യാമി 💝2⃣3⃣
ഭാഗം❤️23
"ഡാഡി നിർത്ത്!!...പറയാൻ ഉള്ളത് ഒക്കെ എന്നോട് മതി... ഞങൾ തമ്മിൽ ഇഷ്ടത്തിൽ ആണ്..
ലിവിങ് റിലേഷനിലും"
ആരുടെയും മുഖം നോക്കാതെ വിളിച്ച് പറയുമ്പോഴും ആദിയില് ഉണ്ടായ ഞെട്ടൽ മാത്രം അവള് തിരിച്ച് അറിഞ്ഞു...
"അതെന്താ ഇവൻ അറിയാതെ ആണോ നിങ്ങള് ഒന്നിച്ച് ജീവിക്കുന്നത്?"
ആദിയെ നോക്കിയ ശേഷം യശോദറിന്റെ ഒച്ച വീണ്ടും ഉയർന്നു...
യാമിയുടെ കണ്ണുകൾ അപേക്ഷയായി ആദിയിൽ എത്തി.....
"അവള് പറഞ്ഞതൊക്കെ സത്യമാണ് അങ്കിൾ... തമ്മിൽ ഇഷ്ടത്തിൽ ആണ്...ഒന്നൊന്നര മാസം ആയി റിലേഷനിൽ ആയിട്ട്... ഞങൾ രണ്ടാളും വേറെ ലീഗലി മാരീഡ് അല്ലാത്തത് കൊണ്ട് ലിവിങ് റിലേഷൻ ഷിപ്പ് ഇല്ലീഗലും ആകുന്നില്ല....
"ടി...!!!! "
ഇവൻ എന്റെ മുഖത്ത് നോക്കി വായിൽ തോന്നിയത് ഇത്രയും വിളിച്ചു പറയാൻ അവസരം ഉണ്ടാക്കി കൊടുത്തത് നീ അല്ലേ..
നീ ഇതൊക്കെ പറയുന്നത് ആരോടാണെന്ന് ബോധം ഉണ്ടോ?"
പല്ലുകൾ ഞെരിച്ചു പറഞ്ഞ ശേഷം യാമിയെ തല്ലാനായി ഉയർത്തിയ കൈകളിൽ ആദി കയറി പിടിച്ചു..
"ആദി... നീ എന്താ കാണിക്കുന്നത് വിട്.. അതെന്റെ ഡാഡി ആണ്...
തല്ലി കൊല്ലാൻ ആണ് ഉദ്ദേശിച്ച് വന്നതെങ്കിൽ അങ്ങനെ ആകട്ടെ..."
ആദിയെ പിടിച്ചു തള്ളി കൊണ്ട് യാമി ഇടയിൽ കയറി പറഞ്ഞു...
ശേഷം തിരിഞ്ഞു യശോദറിനോടായ്,
" ഇനിയും ഡാഡിയുടെ വാക്ക് കെട്ട് നവീനോട് ഒത്തൊരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല...
അതിനെന്നേ നിർബന്ധിക്കുകയും വേണ്ട"
അവള് കരഞ്ഞു കൊണ്ട് ഉള്ളിലേക്ക് കയറി പോയി...
യശോദർ കൈ നീട്ടി ആ ദേഷ്യം തീർത്തത് വാണിയുടെ മുഖത്ത് ആയിരുന്നു...
മുടി കുത്തിന് പിടിച്ചു അവളെ ദേഹത്തേക്ക് അടുപ്പിച്ചു കൊണ്ടയാൾ പറഞ്ഞു..
"അവളെ ഞാൻ ഇവിടുന്നു കൊണ്ട് പോകും..
അത് ഏത് @&"'@#& മോൻ എതിര് നിന്നാലും... "
വാണിയുടെ കരച്ചിൽ കേട്ട് തടയാൻ ചെന്ന ആദിക്ക് നേരെ ചൂണ്ടു വിരൽ ഉയർത്തി അയാള് ദേഷ്യത്തിൽ പറഞ്ഞു..
"എന്റെ ഭാര്യയും മോളെയും തല്ലാനും കൊല്ലാനും എനിക്ക് അവകാശം ഉണ്ട്....മേലിൽ ഇനി ഇതിൽ ഇടപെട്ട് പോകരുത്..ഇറങ്ങി പോടാ ഇവിടുന്ന്..."
