" അനാമിക "
പാർട്ട് : 28
അവളുടെ ചുണ്ടുകൾ അവനെ മാടി വിളിക്കുന്നത് പോലെ തോന്നി... അവളുടെ ചുണ്ടുകളിലേക്ക് ഉള്ള ദൂരം കുറഞ്ഞു കുറഞ്ഞു വന്ന്...
പെട്ടെന്ന് അവരുടെ മേലേക്ക് പുഷ്പങ്ങൾ വന്ന് വീണു...
" ചുറ്റും മറ്റൊന്നും കാണാൻ കഴിയാതെ അവർ മാത്രമായ മായിക ലോകത്ത് അലിഞ്ഞില്ലാതാകാൻ തുടങ്ങിയ അവരിൽ വീണ്ടും പുഷ്പങ്ങളുടെ പെരുമഴ പെയ്യാൻ തുടങ്ങി... "
സുഖമുള്ള ആ ഒരു സ്വപ്നത്തിൽ നിന്നും
യാഥാർഥ്യത്തിലേക്ക് ഞെട്ടി എഴുനേറ്റ അവസ്ഥ ആയിരുന്നു ആമിക്കും, ദേവിനും...
പുഷ്പങ്ങളുടെ ഉറവിടം അനേഷിച്ചപ്പോൾ രണ്ട് പേർക്കും ഞെട്ടൽ അല്ലായിരുന്നു, പകരം മാനം കപ്പൽ കയറിയല്ലോ എന്ന തിരിച്ചറിവായിരുന്നു...
എന്തിന് ഏറെ പറയണം നമ്മുടെ കലിപ്പൻ കഥാനായകൻ ഫ്യൂസ് അടിച്ച് പോയ ബൾബ് കണക്ക് ആയി...
ഇനി എനിക്ക് അങ്ങ് ചത്താലും വേണ്ടുകില്ല ദേവ്... നിന്റെ ഈ ഫ്യൂസ് പോയ നിൽപ്പ് ഈ ജന്മത്തിൽ കാണാൻ കഴിയുമെന്ന് ഞങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചത് അല്ല എന്നും പറഞ്ഞ് കാർത്തിയും, അർജുനും അകത്തേക്ക് കയറി വന്ന്.
ഇനി മിണ്ടാതെ നിന്നാൽ ഇവന്മാർ കൊന്ന് കൊലവിളിക്കും എന്ന് മനസിലാക്കി നമ്മുടെ കഥാനായകൻ കുറച്ചു കലിപ്പ് മോഡ് ഒക്കെയും സെറ്റ് ആക്കി സംസാരിച്ചു തുടങ്ങി...
" എവിടുന്ന് ആടെ... നിനക്ക് ഒക്കെയും ഇത്ര കൃത്യ സമയത്ത് പൂവും, കായും ഒക്കെയും കിട്ടുന്നത്... "
അജു : അപ്പോൾ ഞങ്ങൾക്ക് പൂവ് കിട്ടിയത് ആണോ ഇപ്പോൾ ഇവിടുത്തെ പ്രശ്നം...
കാർത്തി : ഇത്രെയും ശക്തമായ അന്തർധാര പരസ്പരം ഉള്ള സ്ഥിതിക്ക്... നിങ്ങൾക്ക് മര്യാദക്ക് സ്നേഹിച്ചു കൂടെ... ഇത് ഒരുമാതിരി ചന്ത പിള്ളേരുടെ കൂട്ട് ചുമ്മാ രണ്ടും കൂടി ഫുൾ ടൈമ് അടിയും, പിടിയും...
അജു : അടിയും, പിടിയും മാത്രമല്ലലോ കാർത്തി... നീ മെയിൻ ആയിട്ട് വിട്ട് പോയ ഒരു മാറ്റർ ഉണ്ട്, ഇവരുടെ അണ്ടർ ഗ്രൗണ്ട് പരിപാടീസും ശക്തമായി മറ്റൊരു വഴിക്ക് നടക്കുന്നുണ്ടല്ലോ... അല്ലേ ദേവ്...
