യാമി, Part 19& 20

Valappottukal
യാമി💝1️⃣9️⃣
ഭാഗം❤️ 19

ഹോട്ടലിന് പുറത്ത് തുറസ്സായ സ്ഥലത്ത് തന്നെയായിരുന്നു ഭക്ഷണം കഴിക്കുന്നതിനുള്ള സീറ്റുകൾ ഒക്കെ അറേഞ്ച് ചെയ്തിരുന്നത്..

നാലാൾക്ക് ഇരിക്കാവുന്നതും രണ്ടാൾക്ക് ഇരിക്കാവുന്നതുമായുള്ള കസേരകളും മേശകളും...

നല്ല വിശപ്പ് തോന്നിയത് കാരണം യാമി പെട്ടെന്ന് തന്നെ കൈ കഴുകി സീറ്റിൽ വന്നിരുന്നു...
മിലനും രേഷ്മയും മായയും ഗുഡിയയും അടുത്ത് തന്നെ മറ്റൊരു സീറ്റിലും...

ഫോണിൽ ജീനയുടെ മെസ്സേജിന് മറുപടി കൊടുക്കുമ്പോഴാണ് തൊട്ടടുത്ത ആരോ വന്നിരുന്നതറിഞ്ഞു യാമി തലയുയർത്തി നോക്കിയത്..

ആദിയെ കണ്ടതും അവളൊന്ന് കൃത്രിമ ദേഷ്യത്തിൽ നോക്കി..
"ആരോടാണ് കാര്യമായിട്ട് ചാറ്റിങ്..
അമ്മായിഅമ്മയോട് ആണോ?"
ആദി കളിയായി തിരക്കി

"നിൻറെ അമ്മയ്ക്ക് വേറെ ആൺമക്കൾ വല്ലതും ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒന്നു നോക്കാമായിരുന്നു നിന്നെ എന്തായാലും വേണ്ട.."
ഫോണിൽ നിന്നും മുഖമുയർത്താതെ തന്നെ യാമി പറഞ്ഞു..

"ഓ അല്ലേ നിന്നെ ഞാനിപ്പോൾ കെട്ടാൻ പോവല്ലേ...
നാട്ടിൽ വേറെ കാണാൻ നല്ല പെൺപിള്ളേർ ഇല്ലാഞ്ഞിട്ട്‌.."

പറയുന്നത് കേട്ട് ദേഷ്യം വന്നെങ്കിലും യാമി തിരികെ മറുപടി നൽകിയില്ല..
അവളുടെ മുഖത്ത് മിന്നി മായുന്ന ഭാവങ്ങളിൽ ലയിച്ച് ചെറു ചിരിയോടെ മറ്റൊരു ലോകത്ത് ആയി കഴിഞ്ഞിരുന്നു ഇതിനകം ആദിയും..

"ആദി.. എനിക്ക് വിശക്കുന്നു എത്ര നേരമായി ഇവിടെ വന്നിരുന്നിട്ട്‌.."
അവളുടെ പരാതി പറച്ചിൽ കേട്ടതും അവന് ചിരി വന്നു...

"ഓ അടങ്ങ് പെണ്ണേ.. വയറ്റിൽ വല്ല കോഴിക്കുഞ്ഞും ഉണ്ടോ നിൻറെ..
ഞാൻ ഒന്ന് നോക്കിയിട്ട് വരട്ടെ നിൽക്ക്"

ആദി എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ കണ്ടു ആരോമൽ ഒരു ഗ്ലാസ് ജ്യൂസുമായി അവൾക്ക് അടുത്തേക്ക് വരുന്നത്..
കയ്യിലിരുന്ന ഗ്ലാസ് അവൾക്കുനേരെ നീട്ടി അവൻ പറഞ്ഞു..
"യാമി കുട്ടി.. പൈനാപ്പിൾ ആണ്...
നല്ല ഒന്നാന്തരം മധുരവും ഉണ്ട്..നിനക്ക് വേണ്ടി ഞാൻ പ്രത്യേകം ഉണ്ടാക്കിപ്പിച്ചത് ആണ്..
ഫുഡ് വരാൻ ഇനിയും ലേറ്റ് ആകും.."

