🧡മുഖപുസ്തകവായനയുടെ അഞ്ചു വർഷങ്ങൾ...
വളപ്പൊട്ടുകൾ 5 വർഷങ്ങളുടെ നിറവിൽ...🧡
കലിപ്പൻ ആൻഡ് കലിപ്പത്തി, ഭാഗം: 47
ഹോട്ടലിൽ നിന്ന് ഭക്ഷണവും കഴിച്ചു, കോളനിയിലേക്കുള്ള, ഇരുട്ട് നിറഞ്ഞ, ഊടു വഴിയിലൂടെ നടന്നു വരുമ്പോഴാണ്, ഗിരിയുടെ മുഖത്തേക്ക് ഏതോ വണ്ടിയുടെ ഹെഡ് ലൈറ്റ് അടിച്ചത്.
"ആരാടാ മുഖത്തോട്ടു ലൈറ്റ് അടിക്കുന്നത്... ഓഫ് ചെയ്യടാ ^%$#%$^$, ആ കോപ്പു!" കുടിച്ച കള്ളിന്റെ ഹാങ്ങോവർ ആണോ, അതോ ഗുണ്ടാപ്പണിയുടെ ഹാങ്ങ് ഓവർ ആണോ എന്ന് അറിയില്ല... ചെറിയ കാര്യത്തിനും ഇങ്ങനെ ഒച്ച എടുക്കുക എന്നുള്ളത് ഗിരിയുടെ ഒരു ശീലം ആയിപ്പോയി.
"ഓ! സോറി ചേട്ടാ കണ്ടില്ല ആള് വരുന്നത്... ചേട്ടൻ ഗിരി അല്ലേ?" ലൈറ്റ് ന്റെ മുന്നിൽ ആരോ വന്നു നിന്നു.
പുറകിൽ നിന്ന് വെളിച്ചം അടിക്കുന്നത് കാരണം, ഗിരിക്കു ഒരു നിഴല് പോലെയേ ആളെ കാണാൻ പറ്റുന്നുള്ളു.
"ആ ലൈറ്റ് ഓഫ് ചെയ്തിട്ട് സംസാരിക്കെടാ!!!" ഗിരി വീണ്ടും ചൂടായി.
ലൈറ്റ് ഓഫ് ആയി.... ഋഷി ഗിരിയുടെ മുന്നിലേക്ക് വന്നു നിന്നു. ഗിരി തല ഉയർത്തി അവനെ നോക്കി. കുറച്ചു സമയം എടുത്തു, അവന്റെ കണ്ണ് ഒന്ന് അഡ്ജസ്റ്റ് ആയി വരാൻ.
"എന്താടാ നിനക്ക് വേണ്ടത്?"
"ചേട്ടൻ അല്ലെ ഗിരി?" വളരെ വിനയത്തോടു കൂടെ ആണ് ഋഷി സംസാരിക്കുന്നതു.
"അറിഞ്ഞിട്ടു നിനക്കെന്തിനാ?" ഗിരി പുരികം ഉയർത്തി. കൂടെ പഴുതാര പോലെ ഉള്ള മീശ ഒന്നും പിരിക്കാനും മറന്നില്ല.
"ഒരു കോട്ടെഷൻ കിട്ടിയിട്ട് വന്നതാ..."
"കോട്ടെഷൻ കിട്ടിയിട്ടോ, അതോ ഏൽപ്പിക്കാനോ?" ഗിരിക്കു കാര്യങ്ങൾ അത്ര വ്യക്തം ആയില്ല.
"കിട്ടിയിട്ട് തന്നെയാടാ, %$$#$^%!!!" ഋഷിയുടെ മുഖം മാറിയതും, ഗിരിയുടെ മൂക്കിന് തന്നെ ഒരു പഞ്ച് കിട്ടിയതും ഒരുമിച്ചായിരുന്നു.
അതിന്റെ ഷോക്കിൽ നിന്ന് വിട്ടു മാറുന്നതിനു മുന്നേ തന്നെ, അയാൾക്ക് പുറകിൽ നിന്ന് പ്രഹരമേറ്റിരുന്നു.
ബോധം മറഞ്ഞു താഴേക്കു വീഴുമ്പോൾ, അയാൾ കുറെ മുഖങ്ങൾ അയാൾക്ക് ചുറ്റും അവ്യക്തമായി കണ്ടു.
***************************************************************************************************************************************
തലയ്ക്കു അസഹ്യമായ വേദന തോന്നി, ഗിരി കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. കുറച്ചു കഷ്ടപ്പെടേണ്ടി വന്നു. കണ്ണ് തുറന്ന ഗിരി ആദ്യം കണ്ടത്, ഇരിക്കുന്ന ചെയറിന്റെ armറെസ്റ്റിൽ കെട്ടി വച്ചിരിക്കുന്ന അയാളുടെ കൈകൾ ആണ്.
പെട്ടന്ന് തന്നെ അയാൾക്ക് അപകടം മണുത്തു. പരിഭ്രാന്തിയിൽ അയാൾ കൈകൾ ആ കെട്ടിൽ നിന്ന് വലിച്ചു ഊരി എടുക്കാൻ ഒരു വിഫല ശ്രമം നടത്തി. അപ്പോഴാണ് അയാൾക്ക് കാലുകളും കസേരയുടെ കാലിനോട് ചേർത്തു കെട്ടി വച്ചിരിക്കുയാണ് എന്ന് മനസ്സിലായത്.
"വെറുതെ കഷ്ടപ്പെടണ്ട, ഗിരി ചേട്ടാ... ഉള്ള ആരോഗ്യം കൂടെ കളയാം എന്നേ ഉള്ളു" ഒച്ച കേട്ട് തല പൊക്കി നോക്കുമ്പോൾ, അവിടെ ഋഷിയും ജഗത്തും നന്ദുവും ഇരിക്കുന്നുണ്ടായിരുന്നു.
"ആരാടാ നീയൊക്കെ? എന്തിനാ എന്നെ ഇവിടെ കെട്ടിയിട്ടേക്കുന്നതു? ധൈര്യ ഉണ്ടെങ്കിൽ, കെട്ടഴിച്ചു വിട്ടിട്ടു, ആണുങ്ങളെ പോലെ നേരിടെടാ... &^%^$%#!" അവസാന ശ്രമം ആയിരുന്നു ആ വെല്ലുവിളി.
"എന്ത് കാര്യത്തിന്? നിന്നെപ്പോലെ ഉള്ള ആണും പെണ്ണും കെട്ടതിനൊക്കെ treatment ഈ രീതിയിൽ തന്നെ മതി!" നിറഞ്ഞ പരിഹാസത്തോടെ നന്ദു പറഞ്ഞു.
"പറയെടാ... എന്ത് കാര്യത്തിനാ നീ ഒക്കെ എന്നെ ഇവിടെ കൊണ്ട് വന്നു കെട്ടിയിട്ടിരിക്കുന്നതു???" ഗിരി ഭയം മറച്ചു പിടിച്ചു, പുലിയെ പോലെ ചീറി.
"അളിയാ... ദേ ഇവന് കാര്യം അറിയണംന്നു!" ജഗത് സൈഡിലേക്ക് നോക്കി വിളിച്ചു പറഞ്ഞപ്പോ, അവിടെ ആരാണെന്നു കാണാൻ, ഗിരിയും തല പൊക്കി, മുൻപോട്ടു നോക്കി.
ഊതി വിട്ട പുകച്ചുരുളുകൾ ഒന്ന് അകന്നു മാറിയപ്പോഴാണ്, ഗിരി സിദ്ധുവിന്റെ മുഖം കണ്ടത്... അവന്റെ മുഖത്തു ഭയം നിറഞ്ഞു.
