യാമി💝2️⃣5️⃣
ഭാഗം❤️25
കാര്യമറിയാതെ അവൻറെ പിടിയിൽ നിന്നും കുതറി യാമി താഴേക്ക് ഊർന്നിറങ്ങി...
കൂർപ്പിച്ച് ഒന്ന് നോക്കിയ ശേഷം അവനെ കടന്ന് മുന്നിലേക്ക് നടന്നതും ആദി ഓടിച്ചെന്ന് അവൾക്ക് മുന്നിൽ തടസ്സമായി വീണ്ടും നിന്നു...
എന്താ ആദി നിനക്ക് വേണ്ടത്.. നിൻറെ കളി കുറച്ച് കൂടുന്നുണ്ട്...
യാമി പറയുന്നത് ശ്രദ്ധിക്കാതെ മുന്നിലേക്ക് ചുവടുകൾ വെച്ചവൻ അവൾക്ക് അരികിലേക്ക് നടന്നടുത്തു...
മുന്നോട്ട് അവൻ അടുക്കുംതോറും പിന്നിലേക്ക് യാമിയും നടന്നു മാറി... സ്ലാബിന്റെ തിട്ടയിൽ തട്ടി അത് അവസാനിപ്പിച്ചതും.. ഇനി എന്ത് എന്ന ഭാവത്തിൽ ആദി അവളെ നോക്കി...
പകച്ചു നിന്ന യാമിക്ക് നേരെ ചിരിയോടെ മുഖം അടുപ്പിച്ചു ആദി കാതിൽ മെല്ലെ പറഞ്ഞു..
"യദു അങ്കിൾ പിറകിൽ നിൽപ്പുണ്ട്... അതുകൊണ്ട് ബാക്കിയുള്ളതിൻറെ കൂടെ തൽക്കാലം മോൾ ഇതുകൂടി ക്ഷമിക്ക്"
പറഞ്ഞു തീർന്നതും ചുണ്ടുകൾ പതിയെ കാതിനു പിന്നിലായി മുത്തി....
ചുംബന ചൂടിൽ പറഞ്ഞത് ഒന്നും ശ്രദ്ധിക്കാതെ യാമിയുടെ കണ്ണുകൾ പതിയെ അടഞ്ഞു.. അതുവരെ എതിർത്തു നിന്ന അവളുടെ കൈകൾ പതിയെ അവന്റെ ഷർട്ടിൽ പിടിമുറുക്കി..
അവളിലെ മാറ്റം കുസൃതിയോടെ നോക്കി കാണുന്നതിനൊപ്പം പിറകിൽ യദു ഉണ്ടെന്ന ബോധം അവനെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ട് വന്നു...
അയാൾക്കുള്ള മറുപടി എന്നോണം യാമിയെ വീണ്ടും ദേഹത്തേക്ക് ചേർത്തുനിർത്തി അവളുടെ തോളിൽ തല ചേർത്തവൻ നിന്നു...
പാത്രം താഴെ വീണ് ഉണ്ടായ ശബ്ദം ശ്രദ്ധിച്ചാണ് രണ്ടാളും അകന്ന് മാറിയത്..
പിന്നിലേക്ക് നോക്കിയ ആദി ഒരു നിമിഷം ഞെട്ടി... പ്രതീക്ഷിച്ച ആൾക്ക് ഒപ്പം പപ്പയെയും മമ്മയെയും കൂടി കണ്ടവനൊന്ന് ചമ്മി...
ജീനയുടെ കണ്ണുകൾ ഇതൊക്കെ കണ്ട് ഇപ്പൊൾ പുറത്ത് ചാടും എന്ന നിലയിലും...
വാണി ആകട്ടെ മുഖം തിരിച്ചു നിൽക്കുകയാണ്....
നേരത്തെ കണ്ടതിനൊപ്പം ഇത് കൂടി ആയപ്പോൾ അവർക്ക് നന്നേ ദേഷ്യം വരുന്നുണ്ടായിരുന്നു...
