കലിപ്പൻ& കലിപ്പത്തി, ഭാഗം: 43
പിറ്റേന്ന് മീരയുടെ മൂന്നാമത്തെ കാൾനാണു മിക്കി എഴുന്നേറ്റത്! ആദ്യം ഒന്നും ഒട്ടും റിലേ കിട്ടുന്നില്ലായിരുന്നെങ്കിലും, മീരയുടെ സ്വതസിദ്ധമായ ശൈലിയിൽ രണ്ടു ചീത്ത കേട്ടപ്പോ ഒക്കെ ഓക്കേ ആയി!
വേഗം തന്നെ എഴുന്നേറ്റു, കുളിച്ചു താഴേക്കു ചെന്നു.
കിച്ചണിൽ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കുന്ന ശ്രീദേവിയും ലക്ഷ്മിയമ്മയും ആയി കത്തി വച്ചിരിക്കുമ്പോ, അപ്പുവും ഹാജർ വച്ചു.
അവർക്കു രണ്ടു പേർക്കും ശ്രീദേവി ബൂസ്റ്റ് കലക്കി കൊടുത്തു.
മിക്കി ഇടയ്ക്കിടെ നോക്കുന്നുണ്ട്, ഇന്നലത്തെ പോലെ കൊണ്ട് പോയി കൊടുക്കാൻ ചായ കിട്ടുവോ എന്ന്... പക്ഷെ മിക്കിയുടെ പ്രതീക്ഷയെ മൊത്തത്തിൽ തകിടം മറിച്ചു കൊണ്ട്, ശങ്കറും സിദ്ധാർഥും കൂടെ കിച്ചണിലേക്കു കയറി വന്നു.
ലുക്ക് കണ്ടിട്ട് രണ്ടു പേരും ജോഗ്ഗിങ്ങിനു പോയി വന്ന മട്ടുണ്ട്.
'ഛെ! കളഞ്ഞില്ല കഞ്ഞീംകലം! ഇങ്ങേരു ഈ വെളുപ്പാൻ കാലത്തേ എഴുന്നേറ്റു ജോഗ്ഗിങ്ങിനും പോയോ! രാവിലെ തന്നെ ഇച്ഛാഭംഗം ആണല്ലോ കൃഷ്ണ!' മിക്കി പരിതപിച്ചു.
"ദേവി... ചായ ആയോ?" ശങ്കർ ചോദിച്ചു.
"ധാ ഏട്ടാ... ഇപ്പൊ തരാം." പുള്ളിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ശ്രീദേവി പറഞ്ഞു.
"ദൃതി പിടിക്കണ്ട ... ഞാൻ ഒന്ന് പോയി ഫ്രഷ് ആയിട്ട് വരാം. " ശങ്കർ അവരുടെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.
ഇതൊക്കെ നടക്കുമ്പോഴും, മിക്കിയുടെ ശ്രദ്ധ ഫുൾ അവളുടെ കയ്യിൽ ഉള്ള ബൂസ്റ്റിൽ ആയിരുന്നു. അത് കൊണ്ട് തന്നെ, അവളിരിക്കുന്നതിനു ഓപ്പോസിറ്റ് ആയിട്ടുള്ള സ്ലാബിൽ, അവളെ നോക്കി ചിരിച്ചു കൊണ്ട് ഇരുന്ന സിദ്ധുവിനെ അവൾ ശ്രദ്ധിച്ചില്ല.
ആ കപ്പിലുണ്ടായിരുന്ന പാല് മുഴുവൻ കുടിച്ചു തീർത്ത്, മുഖവും തുടച്ചു, തല പൊക്കി നോക്കുമ്പോഴാണ് അവനെ അവൾ ശ്രദ്ധിക്കുന്നത്.
അവൾ പോലും അറിയുന്നതിന് മുൻപേ, അവളുടെ മുഖത്തു അവനായി ഒരു ചിരി സ്ഥാനം പിടിച്ചു.
"എപ്പോഴാ കണ്ണാ ഇന്ന് ഇറങ്ങുന്നത്?" ശ്രീദേവിയുടെ ചോദ്യം ആണ് അവരുടെ കണ്ണുകൊണ്ടുള്ള സംഭാഷണത്തിൽ നിന്ന്, തിരിച്ചു കൊണ്ടുവന്നത്...
"ഒരു 11 ഒക്കെ കഴിയുമ്പോ ഇറങ്ങാമെന്നു വിചാരിക്കുന്നു അമ്മ... അവന്മാരും അപ്പോഴേക്ക് എത്തും."
"ഊണു കഴിഞ്ഞിട്ടിറങ്ങിയാ പോരെ മോനെ?" അപ്പോഴേക്ക് ലക്ഷ്മിയമ്മയും ചിരകിയ തേങ്ങയും ആയി അങ്ങോട്ടേക്ക് വന്നു.
"ശരിയാ കണ്ണാ, ഇന്നലെ മോൾടെ പിറന്നാള്... ഒരു കൊച്ചു സദ്യ ഉണ്ടാക്കാനുള്ള പ്ലാനിൽ ആയിരുന്നു ഞാനും ലക്ഷ്മിയമ്മയും."
"അത് മതി ഏട്ടാ... നേരെത്തെ പോവണ്ട..." അപ്പുവും അവർക്കു സപ്പോർട്ട് ആയി വന്നു.
"ദേ ഈ ഇരിക്കുന്ന ഉരുപ്പിടിനെ കൊണ്ട് ചെന്ന് വീട്ടിലാക്കണ്ടതാ. ലേറ്റ് ആക്കാൻ പറ്റില്ല." വെറുതെ ചിരിച്ചു കൊണ്ടിരിക്കുന്ന മിക്കിയെ ചൂണ്ടി സിദ്ധു പറഞ്ഞു.
"അതും നേരാ... എന്നാൽ പിന്നെ നിങ്ങൾ നേരെത്തെ ഇറങ്ങിക്കോ..." ശ്രീദേവി ഒരു ചെറിയ വിഷമത്തോടെ പറഞ്ഞു.
പോവുന്ന കാര്യത്തിൽ തീരുമാനം ആയതും അപ്പുവിന്റെ മുഖം ഒരു കൊട്ടയ്ക്കായി! മിക്കി അവളെ ചേർത്തു പിടിച്ചിരുന്നു.
"ചേച്ചി... അവിടെ ചെന്നിട്ടു എന്നെ വിളിക്കെണട്ടോ!" അപ്പു മിക്കിയുടെ തോളിലേക്ക് തല ചായ്ച്ചു കിടന്നു കൊണ്ട് പറഞ്ഞു.
"പിന്നെന്താ വിളിക്കാല്ലോ... ഒരു കാര്യം ചെയ്യപ്പു... അടുത്ത വെക്കേഷന് അങ്ങോട്ട് വാ... നിക്കിയെം, നിയയെം ഒക്കെ പരിചയപ്പെടാം. ക്രിസ്മസ് ഹോളിഡേയ്‌സ്നു ബാംഗ്ലൂർ ന്നു അവളുമാരും എത്തും. അപ്പൊ നമ്മുടെ ഫുൾ ടീം ഉണ്ടാവും നാട്ടില്.നമുക്ക് അടിച്ചു പൊളിക്കാം."
"നിങ്ങൾ കഴിഞ്ഞ തവണ ഒന്ന് അടിച്ചു പൊളിച്ചതിന്റെ കെട്ടു എന്നാ ഇറങ്ങിയത്???" അവളുടെ അടുത്ത് വച്ചിരിക്കുന്ന പ്ലേറ്റിൽ നിന്ന് പപ്പടം എടുക്കാൻ എന്ന വ്യാജേന, മിക്കിയുടെ അടുത്ത് വന്നു, അവൾക്കു മാത്രം കേൾക്കാൻ പാകത്തിൽ, സിദ്ധു ചോദിച്ചു.
അവൾ ഒന്ന് ഞെട്ടി ചുറ്റും നോക്കി. ശ്രീദേവിയും ലക്സ്മിയമ്മയും വർക്ക് ഏരിയയിൽ, ഒരു കൊച്ചു മത്തങ്ങയും പിടിച്ചു, എന്തോ വലിയ ഡിസ്കഷനിൽ ആണ്. അപ്പുവിനെ നോക്കിയപ്പോൾ, അവൾ മിക്കി പോവുന്ന സങ്കടത്തിന്റെ ഹാങ്ങോവറിൽ കിടപ്പാണ്.
