കലിപ്പൻ & കലിപ്പത്തി, ഭാഗം : 29

Valappottukal
കലിപ്പൻ & കലിപ്പത്തി, ഭാഗം : 29

കാറിൽ കയറിയതും മിക്കി കാര്യങ്ങൾ അന്വേഷിച്ചു. ..

"നിക്കി... എന്താക്കി? രണ്ഞു ചേട്ടനെ മടക്കി ഓടിച്ചു പോക്കറ്റിൽ ആക്കിയാ?" 😉😉😉

"ഇനി അങ്ങേരെ എന്ത് ഒടിക്കാൻ ആണ്! നിന്റെ കലിപ്പൻ അങ്ങേരെ തല്ലി നല്ല ഇഞ്ച പരുവം ആക്കിയിട്ടുണ്ട്."

ഇയ്യോ പാവം!!! ന്നുള്ള ഭാവം, മിക്കിയുടെ മുഖത്തു. 😬😕😬😕😬

"ഞാൻ പിന്നെ കുറച്ചു, റൊമാന്റിക് ലൂക്കസ് ഒക്കെ കൊടുത്തു, പുള്ളിടെ മുറിവൊക്ക് ഡ്രസ്സ് ചെയ്തു കൊടുത്തു. കുറെ ഉണ്ടായിരുന്നെ, മുഖത്തും കയ്യിലും ഒക്കെ ആയി! നല്ലോണം ടൈം എടുത്തു തന്നെ അങ്ങ് ഡ്രസ്സ് ചെയ്തു..."

മിക്കിക്കു ഓർമ്മ വന്നത്, സിദ്ധാർത്ഥിന്റെ, മുറിവ്. .. വെൽ... മുറിവെന്ന് വിളിക്കാൻ അതിനു തന്നെ നാണക്കേടുള്ള, മുഖത്തെ ആ പോറൽ... ഡ്രസ്സ് ചെയ്തു കൊടുത്തതാണ്... അവന്റെ നെഞ്ഞിടിപ്പറിഞ്ഞ കൈകളിലേക്ക് അവൾ നോക്കി. ..☺️☺️☺️

"ഒക്കെ കഴിഞ്ഞു, കുട്ടപ്പൻ ആക്കി നിർത്തി, അങ്ങേരുടെ കണ്ണില് നോക്കി ഞാൻ നിന്നു... അപ്പൊ അങ്ങേരു, വളരെ റൊമാന്റിക് ആയി, എന്റെ ഈ കണ്ണുകളിൽ നോക്കി ചോദിച്ചു..."😍

നിക്കി സസ്പെൻസ് ഇട്ടിരിക്കുകയാണ്....

മിക്കി ആകെ ത്രില്ലിൽ കണ്ണും മിഴിച്ചു, സീറ്റിൽ ചരിഞ്ഞു ഇരുന്നു, അവളെ നോക്കി. .. ശോ! എന്നാലും ഫസ്റ്റ് അറ്റെംപ്റ്റിൽ തന്നെ, ഇവൾ അങ്ങേരെ വളച്ചാ! മിക്കിക്കു അവളുടെ ബേസ്റ്റ് ഫ്രണ്ടിനെ ഓർത്തു അഭിമാനം തോന്നി...

"പറ... എന്താ രണ്ഞു ചേട്ടൻ പറഞ്ഞേ...???" മിക്കിക്കു അത് അറിയാഞ്ഞിട്ടു ഇരിക്കപ്പൊറുതി ഇല്ല.

"മേഘ്‌ന എവിടെ? കണ്ടതേ ഇല്ലല്ലോ ന്നു!" നിരഞ്ജൻ ന്റ സൗണ്ട് അനുകരിച്ച് നിക്കി പറഞ്ഞു.  നിക്കിയുടെ മുഖത്തു അവളോട് തന്നെ പുച്ഛം!😖😖😖

"ഛെ! കളഞ്ഞില്ലേ കഞ്ഞീംകലം!" മിക്കി തിരിച്ചു സീറ്റിലേക്ക് തന്നെ ചാരി ഇരുന്നു.

"നീ ഇതൊന്നും കൊണ്ട് തളരരുത് നിക്കി... പെർസിസ്റ്റൻസ്! അതാണ് വേണ്ടത്! പുറകെ നടന്നു നടന്നു, ശല്യം ചെയ്തു, അവസാനം നീ അങ്ങേരെ കൊണ്ട്, പറയിപ്പിക്കണം... "നയന എവിടെ? നയനയെ കണ്ടതേ ഇല്ലല്ലോ എന്ന്!" നിയ കട്ട സപ്പോർട്ട് ആണ്...💪💪💪

വെങ്കിയും മിക്കിയും അതിനെ സപ്പോർട്ട് ചെയ്തു. .. നിക്കി മാത്രം വല്യ ഉറപ്പൊന്നും ഇല്ലാതെ, വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചു. 🙄

നിയയെ വൈകുന്നേരം, അവളുട അച്ഛൻ വന്നു കൂട്ടിക്കൊണ്ടു പോയി... പിന്നെ കുറെ നേരം അച്ഛനും അമ്മയും മകളും കൂടെ, കത്തി വച്ചും ഫുഡ് അടിച്ചും ഇരുന്നു. .. കുറച്ചു നേരം ഏതോ മൂവിയും കണ്ടിരുന്നു അവർ ഒരുമിച്ചു.

