യാമി💝2️⃣2️⃣
ഭാഗം❤️22
"യാമി"
ആദിയുടെ വിളി കേട്ടതും യാമി തിരിഞ്ഞുനോക്കി..
"ഞാൻ നിന്നോട് ഒരു കാര്യം പറയാൻ പോവുകയാണ്..
നമുക്കിടയിൽ ഇന്നു വരെ സംസാര വിഷയം ആകാത്ത ഒരു കാര്യം...
കേട്ട ശേഷം ഉള്ള നിൻറെ തീരുമാനം..
അതിനി എന്തായാലും എന്നോട് തുറന്നു പറയണം..."
ആദ്യത്തെ ഒരു പതർച്ച പറയുമ്പോൾ അവനിൽ ഉണ്ടായിരുന്നു...
"സത്യത്തിൽ ഞാൻ ഓർത്ത് ഇരിക്കുകയായിരുന്നു..
കുറച്ച് ദിവസമായി ഉപദേശങ്ങൾ ഒക്കെ സാർ വളരെ കുറയ്ക്കുന്നുണ്ടല്ലോ എന്ന്...
ഇത്ര ദിവസത്തെയും കൂടെ ചേർത്ത് വച്ചിട്ട് പറ
ആർ. ജേ. ആദിൽ.. കേൾക്കാൻ ഞാൻ റെഡി ആണ്"
വീണ്ടും പറയാൻ കഴിയാത്ത വണ്ണം എന്തോ ഒരു ബുദ്ധിമുട്ട് വന്നു അവനിൽ നിറഞ്ഞു കണ്ടു മനസ്സിലാക്കിയതും.. യാമി തിരക്കി..
"എന്താണ് ആദി ഒരു ഇത്...
ഇത് വരെ നമുക്കിടയിൽ ഉണ്ടായിട്ടില്ലാത്ത ഒരു മുഖവുര"
ചിരിയോടെ അവൾക്ക് അരികിലേക്ക് വീണ്ടും അവൻ അടുത്തു..
"യാമി.. ഒരു ഒളിച്ചു കളി ആയിരുന്നു ഇത് വരെ നമുക്ക് രണ്ടാൾക്കും ഇടയിൽ.... അത് ഇനി വേണ്ട... എനിക്ക് നിന്നെ..."
പറഞ്ഞു തുടങ്ങിയതും ആദി യുടെ ഫോൺ ബെല്ലടിച്ചു...
"മമ്മ യാണ്.."
പറഞ്ഞ ശേഷം അവൻ ഫോൺ ചിരിയോടെ ചെവിയോട് ചേർത്തു...
"ആ.. മമ്മ..."
മറുപുറത്തു നിന്നും ജീന പറയുന്ന കാര്യങ്ങൾ ഒട്ടും സുഖകരമല്ലാത്ത രീതിയിലാണ് ആദി കേട്ടുകൊണ്ടിരുന്നത്..
അവൻറെ മുഖ വ്യത്യാസം കാൺകെ യാമിക്കും കാര്യങ്ങൾ അത്ര നല്ലതല്ല എന്ന് തോന്നിത്തുടങ്ങി....
"യാമി"
ഫോൺ വെച്ച ശേഷം അവൻ വിളിച്ചെങ്കിലും അവൾ പ്രതികരിച്ചില്ല...
" യാമി നമുക്ക് ഉടനെ തിരികെ പോകണം"
ഇപ്പോഴും അവൾ മൗനമായിരുന്നു..
"നിനക്ക് പോകാനുള്ള ഡേറ്റ് വന്നിട്ടുണ്ട്...
മമ്മ പറയുന്നത് പ്രതീക്ഷിച്ചതിലും അത് നേരത്തെ ആണെന്നാണ്.. "
"മ്"
യാമി മൂളി
"പിന്നെ വരുണി ആൻറിയും, അങ്കിളും വീട്ടിൽ ഉണ്ടത്രേ... താൻ എനിക്കൊപ്പം ഉണ്ടെന്ന് അവർ അറിഞ്ഞു...
നമുക്ക് ഉടനെ തിരികെ പോകണം യാമി.."