"ആദ്യം പറഞ്ഞത് വാസ്തവം... നിങ്ങളുടെ ഭാര്യയെയും മകളെയും തല്ലാനും കൊല്ലാനും നിങ്ങളിൽ ഉള്ള അവകാശത്തെ ഞാൻ നിഷേധിക്കുന്നില്ല..
പക്ഷേ നിൽക്കുന്നത് എന്റെ വീട്ടിൽ ആണെന്ന് ഇറങ്ങി പോകാൻ പറയുമ്പോൾ ഒന്ന് ഓർത്താൽ നന്ന്...
സ്വന്തം മകളുടെ മനസറിയാത്ത എന്ത് അഛനാടോ നിങ്ങള്..."
പറഞ്ഞ ശേഷം മുറിക്ക് പുറത്തേക്ക് ഇറങ്ങി ആദി ഡോറ് ആഞ്ഞു വലിച്ചടച്ചു...
തലയ്ക്ക് കൈ താങ്ങി യശോദർ സെറ്റിയിലേക്ക് ഇരുന്നു പോയി...
"യദു.. നമുക്ക് യാമിയൊട് സംസാരിക്കാം...
അവള് അങ്ങനെ ഒന്നും ചെയ്യില്ല... എനിക്ക് ഉറപ്പുണ്ട്...
നമ്മളെ വേദനിപ്പിക്കുന്നത് ഒന്നും ചെയ്യാൻ യാമിക്ക് കഴിയില്ല....നമ്മൾ വളർത്തിയ മോൾ അല്ലേ അവള്..
അവള് ദേഷ്യത്തിന്റെ പുറത്ത് പറഞ്ഞത് ആകും...."
തളർന്നുള്ള അയാളുടെ ഇരിപ്പ് കാൺകെ വാണി അടുത്ത് ഇരുന്നു അയാളുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു...
"മതിയടി നിൻറെ അഭിനയം.. അവൾക്ക് ഇത്ര ദിവസവും എല്ലാ ഒത്താശയും ചെയ്തു കൊടുത്ത് കണ്ടവന്റെ കൂടെ അഴിഞ്ഞാടാൻ വിട്ടത് ഇൗ നീ തന്നെ അല്ലായിരുന്നോ?..
എന്നിട്ട് ഇപ്പൊൾ എന്റെ മുന്നിൽ കള്ള കണ്ണീർ കാണിക്കുന്നു....
എന്നോട് പറയാതെ എല്ലാം മറച്ചു പിടിച്ചപ്പോൾ ഓർത്തില്ലെ മോൾ വഴി തെറ്റി പോകും എന്ന്...
ഞാൻ ഇനി തറവാട്ടിൽ ഉള്ളവരോട് എന്ത് പറയും...എന്റെ മോൾ ഒരുത്തന്റെ കൂടെ പൊറുതി തുടങ്ങി എന്നോ...
അതിലേ ഭേദം ഞാൻ മരിക്കുന്നത് തന്നെ ആണ്.."
അയാള് കൈ കൊണ്ട് തലയിൽ ശക്തമായി അടിക്കുന്നത്തിനൊപ്പം പറഞ്ഞു..
"യദു...എന്താ കാണിക്കുന്നത്... "
വാണി അയാളുടെ കൈ പിടിച്ചു ശക്തിയിൽ മാറ്റിയ ശേഷം ചോദിച്ചു...
അവളെ ആഞ്ഞ് പിറകിലേക്ക് തള്ളി കൊണ്ട് യശോദര്‍ ചാടി എഴുനേറ്റു...
"എന്റെ കണ്ണിൽ പൊടി ഇടാൻ ഉള്ള അവളുടെ പുതിയ എന്തേലും പരുപാടി ആണ് ഇതെങ്കിൽ...
പോയി അവളോട് പറഞ്ഞേക്ക്... കൊന്നു കുഴിച്ച് മൂടും തള്ളയെയും മോളെയും എന്ന്...
കുടുംബത്തിൽ ആണേലും സമൂഹത്തിൽ ആണേലും യാശോദർ വാര്യത്തിന് ഒരു നിലയും വിലയും ഉണ്ട്..
അത് ഇല്ലാതായാൽ ഞാൻ ഉണ്ടാകില്ല പിന്നെ...