"മമ്മാ.. ഞങ്ങൾ ഭക്ഷണം കഴിക്കുകയായിരുന്നു..."
പല്ലുറുമ്മി ദേഷ്യത്താൽ വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന യശോധറിനെ കാര്യമാക്കാതെ ആദി കഴിച്ചുകൊണ്ടിരുന്ന പാത്രം ഉയർത്തി കാട്ടി ജീനയോട് പറഞ്ഞു..
"ഇതെന്താ ഒരു പാത്രത്തിൽ?"
ജീന തിരക്കി
"മമ്മയ്ക്ക് അറിയാലോ ഞങ്ങൾ ഒന്നിച്ചാണ് കഴിക്കുന്നതെന്ന് "
പറഞ്ഞശേഷം ആദി നോക്കിയത്
യാമിയെയാണ്..
യാമിയുടെ കണ്ണുകൾ മറ്റൊന്നും ശ്രദ്ധിക്കാതെ ഭയത്തോടെ യശോദറിൽ തന്നെ ആയിരുന്നു...
അയാളും അവളെ കൊല്ലാനുള്ള ദേഷ്യത്താൽ തിരികെ നോക്കുന്നുണ്ട്...
രണ്ടാളുടെയും മുഖഭാവത്തിൽ നിന്നും കാര്യം മനസ്സിലായ ആദി തോളിലൂടെ കയ്യിട്ട് അവളെ ചേർത്ത് പിടിച്ചു മുഖം തനിക്ക് നേരെ തിരിച്ചു ഒന്നുമില്ലെന്ന് കണ്ണുകൾ അടച്ചു കാട്ടി പറഞ്ഞു...
"നല്ല രീതിയിൽ തന്നെയാണല്ലോ മാധവ് നീ നിൻറെ മകനെ വളർത്തിയിരിക്കുന്നത്.. എന്ത് ധൈര്യം ഉണ്ടായിട്ടാണ് ഇവൻ ഇവിടെ കയറി ഈ തോന്നിവാസം ഒക്കെ കാണിച്ച്ക്കൂട്ടി കൊണ്ടിരിക്കുന്നത്...
ഇതാണോ നിങ്ങൾ പഠിപ്പിച്ചുകൊടുത്ത ഇവൻറെ സംസ്കാരം?"
യദുവിൻറെ അലർച്ച കേട്ട് വാണി ഭയന്നെങ്കിലും ജീനയുടെയും മാധവന്റെയും മുഖത്ത് ചെറിയൊരു ചിരി മാത്രമായിരുന്നു...
"ധൈര്യമല്ല യദു.. അത് അവൻറെ അവകാശം..
ഒന്നാമത് ഈ ഫ്ലാറ്റ് അവൻ സ്വന്തമായി വാങ്ങിയതാണ്... അതുകൊണ്ട് അവനോട് ഇവിടെനിന്ന് ഇറങ്ങിപ്പോകാൻ പറയാൻ ഞങ്ങൾക്ക് പോലും അവകാശമില്ല..
രണ്ട്, അവൻ കൈവെച്ചതും കെട്ടിപിടിച്ചതും ഒക്കെ അവൻറെ പെണ്ണിനെ..
ഇതിൽ നമുക്ക് രണ്ടുകൂട്ടർക്കും ഒന്നും ചെയ്യാനാകില്ല...
പിന്നെ നീ ഇൗ പറഞ്ഞ സംസ്കാരം.. വളർത്തിയതിന്റെ മേന്മ..അതൊക്കെ നീ എന്താണോ നിൻറെ മകളെ പഠിപ്പിച്ച് അത് തന്നെയാണ് ഞാൻ എൻറെ ചെറുക്കനെയും പഠിപ്പിച്ചിരിക്കുന്നത്
കാലം ഒരുപാട് മാറിയില്ലേടോ?
പിള്ളേരെ അവരവരുടെ വഴിക്ക് വിട്..
യാമി അവളുടെ ഇഷ്ടത്തിന് ജീവിക്കട്ടെ...
