കലിപ്പൻ & കലിപ്പത്തി, ഭാഗം : 30

Valappottukal
കലിപ്പൻ & കലിപ്പത്തി, ഭാഗം : 30


സാധാരണ വെകേഷൻ എന്ന് കേട്ടാൽ തന്നെ അർമാധിക്കുന്ന മീക്കിക്കു പക്ഷേ ഇത്തവണ ഇതെങ്ങനെ എങ്കിലും കഴിഞ്ഞാൽ മതി എന്നായിരുന്നു.
ഓണം വെകേഷന് പക്ഷേ അതിന്റെ തന്നെ ഒരു രീതിയിൽ അങ്ങ് പോയി.

ആദ്യത്തെ രണ്ടു ദിവസം അമ്മയും മോളും കൂടെ, ഷോപ്പിങ്ങിന്റെ പേരും പറഞ്ഞു, ചന്ദ്രശേഖറിന്റെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, 🏧 കാർഡ് ഇത്യാദി കാർഡുകൾ ഉരച്ചു ഉരച്ചു ഒരു വഴിക്കാക്കി.

രണ്ടു ദിവസത്തെ ഷോപ്പിംഗ് കഴിഞ്ഞതിന്റെ ക്ഷീണം തീർക്കാൻ അമ്മയും മകളും, ഷീല ആൻഡ് നിക്കിയോടൊപ്പം ഒരു ഫുൾ ഡേ സ്പാ 💆🛀 യിൽ ചിലവഴിച്ചു. ചന്ദ്രശേഖരനും, വൈശാഖും, വേറെ കുറച്ചു ഫ്രണ്ട്‌സും വീട്ടിലും ആഘോഷിച്ചു! 🍻

അത് കൊണ്ട് ആർക്കും പരാതികൾ ഇല്ല!

സ്പായിൽ നിന്ന് കുട്ടപ്പികളായി തിരിച്ചെത്തിയ അവർ, പിറ്റേന്ന്, അതായത് ഉത്രാടത്തിന്റെ അന്ന്, ഒന്നാന്തരം ഒരു പൂക്കളം ഒക്കെ ഒരുക്കി, വീടിനെ കുട്ടപ്പനാക്കി വച്ചു. കൂടെ നല്ല ഒന്നാന്തരം സദ്യയും ഉണ്ടാക്കി... വിത്ത് രണ്ടു ടൈപ്പ് പായസം...

ഇൗ അവർ എന്ന് പറയുമ്പോൾ നിങ്ങള് അബദ്ധത്തിൽ പോലും നിക്കിയും മിക്കിയും ആ കൂട്ടത്തിൽ ഉണ്ടെന്ന് വിചാരിക്കരുത്. അവർക്ക് അങ്ങനെതെ നല്ല കാര്യങ്ങളും ആയി യാതൊരു ബന്ധവും ഇല്ല.

അവരു അതി രാവിലെ 10 മണിയോടെ എഴുന്നേറ്റു, കുളിച്ചൊരുങ്ങി, പുതിയ പട്ടുപാവാടയും ഇട്ടു, പൂക്കളത്തിന്റെ അപ്പുറവും ഇപ്പുറവും, ഇരുന്നും കിടന്നും ചരിഞ്ഞും മറിഞ്ഞും ഒക്കെ നിന്ന്, ചന്ദ്രശേഖരനെ കൊണ്ട് കുറെ ഫോട്ടോസ് ഒക്കെ എടുപ്പിച്ചു.

വിഷമിക്കണ്ട... വൈശാഖൻ എവിടെയും പോയിട്ടില്ല. അവരുടെ കൂടെ തന്നെ ഉണ്ടു. ലൈറ്റ് ബോയും ഫാൻ ബോ യും make up ആർട്ടിസ്റ്റും ഒക്കെ ആയി ദശാവതാരം കളിക്കുന്നുണ്ട്.

കുറെ ഫോട്ടോസ് എടുത്തു തളർന്നപ്പോ, അവർ ആയുധം വച്ച് കീഴടങ്ങി, ടിവി യുടെ മുന്നിൽ പോയി സ്ഥാനം ഉറപ്പിച്ചു.
മിക്കിയും നിക്കീയും പിന്നെയും തളരാതെ കുറെ selfie യും എടുത്ത് അവിടെ ഒക്കെ തന്നെ നിന്നു.
ഉച്ച ആയപ്പോ സദ്യയും കഴിച്ചു അവർ പിരിഞ്ഞു. രണ്ടു ഫാമിലിയും ഇനി അവരവരുടെ തറവാടുകളിൽ ആണ് ബാക്കി ഓണം.

പിന്നെ ബാക്കി അങ്കം ഒക്കെ അവിടെ ആയിരുന്നു. മേലെടത്ത്... മിക്കിയുടെ തറവാട്ടിൽ.

എപ്പോഴത്തേയും പോലെ, കസിൻസിൻറെ കൂടെ അടിച്ചു പൊളിച്ചു.

എങ്കിലും ഇടയ്ക്കിടെ അവള് സ്വപ്നലോകത്തേക്ക് പോയി കൊണ്ടിരുന്നു. നിയ ഇതൊക്കെ നോട്ട് ചെയ്തു, ആസ്ഥാനത്ത് ചില കുത്തോക്കെ കൊടുത്തെങ്കിലും, മിക്കി അതൊക്കെ പുച്ഛിച്ചു തള്ളി.

ചതയം കഴിഞ്ഞ് അവർ, മീരയുടെ വീട്ടിലേക്ക് പോയി, രണ്ടു ദിവസം നിന്നു. അവിടന്ന് തിരിച്ചു വന്നത് ക്ലാസ്സ് തുറക്കുന്നതിന് തലേന്ന്!

ഇത് വരെ ഉള്ള ദിവസങ്ങളിൽ വച്ച്, ആ ദിവസത്തിനു വല്ലത്തെ നീട്ടക്കൂടുത്തൽ ഉള്ളത് പോലെ മിക്കിക്ക്‌ തോന്നി.

ആകെ ഇരിക്കപൊരുതി ഇല്ലാതെ അവള് അങ്ങോട്ടും ഇങ്ങോട്ടും നടന്നു... പാട്ട് കേട്ടു... മൂവി കണ്ടൂ... മീരയും നിയയും നിക്കിയും ഒക്കെ ആയി കത്തി വച്ചിരുന്നു. പക്ഷേ എന്തൊക്കെ ചെയ്തിട്ടും സമയം അങ്ങ് നീങ്ങുന്നില്ല. ഇത്രയും നേരം ആയിട്ടും, 7 മണി ആയതെ ഉള്ളൂ...

സിദ്ധാർഥും മിക്കിയും ഇൗ ബ്രേക്ക് ടൈംൽ, ഒരിക്കൽപോലും തമ്മിൽ മെസ്സേജ് അയക്കുകയോ, ഫോൺ ചെയ്യുകയോ ചെയ്തിട്ടില്ല... വേറെ ഒന്നും അല്ല... മീക്കിക്ക് ചമ്മൽ. അവന്റെ പ്രശ്നം എന്താണെന്ന് അവന് തന്നെ അറിയാം. ഓർ കോണ്ടാക്റ്റും ഇല്ലാതെ ഇരിക്കുന്നത് കൊണ്ട് മിക്കിക്ക് അവനെ കാണാൻ ഉള്ള ആഗ്രഹം അങ്ങ് ഉച്ചസ്ഥായിൽ ആണ്...

സമയം കളയാൻ ഒരു രക്ഷയും ഇല്ലന്ന് കണ്ട്, അവസാനം അവള് ഫുഡും കഴിച്ചു, നേരത്തെ കയറി കിടന്ന് ഉറങ്ങി. അത് എന്തായാലും ഏറ്റു! അവള് പിന്നെ എഴുന്നേൽക്കുമ്പോൾ പിറ്റേന്ന് ആയിട്ടുണ്ടായിരുന്നു!

പിന്നെ ആകെ ബഹളം ആയിരുന്നു... ഓണം സെലിബ്രേഷന്റെ ദിവസം തന്നെ യൂണിഫോം കിട്ടിയത് കൊണ്ട്, ഇന്നാണ് ആദ്യായി യൂണിഫോം ഇട്ടു പോവുന്നത്. സടപടെ എന്ന് അങ്ങ് റെഡി ആയി.

കറക്റ്റ് ടൈം ആയപ്പോ നിക്കിയും ഹാജർ! അവൾക്കും എക്‌സൈട്ട്‌മെന്റ് അല്പം കൂടും. വലിയ ഉത്തരവാദിത്തം അല്ലേ... നിരഞ്ജനെ വളയ്ക്കണ്ടെ! അതിനായി ഒരുങ്ങി തന്നെ ആണ്, അവള് വന്നിരിക്കുന്നത്.

നിയ പിന്നെ സ്വന്തമായി ഇല്ലെങ്കിലും, ഇവർക്ക് വേണ്ടി ഉള്ള ത്രില്ലിൽ ആണ്. വെങ്കീ അവിനാഷിനെ കാണാൻ ഉള്ള എക്‌സൈറ്റമെന്റ് ലും...