പറയുമ്പോൾ പിൻവശം ചേർത്ത് കയ്യിൽ ഒളിപ്പിച്ചു പിടിച്ചിരുന്ന റോസാപുഷ്പം അവന്റെ വിരലുകൾക്ക് ഉള്ളിൽ ഞെരിഞ്ഞു അമർന്നിരുന്നു..
"നവീൻ വന്നിട്ടുണ്ടോ കൂടെ?"
യാമിയുടെ ചോദ്യം പെട്ടെന്നായിരുന്നു
"മ്.."
ഒരു മൂളലിൽ ആദി മറുപടി പറഞ്ഞു..
"നീ എന്താണ് പറയാൻ വന്നത്?"
അവസാന പ്രതീക്ഷയോടെ യാമി ആദിയെ നോക്കി..
"അതെന്തോ മറന്നുപോയി....."
നെറ്റിയിൽ വിരലുകൾ ഓടിച്ചു പറഞ്ഞശേഷം ആദി ബൈക്കിന് അരികിലേക്ക് നടന്നു ..
കടൽ ശാന്തമായിരുന്നില്ല... അവളുടെ മനസ്സ് പോലെ...
ഇതുവരെ ലഭിച്ച സന്തോഷങ്ങൾ ഒക്കെ കരിനിഴൽ വീണു മറയാൻ പോകുന്നത് അവള് കണ്ണുകളടച്ച് അകകണ്ണിൽ തെളിവോടെ കണ്ടു...
തിരികെയുള്ള യാത്രയിൽ രണ്ടാളും മൗനമായിരുന്നു...
യാമിയുടെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടാകണം
ആദിയും കൂടുതൽ അവളെ ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചില്ല...
ഹോട്ടലിൽ എത്തി തിരികെ പോകാനുള്ള ബാഗുകൾ ഒക്കെ രണ്ടാളും പെട്ടെന്നുതന്നെ റെഡിയാക്കി...
പെട്ടെന്ന് ഒരു ആവശ്യം എന്നല്ലാതെ കാര്യങ്ങളൊന്നും അവിടെ ആരോടും പറഞ്ഞതുമില്ല...
അവരുടെ സന്തോഷം കൂടി കെടുത്തണ്ട എന്ന് കരുതി...
മടക്കയാത്ര ബസ്സിൽ ആയിരുന്നു....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫
അടുത്തദിവസം ഉച്ചയോടുകൂടി രണ്ടാളും കൊച്ചിയിൽ എത്തി ചേർന്നു...
വെളിച്ചമില്ലാത്ത യാമിയുടെ മുഖം കാണുമ്പോൾ ഒക്കെ അവളിലെ മാനസികസമ്മർദ്ദവും അവൻ അറിയുന്നുണ്ടായിരുന്നു...
എങ്കിലും ആശ്വാസ വാക്കുകളുടെ മേമ്പൊടി ഒരിടത്തും തൽക്കാലം ഫലം കാണുമെന്ന് അവനു തോന്നിയില്ല...
ഫ്ലാറ്റിലെത്തി യാന്ത്രികമായി ചലിച്ച് കാലുകൾ 16. ബി യുടെ മുന്നിൽ എത്തിയാണ് നിന്നത്...
പൂട്ട് തുറന്നിരുന്നത് കൊണ്ട് അവൾക്കു മനസ്സിലായി ഉള്ളിൽ ആളുണ്ടെന്ന്..
ആദിയെ ഒന്നു നോക്കിയശേഷം വരണ്ട ചിരിയോടെയാണ് യാമി വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയത്..
അവനു മുന്നിൽ വാതിൽ അടയുന്ന നിമിഷം വരെ അവളിൽ തന്നെ മിഴികൾ ഊന്നി ആദിയും നിൽക്കുകയായിരുന്നു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫
യാമി ഉള്ളിൽ എത്തുമ്പോൾ സെറ്റിയിൽ തല ചായ്ച്ചു കണ്ണുകൾ അടച്ച് കിടക്കുകയായിരുന്നു വരുണി..
"മമ്മ..."
വിളി കേട്ട് കണ്ണുകൾ തുറന്നതും മുന്നിൽ നിൽക്കുന്ന യാമിയെ കണ്ടവരുടെ കണ്ണുകൾ നിറഞ്ഞു..