ഇതിൻറെ പേരിൽ വീട്ടിൽ പെണ്ണുങ്ങൾ മാത്രം ഉള്ള സമയം നോക്കി വന്നു വിരട്ടുന്നതും, ഭീഷണി മുഴക്കുന്നതും ഒക്കെ നാറിയ ഏർപ്പാടാണ്...
യശോദർ എന്റെ സുഹൃത്ത് ആയതുകൊണ്ടല്ല.. യാമി നിൻറെ മകൾ ആണല്ലോ എന്ന് ഓർത്ത് തൽക്കാലം ഞാൻ അത് ക്ഷമിക്കുകയാണ്...
ഇനി ഇതുപോലെ എനിക്ക് പറയാൻ ഒരു അവസരം താൻ ഉണ്ടാക്കരുത്...."
മാധവിൻറെ സംസാരം കേട്ടതും ആദിക്ക് ഉള്ളിൽ ചിരി നിറഞ്ഞു...
തിരികെ ഒന്നും പറയാതെ നിൽക്കുന്ന യദുവിനെ നോക്കിയ ശേഷം ജീന യാമിയോടായി പറഞ്ഞു..
"മോള് വന്നേക്ക്... ആന്റി പോവാണ്...
നിന്നെ അങ്ങോട്ടേക്ക് വിളിക്കാൻ കൂടിയാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്..."
ചിരിയോടെ യാമി തലയാട്ടിയെങ്കിലും യദുവിനെ നോക്കുമ്പോൾ അവളുടെ ഉള്ളിൽ ഭയം നിറയുന്നുണ്ടായിരുന്നു..
അവർ രണ്ടാളും പോയതും ആദി യാമിയിലുള്ള പിടിവിട്ട് യദുവിനരികിലെത്തി ഒച്ച താഴ്ത്തി പതിയെ പറഞ്ഞു...
"പപ്പാ വലിയ മഹാമനസ്കൻ ആയതുകൊണ്ട് എല്ലാം ക്ഷമിക്കും..
ഞാൻ അങ്ങനെയല്ല.. നിങ്ങൾക്ക് പെണ്ണുങ്ങളെ കരയിക്കുന്നത് ഒരു ഹരമായിരിക്കും..
പപ്പ കാരണം പോലും ഒന്ന് കണ്ണു നിറഞ്ഞു കണ്ടിട്ടില്ലാത്ത എൻറെ മമ്മയെയാണ് നിങ്ങൾ ഇന്ന് കരയിച്ചത്...
അതിനുള്ള സമ്മാനം ഞാൻ തന്നെ തരാം..
പക്ഷേ അതിനു മുൻപേ ഒന്നു കൂടി പറയണം..
എതിർക്കാനോ തല്ലുണ്ടാക്കാനോ ആണ് ഉദ്ദേശമെങ്കിൽ മോള് ഇന്നുമുതൽ അപ്പുറത്തെ ഫ്ളാറ്റിൽ എൻറെ കൂടിയാകും താമസം.."
"നിൻറെ ഈ അഹങ്കാരത്തിന് അധികനാൾ ആയുസ്സുണ്ടായിരിക്കില്ല... ഒരുങ്ങി ഇരുന്നോ നീ..
ഇവളെ കൂടെ കൊണ്ടു പോകാതെ ഈ വീട് വിട്ട് ഞാൻ പോകുമെന്ന് നീ കരുതുകയും വേണ്ട..."
യാശോദർ അവനു നേരെ വിരൽ ചൂണ്ടി ഒച്ചത്തിൽ പറഞ്ഞു....
"തീരെ ഇല്ല.."
അയാളുടെ ഭീഷണിക്ക് മുൻപിൽ തെല്ലിട പതറാതെ ആദി ചിരിച്ചു നിന്നു..
ശേഷം തിരികെ യാമിക്ക് അരികിലെത്തി അവളുടെ കൈപിടിച്ച് മുന്നോട്ടു നടന്നു..
യശോധറിന് അരികിലെത്തിയതും മിഴിച്ചു നിന്ന യാമിയെ ആദി രണ്ടു കൈകളാൽ എടുത്ത് ഉയർത്തി...