"എന്താ ഗിരി? അറിയ്യോ നിനക്കെന്നെ?" കയ്യിലിരുന്ന സിഗരറ്റ് താഴേക്കിട്ടു ചവിട്ടി കെടുത്തി, സിദ്ധു അവന്റെ അടുത്തേക്ക് വന്നു.
ഗിരി ഒന്നും മിണ്ടാതെ താഴേക്കു നോട്ടം പായിച്ചു.
"പറഞ്ഞു കൊടുക്കാതെ തന്നെ ഗിരിക്ക് ഇപ്പൊ കാര്യങ്ങൾ ഏകദേശം മനസ്സിലായിട്ടുണ്ട്ന്നു തോന്നുന്നു" സിദ്ധുവിന്റെ പുറകിൽ നിന്ന്, മുന്നിലേക്ക് വന്നു നിരഞ്ജൻ പറഞ്ഞു.
"പിന്നെ... ഇക്കഴിഞ്ഞ ദിവസം കൂടെ കണ്ടതല്ലോ അവര്... അന്ന് ഇവൻ ഇല്ലായിരുന്നെങ്കിൽ, അന്ന് അവിടെ വച്ച് തന്നെ നീ നിന്റെ പണിയും തീർത്തു അങ്ങ് പോയിരുന്നേനെ അല്ലേ? " ഋഷി കത്തുന്ന കണ്ണുകളോടെ അയാളെ നോക്കി.
"അപ്പൊ പറ, ഗിരി... ആരാണ് നിനക്ക് ഈ കോട്ടേഷൻ തന്നത്?" സിദ്ധു അവനു നേരെ തിരിഞ്ഞു നിന്നു.
ഗിരി മിണ്ടാതെ തന്നെ ഇരുന്നു.
"ശരി! അപ്പൊ അതാണ് തീരുമാനം! എന്നാ പിന്നെ നിന്നെ കൊണ്ട് പറയിപ്പിക്കാൻ പറ്റുവോ എന്ന് ഞങ്ങളും നോക്കാം!" സിദ്ധാർഥ് അത് പറഞ്ഞു തീർന്നതും, ഗിരിയുടെ മുഖം അടച്ചു ഒരെണ്ണം പൊട്ടിച്ചതും ഒരുമിച്ചായിരുന്നു.
കുറച്ചു നേരത്തേക്ക് ഗിരിക്ക് ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. .. കേൾക്കാനും!
തല ഒന്ന് കുടഞ്ഞു കഴിഞ്ഞപ്പോ, കാണാൻ പറ്റും എന്നുള്ള പരുവം ആയി.
പിന്നെയും സമയം എടുത്തു, ഗിരിക്ക് കേൾവി തിരിച്ചു കിട്ടാൻ.
"ഒരേ ഒരു ചാൻസ് കൂടെ നിനക്ക് തരും, ഗിരി! ആരാണ് നിനക്ക് കൊട്ടേഷൻ തന്നത് എന്ന് പറയാൻ..." സിദ്ധു ഋഷിക്ക് നേരെ കൈ നീട്ടി. ഋഷി സിദ്ധുവിന്റെ കയ്യിലേക്ക് ഒരു ഹോക്കി സ്റ്റിക് എടുത്തു വച്ച് കൊടുത്തു.
സിദ്ധു ആ ഹോക്കി സ്റ്റിക് കയ്യിൽ ഇട്ടു ഒന്ന് വട്ടം കറക്കി.
ഗിരിയുടെ കണ്ണുകളിൽ ഭയം തെളിഞ്ഞു കാണാമായിരുന്നു.
"അപ്പൊ എങ്ങനെയാ, ഗിരി, പറയുവാണോ, അതോ?" അവന്റെ പുറകിൽ വന്നു നിന്ന്, നിരഞ്ജൻ അയാളുടെ തോളിൽ അമർത്തി പിടിച്ചു.
ഋഷിയും ജഗത്തും കൂടെ അയാൾക്ക് ഇരു വശവും വന്നു നിന്നിരുന്നു.
"എനിക്ക്... ആരാണെന്നു അറിയില്ല... ഫോണിൽ ആയിരുന്നു ഡീലിങ് എല്ലാം. ഇത് വരെ നേരിട്ട് വന്നിട്ടില്ല... കാശും ബാങ്ക് അക്കൗണ്ടിലേക്കു ഇടുവായിരുന്നു." അയാൾ എല്ലാവരെയും പേടിയോടെ മാറി മാറി നോക്കി പറഞ്ഞു.
സിദ്ധു ജഗത്തിനെ നോക്കി. അവൻ പോയി, അവിടെ ഉള്ള ടേബിളിൽ ഇരുന്ന ഗിരിയുടെ ഫോൺ എടുത്തിട്ടു വന്നു.
"ഇതിൽ ഇതാ ആ നമ്പർ?" ഫോണിൽ നിന്ന് കാൾ ലിസ്റ്റ് എടുത്ത്, ജഗത്ത് ഗിരിക്ക് നേരെ നീട്ടി.
"ആ രണ്ടാമത്തേത്. "
ജഗത്ത് ഫോണും ആയി പുറത്തേക്കിറങ്ങി.
"ഇനി നമുക്ക് ബാക്കി കണക്കങ്ങു സെറ്റിൽ ചെയ്തേക്കാം... എന്താ ഗിരി? ഋഷി, അവന്റെ ആ കെട്ടൊക്കെ അങ്ങ് അഴിച്ചെക്കു." സിദ്ധു ഹോക്കി സ്റ്റിക്കിൽ പിടി മുറുക്കിക്കൊണ്ടു പറഞ്ഞു.
ഗിരിക്ക് കെട്ടഴിക്കുന്നതിൽ ആശ്വസിക്കാണോ, അതോ പേടിക്കണോ എന്ന് അറിയാതെ ഇരുന്നു.
കെട്ടുകൾ ഒക്കെ അഴിഞ്ഞതും, അയാൾ പേടിയോടെ കസേരയിൽ നിന്ന് എഴുന്നേറ്റു.
"അപ്പൊ എങ്ങനാ? തുടങ്ങുവല്ലേ?" സിദ്ധു പൈശാചികമായ ഒരു ചിരിയോടെ ഗിരിയെ നോക്കി. കയ്യിലിരുന്ന ഹോക്കി സ്റ്റിക് താഴേക്കെറിഞ്ഞു.
പിടിച്ചു നിൽക്കാൻ fight ചെയ്തേ മതിയാവു എന്ന് ഗിരിക്ക് തോന്നി. അവൻ സിദ്ധുവിന്റെ നേർക്ക് പാഞ്ഞടുത്തു.
പകുതി വരെ ഓടിയതെ ഓർമ ഉള്ളു ഗിരിക്ക്. മുഖം അടിച്ചു താഴെ വീണു. പിന്നെ കണ്ണ് തുറക്കുമ്പോൾ, നിലത്തു കിടക്കുകയാണ്... ചെവിൽ പക്ഷെ ഇപ്പോഴും ഒരു മൂളൽ മാത്രെമേ ഉള്ളു... കാഴ്ചയും അവ്യക്തമാണ്.
രണ്ടു കാലുകൾ അയാളുടെ മുഖത്തിനു അടുത്തായി വന്നു നിന്നതു അയാൾ അറിഞ്ഞു. ഗിരി എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനു മുന്നേ തന്നെ, അയാളെ അവൻ ഷിർട്ടിന്റെ കോളറിൽ പിടിച്ചു, വലിച്ചു പൊക്കി!
