൈശാഖനെ ഇഷ്ടപ്പെട്ടു, ഈ വിവാഹത്തിനു ഞങ്ങൾക്ക് സമ്മതം ആണെന്ന് വിജിയയോട് ഞങ്ങൾ വിളിച്ചു പറഞ്ഞിരുന്നു... അശോകൻ വൈശാഖനെ നോക്കി പറഞ്ഞു
ഇനി അറിയേണ്ടത് നിങ്ങളുടെ ഭാഗത്തെ നിലപാട് ആണ്.
വൈശാഖന്റെ അച്ഛന്റെ അഭിപ്രായം എന്താണ്... അശോകൻ ചോദിച്ചു.
അപ്രതീക്ഷിതമായി ഉള്ള ചോദ്യം ആയത് കൊണ്ട് ശേഖരന് എന്ത് പറയണം എന്നറിയില്ലയിരുന്നു..
ശേഖരൻ വിജിയെ ഒന്നു നോക്കി.. അവൾ സമ്മതം ആണെന്ന് പറയുവാൻ തല കുലുക്കി കാണിച്ചു.
എനിക്ക് എതിർപ്പൊന്നും ഇല്ലാ.. പക്ഷെ എന്റെ മോനു സ്വന്തം ആയിട്ട് ഒരു ജോലി ഇല്ലാത്തത്കൊണ്ട്.... അയാൾ ഉള്ള കാര്യം പറഞ്ഞു..
അതോർത്തു വിഷമിക്കേണ്ട കെട്ടോ.. എനിക്ക് ടൗണിൽ ഒരു ടെക്സ്ടൈൽ ഷോപ്പുണ്ട്... ഇനി ഉടനെ എനിക്ക് അതു നോക്കി നടത്താൻ പറ്റില്ല...അതുകൊണ്ട് ഞാൻ അതു വൈശാഖനെ ഏൽപ്പിക്കുക ആണ്.. അയാൾ അതു പറഞ്ഞതും രാജീവന്റെ മുഖം മാറുന്നത് വൈശാഖൻ ശ്രദ്ധിച്ചു.
ഏയ്.. അതൊന്നും വേണ്ട.... ഞാൻ കുറച്ചു ടെസ്റ്റുകൾ ഒക്കെ ഏഴു്യിട്ടുണ്ട്... ഏതെങ്കിലും ലിസ്റ്റിൽ ഞാൻ വരും.. വൈശാഖൻ പെട്ടന്ന് പറഞ്ഞു.
ഓക്കേ.. അങ്ങനെ എങ്കിൽ അങ്ങനെ... നിങ്ങളുടെ ഇഷ്ട്ടം... അശോകൻ ചിരിച്ചു.
അച്ഛന് സമ്മതക്കുറവ് ഉണ്ടോ..... ശേഖരനെ നോക്കികൊണ്ട് അശോകന്റെ ചോദ്യം..
..
ഈ അപകടം ഉണ്ടായി കഴിഞ്ഞപ്പോൾ മനസിന് ആകെ ഒരു പേടി...എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ കുട്ടി... അയാളുടെ വാക്കുകൾ മുറിഞ്ഞു..കണ്ണുകൾ നിറഞ്ഞൊഴുകി..
ഞങ്ങൾക്ക് ഒരു സമ്മതക്കുറവും ഇല്ലാ...ലക്ഷ്മിയെ എന്റെ മരുമകൾ ആയി അല്ല മകളായി ഞങ്ങൾ നോക്കിക്കോളാം.... ശേഖരൻ കൂടുതലൊന്നും ആലോചിക്കാതെ വാക്ക് കൊടുക്കുക ആണ് ചെയ്തത്..
അശോകൻ പതിയെ വൈശാക്ന്റെ വലത് കൈയിൽ പിടിച്ചു..
മോളേ... ലക്ഷ്മി... അയാൾ വിളിച്ചു.