"ഡാ.."
അലറിയ യദുവിനെ നോക്കി ആദി വീണ്ടും പറഞ്ഞു..
"ചെയ്യാൻ കഴിയുന്നത് എന്താണെന്ന് വെച്ചാൽ എത്രയും വേഗം ചെയ്യ് ഡാഡി... മരുമോൻ മുറിയിൽ ഉണ്ടാകും.."
കയ്യിലിരുന്ന് കുതറാൻ ശ്രമിച്ച യാമിയെ കലിപ്പിൽ ഒന്ന് നോക്കിയതും അവള് അടങ്ങി...
യദുവിനെയും മാറിനിൽക്കുന്ന വാണിയെയും വകവയ്ക്കാതെ യാമിയുമായി മുറിയിലേക്ക് അവൻ നടന്നു..
ഉള്ളിൽ കടന്നതും കാലുകൾ കൊണ്ടവൻ കതക് ആഞ്ഞു ചവിട്ടി അടച്ചു..
തൻറെ മുഖത്തിനു നേരെ ഏറ്റ പ്രഹരം കണക്കെ യശോദർ തല വെട്ടിച്ചു കണ്ണുകളടച്ചു നിന്നു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
"എൻറെ ദൈവമേ... നടു ഒടിഞ്ഞു...."
അവളെ ബെഡ്ഡിലേക്ക് ഇട്ടുകൊണ്ട് ആദി നടുവിന് കൈകൊടുത്തു നിവർന്ന് നിന്നു പറഞ്ഞു..
"എന്തു മുടിഞ്ഞ കനം ആടി നിനക്ക്..."
യാമി തലയറഞ്ഞു ചിരിക്കുന്നത് കണ്ടതും ആദിയും അവളുടെ ചിരിയിൽ പതിയെ പങ്കുകൊണ്ടു..
കട്ടിലിനു ഒരറ്റത്തായി അവനും.. മറുവശത്തായി അവളും ചാഞ്ഞു ഇരിപ്പുറപ്പിച്ചു...
"ഇനി എന്തായാലും എൻറെ അനുവാദം ഇല്ലാതെ തന്തപ്പടി നിന്നെ ഇവിടുന്ന് കൊണ്ടുപോകില്ല "
ആദി ചിരിച്ചു...
"മനസ്സിൽ നല്ല പേടിയുണ്ട് ആദി ഇപ്പോഴും...
നിൻറെ ധൈര്യത്തിലാണ് ഞാൻ എല്ലാത്തിനും കൂടെ നിൽക്കുന്നത്...
ഡാഡിയുടെ മുഖത്ത് നോക്കുമ്പോൾ തന്നെ കയ്യും കാലും വിറയ്ക്കുന്നു..."
"നിൻറെ ഈ പേടിയാണ് പുള്ളിയുടെ വിജയം..
അഭിപ്രായം തുറന്നു പറയാനുള്ള ധൈര്യം നീ കാണിച്ചിരുന്നെങ്കിൽ ഇപ്പോൾ മാസത്തിൽ നാല് തവണ വീതം യു.എസ്സിൽ പോയി വന്നേനെ..
അതെങ്ങനെയാ നല്ല ബെസ്റ്റ് ഒരമ്മയും അതിനേക്കാൾ ബെസ്റ്റ് മോളും.."
ആദി അവളോട് കളിയായി പറഞ്ഞു...
മറുപടി ഇല്ലാതിരിക്കുന്ന യാമിക്ക് അരികിലേക്ക് ആദി അടുത്തതും അവൾ കൈയ്യുയർത്തി തടഞ്ഞു..
"ഒരടി അകലത്തിൽ ഇരുന്നാൽ മതി... നിനക്ക് രണ്ടു ദിവസമായി വിളച്ചിൽ ഒരല്പം കൂടുതലാണ്...
ഇതിപ്പോൾ വന്നുവന്ന് കളി ഏതാണ് കാര്യം ഏതാണെന്ന് അറിയാൻ പറ്റാത്ത അവസ്ഥയായി"
"ഓക്കേ.."