വേഗത്തിൽ എഴുന്നേറ്റ് അവൾക്ക് അരികിൽ എത്തി വെപ്രാളത്തിൽ അവളെ അടി മുടി തഴുകി തിരക്കി..
"മമ്മയുടെ മോൾക്ക് സുഖമാണോ?"
"മമ്മ കരുതുന്നതിലും അപ്പുറം..പക്ഷേ അതൊക്കെ ദാ ഇൗ നിമിഷം കൊണ്ട് തീരുമല്ലോ എന്നൊരു വിഷമം മാത്രം..."
അവളുടെ കണ്ണുകൾ പല ഓർമകളിൽ നിറഞ്ഞു ഒഴുകി...
"ഡാഡി?
അവള് തിരക്കി
"ഇവിടെ ഉണ്ടായിരുന്നു ... ഇന്നലെ വൈകുന്നേരം ആണ് പാലക്കാട്ടേക്ക് തിരികെ പോയത്..
കല്യാണത്തിന്റെ എന്തോ കാര്യത്തിന് വേണ്ടി...
തിരികെ ഇന്നെത്തും..."
വരുണി അവളുടെ മുഖം നോക്കാതെ പറഞ്ഞു..
"മമ്മയെ പപ്പ ഒരുപാട് ഉപദ്രവിച്ചോ.."
കവിളുകളിൽ തെളിഞ്ഞു നിന്ന നീല നിറത്തിൽ തലോടി യാമി നിറകണ്ണുകളോടെ തിരക്കി...
"ഇല്ലടാ.. മനസ്സിന് ഏറ്റ നോവിന്റെ അത്രയും വരില്ല ഇത്... ജീനയ്‌ക്ക് മുന്നിൽ വച്ച് ആണ് അയാള് എന്നെ തല്ലിയത്...അയാൾക്ക് അറിയാം എങ്കിൽ മാത്രമേ നീ ഇവിടേക്ക് വരൂ എന്ന്....
വാശിയാണ് യാമി യദുവിന്.... വാശി മാത്രം..."
പല്ലുകൾ ഞെരിഞ്ഞമർന്ന കൂട്ടത്തിൽ യാമി മനസ്സിൽ എന്തോ കണക്ക് കൂട്ടുകയായിരുന്നു....
"മോളെ മമ്മയ്ക്കു് അറിയാം നിൻറെ മനസ്സ്.. എന്റെ കാര്യം നീ നോക്കണ്ട ഒക്കെ ഇട്ടെറിഞ്ഞു എവിടേക്ക് എങ്കിലും പൊയ്ക്കോ... കുറച്ച് ദിവസങ്ങൾ മാത്രമേ ഇനി പോകാൻ ഉള്ളൂ എന്ന് ജീന പറഞ്ഞു.. അത് വരെ എവിടെ എങ്കിലും മാറി നിൽക്ക്.."
"അത് തന്നെ അല്ലേ മമ്മ ഇത്ര നാളും ചെയ്തത്... എന്നിട്ട് എന്ത് പ്രയോജനം.... കണ്ടില്ലേ വീണ്ടും പഴയത് പോലെ....
മമ്മയെ മുന്നിൽ നിർത്തി കളിച്ചാൽ യാമി തോൽക്കും എന്ന് ഡാഡിക്ക് നന്നായി അറിയാം....
എനിക്ക് വലുത് എന്റെ പഠിപ്പ് തന്നെ ആണ്...അത് വാക്കിന് സ്ഥിരത ഇല്ലാത്ത ഒരുത്തന്റെ താലിക്ക് മുൻപിൽ കഴുത്ത് നീട്ടി കൊടുത്ത് നശിപ്പിക്കാൻ ഉള്ളത് അല്ല..."
ഉള്ളിലേക്ക് ബാഗും എടുത്ത് യാമി കയറി പോകുമ്പോൾ ഇത് വരെ കാണാത്ത മകളിലെ മാറ്റം നോക്കി കാണുകയായിരുന്നു വരുണി എന്ന ആ അമ്മ...
അതിനു കാരണക്കാരൻ ആയവൻ ഉള്ളിലുള്ള സങ്കടങ്ങളെ അവനിലെ പ്രണയം പോലെ നിശബ്ദമായി ആരും അറിയാതെ മറച്ചു പിടിക്കാൻ ചുവരുകൾക് അപ്പുറം ഇരുന്നു ശ്രമിക്കുകയായിരുന്നു...