'ഭാഗ്യം ആരും കേട്ടില്ല.' അവൾ നെഞ്ചിൽ കൈ വച്ചു, അവനെ നോക്കി കണ്ണുരുട്ടി.
"ഓരോന്ന് ചെയ്യാൻ ഭയങ്കര ധൈര്യം ആണ്... ആരെങ്കിലും കേൾക്കുന്നത് മാത്രേ പ്രശ്നം ഉള്ളു." അവൻ അവളുടെ അടുത്ത് തന്നെ ചാരി നിന്നു.
മിക്കി ചുണ്ടു കൊട്ടി, തല തിരിച്ചിരുന്നു.
സിദ്ധു ചുറ്റും ഒന്നും നോക്കിയിട്ടു, അവളുടെ ചെവിയിൽ പെട്ടന്ന് ഉമ്മ വച്ചു. എന്നിട്ടു ഞെട്ടിത്തരിച്ചിരുന്ന മിക്കിയെ അപ്പുവിന്റെ ചോദ്യങ്ങൾക്കു മുന്നിൽ ഇട്ടു കൊടുത്തിട്ടു, ഒന്നും സംഭവിക്കാത്തത് പോലെ, അവൻ പുറത്തേക്കു പോയി.
"എന്ത് പറ്റി ചേച്ചി? ചേച്ചി എന്താ വിറയ്ക്കുന്നെ?" മിക്കിയുടെ തോളിൽ നിന്ന് എഴുന്നേറ്റു അപ്പു ചോദിച്ചു.
മിക്കി അപ്പോഴും സിദ്ധു പോയ വഴിയേ നോക്കി ഇരിക്കുകയാണ്.
"ചേച്ചി???" അപ്പു അവളെ പിടിച്ചു ഒന്ന് കുലുക്കി.
ഇപ്പൊ വെളിപാടുണ്ടായിട്ടുണ്ട് ..."ഏഹ് ? എന്താ അപ്പു ?"
"ചേച്ചി എന്താ നേരെത്തെ ഞെട്ടിയെ? ആകെ വിയർക്കുകയും ചെയ്തു പെട്ടന്ന് തന്നെ!"
"അത്... അത്... അതൊന്നും ഇല്ലടാ... ഞാൻ പാറ്റയെ മറ്റോ കണ്ടു!"
"ഹോ! അതിനാണോ ഈ ഞെട്ടൽ ഞെട്ടിയെ! ഞാൻ അങ്ങ് പേടിച്ചു പോയി."
മിക്കി ഒന്ന് ഇളിച്ചു കാണിച്ചു കൊടുത്തു.
ബ്രേക്ഫാസ്റ്റ് കഴിഞ്ഞു ഉടനെ തന്നെ അവർ റെഡി ആവാൻ പോയി.
മിക്കി ഒരുങ്ങി ഇറങ്ങുമ്പോഴേക്ക്, ഋഷിയും ജഗത്തും പ്രവീണും എത്തിയിരുന്നു.
ശ്രീദേവി അവർക്കെല്ലാവര്കും മിക്കിയുടെ ബിർത്തഡേ സ്പെഷ്യൽ ഗോതമ്പു പായസം കൊടുത്തു.
കുറെ നേരം എല്ലാവരും ആയി സംസാരിച്ചിരുന്നിട്ടു, അവർ ഇറങ്ങി.
പോവുന്ന വഴി കഴിക്കാൻ, ഫുഡ് ഒക്കെ പാക്ക് ചെയ്തു ഒരു ബാഗിൽ ആക്കി, ശ്രീദേവി ഋഷിക്ക് കൊടുത്തിട്ടു കാറിൽ വയ്ക്കാൻ പറഞ്ഞു.
ജഗത്തും പ്രവീണും ബൈക്കിൽ ആണ്. സിദ്ധാർഥും മിക്കിയും, പിന്നെ അവരുടെ കൂടെ ഒരു കട്ടുറുമ്പായി ഋഷിയും കാറിൽ.
ബൈക്കിൽ പോവാനിരുന്ന സിദ്ധാർത്ഥിനെ ശ്രീദേവി ആണ്, മിക്കിയുടെ പരിക്കുകൾ കാരണം, ബൈക്കിൽ പോവാതെ, കാറിൽ പോവാൻ പറഞ്ഞത്.
മിക്കിയുടെ കൂടെ ഒരു ലോങ്ങ് ഡ്രൈവ് പോവാൻ ആകെ excited ആയ സിദ്ധുവിനെ ഞെട്ടിച്ചു കൊണ്ട്,ഋഷി അവന്റെ ബൈക്ക് സിദ്ധുവിന്റെ വീട്ടിൽ തന്നെ വച്ച്, അവന്റെ കൂടെ കാറിൽ വലിഞ്ഞു കയറി. സിദ്ധു കുറച്ചു കലിപ്പ് ലൂക്സ് ഒക്കെ കൊടുത്തു നോക്കിയെങ്കിലും, പെങ്ങളുടെ മാനത്തിനു ജീവൻ പോലും ത്യജിക്കാൻ റെഡി ആയി, ആ ആങ്ങള കാറിൽ തന്നെ കയറി.
ഇതൊക്കെ കണ്ടു, ജഗത്തും പ്രവീണും, എന്തിനു.... ശങ്കർ പോലും ചിരിക്കുന്നുണ്ട്.
മിക്കി യാത്ര പറയാനായി ആദ്യം ചെന്നത് ലക്ഷ്മിയമ്മയുടെ അടുത്തായിരുന്നു.
അവർ അടുക്കളയിൽ നിൽക്കുകയായിരുന്നു.
"ഞാൻ ഇറങ്ങട്ടെ, ലക്ഷ്മിയമ്മേ?" അവൾ ചിരിച്ചു കൊണ്ട്, അവരുടെ കൈ പിടിച്ചു.
"പോയി വരട്ടെ എന്ന് വേണം മോളെ പറയാൻ... ഞങ്ങളെ കാണാൻ ഇങ്ങു വേഗം തിരിച്ചു വന്നേക്കണേ, മോളെ!" അവർ വാത്സല്യത്തോടെ അവരുടെ മുടിയിൽ തഴുകി.
അടുത്ത ടേൺ ശ്രീദേവിയുടെ ആയിരുന്നു. അവർ അവളെ വിളിച്ചു കൊണ്ട് പൂജ മുറിയിൽ ചെന്ന്, നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തു.
"മോളെ പറഞ്ഞു വിടാൻ ഒട്ടും ഇഷ്ടം ഇല്ല... എന്നാലും ഇപ്പൊ പൊയ്ക്കോ... പക്ഷെ ഞങ്ങൾ ഒരു ദിവസം വരും, എന്റെ മോളായി തന്നെ കൂട്ടിക്കൊണ്ടു വരാൻ... കേട്ടോ?" അവർ അത് പറയുമ്പോ മിക്കിയ കണ്ണ് ചെറുതായി ഒന്ന് നിറഞ്ഞു. അവർ അവരെ കെട്ടിപ്പിടിച്ചു.
അപ്പു, അവർ പോവുന്നത് കാരണം, അവളോട് മിണ്ടില്ല എന്ന് പറഞ്ഞു നിൽക്കുകയായിരുന്നു.
പക്ഷെ മിക്കി ചെന്ന് പുറകിൽ നിന്ന് കെട്ടിപ്പിടിച്ചതും, അവൾ തിരിഞ്ഞു, മിക്കിയെ ഇറുക്കെ കെട്ടിപ്പിടിച്ചു.
"ഡി പെണ്ണെ! നീ ഇങ്ങനെ സെന്റി അടിച്ചു ബോർ ആക്കാതെ. പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ... വെക്കേഷന് നു അങ്ങ് വന്നേക്കണം!" മിക്കി അവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു.
"ടണ്" അപ്പു, അവൾക്കു thumbs അപ്പ് കൊടുത്തു.
