യാമി, Part 20

Valappottukal
യാമി💝2️⃣0️⃣
ഭാഗം❤️ 20

"എത്ര നാളായി ഇൗ പനിക്കോളു കൊണ്ട് തുടങ്ങിയിട്ട്.."
ഗുഡിയ ഒരു ചിരിയോടെ ആദിയോടായി തിരക്കി..

"അത്.."

"വിക്കണ്ട..ഞാനൊക്കെ അറിഞ്ഞു..
എന്നാലും നീ എന്നെ ചതിച്ചല്ലോ ദുഷ്ടാ..."

"എടീ നീ ആദ്യം ഞാൻ പറയുന്നതൊന്നു കേൾക്ക്..
യാമിയെ എനിക്ക് ഇഷ്ടമാണ്...
സൗഹൃദവും പ്രണയവും ഒക്കെ കടന്നു അതെന്റെ മനസ്സിൽ എപ്പോഴോ കൂടി കഴിഞ്ഞു.... അവൾ ഇന്ന് എൻറെ ജീവനാണ്..."

"മതി.. നീ ഒന്ന് നിർത്തുമോ?
പാതിരാത്രിയില് ആകെ ഉള്ള ഒരു പ്രേമവും പൊട്ടി തകർന്നു ഇരിക്കുന്ന പാവം എൻറെ മുന്നിൽ ഇരുന്നു തന്നെ നീ ഈ വക വർത്തമാനം പറയണം..."

"ആ അതെ... പക്ഷേ ഇതൊക്കെ എൻറെ ആഗ്രഹങ്ങൾ മാത്രം ആണ്..
ഞാൻ മാത്രം വിചാരിച്ചിട്ട് കാര്യമില്ലല്ലോ.."

"നിൻറെ മാത്രം വിചാരമല്ല..
യാമിക്കും ഇഷ്ടമാണെന്നാണ് എനിക്ക് തോന്നുന്നത്.."
ഗുഡിയ താൽപര്യം ഇല്ലാതെ പറഞ്ഞു...

"അങ്ങനെ മറ്റൊരാളുടെ തോന്നലിൽ അറിയേണ്ടത് അല്ല അവൾക്ക് എന്നോടുള്ള സ്നേഹം...
വരട്ടെ കാത്തിരിക്കാം....
പിന്നെ.. നിന്നോട് പറയാനാകാത്ത വേറെയും പല കാര്യങ്ങളുമുണ്ട് അവളുടെ ലൈഫിൽ...."

മുഖത്ത് പടർന്ന നിരാശയിലും ആദിയുടെ കണ്ണുകൾ യാമിയുടെ മുഖത്തേക്ക് പാറി വീണു..

വയറു വരെ മറച്ചിരുന്ന അവളുടെ പുതപ്പെടുത്തു മുകളിലേക്ക് കയറ്റി ഇട്ട് ഗുഡിയ അവനെ ഒന്ന് രൂക്ഷമായി നോക്കി...

ശാന്തമായാണ് അവൻ ചിരിച്ചത്...
"ഈ ആദിൽ മാധവ് ജീവിതത്തിലേക്ക് ഒരാളെ കൈ പിടിച്ചു കൂട്ടുന്നുണ്ടെങ്കിൽ അത് ഇൗ കിടക്കുന്ന യാമിക യശോദറിനേ മാത്രമായിരിക്കും...
അതിനീ എത്രകാലം കാത്തിരുന്നാലും..."

"ഞാൻ ഇനി വല്ല കടപ്പുറത്തും പോയി ശോക ഗാനം പാടി നടക്കാം"
ഇതൊക്കെ കേട്ട് കഴിഞ്ഞു ഗുഡിയ തലകുമ്പിട്ട് ബെഡിൽ ഇരുന്നു കൊണ്ട് പറഞ്ഞു...