അപ്പോ ചലോ, എൻജിനീയറിങ് കോളജ് ലേക്ക്...

അവിടെ പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും ഇല്ല... ഒക്കെ അത് പോലെ തന്നെ ഉണ്ടു...

മിക്കി ചെന്നപാടെ നോക്കിയത് സിദ്ദുവിന്റെ ബൈക്ക്‌ ആണ്...
ഇല്ല... വന്നിട്ടില്ല!!! 😒😒😒 തുടക്കം തന്നെ പിഴച്ചു...

പിന്നെ എന്തേലും ആവട്ടെ എന്ന് വിചാരിച്ചു, കുറെ നേരം അവിടെ ഒക്കെ തന്നെ ചുറ്റിപ്പറ്റി നിന്നു.

ഇന്ന് നിക്കിയുടെ പ്രാർത്ഥനയ്ക്ക് ആണ് ഡിമാൻഡ് എന്ന് തോന്നുന്നു. വന്നത് നിരഞ്ജൻ ആണ്.

ഇവര് നാല് പേരും മരത്തിനു ചുവട്ടിൽ ഇരിക്കുന്നത് കണ്ട്, അവന് അങ്ങോട്ടേക്ക് ചെന്നു...

വേകേഷൻ ടൈമിൽ അവന് ഒന്ന് രണ്ടു മെസ്സേജ് ഒക്കെ അയച്ചിരുന്നു എങ്കിലും , മിക്കി ആകെ happy ഓണത്തിനു മാത്രേ റസ്പൊണ്ട് ചെയ്തുള്ളൂ... അതിനും കൂടെ നിക്കി, ഇടയ്ക്കിടെ മെസ്സേജ് അയച്ചിരുന്നു... മിക്കിയുടെ ബെസ്റ്റ് ഫ്രണ്ട് ആയതു കൊണ്ടാവാം, അവന് അതിനൊക്കെ കറക്റ്റ് ആയി രിപ്ലൈ കൊടുത്തു... ഇടയ്ക്ക് അവളോട് മീക്കിയെ പറ്റി അന്വേഷിച്ചു... അതിനു അവള് നൈസായങ്ങു ഉഴപ്പി!

അവരുടെ അടുത്തേക്ക് വന്നു കൊണ്ട്,നിരഞ്ജൻ പറഞ്ഞു, "ആഹാ!!! യൂണിഫോംല് ലുക്കായിട്ടുണ്ടല്ലോ!!!" 😍😍😍

നിക്കിയുടെ അടുത്തിരുന്ന മിക്കിയേ നോക്കി ആണ് നിരഞ്ജൻ അത് പറഞ്ഞത്...

മിക്കി പക്ഷേ അതിന് ഉത്തരം പറഞ്ഞത് ഇങ്ങനെ, " ഇവിടെ ഞങ്ങളും ഉണ്ടു കേട്ടോ...??? അതെങ്ങനെ, നമ്മളെ ഒന്നും കണ്ണിൽ പുടിക്കില്ലല്ലോ... നിക്കിയെ മാത്രല്ലേ കാണൂ! "

നിരഞ്ജൻ ഒരു മിനുട്ട് സ്റ്റക്ക് ആയി നിന്നു...

"മേഘ്നാ... ഞാൻ തന്നോടാ..."

സമ്മതിക്കുവോ അവനെ പറയാൻ... അവള് ഇടയിൽ കയറി... " മതി മതി രഞ്ജു ചേട്ടാ... കിടന്ന് ഉരുളണ്ട... ഞങ്ങൾക്ക് ഒക്കെ മനസ്സിലാക്കുന്നുണ്ട്... അല്ലേ വെങ്കി???"

മിക്കി വെങ്കിയേ നോക്കി കണ്ണിറുക്കി... 😜😜😜

മിക്കി നിർത്തിയ ഇടത്ത് നിന്ന്, വെങ്കി തുടങ്ങി..."hmmm അതെ അതെ! ഇൗ വെകേഷന് നമ്മൾ ഇത്ര പേരുടെ number ഉണ്ടായിട്ടും, നമുക്ക് ആകെ കിട്ടിയത്... ഒരു happy ഓണം! ചിലർക്ക് ഡെയ്‌ലി ബേസിസിൽ, ഉണ്ടോ, ഉറങ്ങിയോ കുളിച്ചില്ലെ!!! എന്തൊക്കെയാ!"

നിക്കി കുറെ തവണ അങ്ങോട്ട് മെസ്സേജ് ആയചു കഴിഞ്ഞപ്പോ, എന്തെങ്കിലും ചോദിക്കാൻ അവന് കഴിച്ചോ എന്ന് ഒരേ ഒരു തവണ ചോദിച്ചിരുന്നു. അതാണ് ഇപ്പൊ ഇങ്ങനെ ആയതു...

നിരഞ്ജൻ കണ്ണും മിഴിച്ച് നിൽപ്പുണ്ട്...

അടുത്തത് നിയയുടെ ചാൻസ് ആയിരുന്നു..."ഇതൊക്കെ ഞങൾ എങ്ങനെ അറിഞ്ഞു എന്നാണോ ഇൗ ആലോചിക്കുന്നെ??? എന്നാ കേട്ടോ... ഒക്കെ ഞങൾ അറിയും.... അത് കൊണ്ട് കാര്യങ്ങൾ ഇനി അല്പം സെൻസർ ചെയ്തിട്ട് ആയിക്കോട്ടെ! അപ്പോ ശെരി, രഞ്ജു ചേട്ടാ... ഇപ്പൊ ക്ലാസ്സ് സ്റ്റാർട്ട് ചെയ്യും... ഇവളെ തൽക്കാലം ഞങ്ങൾ അങ്ങ് കൊണ്ട് പോകുവാ... പിന്നെ തിരിച്ചു ഏൽപ്പിച്ചേക്കാം, കേട്ടോ?"

അവരെല്ലാവരും അവനെ നോക്കി ഒരു കള്ള ചിരിയും ചിരിച്ചു, നാണം അഭിനയിച്ചു ഓവർ ആക്കിക്കൊണ്ടിരുന്ന നിക്കിയെയും പിടിച്ചു വലിച്ച് കൊണ്ട് ക്ലാസ്സിലേക്ക് പോയി!

ഇപ്പൊ അവിടെ എന്താ സംഭവിചെ എന്ന് മനസ്സിലാവാതെ നിരഞ്ജൻ അവിടെ തന്നെ നിന്ന് പോയി. കറക്റ്റ് ആയി പറയുവനെങ്കിൽ, അവന്റെ തലയിൽ, മിക്കിയോട് യൂണിഫോമിൽ കാണാൻ കൊള്ളാം എന്ന് പറഞ്ഞത് വരെയേ ഉള്ളൂ! ബാക്കി സബ് പൊഹ ഹൈ! 💨

ബ്രേക്ക് ടൈമിലും മിക്കി സിദ്ധാർത്ഥിനെ കുറെ തപ്പി എങ്കിലും കണ്ടുകിട്ടിയില്ല!!!

വൈകുന്നേരം ആയപ്പോ പാർകിംഗിൽ ഋഷബിനേ കണ്ടൂ... അവൾക്ക് പുറം തിരിഞ്ഞു ബൈക്കിൽ ചാരി ഇരിക്കുകയിരുന്നു അവന്.

അവന്റെ അടുത്തേക്ക് ഓടി ചെന്ന്, അവന്റെ മുതുക് നോക്കി ഒരു ഇടി!

തെറി വിളിക്കാനായി മുതുകും തടവി തിരിഞ്ഞപ്പൊഴാണ്, അവന്റെ adopted പെങ്ങളെ കണ്ടത്! ആങ്ങള പറയാൻ വന്നത്, അപ്പാടെ വിഴുങ്ങി!

അവള് അവന്റെ കൂടെ ബൈക്കിൽ ചാരി നിന്നു.

"മൈ ഡിയർ പെങ്ങൾ! കാണാനേ ഇല്ലല്ലോ, നിന്നെ? ഇതെവിടെ ആയിരുന്നു???" അവന് അവളുടെ തോളത്തു കൈ ഇട്ടു കൊണ്ട് ചോദിച്ചു.

"കാണണം എങ്കിൽ, കണ്ണ് തുറന്നു നോക്കണം... ഞാൻ നോക്കിയപ്പോ ഋഷിയെട്ടനെ കണ്ടില്ലേ! അത് പോലെ കാണാൻ പറ്റും!" അവന് അന്വേഷിക്കാത്തത്തിന്റെ ലേശം കെറുവുണ്ട് അവൾക്ക്!

"അത് നീ പറയരുത്... നിങ്ങളുടെ ക്ലാസിലെ ആദത്തിനെ ഇന്ന് കണ്ടപോ ഞാൻ ചോദിച്ചത്, നീ വന്നോ എന്നാ! നീ ചോദിച്ചു നോക്ക് അവനോടു!!!"

"ഹ്‌മും..." അവള് ചുണ്ട് കോട്ടി, ഒന്ന് മൂളി.