കാറിന്റെ അടുത്തു സിദ്ധുവിനോടും ഋഷിയും സംസാരിച്ചു കൊണ്ടാണ് ശങ്കർ നിന്നിരുന്നത്. അവൾ അടുത്തേക്ക് ചെന്നതും, ഋഷി അവളുടെ ബാഗ് വാങ്ങിച്ചു, കാറിലേക്ക് വച്ചു.
"അങ്കിൾ, അപ്പൊ ഞാൻ പോയിട്ട് വരാംട്ടോ!" അവൾ ശങ്കറിന്റെ അടുത്തേക്ക് വന്നു പറഞ്ഞു.
"പോവുന്നതൊക്കെ കൊള്ളാം... ദേവി പറഞ്ഞു കാണുവല്ലോ! ഞങ്ങൾ വന്നു വിളിക്കുമ്പോ, ഇങ്ങു പോന്നേക്കണം! അല്ലേടാ, കണ്ണാ?" സിദ്ധുവിനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചുകൊണ്ട് ശങ്കർ പറഞ്ഞു.
മിക്കി ചെറിയൊരു നാണത്തോടെ സിദ്ധാർത്ഥിനെ നോക്കി. അവൻ അവളെ നോക്കി കണ്ണടച്ച് കാണിച്ചു.
"എന്നാൽ ഇനി വൈകിക്കേണ്ട... നിങ്ങൾ ഇറങ്ങാൻ നോക്ക്... അല്ലെങ്കിൽ അവിടെ എത്തുമ്പോ ലേറ്റ് ആവും. മോൾടെ അച്ഛനും അമ്മയും ഒക്കെ നോക്കി ഇരിക്കുകയാവും അവിടെ!" ശങ്കർ അവളുടെ കൈ പിടിച്ചു പറഞ്ഞു.
മിക്കി ഒന്നുകൂടെ എല്ലാവരെയും നോക്കി ചിരിച്ചിട്ട്, കാറിലേക്ക് കയറി. സിദ്ധു ഡ്രൈവർ സൈഡിലും, ഋഷി കോ-ഡ്രൈവർ സൈഡിലും കയറി.
ജഗത്തും പ്രവീണും ആണ് ആദ്യം ഇറങ്ങിയത്.
കാര് മുന്നിലേക്ക് പോവുമ്പോൾ, സ്വന്തം ആരെയൊക്കെയോ വിട്ടിട്ടു വരുന്നത് പോലെ ആണ് മിക്കിക്കു തോന്നിയത്. അപ്പുവിന്റെയും ശ്രീദേവിയുടെയും നിറഞ്ഞ കണ്ണുകൾ കാണുമ്പോ, മിക്കിയുടെയും കണ്ണുകൾ ചെറുതായ് നിറഞ്ഞു വന്നു.
അവൾ പെട്ടന്ന് തന്നെ സീറ്റിലേക്ക് തല ചായ്ച്ചു ഇരുന്നു.
"എന്തുവാടി ഇത്!!! മെഗാ സീരിയലോ? ഇങ്ങനെ കരഞ്ഞു വിളിക്കാൻ?" ഋഷി അവളുടെ ഇരിപ്പു കണ്ടു, കളിയാക്കി.
"ആര് കരഞ്ഞൂന്നാ!!! ഒന്ന് പോയെ ഋഷിയെട്ടാ!" അവൾ മുന്നിലേക്കാഞ്ഞു അവന്റെ തോളിൽ ഇടിച്ചു.
സിദ്ധുവും ചിരിക്കുന്നുണ്ടായിരുന്നു. അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി, സീറ്റിലേക്ക് ചാരി ഇരുന്നു.
ആ ട്രൈവ് അവർ മൂന്നു പേരും നല്ലോണം തന്നെ എന്ജോയ് ചെയ്തു. കളിയും ചിരിയും വർത്തമാനവും ആയി, ആകെ ബഹളം ആയിരുന്നു.
ചാവക്കാട് എത്തിയപ്പോഴാണ് അവർ ഭക്ഷണം കഴിക്കാൻ വണ്ടി നിർത്തിയത്.
വലിയ തിരക്കില്ലാത്ത ഒരു സ്ഥലത്തു വണ്ടി ഒതുക്കി നിർത്തി. ബാക്കി എല്ലാവരും പുറത്തു നിന്ന് കഴിച്ചപ്പോൾ, മിക്കിയെ വണ്ടിയുടെ trunk ഓപ്പൺ ചെയ്തു വച്ച്, അവിടെ ഇരുത്തി കഴിപ്പിച്ചു.
ഫുഡ് കഴിച്ചു കഴിഞ്ഞു, ഋഷി ആണ് വണ്ടി ഓടിച്ചത്. സിദ്ധു സീറ്റ് പുറകിലേക്ക് ചായ്ച്ചു കിടന്നു. പുറകിൽ ഇരുന്ന മിക്കിയുടെ കൈ എടുത്ത് അവൻ അവന്റെ തലയിലേക്ക് വച്ചു. മിക്കി ചിരിച്ചു കൊണ്ട്, അവന്റെ തല ചെറുതായി മസ്സാജ് ചെയ്തു കൊടുത്തു.
ഇതൊക്കെ കണ്ടു, ഋഷിയുടെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു.
സിദ്ധാർഥ് അങ്ങനെ കിടന്നതല്ലാതെ ഉറങ്ങിയില്ല. അവർ വീണ്ടും എന്തൊക്കെ കാര്യങ്ങൾ ഒക്കെ സംസാരിച്ചിരുന്നു.
ചന്ദ്രശേഖറോ, മീരയോ, നിയയോ, മിക്കിയോ ഒക്കെ ഇടയ്ക്കിടെ അവളെ വിളിച്ചു, സ്റ്റാറ്റസ് ചെക്ക് ചെയ്യുന്നുണ്ടായിരുന്നു.
കോളേജിന്റെ അടുത്തെത്തിയപ്പോഴേക്കു, ജഗത്തും പ്രവീണും ബൈ പറഞ്ഞു, ചെകുത്താൻകോട്ടയ്ക്കു വിട്ടു.
വൈകുന്നേരം ആറു മണി ആവുമ്പോഴേക്കു അവർ മിക്കിയുടെ വീടിനു മുൻപിൽ എത്തി.
ഋഷിയും സിദ്ധാർഥും മിക്കിയും പുറത്തിറങ്ങി. ഋഷി അവളുടെ ബാഗ് എടുത്തു കയ്യിലേക്ക് കൊടുത്തു.
സിദ്ധാർഥ് അവളെ ഒന്ന് നോക്കിയിട്ടു, വണ്ടിയിലേക്ക് കയറാൻ തുടങ്ങിയതും, മിക്കി അവന്റെ കയ്യിൽ പിടിച്ചു.
"ഓയ്... ഹല്ലോ!!! എവിടെ പോകുവാ? ഇവിടെ വരെ വന്നിട്ട് കയറാതെ പോയാൽ എങ്ങനാ?" മിക്കി പുരികം ഉയർത്തി.
"ഇല്ലെടി.. പോട്ടെ! അവർ നോക്കി ഇരിക്കുവാകും നിന്നെ. നീ ചെല്ല്. നമുക്ക് കോളേജിൽ വച്ച് കാണാം." അവൻ അവളുടെ കയ്യിൽ ഒന്ന് പിടി മുറുക്കിയിട്ടു കൈ വിടാൻ തുടങ്ങി.
"അയ്യടാ... നോക്കി ഇരുന്നാൽ മതി. ഇപ്പൊ എന്റെ കൂടെ വരുന്നുണ്ടോ ഇല്ലേ? ഋഷിയെട്ടനോട് കൂടെയാ ചോദിക്കുന്നേ!!!" മിക്കി കലിപ്പിച്ചു രണ്ടു പേരെയും നോക്കി.
ഋഷി, സിദ്ധുവിനെ ഒന്ന് നോക്കിയിട്ടു പറഞ്ഞു, "നിന്റെ മറ്റവൻ ഓക്കേ ആണെങ്കിൽ ഞാൻ റെഡി ആണ്."
മിക്കി അവനെ നോക്കി ചിരിച്ചു. എന്നിട്ടു രണ്ടു പേരും സിദ്ധുവിനെ നോക്കി.
