കലിപ്പൻ& കലിപ്പത്തി, ഭാഗം: 5

Valappottukal

ട്യൂഷൻ സെന്ററിൽ നിന്ന് നേരെ സ്കൂളിലേക്ക് ആണ് അവർ പോയത്. അവിടെ സ്കൂളിന്റെ ഫ്രന്റ്il ഉള്ള സൈക്കിൾ ഷെഡിൽ സൈക്കിൾ വച്ച്, അതിന്റെ അടുത്തുള്ള മരത്തിനു ചുവട്ടിൽ നിൽക്കുവാന് എല്ലാവരും.

മിക്കി കട്ട കലിപ്പിൽ ആണ്.

അവളെ പേടിച്ചു മരത്തിന്റെ പുറകിൽ നഖവും കടിച്ചു നിൽക്കുകയാണ് തങ്കു. ചച്ചു അവളോട് മിക്കിനോട് മിണ്ടാൻ കണ്ണും കയ്യും കാണിക്കുന്നുണ്ട്.

"മിക്കി..." തങ്കു അതി ദയനീയം ആയി വിളിച്ചു.

"മിണ്ടരുത് നീ!" മിക്കി കൈചൂണ്ടി അവളുടെ അടുത്തേക്ക് ചെന്നു.

തങ്കു ഓടി, മിക്കി പുറകെയും. 4-5 തവണ മരത്തിനു വലം വച്ചു കഴിഞ്ഞപ്പോ, കഴിച്ച ഫുഡ് ഒക്കെ ദഹിച്ചു. മിക്കി മാറി ഇരുന്നു.

തങ്കു ഏതു നിമിഷവും ഓടാൻ റെഡി ആയി, ഇച്ചിരി അപ്പുറം മാറിയും ഇരുന്നു.

"എടാ മിക്കി, നിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും. പക്ഷെ നീ ഇങ്ങനെ ചൂടായിരുന്നിട്ടെന്താ കാര്യം?" നിക്കി അവളുടുത്തു വന്നിരുന്നു.

"ഞാൻ ചിരിച്ചോണ്ടിരുന്നിട്ടു എന്തെങ്കിലും കാര്യം ഉണ്ടോ?"

"അതില്ല. പക്ഷെ ചൂടായിരുന്നിട്ടും കാര്യം ഇല്ലാത്ത സ്ഥിതിക്ക്, നീ അല്പം relaxed ആവൂ."

"relaxed ആവണെങ്കിൽ നീ ആദ്യം ഈ ജന്തുനെ എന്റെ മുന്നിന്നു വിളിച്ചോണ്ട് പോ!"

ആരെ ആവുമെന്ന് നിങ്ങള്ക്ക് മനസ്സിലായി കാണുല്ലോ!

['ച്ചെ! അവനാരാ എന്നെ കുറിച്ച് പറയാൻ. ഞാൻ മര്യാദയ്ക്കല്ലേ അയാളോട് സംസാരിച്ചോണ്ടിരുന്നത്. അപ്പൊ അവന്റെ ഒടുക്കത്തെ ഒരു ചൊറി. കുറെ muscle ഉം, കാണാം ഒടുക്കത്തെ ലൂക്കും ഉണ്ടെന്നു വച്ച്, എന്തും പറയാം എന്നാണോ അവന്റെ വിചാരം. എന്നെ കണ്ടാ പെണ്ണാണെന്ന് തോന്നില്ലെന്നു. എന്നെ കണ്ടാൽ പെണ്ണാണെന്ന് തോന്നൂല്ലേ, മുന്മുൻ?'

'ഞാൻ എന്ത് പറയാനാ.' അവളുടെ മുഖത്തേക്ക് നോക്കല്ലേ. സത്യം പറഞ്ഞാൽ വീണ്ടും ബഹളം തുടങ്ങും. ഈ കോലം കണ്ടാ പെണ്ണാണെന്ന് പോയിട്ട് ആണാണെന്നു പോലും തോന്നൂല്ല. അത് പക്ഷെ പറയാൻ പറ്റുവോ. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി ഇരുന്നോ!