പറഞ്ഞിട്ട് ,വന്നതിനേക്കാൾ വേഗത്തിൽ തിരികെ ആദി പിറകിലേക്ക് പോകുന്നത് കണ്ടതും യാമി ചിരിച്ചു
"അല്ല ആദി... നമ്മൾ എന്തിനാ ഇതിനുള്ളിൽ കയറി ഇരിക്കുന്നത്.."
യാമി സംശയം അവനോട് തിരക്കി..
"അതപ്പോൾ എൻറെ മോൾക്ക് ഇനിയും മനസ്സിലായില്ല?"
ഇല്ലെന്ന് യാമി തലയാട്ടി...
"എങ്കിൽ ഏതാനും കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ഇതിൻറെ റിസൾട്ട് നമുക്ക് കിട്ടും.. ഒരു പെർഫെക്ഷനു വേണ്ടി നീ വേണമെങ്കിൽ ചെറുതായി ഒന്ന് മയങ്ങി ക്കോ...
ഞാനെൻറെ കൊച്ചു ഫ്രണ്ടിനെ ഒന്ന് വിളിക്കട്ടെ രണ്ട് ദിവസമായി ആളുടെ വിവരം അറിഞ്ഞിട്ട്..."
എന്നിട്ടും കാര്യം മനസ്സിലാകാതെ ഇരിക്കുന്ന യാമിയെ നോക്കി ചിരിച്ചു കൊണ്ട് വീഡിയോ കോൾ ഓണാക്കി ആദി അന്നയെ വിളിച്ചു...
ചാരി അവരുടെ സംസാരം കേട്ടിരുന്ന യാമിയുടെ കണ്ണുകൾ കുറച്ചുനേരങ്ങൾക്ക്ശേഷം പതിയെ അടഞ്ഞു...
ഫോൺ വെച്ച ശേഷം ആദി നോക്കുമ്പോൾ കാണുന്നത് കട്ടിലിൻ പടിയിൽ ചാരിയിരുന്ന് ഉറങ്ങുന്ന യാമിയെ യാണ്...
അവൾക്ക് അരികിലെത്തി ഒച്ചയുണ്ടാക്കാതെ അവനും ഇരുന്നു..
മുഖത്തേക്ക് പാറി വീണ മുടിയിഴകൾ ഒതുക്കിവെച്ച് അവൻ അവളിലേക്ക് തന്നെ മിഴികൾ ഊന്നി ഇരുന്നു...
"എത്ര കാലം ഇനി കാത്തിരിക്കണം പെണ്ണെ ഇഷ്ടമാണെന്ന് ഒരു വാക്ക് നിൻറെ വായിൽ നിന്നും കേൾക്കാൻ.."
പതിയെ പറഞ്ഞതിനൊപ്പം ചിരിയോടെ അവളുടെ മടിയിലേക്കവൻ തല ചേർത്തു കിടന്നു...
സ്വപ്നങ്ങളുടെ പറുദീസയിൽ സ്വയം മറന്നവൻ പതിയെ നിദ്രയെ പുൽകി....
മഞ്ഞു മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന മലനിരകൾ..
മേഘ കൂട്ടങ്ങൾ കയ്യെത്തുന്ന അകലെ എന്ന് തോന്നുംവിധം ചുറ്റും നിറഞ്ഞു നിൽക്കുന്നു....
പ്രണയത്തിൻറെ താഴ്‌വര എന്നോ..
കൺമുന്നിലെ സ്വർഗ്ഗം എന്നോ വിശേഷിപ്പിക്കാം അവിടുത്തെ....
വിജനമായ പ്രദേശത്ത് രണ്ടുപേർ മാത്രം..
ഒരാൾക്ക് മറ്റൊരാൾക്ക് ചൂടു പകർന്നു കൊണ്ട് ഒറ്റ കമ്പിളിക്കുള്ളിൽ പുണർന്നിരിക്കുന്നു..