എന്തായാലും കയറാതെ അവൾ വിടില്ല എന്നുള്ള കാര്യത്തിൽ ഏകദേശം തീരുമാനം ആയിട്ടുണ്ടായിരുന്നു. അവൻ കാറിന്റെ ഡോർ അടച്ചു.
മിക്കി, സിദ്ധുവിന്റെ കൈ വിട്ടു, മുൻപിലേക്ക് നടന്നു.
"ഇത്ര നാളും ഇവിടെ വന്നിട്ട്, അവളുടെ ബെഡ്‌റൂം മാത്രല്ലേ കണ്ടിട്ടുള്ളു. ഇന്ന് ബാക്കി വീടും കൂടെ കാണാല്ലോ നിനക്ക്." ഋഷി, സിദ്ധുവിന്റെ ചെവിയിൽ പറഞ്ഞു.
"മിണ്ടാതിരിക്കെടാ പന്നി! സിദ്ധുവും അത് പോലെ തന്നെ തിരിച്ചു പറഞ്ഞു.
മിക്കി, അവരെ തിരിഞ്ഞു നോക്കി..."നിങ്ങൾക്കെന്താ ഇത്ര നാണം!!! ഇങ്ങോട്ടു വാ..."
അവർ അകത്തേക്ക് ചെന്നു.
മിക്കി 3-4 തവണ കാളിങ് ബെൽ അടിച്ചിട്ടും, ആരും ഡോർ തുറന്നില്ല.
"ഇവർ ഇത് എവിടെ പോയി?" മിക്കി വണ്ടർ അടിച്ചു.
"ഇനി നിന്നേം കൊണ്ട് വീണ്ടും വീട്ടിലേക്കു പോണോ?" ഋഷിക്ക് സംശയം അതായിരുന്നു.
മിക്കി ഡോർ ഹാൻഡിലിൽ പിടിച്ചു തിരിച്ചു നോക്കി. ലോക്‌ഡ് അല്ല. അകത്തു ലൈറ്റ് ഇട്ടിട്ടില്ല...
അവൾ അകത്തേക്ക് കയറി... പുറകെ അവന്മാരും.
അകത്തേക്ക് കയറിയതും, ലൈറ്റ്സ് ഓൺ ആയി. .. ഒപ്പം പല ഇടത്തു നിന്നും, കുറെ പേര് "ഹാപ്പി ബിർത്തഡേ..." ന്നും പറഞ്ഞു കൊണ്ട് ചാടി വീണു!
ഇങ്ങനെ എന്തെങ്കിലും ഉണ്ടാവും എന്ന് മിക്കി പ്രതീക്ഷിച്ചിരുന്നു എങ്കിലും, പെട്ടന്നുള്ള അറ്റാക്ക് ആയതു കാരണം, അവൾ പേടിച്ചു പോയി! ചെറിയ തോതിൽ ഋഷിയും സിദ്ധാർഥും.
പേടി ഒന്ന് അടങ്ങിയതും.... അവൾ ചുറ്റും നോക്കി... അവളുടെ അച്ഛൻ, അമ്മ, നിയ, നിക്കി, നിക്കിയുടെ അച്ഛൻ ആൻഡ് അമ്മ ആയ വൈശാഖൻ ആൻഡ് ഷീല, മിക്കിയുടെ വല്യച്ഛൻ അഥവാ നിയയുടെ അച്ഛൻ, വല്യമ്മ അഥവാ നിയയുടെ അമ്മ, നിള, പിന്നെ അച്ചുവും കിച്ചുവും(മിക്കിയുടെ ഒരു അപ്പച്ചിയുടെ മക്കൾ ആണ്... അച്ചു എന്ന ആരവ് 12thലും, കിച്ചു എന്ന കിഷൻ 8thലും)
"ഇങ്ങനെ മനുഷ്യനെ പേടിപ്പിച്ചു കൊന്നിട്ടാണോ, ബിർത്ഡേ വിഷ് ചെയ്യുന്നത്!" മിക്കി നെഞ്ചിൽ കൈ വച്ചു.
"ഒന്ന് പോടീ, തെമ്മാടി!" മീര ഓടി വന്നു അവളെ കെട്ടിപ്പിടിച്ചു.
കുറച്ചു ദിവസ്സം കാണാതിരുന്നതിന്റെ വിഷമവും സ്നേഹവും ഒക്കെ ഉണ്ടായിരുന്നു ആ പിടുത്തത്തിൽ. മിക്കിയും അത് പോലെ തന്നെ തിരിച്ചും കെട്ടിപ്പിടിച്ചു.
ചന്ദ്രശേഖറും വന്നു രണ്ടു പേരെയും കൂടെ കെട്ടിപ്പിടിച്ചു.
മിക്കി ചദ്രശേഖരിന്റെ നെഞ്ചിലേക്ക് ചാരി നിന്നു. അയാൾ അവളുടെ തല ഉയർത്തി, അവളുടെ നെറ്റിയിൽ ഒട്ടിച്ചിരിക്കുന്ന ബാൻഡ് എയ്ടിലേക്ക് നോക്കി.
"വേദന ഉണ്ടോ പാറു?"
"ഇല്ല അച്ഛേ! ഇത് ചുമ്മാ ഒരു ആഡംബരത്തിനാ... ഒരു കുഞ്ഞു മുറിവേ ഉള്ളു..." അവൾ അയാളെ സമാധാനിപ്പിച്ചു.
"കയ്യിലെ എവിടെ മിയാ?" മീര അവളുടെ കൈ പിടിച്ചു നോക്കി.
"ഹോ! എന്റെ മീരമ്മേ! അത് എവിടെയും പോവാൻ പോവുന്നില്ല. അവിടെ തന്നെ കാണും. നിങ്ങളുടെ സ്നേഹ പ്രകടനം കഴിഞ്ഞെങ്കിൽ, ഞങ്ങൾക്കൊന്നു തരാവോ അവളെ!" നിക്കി ഇടപെട്ടു.
"അതന്നെ... എന്നിട്ടു ചെറിയച്ഛൻ ധാ ഇവരെ ഒന്ന് മൈൻഡ് ചെയ്യൂ... വന്നപ്പോ തൊട്ടു പോസ്റ്റ് ആയി നിക്കുവാ രണ്ടു പേരും." വാതിൽക്കൽ തന്നെ ഒക്കെ കണ്ടു നിൽക്കുന്ന സിദ്ധാർഥിനെയും രിഷബിനെയും ചൂണ്ടിക്കാണിച്ചു നിയ പറഞ്ഞു.
"ഓ സോറി കേട്ടോ..." ചന്ദ്രശേഖർ അവർക്കടുത്തേക്കു ചെന്നു..."വരൂ..." അയാൾ അവരെ അകത്തേക്ക് വിളിച്ചു.
അവർ അയാളെ നോക്കി ചിരിച്ചു കാണിച്ചു കൊണ്ട്, അകത്തേക്ക് കയറി.
"സിദ്ധാർഥ് അല്ലെ?" സിദ്ധാർത്ഥിന് നേരെ കൈ നീട്ടിക്കൊണ്ടു ചന്ദ്രശേഖർ ചോദിച്ചു.
അവൻ അതെ എന്ന് തലകുലുക്കി കൊണ്ട്, ഷേക്ക് ഹാൻഡ് ചെയ്തു.
"അപ്പൊ ദാറ്റ് makes യൂ റിഷബ്..." ചന്ദ്രശേഖർ റിഷബിനും കൈകൊടുത്തു.
"വാ... ഇരിക്ക്..." അവർ രണ്ടു പേരെയും വിളിച്ചു ലിവിങ് റൂമിൽ കൊണ്ട് വന്ന ഇരുത്തി.
"നമ്മൾ ഒരിക്കൽ മീറ്റ് ചെയ്തിട്ടുണ്ടെങ്കിലും, പരിചയപ്പെട്ടില്ലല്ലോ അന്ന്." ചന്ദ്രശേഖർ തുടർന്നു.
മിക്കയുടെ അച്ഛന്റെയും വല്യച്ചന്റെയും കത്തിക്ക് മുന്നിൽ ആ പാവങ്ങളെ ഇട്ടു കൊടുത്തിട്ടു, നിയയും നിക്കിയും മിക്കിയെയും വിളിച്ചു മുകളിലേക്ക് ഓടി.