ഒരു ചിരിയോടെ ആദി നടന്ന് അവൾക്കരികിൽ എത്തി ബെഡ്ഡിൽ ഇരുന്നു...
"തൽക്കാലം നീ ഈ കഥയിലെ വില്ലത്തി ആകണ്ട...
നിൻറെ മുന്നിൽ കൊണ്ട് തല വെക്കാൻ ഉള്ളവൻ വൈകാതെ വരും.."
ഗുഡിയ അത് കേട്ട് ചിരിച്ചു..
"വന്നു കഴിഞ്ഞു മോനെ..."

പെട്ടെന്ന് ഭാവം മാറി വീണ്ടും തുടർന്നു..
"എന്നാലും നൈസായിട്ട് എന്നെ ഒഴിവാക്കി അല്ലേ..."
അവളുടെ ഇരിപ്പും... സിനിമ ഡയലോഗ് പറച്ചിലും ഒക്കെ കേട്ട് ചിരിച്ചിരിക്കുന്ന ആദിയെ കണ്ടുകൊണ്ടാണ് യാമി കണ്ണുകൾ തുറക്കുന്നത്...

"ഇതെന്താ രണ്ടാൾക്കും ഉറക്കമില്ലേ.."
കയ്യെത്തി ലൈറ്റ് ഇട്ടു കൊണ്ട് അവള് തിരക്കി..

യാമിയുടെ കണ്ണുകൾ ആദ്യം പോയത് ആദിയുടെ കൈക്കുള്ളിൽ പിടിച്ചിരിക്കുന്ന ഗുഡിയയുടെ കയ്യിലേക്കാണ്..
ഇത് കണ്ടതും ആദി പെട്ടെന്ന് തന്നെ കൈകൾ പിൻവലിച്ചു..

"ഇവൻ ഉറക്കം വന്നില്ലന്ന് പറഞ്ഞതുകൊണ്ട്.. ഞങ്ങൾ വെറുതെ ഓരോന്ന് പറഞ്ഞിരുന്നു.."
ഗുഡിയ യാമിയോടായി പറഞ്ഞു...

"ശരി നടക്കട്ടെ "
യാമി ആദിയെ ഒന്ന് നോക്കാതെ പോലും പറഞ്ഞശേഷം ലൈറ്റ് അണച്ചു തിരിഞ്ഞു കിടന്നു...

കണ്ണുകൾ കൊണ്ട് പണി ആയോ എന്ന് തിരക്കിയ ആദിയോട് ഒന്നുമില്ലെന്ന് കണ്ണടച്ച് കാട്ടി ഗുഡിയയും ചിരിച്ചു

കണ്ണടച്ചു കിടന്നുവെങ്കിലും ഉള്ളിൽ നിറയുന്ന എന്തൊക്കെയോ വീർപ്പുമുട്ടലുകൾ യാമിക്ക് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി...

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

ഗുഡിയയുടെ വിളി കേട്ടാണ് അതിരാവിലെ യാമി കണ്ണുകൾ തുറക്കുന്നത്...
ഉറക്കം വിട്ടുമാറാതെ കണ്ണുകൾ അപ്പോഴും അടഞ്ഞു വന്നിരുന്നു... ഒപ്പം തലേന്നത്തെ ക്ഷീണവും...

കൂനിക്കൂടി കട്ടിലിൽ തന്നെ പുതച്ചുമൂടി ഇരുന്ന അവളെ കണ്ടതും നെറ്റിയിൽ പതിയെ കൈ ചേർത്ത് ഗു‌‍ഡിയ തിരക്കി...

"യാമി.. സുഖമില്ലാതെ പോലെ വല്ലതും തോന്നുന്നുണ്ടോ?"

തണുത്ത കൈ സ്പർശം നെറ്റിയിൽ അറിഞ്ഞപ്പോൾ അവൾ തലയുയർത്തി ഗുഡിയയെ നോക്കി ചിരിച്ചുകൊണ്ട് ഇല്ലെന്നു തലയാട്ടി....

"എങ്കിൽ പോയി റെഡിയായി വാ...
അവർ എവിടെയോ പോകാനുള്ള പ്ലാൻ ഒക്കെയാണ്..."

"ഇത്ര രാവിലെയോ?"