"നീ പെണക്കത്തിൽ ആണോ?" അവന് അവന്റെ തോളു വച്ചു, അവളുടെ തോളിൽ പതിയെ തട്ടി. അവള് നോക്കാതെ തിരിഞ്ഞിരുന്നു.

പെട്ടന്നാണ് അവളുടെ മുന്നിലേക്ക് ഒരു പൊതി നീണ്ടു വന്നത്... ബ്രൗൺ പേപറിൽ പൊതിഞ്ഞ ഒരെണ്ണം! ഒരു zip lock കവറിൽ ഇട്ടിട്ടുണ്ട് അത്... പേപ്പറിൽ നല്ലവണ്ണം എണ്ണ ആയിരിക്കുന്നു... അവൾക്ക് സാധനം എന്താണെന്ന് പിടി കിട്ടി!

"അലുവ" അവളുടെ കണ്ണുകൾ വിടർന്നു. അവള് പൊതിയും വാങ്ങി, തിരിഞ്ഞു അവനെ നോക്കി ചിരിച്ചു.

"വെറും അലുവ അല്ല... നല്ല കോയിക്കോടൻ അലുവ!!!" അവനും ചിരിച്ചു.

പറഞ്ഞില്ലല്ലോ. .. നമ്മുടെ ഋഷിയും സിദ്ധാർഥും കോഴിക്കോട് നിന്നാണ്. ഋഷി നാട്ടിൽ പോവുമ്പോ അവൾ കൊണ്ട് വരാൻ പറഞ്ഞു വിട്ട സാധനം ആണ്, അവളുടെ ആങ്ങള, ഇപ്പൊ കയ്യിലേക്ക് കൊടുത്തതു. മറ്റു പല ഫുഡ് ഐറ്റംസിനൊപ്പം, അലുവയും , മിക്കിയുടെ വീക്ക്നെസ്സ് ആണ്.

"ഇതും കയ്യിൽ വച്ചിട്ടാണോ, മിണ്ടാതെ ഇരുന്നെ!"

"ഞാൻ നോക്കി നിന്നെ... നീ വല്ലടതും പോയി കിടന്നതിന് ഞാൻ എന്തു ചെയ്യാനാ! എന്തായാലും ഞാൻ കൊണ്ട് വന്നു തരാം എന്ന് പറഞ്ഞ സാധനം തന്നിട്ടുണ്ട്..."

അവള് അവനെ നല്ലോണം നോക്കി ചിരിച്ചു കാണിച്ച്, പൊതി എടുത്തു ബാഗിലേക്ക് വച്ചു.

"എല്ലാവരും ഇവിടെ?" അവള് ചുറ്റും കണ്ണോടിച്ചു കൊണ്ട് ചോദിച്ചു.

"ഗ്രൗണ്ടിൽ ഉണ്ട്... " അവന് ഫോണ് എടുത്തു നോക്കിയിട്ട്, യൂണിഫോം ഷിർട്ടിന്റെ പോക്കറ്റിലേക്ക് വച്ച് കൊണ്ട് പറഞ്ഞു.

"എന്നാ വാ, നമുക്കങ്ങോട്ട് പോവാം" എന്ന് പറഞ്ഞു, അവള് എഴുന്നേറ്റതും, അവന് അവളുടെ മുടിയിൽ പിടിച്ചു, പുറകിലേക്ക് വലിച്ചു.

" പക്ഷേ നീ നോക്കുന്ന ആള് അവിടെ ഇല്ല!"

"അതിനു ഞാൻ ആരെ നോക്കി... ഞാൻ വെറുതെ... എല്ലാരെയും... കാണാൻ... അല്ലാതെ... കലിപ്പനെ... നോക്കിയില്ല... " അവള് കിടന്ന് തപ്പി.

ചമ്മൽ കാരണം തല ഒക്കെ കുനിച്ചാണ് നിൽപ്പ്.

"അതിനു നീ അവനെ ആണ് ചോദിചേ എന്ന് ഞാൻ പറഞ്ഞില്ലല്ലോ... " അവന് തല കുനിച്ചു അവളുടെ മുഖത്ത് നോക്കി, ഒരു കള്ള ചിരിയോടെ ചോദിച്ചു.

"അത്... പിന്നെ... " ആകെ മൊത്തം പരുങ്ങൽ, പരവേശം, തപ്പിക്കളി...

"മതി കിടന്ന് ഉരുണ്ടു കളിച്ചത്... ഇനിയും ഉരുണ്ടാൽ പൊടി ആവും!"

അവള് തല ഉയർത്തി, ഒരു വളിച്ച ചിരിയോടെ അവനെ നോക്കി....

അവന് ചിരിയോട് ചിരി ആണ്... അവളെ കണ്ട്...

അവന്റെ ചിരി ഒന്ന് അടങ്ങി കഴിഞ്ഞപ്പോ, അവള് മടിച്ചു മടിച്ചു ചോദിച്ചു, " വന്നിട്ടില്ലേ?"

അവന് അവളെ ഒന്ന് നോക്കിയിട്ട് പറഞ്ഞു, "അവന് വരാൻ ടൈം എടുക്കും. അവന്റെ ചിറ്റയും മോനും ഉത്രാടത്തിന്റെ അന്ന്, ഡൽഹിയിൽ വച്ച് ആക്സിഡന്റ് ആയി. ആദ്യം കുറച്ചു സീരിയസ് ആയിരുന്നു. ഇപ്പൊ കുറച്ചു stable ആണ്. അവനും അമ്മയും അവിടെ ആണ്.. ഡിസ്ചാർജ് ആയാലെ അവർ തിരിച്ചു വരൂ.അതിനു ഇനിയും രണ്ടു മൂന്നു ആഴ്ച എടുക്കും."

' ഒരു മാതിരി മറ്റെടത്തെ പണി ആയി പോയി, കൃഷ്ണാ! ഇത് നിങ്ങള് മനപ്പൂർവം എനിക്കിട്ട് തന്ന പണി അല്ലേ! എന്നാലും കഴിഞ്ഞ ദിവസം തറവാട്ടമ്പലത്തിൽ വച്ച് കൂടെ ഞാൻ എന്തൊക്കെ ചെയ്തതാ... നെയ്‌വിളക്ക്... തൃക്കൈ വെണ്ണ... ത്രിമധുരം... പുഷ്പാഞ്ജലി... ഒന്നും പോരാത്തതിന് തുളസി മാലയും. .. അതും ഈ ഞാൻ കെട്ടി ഉണ്ടാക്കിയത്! വച്ചിട്ടുണ്ട് ഞാൻ... ഇനി നോക്ക് ഇരുന്നാൽ മതി!' അവൾ മേലോട്ട് നോക്കി ചുണ്ടു കൂർപ്പിച്ചു.

പാവം കൃഷ്ണന്റെ കൈയും കാലും, പോരാത്തതിന് വായും, ഈ മുന്മുൻ, പൂട്ടിക്കെട്ടി വച്ചിരിക്കുകയാണെന്നു മിക്കി ഉണ്ടോ അറിയുന്നു! ബഹുആഹ്ഹ! !! അങ്ങനെ ഇപ്പൊ അവള് റൊമാൻസിക്കണ്ട! സമ്മതിക്കില്ല ഞാൻ!

മിക്കിയുടെ മുഖം വാടിയതു കാണ്ടാവണം, റിഷബ് ചിരിച്ചു.

"എന്തൊക്കെ ബഹളം ആയിരുന്നു! അടി ഇടി, വെട്ടും കുത്തും! അവസാനം പവനായി, വെറും ഡെഡ് ബോഡി ആയല്ലോ!" അവൻ മൂക്കത്തു വിരല് വച്ച്, അവളെ കളിയാക്കി.

"ഓ പിന്നെ! ഞാൻ കാണാഞ്ഞപ്പോ ചോദിച്ചെന്നെ ഉള്ളു!" സമ്മതിച്ചു തരില്ല ഈ മിക്കി!

"ഇവിടെ എത്ര പേരില്ല! എന്നിട്ടും നീ എന്തിനാ അവനെ തന്നെ അന്വേഷിച്ചേ?" ഋഷി വിടാനുള്ള ഉദ്ദേശം ഇല്ല.

"അത്... അത്... പിന്നെ..."

"പിന്നെ അല്ല... ഇപ്പൊ! ഈ കിടന്നു തപ്പിക്കളിക്കാൻ അല്ലാതെ, വേറെ എന്തേലും പറയാനുണ്ടോ?"

നല്ല അന്തസ്സായി തന്നെ, ഇല്ലെന്നു അവൾ ചുമൽ അനക്കി!

********************

ആ രണ്ടു മൂന്നു ആഴ്ച പിന്നെ ഒന്നും ചെയ്യാൻ ഇല്ലാത്തതു കാരണം, അവൾ ഫുൾ സമയം നിരഞ്ജനെ വളയ്ക്കാൻ നിക്കിയെ ഹെല്പ് ചെയ്യുന്നതിലേക്കു മാറ്റി വച്ചു.