ഈ രണ്ടു ദിവസം നടന്നത് മുഴുവൻ അറിയുക... അതാണ് ഉദ്ദേശം! കാര്യങ്ങളുടെ ഹൈലൈറ്റ്സ് ഒക്കെ കിട്ടിയിരുന്നു എങ്കിലും, ഡീറ്റൈൽഡ് ആയി അറിഞ്ഞാലല്ലേ ഒരു സമാധാനം ഉള്ളു. .. പക്ഷെ പണി പാളി!
അവരുടെ കൂടെ നിളയും അച്ചുവും കിച്ചുവും കൂടെ ചെന്നു. അവരെ പറഞ്ഞു വിടാൻ നോക്കിയതും, നിളയ്ക്ക് എന്തോ ഡൌട്ട് അടിച്ചു! അവൾ പിന്നെ കൊന്നാലും പോവില്ല എന്ന സ്റ്റാൻഡ് എടുത്തു!
അത് കൊണ്ട് പരിപാടി തൽക്കാലം പിന്നെത്തേക്കു തന്നെ മാറ്റി വച്ചിട്ട്, അവർ താഴേക്കു ചെന്നു.
പിന്നെ കേക്ക് കട്ടിങ്ഉം ഫുഡ് അടിയും ഒക്കെ ആയി ആകെ ബഹളം ആയിരുന്നു.
മീര ഉണ്ടാക്കിയ ഫൂഡും dessertഉം ഒക്കെ കഴിപ്പിച്ചിട്ടാണ് ചന്ദ്രശേഖറും മീരയും അവരെ രണ്ടു പേരെയും വിട്ടത്. കൂടെ താമസിക്കുന്നവർക്കായി കുറച്ചു ഫുഡ് പാക്ക് ചെയ്തു കൊടുക്കാനും മീര മറന്നില്ല.
എല്ലാവരും വാതിൽക്കൽ തന്നെ അവരെ നോക്കി നിൽക്കുന്നത് കാരണം, സിദ്ധാർത്ഥിന് മിക്കിയെ നോക്കി ഒരു ബൈ പറയണം എന്നുണ്ടായ ആഗ്രഹം, മനസ്സിൽ തന്നെ കുഴിച്ചു മൂടി.
കാറിൽ കയറിയതും, ആ ബൈ ഒരു മെസ്സേജിലൂടെ അയച്ചു, അവൻ സംതൃപ്തൻ ആയി.
പിന്നെ മിക്കിയെ പിടിച്ചിരുത്തി എല്ലാവരും കോഴിക്കോടത്തെ വിശേഷങ്ങൾ ഒക്കെ പറയിച്ചു. അത്യാവശ്യംചില കാര്യങ്ങൾ സെന്സർ ചെയ്തത് ഒഴിച്ചാൽ, ബാക്കി എല്ലാം ഡീറ്റൈൽഡ് ആയി തന്നെ അവൾ പറഞ്ഞു.
മീര അപ്പൊ തന്നെ മിക്കിയെ കൊണ്ട് ശ്രീദേവിയെ വിളിപ്പിച്ചു, കുറെ താങ്ക്‌സും കാര്യങ്ങളും ഒക്കെ പറഞ്ഞു. ചന്ദ്രശേഖറും ശങ്കറും ആയി സംസാരിച്ചു, നന്ദി പ്രസംഗം ഒക്കെ നടത്തി.
എല്ലാവരും പത്തു മണിയോടെ പോയി കഴിഞ്ഞാണ് മിക്കിയെ നിക്കിക്കും നിയക്കും തനിയെ കിട്ടിയത്.
അവളെ അങ്ങനെ തന്നെ തൂക്കി എടുത്തുകൊണ്ടു പോയി, കാര്യങ്ങൾ വള്ളി പുള്ളി വിടാതെ പറയിപ്പിച്ചു.
ടെറസിലെ പാർട്ട് പറഞ്ഞു കഴിഞ്ഞപ്പോ, നിക്കി ആകെ ധൃതങ്കപുളകിത ആയി.... "ഹോ!!! ഇങ്ങേരെ കണ്ടു പഠിക്കാൻ പറയണം രഞ്ജു മോനോട്! ഞാൻ ഇവിടെ അങ്ങേരേം നോക്കി ഇരുന്നു expire ആയി പോകുവോ ഉള്ളു!"
"നിനക്ക് അറ്റ് ലീസ്റ്റ് നോക്കി ഇരിക്കാനെങ്കിലും ആരെങ്കിലും ഉണ്ട്... എന്റെ കാര്യം നോക്കിയേ... എന്നെ ഈ കോളേജിൽ ഇത് വരെ ഒരു പട്ടിക്കുഞ്ഞു പോലും നോക്കിയിട്ടില്ല."
"അത്ര സങ്കടം ഉണ്ടെങ്കി നിനക്ക് ആരേലും അങ്ങോട്ട് നോക്കിക്കൂടെ?" ചോദ്യം മിക്കിയുടെ ആണ്.
"അതന്നെ! എന്നെ കണ്ടില്ലേ? ഒരു നാണവും ഇല്ലാതെ, അങ്ങേരുടെ പുറകെ നടന്നു, ഇപ്പൊ അത്യാവശ്യം വളച്ചെടുത്തില്ലേ!" നിക്കി അഭിമാനത്തോടെ പറഞ്ഞു.
"എന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു. ഈ സിദ്ധാർഥ് ചേട്ടനെ പോലെ ഒക്കെ ആരെങ്കിലും എന്റെ പുറകെ നടന്നു വളയ്ക്കണംന്നു! പക്ഷെ ആഗ്രഹം എന്റെ ആണെങ്കിലും, തലവര ഇവൾക്കായി പോയി!" നിയക്ക് നല്ല വിഷമം ഉണ്ടെന്നു തോന്നുന്നു.
"രാമൻകുട്ടി, നീ ഇങ്ങനെ തളരാതെ! നീ ആ ആഗ്രഹത്തിൽ ചെറിയൊരു ട്വിസ്റ്റ് ഇടാനല്ലേ ഞങ്ങൾ പറഞ്ഞുള്ളു. നീ ഒരുത്തനെ കയറി അങ്ങ് പ്രേമിക്കെന്നെ! ബാക്കി ഒക്കെ നമുക്ക് വരുന്നിടത്തു വച്ച് കാണാ." മിക്കി മോട്ടിവേഷനോട് മോട്ടിവേഷൻ.
"അപ്പിടി സൊൽറിയോ???" നിയ പുരികം ഉയർത്തി അവരെ രണ്ടു പേരെയും നോക്കി.
"ആന്നു!!!" മിക്കിക്കും നിക്കിക്കും ഒരൊറ്റ അഭിപ്രായമേ ഉള്ളു!
"എന്നാ ശെരി... നോക്കിക്കളായാം. നാളെ തൊട്ടു പറ്റിയ ഒരു ചെറുക്കനെ തപ്പുന്നതിലായിരിക്കും എന്റെ കമ്പ്ലീറ്റ് ശ്രദ്ധ!" നിയ രണ്ടും കൽപ്പിച്ചു ഇറങ്ങി കഴിഞ്ഞു!
അങ്ങനെ ഒരാളെ കൂടെ കുഴിയിലേക്ക് തള്ളി വിട്ട ഒരു ആത്മ സംതൃപ്തിയോടെ ആണ് മിക്കിയും നിക്കിയും അന്ന് ഉറങ്ങിയത്!
********************************************************************************************************************************
പിറ്റേന്ന് കോളേജിൽ ചെല്ലുമ്പോ, പാർക്കിങ്ങിൽ തന്നെ ഫുൾ മെക്ക് ഗാങ് ഉണ്ടായിരുന്നു. കുറെ നേരം അവിടെ നിന്ന് അവർ കത്തി വച്ചു.