കാർത്തി : അത് പറഞ്ഞപ്പോൾ ആണ് ഓർത്തത് രണ്ടും കൂടി ചിറഞ് പിടിച്ചു നടക്കുക ആയിരുന്നല്ലോ ഇന്ന് ഈവെനിംഗ്... പെട്ടെന്ന് എങ്ങനെ ആണ് ഈ ട്വിസ്റ്റ് ഉണ്ടായത് കഥയിൽ....
ദേവ് : ഓഹ്... അതോ... ഞാൻ എന്റെ പ്രിയപ്പെട്ട അനു മോൾക്ക് ഒരു നെക്സ്റ്റ് സ്റ്റെപ് ഡോസ് കൊടുത്തത് അല്ലേ...
അജു : നെക്സ്റ്റ് സ്റ്റെപ് ഡോസ്... ഓ...
ദേവ് : ഓഹ്... അതോ... ഒന്ന് ടെസ്റ്റ് അടിച്ചത് ആണ്.. അവളുടെ മനസ്സിൽ ഞാൻ ഉണ്ടെന്ന് എനിക്ക് അറിയാം അവളുടെ കണ്ണിൽ എന്നോട് ഉള്ള പ്രണയവും ഞാൻ തിരിച്ചറിഞ്ഞത് ആണ്... പക്ഷെ അത് എന്റെ തോന്നൽ അല്ല എന്ന് സ്വയം ബോധ്യപ്പെടാൻ വേണ്ടി ആയിരുന്നു ഇന്നത്തെ ചിറഞ് പിടുത്തം...
ദേവ് പതിയെ അവളുടെ ഷോൾഡറിൽ കൂടി കൈ ഇട്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു ഞാൻ കുറച്ചു നേരം നിന്നെ അവോയ്ഡ് ചെയ്തപ്പോഴേക്കും പാതിരാത്രി ആണെന്ന് പോലും നോക്കാതെ നീ വന്നത് കണ്ടോ...
ആമി പെട്ടെന്ന് ദേവിന്റെ കൈകൾ തട്ടി മാറ്റി കൊണ്ട് പറഞ്ഞു അതിന് ഞാൻ നിങ്ങളോട് പ്രേമം മൂത്ത് ഓടി വന്നത് ഒന്നും അല്ല...
ആരോട് ചോദിച്ചിട്ടാണ് എന്റെ എൻഗേജ്മെന്റ് നടത്താൻ തീരുമാനിച്ചത് എന്ന് അറിയാൻ വന്നതാണ്......
ദേവ് : ഒരു ഭർത്താവ് എന്ന നിലയിൽ ഭാര്യയുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുക എന്നുള്ളത് ഒരു ഭർത്താവിന്റെ കടമയല്ലേ മോളെ...
ആമി : ഞാൻ നിങ്ങളോട് എപ്പോഴെങ്കിലും പറഞ്ഞോ എന്റെ ആഗ്രഹം ഇതാണ് നിങ്ങൾ വന്ന് നടത്തി താ എന്ന്...
ദേവ് : എല്ലാം കണ്ട് അറിഞ്ഞു ചെയ്യുന്ന ഭർത്താവിനെ അഭിനന്ദിക്കുന്നതിനു പകരം... ഫോൺ എറിഞ്ഞു കൊല്ലാൻ നോക്കിയ മുതൽ അല്ലേടി നീ...
അജു : ഫോൺ എറിഞ്ഞു കൊല്ലാൻ നോക്കിയോ... ഇത് ഒക്കെയും എപ്പോൾ...
ആമി : ഇങ്ങനെ പോയാൽ നിങ്ങളുടെ അവസാനം അല്ലെങ്കിലും എന്റെ കൈ കൊണ്ട് തന്നെ ആയിരിക്കും...
കാർത്തി : ആക്ച്വലി ഇവിടെ ഇപ്പോൾ എന്താണ് സംഭവിച്ചത്...
ദേവ് : അത് ഒക്കെയും വിശദമായി തന്നെ പറയാം..
അനൂ മോൾ പോയി ചേട്ടന്മാർക്ക് എല്ലാർക്കും ഓരോ കോഫി എടുത്തിട്ട് വായോ...