ബോർ അടിച്ചു തുടങ്ങിയപ്പോ, മിക്കി കിച്ചണിൽ പോയി, സ്‌നാക്‌സിന്റെ ടിന്നും, ഫ്രിഡ്ജിൽ നിന്ന് മീര ഉണ്ടാക്കിയ മാംഗോ ഐസ് ക്രീമും എടുത്തു, മുകളിലേക്ക് പോയി... ഏതെങ്കിലും ഒരു സിനിമ കാണണം... അത് കണ്ടോണ്ടു കിടന്നുറങ്ങണം... ഇതാണ് ലക്‌ഷ്യം.

ഒക്കെ തൂക്കിപെറുക്കി മുകളിൽ വന്നു, ലാപ്ടോപ്പും തുറന്നു വച്ച്, സിനിമ തപ്പാൻ തുടങ്ങി. .. ഒന്നും അങ്ങ് മനസ്സിൽ പിടിക്കുന്നില്ല... സിനിമയേക്കാൾ ത്രില്ല് തരുന്ന കാര്യം അല്ലെ ഇന്ന് ഉണ്ടായതു... അവൾ, അവന്റെ നെഞ്ചില്‌ വച്ച, അവളുടെ കയ്യിലേക്ക് നോക്കി. ഇപ്പോഴും, ആ നെഞ്ചിടിപ്പ് അവൾക്കു കൈകളിൽ ഫീൽ ചെയ്യുന്നതായി, അവൾക്കു തോന്നി. അവൾ ആ കൈ, അവളുടെ നെഞ്ചിലേക്ക് വച്ചു... അവളുടെ നെഞ്ചിടിപ്പും ഉയർന്നു വരുന്നത് അവൾ അറിഞ്ഞു... അവൾ ഒരു ചിരിയോടെ, കണ്ണും അടച്ചിരുന്നു...

അവനെ ഒന്ന് കാണാൻ അവളുടെ മനസ്സ് തുടിച്ചു... പ്രേമം എന്ന വികാരം അനുഭവിച്ചറിയുന്നതിന്റെ ത്രില്ലിൽ ആയിരുന്നു അവള്... പക്ഷേ അപ്പോഴും, അവന് അവളോടുള്ള വികാരം എന്തെന്ന് അവളെ കുഴപ്പിച്ച് കൊണ്ടിരുന്നു...

പലപ്പോഴും അവന്റെ കണ്ണുകളിൽ അവള് കണ്ടിട്ടുള്ളത്, പ്രണയം തന്നെ ആവണേ എന്ന് അവള് പ്രാർത്ഥിച്ചു...
ഓരോ ചിന്തകള്, അവളെ അവനോടൊപ്പം ഉള്ള ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു ചെന്നു... അവളുടെ ചുണ്ടുകളിലേ ചിരിക്കു കൂട്ടായി, കണ്ണുകളിൽ നാണം സ്ഥാനം പിടിച്ചു...

അങ്ങനെ ആകെ ഒരു റൊമാന്റിക് മൂഡിലേക്ക് പൊയ്ക്കൊണ്ടിരുക്കുമ്പോഴാണ് സിട്ടുവേഷന് ചേരാത്ത ഒരു പാട്ടു അവിടെ പ്ലേ ആയതു. ..

മറഞ്ഞിരുന്നുംകൊണ്ടൊളിഞ്ഞു നോക്കണ
കറുത്ത കണ്ണാളേ കുറുമ്പീ
നാണം വേണ്ടെടീ മടിച്ചിടാതിങ്ങു
കടന്നു വന്നോളൂ
മറഞ്ഞിരുന്നുംകൊണ്ടൊളിഞ്ഞു നോക്കണ
കറുത്ത കണ്ണാളേ കുറുമ്പീ
നാണം വേണ്ടെടീ മടിച്ചിടാതിങ്ങു
കടന്നു വന്നോളൂ
കുണുങ്ങി കുണുങ്ങി അടുത്തുവാ എന്റെ
അരയന്നപ്പിടയെ കരളേ
മധുര മുത്തമൊന്നേകിടാം നിന്റെ
നുണക്കുഴികവിളിൽ ...

നോക്കണ്ടട ഉണ്ണി. ... ഇത് ഞാൻ അല്ല. ..*** ഞാൻ, മുന്മുൻ. ..***

അതവളുടെ ഫോൺ റിങ് ആയതാണ്... ആസ്ഥാനത്തു റിങ് ആയതിന്റെ കലിപ്പോടെ ഫോൺ എടുത്തു നോക്കിയ മിക്കി,ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ട്  ആദ്യം ഞെട്ടി. .. പിന്നെ ചിരിച്ചു. ..