ആദ്യമായാണ് മിക്കിയുടെ ഫ്രണ്ട്സും സിദ്ധുവിന്റെ ഫ്രണ്ട്സും എല്ലാവരും ഒരുമിച്ചു സംസാരിക്കുന്നതു. അതിന്റെ ഒരു പുതുമ എല്ലാവര്ക്കും ഉണ്ടായിരുന്നു. പക്ഷെ ആ ഒരു സ്റ്റാർട്ടിങ് trouble ഒക്കെ മാറി, എല്ലാവരും ആ തറ ലെവലിലേക്ക് എത്താൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല.
സിദ്ധാര്ഥിന്റെയും മിക്കിയുടെയും കണ്ണുകൾ എന്തൊക്കെയോ കഥ പറഞ്ഞു നിക്കുമ്പോഴാണ്, വേറെ ഒരു സെറ്റ് കണ്ണുകൾ മിക്കിയുടെ കണ്ണുകളെ വലയിട്ടു പിടിച്ചത്. വേറെ ആരും അല്ല. .. നമ്മുടെ നിയ തന്നെ!
അവൾ മിക്കിയെ നോക്കി കണ്ണ് കൊണ്ട് ഏതാണ്ടൊക്കെ ഗോഷ്ടി കാണിക്കുന്നുണ്ട്. സത്യം പറയാല്ലോ... മിക്കിക്കു ഒരു കുന്തവും മനസ്സിലായില്ല.
മിക്കിയെ കാണിച്ചിട്ട് ഒരു കാര്യവും ഇല്ലെന്നു മനസിലായപ്പോ, നിയ നിക്കിയുടെ നേരെ തിരിഞ്ഞു.
ഒരു രക്ഷ ഇല്ല... അവൾ ലങ്ങു ലപ്പുറത്തിരിക്കുന്ന നിരഞ്ജനെ വായി നോക്കുന്ന തിരക്കിലാണ്.
അവസാനം ബെൽ അടിക്കാൻ ടൈം ആവാറായപ്പോഴാണ്, അവർ പിരിഞ്ഞത്.
മെക്ക് ടീമ്സ് ഒക്കെ പോയി കഴിഞ്ഞപ്പോ, മിക്കി നിയയോട് ചോദിച്ചു,"നീ എന്തുവാ പറഞ്ഞെ ?"
"എടി പോത്തേ... നിന്റെ ഈ റിഷിയേട്ടൻ അവൈലബിൾ ആണോ എന്ന ചോദിച്ചേ!!!"
"ഓ ഋഷിയെട്ടനോ..." അതാണോ എന്ന് പറഞ്ഞു തിരിഞ്ഞ മിക്കിക്കു, കുറച്ചു സെക്കന്റ്സ് കഴിഞ്ഞാണ് കാര്യം കത്തിയത്..."നീ ഋഷി ഏട്ടനെ ആണോ ചൂസ് ചെയ്തത്!" മിക്കി കണ്ണ് മിഴിച്ചു.
"കൊള്ളാം മോളെ! സൂപ്പർ സെലക്ഷൻ." നിക്കിയും വെങ്കിയും അവളുടെ സെലെക്ഷൻ apporve ചെയ്തു.
"താങ്ക് യു... നീ പറ മിക്കി! പുള്ളി സിംഗിൾ ആണോ? എന്നെ നോക്കാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ?" നിയക്കും ആവേശം ആയി.
"സിംഗിൾ ഒക്കെ തന്നെയാ... നോക്കി ഇല്ലെങ്കിൽ നമുക്ക് നോക്കിക്കാൻ ഉള്ള വഴിയുണ്ടാക്കാന്നെ! ഒന്നല്ലെങ്കിലും നീയൊരു ആടാറു ചരക്കല്ലേ!" മിക്കി അവളുടെ തോളത്തു കയ്യിട്ടു കൊണ്ട് പറഞ്ഞു.
"എന്നാ പിന്നെ അത് നമുക്കങ്ങു ഫിക്സ് ചെയ്യാല്ലേ?" നിയ, കൈ നീട്ടി, മൂന്നു പേരെയും മാറി മാറി നോക്കി.
"മൂന്നു തരം!" അവർ മൂന്നു പേരും അവളുടെ കയ്യിലേക്ക് കൈ വച്ചു.
************************************************************************************************************************************
പിന്നീടുള്ള ദിവസങ്ങൾ കാര്യമായി ഒന്നും സംഭവിക്കാത്ത തന്നെ പോയി.
മിക്കിയും സിദ്ധുവും അവരുടെ പ്രണയം അവരുടെ ഫ്രണ്ട്സ് അല്ലാതെ, ആരും അറിയാതെ തന്നെ മുൻപോട്ടു കൊണ്ട് പോയി. വൈകുന്നേരം ക്യാന്റീനിൽ ഇരുന്നു, എല്ലാവരും കൂടെ ഒരു ചായ കുടി, അവരുടെ ദിനചര്യയുടെ ഭാഗം ആയി മാറി!
നിരഞ്ജനും സിദ്ധാർഥും ആയി, ഇപ്പോൾ തമ്മിൽ കണ്ടാൽ വഴക്കടിക്കാതെ, രണ്ടു വാക്കു സംസാരിക്കാം എന്നുള്ള നിലയിലേക്ക് കാര്യങ്ങൾ എത്തി.
നിരഞ്ജനും നിക്കിയും കൂടുതൽ സമയം ഒരുമിച്ചു ചിലവിടാൻ തുടങ്ങി! അതിനു വേണ്ടി initiative എടുത്തത് നിരഞ്ജൻ ആണെന്നുള്ളത്, നിക്കിക്കും അവളുടെ കൂട്ടുകാരികൾക്കും സന്തോഷം ഉള്ള ഒരു കാര്യം ആയിരുന്നു.
ശരണ്യ പ്രത്യക്ഷത്തിൽ ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല. എന്നാലും അവിടെയും ഇവിടെയും ഒക്കെ നിന്ന്, ചില സമയങ്ങളിൽ അവളുടെ നോക്കി പേടിപ്പിക്കൽ മാത്രം, അവൾ നിർത്താതെ തുടർന്നു. സിദ്ധാർഥ് ഉള്ളപ്പോൾ അതുണ്ടാവാറില്ല. മിക്കിയെ തനിച്ചു കാണുമ്പോഴാണ് ഈ പ്രഹസനം.
വല്യ ഉപദ്രവം ഇല്ലാത്ത കാര്യം ആയതു കൊണ്ട് തന്നെ, അവൾ അത് കാര്യമായി എടുത്തതും ഇല്ല, സിദ്ധുവിനോട് ഒട്ടു പറഞ്ഞതും ഇല്ല.
നിയ ആണെങ്കിൽ ഋഷിയുടെ ശ്രദ്ധ ആകർഷിക്കാൻ ആയി, ചില പ്രത്യേക തരം ചിരികളും നോട്ടങ്ങളും സ്ലോ മോഷനിൽ തിരിയലും ഒക്കെ ഇറക്കുമതി ചെയ്തിട്ടുണ്ട്. എന്താകുവോ എന്തോ!!!
ഇതിനിടയ്ക്ക് ഒരാഴ്ച ആയി നിയ ശ്രദ്ധിച്ച ഒരു കാര്യം ഉണ്ടായിരുന്നു... മിക്കവാറും കോളേജിൽ നിന്ന് വീട്ടിലേക്കു പോവുമ്പോ, ഇടയ്ക്കിടെ കാണുന്ന ഒരു ജീപ്പ്... അവളുടെ തോന്നൽ ആവും എന്ന് കരുതി, നിയ അതിനെ കുറിച്ച് അധികം ശ്രദ്ധിച്ചില്ല. എന്നാലും, എന്തെങ്കിലും ആവശ്യം വന്നാലോ എന്ന് കരുതി, ആ ജീപ്പിന്റെ നമ്പർ മാത്രം നോട്ട് ചെയ്തു വച്ചു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി...
രണ്ടാഴ്ച കഴിഞ്ഞിട്ടും നിയയുടെയും ഋഷിയുടെയും വകുപ്പിൽ കാര്യാമായ പുരോഗതി ഒന്നും ഇല്ലാതെ വന്നപ്പോഴാണ്, മിക്കിയുടെ തലയിൽ ആ ബുദ്ധി ഉദിച്ചത്. കോളേജിൽ വച്ചല്ലാതെ, ഒരു ദിവസം എല്ലാവരും കൂടെ ഒരുമിച്ചു സ്പെൻഡ് ചെയ്യുക. സിദ്ധാർത്ഥിന്റെ കൂടെ ഒരുമിച്ചിരിക്കുക എന്നുള്ള ദുരുദ്ദേശവും ഇല്ലാതില്ല....