ആമി : " പിന്നെ...... എന്റെ പട്ടി എടുത്തിട്ട് വരും... "
ദേവ് : "നീ എടുക്കുമോ അതോ നിന്റെ പട്ടി എടുത്തിട്ട് വരുമോ....അത് ഒന്നും എന്നെ ബാധിക്കുന്ന വിഷയമേ അല്ല..."
അഞ്ചുമിനിറ്റിനുള്ളിൽ നീ കോഫി കൊണ്ടുവന്നില്ലെങ്കിൽ ഞാൻ നേരെ ഫോൺ എടുത്ത് പൂജയെ വിളിക്കും... പിന്നെ മോൾ എങ്ങനെയാ, എന്തിനാ ഇങ്ങോട്ട് വന്നത് എന്നൊക്കെ നീ അവരോട് പറയേണ്ടിവരും....
ഇങ്ങേര് അത് അല്ല അതിനപ്പുറവും ചെയ്യും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ആമി തൽക്കാലം പത്തി മടക്കി അടുക്കള ലക്ഷ്യമാക്കി നടന്ന്...
അവളുടെ ആ പോക്ക് കണ്ടിട്ട് ശരിക്കും ത്രിമൂർത്തികൾക്ക് ചിരി സഹിക്കാൻ പറ്റുന്നണ്ടായിരുന്നില്ല.... ഇവളെ മെരുക്കാൻ നിനക്ക് മാത്രമേ പറ്റു ദേവ് എന്ന അജുന്റെ കമന്റിൽ ദേവിന് വല്ലാത്ത സന്തോഷം തോന്നി പക്ഷെ പെട്ടെന്ന് എന്തോ ആലോചിച്ചപോലെ ദേവ് പറഞ്ഞ്...
" ദൈവമേ ഇനി എങ്ങാനും എന്നോട് ഉള്ള കലിപ്പിന് അവൾ വല്ല വിമും കലക്കിയാലോ... "
അജു : അവൾ ആയത് കൊണ്ട് അതിനുള്ള സാധ്യത നീ ഒട്ടും തള്ളി കളയണ്ട മോനെ.....
ദേവ് അപ്പോൾ തന്നെ അടുക്കള ലക്ഷ്യം ആക്കി ഒരു ഓട്ടം ആയിരുന്നു.... പണി ഏത് വഴിക്കാണ് വരുക എന്ന് പറയാൻ പറ്റില്ലല്ലോ...
അവൻ അടുക്കളയിൽ ചെന്നപ്പോൾ കക്ഷി ഓരോന്ന് തപ്പി കൊണ്ട് നിൽകുവാ ഒരു കുസൃതി ചിരിയോടെ അവൻ അവളെ പൊക്കി എടുത്ത് അടുക്കളയുടെ സ്ലാബ് ഇൽ കയറ്റി ഇരുത്തി..
മുഖം ഒരു കൊട്ട വീർത്ത് ഇരിപ്പുണ്ട് കക്ഷിയുടെ... പറ്റിച്ചതിന്റെ ആ പരിഭവത്തിൽ അവളുടെ ഉള്ളിലെ പ്രണയം നിലാ വെളിച്ചം പോലെ തെളിഞ്ഞു കാണാം ദേവിന്...
ദേവ് : ഡി... നിനക്ക് വാങ്ങിക്കുന്നതൊന്നും തിരിച്ചു കൊടുത്തു ശീലമില്ല...
എന്ത് എന്ന അർത്ഥത്തിൽ അവനെ നോക്കിയ ആമിയോട് അവൻ പറഞ്ഞു....
എന്റെ കിസ്സ് മുഴുവൻ വാങ്ങി കൂട്ടിയിട്ട് പേരിന് എങ്കിലും ഒരെണ്ണം നീ തിരികെ തന്നോ...
ആമി : നിങ്ങളോട് ഞാൻ പറഞ്ഞോ എന്നെ വന്ന് കിസ്സ് ചെയ്യാൻ...