നിരഞ്ജൻ മിക്കിയെ ഉന്നം വച്ച് പറയുന്ന പല കാര്യങ്ങളും, മിക്കിയും വെങ്കിയും നിയയും, നിക്കിക്ക് നേരെ divert ചെയ്തു വിടുന്നത് സ്ഥിരം പരിപാടി ആക്കി. അത് കാരണം, നിരഞ്ജൻ ഇപ്പൊ മിക്കിക്കു കോംപ്ലിമെൻറ്സ് കൊടുക്കുന്ന പരിപാടി അങ്ങ് നിർത്തി.

നിക്കി ഇപ്പൊ സ്ഥിരം നിരഞ്ജന് മെസ്സേജ് അയക്കും... മിക്കവാറും അതിനു മറുപടി അവൻ അയക്കാറില്ല! പക്ഷെ നിക്കിയെ തളർത്താൻ ആവില്ല മക്കളെ. അവള് വീണ്ടും ചറ പറ മെസ്സേജുകൾ അയച്ചു കൊണ്ടിരുന്നു.

അവനെ ഇമ്പ്രെസ്സ് ചെയ്യാൻ ആയി, കോളേജിലേക്ക് വരുമ്പോ ഉള്ള ഒരുക്കം ഒരു പടി കൂട്ടി!

നിരഞ്ജൻ അത്യാവശ്യം ഭക്തി ഉള്ള കൂട്ടത്തിൽ ആയതു കൊണ്ട്, കുളിച്ചില്ലെങ്കിലും, ചന്ദനം തൊടുന്നത് സ്ഥിരം ആക്കി. കാണുമ്പോ എന്താ ഐശ്വര്യം.

അവനെ കണ്ടാൽ, ഏതു മൂലയ്ക്കാണെങ്കിലും, അവൾ പോയി സംസാരിക്കും. അവൻ പക്ഷെ ഒരു നിവർത്തി ഉണ്ടെങ്കിൽ സ്കൂട്ടാവും.

അവളെ hurt ചെയ്യാൻ താൽപ്പര്യം ഇല്ലാത്തതു കാരണം ആവണം, അവൻ അറുത്തു മുറിച്ചൊന്നും ഇത് വരെ പറഞ്ഞിട്ടില്ല... അവന്റ നല്ല മനസ്സിനെ നിക്കിയും ഫ്രണ്ട്സും മാക്സിമം utilizeഉം ചെയ്തു.

ഒരു രണ്ടാഴ്ച അങ്ങനെ ഒക്കെ തന്നെ പോയി. നിരഞ്ജനെ ക്ഷമയുടെ നെല്ലിപ്പലക എണ്ണിപ്പിച്ചു എന്നിപ്പിച്ചു, അവസാനം ഒരു 19 വരെ അവൻ എത്തി കഴിഞ്ഞപ്പോൾ, അവൻ അതിനൊരു ഫുൾ സ്റ്റോപ്പ് ഇടീക്കാൻ തീരുമാനിച്ചു.

മിക്കിയും നിക്കിയും വെങ്കിയും നിയയും ക്യാന്റീനിന്റെ അടുത്തുള്ള മരത്തിന്റെ താഴെ കുറ്റിയടിച്ചു നിന്നപ്പോഴാണ്, നിരഞ്ജൻ അങ്ങോട്ടേക്ക് വന്നത്... വന്നതും നിക്കി നാണത്തിന്റെ ഓവർ ആക്ടിങ്ങിൽ phd ക്കായുള്ള റിസർച്ച് തുടങ്ങി... ബാക്കി ഉള്ളവർ കളിയാക്കി ചിരിക്കാനും.

"രഞ്ജു ചേട്ടന് വന്നു വന്നു ഇപ്പൊ നിക്കിയെ കാണാതെ ഇരിക്കാൻ വയ്യ എന്നായി! ഞങ്ങൾ ഇനി നിങ്ങള്ക്ക് ശല്യം ആവുന്നില്ല... നടക്കട്ടെ!" മിക്കി ബാഗ് എടുത്തു... കൂടെ വെങ്കിയും നിയയും.

"നിങ്ങൾ എങ്ങോട്ടേക്കു പോകുവാ?" നിരഞ്ജന്റെ മുഖത്തു വല്ലപ്പോഴും മാത്രം കാണുന്ന ഗൗരവം.

അത് മൈൻഡ് ആക്കാതെ, മിക്കി പറഞ്ഞു,"ഞങ്ങൾ ഇവിടെ നിന്നിട്ടെന്തിനാ! we ഡോണ്ട് വാണ്ട് to ബീ കബാബ് മേം haddi!"

"പ്രൈവസി വേണം എന്ന് ഞാൻ പറഞ്ഞോ?" വീണ്ടും ഗൗരവം ആണല്ലോ! നിക്കിയുടെ കളം വര നിന്നു. ബാക്കി ഉള്ളവരുടെ മുഖത്തുണ്ടായിരുന്ന ഓഞ്ഞ expressionഉം.

"പറയ് മേഘ്‌നാ... ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ, എനിക്ക് നിക്കി ആയിട്ട് പ്രൈവറ്റ് ആയി സംസാരിക്കണം എന്ന്?" നിരഞ്ജന്റെ സംസാരത്തിൽ ദേഷ്യം നല്ലോണം തെളിഞ്ഞു വരുന്നുണ്ട്...

"അത്... ഞങ്ങൾക്കു... അങ്ങനെ... അങ്ങനെ തോന്നിയപ്പോ... " ഒരു രക്ഷ ഇല്ല... വാക്കുകൾ ഒന്നും കിട്ടുന്നില്ല!

"ഞാൻ പറയാതെ നിനക്ക് ഇങ്ങനെ ഒക്കെ തോന്നി. ഇതല്ലാതെ ഞാൻ പറയാതെ പറഞ്ഞ പല കാര്യങ്ങൾ ഉണ്ട്... എന്താ നിനക്ക് അതൊന്നും മനസ്സിലാവാതിരുന്നത്?"

മിക്കി തല താഴ്ത്തി. ബാക്കി ഉള്ളവർ തമ്മിൽ ഒന്ന് നോക്കിയിട്ടു, അവരും തല താഴ്ത്തി നിന്നു.

"പറ മേഘ്‌നാ... എനിക്ക് പ്രൈവസി വേണ്ടത് ആരുടെ കൂടി ആണെന്ന് നിനക്ക് അറിയില്ലേ?"

അവൾ ഒന്നും മിണ്ടിയില്ല.

"ഐ ആം ആസ്കിങ് യൂ, മേഘ്ന!" പതുക്കെ ആണെങ്കിലും, അവന്റെ ദേഷ്യം എത്രത്തോളം ഉണ്ടെന്നു, അവർക്ക് മനസിലാവുന്നുണ്ടായിരുന്നു.

മേഘ്ന പറയാൻ ഒന്നും ഇല്ലാതെ നിന്നു...

"അതെന്താ മേഘ്ന, നിനക്ക് എല്ലാം മനസ്സിലായിട്ടും, എന്റെ ഇഷ്ടം മാത്രം മനസിലാവാതെ പോവുന്നത്???" അവന്റെ വാക്കുകളിൽ ഇപ്പൊ നിറഞ്ഞു നിന്നിരുന്നതു, ദേഷ്യം ആയിരുന്നില്ല... സങ്കടം മാത്രം ആയിരുന്നു...

അവൾ മുഖം ഉയർത്തി അവനെ നോക്കി. അവന്റെ മുഖത്തു നിഴലിച്ചിരുന്നു സങ്കടം, അവളെ ചെറുതായൊന്നു ഉലച്ചു.

"രഞ്ജു ചേട്ടാ... എനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല... പക്ഷെ, എനിക്ക്...... ഞാൻ ഒരിക്കലും ചേട്ടനെ അങ്ങനെ കണ്ടിട്ടില്ല... ഇനി അങ്ങനെ കാണാൻ പറ്റും എന്നും എനിക്ക് തോന്നുന്നില്ല. നിക്കിക്ക്... ഇവൾക്ക് ചേട്ടന് നല്ല ഇഷ്ടം ആണ്... അതാ പിന്നെ ഞാൻ..."

"നിനക്കെന്താ എന്നെ ഇഷ്ടം അല്ലാത്തത്... ഓ! നിനക്ക് വേറെ ആരെയോ ഇഷ്ടം ആണല്ലോ, അല്ലെ?" അവൻ അവളുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി.

അവൾ ഒന്നും മിണ്ടിയില്ല.

"നിനക്ക് നിന്റെ ഇഷ്ടം വേണ്ട എന്ന് വച്ച്, എന്റെ ഇഷ്ടം സ്വീകരിക്കാൻ പറ്റില്ല. പക്ഷെ ഞാൻ എന്റെ ഇഷ്ടം വേണ്ട എന്ന് വച്ചിട്ട്, നീ പറയുന്ന ഒരാളെ ഇഷ്ടപ്പെടണം. ഹൌ ഈസ് ദാറ്റ് fair, മേഘ്ന?"

അവന്റെ ചോദ്യങ്ങൾക്കൊന്നും അവൾക്കു ഉത്തരം ഇല്ല. അവളുടെ ഫ്രണ്ട്സിനും.