അങ്ങനെ, മിക്കിയെ ഡ്രൈവിംഗ് പഠിപ്പിക്കാനായി, അവൾ സിദ്ധാര്ഥിന്റെയും ഋഷിയുടെയും സഹായം ചോദിച്ചു. അതിനായി ആ ശനിയാഴ്ച, ആൾ തിരക്കില്ലാത്ത, ആളുകൾ ഡ്രൈവിംഗ് പഠിക്കാൻ സ്ഥിരം വരുന്ന, ബീച്ചിനു അടുത്തുള്ള ഒരു റോഡിൽ വച്ച്, തമ്മിൽ കാണാനും തീരുമാനം ആയി.
ഈ റൊമാൻസ് തുടങ്ങാനും നിർത്താനും പറ്റിയ ഒരു സ്ഥലം ആണല്ലോ ഈ ബീച്ച്!!!
നിയയ്ക്കു അവിടെ വച്ച്, അവളുടെ പ്രണയം തുടങ്ങാൻ ആവട്ടെ എന്ന് മുട്ടിപ്പായി പ്രാർത്ഥിച്ചു കൊണ്ട്, മിക്കിയും, നിക്കിയും, നിയയും, രാവിലെ തന്നെ ബീച്ചിലേക്ക് തിരിച്ചു. പോവുന്ന വഴി വെങ്കിയെയും എടുക്കാൻ മറന്നില്ല. അവിനാശും വരാനുള്ള ചാൻസ് ഉള്ളത് കാരണം ആണ് വെങ്കിക്കു വരാനുള്ള ശുഷ്‌കാന്തി.
അവർ അവിടെ ചെല്ലുമ്പോ അധികം ആളുകളൊന്നും ഇല്ല. ഒന്ന് രണ്ടു പേര് അവിടെ ഇവിടെ ആയി ഡ്രൈവിംഗ് പഠിക്കുന്നുണ്ട്. അവന്മാരാരും എത്തിയിട്ടില്ല. നാല് പേരും പോസ്റ്റായി, അവിടെ കണ്ട ഒരു ബെഞ്ചിൽ ഇരുന്നു.
ഒരു അരമണിക്കൂറിനു അടുത്തവറായപ്പോഴേക്കും, രണ്ടു ബൈക്കിലായി, സിദ്ധാർഥും റിഷബും, അവിനാഷും, ജഗത്തും എത്തി.
മിക്കിയുടെ മുഖത്തു 100 വാട്ട്സിൽ ഒരു ചിരി വിരിഞ്ഞു. അതപ്പോ തന്നെ കെടുകയും ചെയ്തു.
വേറെ ഒന്നും അല്ല. .. പോസ്റ്റ് ആക്കിയതിന്റെ കലിപ്പ്!
നിയയും നിക്കിയും വെങ്കിയും അവരുടെ അടുത്തേക്ക് ചെന്നു.
അവൾ എല്ലാവരെയും നോക്കി ചിരിച്ചു കാണിച്ചെങ്കിലും, സിദ്ധാർത്ഥിനെ മൈൻഡ് ചെയ്തില്ല. അവരുടെ അടുത്തേക്ക് ചെന്നതും ഇല്ല.
"എന്താടി?" അവൻ അവളുടെ അടുത്ത് വന്നിരുന്നു കൊണ്ട് ചോദിച്ചു.
അവൾ അവനെ നോക്കാതെ, കയ്യും കെട്ടി തിരിഞ്ഞിരുന്നു. അവൻ അവളുടെ മുടിയിൽ പിടിച്ചു വലിച്ചു.
"ആ..ആഹ്" അവൾ മുടിയിൽ പിടിച്ചിട്ടു തിരിഞ്ഞു.
"എന്തിനാ നീ മുഖവും വീർപ്പിച്ചിരിക്കുന്നേ?" അവൻ അവളുടെ തോളിൽ കയ്യിട്ടു.
അവൾ മിണ്ടിയില്ല.
അവൻ തോളിലിട്ടിരുന്ന കൈ അവളുടെ കഴുത്തിൽ ചുറ്റി പിടിച്ചു, "നീ പറയുന്നുണ്ടോ ?" ചെറിയ ഭീഷണി ആണ്.
മിക്കി പിന്നെ ഒന്നും നോക്കിയില്ല.... അവന്റെ കൈയ്യിലേക്ക് അവളുടെ പല്ലു ആഴ്ന്നിറങ്ങാൻ അധികം സമയം എടുത്തില്ല.
"എടി വിടെടി!!!" അവൻ കൈ വിടുവിക്കാൻ നോക്കിയെങ്കിലും, അവൾ വിട്ടില്ല.
ഇതും കണ്ടു, അല്പം മാറി ബൈക്കിൽ ചാരി ഇരുന്ന, ഋഷി വിളിച്ചു ചോദിച്ചു,"നിനക്കൊക്കെ ഈ അടിയും ഇടിയും കടിയും ഒന്നും നിർത്താറായില്ലേ!!?!"
ആ ഡയലോഗ് കേട്ടപ്പോഴാണ് അവൾ കടി വിട്ടത്!
സിദ്ധാർഥ് കൈ വലിച്ചെടുത്തു കുടഞ്ഞു.
"നീ എന്തിന്റെ കുഞ്ഞാടി??!? എന്റെ കൈ!" അവൻ നോക്കുമ്പോ അവളുടെ പല്ലിന്റെ പ്രിന്റ് എടുത്തത് പോലെ ഉണ്ട്...
"മനുഷ്യനായാലും അല്പം എങ്കിലും punctuality വേണം! എത്ര നേരം ആണ് ആൾക്കാരെ പോസ്റ്റ് ആക്കുന്നത്. ഞാൻ ഇന്നലെ കിടക്കുമ്പോഴും പറഞ്ഞതല്ലേ, സമയത്തിന് വരണമെന്നു!"
"അതിനു ഞാൻ അല്ല... അവന്മാരാണ് ലേറ്റ് ആയതു. ജഗ്ഗുനെ ഒക്കെ എത്ര വിളിച്ചിട്ടാണെന്നോ എഴുന്നേറ്റത്!"ഇതും കേട്ടുകൊണ്ടാണ് ഋഷിയും അവിനാഷും അവരുടെ അടുത്തേക്ക് വന്നത്...
"ഇയ്യോ... പച്ചക്കള്ളം! ഇവനാണ് മേഘ്ന ലേറ്റ് ആയതു! ഞങ്ങൾ ഇവനെ എപ്പൊത്തോട്ടു വിളിച്ചിട്ടാന്നോ ഇവൻ എഴുന്നേറ്റത്! ഇന്നലെ രാത്രി അത്രയും കുടിക്കുമ്പോഴേ ഞങ്ങളൊക്കെ പറഞ്ഞതാ, കുടിക്കണ്ട.... നാളെ ലേറ്റ് ആവും ന്നു! ഇവൻ കേട്ടില്ല. എന്നിട്ടു ഇപ്പൊ പറയുന്നത് കേട്ടില്ലേ!!!"
ഋഷി താടിയിൽ കൈ വച്ചു.
മിക്കി സിദ്ധാർത്ഥിനെ ഒന്ന് നോക്കി. അവൻ ഋഷിയെ നോക്കി പേടിപ്പിച്ചോണ്ടിരിക്കുവാ...
മിക്കി കാര്യങ്ങളുടെ കിടപ്പു വശം ഉറപ്പിക്കാനായി, അവിനാശിനെ നോക്കി.
അവൻ ഋഷിയെ നോക്കി, "ഇവൻ പറഞ്ഞത് ഉള്ളതാണെന്ന്" തലയാട്ടി കാണിച്ചു.
മിക്കി കണ്ണ് ചെറുതാക്കി, ചുണ്ടു കൂർപ്പിച്ചു സിദ്ധാർത്ഥിന് നേരെ തിരിഞ്ഞു.