ആ പിന്നെ നമ്മൾ ഒക്കെയും എന്ത്, ഫാൻസ് ഉം ഗോപികമാരും നിരന്ന് നിൽക്കുക അല്ലേ... ആരോട് വേണമെങ്കിലും ചോദിച്ചാൽ കിട്ടില്ലേ അങ്ങോട്ട് പോയി ചോദിക്ക്...
ദേവ് : ഞാൻ നിനക്ക് ആണ് തന്നത് എങ്കിൽ ഞാൻ അത് നിന്റെ കയ്യിൽ നിന്ന് തന്നെ തിരികെ വാങ്ങിക്കും...
ആമി : നടന്നത് തന്നെ...
ദേവ് : അനൂ... നീ വെറുതെ എന്നെ വാശിപിടിപ്പിക്കല്ലേ...
എന്ന് പറഞ്ഞ് ദേവ് ആമിയുടെ അടുത്തേക്ക് നീങ്ങിയപ്പോൾ അവൾ പെട്ടെന്ന് സ്ലാബ് ഇൽ നിന്ന് ചാടി ഇറങ്ങി നടക്കാനായി ഒരുങ്ങി....
അപ്പോഴേക്കും അവളുടെ കയ്യിൽ അവന്റെ പിടി വീണു... അവളുടെ കൈകളിലെ പിടി മുറുക്കി കൊണ്ട് അവൻ പതിയെ സ്ലാബിലേക്ക് കയറി ഇരുന്ന്, അവളെ അവന്റെ നെഞ്ചിലേക്ക് വലിച്ചിട്ട്... അവന്റെ കാലുകൾക്ക് ഇടയിലാക്കി അവൻ അവളെ ലോക്ക് ചെയ്തു...
അവളുടെ കൈകളിലെ പിടുത്തം അയച്ചു അവളുടെ കൈവിരലുകൾ സ്വന്തം കൈക്കുള്ളിൽ കോർത്തെടുത്ത്...
" പതിയെ അവളിലേക്ക് മുഖമടുപ്പിച്ച് അവളുടെ ചെവിയിലേക്ക് ഊതി... "
അവളിൽ എന്തൊക്കെയോ വികാരങ്ങൾ ഉണ്ടായത് പോലെ...
ദേവ് : അപ്പോൾ എങ്ങനെയാണ് കിസ്സ് തരുക അല്ലേ... അതോ ഞാൻ നീ ഇവിടെ ഉണ്ടെന്ന് നിന്റെ ഫ്രണ്ട്‌സ്ഇനെ വിളിച്ചു പറയട്ടെ...
എന്നും പറഞ്ഞ് അവൻ ഫോൺ എടുത്ത് പൂജയുടെ നമ്പർ ഡയൽ ചെയ്ത് വിളിക്കാനായി പോയപ്പോൾ
ആമി വേഗം പറഞ്ഞു ഞാൻ തരാം...
ദേവ് : ഫോൺ താഴെ വെച്ച്, അവളോട് പറഞ്ഞ് അങ്ങനെ വഴിക്ക് വാ എന്റെ കൊച്ചെന്നും പറഞ്ഞ് പതിയെ അവൾക്ക് നേരെ മുഖം അടുപ്പിച്ചു...
അവന്റെ കവിളുകൾ കണ്ടപ്പോൾ അവൾക്ക് ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു വന്ന്...
(സ്നേഹം കൊണ്ട് ഒന്നും അല്ലാട്ടോ കറക്റ്റ് ആയിട്ട് അവന് കൊടുക്കാൻ ഉള്ള പണി മനസ്സിൽ തെളിഞ്ഞതിന്റെ പുഞ്ചിരി ആയിരുന്നു അത്.. )
അവളുടെ ചുണ്ടുകൾ അവന്റെ കവിൾ ലക്ഷ്യമാക്കി നീങ്ങി നല്ല ഒന്നാന്തരം ഒരു കടി ആണ് കഥാനായകന് കിട്ടിയത്...