നേരെ നിൽക്കുന്നതിനു മുന്നേ, അടുത്ത ഇടി അയാളുടെ കൂമ്പിനിട്ടു കിട്ടിയിരുന്നു. വയറു പൊത്തി താഴെക്കിരുന്നു പോയ, അയാളുടെ നെഞ്ചിനിട്ടു തന്നെ സിദ്ധു ആഞ്ഞു ചവിട്ടി. അയാൾ പുറകിലേക്ക് തലയിടിച്ചു വീണു.
സിദ്ധു താഴെകിടക്കുന്ന ഹോക്കി സ്റ്റിക് കയ്യിലേക്ക് എടുത്തു, ഗിരിക്ക് അടുത്തേക്ക് നടന്നു.
എഴുന്നേൽക്കാൻ കഴിയാതെ താഴെ ചുരുണ്ടു കൂടി കിടന്നു ഞരങ്ങുന്നുണ്ടായിരുന്നു ഗിരി അപ്പോൾ.
കയ്യിലിരുന്ന ഹോക്ക് സ്റ്റിക്, സിദ്ധു അയാളുടെ കാൽമുട്ട് ലക്ഷ്യമാക്കി വീശി!
അത് ലക്ഷ്യസ്ഥാനത്തു ചെന്ന് പതിച്ചതും, ഗിരിയുടെ കണ്ണ്കൾ വേദനയിൽ മിഴിഞ്ഞു വന്നു.
സിദ്ധാർഥ് ദേഷ്യം തീരാതെ പിന്നെയും അയാളെ പൊതിരെ തല്ലി. ഒരു തവണ അയാളെ തല്ലുമ്പോഴും, അവന്റെ മനസ്സിൽ മിക്കിയുടെ മുഖം തെളിഞ്ഞു വന്നു. അത് അവന്റെ ദേഷ്യം വീണ്ടും കൂട്ടുകയായിരുന്നു.
ഇനിയും തല്ലിയാൽ അയാൾ ചിലപ്പോ ചത്തും പോവും എന്ന് തോന്നിയപ്പോഴാണ് , ഋഷിയും, നിരഞ്ജനും, നന്ദുവും ചേർന്ന് അവനെ പിടിച്ചു മാറ്റിയത് .
"വിടെടാ എന്നെ... കൊല്ലണം എനിക്കീ പന്നിയെ ഇന്ന്!" സിദ്ധു അവരുടെ കൈ വിടീച്ചു വീണ്ടും മുന്നോട്ടു വന്നു, അവനെ പിടിച്ചു മാറ്റി.
പുറത്തേക്കു പോയ ജഗത്ത്, അപ്പോഴാണ് അങ്ങോട്ട് കയറി വന്നത്.
അവർ നാല് പേരും കൂടെ അവനെ പിടിച്ചു നിർത്താൻ പാട് പെട്ടു. ഭ്രാന്തു പിടിച്ച അവസ്ഥയിൽ ആയിരുന്നു സിദ്ധാർഥ് അപ്പോൾ.
"എടാ... അവനെ ഇനി പോലീസ് നോക്കിക്കോളും... നീ വാ..." ജഗത്ത് അവനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ പറഞ്ഞു..." എടാ പറയുന്നത് കേൾക്കു... വരാനാ നിന്നോട് പറഞ്ഞെ... സിദ്ധു... അവളുടെ സർജറി കഴിഞ്ഞു..."
സിദ്ധു പിടിച്ചു നിർത്തിയത് പോലെ നിന്നു...
"എന്റെ പാറൂ...?" ഒരു ഭയത്തോടെ സിദ്ധു ജഗത്തിനെ നോക്കി.
"സർജറി successful ആയിരുന്നു... അവളെ പോസ്റ്റ് ഓപ്പറേറ്റീവ് ലേക്ക് മാറ്റി."
ഏറെ നേരത്തിനു ശേഷം, ശ്വാസം തിരിച്ചു കിട്ടിയത് പോലെ, സിദ്ധുവിന്റെ മുഖത്തു ആശ്വാസം നിഴലിച്ചു. അവൻ ജഗത്തിനെ കെട്ടിപ്പിടിച്ചു.
അവരുടെ എല്ലാവരുടെയും മുഖത്തും അതെ ആശ്വാസം ആയിരുന്നു.
ജഗത് കയ്യിലിരുന്ന ഫോൺ സിദ്ദുവിന് നേരെ ഫോൺ നീട്ടി.
സിദ്ധു ആരാ എന്നുള്ള ഭാവത്തിൽ ജഗത്തിനെ നോക്കി.
"അങ്കിൾ ആണ്..." അവൻ പറഞ്ഞു.
സിദ്ധു ഫോൺ വാങ്ങി.
"അച്ഛാ ..." ശ്വാസം ഒന്ന് നീട്ടി എടുത്തിട്ട് അവൻ സംസാരിച്ചു.
"സിദ്ധു... കാര്യങ്ങൾ ഒക്കെ ഞാൻ അറിഞ്ഞു. ജഗത്ത് പറഞ്ഞു. ഞാൻ ചന്ദ്രശേഖറിനെ വിളിച്ചിരുന്നു ഇപ്പൊ. മേഘ്‌നയുടെ അവസ്ഥ സ്റ്റേബിൾ ആണ്. പിന്നേ... ആ നമ്പർ ട്രാക്ക് ചെയ്തു, ഇത് ചെയ്യിച്ച ആളെ കണ്ടു പിടിച്ചിട്ടുണ്ട്. ആ കാര്യം ഇനി പോലീസ് നോക്കിക്കോളും. അവിടെ കിടക്കുന്നനെ കൊണ്ട് പോവാൻ പോലീസ് ഇപ്പൊ അവിടെ വരും. തല്ക്കാലം നീ ഇനി കൂടുതൽ ഒന്നും ചെയ്യണ്ട.ഞാൻ ഇപ്പൊ ബാംഗ്ലൂർ ആണ്. നാളെ രാവിലെ ഞാൻ കൊച്ചിയിൽ എത്തും. ബാക്കി ഞാൻ വന്നിട്ട് നോക്കിക്കോളാം."
"അച്ഛാ... ആരാ?"
"നീ ഊഹിച്ച ആള് തന്നെ. ശരണ്യ"
അവളുടെ പേര് കേട്ടതും സിദ്ധാർത്ഥിന്റെ കണ്ണുകളിൽ പക എരിഞ്ഞു.
"ഞാൻ പറഞ്ഞത് നീ കേട്ടാല്ലോ സിദ്ധു... നീ ഇനി ഒന്നും ചെയ്യണ്ട... അവളെ ഞാൻ വെറുതെ വിടില്ല. ഇത് നിനക്ക് എന്റെ വാക്കു. പോരേ?"
"ഇല്ലച്ഛാ... ഇതിനു മുൻപും അവൾ ചെറ്റത്തരം കാണിച്ചപ്പോ അടങ്ങി ഇരുന്നത്, എന്റെ പാറുനു ഒന്നും വരാതിരിക്കാൻ വേണ്ടി ആണ്. പക്ഷെ she has literally crossed all limits this time! ഇത് ഞാൻ വെറുതെ വിടില്ല..."
"വെറുതെ വിടാൻ ആര് പറഞ്ഞു. ആരാണ് അവളെ വെറുതെ വിടുന്നത്. all i am asking you to do is to have some faith in me... നിയമപരമായി തന്നെ ഇതിനെ നേരിടണം. അതിനുള്ള കാര്യങ്ങൾ ഞാൻ തുടങ്ങി കഴിഞ്ഞു. നാളെ നേരം വെളുക്കുമ്പോഴേക്ക്, she will be behind the bars." ശങ്കർ അവനു ഉറപ്പു കൊടുത്തു.