എന്താണ് നടക്കുന്നത് എന്ന് അറിയാതെ നിൽക്കുക ആണ് അവൾ...
യാന്തികമായി അവൾ അച്ഛന്റെ അടുത്തേക്ക് ചെന്നു... അച്ഛനോട് എതിർത്തു സംസാരിക്കാൻ അവൾക്ക് മനസ് വന്നില്ല...
എല്ലാം തുറന്ന് പറയണം എന്നുണ്ടായിരുന്നു,,,, പക്ഷേ... തന്റെ അച്ഛന്റെ അവസ്ഥ... അച്ഛന്റെ ഒരു വാക്കിനും ഇന്നോളം താനും
ചേച്ചിയു എതിര് നിന്നിട്ടില്ല......
മകളുടെ കൈയും വൈശാഖന്റെ കയ്യും കൂടി അയാൾ കൂട്ടി ചേർത്തു
എനിക്ക് ഇനി മരിച്ചാലും വേണ്ടില്ല... അയാൾ പറഞ്ഞു..
കുറച്ചു സമയം കൂടി സംസാരിച്ചിരുന്നിട്ട് വിജിയും അച്ഛനും കൂടി എഴുനേറ്റു...
നമ്മൾക്ക് ഇനി മടങ്ങാം അല്ലേ... ശേഖരൻ മകളോട് ചോദിച്ചു.
അവൾ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.
വൈശാഖൻ ഒന്നു പാളി നോക്കിയപ്പോൾ ലക്ഷ്‌മി എന്തൊക്കെയോ ആലോചിച്ചു കൊണ്ട് ഇരിക്കുന്നതാണ് കണ്ടത്..
അവൻ ആരും കാണാതെ ഒന്നു ഊറി ചിരിച്ചു.
മടങ്ങാൻ നേരം വൈശാഖൻ ലഷ്മിയെ നോക്കി ചിരിച്ചു.. പന്തിപ്പോൾ എന്റെ കോർട്ടിൽ ആണ്... അവൻ പിറുപിറുത്തു..
*********-*********
എന്റെ ദൈവമേ... ഇത് എന്തൊക്കെ ആണ് ഈ കേൾക്കണത്... സുമിത്രക്കും മക്കൾക്കും സന്തോഷം അടക്കാൻ കഴിഞ്ഞില്ല...
ഇനി രണ്ട് മാസം കൂടി കഷ്ടി ഒള്ളു വിവാഹത്തിന്...
അനുജത്തിമാർ രണ്ടുപേരും കൂടി വല്യേട്ടനെ വളഞ്ഞു..
എന്ത് ഡ്രെസ് ആണ് ഇടേണ്ടത്.. അതാണ് അവരുടെ ചിന്ത..
എന്തായാലും കുഴപ്പമില്ല... അച്ഛനോട് പറഞ്ഞാൽ മതി എന്നായി വൈശാഖൻ..
ഏട്ടന് ഇപ്പോൾ തുണിക്കട സ്വന്തം ആയിട്ട് ഇല്ലേ... പിന്നെന്താ... വീണ ചോദിച്ചു..
ഇരുന്നിട്ട് കാല് നീട്ടാം എന്നു അവൻ മറുപടി നൽകി...
എന്നാലും അച്ചന്റെ മനസ് ഇത്ര പെട്ടന്ന് മാറണം എങ്കിൽ ആ പെൺകുട്ടി എത്ര സുന്ദരി ആയിരിക്കും എന്നാണ് ഉണ്ണിമോൾടെ ആലോചന..
മഴ വരുന്നു... വേഗം പൂവാലിക്ക് ഇത്തിരി വൈക്കോൽ ഇട്ടുകൊടുക്കെടി... സുമിത്ര വിളിച്ചു പറഞ്ഞപ്പോൾ ഉണ്ണിമോൾ തൊഴുത്തിലേക്ക് ഓടി.