"ആ എനിക്കറിയില്ല"
അവൾ കുളിച്ചു മാറാനുള്ള ഡ്രസ്സ്  ബാഗിൽ നിന്ന് എടുത്ത കൂട്ടത്തിൽ മറുപടി കൊടുത്തു...

"ആദി പോയോ ഗുഡിയ?"

"അതൊക്കെ രാവിലെ എണീറ്റ് പോയി..
ഞാൻ കുളിച്ചിട്ടു വരാം.. കോഫി ദാ ഇവിടെ ഇരിപ്പുണ്ട്..
എടുത്ത് കുടിക്ക്‌..."
ഗുഡിയ ബാത്റൂമിന്റെ വാതിലടയ്ക്‌കും മുൻപേ പറഞ്ഞു....

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

ഗുഡിയക്ക് ഒപ്പം റൂമിലെ ഡോർ ലോക്ക് ചെയ്തു ഇറങ്ങുമ്പോഴാണ് ആദി യാമിക്ക് അടുത്തേക്ക് വന്നത്..

"നിനക്ക് കട്ടിയുള്ള ഡ്രസ്സ് വല്ലതും ഇട്ടു കൂടായിരുന്നോ? പുറത്തു നല്ല തണുപ്പുണ്ട്...
അല്ലേൽ കയ്യിൽ ഒരു ഷാൾ എങ്കിലും കരുതിക്കൂടെ?"
അവൻ തിരക്കി..

"ഹല്ലോ.. സർ... യാമി കാണാത്ത നാട് ഒന്നുമല്ല ഇത്...
ഞാൻ വളർന്ന സ്ഥലം ഏകദേശം ഇതൊക്കെ തന്നെയാണ്...എന്നെ പറഞ്ഞു പഠിപ്പിക്കണ്ട ഇവിടുത്തെ ക്ലൈമറ്റ് കാര്യം... ഇയാൾ ഇയാളുടെ കാര്യം നോക്ക്.."
 മുഖം ഗോഷ്ഠി കാട്ടി പറഞ്ഞശേഷം യാമി മുന്നോട്ടേക്ക് നടന്നു പോയി...

ഇത് കണ്ടതും ഗുഡിയ ചിരിച്ചു...

"ഇന്നലെ രാത്രിയിലെ പ്രശ്നമാണെന്ന് തോന്നുന്നു മോനേ.. അവൾ ഇനി തെറ്റിദ്ധരിച്ചോ?
നല്ല കുശുമ്പും ഉണ്ട്..."

"പോടി.. ഇതതൊന്നും അല്ല...
എന്ത് കണ്ടിട്ട് കുശുമ്പ് എടുക്കാൻ ആണ്...
നീ ഇൗ കൊച്ച് തല കൊണ്ട് കൂടുതൽ ചിന്തിച്ച് കൂട്ടാതെ വാ.."
ആദി ഗുഡിയയെ വിളിച്ചു..

മുൻപിലേക്ക് പോയ യാമി തിരിഞ്ഞുനോക്കുമ്പോൾ ഗുഡിയയുടെ കയ്യിൽ പിടിച്ചു വലിച്ചു നടന്നു വരുന്ന ആദിയേയായാണ് കാണുന്നത്...

വീണ്ടും അതു കാൺകെ ദേഷ്യത്തോടെ ഹോട്ടലിന് പുറത്തേക്ക് വേഗത്തിൽ അവളിറങ്ങി...
പോകാൻ റെഡിയായി നിന്ന വണ്ടിക്ക് ഉള്ളിലേക്ക് കയറി ചിരിയോടെ ആരോമലിന് ഒപ്പം പോയിരുന്നു....

പിറകെ വണ്ടിയിലേക്ക് കയറിയ വന്ന ആദി ഇത് കണ്ടു ദേഷ്യത്തോടെ അവളെ നോക്കാതെ പിറകിൽ മിലനരികിലേക്ക്‌ പോയിരുന്നു...