മുപ്പത്തിരണ്ട് പല്ലും അവന്റെ കവിളിൽ തെളിഞ്ഞു കാണാം അപ്പോൾ തന്നെ ആലോചിക്കാല്ലോ എമ്മാതിരി കടി ആണ് കക്ഷിക്ക് കിട്ടിയത് എന്ന്..
പാവം ദേവ് അറിയാതെ നില വിളിച്ചു പോയി... അത് കേട്ട് ഓടി വന്ന ടീംസ് അവരുടെ നിൽപ്പ് കണ്ട് വെറുതെ തെറ്റിദ്ധരിച്ചു...
കാർത്തി : ആഹാ... ബെഡ്‌റൂം റൊമാൻസ് കഴിഞ്ഞു ദേ ഇപ്പോൾ കിച്ചൻ റൊമാൻസ് ഞങ്ങൾ ഇനി എന്തൊക്കെ കാണേണ്ടി വരുമോ ആവോ...
കിച്ചൻ റൊമാൻസ് ഓഹ് ഇതോ എന്നും ചോദിച്ചു പെട്ടെന്ന് ദേവ് സ്ലാബിൽ നിന്ന് ചാടി ഇറങ്ങി...
മുഖത്ത് കൈയും പൊത്തി നിൽക്കുന്ന ദേവിനെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ അവർക്ക് ചിരിയാണ് വന്നത്... എന്തോ കാര്യമായ പണി കിട്ടി നിൽക്കുക ആണെന്ന് മനസിലാക്കി അവർ ചിരി ഉള്ളിൽ ഒതുക്കി...
ദേവ് : ഡി... നീ വല്ല പട്ടിയുടെ ജന്മം ആണോ... പിശാശ്...
ആമി : എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും...
കാർത്തി ദേവിന്റെ കവിളിൽ നോക്കിട്ട് പറഞ്ഞ്... വല്ലാത്ത ചെയ്ത് ആയി പോയി എന്നാലും എന്റെ ആമി...
ആമി : അങ്ങേർക്ക് നല്ല തല്ലിന്റെ കുറവ് ഉണ്ടായിരുന്നു... അത് കൊടുക്കാൻ പറ്റിയില്ല.. എന്നാൽ ഇത് ഇരിക്കട്ടെ എന്ന് കരുതി..
അജു : മതി കളിച്ചോണ്ട് നിന്നത് രണ്ടും കൂടി... സമയം ഒരുപാട് ആയി, അവർ ഉണരുന്നതിന് മുന്നേ ഇവളെ കൊണ്ട് പോയി അവിടെ ആക്കണ്ടേ...
ആമി : ഞാൻ സ്കൂട്ടിയിൽ ആണ് വന്നത്... ഞാൻ തന്നെ തിരിച്ചു പൊക്കോളാം...
ദേവ് : അത് വേണ്ട... നീ കാർത്തിടെ കൂടെ കാർ ഇൽ കയറിക്കോ.. അജു സ്കൂട്ടിയുമായി വന്നോളും..
എന്തോ ആമിക്ക് ദേവിനോട് കൂടുതൽ എതിർക്കാൻ തോന്നി ഇല്ല... അവൻ പറഞ്ഞത് പോലെ അവൾ അവർക്ക് ഒപ്പം പോയി...
അവളെ വീട്ടിൽ ഇറക്കിട്ട് അജു വരാൻ വെയിറ്റ് ചെയ്ത്.. പിന്നെയും വൈകുന്നത് കൊണ്ട് നോക്കിട്ട് വരാം എന്നും പറഞ്ഞ് കാർത്തി കാറുമായി പോയി.. അവൾ അവിടെ തന്നെ വെയിറ്റ് ചെയ്തു.. ഒരു പത്ത് മിനിറ്റ് ഇന് ശേഷം അജു സ്കൂട്ടിയുമായി വന്ന്...
ഇടക്ക് വെച്ച് വണ്ടി ഓഫ് ആയി പോയി അതാണ് വരാൻ വൈകിയത്.. കാർത്തി അവിടെ വെയിറ്റ് ചെയുന്ന് ഉണ്ട് എന്ന് പറഞ്ഞ് അവൻ അവളുടെ കയ്യിലേക്ക് കീ ഏല്പിച്ചു പോകാൻ തുടങ്ങിയപ്പോൾ ആണ് നന്ദുനേയും, പൂജയും കാണുന്നത്...