"കണ്ണാ... നീ ഇപ്പൊ വീട്ടിലേക്കു പോ... കുറച്ചു നേരം കിടന്നു ഉറങ്ങു. രാവിലെ എഴുന്നേറ്റു കുളിച്ചു, ഹോസ്പിറ്റലിലേക്ക് ചെല്ലൂ... അപ്പോഴേക്ക് നിന്റെ പെണ്ണ്, നിന്നെയും കാത്തു അവിടെ ഇരിപ്പുണ്ടാവും. നീ ഒന്നും ആലോചിച്ചു ഇന് worried ആവണ്ട."
സിദ്ധു ഒന്നും മിണ്ടാതെ നിന്നു. മിക്കിയെ വൈകാതെ കാണാൻ പറ്റും എന്നുള്ള ശങ്കറിന്റെ വാക്കുകൾ ഒരു പരിധി വരെ സിദ്ധാർത്ഥിന്റെ മനസ്സിനെ തണുപ്പിച്ചു.
"ശെരി കണ്ണാ... പറഞ്ഞത് മറക്കണ്ട. will see you tomorrow."
ശങ്കർ കാൾ കട്ട് ചെയ്തു.
സിദ്ധാർഥ് താഴെ കിടന്നു ഞരങ്ങുന്ന ഗിരിയെ നോക്കി. മുഖത്തും ശരീരത്തിൽ പലയിടത്തു നിന്ന് ചോര ഒലിക്കുന്നുണ്ട്. ബോധം മിക്കവാറും പോയ മട്ടാണ്.
അവൻ ആലോചനയോടെ ബൈക്കിലേക്കു ചാരി നിന്ന്, സിഗററ്റ് എടുത്തു പുകച്ചു.
"ഡാ... അങ്കിൾ പറഞ്ഞില്ലേ... നീ വാ... നമുക്ക് വീട്ടിലേക്കു പോവാം." ഋഷി അവന്റെ തോളിൽ കൈ വച്ചു.
"പോവാം... പക്ഷെ അതിനു മുൻപ് എനിക്ക് ആ നായിന്റെ മോളെ ഒന്ന് കാണണം!"
"ഹ്മ്മ്മ്... ലേഡീസ് ഹോസ്റ്റലിൽ ആണ് അവൾ." ഋഷി ആലോചനയോടെ പറഞ്ഞു.
"അവള് രാവിലെ ജിമ്മിൽ പോവാറുണ്ട്." അങ്ങോട്ടേക്ക് വന്ന നന്ദു പറഞ്ഞു.
"ഏതാ ജിം?" നിരഞ്ജൻ ചോദിച്ചു.
"നമ്മുടെ ഒരു ഫ്രണ്ടിന്റെ തന്നെയാ... സണ്ണി. അവിടെ വച്ച് പൊക്കാം അവളെ. അവനോട് കാര്യം പറഞ്ഞാൽ കൂടെ നിന്നോളും." നന്ദു ഉറപ്പിച്ചു പറഞ്ഞു.
"എപ്പോഴാണ് അവൾ പോവുന്നത് എന്ന് അറിയ്യോ?" ജഗത്ത് ചോദിച്ചു.
"ഞാൻ അവനെ വിളിച്ചു അന്വേഷിക്കാം. " നന്ദു മാറി നിന്ന് അവന്റെ കൂട്ടുകാരനോട് സംസാരിച്ചു.
"അവൻ രാവിൽ അഞ്ചിന് തുറക്കും. യോഗയും സൂമ്പയും ആറിന് ഉണ്ട്. അതിലേതെങ്കിലും സെഷൻ ആവും അവൾ അറ്റൻഡ് ചെയ്യുന്നത്. മിക്കവാറും സുമ്പയ്ക്കാണ് കയറാറു എന്നാണു സണ്ണി പറഞ്ഞത്."
എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവർ തമ്മിൽ നോക്കി.
കുറച്ചു കഴിഞ്ഞപ്പോഴേക്കു ശങ്കർ പറഞ്ഞത് പോലെ പോലീസ് അവിടെ എത്തി.
നിരഞ്ജന്റെ ഒരു അങ്കിളിന്റെ ഗോ ഡൌൺ ആയിരുന്നു അത്.
ഗിരിയെ പോലീസ് തൂക്കി എടുത്തു പോലീസ് ജീപ്പിൽ കയറ്റി. വണ്ടി ഇടിപ്പിച്ചു കൊല്ലാൻ നോക്കിയതിനുള്ള തൊണ്ടി ആയി, ഗിരിയുടെ ജീപ്പും അവർ കൊണ്ട് പോയി.
**********************************************************************************************************************************
രാവിലെ തന്നെയുള്ള zumba ക്ലാസ് അറ്റൻഡ് ചെയ്യാൻ ജിമ്മിൽ എത്തിയതാണ് ശരണ്യ.
ഏതു റൂമിൽ ആണ് ക്ലാസ് എന്ന് അറിയാൻ നോട്ടീസ് ബോര്ഡില് നോക്കിയപ്പോൾ, എന്നും ഉണ്ടാവുന്നത് പോലെ, അവിടെ schedule ഇട്ടിട്ടില്ല.
അവൾ നേരെ ചെന്ന് റിസപ്ഷനിൽ അന്വേഷിച്ചു.
അവിടെ ഉള്ള ചെറുപ്പക്കാരൻ ആണ്, അവൾക്കു റൂം നമ്പർ പറഞ്ഞു കൊടുത്തത്.
ഒരു പുഞ്ചിരിയോടെ സംസാരിച്ച അവന്റെ മുഖത്തേക്ക്, പുച്ഛത്തോടെ നോക്കി, ശരണ്യ അവൻ പറഞ്ഞ റൂമിലേക്ക് നടന്നു.
റൂമിൽ ചെല്ലുമ്പോൾ അവിടെ ആരും വന്നിട്ടുണ്ടായിരുന്നില്ല. കയ്യിലുള്ള വാട്ടർ ബോട്ടിൽ താഴേക്കു വച്ച്, അവിടെ ഉള്ള ഒരു ചെയറിൽ ഇരുന്നു, അവൾ ഫോണിൽ ഓരോന്ന്നോക്കി.
ഡോർ അടയുന്ന ഒച്ച കേട്ട് തല ഉയർത്തിയതും, മുന്നിലുള്ള ചുവര് നിറയെ പിടിപ്പിച്ചിരുക്കുന്ന മിററിൽ അവൾ കണ്ടു, സിദ്ധാർത്ഥിനെ.
അവൻ മാത്രം അല്ല. .. കൂടെ ഋഷിയും പ്രവീണും ജഗത്തും ഉണ്ട്.
അവൾ പോലും അറിയാതെ, അവൾ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.
"എന്താ ശാരു, പതിവില്ലാത്ത ഒരു ബഹുമാനം?" പ്രവീൺ അവളുടെ അടുത്തേക്ക് വന്നു.
"എന്താ പ്രവി നീ ഇവിടെ?" ശരണ്യ, അവളുടെ സ്വതസിദ്ധമായ അഹങ്കാരത്തോടെ ചോദിച്ചു.
"കുറച്ചു നാളായില്ലെടി ശരീരം അനങ്ങി എന്തെങ്കിലും ഒക്കെ ചെയ്തിട്ട്. ഇന്ന് ഇവിടെ വന്നു ആ കുറവ് അങ്ങ് പരിഹരിച്ചേക്കാം എന്ന വിചാരിച്ചു. ഞാൻ വരുന്നു എന്ന് അറിഞ്ഞപ്പോ ഇവന്മാർക്കും ഒരേ നിര്ബന്ധം. അവർക്കും കായികാധ്വാനം ചെയ്യണം എന്ന്. പിള്ളേരുടെ ആഗ്രഹം അല്ലെ, അതങ്ങു നടത്തി കൊടുത്തേക്കാം എന്ന് ഞാനും വിചാരിച്ചു."