പെട്ടെന്ന് ഞെട്ടിയുണർന്ന യാമി താൻ കണ്ട സ്വപ്നത്തെ കുറിച്ചാണ് ആലോചിച്ചത്..
പെൺകുട്ടിക്ക് തൻറെ അതേ മുഖച്ഛായ ആയിരുന്നു..
പക്ഷേ കൂടെയുള്ള ആളുടെ മുഖം വ്യക്തമായിരുന്നില്ല..
നെറ്റിലൂടെ വിരലുകൾ ഓടിച്ചു കുനിഞ്ഞതും തൻറെ മടിയിൽ കിടക്കുന്ന ആദിയെയാണ് കണ്ടത്..
മുഖം ശാന്തമായിരുന്നു..
ഉറങ്ങുമ്പോഴും ചിരി നിറഞ്ഞു നിൽക്കുന്ന ചുണ്ടുകൾ..
ഇടയ്ക്കിടെ കൺപോളകൾക്ക് മുകളിലൂടെ ചലിക്കുന്ന കൃഷ്ണമണികൾ തെളിഞ്ഞു കാണാം...
നെറ്റിയിലേക്ക് പാറി വീണ മുടി ഒതുക്കി അവൾ അവിടെ പതിയെ ചുണ്ടുകൾ ചേർത്തു മുത്തി...
"താങ്ക്യൂ ആദി..."
നെറ്റിയിൽ നനുത്ത സ്പർശം അറിഞ്ഞതും ആദി പതിയെ കണ്ണുകൾ തുറന്നു...
തന്നെ തന്നെ നോക്കിയിരിക്കുന്ന യാമിയെ കണ്ടതും അവൻ മടിയിൽ നിന്നും ചാടി എഴുന്നേറ്റു...
"അയ്യോ സോറിയടോ"
"സാരമില്ല ബസ്സിലുള്ള കടം അങ്ങനെ വീടി..."
യാമി ഒന്ന് ചിരിച്ച ശേഷം മറുപടി കൊടുത്തു..
ആദി തല കുമ്പിട്ടിരുന്നു പാതിയിൽ മുറിഞ്ഞ തൻറെ സ്വപ്നത്തെ കുറിച്ച് ഓർത്തു..
"ശ്ശേ... എങ്കിലും തന്നെ മാത്രമേ കണ്ടുള്ളൂ... ആരായിരിക്കും തനിക്കൊപ്പം ഉണ്ടായിരുന്ന ആ പെൺകുട്ടി?"
"എന്താ ആദി"
ആലോചനയോടെ ഇരിക്കുന്ന ആദിയെ നോക്കി യാമി തിരക്കി
"ഏയ് ഒന്നുമില്ല എന്തോ ഒരു സ്വപ്നം കണ്ടു..
ഓർമ്മ കിട്ടുന്നില്ല ഇപ്പൊൾ..."
"ഓ അതാണോ? അല്ല.. അന്ന മോൾ വിളിച്ചിട്ട് എന്ത് പറഞ്ഞു "
യാമി തിരക്കി
"ഹാ... നിന്നോട് പറയാൻ മറന്നു... വരുന്ന സൺഡേ മോളുടെ ബർത്ത് ഡേ ആണ് നമുക്ക് തകർക്കണം കേട്ടോ..
അപ്പാർട്ട്മെന്റിൽ ഉള്ള എല്ലാവരെയും വിളിച്ച് ഒരു ഗ്രാൻഡ് പാർട്ടി തന്നെ അറേഞ്ച് ചെയ്യണം എന്നാണ് എൻറെ ആഗ്രഹം.."
"നല്ല ഐഡിയ ആദി.. ഞാൻ കൂടെ കാണും..."
യാമിക്കും ആവേശമായി
"എങ്കിൽ ശരി ഞാൻ ഇറങ്ങുകയാണ്...
നീ സമയം പോലെ ഇവിടുത്തെ ബാക്കി പ്രോഗ്രാമുകൾ ഒക്കെ തീർത്തിട്ട് അങ്ങോട്ടേക്ക് പോരെ..."