അവൾ ഹെഡ് സെറ്റ് എടുത്തു കുത്തി, കാൾ ആൻസർ ചെയ്തു. .. ബെഡിലേക്കു മലർന്നു കിടന്നു...

"മ്മ്മ്... എന്താണാവോ?" ചുമ്മാ കിടക്കട്ടെ കുറച്ചു ഗൗരവം...

"എന്താടി, നിനക്കിത്ര ഗൗരവം?" അവിടെ, അതിനും അപ്പുറം... പതുക്കെ ആണ് സംസാരം എങ്കിലും, ഗൗരവത്തിന്റെ കാര്യത്തിൽ മിക്കിയെ കടത്തി വെട്ടും.

"എനിക്കെന്താ ഗൗരവം പാടില്ലേ? ഇയാളുടെ മാത്രം കുത്തകാവകാശം ആണോ?"

"ഇയാളെന്ന് വിളിക്കരുതെന്ന് പറഞ്ഞിട്ടില്ലേടി നിന്നോട്?" വീണ്ടും കലിപ്പ്!

"എനിക്ക് തോന്നിയത് ഞാൻ വിളിക്കും! ഇയാള് എന്തോ ചെയ്യും?" പിന്നല്ലാഹ്!

"നീ ഒന്നൂടെ വിളിച്ചു നോക്ക്... " ഭീഷണിയുടെ ഒരു ലാജ്ഞ ഇല്ലേ?

ആ എന്തെലും ആവട്ട് ..." താൻ എന്താ ഭീഷണി പെടുത്തുവാണോ ? എന്ന ഇതും കൂടെ കേട്ടോ. .. താൻ താൻ താൻ! എന്താ മതിയോ??? താൻ എന്ത് ചെയ്യും! " അവൾ നേരെ ഇരുന്നു. ..

"നീ ആ ഡോർ തുറന്നിട്ടു തന്നെ അല്ലെ ഉറങ്ങുന്നത്... കാണിച്ചു തരാം ഞാൻ എന്താ ചെയ്യാൻ പോവുന്നെ എന്ന്..." കാൾ കട്ട് ആയി...

മിക്കി ഞെട്ടി. .. ഒരാവശ്യവും ഇല്ലാതെ വരുത്തി വച്ചതാണല്ലോ, ഭഗവാനെ!

അവൾ ഓടി ചെന്ന്, ബാൽക്കണി ഡോർ ലോക്ക് ചെയ്തു. ഒരു ആശ്വാസത്തോടെ നെറ്റി ഡോറിലേക്കു മുട്ടിച്ചു നിന്നു.

പുറകിൽ ആരോ ഉള്ളതായി തോന്നിയാണ് അവൾ പെട്ടന്ന് തിരിഞ്ഞു നോക്കിയത്...

വണ്ടർഫുൾ! കലിപ്പൻ, സംഹാരരുദ്രനായി, തൊട്ടു മുന്നിൽ നിൽക്കുന്നു... എവിടെയാ കുഴി എടുത്തിരിക്കുന്നെന്നു അറിഞ്ഞിരുന്നെങ്കിൽ, നേരെ പോയി അതിൽ അങ്ങ് ഇറങ്ങി കിടക്കയിരുന്നു...

' ഇതെപ്പോ വന്നെന്‍റെ കൃഷ്ണാ! ഇവിടെ നിന്നൊണ്ടാണോ ഇങ്ങേരു ഫോൺ ചെയ്തേ?!?!' 😳😳😳

അവൻ കൈകൾ അവൾക്കിരു വശവും ആയി കുത്തി നിന്നു... അത് പിന്നെ, അങ്ങനെ ആണല്ലോ ചടങ്ങ്... ഹീറോയിന്റെ ഇരുവശവും കൈ കുത്തി നിൽക്കുന്ന ഹീറോ. നമുക്കും കീഴ്‍വഴക്കങ്ങൾ ഒന്നും തെറ്റിക്കേണ്ട. .. അങ്ങനെ തന്നെ നടക്കട്ടെ!

മിക്കി ഒരു വിളറിയ ചിരി ചിരിച്ചു നോക്കി. .. ഇല്ല! ഒരു രക്ഷ ഇല്ല... തറപ്പിച്ചു നോക്കിക്കൊണ്ടു തന്നെ ഇരിക്കുന്നു.

"എപ്പോ വന്നൂ?" വീട്ടിൽ വന്ന വിരുന്നുകാരനോടെന്ന പോലെ, അവൾ ചോദിച്ചു.

ഗോവിന്ദൻകുട്ടി, കുട്ടി മിണ്ടുന്നില്ല...

"ചേട്ടന് കഴിക്കാൻ എന്തെങ്കിലും എടുക്കട്ടേ???" അവൾ ആതിഥേയ മര്യാദ വിടാൻ ഉദ്ദേശമില്ല.

അവൻ ചുണ്ടു കടിച്ചു പിടിച്ചു നിന്നു... ദേഷ്യം കടിച്ചു പിടിച്ചതാവണം.... അതോ ചിരി ആണോ???