"താങ്ക്യൂ.. താങ്ക്യൂ... താങ്ക്യൂ സോ മച്ച്‌ ആരുു..."
അവൻറെ കയ്യിൽ നിന്നും ആക്രാന്തത്തിൽ ഗ്ലാസ് വാങ്ങുന്നതിന് ഒപ്പം യാമി പറഞ്ഞു..

"ആരുവോ?"
ആദിയുടെ കണ്ണുകൾ രണ്ടും തള്ളി പുറത്തുവന്നു

"യാ.. ആരൂ...
യാമിയോട് ഞാനാണ് പറഞ്ഞത് ഇനി എന്നെ അങ്ങനെ വിളിച്ചാൽ മതിയെന്ന്..
മധുരം എങ്ങനെയുണ്ട് യാമി.."
അവൾക്ക് അടുത്തേക്ക് കസേര നീക്കിയിട്ടു ഇരുന്നുകൊണ്ട് ആരോമൽ തിരക്കി...

ചുണ്ടോടു ചേർത്ത ഗ്ലാസിന് മുകളിലൂടെ യാമി  ആദിയെ ഒന്ന് നോക്കി...
ഭാവ വ്യത്യാസം ഒന്നും ഇല്ലാതെ ഇരിക്കുന്ന അവനെ കണ്ടതും അവൾ തുടർന്നു...

"സൂപ്പർ... എൻറെ ആരു.. ഒത്തിരി നന്ദി..
നീ വന്നില്ലായിരുന്നുവെങ്കിൽ ഞാനിന്നിവിടെ തലകറങ്ങി വീണു പോയേനെ..
നീ മുത്താടാ മുത്ത്..."

ഗ്ലാസ്സിൽ ഉള്ളത് വലിച്ചുകുടിക്കുന്നതിനിടയിൽ യാമി അവനെ നോക്കി പറഞ്ഞു...

"നിനക്ക് കൊണ്ടുവന്നപ്പോൾ രണ്ടെണ്ണം വാങ്ങി വരരുതായിരുന്നോടാ കരടി? ഞാൻ ഇവിടെ ഇരിക്കുന്നത് കണ്ടില്ലേ.."
ആദി അല്പം ദേഷ്യത്തിൽ ആരോമലിനോട് തിരക്കി..

"നിൻറെ കാലിനും കൈയ്ക്കും ഒന്നും കുഴപ്പമില്ലല്ലോ വേണമെങ്കിൽ പോയി വാങ്ങി മുണുങ്ങടാ..
ബൈ ദ ബൈ.. യാമി വീട്ടിൽ എല്ലാവർക്കും സൂഖാണോ?"

"പഞ്ചാര ഉദ്ദേശിച്ചതിനേക്കാൾ കൂടുതൽ ആണ് ആരു..."
അവസാന തുള്ളിയും ഊറ്റി കുടിച്ചു കൊണ്ട് യാമി പറഞ്ഞതിന് ആദി തലയറഞ്ഞ് ചിരിച്ചു..

ആരോമൽ കാര്യം മനസ്സിലാക്കി ഒരു ചമ്മിയ ചിരിയോടെ അവിടെ നിന്നും പതിയെ എഴുന്നേറ്റ് വേഗത്തിൽ രേഷ്മയ്ക്ക്‌ അടുത്തേക്ക് പോയി...

"അവൻ അടുത്ത പച്ചപ്പ് തേടി പോയതാ.. ഇവിടെ എറിക്കില്ലെന്ന് മനസ്സിലായിട്ട്‌ ഉണ്ടാകും... ആ ജ്യൂസ്ന്റ് കാശും പോയി...
ആ കുടിച്ചു കയറ്റിയതിന്റെ നന്ദി എങ്കിലും അവനോട് കാണിക്കാമായിരുന്നു നിനക്ക്...
അവൻ പോയി കഴിഞ്ഞതും ആദി ചിരിച്ചു പറഞ്ഞു..