മറിച്ച് അവനും അവളും ചേർന്ന് എന്നെ ചതിക്കുവാണെന്ന് ഞാൻ കണ്ട് പിടിച്ചാൽ പിന്നെ ഒരു കാരണം ചോദിക്കലും കാര്യം പറച്ചിലും ഉണ്ടാകില്ല..."
മുറി തുറന്നു പുറത്തേക്ക് ഇറങ്ങി പോകുന്നതിനു മുൻപേ അയാള് പറഞ്ഞു...
കതകിനു മറവിൽ നിന്നും ഇത് ഒക്കെ കേൾക്കുകയായിരുന്ന യാമി വാണിയുടെ ഉള്ളിലേക്ക് ഉള്ള വരവ് മനസ്സിലാക്കി കണ്ണുകൾ തുടച്ചു കൊണ്ട് അകത്തേക്ക് കയറി...
"യാമി..!"
പതിവിലും വിപീതമായി വാണിയുടെ സ്വരം കടുത്തിരുന്നു...
തിരിഞ്ഞു നോക്കാതെ മേശ തലപ്പിൽ പിടിച്ചു നിന്ന യാമിയെ ദേഷ്യത്തിൽ വാണി പിടിച്ചു തിരിച്ചു നിർത്തി...
കൈ വീശി കരണത്ത് ഒരു അടി ആയിരുന്നു ആദ്യം.. ശേഷം കെട്ടി പിടിച്ചു കരഞ്ഞു...
ഒരു നിമിഷത്തിന് ശേഷം പിടി വിടുവിച്ചു അവളുടെ ഇരു തോളിലും കുലുക്കി ചോദിച്ചു..
"എന്താ യാമി പറഞ്ഞത് ഒക്കെ..
ഇതൊക്കെ നല്ലത് ആണോ?
മോൾ തന്നെ ആലോചിച്ച് നോക്ക്...
ഒന്നും വേണ്ട നമുക്ക്... നവീനും ആദിലും ആരും വേണ്ട..
ഇൗ നശിച്ച നാട്ടിൽ നിന്നും പോകാം..തിരികെ ബാംഗ്ലൂരേക്ക് തന്നെ പോകാം..
ഡാഡിയെ ഞാൻ പറഞ്ഞു മനസിലാക്കാം.."
ഒരു പുച്ഛത്തോടെ ആണ് വരുണിയുടെ കൈകൾ തന്നിൽ നിന്നും യാമി തട്ടി മാറ്റിയത്...
"നശിച്ച നാടോ.. യാമി എന്താണെന്ന് എനിക്ക് മനസ്സിലാക്കി തന്ന നാടാണ് ഇത്...
പിന്നെ...ഇരുപത്തി അഞ്ച് വർഷം ആയി പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ട് നടകാത്ത എന്ത് കാര്യം ഡാഡി യോട് പറഞ്ഞാണ് ഇനി മമ്മ നടത്താൻ പോകുന്നത്..."
"നീ എന്നോട് തർക്കിക്കാൻ വരണ്ട യാമി..
വിവാഹം പോലും കഴിക്കാതെ ഒരു പയ്യനോപ്പം ഒന്നിച്ച് താമസിക്കുക എന്ന് പറയുന്നത് തെറ്റ് തന്നെ ആണ്..."
"വിവാഹം ചെയ്ത് ഇത്ര വർഷ കാലം ഒന്നിച്ച് ജീവിച്ച നിങ്ങളിൽ നിന്ന് ഞാൻ എന്ത് പഠിപ്പിച്ചു മമ്മ....
ലിവിംഗ് റിലേഷൻഷിപ്പ് ഒക്കെ ഇപ്പൊൾ സാധാരണം അല്ലേ...മമ്മ ഇത്ര സില്ലി ആയി ചിന്തിക്കുന്നത് കൊണ്ടാണ്... ഞങ്ങൾക്ക് പരസ്പരം മനസ്സിലാക്കാൻ കഴിയുന്നുണ്ട്..."
കണ്ണുകൾ താഴേക്ക് ഊന്നി ആണ് യാമി പറഞ്ഞത്
"ഇത് നാടാണ്... ബാംഗ്ലൂർ അല്ല...ഇൗ വക തോന്യവാസങ്ങൾ ഞാൻ സമ്മതിച്ചു തരില്ല..."
"മമ്മയുടെയും ഡാഡിയുടേയും സമ്മതം എനിക്ക് ആവശ്യം ഇല്ലെങ്കിലോ...