"നീ നേരെത്തെ എന്താടി വിളിച്ചേ?"

"ഞാനോ? എപ്പോ?" അയ്യോ! ഇപ്പൊ പെറ്റിട്ട കുഞ്ഞിന്റെ മുഖത്തുള്ള നിഷ്കളങ്കത!!!

"ഡീ..." നീട്ടി ഒരു വിളി!

'കർത്താവേ!!! വിളി കേട്ടാൽ അറിയാം, ഇതെന്നേം കൊണ്ടേ പോവൂ. ..' അവൾ ഉമിനീരിറക്കി.

"അത്... അത് ഞാനൊരു... തമാശയ്ക്കു... ചേട്ടൻ സീരിയസ് ആയെടുത്തോ?" അവൾ വീണ്ടും ചിരിക്കാൻ നോക്കി... അത്ര ശരി ആയില്ല, എന്നാലും ഒരു ചിരി ഒപ്പിച്ചു... വളിച്ചതായി പോയി എന്നേ ഉള്ളു.

"തമാശയ്ക്കണോ നീ വിളിച്ചേ?" അവൻ മീശ ഒന്ന് പിരിച്ചു.

"മ്മ്മ്..." അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ മൂളി.

"മുഖത്തു നോക്കി പറയെടി!!!"

"തമാശയ്ക്കാ... ഇനി ചെയ്യില്ല ... സത്യം!"

അവൻ പെട്ടന്ന് അവളുടെ വാ പൊത്തി, ടീഷർട്ടിന്റെ സ്ലീവ് മേലേക്കാക്കി, തോളിൽ അമർത്തി കടിച്ചു. മിക്കിയുടെ കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു. അവന്റെ കൈയിൽ ഉള്ള അവളുടെ പിടി മുറുകി. കണ്ണൊക്കെ നിറഞ്ഞു തുളുമ്പി... സങ്കടം വന്നിട്ടൊന്നും അല്ല... വേദന എടുത്തിട്ടാ... അമ്മാതിരി കടി അല്ലെ ചെക്കൻ കടിച്ചെ!! അവന്റെ പല്ലിന്റെ പാടിനൊപ്പം, കുറച്ചു ചോരയും പൊടിഞ്ഞിട്ടുണ്ട്...

വീണ്ടും, അവളുടെ മുഖത്തേക്ക് നോക്കി, അവൻ പറഞ്ഞു,"ഇത് മോൾക്ക് ഇമ്മാതിരി തമാശ ഒന്നും തോന്നാതിരിക്കാൻ. ഇനി മറക്കുവോ ?"

അവൾ കണ്ണടച്ച് കാണിച്ചു.

"മറക്കും എങ്കിൽ, ഇപ്പുറത്തു കൂടെ ഒരെണ്ണം തരാം... എന്താ വേണോ?" അവൻ ഒരു ചെറിയ ചിരിയോടെ ചോദിച്ചു.

അവൾ പേടിച്ചു കണ്ണ് മിഴിച്ചു, വേണ്ട എന്ന് തലയാട്ടി...

അവൻ അവളുടെ വാ പൊത്തി വച്ചിരുന്ന കൈ എടുത്തു. മിക്കി തല ചരിച്ചു, അവളുടെ തോളിലേക്ക് നോക്കി, വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി. നല്ല വേദന ഉണ്ടെന്നു അവളുടെ മുഖം കണ്ടാൽ അറിയാം.

"വേദനിച്ചോ?" അവൻ അവളോട് പതിയെ ചോദിച്ചു.

ഇതേവിടെയോ...  ഇന്ന് അവൾ അവനോടു ചോദിച്ചത് പോലെ ഇല്ലേ? അപ്പൊ ഇനി. ...

അതെ... അവൻ അവളുടെ തോളിൽ ഊതി കൊടുത്തു...

എന്തോ ഒരു സുഖം... അതിൽ ലയിച്ചു, അവൾ ഡോറിലേക്കു തല ചാരി വച്ച്, കണ്ണുകൾ അടച്ചു...

കണ്ണ് തുറക്കുമ്പോൾ, അവളെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന സിദ്ധാർത്ഥിനെ ആണ്, അവൾ കണ്ടത്‌.

അയ്യേ! ചമ്മി! അവൾ മിഴികൾ താഴ്ത്തി. ☺️☺️☺️

അവൻ പിന്നെയും മിണ്ടാതെ നിന്നപ്പോൾ, അവൾ എന്താണെന്നു അറിയാൻ തല ഉയർത്തി നോക്കി.

അതെ ചിരിയോടെ തന്നെ നിൽപ്പുണ്ട്.

അവൾ പുരികം ഉയർത്തി, എന്താ എന്ന് ചോദിച്ചു.

അവനും അത് പോലെ തന്നെ തിരിച്ചു കാണിച്ചു. യെന്തിപ്പിതു! കളിക്കുന്നോ!

"എന്തിനാ ഇങ്ങോട്ടു വന്നേ?"