"നീ പോടാ.."
പറഞ്ഞതിനോപ്പം അവളുമാ ചിരിയില് പങ്ക് ചേർന്നു....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

ഭക്ഷണം വന്നതും യാമിയും ആദിയും ഒന്നിച്ച് ഇരുന്നാണ് കഴിച്ചത്...
ഇതിനിടയിൽ രണ്ടാളും പരസ്പരം ഒന്നും മിണ്ടിയതുമില്ല...

തിരികെ വണ്ടിയിൽ ചെന്ന് കയറുമ്പോൾ ആദി പഴയ സീറ്റിലേക്ക് നോക്കിയെങ്കിലും യാമിയെ കാണാതായപ്പോൾ ചുറ്റിനും ഒന്ന് നോക്കി...
മായയ്ക്ക്‌ ഒപ്പം ഇതിനകം അവള് പിറകിലായി ഇരുന്നിരുന്നു...

ചെറു ചിരിയോടെ അവളെ നോക്കി തല ചലിപ്പിച്ചു അവൻ പഴയ സ്ഥലത്ത് തന്നെ ഒറ്റയ്ക്ക് ഇരുന്നു...

ഉറക്കം വരും വരെ ഇരുട്ടിനെ പ്രണയിച്ച് ആ യാമിക(രാത്രി) പുറം കാഴ്ചകളിൽ മയങ്ങി ഇരുന്നു....

ഇടയ്ക്ക് ഇടയ്ക്ക് മറച്ചു പിടിച്ചിട്ടും ചുണ്ടിൽ തെളിഞ്ഞു നിൽക്കുന്ന ചിരിക്കും ഉണ്ടായിരുന്നു അവൾക്ക് മാത്രം അറിയുന്ന ചില പ്രിയ നിമിഷങ്ങൾ...

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

നീണ്ട യാത്രയ്ക്ക് ശേഷം അടുത്ത ദിവസം ഉച്ചയോടെ ആണവർ മാംഗ്ലൂർ എത്തുന്നത്...
ഇത്രയും ദൂര യാത്ര ഇങ്ങനെയൊരു വാഹനത്തിൽ പരിചയം ഇല്ലാതിരുന്നതിനാൽ ഇടയ്ക്ക് പല വട്ടം യാമി ശർദ്ധിച്ചു...
ഇറങ്ങുന്ന സ്ഥലം എത്തിയപ്പോഴേക്കും അവള് നന്നേ ക്ഷീണിചചിരുന്നു...
ആദി യുടെ ഒരു കൈക്കു ള്ളിൽ ഒതുങ്ങി നടക്കുന്ന അവളെ കാൺകെ പല തവണ മിലൻ ആദിയെ നോക്കി അർത്ഥം വച്ച് ചിരിക്കാനും തുടങ്ങി....
അവർക്ക് മാത്രം കേൾക്കുന്ന രീതിയിൽ ആദി ആ സമയങ്ങളിൽ ഒക്കെ മിലനോട് പറയുന്ന സ്വകാര്യങ്ങളിൽ പലപ്പോഴും അവന്റെ നെറ്റിയും ചുളിയും..

നാളെ കഴിഞ്ഞാണ് കല്യാണം.. അത് കൊണ്ട് തന്നെ അവർക്കായി ഗീതു വിവാഹം നടക്കുന്ന കൺവെൻഷൻ സെന്ററിന്റെ അടുത്ത് തന്നെയുള്ള ഹോട്ടൽ ആയിരുന്നു ബുക്ക് ചെയ്തത്...

ഗുഡിയയും യാമിയും ഒരു റൂമിൽ ആയിരുന്നു...
ക്ഷീണം കാരണം ചെന്ന പാടെ യാമി കിടന്നു ഉറങ്ങി...