ഞാൻ പറഞ്ഞില്ലേ വർഷങ്ങളായി വെറും ഒരു താലി യുടെ പേരിൽ മാത്രം ഒന്നിച്ച് ജീവിക്കുന്ന നിങ്ങളെക്കാൾ എത്രയൊ ഹാപ്പി ആണ് ഞങൾ.... പ്ലീസ്...ഉപദ്രവിക്കരുത് എന്നെ എന്റെ വഴിക്ക് വിട്ടേക്ക്..."
"പ്രായത്തിന്റെ എടുത്തു ചാട്ടത്തിൽ പറ്റി പോകുന്ന തെറ്റ്.. ജീവിതാവസാനം വേറെ ഒരു വേദന ആകരുത് മോളെ.. മമ്മയ്ക്ക് പറ്റിയത് പോലെ...
അത് കണ്ട് വളർന്നവൾ ആണ് നീ... ആ നീ ഇങ്ങനെ ഒരു തെറ്റ് ചെയ്യില്ല.. ഞാൻ വളർത്തിയ മോൾ ആണ്.."
"അല്ല മമ്മ.. എനിക്ക് ഇന്ന് ലോകത്ത് ആരെക്കാളും വിശ്വാസം ആദിയെ തന്നെ ആണ് ഹൃദയത്തില് തൊട്ട് ആണ് ഞാൻ പറയുന്നത്... മമ്മ സത്യം..."
"ഞാൻ വിശ്വസികകുന്നില്ല യാമി..
ഞങ്ങളെ തോൽപ്പിക്കാൻ ചെയ്യുന്നത് ആണ് നീ ഇതൊക്കെ...അങ്ങനെ വല്ലതും ആണെന്ന് ഡാഡി അറിഞ്ഞാൽ പിന്നെ എന്താ ഉണ്ടാകുക എന്ന് പറയാൻ കൂടി അറിയില്ല എനിക്ക്...
നമുക്ക് തിരികെ പോകാം മോളെ..മമ്മ പറയുന്നത് കേൾക്കൂ.."
നിഷേധ ഭാവത്തിൽ തല ആട്ടുമ്പോൾ യാമിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
വൈകുന്നേരം ഗാർഡനിൽ ഇരിക്കുകയായിരുന്നു ആദി..കൂടെ അന്ന മോളും ഉണ്ട്...
വെയില് നാളങ്ങൾ പതിയെ മങ്ങി തുടങ്ങി...
തണൽ മരങ്ങൾ ആ നാളങ്ങൾ ഏറ്റു വാങ്ങി അവർക്കായി നിഴൽ വിരിക്കുന്നും ഉണ്ട്....
എന്തോ ആലോചനയിൽ ആയിരുന്ന ആദിക്ക് അരികിലെത്തി യാമിയും ഇരുന്നു...
അവളുടെ സാമീപ്യം അറിഞ്ഞിട്ടും അവൻ പ്രതികരിച്ചില്ല...
അന്ന മറ്റു കുട്ടികൾക്ക് ഒപ്പം കളിക്കാനായി ഇതിനകം എഴുനേറ്റു പോയി..
"താങ്ക്സ് ആദി...ഒരുപാട് ഒരുപാട്..."
പതിയെ അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു....
"അപ്പൊൾ പ്ലാൻ സക്സസ് ആണ്...."
അവൻ തിരക്കി...
"തീർച്ചയായും... പക്ഷേ.. ഇപ്പോഴും വിറയൽ മാറിയിട്ട് ഇല്ല...
ഡാഡി വിശ്വസിക്കും എന്ന് വിചാരിച്ചത് പോലും ഇല്ല...
ഞാൻ ആദ്യമായാണ് ആദീ, ഡാഡിയൊട് എതിർത്ത് സംസാരിക്കുന്നത്...പാവം മനസ്സ് ഒരുപാട് വിഷമിക്കുന്നുണ്ടാകും... മമ്മയും.."
യാമിയുടെ സങ്കടം അവനു മനസ്സിലാക്കാൻ സാധിക്കുമായിരുന്നു...
"നിനക്ക് തോന്നുന്നുണ്ടോ അവർ രണ്ടാളും വിശ്വസിച്ചെന്ന്?"
"അതെന്താ നീ അങ്ങനെ പറഞ്ഞത്..."