അർത്ഥം വെച്ച് പറഞ്ഞുകൊണ്ട് ആദി എഴുന്നേറ്റു..
"ഇവിടെ ഇനി എന്ത് പ്രോഗ്രാം ആരുടെയെങ്കിലും ബർത്ത് ഡേ ആണോ?"
"സാധ്യത ഇല്ലാതെ ഇല്ല...
പക്ഷേ പ്രോഗ്രാം കഴിയുമ്പോൾ മാത്രമേ അറിയൂ അത് ഏതു ഡേ ആണെന്ന്... ഞാൻ വരട്ടെ.. ബൈ...."
ചിരിയോടെ വാതിൽ തുറന്ന് ആദി ഇറങ്ങി...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
വാതിൽ തുറന്ന ഒച്ച കേട്ടതും സെറ്റിയിൽ ഇരിക്കുകയായിരുന്ന യശോദറും വാണിയും ഒന്നിച്ച് തല ഉയർത്തി നോക്കി....
കൈ രണ്ടും മുകളിലേക്ക് ഉയർത്തി ആദി ഒന്ന് മൂരി നിവർന്നു...
"ഹോ വല്ലാത്ത ക്ഷീണം പോയൊന്ന് എണ്ണ തേച്ച് കുളിക്കട്ടെ.."
പുറത്തേക്ക് ഇറങ്ങും മുൻപേ തുറന്നിട്ട ഷർട്ടിന്റെ മേൽ ബട്ടൺ തിരികെ ഇട്ടുകൊണ്ട് രണ്ടാളെയും നോക്കാതെ ആദി മുന്നോട്ട് നടന്നു...
പുറത്തെ വാതിലിനടുത്ത് എത്തും മുൻപേ യദു അവനു മുൻപിൽ കയറി തടസ്സമായി നിന്നു...
"പന്ന **@#& മോനേ.."
ആദിയുടെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് അയാൾ വിളിച്ചു..
"ഹാ.. വിടങ്കിളെ...
ഇപ്പോൾ മനസ്സിലായില്ലേ.. നിങ്ങളുടെ ഒരു ആഗ്രഹവും നടക്കാൻ പോകുന്നില്ലെന്ന്..
ഒരു നവീനും ഇനി ഞാൻ അവളെ വിട്ടു കൊടുക്കില്ല... മനസ്സും ശരീരവും കൊണ്ട് എന്നെ ഒന്നായവരാണ് ഞങ്ങൾ...
ഇനി നിയമത്തിൻറെ വഴി പോയാൽ പോലും ഞങ്ങൾക്ക് അനുകൂലമാകുള്ളൂ തീരുമാനങ്ങൾ...
ഇപ്പോൾ എന്തായാലും നാണക്കേട് കേൾക്കുന്നില്ല... വെറുതെ ഷോ ഇറക്കി എന്നെക്കൊണ്ട് വേണ്ടാത്തതൊന്നും ചെയ്യിക്കാൻ നിൽക്കണ്ട.."
ഷർട്ടിൽ ഉള്ള യദുവിനെ പിടി ശക്തിയിൽ വിടുവിച്ച് കരഞ്ഞിരുന്ന വാണിയെ കൂടി ഒന്ന് നോക്കിയശേഷം ആദി പുറത്തേക്കിറങ്ങി...
യദു സെറ്റിലേക്ക് എല്ലാം തകർന്നവനെപ്പോലെ ചാഞ്ഞിരുന്നു...
അൽപ നേരത്തിനു ശേഷം ഉയർന്നിരുന്നു എന്തോ ആലോചനയിൽ പല്ലുകൾ ഞെരിച്ച് അമർത്തി...
നന്നേ വിയർത്തിരുന്ന അയാളെ കാൺകെ വാണിയും വല്ലാതെ ആയി...
ദേഷ്യത്തോടെ വാണി എഴുന്നേറ്റ് യാമിയുടെ മുറി ലക്ഷ്യമാക്കി നടന്നു...
(തുടരും...)
ശ്രുതി❤️
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....