"നിനക്ക് എന്നെ ഇഷ്ടം അല്ല എന്നുണ്ടെങ്കിൽ, എനിക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്നു നിനക്ക് മനസിലായപ്പോ, അതെന്നോട് തുറന്നു പറയായിരുന്നു... അന്നൊരിക്കൽ നീ നിനക്ക് വേറെ ഇഷ്ടം ഉണ്ടെന്നു പറഞ്ഞപ്പോ, ആദ്യം കുറെ വിഷമം ആയെങ്കിലും, നിന്റെ സ്വഭാവത്തിന്, നീ എന്നെ പറ്റിക്കാൻ പറഞ്ഞതാവും എന്ന് ഞാൻ കരുതി. പക്ഷെ, നിനക്ക് എന്നോട് അങ്ങനെ ഒന്നും ഇല്ല എന്ന്, അന്ന് നിന്റെ കാലിൽ പാദസരം ഞാൻ ഇട്ടു തന്നപ്പോഴുള്ള നിന്റെ reaction കണ്ടപ്പോ എനിക്ക് തോന്നിയിരുന്നു... അതിനു ഒരു സോറി പറയാൻ ആണ്, വെക്കേഷന് 2-3 വട്ടം നിനക്ക് ടെക്സ്റ്റ് ചെയ്തത്... അപ്പൊ നീ റെസ്പോണ്ട്‌ ചെയ്തില്ല. ഇവിടെ വച്ച് സോറി പറയാൻ വേണ്ടി പലപ്പോഴും വന്നപ്പോ, നീയും നിന്റെ ഫ്രണ്ട്സും കൂടെ, ഒരു മാതിരി ആളെ പട്ടി ആക്കുന്ന പരിപാടി!!! എന്തിനാ മേഘ്ന ഈ ചീപ്പ് ഡ്രാമ ഒക്കെ കളിച്ചേ? ബാക്കി ഉള്ളവരുടെ ഫീലിങ്ങ്സ് വച്ച് ഇങ്ങനെ കളിക്കുമ്പോ, നിനക്ക് യാതൊരു വിഷമവും ഇല്ലേ? ബാക്കി ഉള്ളവരെ ഒക്കെ എന്താ, വല്ല കല്ല് വച്ചും ഉണ്ടാക്കിയിരിക്കുന്നെ എന്നാണോ നിന്റെ വിചാരം? നിനക്ക് എന്നോട് നേരിട്ട് പറയായിരുന്നില്ലേ, എന്നെ ഇഷ്ടം അല്ല എന്ന്... അതിനുള്ള ഫ്രീഡം ഒക്കെ നമ്മളുടെ ഇടയ്ക്കുണ്ടായിരുന്നില്ലേ! നിന്റെ ഇഷ്ടം ഇല്ല എന്ന ഒരു വാക്കു മതിയായിരുന്നു, മേഘ്ന... ഞാൻ പിന്നെ നിന്നെ ശല്യം ചെയ്യില്ലായിരുന്നു. അതിനു വേണ്ടി, ഇങ്ങനെ ഒരു ഡ്രാമയുടെ ആവശ്യം എന്തായിരുന്നു? വീണ്ടും എന്റെ ഫീലിങ്ങ്സ് വച്ച് പന്താടാനല്ലേ നീ നോക്കിയേ! നിനക്കെല്ലാം കുട്ടിക്കളി ആണോ മേഘ്‌നാ? അതോ, എനിക്ക് അത്ര പോലും വില, നിന്റെ മനസ്സിൽ ഒരിക്കൽ പോലും ഉണ്ടായിട്ടില്ലേ? ഞാൻ ഒരിക്കലും നിനക്ക് ഒരു ഫ്രണ്ട് പോലും ആയിരുന്നില്ലേ?"

അവന്റെ വാക്കുകളും, നിറഞ്ഞു വരുന്ന കണ്ണുകളും, മിക്കിയുടെ മനസ്സിൽ കുറ്റബോധം നിറച്ചു. നിക്കിയുടെ മനസ്സ് പക്ഷെ കലങ്ങിയത്, അവളുടെ സ്നേഹത്തെ അവൻ ഡ്രാമ എന്ന് വിളിച്ചപ്പോഴായിരുന്നു.

പിന്നീട് സംസാരിച്ചത്, നിക്കി ആണ്. ..

"അവൾക്കു പേടി ആയിരുന്നു, രഞ്ജു ചേട്ടാ, തുറന്നു പറയാൻ. ചേട്ടൻ എങ്ങനെ എടുക്കും എന്ന് അറിയില്ലല്ലോ... ഫ്രണ്ട്‌സ് ആണെങ്കിലും, അത്ര ഒക്കെ മനസ്സിലാക്കാൻ ഉള്ള പരിചയം ഒന്നും നിങ്ങൾ തമ്മിൽ ഇല്ലല്ലോ! പിന്നെ, രഞ്ജു ചേട്ടൻ indirect ആയി പറഞ്ഞു എന്നല്ലാതെ, ഇത് വരെ തുറന്നു പറഞ്ഞിട്ടില്ലല്ലോ അവളോട്! പിന്നെ എങ്ങനെ ആണ് അവള് വന്നു ചേട്ടനോട്, ചേട്ടനെ അങ്ങനെ കണ്ടിട്ടില്ല എന്ന് പറയുന്നേ? പിന്നെ ഈ ഡ്രാമ കളിച്ചു എന്ന് പറയുന്നത്... അത് ഡ്രാമ ആണെന്ന് ചേട്ടന് തോന്നിയതല്ലേ! എനിക്കതു ഒരിക്കലും ഡ്രാമ ആയിരുന്നില്ല. എനിക്ക് കണ്ട അന്ന് തൊട്ടേ, രഞ്ജു ചേട്ടനെ ഇഷ്ടാണ്. അത് എങ്ങനെ പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു. പോരാത്തതിന്, ചേട്ടന് ഇഷ്ടം ഇവളോടും. girls ഒൺലി സ്കൂളിൽ പഠിച്ചത് കൊണ്ടാണോ എന്ന് അറിയില്ല. ഇതിന്റെ മൊത്തത്തിൽ ഉള്ള ഡയലിംഗ് ഒന്നും ഞങ്ങൾക്ക് ആർക്കും അറിയില്ല. ഇത് വരെ എല്ലാം നേരെ വാ, നേരെ പോ റൂട്ട് ആണ്, ഞങ്ങൾ എല്ലാ കാര്യങ്ങൾക്കും എപ്പോഴും follow ചെയ്തിട്ടുള്ളത്. പെട്ടന്ന് ഈ പ്രേമം, അതും one സൈഡ് ലവ് ഒക്കെ ആയപ്പോ, എങ്ങനെ മുന്നോട്ടു പോവണം എന്ന് അറിയില്ലായിരുന്നു. അങ്ങനെ കാട്ടിക്കൂട്ടിയതാ ഒക്കെ. പക്ഷെ തെറ്റായി പോയി. ചേട്ടൻ പറഞ്ഞത് പോലെ, ചേട്ടനും ഒരു മനസ്സ് ഉണ്ട്, ചേട്ടനും ഒരു ഇഷ്ടം ഉണ്ട് എന്നൊക്കെ ഞാനും... ഞങ്ങളും ഓർക്കണം ആയിരുന്നു. സോറി, സെൽഫിഷ് ആയി, എനിക്ക് ചേട്ടനോടുള്ള ഇഷ്ടം മാത്രം ആലോചിച്ചു കാണിച്ച എല്ലാത്തിനും... ഇനി ഒരിക്കലും ഞാൻ കാരണം ചേട്ടന് ഒരു ബുദ്ധിമുട്ടുണ്ടാവില്ല. എന്റെ ഇഷ്ടം കണ്ടിട്ട് കൂടെ നിന്നതാ ഇവരൊക്കെ. അവരും ഈ കാര്യം പറഞ്ഞു, ചേട്ടനെ ശല്യം ചെയ്യില്ല. ഇതെന്റെ വാക്കു!"

നിറഞ്ഞു തുളുമ്പിയ കണ്ണ് തുടച്ചു കൊണ്ട്, അവൾ മുന്നോട്ടു നടന്നു. അവനെ നോക്കി സോറി പറഞ്ഞിട്ട്, ബാക്കി ഉള്ളവരും.

മുന്നോട്ടു അല്പം നടന്നു, അപ്പോഴും ഞെട്ടി നിന്നുരുന്ന നിരഞ്ജന്റെ അടുത്തേക്ക് മിക്കി തിരിച്ചു വന്നു.