പൂജ : ഈ കൊച്ചു വെളുപ്പാൻ കാലത്ത് രണ്ടും കൂടി എന്താണ് പരുപാടി... ആക്ച്വലി നിങ്ങൾ തമ്മിൽ എന്താ ബന്ധം...??
പൂജയുടെ അപ്രതീക്ഷിതമായ ചോദ്യത്തിൽ അർജുനും, ആമിയും ഒരേ പോലെ ഞെട്ടി...
നന്ദു : കണ്ട അന്ന് മുതൽ നിങ്ങൾ തമ്മിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയത് ആണ്... വേഗം സത്യം പറഞ്ഞോ...
അർജുൻ പെട്ടെന്ന് തന്നെ ചാടി പറഞ്ഞ് മറ്റെന്നാൾ ഇവളുടെ ബർത്ത്ഡേ അല്ലേ സോ ഒരു സർപ്രൈസ് പ്ലാൻ ചെയ്യാം എന്ന് കരുതി വന്നത് ആണ്..
പൂജ : ഈ വെളുപ്പാകാലത്ത് സർപ്രൈസ് വിശ്വസിക്കാൻ പറ്റുന്ന നുണ വല്ലതും പറ അർജുൻ സാർ.. അത് പോട്ടെ സാർ ഇന് എങ്ങനെ അറിയാം ഇവളുടെ ഡേറ്റ് ഓഫ് ബർത്ത്...??
അർജുൻ : അത് ഞാൻ ഓഫീസ് ഡാറ്റാഇൽ കണ്ട്..
നന്ദു : എന്നിട്ട് ഞങ്ങളുടെ വല്ലതും ഓർമ ഉണ്ടോ ആവോ സാറിന് ??
പൂജ : ബർത്ത്ഡേ ബേബിയോട് തന്നെ ബർത്ത്ഡേ സർപ്രൈസ് ഇനെ കുറിച്ച് സംസാരിക്കും അല്ലേ.. ഫുൾ വെറൈറ്റി ആണെല്ലോ...
അർജുൻ പെട്ട് എന്ന് മനസിലാക്കിയ ആമി പെട്ടെന്ന് അവനോട് പറഞ്ഞ് കാർത്തി വെയിറ്റ് ചെയ്യുക അല്ലേ, അർജുൻ പൊക്കൊളു ഇവരുടെ ചോദ്യങ്ങൾക്ക് ഞാൻ മറുപടി കൊടുത്തോളാം...
അർജുൻ പോയി കഴിഞ്ഞു ആമി അകത്തേക്ക് കയറാൻ പോയപ്പോൾ പൂജ ചാടി മുന്നിൽ നിന്ന് ചോദിച്ചു...
അല്ല എന്താണ് നടക്കുന്നത് ഒന്ന് പറഞ്ഞിരുന്നു എങ്കിൽ ഞങ്ങൾക്കും മനസിലാക്കാമായിരുന്നല്ലോ..
ആമി : എനിക്ക് അറിയാം നിങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടെന്ന്... മറ്റെന്നാൾ എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം നിങ്ങൾക്ക് കിട്ടുന്നത് ആയിരിക്കും...
അത് വരെ എന്നോട് ഒന്നും ചോദിക്കരുത്...
ഇത്രേം പറഞ്ഞ് ആമി കയറി പോയപ്പോൾ നന്ദുന്റെയും, പൂജയുടെയും സകല കിളിയും പറന്ന് പോയി കഴിഞ്ഞിരുന്നു...
നന്ദു : ഡി... ഇവൾക്ക് ശെരിക്കും അർജുൻ സാർ ആയിട്ട് എന്ത് എങ്കിലും കണക്ഷൻ ഉണ്ടാകുമോ?? അത് കൊണ്ടാണോ ഇവൾ ശ്രീ ഏട്ടനുമായി കല്യാണത്തിന് മുന്നേ നാട് വിട്ടത്...