ശരണ്യ കാര്യം മനസ്സിലാവാത്തത് പോലെ അവനെ നോക്കി. അവളുടെ മനസ്സിൽ അവൾ ചെയ്തത് ആരും കണ്ടു പിടിക്കില്ല എന്ന് ഒരു ഓവർ കോൺഫിഡൻസ് ഉണ്ടായിരുന്നു.
"എന്താ മോളെ? മുഖത്തു ആകെ ഒരു തെളിച്ചക്കുറവ്?" പ്രവീൺ ചോദിച്ചു.
"നിന്നെ കണ്ടിട്ട് തെളിച്ചം ഉണ്ടാവാൻ നീ എന്റെ ആരാ? ഒരുപക്ഷെ സിദ്ധു ഒറ്റയ്ക്കായിരുന്നു ഇവിടെ വന്നിരുന്നത് എങ്കിൽ, നീ ഇപ്പൊ പറഞ്ഞ ആ തെളിച്ചം എന്റെ മുഖത്തു വന്നേനെ... ഇല്ലേ സിദ്ധു?" അവൾ അവനെ നോക്കി വശ്യമായി ചിരിച്ചു.
"സിദ്ധു എന്തിനു നിന്റെ അടുത്തു ഒറ്റയ്ക്ക് വരണം? അവനു ഒറ്റയ്ക്ക് കാണാനും സ്നേഹിക്കാനും അവന്റെ പെണ്ണില്ലേ!" പ്രവീൺ ഒന്നും അറിയാത്തവനെ പോലെ പറഞ്ഞു.
"ഏതു? ഇന്നലെ റോഡിൽ ആരോ ഇടിച്ചു തെറുപ്പിച്ചിട്ടു പോയാ അവളോ? അവളിനി ജീവനോടെ ഉണ്ടാകുവോ എന്ന് ആർക്കു അറിയാം... ഉണ്ടായാൽ തന്നെ, കേട്ടത് വച്ച്, അവളെ കൊണ്ട് ഇനി ഒന്നിനും കൊള്ളില്ല. അവളെ എന്തിനാ സിദ്ധു നിനക്ക്... നീ ഒരു യെസ് പറഞ്ഞാൽ, ഞാൻ കാണും നിന്റെ കൂടെ... എന്തിനും." ഒരു വഷളൻ ചിരിയോടെ അവൾ അത് പറയുമ്പോൾ, സിദ്ധു പല്ലു കടിച്ചു നിന്നു.
"അയ്യോ... അപ്പൊ നീ അറിഞ്ഞില്ലേ ശാരു? ആ ഇടിച്ചവനെ ഇന്നലെ രാത്രി പോലീസ് പൊക്കി. അതിനു മുന്നേ തന്നെ ആരോ അവനെ തല്ലി, ഇഞ്ചപ്പരുവം ആക്കിയിരുന്നു എന്നാ കേട്ടെ! ആരാണോ അത് ചെയ്തത്...! " പ്രവീൺ താടിക്കു കൈ വച്ചു.
ഇപ്പൊ ശരണ്യ ശരിക്കും ഞെട്ടി. അവർ എല്ലാം അറിഞ്ഞിട്ടാണ് വന്നിരിക്കുന്നത് എന്ന് അവൾക്കു മനസ്സിലായി.
അവളുടെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു.
"പുതിയ ഫോൺ ആണോ?" പ്രവീൺ അവളുടെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി."ആഹാ dual സിം ആണല്ലോ!" പ്രവീൺ ഫോൺ തിരിച്ചും മറിച്ചും നോക്കി.
"അല്ലടി... നീ എപ്പോഴാ പുതിയ നമ്പർ എടുത്തേ? അല്ല കോറ്റേഷൻ ഏറ്റെടുത്ത ആളുതന്നെ ആണല്ലോ നിന്നെ നേരിട്ട് വിളിച്ചു പറഞ്ഞതു. അത് പക്ഷെ നിന്റെ നമ്പർ ഇത് അല്ലല്ലോ വിളിച്ചിരിക്കുന്നേ! എന്നാലും ആ ഗുണ്ട വിളിച്ച നമ്പർ എങ്ങനെയാ നിന്റെ ഫോണിൽ വന്നത്? "
ശരണ്യക്കു ഉമിനീരിറക്കി.
"ഫ്രാൻസിസ് ആണല്ലേ നിനക്ക് ആ നമ്പർ എടുത്തു തന്നത്. ആവാനേ വഴിയുള്ളു. അവൻ ആണല്ലോ, നിന്റെ കളിപ്പാവ! നിന്നോട് തോന്നിയ ഇഷ്ടത്തിന്, ആ ചെറുക്കനെ കൊണ്ട് നീ ഇനി എന്തെങ്കിലും ചെയ്യിക്കാൻ ബാക്കി ഉണ്ടോ? പക്ഷെ, നീ ഇത്രത്തോളും ചെയ്യും എന്ന്, അവന്റെ പേരിൽ സിം എടുത്തു തരുമ്പോ, ആ പാവം അറിഞ്ഞു കാണില്ല... ഈ പ്രേമം മൂത്തു അന്ധൻ ആവുക എന്നൊക്കെ പറയുന്നത് പോലെ... ആ പാവം അന്ധനും ബധിരനും മൂകനും ആയി പോയി. പക്ഷെ അവനു ഇപ്പൊ ഒക്കെ ഓക്കേ ആയിട്ടുണ്ട്. നമ്മുടെ പിള്ളേര്, കാർത്തിക്കും അവിനാഷും, ഇന്നലെ അവനെ ഒന്നും പോയി ഹോസ്റ്റലിൽ വച്ച് കണ്ടായിരുന്നു. നിന്റെ accomplice ആണെന്നു വിചാരിച്ചാണ് ചെന്നേ... പക്ഷെ പിന്നെയാണ് അറിഞ്ഞത്, അവൻ വെറും ശിശു... ഒരു പാവം. നീ അവനെ എന്തിനു വേണ്ടി ആണ് ഉപയോഗിച്ചത് എന്ന് ഇന്നലെ അവർ പറഞ്ഞപ്പോഴാണ്, അവൻ അറിഞ്ഞത്. ആള് ശെരിക്കു പേടിച്ചിട്ടുണ്ട്. ഇങ്ങനെ ആണ് എങ്കിൽ, പോലീസ് അവനെ തപ്പി വരുന്നതിനു മുന്നേ, ചെറുക്കൻ പോയി കീഴടങ്ങും. നീ കുടുങ്ങുകയും ചെയ്യും. ഇനി ഇപ്പൊ എന്താ, ശാരു ചെയ്യാ? അമ്മാവനെ വിളിച്ചു ഒന്ന് പറഞ്ഞാലോ? പക്ഷെ അമ്മാവന്റെ സ്വഭാവത്തിന് നിന്നെ പോലീസിന് പിടിച്ചു കൊടുക്കുന്നത് അമ്മാവൻ ആയിരിക്കും. എനിക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടി കിട്ടുന്നില്ല. നിന്റെ കുരുട്ടു ബുദ്ധിയിൽ എന്തെങ്കിലും തെളിയുന്നുണ്ടോ?"
ശരണ്യ തറഞ്ഞു നിന്നു. ഇന്നലെ അവളെ ഇടിച്ചിട്ടു ഗിരി ആർക്കും പിടികൊടുക്കാതെ രക്ഷപ്പെട്ടു എന്ന് കേട്ടപ്പോൾ, ആർക്കും ഒന്നും കണ്ടു പിടിക്കാൻ കഴിയില്ല എന്ന് കരുതിയതാണ്. ആ കാര്യങ്ങൾ ആണ്, വള്ളിപുള്ളി വിടാതെ, പ്രവീൺ ഇപ്പൊ അവൾക്കു മുന്നിൽ നിന്ന് പ്രസംഗിച്ചത്.