"കണ്ണേട്ടന് മോളെ ഒന്ന് കാണണം എന്ന് തോന്നി... അപ്പൊ ഒന്നും ആലോചിക്കാതെ ഇങ്ങു പോന്നു! എന്തേ?"

"അയ്യടാ!" അവൾ അവനെ തള്ളിമാറ്റിക്കൊണ്ടു, കട്ടിലിനടുത്തേക്കു നടന്നു.

"എന്തേ? എനിക്ക് നിന്നെ കാണാൻ വന്നൂടെ? ഒന്നില്ലെങ്കിലും ഞാൻ കഷ്ടപ്പെട്ട് വളച്ചു, രണ്ടു മൂന്നു കൊല്ലമായി പ്രേമിച്ചോണ്ടു നടക്കുന്ന എന്റെ പെണ്ണല്ലേ!" അവൻ അവളുടെ അടുത്ത് വന്നു, കട്ടിലിൽ ഇരുന്നു.

"ഹ്മ്മ്മ് ഉവ്വ്! ശരണ്യ ചേച്ചി കേൾക്കണ്ട!" അവൾ ചിരിച്ചു.

"അവള് കേൾക്കട്ടെ! എല്ലാവരും കേൾക്കട്ടെ!" അവൻ തിളക്കത്തിലെ ദിലീപിനെ പോലെ പറഞ്ഞിട്ട് ബെഡിലേക്കു മലർന്നു കിടന്നു.

മിക്കി ചിരിച്ചു, "ചേട്ടന് ഇങ്ങനെ ഒക്കെ സംസാരിക്കാൻ അറിയ്യോ?"

അവൻ അതിനു മറുപടി പറയാതെ, തല ഒന്നുയർത്തി അവളെ നോക്കി ചിരിച്ചിട്ട്, വീണ്ടും കിടന്നു.

"ശരിക്കും... എന്തിനാ വന്നേ?"

"ശരിക്കും... വന്നതോ..." അവൻ ബെഡിൽ എഴുന്നേറ്റിരുന്നു. .. അവന്റെ അടുത്തു നിന്നിരുന്ന മിക്കിയെ, ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു, അവനോടു ചേർത്ത് പിടിച്ചു, അവളുടെ ചെവിയിൽ പറഞ്ഞു "എന്റെ കാമുകിയെ ഒന്ന് കാണാൻ! അവളെ കണ്ടു..., അവളെ കെട്ടി പിടിച്ചു ഉമ്മ കൊടുക്കാൻ... ആദ്യം... ധാ ഇവിടെ..." അവൻ അവന്റെ ചൂണ്ടു വിരൽ, അവളുടെ നെറ്റിയിൽ മുട്ടിച്ചു... "പിന്നെ ധാ ഇവിടെ. .." വിരൽ നെറ്റിയിൽ നിന്ന് താഴേക്കു കൊണ്ട് വന്നു, അവളുടെ മൂക്കിൽ തൊട്ടു... "പിന്നെ, ധാ ഇവിടെ!..." ഇപ്പൊ അവന്റെ വിരലുകൾ വന്നു നിൽക്കുന്നത്, അവളുടെ വിറയ്ക്കുന്ന ചുണ്ടുകളിൽ ആണ്...

"ചെയ്യട്ടെ?" അവൻ അവളുടെ കവിളിൽ, അവന്റെ താടി വച്ച് ഉരസി... അവൾ തല വെട്ടിച്ചു. അവൻ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ ശരീരം അവന്റെ കൈകൾക്കുള്ളിൽ ഇരുന്നു വിറച്ചു.

"എന്തെ? വേണ്ടേ?"

തല അപ്പുറത്തേക്കും ഇപ്പുറത്തേക്കും ആക്കി, വേണ്ട എന്ന് പറഞ്ഞു.

"നിനക്ക് അവളുടെ സ്വഭാവം അറിയോ? എന്ത് അറിഞ്ഞിട്ടാ നീ ഇന്ന് അങ്ങനെ ഒക്കെ ചെയ്തേ? അവൾ ഇനി എന്തൊക്കെ കാണിച്ചു കൂട്ടും എന്ന് നിനക്ക് എന്തെങ്കിലും ഐഡിയ ഉണ്ടോ? അവൾടെ അസുഖം മാറ്റാൻ എനിക്ക് അറിയാഞ്ഞിട്ടല്ല... പല കാര്യങ്ങളും ആലോചിച്ചാണ് വേണ്ട എന്ന് വച്ചത്..."

അവൾ ഞെട്ടി... അപ്പോഴത്തെ ഒരു ഓളത്തിന് ചെയ്തതാണ്. .. സത്യം പറഞ്ഞാൽ, കുശുമ്പു കൊണ്ട്... ശരണ്യ അവന്റെ അടുത്ത് ഉള്ളതറിഞ്ഞപ്പോ ഉണ്ടായ ഒരു കുട്ടി കുശുമ്പ്. .. അപ്പൊ വേറെ ഒന്നും ആലോചിച്ചില്ല... ഇനി പണിയാവ്വോ! അവൾ ഓരോന്ന് ആലോചിച്ചു, തല താഴ്ത്തി നിന്നു...