വിജിയുടെ സ്വർണം കൂടി മേടിക്കാതെ പറ്റില്ല... അത്താഴം കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ശേഖരൻ അഭിപ്രായപ്പെട്ടു..
******************************
ഉറക്കം വരാതെ കിടക്കുകയാണ് വൈശാഖൻ,
ലക്ഷ്മിയുടെ കൈകളിൽ തന്റെ കൈ ചേർത്തു വെച്ചതാണ് അവന്റെ മനസ്സുനിറയെ, ഒരു പൂവു പോലെ മൃദുലമാണ് അവളുടെ കൈകൾ എന്ന് അവൻ ഓർത്തു.
സോ സ്വീറ്റ് മൈഡിയർ... അവൻ ചിരിച്ചു.
എന്തായാലും അവൾക്ക് ഇനി മറുത്തൊരു അഭിപ്രായം പറയുവാൻ സാധിക്കുകയില്ല എന്ന് അവൻ അറിയാമായിരുന്നു, കാരണം അവളുടെ അച്ഛന്റെ സ്റ്റേജ് അതാണ് ഇപ്പോൾ........
അവൻ കട്ടിലിൽ ചെരിഞ്ഞു കിടന്നു.
രണ്ടു മാസം കൂടി കഴിഞ്ഞാൽ, തന്റെ അരികെ ലക്ഷ്മി കാണും,, അവൻ ഓർത്തു...
****************-***----
ഈ സമയത്ത് ലക്ഷ്മിയുടെ മാനസികാവസ്ഥ വേറൊരു തരത്തിൽ ആയിരുന്നു.
അച്ഛനോട് ഇതുവരെ എതിർപ്പ് പറഞ്ഞിട്ടില്ല... അതുകൊണ്ടാണ് അവൾക്ക് ഇന്നും ഒരു കാര്യം പോലും അച്ഛനോട് പറയാൻ സാധികാഞ്ഞത്..
ഇനി എന്ത് ചെയ്യും എന്ന് അവൾ ഓർത്തു..
അച്ഛനെ വിഷമിപ്പിക്കാൻ പറ്റുകയില്ല... അച്ഛൻ വാക്ക് കൊടുത്ത സ്ഥിതിക്ക് ഇനി മാറ്റി പറഞ്ഞാൽ അച്ഛന്റെ അന്തസ്സിന് അത് ദോഷമാകും...അവൾക്ക് തല പെരുത്തു വന്നു..
വിജി ചേച്ചിയും അയാളുടെ അച്ഛനും വളരെ നല്ല മനുഷ്യരാണെന്ന് അവൾക്ക് തോന്നി. അച്ഛന്റെ സംസാരവും രീതിയും അവൾക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്തു.. സ്വന്തമായി ഒരു ജോലി പോലുമില്ലാത്ത അവന്റെ കൂടെയാണ് തന്നെ പറഞ്ഞയക്കുന്നത്.... എന്ത് ചെയ്യാനാണ് എല്ലാം തന്റെ വിധി. അവൾ അങ്ങനെ ആശ്വസിച്ചു.
******************------*******
എന്റെ പൊന്നളിയാ.... ഇത് എന്തൊക്കെയാണ് സംഭവിച്ചത്... നിനക്ക് ഓണം ബമ്പർ ആണല്ലോ അടിച്ചത്... അനൂപ്, കൂട്ടുകാരനെ കളിയാക്കി....
വിഷ്ണു കൊണ്ടുവന്നു കൊടുത്ത മധുര വെള്ളം കുടിച്ചു കൊണ്ടിരിക്കുകയാണ് മൂന്നുപേരും.
ആ ഇനി രണ്ടു മാസം കൂടി നിനക്ക് കള്ള് കുടിക്കാം അതുകഴിഞ്ഞാൽ പിന്നെ ഭാര്യയുടെ കീഴിൽ ആണല്ലോ.... വിഷ്ണു കളിയാക്കി..