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

പശ്ചിമഘട്ട മലനിരകളിൽ..
കോടമഞ്ഞു പൊതിഞ്ഞ താഴ്വരയിലെ മനോഹര ദൃശ്യങ്ങൾ നൽകിയ വിരുന്ന് നുകർന്നു കൊണ്ടാണ് വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്....

പുറത്തെ കാഴ്ചകളിൽ ഉടക്കിയിരുന്നു.. യാമിയുടെ കണ്ണും മനസ്സും...
ദക്ഷിണ കന്നഡ ജില്ലയിലെ സകലേഷ്പൂർ എന്ന സ്ഥലത്തേക്ക് ആയിരുന്നു അവരുടെ യാത്ര...
മനോഹരമായ ഒരു ഹിൽസ്റ്റേഷൻ..

കാപ്പി, തേയില മാത്രമല്ല പലതരം സുഗന്ധദ്രവ്യങ്ങളുടെ തന്നെ കണ്ണെത്താദൂരം പടർന്നുകിടക്കുന്ന കൃഷിയിടങ്ങൾ ആയിരുന്നു അവിടുത്തെ പ്രത്യേകതയും മനോഹാരിതയും....

തണുപ്പിന്റെ കാഠിന്യം മെല്ലെ കൂടി തുടങ്ങിയതും ധരിച്ചിരുന്ന കോൾഡ് ഷോൾഡർ ടോപ്പിൽ കൈ യാമി മുകളിലേക്ക് കയറ്റി വയ്ക്കാൻ ഒരു ശ്രമം നടത്തുന്നതിനിടയിലാണ് അടുത്തു വന്നിരുന്ന ആദിയെ അവൾ കണ്ടത്...

"നീ ഇത് എപ്പോൾ വന്നു?"
യാമി തിരക്കി

"നീ ഇതെന്തിനാ വലിച്ചു മുകളിലോട്ട് കയറി കൊണ്ടിരിക്കുന്നത്.."
അവളുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ ആദി തിരക്കി...

മുഖം ഒരു വശത്തേക്ക് കോട്ടി കാണിച്ചു മറുപടി പറയാതെ അവള് പുറത്തേക്ക് നോക്കി ഇരുന്നു

"പെൺപിള്ളേർ ആയാൽ ഇത്രയും അഹങ്കാരം പാടില്ല...
നിന്നോട് അവിടുന്നേ ഞാൻ പറഞ്ഞത് അല്ലെടി പുല്ലേ തണുപ്പ് കൂടുതൽ ആണെന്ന്...
അതെങ്ങനാ ആ പരട്ട തന്തേടെ അതേ സ്വഭാവം ആണ് ചില സമയത്ത്..."
അവസാന വാചകം ആദി പിറുപിറുത്തത് ആണെങ്കിലും അവളത് വ്യക്തമായി കേട്ടിരുന്നു..

"ദേ.. എന്റെ ഡാഡിയെ പറഞ്ഞാല് ഉണ്ടല്ലോ... എല്ലാവരും ഇരിക്കുന്നെന്ന് ഒന്നും നോക്കില്ല എന്റെ വായിന്ന് നീ നല്ലത് കേൾക്കും..
നിന്നെ ഞാൻ തണുപ്പ് മാറ്റി തരാൻ വിളിച്ചില്ലല്ലോ....
ഇവിടുന്നു എഴുന്നേറ്റ് പോ ആദി എനിക്ക് നിന്നോട് സംസാരിക്കാൻ ഒട്ടും താൽപ്പര്യം ഇല്ല.."

"രാവിലെ തൊട്ട് തുടങ്ങിയത് ആണല്ലോ....
സത്യത്തിൽ എന്താണ് നിൻറെ പ്രശ്നം? കാര്യം പറ.."

"എന്നെ കൊണ്ട് കാര്യം പറയിക്കണം അല്ലേ..
ശരി പറയാം...
ഞാൻ നിൻറെ ആരാണ്.."

"ഫ്രണ്ട്.."
ഒട്ടും ആലോചിക്കാതെ ആദി മറുപടി കൊടുത്തു...