അവളുടെ മനസ്സ് വായിച്ചത് പോലെ, അവൻ അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു,"നീ പേടിക്കാൻ വേണ്ടി പറഞ്ഞതല്ല... കുറച്ചു കൂടെ maturity കാണിക്കണം, പാറൂ നീ! ഇങ്ങനെ എടുത്തു ചാടി  ഓരോന്നു ചെയ്യുന്ന സ്വഭാവം മാറ്റണം. ഇപ്പൊ നീ ചെറിയ കുട്ടിയാ... പക്ഷെ എപ്പോഴും അങ്ങനെ  ആയിരിക്കില്ല! എന്ത് ചെയ്യുന്നതിന് മുൻപും, ആലോചിക്കണം. മനസ്സിലായോ?" അവൻ അവളുടെ കവിളിൽ പതിയെ തട്ടി. അവൾ തലയാട്ടി....

ബട്ട് വെയിറ്റ്! ഒന്ന് റീവൈൻഡ് അടിച്ചേ...!

"എന്താ ഇപ്പൊ എന്നെ വിളിച്ചേ?" അവൾ തല ഉയർത്തി അവനെ നോക്കി.

"പാറൂന്നു!" അവൻ ഒരു കൂസലും ഇല്ലാതെ പറഞ്ഞു.

"അതെന്താ എന്നെ പാറു ന്നു വിളിക്ക്ന്നേ? എന്നെ അച്ഛ മാത്രേ അങ്ങനെ വിളിക്കാറുള്ളു!" അവൾ കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പറഞ്ഞു.

അവൻ അവളെ നോക്കി ചിരിച്ചു.

"മേഘ്‌നാ... മിയ... മിക്കി... പാറു... ഞാൻ കേട്ടിരിക്കുന്ന നിന്റെ പേരുകളിൽ എനിക്കു, നിനക്ക് ഏറ്റവും ചേരുന്ന പേരായി തോന്നിയത് ഇതാ... പാറു! കാന്താരി പാറു" അവന് അവളുടെ നുണക്കുഴിയുള്ള കവിളിൽ പിടിച്ചു വലിച്ചു..
"സ്സ്...സ്സ്‌... ആഹ്" അവൾക്ക് വേദനിച്ചു ഒച്ച ഉണ്ടക്കിയപ്പോ ആണ് അവന് പിടി വിട്ടത്.
അവള് ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി.

"വേദനിച്ചോ, കാന്താരിക്ക്?" അവന് അവളുടെ കവിളിൽ തഴുകി.
അവള് ആ കൈ തട്ടിമാറ്റി...

"പിടിച്ചു വലിച്ചിട്ടു, വേധനിച്ചോ ന്നോ!!! അല്ലാ... ഇങ്ങനെ വായിൽ തോന്നിയ പേരൊക്കെ വിളിക്കാൻ , ഞാൻ എന്താ പബ്ലിക് പ്രോപ്പർട്ടിയോ?"

" പബ്ലിക് അല്ല... പ്രൈവറ്റ് പ്രോപ്പർട്ടി!" അവളുടെ മൂക്കിൽ, ചൂണ്ടു വിരൽ കൊണ്ട് മെല്ലെ തട്ടിക്കൊണ്ടു അവന് പറഞ്ഞു.

"ങ്ങേ???"

"കുന്തം! ഇതിന് ബുദ്ധിയും ബോധവും ഇനി എന്ന് വയ്ക്കാൻ ആണോ!"

"ഓ പിന്നെ!!! എനിക്ക് ആവശ്യത്തിന് ബുദ്ധി ഒക്കെ ഉണ്ടു" അവള് ചുണ്ട് കൂർപ്പിച്ചു, തല തിരിച്ചു നിന്നു.

"നിനക്ക് അനാവശ്യത്തിനു മാത്രേ ബുദ്ധി ഉള്ളൂ! പൊട്ടിക്കാളി!"

"ദേ... വേണ്ട!" അവള് അവന് നേരെ വിരൽ ചൂണ്ടി.

"വിരല് ചൂണ്ടി സംസാരിക്കു ന്നൊ!" അവന് അവളുടെ വിരലിൽ കയറി പിടിച്ചതും, അവള് സോറി പറഞ്ഞു...
അവളെ ഒന്ന് കൂടെ നോക്കി, ചിരിച്ചിട്ട്, അവന് അവളുടെ മേലെ ഉള്ള പിടി വിട്ടു.

അവള് അല്പം നീങ്ങി നിന്നു...

കുറച്ചു നേരം അവർ ഒന്നും മിണ്ടിയില്ല...
അവന് ബെഡിൽ നിന്ന് എഴുന്നേറ്റു...
"അപ്പോ ശരി... ഞാൻ ഇറങ്ങുന്നു! പറഞ്ഞതൊക്കെ ഓർമ്മ ഉണ്ടല്ലോ... എടുത്തു ചാടി ഒന്നും ചെയ്യരുത്... ആലോചിച്ചു ചെയ്യണം. ഇനി എങ്ങാനും ശരണ്യ എന്തെങ്കിലും പ്രശ്നത്തിന് വന്നാൽ, എന്നോട് പറയണം. കേട്ടല്ലോ?"