ഭാഗ്യം ലവൾ ആ questionil നിന്ന് വിട്ടു പോയി.

'ഒക്കെ കഴിഞ്ഞിട്ട് അവന്റെ ഒരു ഭീഷണിയും. അവനെന്നെ ഇപ്പൊ എടുത്തു മൂക്കിൽ കയറ്റും. ഈ മിക്കി ആരാണെന്നു അവനു അറിയില്ല.'

'അവൻ ആരാണെന്നു നിനക്കറിയ്യോ?'

'അവൻ ആരാണെങ്കിലും എനിക്കെന്താ!... അല്ല... മുന്മുൻ എന്താ അങ്ങനെ പറഞ്ഞെ? അവൻ വല്ല ഗുണ്ടയും ആണോ?'

'ആ... എനിക്കറിയില്ല. എന്തായാലും നാളെ ദിവളെ കൊണ്ട് സത്യം പറയിപ്പിച്ചു, നീ കാര്യം ക്ലിയർ ആക്കാൻ നോക്ക്. വേണെങ്കിൽ ഒരു സോറി ഉം പറഞ്ഞേക്കു.'

'എന്റെ പട്ടി പറയും അയാളോട് സോറി.'

'അത് നീ പട്ടിയോ പൂച്ചയോ, ആരെക്കൊണ്ടാന്നു വച്ചാ പറയിപ്പിക്ക്. പക്ഷെ പറയുന്നതാവും ബുദ്ധി.'

'ഇയാള് വല്യ ബുദ്ധിയും പറഞ്ഞോണ്ട് വരണ്ട. എനിക്കറിയാം എന്താ ചെയ്യേണ്ടെന്ന്. എനിക്കിട്ടു പണിയാൻ ഒന്നും അവൻ ആയിട്ടില്ല.'

'കഴിച്ചിട്ടറിഞ്ഞില്ലെങ്കിൽ, ഫുഡ് പോയ്സൺ അടിക്കുമ്പോ അറിഞ്ഞോളും.'

'എന്തെങ്കിലും പറഞ്ഞാരുന്നോ?'

'അയ്യോ ഇല്ല! ഒരു മൂളിപ്പാട്ട് പാടിയാണ്'.

'ഹ്മ്മ്മ്. ..']

ഈ സമയത്തു, ഉള്ള ധൈര്യം ഒക്കെ വാരികെട്ടി, തങ്കു മിക്കിടെ തൊട്ടടുത്ത് വരെ നിരങ്ങി എത്തിയിട്ടുണ്ട്, കയ്യിൽ തോണ്ടാനും തുടങ്ങി.

"എന്തുന്നാടി, കോപ്പേ?"

"മിക്കി ജാൻ! സോറി, man!"

"കൊണ്ട് പോയി നിന്റെ വല്യപ്പന്റെ നെഞ്ചത്ത് വയ്ക്കെടി. അവളുടെ ഒരു സോറി."

"ഞാൻ പേടിച്ചു പോയിട്ടാ... അങ്ങേരുടെ മോന്ത കണ്ടപ്പോ ഞാൻ വിചാരിച്ചു, അങ്ങേരെന്റെ റൂട്ട് കനാല് ചെയ്യാൻ വച്ചിരിക്കുന്ന പല്ലു ഇന്ന് അടിച്ചിടുംന്നു. സോറി മിക്കി."

"നീ ഒന്ന് പോയെ തങ്കു!"

"എടാ നീ ഇങ്ങനെ പിണങ്ങി ഇരിക്കാതെ! നിനക്കറിഞ്ഞൂടെ ഞാൻ തോന്നുമ്പോ കാലു വാരുംന്ന്."

നിന്നെ ഒക്കെ എന്ത് ചെയ്യാൻ ആണെന്ന ഭാവത്തിൽ മിക്കി അവളെ ഒന്ന് നോക്കി.

അവൾ അവളുടെ പാൽ പുഞ്ചിരി അങ്ങ് കാണിച്ചു കൊടുത്തു.