ചെയ്തതെല്ലാം വെറുതെ ആയി എന്ന് അറിഞ്ഞതും, ശരണ്യയുടെ രക്തം തിളച്ചു. അതീവ ക്രോധത്തോടെ അവൾ പ്രവിയെ നോക്കി.
അവളുടെ നോട്ടം കണ്ടതും പ്രവി ഒന്ന് ചിരിച്ചു..."സംസാരിച്ചു നിന്ന്, വന്ന കാര്യം മറന്നു..."
അവളെ ഒന്ന് നല്ലോണം നോക്കിയിട്ടു, കൈവീശി അവളുടെ മുഖം അടച്ചു ഒരെണ്ണം കൊടുത്തു.
അടിയുടെ ശക്തിയിൽ അവൾ താഴേക്കു വീണു പോയി.
അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു പൊക്കി...." നീ ഒക്കെ ഒരു മനുഷ്യജന്മം തന്നെ ആണോടി ??? എങ്ങനെ തോന്നി നിനക്ക് ഒരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ ഒരു പാവം പെണ്ണിന്റെ ജീവൻ എടുക്കാൻ നോക്കാൻ." പ്രവീൺ ചോദിച്ചു...
അവന്റെ കൈ തട്ടി മാറ്റി അവൾ അവനു നേരെ ചീറി,"പാവം പെണ്ണോ? അവളോ ? അവൾക്കു എന്ത് ധൈര്യം ഉണ്ടായിരുന്നു എന്റെയും സിദ്ധുവിന്റെയും ഇടയിൽ വരാൻ. ഒരിക്കൽ ഞാൻ ഒരു വാണിംഗ് കൊടുത്തതാ അവൾക്കു... എന്നിട്ടും പഠിച്ചില്ല."
അടുത്ത ഒരു അടി അവളുടെ മുഖത്തു വീണപ്പോ, അവൾക്കു ബോധം മറയുന്നതു പോലെ തോന്നി.
താഴേക്കു വീണ അവളെ നോക്കി സിദ്ധാർഥ് അലറി, " പ്രസംഗിക്കുന്നോടി %$%$# മോളെ! ഇനി ഒരക്ഷരം നിന്റെ വായിൽന്നു വന്നു പോവരുത്. "
അവൾ ഭയന്ന് പുറകിലേക്ക് നിരങ്ങി നീങ്ങി. അവളുടെ ചുണ്ടു പൊട്ടി ചോര വരുന്നുണ്ടായിരുന്നു.
പക്ഷെ അടുത്ത നിമിഷം ശരണ്യ നിലത്തു നിന്ന് ചാടി എഴുന്നേറ്റു, സിദ്ധുവിനെ കെട്ടിപ്പിടിച്ചു.
സിദ്ധാർഥ് അടക്കം എല്ലാവരും ഒരു നിമിഷം അവളുടെ ആ പ്രവർത്തിയിൽ ഞെട്ടി.
"എന്തിനാ സിദ്ധു എന്നോടിങ്ങനെ? എനിക്കറിയാം നിന്റെ ഈ മനസ്സ് നിറയെ എന്നോടുള്ള പ്രണയം ആണെന്ന്. ആ നശിച്ചവൾ നമുക്കിടയിൽ വന്നില്ലായിരുന്നെങ്കിൽ, ഇന്ന് നീ എന്റെ..."
അവൾക്കു പറഞ്ഞു തീർക്കാൻ കഴിയും മുൻപേ, സിദ്ധാർഥ് അറപ്പോടെ അവളെ പിടിച്ചു പുറകിലേക്ക് തള്ളി. അവളുടെ കവിളിൽ കുത്തിപ്പിടിച്ചു, മതിലിലേക്കു ചേർത്തു നിർത്തി, "നിന്റെ ഈ പുഴുത്ത നാക്കു കൊണ്ട്, അവളെ കുറിച്ച് ഇനി എന്തെങ്കിലും പറഞ്ഞാൽ, ആ നാക്കു ഞാനിങ്ങു പറിച്ചെടുക്കും." അവളുടെ മുഖം ഒരു വശത്തേക്ക് തള്ളിക്കൊണ്ട് അവൻ പിടി വിട്ടു.
കഴുത്തു നല്ലവണ്ണം വേദനിച്ചെങ്കിലും, ശരണ്യ അവന്റെ കയ്യിൽ കയറി പിടിച്ചു, "എനിക്കില്ലാത്ത എന്താണ് അവൾക്കുള്ളത് സിദ്ധു... നീ എനിക്ക് ഒരു ചാൻസ് താ.... ഒരേ ഒരു ചാൻസ്... നമുക്ക് എവിടെ വേണം എങ്കിലും പോവാം. അത് കഴിഞ്ഞു നീ പറ... നിനക്ക് അവളെ വേണോ എന്നെ വേണോന്നു! i promise you, സിദ്ധു. നീ എന്നെ വിട്ടു പിന്നെ ഒരിക്കലും പോവില്ല."
അവൻ അവളെ അത്യധികം വെറുപ്പോടെയും അറപ്പോടെയും നോക്കി. അവൻ മാത്രം അല്ല... എല്ലാവരും.
"അങ്ങനെ അവളെ മറന്നു നിന്റെ കൂടെ വരാൻ, എനിക്ക് അവളോടുള്ള കഴപ്പല്ല!!!" സിദ്ധാർഥ് വെറുപ്പോടെ അവളെ നോക്കി പറഞ്ഞു, അവന്റെ കൈ വലിച്ചെടുത്തു.
"നീ എന്തൊക്കെ പറഞ്ഞാലും, എനിക്ക് നിന്നെ വേണം സിദ്ധു... നിന്നെ കിട്ടാൻ ഞാൻ ഏതു അറ്റം വരെയും പോവും. ഇന്നലെ ഞാൻ കൊടുത്ത കൊട്ടേഷൻ കൊണ്ട് അവള് ചത്തില്ലെങ്കിൽ, അവളെ കൊല്ലാനുള്ള അടുത്ത വഴി ഞാൻ നോക്കും... എനിക്ക് നിന്റേതാവാൻ കഴിഞ്ഞില്ലെങ്കിൽ, ആ സ്ഥാനത്തു വേറെ ആരും വരാൻ ഞാൻ സമ്മതിക്കില്ല." ശരണ്യ വാശിയോടെ പറഞ്ഞു.
അടുത്ത അടി അവൾക്കു വീണത് ഋഷിയുടെ കയ്യിൽ നിന്നായിരുന്നു.
"നീ അവളെ ഇനി ഒരു ചുക്കും ചെയ്യില്ല. ഇനി അവൾക്കു നേരെ എന്തെങ്കിലും നീ ആലോചിച്ചാൽ പോലും, നീ പിന്നെ ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാവില്ല." താക്കീതു പോലെ ഋഷി പറഞ്ഞു.
"എന്നെ കൊന്നാലും ശരി... ഇവരെ ഒരുമിക്കാൻ ഞാൻ സമ്മതിക്കില്ല. ഒന്നുകിൽ സിദ്ധു എനിക്ക്... അല്ലെങ്കിൽ ആർക്കും വേണ്ടാ..." ഒരു ഭ്രാന്തിയെ പോലെ അവൾ പുലമ്പി.
"സിദ്ധു ഒരിക്കലും നിന്റെ ആവില്ല ശരണ്യ. അതിനു നീ ഒന്നും ചെയ്തിട്ട് ഒരു കാര്യവും ഇല്ല." പ്രവീൺ പറഞ്ഞു.