"നിക്കി ഒരിക്കലും ചേട്ടന് മുന്നിൽ അഭിനയിച്ചിട്ടില്ല, രഞ്ജു ചേട്ടാ... ചേട്ടനെ അത്രയ്ക്കിഷ്ടാണ്... അത് കൊണ്ട, ചേട്ടന് അവളോട് അങ്ങനെ ഒരു ഇഷ്ടം ഇല്ല എന്ന് അറിഞ്ഞിട്ടു പോലും, അവള് ഈ കോമാളി വേഷം കെട്ടിയതു. ചേട്ടന് എന്നെ ഇഷ്ടം ആണ് എന്ന് അറിഞ്ഞപ്പോൾ പോലും, അവളുടെ ഉള്ളിലെ ഇഷ്ടം മാറ്റി വച്ച്, ചേട്ടന് വേണ്ടിയെ അവൾ സംസാരിച്ചിട്ടുള്ളു. ഞാൻ കാരണം ആണ് ഈ പ്രശ്നം എല്ലാം. ഞാൻ ചേട്ടനെ ഇഷ്ടം അല്ല എന്ന് പറഞ്ഞാൽ, നമ്മൾ ഒക്കെ തമ്മിൽ ഉള്ള ഫ്രണ്ട്ഷിപ് കൂടെ പോകുവോ... അവളുടെ ഇഷ്ടം ചേട്ടൻ എന്നേക്കും ആയി കാണാതെ പോകുവോ എന്നൊക്കെ പേടി വന്നപ്പോഴാണ്, എങ്ങനെ എങ്കിലും ചേട്ടന്റെ ഇഷ്ടം പിടിച്ചു പറ്റാൻ പറഞ്ഞു അവളെ ഞാൻ നിർബന്ധിച്ചതു. അപ്പോഴും അങ്ങനെ സ്നേഹം പിടിച്ചു വാങ്ങാൻ അവൾക്കു ഇഷ്ടം ഉണ്ടായിട്ടല്ല... എന്റെ നിർബന്ധം ഒന്ന് കൊണ്ടാ അവൾ.... ഒരേ ഒരു റിക്വസ്റ്റ് ഉള്ളു എനിക്ക് ചേട്ടനോട്... ഞാൻ കാരണം മാത്രം, അവളുടെ ഇഷ്ടം, ചേട്ടൻ കാണാതെ പോവരുത്. അത്രയ്ക്ക് സ്നേഹിക്കുന്നുണ്ട് അവൾ ചേട്ടനെ... മറ്റാരേക്കാളും നന്നായി അവളെ എനിക്ക് അറിയാം. രഞ്ജു ചേട്ടനു അവളെക്കാൾ നല്ല ഒരു പെണ്ണിനെ ഈ ജന്മം കിട്ടില്ല... ഇനി ഞങ്ങൾ ആരും ഈ കാര്യം പറഞ്ഞു ചേട്ടനെ ശല്യം ചെയ്യില്ല. അത് അവൾക്കു ചേട്ടനെ കിട്ടാതിരിക്കാനൊ, effort എടുക്കാൻ മടിയായിട്ടോ അല്ല. .. അങ്ങനെ ചെയ്‌താൽ, അവളുടെ സ്നേഹത്തിനു ഒരു വില ഇല്ലാതായി പോവും. അത് എന്നേലും ആരെങ്കിലും മനസ്സിലാക്കി വരുവാണെങ്കിൽ, അയാള് മതി എന്റെ നിക്കിയുടെ ജീവിതത്തിൽ. തല്ലി പഴുപ്പിക്കേണ്ട ഒന്നല്ലല്ലോ സ്നേഹം. "

ഒന്ന് നിർത്തിയിട്ടു, അവൾ വീണ്ടും തുടർന്നു... "പിന്നെ ഒക്കത്തേനും സോറി! മനപ്പൂർവം ഒരിക്കലും hurt ചെയ്യണം എന്ന് വിചാരിച്ചിട്ടില്ല. നിക്കിയുടെ ഇഷ്ടം ചേട്ടൻ കാണണം, ഒപ്പം രഞ്ജു ചേട്ടനും ആയുള്ള ഫ്രണ്ട്ഷിപ് പോവരുതെന്നും വിചാരിച്ചാ ഒക്കെ. .. പക്ഷെ, ഓർത്തില്ല... ഞങ്ങളീ ചെയ്യുന്നതൊക്കെ ചേട്ടനെ എത്രത്തോളം വിഷമിപ്പിക്കും എന്നുള്ളത്... സോറി again... വെറുക്കരുത്... പ്രത്യേകിച്ച് നിക്കിയെ... ഈ ഒച്ചയും ബഹളവും ഒക്കെയേ ഉള്ളു. .. അവളൊരു പാവം ആണ്... " അവനെ ഒന്ന് നോക്കിയിട്ടു, അവളും തിരിഞ്ഞു നടന്നു.

നിരഞ്ജൻ പക്ഷെ കേട്ടറിഞ്ഞ കാര്യങ്ങളുടെ ഷോക്കിൽ അവിടെ തന്നെ നിന്നു പോയി.

മിക്കി നേരെ പോയത് ലേഡീസ് റെസ്റ്റ് റൂമിലേക്കു ആണ്... അവർ അവിടെ ഉണ്ടാവും എന്ന് അവൾക്കു അറിയാമായിരുന്നു.

അവൾ ചെന്ന് കയറുമ്പോൾ, നിക്കി മുഖം കഴുകുകയാണ്... വെങ്കിയും നിയയും അവിടെത്തെ സ്ലാബിൽ കയറി ഇരിക്കുന്നു.

"ഏഹ്? നീ ശരിക്കും കരഞ്ഞോ?" മിക്കി ഞെട്ടി!

"പിന്നെ! കരയാൻ! അതും അവള്! ഇങ്ങോട്ടു വരുന്നത് വഴി, ഓർഡർ ചെയ്ത പഴംപൊരി പൊതിഞ്ഞു വാങ്ങിക്കൊണ്ടു വരാംന്നു പറഞ്ഞ സാധനം ആണ്. ഇത് നീ വരുന്നുണ്ടോ എന്ന്, ആ വെന്റിലേഷൻ വഴി ഏന്തി നോക്കിയപ്പോ, ഒരു പ്രാണി നേരെ അവളുടെ കണ്ണിൽ വന്നു ലാൻഡ് ചെയ്തു... ആ സാധനത്തിനെ കഴുകി കളഞ്ഞൊടിരിക്കുവാ..." വെങ്കിയുടെ മുഖത്തു, പുച്ഛത്തിന്റെ വെറൈറ്റി ഭാവങ്ങൾ വന്നു നിറഞ്ഞു.

"ഞാനും വിചാരിച്ചു... ഇവൾക്കിതു എന്ത് പറ്റി എന്ന്!" മിക്കി ചിരിച്ചു കൊണ്ട്, വെങ്കിയുടെ അടുത്ത് ചെന്ന്, സ്ലാബിൽ കയറി ഇരുന്നു.

"ഒരു മാതിരി, മറ്റേടത്തെ വർത്തമാനം പറയരുത്... ഞാൻ എന്താ മനുഷ്യൻ അല്ലെ! ഞാൻ കരഞ്ഞാൽ എന്തിനാ ഇത്ര ഞെട്ടല്! എനിക്ക് ഫീലിങ്ങ്സ് ഒന്നും ഇല്ലേ??? " നിക്കി മുഖം കഴുകുന്നതിനിടയ്ക്കു, തല പൊക്കി നോക്കി.

"ഉണ്ട്... പക്ഷെ വിശപ്പിന്റെ ഫീലിംഗ് ആണല്ലോ മെയിൻ! അത് കൊണ്ട് ഒരു അത്ഭുതം..." നിയ പറഞ്ഞു.

"നീയൊക്കെ ഇതും പറയും, ഇതിന്റെ അപ്പുറവും പറയും. മനുഷ്യൻ ഇവിടെ ചങ്കു കൊടുത്തു സ്നേഹിച്ചിട്ടു, ആ കണ്ണിൽ ചോര ഇല്ലാത്ത മനുഷ്യൻ പറഞ്ഞത് കേട്ടില്ലേ, ഡ്രാമ ആയിരുന്നെന്നു! അപ്പൊ പിന്നെ എനിക്ക് കൊള്ളില്ലേ?" നിക്കി വികാരഭരിത ആയി.

"നീ അതിനു ചങ്കു എപ്പോഴാ തുറന്നു കാണിച്ചേ? തുറന്നതു ഫുൾ നിന്റെ വയറല്ലേ! ഇങ്ങനെ ഉണ്ടോ ഒരു തീറ്റപ്പ്രാന്തിച്ചി! നേരിട്ട് കാണുമ്പോ, അങ്ങേരു വല്ലപ്പോഴും ആണ് എന്തെങ്കിലും ഒന്ന് സംസാരിക്കുന്നതു... അപ്പൊ പറയുന്നത് ഫുഡിനെ കുറിച്ച്. മെസ്സേജ് അയച്ചാലും പറയാനുള്ളത്, ഫുഡിനെ കുറിച്ച്. നേരിട്ട് കാണുമ്പോ അങ്ങേരെ നോക്കി ഇരിക്കണ്ടത്തിനു പകരം, നോക്കുന്നത് ആ പരിസരത്തു എവിടെ എങ്കിലും ഉള്ള ഫുഡില്. ഇന്ന് കണ്ടില്ലേ... ഇവൾക്കിഷ്ടം ആണെന്ന് പറഞ്ഞപ്പോ, അങ്ങേരുടെ കണ്ണ് തള്ളിയത്... അതെങ്ങാനും തള്ളി പുറത്തോട്ടു വീണിരുന്നെന്നേൽ, അതും എടുത്തു കഴിച്ചേനെ ഇവള്, ബുൾസ് ഐ എന്നും പറഞ്ഞു." നിയ ഇട്ടു വാരുവാണ്.