ഒന്നു മിണ്ടാതെ പോടാ നീ... ഭാര്യയുടെ കിഴിൽ കിടക്കണമെങ്കിൽ ഈ വൈശാഖൻ വേറെ ഒന്നുകൂടി ജനിക്കണം...അവൻ വിഷ്ണുവിനെ പിടിച്ചു തോട്ടിലേക്ക് തള്ളി വീഴ്ത്താൻ തുടങ്ങി...
*****************************
രണ്ട് മൂന്നു തവണ കൂടി വൈശാഖൻ ഹോസ്പിറ്റലിൽ പോയിരുന്നു.
ഒരു ദിവസം അവൻ ചെന്നപ്പോൾ ലക്ഷ്മിയും അവിടെ ഉണ്ടായിരുന്നു.
മഴ ആയത് കൊണ്ട് അവൾ പോകാതെ നിൽക്കുക ആയിരുന്നു.
വൈശാഖിനെ കണ്ടതും അശോകനും ശ്യാമളയും സന്തോഷമായി, അശോകനും മൂത്ത മരുമകനെ കാട്ടിലും കൂടുതൽ ഇഷ്ടം വൈശാഖിനോട് ആയിരുന്നു. കാരണം അവൻ ഇങ്ങനെ ഓരോ വർത്തമാനങ്ങളും പറഞ്ഞുകൊണ്ടിരിക്കും, അശോകന് സമയം പോകുന്നത് അറിയില്ല, അതുകൊണ്ട് ആയാൽ ഒന്നും വൈശാഖിനോട് ഫോണിൽ വിളിച്ചു കുറെ നേരം സംസാരിക്കുമായിരുന്നു, രാജീവൻ ആണെങ്കിൽ വൈശാഖൻനെ കട്ടിലും നേരെ എതിരു സ്വഭാവക്കാരനായിരുന്നു.
ഞാൻ വിജിയുടെ വീട് വരെ പോകുകയാണ്,,,
ലക്ഷ്മി പോകാനായി എഴുന്നേറ്റതും വൈശാഖൻ പറഞ്ഞു..
ആണോ എങ്കിൽ മോള് വൈശാഖന്റെ കൂടെ ബൈക്കിൽ പൊയ്ക്കോ... അശോകൻ പറഞ്ഞു
പക്ഷേ അവൾ അതിനു സമ്മതിച്ചില്ല..
വേണ്ട അച്ഛാ ഞാൻ ബസ്സിൽ പൊയ്ക്കോളാം,, ലക്ഷ്മി പറഞ്ഞു,
വൈശാഖൻ ഉള്ളപ്പോൾ നീ ബസ്സിൽ പോകണ്ട,,, ചേച്ചിയുടെ വീട്ടിലേക്ക് അല്ലേ വൈശാഖൻ പോകുന്നത് നിന്നെ അവിടെ വൈശാഖ് ഡ്രോപ്പ് ചെയ്യും...അശോകൻ പറഞ്ഞപ്പോൾ ശ്യാമളയും അതു ശരിയായണെന്നു പറഞ്ഞു.
ഒടുവിൽ അവർ രണ്ടാളും കൂടി പോകാനായി എഴുനേറ്റു.
ലക്ഷ്‌മി അവന്റെ ദേഹത്തു മുട്ടാതെ ബൈക്കിൽ ഇരുന്നു.
അവൻ വണ്ടി മുന്നോട്ടെടുത്തു പോയി.
ഇടക്ക് ഒന്നു രണ്ട് തവണ അവൻ അറിഞ്ഞുകൊണ്ട് ബ്രേയ്ക്കിൽ ചവിട്ടി..
താൻ വല്യ അഹങ്കാരം കാണിച്ചാൽ ഉണ്ടല്ലോ, ഞാൻ ഈ ബൈക്കിൽ നിന്നും ചാടും കെട്ടോ.. അവൾ ഭീഷണി പെടുത്തി..