"നിന്റെ തലയിലേക്ക് കയറില്ല എന്ന് അറിയാം. പക്ഷെ നീ ഇത് കേട്ടോ... ഈ സിദ്ധാർത്ഥിന്റെ ജീവിതത്തിലും മനസ്സിലും ഒരു പെണ്ണ് ഉണ്ടെങ്കിൽ, അത് മേഘ്നയ്ക്കാണ്... അവളെ മാത്രേ ഉണ്ടാവുള്ളു എന്നും. അതിപ്പോ നീ എന്ത് കാണിച്ചാലും, അത് മാറാൻ പോവുന്നില്ല... അവൾക്കു ബെറ്റർ ആവുന്നു എന്ന് കേട്ടത് കൊണ്ട് മാത്രം ആണ്, നിന്നെ ഞാൻ ഇപ്പൊ കൊല്ലാതെ വിടുന്നത്. പക്ഷെ നീ രക്ഷപ്പെട്ടു എന്ന് കരുതണ്ട... നീ ഇപ്പൊ ഇവിടെ കിടന്നു വിളിച്ചു കൂവിയതൊക്കെ, അവൻ റെക്കോർഡ് ചെയ്തിട്ടുണ്ട്." ജഗത്തിനെ ചൂണ്ടി കാണിച്ചു കൊണ്ട് സിദ്ധു പറഞ്ഞു.
അവൾ അപ്പോഴാണ് ജഗത്തിനെയും അവന്റെ കയ്യിലിരുന്ന ഫോണും ശ്രദ്ധിക്കുന്നത്.
"എന്റെ പെണ്ണിനോട് ചെയ്തതിനു നിന്നെ ഞാൻ വെറുതെ വിടില്ല! നോക്കി ഇരുന്നോ നീ..." കത്തുന്ന കണ്ണുകളോടെ സിദ്ധാർഥ് പറഞ്ഞിട്ട് തിരിഞ്ഞു പുറത്തേക്കു നടന്നു.
അവളെ അറപ്പോടെ നോക്കിയിട്ടു ബാക്കി ഉള്ളവരും.
ശരണ്യ ശരിക്കും പാനിക് ആയി. അവൾ ശരിക്കും കുടുങ്ങി എന്ന് അവൾക്കു മനസ്സിലായി.
വെപ്രാളത്തിൽ, ലോക്കറിൽ നിന്ന് ബാഗും എടുത്തു അവൾ വേഗം പുറത്തേക്കിറങ്ങി. അവളെ നോക്കി ചിരിച്ചുകൊണ്ട് ആ ചെറുക്കൻ അപ്പോഴും റിസപ്ഷനിൽ ഉണ്ടായിരുന്നു... [പാക്ഷേ ഇത്തവണ ആ ചിരിയിൽ നിറഞ്ഞിരുന്നു പുച്ഛം ആയിരുന്നു.
ഹോസ്റ്റലിന്റെ കോമ്പൗണ്ട് കടന്നു അകത്തേക്ക് കയറുമ്പോൾ തന്നെ ശരണ്യ പോലീസ് ജീപ്പ് കണ്ടു. മേട്രണിനോട് സംസാരിച്ചു കൊണ്ട്, വനിതാ പോലീസ്കാർ അടക്കം 4-5 പോലീസ്‌കാര് നിൽപ്പുണ്ട്.
അവൾ വരുന്നത് കണ്ടതും, മേട്രൺ അവളുടെ നേരെ കൈ ചൂണ്ടി, പോലീസ്കാരോട് എന്തോ പറഞ്ഞു.
വിറയ്ക്കുന്ന കാൽവയ്പ്പുകളോടെ അവൾ, അകത്തേക്ക് നടന്നു.
"ശരണ്യ അവിടെ നില്ക്കു." അവൾ അവരെ മറികടന്നു പോവാൻ ആഞ്ഞതും, മേട്രൺ അവളെ തടഞ്ഞു.
അവൾ തിരിഞ്ഞു അവരെ നോക്കി.
"ഇവർ കുട്ടിയെ അന്വേഷിച്ചാണ് വന്നിരിക്കുന്നത്." അടുത്ത് നിന്ന si യെ ചൂണ്ടി കാട്ടി അവർ പറഞ്ഞു.
"ഇന്നലെ നടന്ന ഒരു ആക്സിഡന്റ് കേസിൽ ശരണ്യയുടെ ഇൻവോൾവ്മെന്റ് ഇന്ഡിക്കറ്റ് ചെയ്യുന്ന തെളിവുകൾ കിട്ടിയിട്ടുണ്ട്. സൊ യൂ are under arrest!"
"എന്ത് accident? എനിക്ക് ഒന്നും അറിയില്ല... ഇതെന്തോ ഫാൾസ് ഇൻഫർമേഷൻ ആണ്..." അവൾ ഒന്നും അറിയാത്തതു പോലെ അഭിനയിച്ചു.
"എനിക്കു ഇതൊന്നും കേൾക്കണ്ട. വ്യക്തമായ തെളിവുകളോടെ തന്നെ ആണ് ഞങ്ങൾ വന്നിരിക്കുന്നത്. ഇയാൾ മര്യാദയ്ക്ക് വന്നാൽ, ഇവിടെ ഒരു scene അവോയ്ഡ് ചെയ്യാം. ഇല്ലെങ്കിൽ തൂക്കി എടുത്തു കൊണ്ട് പോവാൻ ഞങ്ങൾക്ക് അറിയാം." si യുടെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു.
"എനിക്ക് എന്റെ അച്ഛനെ ഒന്ന് വിളിക്കണം. നിങ്ങളുടെ സുപ്പീരിയർ വിളിച്ചു പറയുമ്പോൾ നിങ്ങള്ക്ക് കേൾക്കാൻ പറ്റുമായിരിക്കും അല്ലോ?" അവൾ അൽപ്പം ധാർഷ്ട്യത്തോടെ പറഞ്ഞു.
"ഏറ്റവും തലമൂത്ത സുപ്പീരിയർ വിളിച്ചു പറഞ്ഞിട്ട് തന്നെ ആണ് ഈ അറസ്റ്റ്! അതിനേക്കാൾ സുപ്പീരിയർ ആരും എന്തായാലും വേറെ ഇല്ല. അത് കൊണ്ട് മോളിങ്ങു വന്നു വണ്ടിയിലോട്ടു കയറു. സ്റ്റേഷനിൽ ചെന്നിട്ടു അച്ഛനെയോ അമ്മാവനെയോ ആരെയാ എന്ന് വച്ചാൽ വിളിക്കാനുള്ള സൗകര്യം ഉണ്ടാക്കി തരാം."
ശരണ്യ അനങ്ങാതെ തന്നെ നിന്നു.
"സുധ ചേച്ചി, നിമ്മി... ഇങ്ങു വന്നേ... ദേ കൊച്ചിന് നമ്മുടെ വണ്ടിയിൽ കയറാൻ എന്തോ ബുദ്ധിമുട്ടു പോലെ... ഒന്ന് വന്നു സഹായിച്ചു കൊടുത്തേക്കു..."
si അത് പറഞ്ഞതും, അവിടെ ഉണ്ടായിരുന്ന രണ്ടു വനിതാ പോലീസ് മുന്നോട്ടു വന്നു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു വണ്ടിയിലേക്ക് കയറ്റി. അവൾ കുതറാൻ ശ്രമിച്ചെങ്കിലും, അവർ അവളെ പൂ പോലെ എടുത്തു വണ്ടിയിലേക്കിട്ടു.
അവളെയും കൊണ്ട് ആ പോലീസ് ജീപ്പ് പുറത്തേക്കു പോവുന്നതു, താടിക്കു കയ്യും കൊടുത്തു മേട്രൺ നോക്കി നിന്നു... അമ്പരപ്പോടെ കുറച്ചു കുട്ടികൾ ഹോസ്റ്റലിന്റെ തൂണിന്റെ മറവിലായും.