"അയ്യാ... നല്ല ബെസ്റ്റ് ഇളി." സിദ്ധിഖ് ജഗദീഷിനെ നോക്കുന്നത് പോലെ നോക്കി കൊണ്ടു മിക്കി പറഞ്ഞു....

"എന്നാലും ഇങ്ങനെത്തെ കലിപ്പനെ ആയിരുന്നോ ഞാൻ ഇത്രയും ദിവസം വായിനോക്കി കൊണ്ടിരുന്നത്. അറിഞ്ഞില്ല. .. ആരും എന്നോടൊന്നും പറഞ്ഞില്ല. .. ഇയാള് അർജുൻ റെഡ്‌ഡി ഒന്നും അല്ല, വെറും കീരിക്കാടൻ ജോസ് ആണ്. എന്നാ കീറൽ ആയിരുന്നു. എന്റെ ചെവി പോയി."

"എന്റേം! ആ കാലമാടൻ ആണെങ്കിൽ എന്റെ ചേവീന്റെ അകത്തു കയറി അല്ലെ കൂവിക്കൊണ്ടിരുന്നേ. ചില സമയത്തു ചെവിയിൽ kiiiiiiiii ന്നു ഒരു മൂളക്കം ആയിരുന്നു, അങ്ങേരു സംസാരിച്ചു കഴിയുമ്പോ. കാട്ടു പോത്ത്."

"ഹോ സത്യം! ഭാഗ്യം, ഇഷ്ടം ആണെന്ന് പറഞ്ഞു അങ്ങോട്ട് ചെല്ലാഞ്ഞത്. എന്നെ വലിച്ചു വാരി ആ ഗ്രൗണ്ടിൽ തേച്ചേനെ!"

മിക്കി തിരിഞ്ഞു അവളെ ഒന്ന് തറപ്പിച്ചു നോക്കി. അപ്പോഴാണ് അവൾക്കു പറഞ്ഞതിലെ കാര്യം കത്തിയത്.

"അയ്യോ സോറി സോറി! ഓർത്തില്ല."

"ഹ്മ്മ്മ്..."

"അങ്ങേരു അപ്പോഴത്തെ ദേഷ്യത്തിന് എന്തെങ്കിലും വിളിച്ചു പറഞ്ഞതാവും. നാളെ ആവുമ്പൊ അങ്ങേരത് മറക്കും. നീ അതാലോചിച്ചു ടെൻഷൻ ആവണ്ട." വെങ്കി മിക്കിയുടെ തോളത്തു കൈ ഇട്ടു.

"ആയാളു മറന്നാലും ഇല്ലെങ്കിലും എനിക്ക് ഒന്നും ഇല്ല.എനിക്ക് അവനോടു രണ്ടു വാക്ക് കൂടെ പറയാഞ്ഞിട്ടുള്ള കലിപ്പ് മാത്രേ ഉള്ളു."

"ഉവ്വ! ഇനി നീ ഒന്നും മിണ്ടാതെ അവിടെ നിന്നിരുന്നെങ്കിൽ കൂടി, പൊന്നുമോളെ കൊണ്ട് പോവാൻ ആംബുലൻസ് വിളിക്കേണ്ടി വന്നേനെ!" വെങ്കി അവൾക്കിട്ടു താങ്ങി.

"ഓ പിന്നെ!"

"എന്ത് പിന്നെ! ഞാൻ വിചാരിച്ചെ നിനക്കിട്ടു ഒരെണ്ണം അയാളപ്പോ പൊട്ടിയ്ക്കുംന്ന... ആ കൂടെ ഉണ്ടായിരുന്ന മറ്റവൻ പിടിച്ചില്ലായിരുന്നെങ്കി ഗ്ളൂക്കോസ് കുപ്പീം നോക്കിക്കൊണ്ടു കിടന്നേനെ!" തനുവും സപ്പോർട്ട് ചെയ്തു.

"എന്തേലും ആവട്ടെ! ഞാൻ വീട്ടിൽ പോവ്വാ! നിങ്ങൾ വരുന്നുണ്ടോ?" മിക്കി എഴുന്നേറ്റു.