എപ്പോഴോ കണ്ണുകൾ തുറക്കുമ്പോൾ റൂമിലെ സൈഡ് സെറ്റിയിൽ കിടക്കുന്ന ആദിയെ ആണ് കാണുന്നത്... ഫോണിൽ കളിച്ചു കൊണ്ട് ഇരിക്കുന്ന ഗെയിമിന് ഒപ്പം ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞ് കോപ്രായം കാട്ടി ഇരിക്കുന്ന അവനെ കാൺകെ കിടന്ന കിടപ്പിൽ യാമി ചിരിച്ചു പോയി..

"ആഹാ ഉണർന്നോ.. എന്നാ എന്റെ മോൾ ആ ഫോൺ എടുത്ത് ജീന ആന്റി യെ ഒന്ന് വിളിച്ചോളൂ... നിന്നെ ഒക്കെ പൊക്കി കൊണ്ട് വന്ന എന്നെ പറഞ്ഞാല് മതിയല്ലോ... നീ വാളു വച്ചാലും കുറ്റം എനിക്ക്... വിളിക്കടി..."
ഫോണിൽ തന്നെ കളിയിൽ ശ്രദ്ധിച്ച് അവൻ ഒച്ചത്തിൽ പറഞ്ഞു..
തിരികെ ഒന്നും പറയാതെ ഫോണും എടുത്തു പുറത്തെ ചെറിയ ബാൽക്കണിയിൽ ഇറങ്ങി നിന്നു അവള് ജീന യോട്‌ സംസാരിച്ചു..

തിരികെ വരുമ്പോൾ ഗുഡിയ ഉണ്ടായിരുന്നു റൂമിൽ..
ആദിയുടെ ഒരു കാലിൽ കൈ താങ്ങി അവനൊപ്പം ചേർന്ന് ഇരിക്കുന്ന ഗുഡിയയെ കണ്ടതേ യാമി യുടെ ഉള്ള മൂഡ് കൂടി പോയി...

അവന്റെ കാലിലിരിക്കുന്ന അവളുടെ കയ്യിൽ നോക്കി നിൽക്കുമ്പോൾ ആണ് ആദി യുടെ വിളി വന്നത്..

"നീ ഇത് എന്ത് കുന്തം നോക്കി നിൽക്കുവാ.. കാശ് കൊടുത്ത് വാങ്ങി തിന്നത് മൊത്തം വഴി നീളെ കളഞ്ഞിട്ട് അല്ലേ വന്നത്.. പോയി കുളിച്ചിട്ട് വാ വല്ലതും പോയി കഴിക്കാം.. ഞാനും ഇത് വരെ കഴിച്ചിട്ടില്ല ഒന്നും... വിശക്കുന്നു..."

അത് കൂടി കേട്ടതും അവനെ നോക്കി തന്നെ താഴെ കിടന്ന ബാഗ് ദേഷ്യത്തിൽ എടുത്ത് സിബ്ബ് ഒക്കെ വലിച്ച് തുറന്നു ഇടാനുള്ളതും എടുത്ത് അവള് ബാത്ത് റൂമിലേക്ക് കയറി..പോകുന്ന പോക്കിൽ രണ്ടാളെയും ഒന്ന് നോക്കി പേടിപ്പിക്കാനും മറന്നില്ല...

യാമി അകത്ത് കയറി വാതിൽ അടച്ചെന്നു കണ്ടതും മടിയിൽ വച്ചിരുന്ന ഗുഡിയയുടെ കൈ ആദി പതിയെ എടുത്തു മാറ്റി അൽപ്പം ഗ്യാപ് ഇട്ടിരുന്ന ശേഷം പറഞ്ഞു..

"ഒരുപാട് അങ്ങ് ഓവർ ആക്കല്ലെ... കാലു മടക്കി തൊഴി മേടിക്കും നീ എന്റെ കയ്യിൽ നിന്നും...."