"വാ തുറന്ന മേഘ്ന മേഘ്ന എന്ന് മന്ത്രം പോലെ പറഞ്ഞോണ്ടിരിക്കുന്ന അങ്ങേരോട് പിന്നെ ഞാൻ എന്ത് പറയണം എന്നാ നിങ്ങൾ പറയുന്നത്... അങ്ങേരുടെ അമ്മായിടെ കുഞ്ഞമ്മേടെ മോളെ കുറിച്ചോ!!!" നിക്കി വൈലന്റ് ആവുന്നുണ്ട്...

"അടങ്ങു നിക്കി... അടങ്ങു!" മിക്കി അവളുടെ തോളത്തു പിടിച്ചു സമാധാനിപ്പിച്ചു.

"ഹാ! ഇനി ഇപ്പൊ പറഞ്ഞിട്ടെന്താ... നീ പറ! അങ്ങേരുടെ reaction എങ്ങനെ ഉണ്ടായിരുന്നു, ഞാൻ പോന്നപ്പോ? എന്തേലും ഹോപ്പിനു സ്കോപ്പ് ഉണ്ടോ?"

"എന്താണെന്ന് വച്ചാൽ.. താത്വികമായ ഒരു അവലോകനം ആണ് ഞാൻ ഉദ്ദേശിക്കുന്നത്... ഇവളും രണ്ഞു ചേട്ടനും, പ്രഥമ ദൃഷ്ട്യ അകൽച്ചയിൽ ആയിരുന്നു എങ്കിലും, ഇവർക്കിടയിലുള്ള അന്തർധാര സജീവം ആയിരുന്നു എന്ന് വേണം കരുതാൻ."

"അപ്പൊ, യൂ മീൻ ട്ടോ സെ... റാഡിക്കൽ ആയൊരു മാറ്റം ഇവിടെ പറ്റില്ല?" നിയ ആണ്...

"ഈ കളി കഴിഞ്ഞെങ്കിൽ, ഇനി മനുഷ്യന് മനസ്സിലാവുന്നത് പോലെ ഒന്ന് പറയാമോ?" നിക്കിക്ക് ക്ഷമ ഇല്ല.

"അതായത് കുരുവി... ഇത്രയും നാളത്തെ നിന്റെയും, പിന്ന ഞങ്ങളുടെയും അശ്രാന്ത പരിശ്രമങ്ങൾക്ക് ശേഷവും, നിനക്ക് അങ്ങേരോട് ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്നു, പുള്ളി അറിഞ്ഞിട്ടില്ല. അമ്മാതിരി ഞെട്ടൽ ആയിരുന്നു, ഞെട്ടിയത്. ഞാൻ പിന്നേം കുറച്ചൂടെ ഡയ്ലോഗ്സ് ഒക്കെ തട്ടിക്കഴിഞ്ഞിട്ടും പുള്ളിയുടെ ഞെട്ടൽ മാറിയിട്ടില്ല. പുള്ളിക്ക് ഇത് digest ആവാൻ കുറച്ചു ടൈം എടുക്കും. അത് കൊണ്ട്, ഇപ്പൊ ഒന്നും ചെയ്യാതിരിക്കുന്നതാണ്, നല്ലതു... പുള്ളി ആദ്യം ഇതൊക്കെ ഒന്ന് ഉൾക്കൊള്ളട്ടെ! എന്നിട്ട് നമുക്കു നോക്കാം. അത് പോരെ?" മിക്കി അവളുടെ അനാലിസിസും conclusionഉം പറഞ്ഞു.

വേറെ വഴി ഒന്നും ഇല്ലാത്തതു കാരണം, ബാക്കി ഉള്ളവരും അതിനോട് സമ്മതിച്ചു.

പിന്നീടുള്ള രണ്ടു ദിവസം, നിരഞ്ജനും ആയി അവർക്കാർക്കും യാതൊരു കമ്മ്യൂണിക്കേഷനും ഉണ്ടായിരുന്നില്ല. നന്ദുവിനെയും കാർത്തിക്കിനെയും കാണുമ്പോൾ അവർ പഴയതു പോലെ തന്നെ സംസാരിക്കും. നിരഞ്ജൻ എങ്ങാൻ ആ കൂട്ടത്തിലേക്കു അബദ്ധവശാൽ വന്നാൽ, നിക്കി ആദ്യം പതിയെ ഒഴിഞ്ഞു മാറും... പുറകെ ബാക്കി ഉള്ളവരും. അവനും അവരോടു അധികം സംസാരിക്കാൻ മുൻകൈ എടുത്തില്ല.

മൂന്നാമത്തെ ദിവസ്സം, വൈകുന്നേരം, കോളേജിൽ നിന്ന് വീട്ടിലേക്കു പോവാൻ നേരം, നിരഞ്ജൻ വന്നു നീക്കിയോട് കുറച്ചു സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു, ഗ്രൗണ്ടിനടുത്തേക്കു വിളിച്ചു കൊണ്ട് പോയി.

നിരഞ്ജൻ ചെന്ന് ഒരു സ്റ്റെപ്പിൽ ഇരുന്നു. .. നിക്കി അവന്റെ അടുത്തു നിന്ന്, കുറച്ചു മാറി ഇരുന്നു. രണ്ടു പേരും പരസ്പരം നോക്കാതെ, ഗ്രൗണ്ടിലേക്ക് മിഴി നട്ടിരുന്നു.

കുറച്ചു നേരം കഴിഞ്ഞും അവൻ ഒന്നും മിണ്ടാതെ ആയപ്പോൾ, നിക്കി ചോദിച്ചു, "രഞ്ജു ചേട്ടന് എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞിട്ട്, ഇത് വരെ ഒന്നും പറഞ്ഞില്ല. "

നിരഞ്ജൻ അവളെ നോക്കി, "നയന... എനിക്ക് തന്നോട് എന്താ പറയണ്ടേ എന്ന് അറിയില്ല... എനിക്ക് അറിയില്ലായിരുന്നു, തനിക്കു എന്നോട് അങ്ങനെ ഒരിഷ്ടം ഉണ്ടെന്നു.... അറിഞ്ഞിരുന്നെങ്കിൽ, ഞാൻ... "

"വേണ്ട എന്ന് പറഞ്ഞേനെ, അല്ലെ?" അവൾ, അവനെ നോക്കി, വേദന നിറഞ്ഞ ഒരു ചിരിയോടെ ചോദിച്ചു.

അവളുടെ നോട്ടം നേരിടാൻ ആവാതെ, അവൻ വീണ്ടും ഗ്രൗണ്ടിലേക്ക് നോട്ടം പായിച്ചു... അവളും.

"എനിക്കറിയാമായിരുന്നു രഞ്ജു ചേട്ടാ... എന്റെ ഇഷ്ടം ഒരിക്കലും രഞ്ജു ചേട്ടന് അക്‌സെപ്റ്റ് ചെയ്യാൻ പറ്റില്ലെന്ന്. അത് കൊണ്ടൊക്കെ തന്നെയാ പറയാതിരുന്നേ! നമ്മൾ കൊടുക്കുന്ന സ്നേഹം, തിരിച്ചു കിട്ടാതെ വരുമ്പോ ഉള്ള വിഷമത്തെ കുറിച്ച്, ഞാൻ രഞ്ജു ചേട്ടന് പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ!"

അവൻ അവളെ ഒന്ന് നോക്കിയിട്ടു, വീണ്ടും നേരെ നോക്കി.