"അല്ലാതെ ഇവിടെ ഇരുന്നിട്ടിപ്പോ എന്തിനാ? വാ പോവാം." വെങ്കി എഴുന്നേറ്റു.

***************************************************

അന്ന് പിന്നെ വേറെ പറയത്തക്ക കാര്യങ്ങൾ ഒന്നും ഇല്ലാതെ ആ ദിവസം അങ്ങ് കഴിഞ്ഞു പോയി.

സൺഡേയും. എന്താന്നല്ലേ? അന്ന് അവർക്കു ട്യൂഷൻ ഇല്ലായിരുന്നു. മിക്കിയും, നിക്കിയും അവരുടെ കോളനിയിലെ പിള്ളേരുടെ കൂടെ ക്രിക്കറ്റ് ഒക്കെ കളിച്ചും, കറങ്ങി നടന്നും അന്ന് സമയം കളഞ്ഞു. ബുക്ക് തുറക്കുന്ന ശീലം പിന്നെ ഇല്ലല്ലോ! നിക്കിക്ക് പക്ഷെ monday സബ്മിറ്റ് ചെയ്യേണ്ട ഫിസിക്സ് അസ്സിഗ്ന്മെന്റ് എഴുതണം ആയിരുന്നു. മിക്കിക്കു, തങ്കു എഴുതി കൊടുക്കും. അവർ തമ്മിൽ അങ്ങനെ ഒരു എഗ്രിമെന്റ് ഉണ്ടല്ലോ! അപ്പൊ സന്ധ്യ ആയപ്പോ നിക്കി അതെഴുതാൻ അവളുടെ വീട്ടിലേക്കു പോയി. മിക്കി അവളുടെ വീട്ടിൽ വന്നു, കുറെ നേരം അച്ഛനോടും അമ്മനോടും സംസാരിച്ചു, അവരെ വെറുപ്പിച്ചു, അവരിവളെയും വെറുപ്പിച്ചു, അവസാനം അവൾ എഴുന്നേറ്റു റൂമിൽ പോയി, ഒരു മൂവിയും കണ്ടു കിടന്നുറങ്ങി.

********************************************************************************************************************************

monday സ്കൂളിൽ നടന്ന കാര്യങ്ങൾ ഒന്നും പറയണ്ടല്ലോ അല്ലെ? അവിടെ സംഭവബഹുലം ആയി പ്രത്യേകിച്ച് ഒന്നും നടന്നില്ല. അതുകൊണ്ടു ഫാസ്റ്റ് ഫോർവേഡ് to ട്യൂഷൻ ക്ലാസ്.

അവിടെയും ക്ലാസ് ഒക്കെ അങ്ങനെ തന്നെ. കാർത്തിക്കിന്റെ ക്ലാസ് അല്ലാതിരുന്നത് കൊണ്ട്, ഇമ്പോസിഷൻ കിട്ടിയില്ല. അത്രയും സമാധാനം. ക്ലാസ് ഒക്കെ കഴിഞ്ഞു, സൈക്കിൾ ഒക്കെ എടുത്തു പുറത്തേക്കിറങ്ങിയപ്പോഴാണ്, പെട്ടന്ന് ഒരു വിളി. ..

"ബ്രോക്കറേ"

അവര് ചുറ്റും നോക്കി. ഗ്രൗണ്ടിൽ നിന്നാണ് ആ വിളി എന്ന് മനസ്സിലായി. നമ്പർ ത്രീ, ഫൈവിനും വേറെ കുറെ നമ്പറുകൾക്കും ഒപ്പം അവിടെ ഇരിക്കുന്നത് അവരു കണ്ടു. എല്ലാം ഇവരെ നോക്കി ചിരിച്ചോണ്ടിരിക്കുവാ.

മിക്കി നിക്കിയെ നോക്കി. അവൾ മൈൻഡ് ചെയ്യേണ്ട എന്ന് കണ്ണടച്ച് കാണിച്ചു.

ഒരു മിനിറ്റ് കഴിഞ്ഞില്ല. വീണ്ടും "ബ്രോക്കറേ ".