"വെറും ഫ്രണ്ട്?"
ചോദ്യ ഭാവത്തിൽ യാമി വീണ്ടും അവനോട് തിരക്കി..

കണ്ണുകൾ തമ്മിൽ കൂട്ടി ഇടഞ്ഞ വേളയിൽ ഒന്ന് പതറിയെങ്കിലും അത് മറച്ചു പിടിച്ചു ആദി പറഞ്ഞു...
"അല്ല.. ബെസ്റ്റ് ഫ്രണ്ട്.."

"എന്നിട്ട് എനിക്ക് ഇന്നലെ തൊട്ട് അത് തോന്നുന്നില്ല...
ഇവിടെ പലർക്കും ഉള്ള സ്വാതന്ത്ര്യം എനിക്ക് മാത്രം ഇല്ല.. ഇതിനൊക്കെ ഉള്ള മറുപടി തിരികെ ഫ്ളാറ്റിൽ എത്തിയിട്ട് ഞാൻ പറഞ്ഞു തരാം..
എഴുനേറ്റു പോക്കോ എന്റെ അടുത്ത് നിന്നും ഇപ്പൊൾ.. അല്ലേ ഞാൻ പോയി ആ ഡ്രൈവർടെ കൂടെ ഇരിക്കും.."
തിരിഞ്ഞു വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു കൊണ്ട് യാമി പറഞ്ഞു...

ദേഷ്യത്തിൽ കൈ സീറ്റിലേക്ക് ആഞ്ഞ് ഇടിച്ചു കൊണ്ട് ആണ് ആദി അവിടുന്ന് എഴുന്നേറ്റത്...
പിറകിലേക്ക് പോകും വഴി എന്തോ ചോദിക്കാൻ ചെന്ന കരടിക്‌കും കണക്കിന് കിട്ടി...

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

ഒരു മണിക്കൂർ യാത്രയ്ക്ക്‌ ശേഷം വണ്ടി ലക്ഷ്യ സ്ഥാനത്ത് എത്തി...
950 മീറ്ററോളം ഉയരത്തിൽ സ്ഥ്തി ചെയ്യുന്ന സകലേഷ്പൂരിന്റെ ഭൂഭംഗി വാക്കുകൾക്ക് അതീതം ആയിരുന്നു...
മൂടൽ മഞ്ഞിനാൽ ചുറ്റ പെട്ടു കിടക്കുന്ന പച്ചപ്പ് നിറഞ്ഞ കൃഷി തോട്ടങ്ങളിലെ കാഴ്ച എല്ലാവരുടെയും മനസ്സിനെ കുളിരണിയിച്ചു...

പ്രഭാത സവാരിക്ക് ഇറങ്ങിയ ആളുകൾ അല്ലാതെ മറ്റാരും വന്നു തുടങ്ങിയിട്ട് ഉണ്ടായിരുന്നില്ല.. അത് കൊണ്ട് തന്നെ റോഡുകൾ ഒക്കെ ഏകദേശം വിജനവും...

മായക്കും, രേഷ്മയ്ക്കും ഒപ്പം മുന്നിൽ നടക്കുമ്പോൾ യാമി വെറുതെ പിറകിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി...

ഗുഡിയ മിലനൊപ്പം ആണ്...
അവർക്ക് തൊട്ട് മുന്നിലായി ആരോമലും മറ്റൊരാളും...

ഏറ്റവും പുറകിലായി ഒറ്റയ്ക്ക് ആണ് ആദിയുടെ നടപ്പ്..
മുഖം ഒക്കെ ഒരു കൊട്ട കയറ്റി വച്ചിരിക്കുന്നത് കണ്ട് യാമിക്ക് ചിരി വന്നു...
അവന്റെ നോട്ടം തിരികെ വന്നപ്പോൾ അത് ശ്രദ്ധിക്കാതെ നേരെ നോക്കിയവൾ വീണ്ടും നടന്നു...