ആദ്യം തോന്നിയ മനസ്സുഖം ഒറ്റ നിമിഷം കൊണ്ട് തകർന്നതും ഗുഡിയ ചവിട്ടി തുള്ളി അവിടുന്ന് എഴുന്നേറ്റ് പിറുപിറുത്തു കൊണ്ട് ബെഡ്ഡിലേക്ക് കയറി ഇരുന്നു...

തണുത്ത വെള്ളം തല വഴി വീഴുമ്പോൾ യാമിയുടെ മനസ്സ് പുറത്ത് ഉള്ളവരിൽ ആയിരുന്നു..

ഇതിന് മുൻപും ഗുഡിയയും ആദിയും ഇങ്ങനെ തന്നെ ആയിരുന്നു..  ഒരുപക്ഷേ ഇതിനേക്കാൾ അടുത്ത് ഇടപഴകുന്നവരായിരുന്നു..
എന്തിന് മടിയിൽ ഇരിക്കുന്നത് വരെ കണ്ടിട്ട് ഉണ്ട്... അന്നൊന്നും തോന്നാത്ത എന്ത് പ്രശ്നം ആണ് ഇപ്പൊൾ തനിക്ക് ഉള്ളത്...
ആദിയുടെ മേലുള്ള ഗുഡിയയുടെ ചെറു ഒരു സ്പർശനം പോലും അവളെ പൊള്ളിക്കുന്നു എന്ന് യാമിക്ക് തോന്നി...

നനഞ്ഞു കുതിർന്ന ദേഹത്തോടെ യാന്ത്രികമായി ബാത്റൂമിൽ വച്ചിട്ട് ഉള്ള ചെറിയ കണ്ണാടിക്ക് മുന്നിൽ അവള് നിന്നു...
"അത്ര പെട്ടെന്ന് പറയില്ല മോനെ ഞാൻ...
നിൻറെ ആ മനസ്സിലും മായാതെ ഞാൻ ഉണ്ടെന്ന് പൂർണ്ണ ബോധ്യം ആകട്ടെ അപ്പൊൾ തുറന്നു പറയും ഉറപ്പ്..."

ചുവപ്പ് രാശി പടർന്ന കവിളിടങ്ങളിലൂടെ കൈകൾ മെല്ലെ ഓടിച്ചതും ചെറിയ ഒരു നാണം അവളിൽ ഉടലെടുത്തു...
കൈ രണ്ടും ചേർത്ത് പിടിച്ചു യാമി മുഖം പൊത്തി...

"ടി പുല്ലേ.. നീ അതിൽ എന്ത് ചെയ്യുവാ ഇറങ്ങി വരുന്നുണ്ടോ? അതോ ഞാൻ ഇത് ചവിട്ടി പൊളിക്കണോ..."

ആദിയുടെ ഒച്ച പൊന്തിയതും വേഗത്തിൽ ഡ്രസ്സ് ഇട്ടു കൊണ്ട് അവള് പുറത്തേക്ക് ഇറങ്ങി...

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

മുന്നിൽ കൊണ്ട് വച്ചിരിക്കുന്ന ഭക്ഷണ പാത്രം ഒന്നിൽ നിന്നാണ് ആദിയും യാമിയും കഴിച്ചത്...
ബാക്കി ഉള്ളവരൊക്കെ ഇത് നോക്കി വാ പൊളിച്ച് ഇരിക്കുന്നത് കണ്ടതും ആദി പറഞ്ഞു..

"ഞങൾ വീട്ടിലും ഇങ്ങനെ തന്നെ ആയിരുന്നു മക്കളെ.. നിങ്ങള് വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടാതെ കഴിച്ചിട്ട് എഴുന്നേറ്റ് പോകാൻ നോക്ക്..''
അവസാന കഷ്ണ റൊട്ടിയും പാത്രത്തിൽ നിന്നും ആദിക്ക് കൊടുക്കാതെ തട്ടി എടുത്തു കഴിച്ച ശേഷം യാമി കണ്ണിറുക്കി എല്ലാവരെയും നോക്കി ചിരിച്ചു...