മിക്കി കണ്ണടച്ചു, ഒരു ശ്വാസം നീട്ടി അങ്ങെടുത്തു വിട്ടു, സൈക്കിളിൽ കയറി.

സൈക്കിൾ മുന്നോട്ടു ഇച്ചിരി പോയില്ല, അതിനു മുന്നേ വീണ്ടും വിളി വന്നു "ബ്രോക്കറേ... പോവല്ലേ...നല്ല പെണ്ണുങ്ങൾ ഉണ്ടോ കസ്റ്റഡിയിൽ... നല്ല കമ്മീഷൻ തരാം"

***പിന്നെ ഉണ്ടായ കാര്യങ്ങൾ മിക്കിക്കു ഫുൾ ബ്ലാങ്ക് ആണ്. അവൾ എന്താ ചെയ്തേ എന്ന് അവൾക്കു തന്നെ ബോധം ഉണ്ടായിരുന്നില്ല. ***

ആ ഡയലോഗ് കേട്ടതും അവൾ സൈക്കിളിൽ നിന്ന് ചാടി ഇറങ്ങി, സ്റ്റാൻഡിൽ പോലും വയ്ക്കാതെ താഴ്ത്തേക്കു തള്ളിയിട്ട് അവന്മാരുടെ അടുത്തേക്ക് നടന്നു.

"ആരുടെ അപ്പനെ കെട്ടിക്കാനാടാ നിനക്കൊക്കെ പെണ്ണ് വേണ്ടത്? ആർക്കാടാ? പറയാൻ" അവിടെ കൂടി ഇരുന്നിരുന്ന ചെക്കമ്മാരുടെ അടുത്തേക്ക് ചെന്ന് കൊണ്ട് അവൾ ചീറി.

അവന്മാര് ഒന്നില്ലാതെ എല്ലാം നല്ല വൃത്തിക്കു ഞെട്ടി. എല്ലാത്തിന്റേം കൂടെ ഒരു കൂട്ടം കിളികളാണ് ഒറ്റയടിക്കാണു പറന്നതു....

നല്ല കൂതറ ഡയലോഗ്ഉം അവളുടെ ഭാവവും. അവളുടെ ഹൈ പോണി കെട്ടി ഇട്ടിരിക്കുന്ന ചുരുണ്ട മുടിയും, നല്ല കട്ടിക്കെഴുതിയിട്ടുള്ള വല്യ കണ്ണും, പിന്നെ മൊത്തത്തിൽ നല്ല കലിപ്പും. നല്ല അസ്സല് കളിയങ്കാട്ടു നീലിയെ പോലെ ആണ് അവൾ അവിടെ നിന്നതു. ***ഒരു വെള്ള സാരിയും കൂടെ ഉണ്ടായിരുന്നെങ്കിൽ... അല്ലെങ്കിൽ അത് മറ്റൊരവസരത്തിൽ ആക്കാം.***

ബാക്കി ഉള്ളവരെ എന്തിനു പറയുന്നു. അവളുടെ ഫ്രണ്ട്സ് തന്നെ ഒന്ന് ഞെട്ടി.

മൊത്തത്തിൽ ഒന്ന് നോക്കി, മിക്കിയുടെ നോട്ടം നമ്പർ ത്രീയിൽ വന്നു നിന്നു.

"തനിക്കെന്തിന്റെ കേടാടോ?"

അവളുടെ ഒച്ച കേട്ടിട്ടാണെന്നു തോന്നുന്നു മൂപ്പരുടെ 3-4 കിളികൾ തിരിച്ചു വന്നു കയറിയ ലക്ഷണം ഉണ്ട്.

"നിനക്കെന്തിന്റെ കേടാ? എന്തിനാ ഇവിടെ കിടന്നു തുള്ളുന്നത്?"

"ആരെ കെട്ടിക്കാനാടാ നിനക്ക് പെണ്ണ്?"

"ഡി കുരിപ്പേ! ഇവിടെ കിടന്നു അധികം ഡയലോഗ് അടിച്ചാൽ, അപ്പുറത്തെ തോട്ടിൽ പോയി കിടക്കും നീ!"