"നിൻറെ അപ്പന് കാഞ്ഞ ബുദ്ധി ആണ്... നീയും ഞാനും ബാംഗ്ലൂർ വച്ച് കണ്ടിട്ട് പോലും ഇല്ലെന്ന് അങ്കിളിനു അറിയാം..ഒരു റിലേഷനില് ആക്കാൻ മാത്രം ഉള്ള സമയം ഇവിടെ വന്നിട്ട് ആയില്ലെന്നും ഊഹിക്കാൻ സാധാരണ ബുദ്ധി ഉള്ള ഒരാൾക്ക് പറ്റും.. അപ്പൊൾ കുരുട്ടു ബുദ്ധി ഉള്ള നിൻറെ തന്തപടിക്കോ?"
"ആദി എന്താ പറഞ്ഞു വരുന്നത്?"
"അയാള് നിന്നെ പൂട്ടാൻ ഉള്ള എട്ടിന്റെ പണി ആയിട്ട് ആകും വരാൻ പോകുന്നത് നോക്കിക്കോ"
അവൻ പറഞ്ഞതിന്റെ പൊരുൾ തെല്ലൊരു നേരത്തെ യാമിയുടെ ചിന്തകള് തന്നെ ഉത്തരം നൽകി...
"ആദി എന്തെങ്കിലും ചെയ്തേ പറ്റൂ... പോകും വരെ എങ്ങനെ എങ്കിലും എനിക്ക് പിടിച്ചു നിൽക്കണം"
"ഒരു അഭിനയം ആക്കാതെ നമുക്ക് ഇതങ്ങു കാര്യം ആക്കിയാലോ?"
അവളുടെ കണ്ണുകളിൽ നോക്കി അവൻ ചോദിച്ചു...
പ്രതീക്ഷ ആയിരുന്നു ആ കണ്ണുകളിലും.. എങ്കിലും മറച്ചു പിടിച്ചു തന്നെ അവള് തിരക്കി...
"എങ്ങനെ?"
വീണ്ടും ഒരു നിമിഷം കൂടി പാഴാക്കാതെ അവളെ ഇടം കൈയ്യാൽ ഇടുപ്പിൽ പിടിച്ചു ദേഹത്തേക്ക് അവൻ വലിച്ച് അടുപ്പിച്ചു..
കാര്യം മനസ്സിലാകും മുൻപേ ആദിയുടെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു...
എതിർക്കാൻ കഴിഞ്ഞില്ലെങ്കിലും ഉള്ളിലുള്ള പതർച്ച അടക്കാൻ അവള് പാട്പെട്ടു...
"ആദി..."
എന്തോ പറയാൻ സന്തോഷത്തോടെ തുടങ്ങിയ യാമി യുടെ ചുണ്ടുകളിൽ ചൂണ്ടു വിരൽ വച്ചവൻ തടഞ്ഞു കൊണ്ട് പറഞ്ഞു..
"ഐ ലവ് യൂ....
ഐ നീഡ് യൂ ബൈ മൈ സൈഡ് ഫോർ എവർ"
നിറഞ്ഞു നിന്ന അവന്റെ കണ്ണുകളിൽ ഒഴുകുന്ന പ്രണയം യാമിക്ക് കണ്ടില്ലെന്ന് ഭാവിക്കാൻ കഴിഞ്ഞില്ല....
"യാമി!!!! "
അവള് തിരികെ എന്തോ പറഞ്ഞു തുടങ്ങും മുൻപേ പിറകിൽ നിന്നും യശോദർ അലറി വിളിച്ചു കൊണ്ട് അടുത്തു....
അയാളെ കണ്ടതും അവളിൽ ഉള്ള ആദിയുടെ പിടി ഒന്നു കൂടി മുറുകി...
കൈ നീട്ടി ദേഷ്യത്തിൽ അവളെ അടിക്കും മുൻപേ ആദി തടഞ്ഞിരുന്നു...
"ഇതൊരു പബ്ലിക് പ്ലേസ് ആണ്... ആളുകൾ ഒക്കെ ശ്രദ്ധിക്കും.. വെറുതെ ഒരു സീൻ ഉണ്ടാക്കി നാറാൻ നിൽക്കണ്ട അങ്കിൾ.. ഞാൻ തൊട്ടതും ചുംബിച്ചതും എന്റെ പെണ്ണിനെ..."