മുഖം കടന്നൽ കുത്തിയ പോലെ വീർത്തിരുന്ന ഗുഡിയ കൈ കഴുകി തിരികെ വരുമ്പോൾ മിലൻ പിടിച്ചു നിർത്തി..

"ഇനിയും നിനക്ക് മനസ്സിലായില്ലേ അവരു തമ്മിൽ ഉള്ള ബന്ധം എന്താണെന്ന്...
പരസ്പരം തുറന്നു പറച്ചിൽ നടത്തിയിട്ട് ഇല്ലേന്നെ ഉള്ളൂ.. രണ്ടാൾക്കും ഉള്ളിൽ അറിയാം..
അവരുടേതായ പല കാര്യങ്ങളും ഉണ്ടാകും അതിനു പിന്നിൽ..
അത് കൊണ്ട് അവന്റെ പിറകെ അനാവശ്യ പ്രശ്നമായി ഇനി നീ പോകണ്ട..
വല്ലപ്പോഴും കണ്ണുതുറന്ന് ചുറ്റിനും നോക്ക്..
എന്നിട്ട് മറ്റുള്ളവരുടെ സ്നേഹം കൂടി മനസ്സിലാക്കാൻ ശ്രമിക്ക്...."
മിലൻ പറഞ്ഞതിന് മറുപടി പറയാതെ ഗുഡിയ റൂമിലേക്ക് തിരികെ നടന്നു..

മുറിയിൽ എത്തുമ്പോൾ സെറ്റിയിൽ തലയണ എടുത്ത് വച്ച് കിടക്കാൻ ഒരുങ്ങുന്ന ആദിയെ ആണ് കാണുന്നത്..
യാമി ബെഡിൽ കിടക്കാൻ ഉള്ള തയ്യാറെടുപ്പും..

"നീ ഇത് എന്താ ഇവിടെ?"
കണ്ട പാടെ ഗുഡിയ അവനോട് തിരക്കി...

"ഞാൻ ഇന്ന് ഇവിടെ ആണ് കിടക്കുന്നത്..അവൾക്ക് ചെറിയ ചൂടുണ്ട്.. രാത്രിയിൽ എന്തേലും ആവശ്യം വന്നാലോ?"
ആദി അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു..

"ആവശ്യം വന്നാൽ ഞാൻ ഉണ്ടല്ലോ ഇവിടെ..എന്തേലും കാര്യം ഉണ്ടേൽ ഫോൺ ചെയ്യാം.. പോയാട്ടെ.."

"നിനക്ക് എന്താടീ പ്രശ്നം ?
ഞാൻ നിങ്ങളുടെ രണ്ടാളുടെയും നടുക്ക് ഒന്നും അല്ലല്ലോ..
ഇവിടെ അല്ലേ കിടക്കുന്നത്..നിൻറെ അപ്പൻ അല്ലല്ലോ റൂമിന്റെ കാശ് കൊടുക്കുന്നത് വേണേൽ പോയി എവിടേലും കിടന്നോ.. അല്ലേ അറിയാലോ ചവിട്ടി ഞാൻ വെളിയിൽ ഇട്ടിട്ട് വാതിൽ അടയ്ക്കും.."
ആദി പറഞ്ഞ ശേഷം സോഫയിൽ തിരിഞ്ഞു കിടന്നു കണ്ണുകൾ അടച്ചു..

"ഒലക്ക ആണ്.. ഇങ്ങോട്ട് വാ..
നീ കൂടി പറഞ്ഞിട്ട് ആണോ യാമി ഇത്.."
ഗുഡിയ യാമിക്ക് നേരെ തിരിഞ്ഞു..