പോകുന്ന വഴികളിൽ ഉള്ള ചെറിയ ചെറിയ അരുവികളും...കുത്തനെ ഉള്ള വെള്ള ചാട്ടങ്ങളും യാമിക്ക് പുതിയ അനുഭവങ്ങൾ ആയിരുന്നു....
ഓരോ കാഴ്ചകൾ കാണുമ്പോഴും വിടരുന്ന അവളുടെ കണ്ണുകൾ ആയിരുന്നു അതിനുള്ള തെളിവും...

ബിസ്‌ലെ വ്യൂ പോയിന്റിൽ ആയിരുന്നു അവരുടെ നടത്തം ചെന്ന് അവസാനിച്ചത്...
പശ്ചിമഘട്ടത്തിലെ മൂന്ന് പർവ്വതനിരകളുടെ കൂടിച്ചേരലിന്റെ അത്ഭുതാവഹമായ കാഴ്ചയായിരുന്നു അവിടം അവർക്ക് സമ്മാനിച്ചത്.....

കുറച്ച് സമയം അവിടെ ചിലവഴിച്ച ശേഷം യാമി ഒഴികെ ബാക്കിയുള്ളവർ അടുത്തുള്ള റിസർവ് ഫോറസ്റ്റ് ഏരിയയിലേക്ക് നടന്നു...
കണ്ടു മതി വരാതെ പോലെ അവൾ ആ പ്രകൃതിഭംഗി ആസ്വദിച്ചു അവിടെത്തന്നെ നിന്നു...
മഞ്ഞിനൊപ്പം നേരിയ തണുത്തകാറ്റ് കൂടിയായപ്പോൾ അവൾ ചെറുതായി വിറക്കാനും തുടങ്ങി...

കൂടെയുള്ളവരെല്ലാം പോയി എന്നു മനസ്സിലായതും.. കൈകൾ രണ്ടും മാറിൽ പിണച്ചു വച്ച് തണുപ്പിനെ തോൽപ്പിക്കാൻ ഒരു ചെറു ശ്രമം നടത്തി...
ചുണ്ടുകളിലെ വിറയൽ കൂടി ആയപ്പോൾ അവൾക്ക് സഹിക്കാൻ കഴിയാതെയായി തീർന്നു...

പിറകിൽ നിന്നും ദേഹത്തേക്ക് കമ്പിളിയുടെ കട്ടിയുള്ള ഒരു ഷാൾ പെട്ടെന്ന് തന്നെ അവളെ പൊതിഞ്ഞു...

ഷാളിനൊപ്പം വന്ന കൈകൾ കാൺകെ ആളെ മനസ്സിലായത് കൊണ്ട് അവള് മുഖം ഉയർത്തി നോക്കിയില്ല....
പിറകിൽ അവളോട് ചേർന്ന് തന്നെ ആദിയും നിന്നു....

പരസ്പരം മിണ്ടാതെ മിനിട്ടുകളോളം രണ്ടാളും ആ നിൽപ്പ് തുടർന്നു....

ക്രമാതീതമായി മിടിക്കുന്ന ഹൃദയത്തോട് ചേർന്നിരികുന്ന ആദി യുടെ കൈകളാൽ അവളിലെ കള്ളത്തരം പിടിക്കപ്പെടുമോ എന്ന് പോലും ഒരു നിമിഷം അവള് ഭയന്നു...
കൺമുന്നിൽ ഭൂമി ഒരുക്കിയ കാഴ്ചകളിലും മനോഹരമായിരുന്നു ദൈവം അവർക്കായി ചേർത്തു വച്ച ആ മധുര നിമിഷം....

ചൂടുള്ള നിശ്വാസം കാതിന് പിന്നിൽ തട്ടിയതും യാമി എന്തോ ഓർത്ത് എന്ന പോൽ അവനെ പിറകിലേക്ക് തള്ളി മാറ്റി...
പഴയ പിണക്കത്തിന്റെ ബാക്കി പൊയ് മുഖം രണ്ടാളും പെട്ടെന്ന് അണിഞ്ഞു...

(തുടരും..)
ശ്രുതി❤️

നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമൻറ് ചെയ്യൂ....

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top