"ലേറ്റ് ആയിട്ട് വന്നതും പോരാ... കള്ളം പറയുന്നോ?" അടുത്തതു അവളുടെ സ്ഥിരം പരിപാടി ആയ, മുടിയിൽ കുത്തിപ്പിടിക്കൽ മഹാമഹം ആയിരുന്നു.
ദേഷ്യത്തെക്കാൾ അവനോടു ഇഷ്ടം ഉള്ളത് കൊണ്ട്, പണ്ടത്തെ പോലെ അല്ല. .. ഒരു മയത്തിൽ ഒക്കെ ആണ് അവൾ പിടിച്ചത്. അത് കൊണ്ട് തന്നെ സിദ്ദുവിന് ഈസി ആയി ആ പിടിയിൽ നിന്ന് ഊരാൻ നോക്കി.
അവളുടെ കൈ രണ്ടും കൂട്ടിപ്പിടിച്ചു, അവൻ ചോദിച്ചു, "എനിക്കിപ്പോ അറിയണം... നിനക്ക് ഇവന്മാരെ ആണോ വിശ്വാസം, അതോ എന്നെ ആണോ?"
മിക്കി സിദ്ധാർത്ഥിനെ നോക്കി. അവൻ ഇന്ന് ഒരു തീരുമാനം അറിഞ്ഞേ പറ്റൂ എന്നുള്ള വാശിയിൽ ആണ്. മിക്കി തിരിഞ്ഞു സൈഡിൽ നിക്കുന്ന ഋഷിയെയും അവിനാശിനെയും നോക്കി. അവർ നിഷ്കളങ്കതയുടെ നിറകുടങ്ങൾ ആയി അവളെ നോക്കി, കണ്ണ് രണ്ടു വട്ടം ചിമ്മിയടച്ചു! അച്ചോടാ!!! ഹൌ ക്യൂട്ട്!
മിക്കി കണ്ണടച്ച് ഒന്ന് ആലോചിച്ചു...
"അവരെ"
ഒറ്റക്കണ്ണ് മാത്രം തുറന്നു, അവൾ അവനെ നോക്കി.
ആ മുഖത്തു കലിപ്പ് വന്നു നിറയുന്നത് നല്ല ക്ലിയർ ആയി കാണാം. ലെവൽ സീറോയിൽ ആയിരുന്ന കലിപ്പിന്റെ ലെവൽ കൂടുന്നതനുസരിച്ചു, കണ്ണുകൾ കുറുകി വന്നു... കൂട്ടത്തിൽ അവളുടെ കയ്യിൽ ഉള്ള പിടി, മുറുകിയും.
ചെറുതായി വന്നു തുടങ്ങിയ പേടിയിൽ, മിക്കിയുടെ രണ്ടു കണ്ണും ഇപ്പൊ തുറന്ന് മിഴിഞ്ഞിരിപ്പുണ്ട്.
ബാക്ക്ഗ്രൗണ്ടിൽ ഋഷിയുടെയും അവിനാശിന്റെയും ചിരി മുഴങ്ങി കേൾക്കാം.
മിക്കിയുടെ കൈ വേദനിച്ചു തുടങ്ങി.
"എന്റെ കൈ വേദനിക്കുന്നു..." അവൾ പതിയെ പറഞ്ഞു.
സിദ്ധു കൈ വിട്ടു, ഒന്നും മിണ്ടാതെ എഴുന്നേറ്റ്, ബീച്ചിന്റെ സൈഡിലേക്ക് നടന്നു.
മിക്കി ദയനീയം ആയി ഋഷിയെ നോക്കിയപ്പോ, അവൻ ചിരിയോടെ തന്നെ, അവന്റെ കൂടെ ചെല്ലാൻ കണ്ണ് കൊണ്ട് കാണിച്ചു.
അവൾ സിദ്ധുവിന്റെ പുറകെ ചെന്നു.
അവൻ തിരയും എണ്ണി മണ്ണിൽ ഇരിപ്പുണ്ട്.
അവളും ഓടി ചെന്ന് അവന്റെ അടുത്തിരുന്നു.
അവൻ ഒരു നോട്ടം കൊണ്ട് പോലും അവളെ കടാക്ഷിച്ചില്ല.
അവൾ അവനോടു കുറച്ചു കൂടെ ചേർന്നിരുന്നു. എന്നിട്ടും ഒരു അനക്കവും ഇല്ല...
ഹ്മ്മ്മ്. .. അടുത്ത മൂവ്. .. അവൾ അവന്റെ തോളിലേക്ക് താടി വച്ച്, അവനെ നോക്കി പറഞ്ഞു... "സോറി. .."
മുഖത്തു ഒരു ചെറിയ അയവു വന്ന മട്ടുണ്ട്...
"കണ്ണേട്ടാ... സോറി..." അവൾ അവന്റെ കയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു.
"കയ്യിൽ തന്നെ വച്ചോ! എന്നിട്ടു സൗകര്യം പോലെ വേറെ ആർക്കാണെന്ന് വാചാ കൊടുക്ക്."
അടുത്തതു എന്ത് ചെയ്യും എന്ന് അറിയാതെ അവൾ ഇരുന്നു.
"പിണക്കാണോ? ഞാൻ സോറി പറഞ്ഞില്ലേ? സോറി പറഞ്ഞാൽ പിന്നെ പിണങ്ങാൻ പാടില്ലെന്നാ..."
"ഒന്ന് പോടീ!"
അതും ചീറ്റിപ്പോയി!
"ഞാൻ അവരെ പറ്റിക്കാൻ പറഞ്ഞതാന്നെ... എനിക്ക് ഏട്ടനെ തന്നെയാ വിശ്വാസം!" അവൾ തറപ്പിച്ചു പറഞ്ഞു.
"നീ ഇവിടിരിക്കുന്നുണ്ടെങ്കിൽ, മിണ്ടാതിരുന്നോ! പറയാനുള്ളതൊക്ക പറഞ്ഞിട്ട്, അവൾ ഒരുമാതിരി ഊള ഡയലോഗും ആയിറങ്ങിയിരിക്കുന്നു..." അവസാനത്തെ ഭാഗം പിറുപിറുക്കൽ ആയിരുന്നു.
മിക്കി പിന്നെ റിസ്ക് എടുക്കാൻ പോയില്ല. അവന്റ കയ്യിൽ നിന്ന് പിടി വിട്ടു, അവിടെ തന്നെ ഇരുന്നു.
അവന്റെ മുഖത്തു എന്തേലും ഭാവ മാറ്റം ഉണ്ടോ എന്ന് അറിയാൻ, ഇടയ്ക്കിടെ അവന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്.
അങ്ങനെ നോക്കി നോട്ടം മാറ്റുമ്പോഴാണ്, അവന്റെ കയ്യിൽ അവൾ കടിച്ച പാട് ശ്രദ്ധിക്കുന്നത്.
അവൾ ആ പാടിൽ പതിയെ തലോടി.
അവൾ അവന്റെ കയ്യിലെ ആ പാടിലേക്കു ചുണ്ടു ചേർത്തു.
അവന്റെ മുഖത്തേക്ക് നോക്കുമ്പോ, അവന്റെ നോട്ടം അവളുടെ മുഖത്തേക്കാണ്. അവളുടെ രണ്ടു ചെവിയിലും ആയി പിടിച്ചു കൊണ്ട്, അവനെ നോക്കി പറഞ്ഞു,"സോറി!!!"
സിദ്ധു പതിയെ ചിരിച്ചു...
മിക്കിക്കു അപ്പോഴാണ് ആശ്വാസം ആയതു. അത് അവളുടെ മുഖത്തും കാണാമായിരുന്നു.
അവൾ ചിരിച്ചു കൊണ്ട്, അവന്റെ തോളിലേക്ക് തല ചായ്ച്ചു. അവൻ അവളുടെ തോളിൽ കയ്യിട്ടു ചേർത്ത് പിടിച്ചു.
(തുടരും...)
Length കൂടുതൽ ഉള്ള പാർട്ട് ആരുന്നു, എലാവരും ലൈക്ക് ചെയ്യണേ അഭിപ്രായങ്ങൾ അറിയിക്കണേ
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....