"താൻ ആരെ ആടോ പേടിപ്പിക്കുന്നേ? ധൈര്യം ഉണ്ടെങ്കിൽ ഒന്ന് തൊട്ടു നോക്കെടോ. അപ്പൊ അറിയും നീ വിവരം."

"കുളിക്കാതേം നനക്കാതേം നടക്കുന്ന നിന്നെ ഒക്കെ തൊട്ടു കഴിഞ്ഞാൽ, കൈ കഴുകാൻ പിന്നെ ഡെറ്റോൾ പോരാതാവും."

ഇത്രയും നേരം എന്താ ഒരു അടി വീഴഞ്ഞേ എന്ന് നിങ്ങൾ ആരെങ്കിലും ആലോചിച്ചോ? എന്നാൽ ആലോചിച്ചവർ കേട്ടോ - മിക്കിയെ നിക്കിയും വെങ്കിയും കൂടെ പിടിച്ചു വച്ചിരിക്കുന്നു, നമ്പർ ത്രീയിനെ അവന്റ കൂടെ ഉള്ള നമ്പര്സ് പിടിച്ചു വച്ചിരിക്കുന്നു.

അവന്റെ കുളി റിലേറ്റഡ് കമന്റ് കേട്ടതും, പിന്നെ മിക്കിക്കു ബാധ കയറിയ ശക്തി വന്നത് പോലെ, പിടിച്ചു വച്ചിരുന്ന നിക്കിയെയും വെങ്കിയെയും തട്ടിത്തെറിപ്പിച്ചു. കാറി കൊണ്ട് അവന്റെ അടുത്തേക്ക് പാഞ്ഞു അടുത്ത്, ചാടി അവന്റെ തലമുടിയിൽ കുത്തിപ്പിടിച്ചു തല താഴ്ത്തി. *** ആ ചാടി എന്താ അവിടെ ആഡ് ചെയ്തേ എന്ന് വച്ചാൽ, നമ്പർ ത്രീ ഒരു ആറടി പൊക്കം ഉള്ള ജിമ്മൻ ആണ്, മിക്കി കൂടി പോയാൽ ഒരു 5'3" അല്ലെങ്കിൽ 5'4". അതിൽ കൂടില്ല. പാവത്തിന് എത്തണ്ടേ. അത് കൊണ്ട്, she jumbed. മനസ്സിലായോ ആ "ചാടി" യുടെ ഉദ്ദേശശുദ്ധി? അപ്പൊ ബാക് to our സ്റ്റോറി. ***

നമ്പർ ത്രീയുടെ മുടിയിൽ കുത്തിപിടിച്ചിരിക്കുയാണ് അവൾ. അവരെല്ലാം കൂടെ ശ്രമിച്ചിട്ടും അവൾ പിടിവിടുന്നില്ല. പല പല ഡയലോഗ്സ് അവിടെ ഒരേ സമയത്തു ഉച്ചത്തിൽ കേൾക്കാം.

നമ്പർ ത്രീ: "എന്റെ മുടീന്ന് വിടെടി, നത്തെ! "

നിക്കി :"മിക്കി അയാളെ വിട്..."

നമ്പർ ഫൈവ് :"കൊച്ചേ! വെറുതെ ഇരി! അവന്റെ മുടീന്ന് വിട്"

നമ്പർ ഏതോ 1 :"അളിയാ ഈ പെണ്ണിന് പ്രാന്താടാ!"

വെങ്കി :"dude! ലെറ്റ് ഗോ ഓഫ് ഹിസ് hair." ** ഇങ്ങനെ ടെൻഷൻ ആവുന്ന സമയങ്ങളിൽ വെങ്കിക്കു ഇംഗ്ലീഷേ വരാറുള്ളൂ. അതെന്താണോ! ***

നമ്പർ ഏതോ-2 :"ആരെങ്കിലും ഈ മറുതേനെ ഒന്ന് പിടിച്ചു മാറ്റ്... വിടടീ കൊച്ചേ അവന്റെ മുടീന്ന്."