"ദൈവത്തിനാണെ എനിക്ക് അറിയില്ല..ജീന ആന്റി എന്നെ നോക്കണം എന്ന് പറഞ്ഞെന്ന് പറഞ്ഞിട്ട് ആണ് ഇൗ പ്രകടനം...
ഉദ്ദേശം എന്താന്ന് എനിക്ക് അറിയില്ല..."
യാമി കൈ മലർത്തി...

പിന്നെയും ഗുഡിയ എന്തൊക്കെയോ പറഞ്ഞു നോക്കിയെങ്കിലും കള്ള ഉറക്കം നടിച്ചു കൂർക്കം വലി കേൾപ്പിച്ചു ആദി കിടന്നു..

ദേഷ്യത്തിൽ ബെഡിൽ കിടന്ന തലയണ വലിച്ച് അവനെ എറിഞ്ഞു കൊണ്ട് ഗുഡിയയും കിടപ്പ് പിടിച്ചു....

ലൈറ്റുകൾ അണഞ്ഞതും ആദി തിരിഞ്ഞു കിടന്നു..
കണ്ണുകൾ തുറന്നു കിടക്കുകയായിരുന്ന യാമി യുടെ മുഖം ചെറു വെട്ടത്തിലും അവൻ കണ്ടു..

ചുണ്ടുകൾ അനക്കി പതിയെ അവൻ അവളോട്  പറഞ്ഞു
"ഗുഡ് നൈറ്റ്"

തിരികെ ഒരു ചിരി സമ്മാനിച്ചത് അല്ലാതെ അവള് മറുപടി ഒന്നും പറഞ്ഞില്ല..
അവനെ നോക്കി കിടന്നു തന്നെ പതിയെ അവളും മയക്കത്തിലേക്ക്‌ വീണു...

സമയം പോയ്ക്കൊണ്ട് ഇരുന്നു.. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ആദിക്ക് ഉറങ്ങാൻ മാത്രം കഴിഞ്ഞില്ല..
കിടപ്പ് മതിയാക്കി പതിയെ എഴുന്നേറ്റ് അവൻ സെറ്റിയിൽ ഇരുന്നു...

ഗുഡിയയെ നോക്കിയതും അവള് നല്ല ഉറക്കത്തിൽ ആണെന് മനസ്സിലായി....
യാമിയും നല്ല ഉറക്കത്തിൽ തന്നെ ആയിരുന്നു...
ശബ്ദം ഉണ്ടാക്കാതെ പതിയെ എഴുന്നേറ്റ് ആദി യാമി യുടെ വശത്ത് എത്തി കട്ടിലിനോട് ചേർന്ന് ഇരുന്നു...
മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകൾ കൈ കൊണ്ട് ഒതുക്കി വച്ച് അവളെ തന്നെ നോക്കി ചിരിയോടെ കുറച്ചു സമയം ഇരുന്നു...

"ടാ.."
പ്രതീക്ഷിക്കാതെ ഉള്ള വിളി കേട്ടതും ആദി കട്ടിലിൽ നിന്നൊരു ചാട്ടം ചാടി..

"അപ്പൊൾ ഇതാണ് മോൻറെ ഉദ്ദേശം.."
ഉറങ്ങി കിടക്കുന്ന യാമിയെയും ആദിയെയും മാറി നോക്കി ഗുഡിയ ഗൗരവത്തോടെ ചോദിച്ചു...

"ടീ.. നീ വിചാരിക്കും പോലെ അല്ല.. അവൾക്ക് ചൂട് കുറവ് ഉണ്ടോ എന്ന് നോക്കാൻ വന്നത് ആണ് ഞാൻ.. അല്ലാതെ..."

"എത്ര നാളായി ഇൗ പനിക്കോളു കൊണ്ട് തുടങ്ങിയിട്ട്.."
ഗുഡിയ ഒരു ചിരിയോടെ ആദിയോട് തിരക്കി..

Next Here...
ശ്രുതി❤️

നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top