പക്ഷേ ആദിക്ക് ഒളിപ്പിച്ചു വയ്ക്കാൻ പ്രണയം പോലെ എളുപ്പം ആയിരുന്നില്ല അവ..പലപ്പോഴും നിറഞ്ഞു വന്ന കണ്ണുനീർ അവൻ ജീനയില് നിന്നും മറയ്ക്കാൻ ഒരുപാട് പാടു പെട്ടു..മകന്റെ ഉള്ളറിഞ്ഞ അമ്മ ആ സങ്കടങ്ങളെ തന്റെ നെഞ്ചോട് ചേർത്ത് ഏറ്റു വാങ്ങി..
"ഏത് ആപത്തിലും ആരൊക്കെ അവൾക്ക് കൂടെ ഉണ്ടെന്ന് പറഞ്ഞാലും എന്റെ മോൻ യാമിക്ക് നല്ലൊരു സുഹൃത്തായി ഒരു വിളിപ്പാടകലെ എന്നും ഉണ്ടാകണം...
നിൻറെ ഉള്ളിലെ പ്രണയത്തിനും അപ്പുറം ആണ് മോനെ അതിനുള്ള സ്ഥാനം... ആഗ്രഹിച്ചത് ഒക്കെ സ്വയം മറന്നു.. അവളുടെ പഴയ ആദി ആയി തന്നെ നീ അവൾക്ക് ഒപ്പം തന്നെ ഉണ്ടാകണം..."
തന്റെ നെഞ്ചില് ചേർന്നു കിടക്കുന്ന ആദിയുടെ മുടി ഇഴകൾ തഴുകി ജീന പറഞ്ഞു
"അപ്പൊൾ അവളുടെ ആഗ്രഹങ്ങൾ ഒക്കെയോ മമ്മ... അവളീ ചെയ്ത കഷ്ടപ്പാടുകൾ ഒക്കെ വെറുതെ ആയില്ലേ..."
ദേഷ്യതിനൊപ്പം അമർഷവും അവന്റെ വാക്കുകളിൽ നിറഞ്ഞു നിന്നു...
"വാണിയുമായി അയാളിവിടെ എത്തിയത് യാമി ഇവിടെ ഉണ്ടെന്ന് അറിഞ്ഞു തന്നെ ആയിരുന്നു കിച്ചു...
ഞങ്ങളുടെ മുന്നിൽ ഇട്ടാണ് അയാള് അവളെ ഉപദ്രവിച്ചത്... കണ്ടു നിൽക്കാൻ കഴിഞ്ഞില്ല...
അതാ.. ഞാൻ നിങ്ങളെ വിളിച്ച് അറിയിച്ചത്....
ഇനി ഒക്കെ ദൈവം തീരുമാനിക്കട്ടെ... അടുത്ത മാസം പതിനെട്ടിന് ആണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്
ഇരുപത്തി ഒന്നിന് അവൾക്ക് പോകണ്ട ദിവസവും..."
പറഞ്ഞ ശേഷം ജീന എഴുന്നേറ്റ് ഉള്ളിലേക്ക് നടന്നു..
വിധിച്ചിട്ടില്ല എന്ന തിരിച്ചറിവ് ആദി യുടെ ഉള്ളിൽ കിടന്നു പുകയുമ്പോഴും പകുതിയിൽ വിട്ടുകളയാതെ ചേർത്ത് പിടിക്കാനും ആ മനസ്സ് വെമ്പി...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ആദി വൈകുന്നേരത്തോടെ ആണ് പിന്നീട് യാമിയെ കാണാനായി ചെന്നത്..
വാണി ആ സമയം പുറത്ത് ആയിരുന്നു....
അവനെ കണ്ടതും തെളിച്ചം ഇല്ലാതെ യാമി ഒന്ന് ചിരിച്ചു..
തിരികെ എന്ത് പറഞ്ഞ് അവളെ ആശ്വസിപ്പിക്കണം എന്നറിയാതെ ആദിയും ഉഴറി...