അയ്യോ... ചതിക്കല്ലേ പെങ്ങളെ... സോറി പെണ്ണുമ്പിള്ളേ.... അവൻ ചിരിച്ചു.....
തനിക്ക് ഐസ്ക്രീo...ജ്യൂസ്... അങ്ങനെ എന്തെങ്കിലും വേണോ.. ഇടയ്ക്കു അവൻ ചോദിച്ചു.
വേണ്ട.... അവൾ ദേഷ്യത്തിൽ മറുപടി നൽകി..
ഒന്നു രണ്ട് മഴത്തുള്ളികൾ അവരുടെ മുഖത്തേക്ക് വീണു..
എടോ... മഴ പെയ്യും എന്നു തോന്നുന്നു...
വൈശാഖൻ പറഞ്ഞു.
എവിടെ എങ്കിലും കയറി നിൽക്കണോ... അവൻ ചോദിച്ചു..
താൻ വേഗം വണ്ടി വിടാൻ നോക്ക്... അവൾ പറഞ്ഞു..
ഒരു തരത്തിൽ ലക്ഷ്മിയുടെ വീടെത്തി.
അപ്പോളേക്കും മഴ പെയ്തു തുടങ്ങിയിരുന്നു.
അവൾ വേഗം പോയി വീടിന്റെ വാതിൽ തുറന്നു.
വൈശാഖനു ആണെങ്കിൽ അപ്പോൾ പുറത്തേക്ക് പോകാനും പറ്റില്ലായിരുന്നു..
വേനൽ മഴ ആണ്, ശക്തമായ ഇടിയും.. അവൾ ആണെങ്കിൽ ഒന്നു കയറി നില്ക്കാൻ പോലും പറയുന്നില്ല...
ഇടി ആണെങ്കിൽ വീണ്ടും വീണ്ടും മുഴങ്ങി..
അതേയ്... ഇങ്ങോട്ട് കയറി നിന്നോളൂ... ഇടക്ക് അവൾ വന്നു പറഞ്ഞു.
അവൻ അകത്തെ സ്വീകരണ മുറിയിൽ കയറി.
പുറത്ത് നല്ല മഴയും...
ലക്ഷ്മി ആണെങ്കിൽ അവനോട് ഒരക്ഷരം പോലും സംസാരിക്കുന്നില്ല..
വൈശാഖന് ആകെ അസ്വസ്ഥത ആയി.
ഒരു കാപ്പി എങ്കിലും താടോ.... അവൻ ഒടുവിൽ അവളോട് പറഞ്ഞു
.
ഒന്നും പറയാതെ അവൾ അടുക്കളയിലേക്ക് പോയി.
ആ തക്കത്തിന് അവൻ അവളുടെ ഫോൺ എടുത്തു തന്റെ ഫോണിലേക്ക് ഒരു മിസ്സ്ഡ് കാൾ അടിപ്പിച്ചു..
എന്നിട്ട് അവന്റെ നമ്പർ അവളുടെ ഫോണിൽ നിന്നും ഡിലീറ്റ് ആക്കി കളഞ്ഞു
കാപ്പി എടുത്തുകൊണ്ടു ഇരുന്നപ്പോൾ മുറ്റത്ത് ബൈക്ക് സ്റ്റാർട്ട് ആക്കുന്ന ശബ്ദം ലക്ഷ്മി കേട്ടു
അവൾ സ്വീകരണമുറിയിലേക്ക് വന്നപ്പോൾ, വൈശാഖൻ ബൈക്ക് ഓടിച്ചു പോകുന്നതാണ് കണ്ടത്.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണേ, ലൈക്ക് ഷെയർ ചെയ്യണേ...
(തുടരും)
രചന: ഉല്ലാസ് ഒ.എസ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....