വാശിയിൽ അയാളിൽ തന്നെ കണ്ണുകൾ ഉറപ്പിച്ച് അവളുടെ ഇടുപ്പിൽ പിടിച്ച് വീണ്ടും ആദി യാമിയെ ദേഹത്തേക്ക് വലിച്ച് അടുപ്പിച്ചു...
"നീ കുറിച്ചു വെച്ചോ.. ഇവളായി നിന്നെ തള്ളി പറഞ്ഞു എന്റെ ഒപ്പം വരുന്ന ഒരു ദിവസം ഉണ്ടാകും...
അതിനു വേണ്ടി ആണ് യശോദറിന്റെ ഇനിയുള്ള കാത്തിരുപ്പ്...."
പകയോടെ അയാള് ഒച്ച താഴ്ത്തി പറഞ്ഞു..
"തീർച്ചയായും കാണാം..."
ആദി ആ വെല്ലുവിളി ചിരിയോടെ സ്വീകരിച്ചു...
"വാടി ഇവിടെ"
യാമിയുടെ കൈ പിടിച്ച് വലിച്ചു അവനിൽ നിന്നും വേർപെടുത്തി ഫ്ലാറ്റ് ലഭ്യമാക്കി യശോദർ നടന്നു...
"അങ്കിൾ ഒരു മിനിറ്റ്..."
അവന്റെ വിളി കേട്ട് ദേഷ്യത്തിൽ അയാള് തിരിഞ്ഞു നോക്കി സംശയത്തിൽ നിന്നു...
ചിരിയോടെ യാമിയും...
യാമിയെ വീണ്ടും യശോദറിന്റെ കൺമുന്നിൽ വച്ച് തന്നെ അയാളുടെ എതിർപ്പിനെ വക വയ്ക്കാതെ അവളെ കയ്യാൽ പിടിച്ചു മാറ്റി നിർത്തി പതുക്കെ പറഞ്ഞു..
"അപ്പൊൾ എങ്ങനാ നമ്മൾ തുടങ്ങുവല്ലെ..."
അവള് ചിരിയോടെ തലയാട്ടി..
"എങ്ങനെ ഉണ്ടായിരുന്നു എന്റെ പെർഫോർമൻസ്?
ഇന്ന് കിട്ടിയ ഉമ്മ തൽക്കാലം നീ പണ്ടുള്ള ഒരു കടം തിരികെ തന്നെന്ന് കരുതിക്കോ...
ബാക്കി ഇനി വരാൻ ഉള്ളത് ഒക്കെ നമുക്ക് സൗകര്യം പോലെ വീതിച്ച് എടുക്കാം..."
പതിയെ മങ്ങിയ ചിരി കണ്ടു കൊണ്ട് തന്നെയവൻ തുടർന്നു...
"ഇപ്പൊൾ മനസ്സിലായോ എന്റെ മോൾക്ക് കളി എങ്ങിനെ കാര്യം ആക്കാം എന്ന്..അങ്ങേര് ഒന്നര മണിക്കൂർ കൊണ്ട് പിറകിൽ വന്നു നിൽപ്പുണ്ടായിരുന്നു...
അപ്പൊൾ ശരിക്കും നമ്മളും ഒന്ന് അഭിനയിക്കണ്ടെ...
നിൻറെ അച്ഛൻ തന്നെ ആ കിഴങ്ങനെ കൊണ്ട് കെട്ടിക്കാതെ നിന്നെ യു.എസ്സിൽ വിടും...അത് വരെ ഇൗ ആദി നിൻറെ കൂടെ ഇത് പോലെ ഉണ്ടാകും..."
"അത് അഭിനയം ആയിരുന്നിലെങ്കിൽ എന്ന് ഒരു നിമിഷം എങ്കിലും ഞാൻ ആഗ്രഹിച്ചു ആദി.."
"മ്.."
ഉള്ളിൽ മാത്രം അവനോടായി പറഞ്ഞു കൊണ്ട് അവനുള്ള മറുപടി മൂളൽ മാത്രമായി ഒതുക്കി തെളിച്ചം ഒട്ടും ഇല്ലാത്ത ഒരു ചിരിയോടെ അവള് യശോദറിനൊപ്പം ഫ്ലാറ്റിലേക്ക് നടന്നു...
(തുടരും..)
ശ്രുതി❤️
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യണേ....
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....