അവള് തലയാട്ടി.

അവന് ഡോറിന് അടുത്തേക്ക് നടക്കും തോറും, മികിയുടെ നെഞ്ചിനു വെയിറ്റ് കൂടുന്നത് പോലെ തോന്നി. ഓടി ചെന്ന്,  അവനെ ഇറുകെ പുണരാൻ, അവള് കൊതിച്ചു.

പക്ഷേ അ ആഗ്രഹം അങ്ങനെ തന്നെ അവള് മനസ്സിലിട്ടു പൂട്ടി. 

but why??? എന്നാണോ നിങ്ങള് ആലോചിക്കുന്നത്?

' എടുത്തു ചാടി ഒന്നും ചെയ്യരുതെന്ന് അങ്ങേരു പറഞ്ഞു നാക്ക് വായിലിട്ടതെ ഉള്ളൂ... അപ്പോ തന്നെ, ഇമ്മാതിരി എന്തെങ്കിലും കാണിച്ചാൽ, അങ്ങേരു എന്നെ എടുത്തു ചുമരിൽ തേക്കും!'

അവന് ഡോറിനു അടുതെത്തിയിട്ട് തിരിഞ്ഞു നോക്കി. മിക്കി ബെഡിന്റെ അടുത്ത് തന്നെ നിൽക്കുവാണ്...

സിദ്ധാർത്ഥിന്റെ മുഖത്ത് എന്തോ പറയാൻ ഉള്ളത് പോലെ!

അവളെ നോക്കി ഒന്ന് നിന്നിട്ട്, ഒന്നും പറയാതെ അവന് ഡോരു തുറന്നു, പുറത്തേക്കിറങ്ങി, ഡോർ അടച്ചു.

മിക്കി, വല്ലാത്ത ഒരു വിഷമത്തോടെ ബെടിലേക്ക് ഇരുന്നു.

പോവുന്നതിനു മുന്നേ ഒന്നൂടെ കാണാൻ ആയി, ഡോറിന്റെ നേരെ ഓടാൻ തുടങ്ങുമ്പോഴാണ്‌, അ ഡോര് വീണ്ടും തുറന്നു, സിദ്ധാർഥ് അകത്തേക്ക് വന്നത്.

മിക്കിയുടെ കണ്ണുകൾ വിടർന്നു.

"നിന്റെ നെയ്ബറിന്റെ വീട്ടിലെ ലൈറ്റ് ഓൺ ആണ്! ഇപ്പൊ പോയാൽ, ചിലപ്പോ പണി കിട്ടും..." അവള് എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ്, അവന് പറഞ്ഞു.

' അവിടെ ആരും ഇല്ല... ലൈറ്റ് വെറുതെ ഓൺ ആക്കി ഇട്ടിരിക്കുന്നതാ... പിന്നെ ഇപ്പുറത്ത്, പുറക് വശത്ത് കൂടെ പോയാൽ ആരും കാണില്ല...'

ഇൗ രണ്ടു കാര്യവും അവള് അവനോടു പറഞ്ഞില്ല.

അവള് ചിരിച്ചു കൊണ്ട് , ബെഡിലേക്ക് ഇരുന്നു.
അവനും ചെന്നു, shoes ഊരി... ബെടിലേക്കു കയറി, ഹെഡ്‌ബോർഡില്‌ ചാരി ഇരുന്നു.

മിക്കി അവന് എതിർ വശത്തായി, കാൽമുട്ട് മടക്കി വച്ച്, മുട്ടിലേക്ക് തല വച്ച് അവനെ നോക്കി ഇരുന്നു.
അവനും അവളെ നോക്കി ഇരുന്നു.

കുറച്ചു കഴിഞ്ഞു അവള് ചോദിച്ചു, " നമുക്ക് ഒരു മൂവി കാണാം?"

"വേറെ പണി ഒന്നും ഇല്ലല്ലോ... കണ്ട് കളയാം"

അവള് ലാപ്ടോപ് എടുത്തു, അവന് അരികിലേക്ക് ഇരുന്നു.

"ഏതാ കാണാ???" അവള് അവനെ നോക്കി.

"നീ പറ!"

അവള് ആലോചനയിൽ മുഴുകി.

"ഇന്നെങ്ങാനും തീരുമാനം ആകൂവോ?"

"നമുക്ക് അർജുൻ റെഡ്ഡി കാണാം??" അവള് അവസാനം ഒരു movie കണ്ട് പിടിച്ച സന്തോഷത്തിൽ ചോദിച്ചു.

"എടീ... അത് വേണോ??? അത് ശരിയാവില്ല"

"അതെന്താ?"

"അല്ല... അത് ഭയങ്കര റൊമാന്റിക് മൂവി അല്ലേ... "

"അതേ..." മിക്കിക്കു് ഒന്നും മനസ്സിലാവുന്നില്ല!