മേശ പുറത്ത് ഇരുന്ന വെഡ്ഡിംഗ് കാർഡ് ഒന്നെടുത് ആദി ക്ക് നേരെ അവള് നടന്നു അടുത്തു....
"നാളെ ഞങൾ ഇവിടുന്നു തിരിച്ചു പോകും..
നന്ദി പറഞ്ഞു ചെറുതാക്കി കാണിക്കുന്നില്ല ചെയ്തു തന്ന ഓരോ ഉപകാരങ്ങളും....
ഇനിയൊരു കണ്ടു മുട്ടൽ ചിലപ്പോൾ കല്യാണത്തിന് ആകും..
അത് കഴിഞ്ഞാൽ..."
നീർ മുത്തുകൾ താഴേക്ക് പതിക്കാൻ കണ്ണിൽ ഉരുണ്ട് കൂടുന്നത് അവള് അറിഞ്ഞു വന്നതും മുഖം അവനിൽ നിന്നും തിരിച്ചു.....
തോളോട് ചേർത്ത ആദിയുടെ ഒരു സ്പർശം മാത്രം മതിയാരുന്നു യാമിക്ക് ഉള്ളിലെ സങ്കടങ്ങൾ ഒന്നാകെ അഴിച്ചു വയ്ക്കാൻ...
അവന്റെ നെഞ്ചില് ചേർന്നു നിന്നു ഏങ്ങൽ അടിയോടെ കരഞ്ഞു തീർക്കുമ്പോൾ അവളെ ഇരുകയ്യാലും മുറുകെ പുണർന്നിരുനു ആദിയും...
വാതിൽ തുറന്നു അകത്തേക്ക് കടന്ന യാശോദർ ഇൗ കാഴ്ച കണ്ട് നിശ്ചലനായി...
പിറകിന് വന്ന വാണിയുടെയും അവസ്ഥയും മറിച്ചായിരുന്നില്ല...
"യാമി !!!"
അയാളുടെ ഉറക്കെ ഉള്ള വിളി ആണ് രണ്ടാളും ബോധത്തിലേക്ക് വന്നു അകന്നു മാറിയത്...
യദുവിനെ കണ്ടതും യാമി ആദ്യം ഒന്നു ഭയന്നു..
ആദിയുടെ പിടി വിടുവിച്ചു... മുന്നിലേക്ക് വരാതെ അവന്റെ പിന്നിൽ തന്നെ മറഞ്ഞു നിന്നു...
ദേഷ്യത്തിൽ മുന്നിലേക്ക് വന്ന യാഷോദർ അവളെ കൈക്ക് പിടിച്ചു വലിച്ച് മുന്നിലേക്ക് നീക്കി നിർത്തി....
അയാളുടെ മുഖത്തേക്ക് നോക്കാൻ എന്ത് കൊണ്ടോ അവള് ഭയന്നിരുന്നു..
"ഞാൻ കേട്ടതോക്കെ സത്യം തന്നെ ആയിരുന്നു അല്ലേടി..ഇവനുമായി എന്ത് ബന്ധം ആണ് നിനക്ക്..?
ഇങ്ങനെ പിഴച്ച് നടക്കാൻ ആണോ ഞാൻ നിന്നെ വളർത്തിയത്"
ചുറ്റിനും കടന്നു കൂടിയ നിശ്ശബ്ദതയിൽ മറുപടി ഇല്ലാതെ യാമി നിന്നു...
യദു ആദിക്ക് നേരെ തിരിഞ്ഞതും.. അത് കണ്ട് നിൽക്കാൻ കഴിയാതെ യാമി ഒച്ചത്തിൽ വിളിച്ചു..
"ഡാഡി നിർത്ത്!!... പറയാൻ ഉള്ളതൊക്കെ എന്നോട് മതി..ഞങൾ തമ്മിൽ ഇഷ്ടത്തിൽ ആണ്..
ലിവിങ് റിലേഷനിലും"
ആരുടെയും മുഖം നോക്കാതെ വിളിച്ച് പറയുമ്പോഴും ആദിയില് ഉണ്ടായ ഞെട്ടൽ മാത്രം അവള് തിരിച്ച് അറിഞ്ഞു...
Next Part Here...
ശ്രുതി❤️
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യണേ....
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....