നമ്പർ ഏതോ-3:"ഇതെന്നതാ ഉടുമ്പാണോ ?"

തനു ആൻഡ് തങ്കു :" ങ്ങീ! ങ്ങീ !" ** മനസ്സിലായില്ലേ? കരയുവാ... അതും വല്യ വായിൽ.**

മിക്കി :"ആര്ഘഹ്ഹ...." ** ഇത് അവന്റെ മുടിയിൽ കുത്തിപ്പിടിച്ചിട്ടുള്ള മിക്കിയുടെ കാറൽ. അതിൽ നിന്ന് മനസിലാക്കണം അവളുടെ പിടിയുടെ ശക്തി.**

ഒരു 3-4 മിനിറ്റത്തെ അശ്രാന്ത പരിശ്രമത്തിനു ശേഷം, ഒരു കണക്കിന് എല്ലാവരും കൂടെ മിക്കിയുടെ കൈ അവന്റെ തലയിൽ നിന്ന് വിടുവിച്ചു. പിന്നെയും അവന്റെ മുടിയിൽ കയറി പിടിക്കാൻ പോയപ്പോ, നമ്പർ ഏതോ-2 വന്നു അവളെ പൊക്കിയെടുത്തു മാറ്റി നിർത്തി. അല്ല. .. നിർത്തിയില്ല... ദേ പിന്നേം പൊക്കി പിടിച്ചേക്കുവാ. താഴെ ഒന്ന് നിർത്താൻ കാലു മുട്ടിച്ചതും കീ കൊടുത്ത് പോലെ, നമ്പർ ത്രീയുടെ അടുത്തേക്ക് ഓടാൻ തുടങ്ങി. വേറെ നിവർത്തി ഇല്ലാതെ, ആ ചെറുക്കൻ അവളെ പൊക്കിപ്പിടിച്ചോണ്ടു നിപ്പുണ്ട്. വലിയ weight ഒന്നും ഇല്ലാത്തതു കൊണ്ട് കുഴപ്പം ഇല്ല. അവന്റെ കയ്യിലും അടങ്ങികിടക്കുന്നില്ല. അവിടേം കിടന്നോണ്ടു, ഈ പട്ടിക്കുഞ്ഞിനെ എടുത്താൽ അത് കിടന്നു പിടയുന്നത് പോലെ, കയ്യും കാലും ഒക്കെ ഇട്ടു പിടയ്ക്കുന്നുണ്ട്. സഹികെട്ടു ആ നമ്പർ ഏതോ 2, അവളുടെ കൈയും കൂടെ കൂട്ടി പിടിച്ചു.

മിക്കിയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട നമ്പർ ത്രീ, തലയിൽ പിടിച്ചോണ്ട് താഴേക്കിരുന്നു. അവന്റെ കൂട്ടുകാര് വെള്ളം ഒക്കെ കൊണ്ട് വന്നു തലവഴി കമിഴ്ത്തുന്നുണ്ട്. പാവം, നല്ലോണം വേദന എടുത്തിട്ടുണ്ടുന്നു തോന്നുന്നു. അവൻ തല പോക്കുന്നില്ല.

"എന്നെ താഴെ നിർത്തെടാ മരപ്പട്ടി!" മിക്കി നമ്പർ ഏതോ-2 നോട് അലറി. അവൻ പേടിച്ചിട്ടു അപ്പൊ തന്നെ കൈ വിട്ടു. വെങ്കിയും നിക്കിയും തനുവും തങ്കുവും അവളുടെ അടുത്തേക്ക് ചെന്നു. ബാക്കി നമ്പേഴ്സ് എല്ലാം നമ്പർ ത്രീ ടെ ചുറ്റിലും കൂടി നിന്നു.

ഇതിനിടയ്ക്ക് നാട്ടുകാര് നല്ലോണം കൂടിയിട്ടുണ്ട് കേട്ടോ. ഒപ്പം നമ്മുടെ നാട്ടിൽ കണ്ടു വരുന്ന ഒരു പ്രത്യേക പ്രതിഭാസം ഉണ്ടല്ലോ, ഈ ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിക്കുമ്പോ, വീഡിയോ ലൈവ് എടുത്തു ഇടുന്ന പരിപാടി. അതും മുറയ്ക്ക് നടക്കുന്നുണ്ട്.