"നമ്മള് രണ്ടും കൂടെ... ആ മൂവി കണ്ടാൽ... അത് വേണ്ട, പാറൂ... നീ വേറെ ഏതെങ്കിലും പറ..." അവന് ഇരുന്നു തപ്പി കളിച്ചു.

"നമ്മൾ ആ movie കണ്ടാൽ ഇപ്പൊ എന്താ?"

അവന് ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് അന്തം വിട്ടു നോക്കി ഇരുന്നു...

"എന്താ ഒന്നും മിണ്ടാത്തത്?"

"നീ പണ്ട് തൊട്ടേ ഇങ്ങനെ ഒരു മണ്ടി ആയിരുന്നോ എന്ന് ആലോചിക്കൂവയിരുന്നു!"

"ഞാനിപ്പോ എന്ത് മണ്ടത്തരാ അതിനു പറഞ്ഞേ??? അർജുൻ റെഡ്ഡി കാണണം എന്ന് പറയുന്നത്, എങ്ങനാ മണ്ടത്തരം ആവുന്നേ???"

"കാണുന്നത് പ്രശ്നം അല്ല... പക്ഷേ സമയവും സാഹചര്യവും കൂടെ നോക്കണ്ടെ!!"

"സമയത്തിന് എന്താ പ്രശ്നം? 12 മണി ആവുന്നു... സാഹചര്യം... നമ്മൾ happy ആയിരിക്കുന്നു... അപോ എന്താ??"

അവന് ഒരു ദീർഘനിശ്വാസം എടുത്തു.

"പൊന്നു പാറു... മനസ്സിലാക്കൂ!" അവന് ദയനീയം ആയി പറഞ്ഞു... "നീ വല്ല കോമഡി പടവും ഇട്" 

അവള് പിണങ്ങി ഇരുന്നു.

അവസാനം, അവന് തന്നെ ലാപ്ടോപ് വാങ്ങി, ഇൻ ഹരിഹർ നഗർ പ്ലേ ചെയ്തു.

കുറച്ചു നേരം പിണങ്ങി ഇരുന്നെങ്കിലും, പിന്നീട് അവളും മൂവി കണ്ടിരുന്നു.

ആദ്യമായി കാണുന്നത് പോലെ അവർ ആ സിനിമ കണ്ട് കുടുകുടാ ചിരിച്ചു. അവന് പക്ഷേ ചിരിച്ചത് മൊത്തം അവളെ നോക്കിയായിരുന്നു... അവള് മൂവിയിൽ ലയിച്ചിരുന്നാണ് കാണുന്നത്.

ഇടയ്ക്കെപ്പോഴോ, ഉറക്കം വന്നപ്പോൾ, അവള് ഹെഡ് ബോർഡ്‌ലേക്ക് തല ചായിച്ച് വച്ചു.

പിന്നീടെപ്പോഴാണ് അവള് ഉറങ്ങിയെതെന്ന് അറിയില്ല... ഉറക്കത്തിൽ, അവള് സിദ്ധാർത്ഥിന്റെ തോളിൽ ചാരി ആണ് കിടക്കുന്നത് എന്ന് മനസ്സിലായി. അവന് അവളെ ചേർത്തു പിടിച്ചിട്ടുണ്ട് എന്നും. അവൾക്ക് എഴുന്നേറ്റ് മാറാൻ തോന്നിയില്ല. അവനോടു ഒന്നുകൂടെ പറ്റി ചേർന്ന് കിടന്നു.

അവള് ഉണരുമ്പോൾ രാവിലെ ആയിരുന്നു...അവളുടെ അപ്പുറവും ഇപ്പുറവും തലയിണകൾ വച്ച്, കൊച്ചു കുട്ടികളെ പുതപ്പീക്കുന്നത് പോലെ പുതപ്പിച്ചിരിക്കുന്നൂ...

ഇന്നലെ നടന്നത് സത്യം ആണോ സ്വപ്നം ആണോ എന്ന് ഒരു നിമിഷം അവള് ആലോചിച്ചു. തോളിലെ മുറിപ്പാട്, ഒക്കെ യാഥാർത്ഥ്യം ആയിരുന്നു, എന്ന് അവൾക്ക് ഉറപ്പു നൽകി...

ഒരു ചെറു പുഞ്ചിരിയോടെ... അവള് ആ തലയിണയിൽ കെട്ടിപ്പിടിച്ചു, വീണ്ടും കണ്ണുകൾ അടച്ചു കിടന്നു.

###########################
ഇനി അടുത്തൊന്നും, എന്ത് സംഭവിച്ചാലും, ഒരു മതിലു ചാട്ടം ഉണ്ടായിരിക്കുന്നതല്ല, എന്ന് ഏവരെയും അറിയിച്ചു കൊള്ളുന്നു!!! 🚫🧱🚫 🙄🙄🙄 (അടുത്ത ഭാഗം നാളെ ഇതേ സമയം...)

തുടരും
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
രചന: സെഹ്‌നസീബ്

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top