********************
ഹോസ്പിറ്റലിലേക്ക് പോണം എന്ന് സിദ്ധാർഥ് വാശി പിടിച്ചെങ്കിലും, അവനെ എല്ലാവരും നിര്ബന്ധമായി പിടിച്ചു കെട്ടി, ചെകുത്താൻ കോട്ടയ്ക്കു കൊണ്ട് പോയി.
അവനെ ഒരുകണക്കിന് ഉറങ്ങാൻ ആയി പിടിച്ചു കിടത്തി. അവർ ആരും തലേന്ന് രാത്രി ഉറങ്ങിയിരുന്നില്ല. ഉറങ്ങാത്തത്തിന്റെയും അല്ലാതെയും ഉള്ള ക്ഷീണം കാരണം, കിടന്നതും എല്ലാവരും ഉറങ്ങിപ്പോയി.
***********************************************************************************************************************************
സിദ്ധു മിക്കിയുടെ കൂടെ ഒരു ഗാർഡനിൽ നിൽക്കുകയാണ്... അവരുടെ മുൻപിലായി ഒരു മ്യൂസിക്കൽ ഫൗണ്ടൈൻ ഉണ്ട്....
സിദ്ധുവിന്റെ കയ്യും പിടിച്ചു, ആ ഫൗണ്ടൈൻ ആസ്വദിച്ചു കൊണ്ട് നിൽക്കുകയാണ് മിക്കി. അവളുടെ മുഖത്തു മിന്നി മറയുന്ന ഭാവങ്ങൾ ആസ്വദിച്ചു സിദ്ധുവും.
ഇടയ്ക്കു വിരിയുന്ന അവളുടെ കവിളിലെ നുണക്കുഴി കണ്ടപ്പോൾ, സിദ്ധു അതിൽ ചുംബിക്കാൻ ആയി, അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു.
അവന്റെ നീക്കം അറിഞ്ഞതും, ഒരു കള്ള ചിരിയോടെ അവനെ തള്ളി മാറ്റി അവൾ ഓടി... സിദ്ധു അവളുടെ പുറകെയും... ഓടി ഓടി, കുറെ ആപ്പിൾ മരങ്ങളുടെ ഇടയിലേക്ക് അവൾ മറഞ്ഞു.
അവളുടെ പുറകെ ഓടി ചെന്നെങ്കിലും, അവനു അവളെ കാണാൻ ആയില്ല... കുറെ ദൂരം ഓടി കഴിഞ്ഞപ്പോൾ, അവൻ ഒരു മല മുകളിൽ എത്തി.
ദൂരെ ഒരു പാറയുടെ അറ്റത്തു, അവൾ , അവനു പുറം തിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു...
"പാറൂ... " അവൾ ഉറക്കെ വിളിച്ചു...
അവൾ അവനു നേരെ തിരിഞ്ഞു.
"കണ്ണേട്ടാ... ധാ ഇവിടെ വന്നു നോക്കിയേ... എന്ത് രസാ ഈ വ്യൂ..." അവൾ സന്തോഷത്തോടെ അവനെ വിളിച്ചു.
"വേണ്ട...നീ ഇങ്ങു വന്നേ... അവിടെ നിൽക്കുന്നത് അപകടം ആണ്." അവൻ അവളെ തിരിച്ചു വിളിച്ചു.
"ഒന്നൂല്ല കണ്ണേട്ടാ... ധൈര്യമായി വാ... കണ്ണേട്ടൻ കൂടെ ഉണ്ടെങ്കിൽ എനിക്ക് ഒന്നും പറ്റില്ല!" ഒരു ചിരിയോടെ അവൾ പറഞ്ഞു.
അവൾ നീട്ടിയ കൈയ്യിൽ പിടിച്ചു, അവൻ അവളുടെ അടുത്തേക്ക് നിന്നു.
നന്നേ ഉയരത്തിൽ ആണ് അവർ നിൽക്കുന്നത്. ദൂരെ ഒരു നൂല് പോലെ, ഒരു പുഴ കാണാം... ബാക്കി മുഴുവൻ പച്ചപ്പാണ്... ചെറിയ മൂടൽ മഞ്ഞും അവരെ പൊതിഞ്ഞു.
മിക്കി, സിദ്ധുവിന്റെ ദേഹത്തേക്ക് ചാരി നിന്നു. അവളെ പുറകിൽ നിന്ന് അവൻ ഇറുകെ പുണർന്നു എങ്കിലും ഒരു മൂടൽ മഞ്ഞായി അവൾ അവന്റെ കയ്യിൽ നിന്ന് ഒഴുകി മാറി.
ഒരു ഞെട്ടലോടെ സിദ്ധു ചാടി എഴുന്നേറ്റു... അവന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു.
നോക്കുമ്പോൾ ശങ്കർ ആണ്.
"ഹലോ..."
"കണ്ണാ... നീ എവിടെയാ? ഞാൻ ഇവിടെ ഹോസ്പിറ്റലിൽ ഉണ്ട്..."
"ഞാൻ ഇപ്പൊ വീട്ടിൽ ആണ്. ഒരു പതിനഞ്ചു മിനിറ്റ്... ഞാൻ അങ്ങെത്താം." അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു.
"ഹേയ്, നീ ധൃതി പിടിക്കേണ്ട... ഒരു ഹാപ്പി ന്യൂസ് ഉണ്ട്... നിന്റെ പാറു എഴുന്നേറ്റു. അവളുടെ അച്ഛനും അമ്മയും കയറി കണ്ടു. സെഡേഷന്റെ മയക്കം ഇപ്പോഴും ഉണ്ട്. ബട്ട് she's റെസ്‌പോണ്ടിങ് well എന്നാണു ഡോക്ടർ പറഞ്ഞത്. ഇപ്പൊ ചന്ദ്രശേഖറിനെ കണ്ടപ്പോ പറഞ്ഞതാ. അവരോടു എന്തോ 2-3 വാക്കൊക്കെ സംസാരിച്ചു എന്ന് പറഞ്ഞു. ഇനി ഒന്നും പേടിക്കാൻ ഇല്ല. റിക്കവറി മാത്രമേ ഉള്ളു. അത് കൊണ്ട് എന്റെ മോൻ, ഇനി അധികം ടെൻഷൻ ഒന്നും അടിക്കാതെ, നല്ലോണം ഒന്ന് കുളിച്ചിട്ടൊക്കെ ഇങ്ങു പോരെ... കേട്ടോ?" ഒരു ചിരിയോടെ ശങ്കർ പറഞ്ഞിട്ട്, കാൾ കട്ട് ചെയ്തു.
സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു സിദ്ധാർഥ്. ഒരു ആശ്വാസത്തോടെ അവൻ കയ്യിലേക്ക് തല താങ്ങി കട്ടിലിൽ ഇരുന്നു.
പിന്നെ വേഗം തന്നെ എഴുന്നേറ്റു, കുളിച്ചു വന്നു.
ഋഷിയെയും ബാക്കി ഉള്ളവന്മാരെയും ഒക്കെ കുത്തിപ്പൊക്കി.
മിക്കിക്കു ബോധം വന്നു എന്ന് അരിഞ്ഞതും, അവന്മാരൊക്കെ വേഗം തന്നെ എഴുന്നേറ്റു റെഡി ആയി ഹോസ്പിറ്റലിലേക്ക് തിരിച്ചു.
തുടരും
അഭിപ്രായങ്ങൾ അറിയിക്കണേ, ലൈക്ക് ഷെയർ ചെയ്യണേ...
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....