ഒക്കെ ഒന്ന് കെട്ടടങ്ങി കഴിഞ്ഞപ്പോ, കൂട്ടത്തിലെ ഒരു കാർന്നോരു മുന്നോട്ടു വന്നു, "എന്താ പിള്ളേരെ ഇവിടെ പ്രെശ്നം?"

എല്ലാവരും (നാട്ടുകാരല്ല, ഈ അടിപിടിയിലെ ഓൾ participants ) 'കറക്റ്റ് ഒക്കെ കഴിഞ്ഞപ്പോ എവിടുന്ന് പൊട്ടി വീണു' എന്നുള്ള രീതിയിൽ അങ്ങേരെ നോക്കി.

"ഒന്നുമില്ല അമ്മാവാ! ഇവര് റിലേറ്റീവ്സ് ആണ്. കുറെ നാൾക്കു ശേഷം കഴിഞ്ഞു കണ്ടതിന്റെ സ്നേഹം കാണിച്ചതാ." നമ്പർ ഫൈവ് പറഞ്ഞു.

"ആണോ മോളെ?" കാർന്നോരു സംശയം മാറാഞ്ഞത് കൊണ്ട്, നിക്കിയോട് ചോദിച്ചു.

നിക്കി നമ്പർ ഫൈവ് നെ ഒന്ന് നോക്കിയിട്ടു, ആ കാർന്നോരോട് തലകുലുക്കി കാണിച്ചു.

"സ്നേഹിച്ചതിനാണോ ഈ പിള്ളേര് കരഞ്ഞത്?" വേറൊരു വല്യപ്പൻ ആണ്. കരഞ്ഞ പിള്ളേര് നമ്മുടെ തങ്കുവും തനുവും.

"അത് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാ, അങ്കിൾ. ഇവിട പ്രെശ്നം ഒന്നും ഇല്ല." വെങ്കി എങ്ങനെ എങ്കിലും അവരെ ഒഴിവാക്കാൻ ഉള്ള ത്വരയിൽ പറഞ്ഞു.

ആളുകൾ മുറുമുറുത്തു കൊണ്ട് പതിയെ പിരിഞ്ഞു.

അവിടെ മുന്നത്തെ പരിപാടിയിലെ പാർട്ടിസിപ്പന്റ്സ് മാത്രം ആയി.

ലവൻ ഇത് വരെ തല പൊക്കിയിട്ടില്ല.

"ഇനി ആർക്കാടാ പെണ്ണിനെ വേണ്ടതു? " മിക്കി വെല്ലുവിളിച്ചു.

നിനക്ക് മതിയായില്ലെടി പട്ടി - ലുക്ക്കൊണ്ട് ചോദിച്ചു കൊണ്ട് നമ്പർ ത്രീ ഒഴിച്ച് ബാക്കി എല്ലാവരും മിക്കിയെ നോക്കി.

അടുത്ത കലാപരിപാടി തുടങ്ങി വയ്ക്കുന്നതിന് മുൻപ്, നിക്കി മിക്കിയെ പിടിച്ചു വിളിച്ചോണ്ട് പോയി.

നമ്പർ ത്രീക്കു വേദന കൊണ്ടോ കലിപ്പ് കൊണ്ടോ, എന്താണെന്ന് അറിയില്ല, ഒന്നും മിണ്ടാതെ, അവളെ തുറിച്ചു നോക്കി കൊണ്ടിരുന്നതേ ഉള്ളു.

ലവള് പോവുന്ന പോക്കിലും അവനെ തിരിഞ്ഞു നോക്കി കലിപ്പിക്കാൻ മറന്നില്ല.

*******************************
ബാക്കി അങ്കം അടുത്ത പാർട്ടിൽ...

(തുടരും....)

അപ്പോൾ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിച്ചോളിൻ

രചന: സെഹ്‌നസീബ്


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top