"രഞ്ജു ചേട്ടന് എനിക്ക് സങ്കടായി എന്ന് കരുതി അല്ലെ, ഇപ്പൊ ഇങ്ങനെ സംസാരിക്കാൻ വന്നേ! അതിന്റെ ഒന്നും ഒരാവശ്യം ഇല്ല. എനിക്ക് ഒരിഷ്ടം തോന്നി. ചേട്ടനും തോന്നി, പക്ഷെ എന്നോടല്ല എന്ന് മാത്രം. ഈ സങ്കടം ഒക്കെ എനിക്ക് താങ്ങാൻ ആവും, രഞ്ജു ചേട്ടാ... നമ്മൾ തമ്മിൽ ഇഷ്ടത്തിൽ ഒന്നും ആയിരുന്നില്ലല്ലോ! ഞാൻ ഇത് വരെ ഒറ്റയ്ക്കല്ലേ സ്നേഹിച്ചുള്ളു... അതിപ്പോ എനിക്ക് യൂസ്ഡ്ഉം ആയി. അതുകൊണ്ടു, ഇനിയും അങ്ങനെ തന്ന മുന്നോട്ടു പോവാൻ എനിക്ക് പറ്റും. ഒരു പക്ഷെ എന്നെങ്കിലും, എന്റെ മനസ്സിൽ നിന്ന് ഈ ഇഷ്ടം മാഞ്ഞു പോവുമായിരിക്കും. അത് വരെ അത് എന്റെ മനസ്സിൽ തന്നെ ഇരുന്നോട്ടെ! അതാലോചിച്ചു ചേട്ടൻ വിഷമിക്കണ്ട. ഇതിന്റെ പേരിൽ മിക്കി ചേട്ടനോടുള്ള ഫ്രണ്ട്ഷിപ് വിടുവോന്നും ഇല്ല. ഇപ്പൊ അവൾ സംസാരിക്കാത്തതു, അവളുടെ ചമ്മൽ കൊണ്ടാണ്. അല്ലാതെ, ചേട്ടൻ എന്റെ ഇഷ്ടം അക്‌സെപ്റ്റ് ചെയ്തില്ല എന്നുള്ള വിഷമം കൊണ്ടൊന്നും അല്ല. സൊ, അങ്ങനെ ഒരു ടെൻഷനും വേണ്ട. ചേട്ടൻ നിങ്ങളുടെ കോളേജിലെ ലാസ്റ് ഇയർ എൻജോയ് ചെയ്യാൻ നോക്ക്. വെറുതെ ആവശ്യം ഇല്ലാതെ ഓരോന്ന് ആലോചിച്ചു ഡാർക്കടിക്കാതെ! ഞാൻ കഴിഞ്ഞ ദിവസ്സം പറഞ്ഞത്, കാര്യം ആയിട്ടാണ്. ഞാനും, എന്റെ ഇഷ്ടവും, ഒരിക്കലും ചേട്ടന്റെ ലൈഫിൽ ഒരു പ്രോബ്ലം ആവില്ല."

"അതാണ് എന്റെ പ്രശ്നം നയന. തനിക്കു എന്നോട് ഇഷ്ടം ആണ് എന്ന് അറിഞ്ഞത് മുതൽ, എന്റെ മനസ്സിൽ അത് ഒരു വലിയ പ്രോബ്ലം ആയി കഴിഞ്ഞു. ആദ്യത്തെ ഒരു ഞെട്ടൽ കഴിഞ്ഞപ്പോ, തനിക്കു എന്നോട് ഇഷ്ടം ഉണ്ട് എന്നുള്ള അറിവ്... അതെന്റെ മനസ്സിനെ വല്ലാതെ സന്തോഷിപ്പിക്കുന്നുണ്ട്... നല്ലോണം തണുപ്പിക്കുന്നും ഉണ്ട്... ഒരു പരിധി വരെ തന്നെ തിരിച്ചു ഇഷ്ടപ്പെടുന്നതും ഉണ്ട്. താൻ എന്നോട് മിണ്ടാതെ, എന്നെ ഒന്ന് നോക്കാതെ അകന്നു മാറി പോവുമ്പോ, എന്റെ മനസ്സ് വിങ്ങുന്നതു, എനിക്ക് ഫീൽ ചെയ്യാം. പക്ഷെ അറ്റ് ദി സെയിം ടൈം, മേഘ്‌നയോടുള്ള എന്റെ ഇഷ്ടം... അതെന്റെ മനസ്സിനെ, തന്നെ തിരിച്ചു മുഴുവനായും സ്നേഹിക്കുന്നതിനു ഒരു വിലങ്ങു തടിയായി വരുന്നത് പോലെ... വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു ഞാൻ അവളെ. ഇപ്പോഴും ഇഷ്ടം ആണ് എനിക്ക് മേഘ്നയെ... കുറച്ചു നാളെ ആയുള്ളൂ എങ്കിലും, എപ്പോഴും അവളായിരുന്നു മനസ്സ് നിറയെ. അത് കൊണ്ടാവും, പെട്ടന്ന് തന്റെ മുഖം എനിക്ക് മനസ്സിൽ മുഴുവൻ ആയും പ്രതിഷ്‌ഠിക്കാൻ കഴിയാത്തതു. ഇതൊക്കെ തന്നോട് പറയുന്നത് എന്തിനാണെന്ന് വച്ചാൽ... എന്തോ... തനിക്കു എന്നെ മനസ്സിലാക്കാൻ പറ്റും എന്നൊരു തോന്നൽ... എന്റെ അവസ്ഥ തന്നെക്കാൾ നന്നായി ആർക്കു മനസ്സിലാവാൻ ആണ്. .."

"എനിക്ക് മനസ്സിലാവുന്നുണ്ട്, രഞ്ജു ചേട്ടാ... ഞാൻ കാത്തിരുന്നോളാം... എന്നെങ്കിലും രഞ്ജു ചേട്ടൻ എനിക്ക് വേണ്ടി വരുന്നതിനായിട്ടു. " അവൾ അവനെ നോക്കി പുഞ്ചിരിച്ചു...അവൻ തിരിച്ചും.

"അതേ... ഈ വെയിറ്റ് ചെയ്യും എന്നൊക്കെ പറയുമ്പോ... എന്റെ വീട്ടിൽ എനിക്ക് കല്യാണം ആലോചിച്ചു തുടങ്ങുന്നത് വരെ ഞാൻ വെയിറ്റ് ചെയ്യും. അപ്പോഴും വന്നില്ലെങ്കിൽ, എന്റെ അച്ഛനും അമ്മയും കണ്ടു പിടിച്ചു തരുന്ന ഏതെങ്കിലും കാട്ടുമാക്കാനേ ഞാൻ അങ്ങ് കെട്ടും. മനസ്സിലായല്ലോ?" അവൾ അവനെ നോക്കി കണ്ണിറുക്കി ചിരിച്ചു കാണിച്ചിട്ട് എഴുന്നേറ്റു, അവനു നേരെ കൈ നീട്ടി. അവൻ ചിരിച്ചു കൊണ്ട്, അവളുടെ കയ്യിൽ പിടിച്ചു എഴുന്നേറ്റു.

"എന്നാ ശെരി... വേറെ ഒന്നും ഇല്ലല്ലോ? ഞാൻ എന്നാ പോകുവാ... ബൈ" അവൾ ബൈ പറഞ്ഞു മുന്നോട്ടു നടന്നു.

രണ്ടു സ്റ്റെപ് കയറിയിട്ട്, അവൾ തിരിഞ്ഞു നിരഞ്ജനെ നോക്കി. അവൻ, അപ്പോഴും അവളെ നോക്കി അവിടെ തന്നെ നിൽക്കുകയായിരുന്നു.

അവൾ നോക്കുന്നത് കണ്ടു, അവൻ എന്തേ എന്നുള്ള രീതിയിൽ അവളെ നോക്കി.

"എന്നെങ്കിലും എന്നോട് ഇഷ്ടം തോന്നി തിരിച്ചു വരുമ്പോ, അത് മേഘ്‌നയോടു പ്രേമം ഒക്കെ തീർന്നു എന്ന് ഉറപ്പായിട്ടു കൂടെ വേണം വരാൻ. എന്തെങ്കിലും കാരണം കൊണ്ട്, രഞ്ജു ചേട്ടനും മേഘ്നയ്ക്കും ഇടയ്ക്കു ഒരാളെ ചൂസ് ചെയ്യേണ്ട സിറ്റുവേഷൻ വന്നാൽ, ഞാൻ എന്നും അവളെയെ ചൂസ് ചെയ്യുള്ളു. അത് എന്നായാലും, എന്തായാലും !" അവളുടെ വാക്കുകൾക്കു നല്ല ഉറപ്പുണ്ടായിരുന്നു.

ആ ദൃഢത നിരഞ്ജന് വല്ലാതെ ഇഷ്ടപ്പെട്ടു. .. അവൻ മനസ്സ് തുറന്നു തന്നെ അവളെ നോക്കി പുഞ്ചിരിച്ചു,"നിരഞ്ജൻ ഉണ്ണി, എന്നെങ്കിലും നയന വൈശാഖാനോടു ഇഷ്ടം ആണ് എന്ന് പറയുന്നുണ്ടെങ്കിൽ, അന്ന് തൊട്ടു പിന്നെ എന്നും, ഈ നെഞ്ചിൽ, നീ മാത്രമേ കാണാത്തൊള്ളൂ! അത് നിനക്ക് എന്റെ വാക്ക്. പോരേ?" അവന്റെ വാക്കിലും, അവളുടെ വാക്കുകളിലെ പോലെ തന്നെ ദൃഢത നിറഞ്ഞു നിന്നു.

അവനെ നോക്കി ചിരിച്ചിട്ട്, അവൾ തിരിച്ചു പാർക്കിങ്ങിലേക്കു, അവളെ കാത്തു നിൽക്കുന്ന അവളുടെ കൂട്ടുകാരുടെ അടുക്കലേക്കു ചെന്നു.

(തുടരും.....) നീ ണ്ട, നീ ണ്ട, പാർട്ടാണെ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...
Instagram ഉപയോഗിക്കുന്ന ഒരാൾ ആണോ നിങ്ങൾ, വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യൂ... ഇതിനായി Valappottukal എന്ന് ഇൻസ്റ്റാഗ്രാമിൽ search ചെയ്യൂ... അല്ലെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ...



രചന: സെഹ്‌നസീബ്


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top