പൂജ : എന്റെ നന്ദു.. നീ ഇത് ഒക്കെയും എന്നോട് ചോദിച്ചാൽ ഞാൻ എങ്ങനെ അറിയാനാ... പോയി വല്ല കവടി നിരത്തി നോക്കേണ്ടി വരും... എന്നാലും ഉത്തരം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല..
നീ വാ ഇവിടെ നിന്ന് മഞ്ഞുകൊള്ളാതെ അകത്തെങ്ങാനും പോകാം..
ആമി സമയം പറഞ്ഞത് കൊണ്ട് കാത്തിരിക്കാൻ അവരും തീരുമാനിച്ചു... കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കാൻ അവരും മെനക്കെട്ടില്ല..
പതിവ് പോലെ ഓഫിസിൽ എത്തിയെങ്കിലും നല്ല തിരക്ക് ആയതിനാൽ ആർക്കും പരസ്പരം ഒന്ന് കാണാൻ പോലും ഉള്ള സമയം കിട്ടി ഇല്ല..
ഈവെനിംഗ് ആയപ്പോൾ അവൾ ചെയ്ത് കൊണ്ടിരുന്ന പ്രൊജക്റ്റ് ഇന്, പഴയ റെക്കോർഡ്‌സ് ആവിശ്യം ആയി വന്നത് കൊണ്ട് ആമി അത് എടുക്കാൻ റെക്കോർഡ് റൂമിലേക്ക് പോയി...
എന്നാൽ ദേവിന്റെ അസ്വസ്ഥത കണ്ട് കാർത്തി ചോദിച്ചു എന്താടാ എന്ത് പറ്റി നിനക്ക്....
ദേവ് : എന്തോ മനസ് ഭയങ്കര ഡിസ്റ്റർബേഡ് ആയത് പോലെ.. വേണ്ടപെട്ട ആർക്കോ എന്തോ സംഭവിക്കാൻ പോകുന്നത് പോലെ ഒരു തോന്നൽ..
അജു : ചുമ്മാ ഓരോന്ന് ആലോചിച്ചു കൂട്ടിയിട്ട് ആണ്... നിനക്ക് വേണ്ടപ്പെട്ടവർ എല്ലാം നിന്റെ കൺമുൻപിൽ തന്നെ ഇല്ലേ...
എങ്ങനെ ഒക്കെ സമാധാനപെടുത്താൻ അവർ ശ്രെമിച്ചിട്ടും ദേവിന്റെ മനസ്സിൽ വീർപ്പുമുട്ടൽ കൂടിക്കൂടിവന്ന്....
ആമി റെക്കോർഡ് റൂമിൽ നിന്ന് ഫയൽ എടുത്ത് പുറത്തേക്ക് നടക്കാൻ തുടങ്ങിയതും പുറകിൽ നിന്ന് ആരോ അവളുടെ വായ് പൊത്തി പിടിച്ചു...
പേടിച്ച് കയ്യിൽ ഇരുന്ന ഫയൽ മുഴുവൻ താഴേക്ക് വീണ്... ശ്വാസമെടുക്കാൻ പോലും അവൾ വല്ലാതെ ബുദ്ധിമുട്ടുക ആയിരുന്നു...
തുടരും......
( അങ്ങനെ ഇന്ന് മുതൽ കലാശക്കൊട്ടിന് ഉള്ള തുടക്കം ആണ്... കൂടി പോയാൽ ഇനി മൂന്നോ, നാലോ പാർട്ട് കൂടി മാക്സിമം.. ഇനി ഉള്ള ദിവസത്തിൽ എന്നും പാർട്ട് ഉണ്ടാകും.. അങ്ങനെ അനാമികകും, എനിക്കും നിങ്ങളോട് വിട പറയാൻ സമയം ആയി.. തുടക്കം നിങ്ങൾ തന്ന സപ്പോർട്ട് ഈ അവസാന ഭാഗങ്ങളിലും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു... അപ്പോൾ അഭിപ്രായങ്ങൾ പോന്നോട്ടെ... )
രചന : ശിൽപ ലിന്റോ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....