യാമി💝1️⃣7️⃣
ഭാഗം❤️17
"അപ്പോ ആ ആളോട് ആദിക്ക് സൗഹൃദം ഇല്ലെ..."
യാമിയുടെ കണ്ണുകളിൽ പലതും അറിയാനുള്ള ആഗ്രഹം ആദി വായിച്ച് അറിഞ്ഞു.....
മറുപടി ഒരു ചിരിയായിരുന്നു ആദ്യം..
"എന്റെ ചിന്തകൾ തന്നെയാണ് അതിനുള്ള മറുപടിയും...
ആ സൗഹൃദം മനോഹരമാണ് എനിക്ക് എന്നും...
അത് ഞാൻ നഷ്ടപ്പെടുത്തില്ല..."
"എങ്കിൽ പിന്നെ തുറന്നു പറഞ്ഞു നോക്കി കൂടെ?
നഷ്ടപ്പെടാതെ കിട്ടിയാലോ?"
"എനിക്ക് മാത്രം അറിയാൻ കഴിയുന്ന ഒരു നീ ഉണ്ടാകണം എന്റെ ഉള്ളിൽ എന്നും...
അത് വാക്കുകളിലൂടെ അല്ല...ഒരു ചലനം കൊണ്ട് പോലും, നിന്നിലെ നിന്നെ അറിയാൻ എനിക്ക്
കഴിയുന്ന നാൾ ഞാനാ സൗഹൃദം എന്നെന്നേക്കുമായി എന്റെ ജീവതത്തിലേക്ക് ക്ഷണിക്കും..അവളുടെ എല്ലാ സന്തോഷങ്ങളും കൂട്ടായി കിട്ടിയതിനു ശേഷം..
ഒരിക്കലും നഷ്ടമാകാതിരിക്കാൻ ആയി മാത്രം...."
"പറയാതെ മനസ്സിൽ സൂക്ഷിച്ച് എന്നെങ്കിലും അത് നഷ്ടമായാൽ?"
യാമി തിരക്കി...
"എൻറെ ആദർശങ്ങളുടെയും, സ്വപ്നങ്ങളുടെയും ലോകം അല്ലെടോ വിഷയം..
ഒരിക്കലും.. പിന്നീട് ജീവിതം മുഴുവൻ പ്രശ്നങ്ങളും, പ്രതിസന്ധികളും ഒന്നും ആകരുത്..
ഞാൻ തുറന്നു പറഞ്ഞു പോയതുകൊണ്ട് നാളെ ഒരു നഷ്ടം ഞങ്ങൾക്ക് രണ്ടാൾക്കും ഉണ്ടാവുകയും ചെയ്യരുത്..."
"എനിക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല ആദി..
നിന്നോട് വായിട്ട് അലച്ചു ജയിക്കാനും കഴിയില്ല.."
അവൻറെ ഉറക്കെയുള്ള ചിരി കേൾക്കേ മാനത്ത് പൂത്തുനിൽക്കുന്ന താരകങ്ങൾക്ക് വീണ്ടും ഭംഗി കൂടി വരുന്നത് അവൾ അറിഞ്ഞു...
"എന്ത് ഭംഗിയാണ് അല്ലേ?"
വാക്കുകൾ അറിയാതെ യാമിക്കുള്ളിൽ നിന്നും വന്നു...
"ഭംഗിയാണ്..
പക്ഷേ... കൺമുന്നിൽ നിന്ന് ഏതു നിമിഷവും അവ നമ്മെ തനിച്ചാക്കി പോകാം...
വിണ്ണിൽ മാത്രമല്ല യാമി.. ഇങ്ങ് മണ്ണിലും ഉണ്ട് തിളക്കമുള്ള താരകങ്ങൾ...
മിഥ്യ അല്ലെന്ന് കരുതി സ്നേഹിക്കും മുന്നേ ചിലപ്പോൾ മാഞ്ഞു പോയേക്കാം.."
"നിനക്ക് നല്ല ഒന്നാന്തരം വട്ടാണ്..
!!ഇന്നേ കുറിച്ച് മാത്രം ആലോചിക്കുക...
നാളെ വരും പോലെ ആകട്ടെ....!!
ഒരു മഹാന്റെ വാക്കാണ്..
നാവ് വളച്ചാൽ കള്ളം മാത്രം പറയുന്ന മഹാന്റെ..."
യാമിയുടെ പറച്ചിൽ കേട്ട് ആദി കൈകൾ രണ്ടും മുകളിലേക്ക് വിരിച്ച് ഉച്ചത്തിൽ വിളിച്ചുകൂവി...
"ആ പൂവ് നീ എന്തു ചെയ്തു?"
ഏത് പൂവ്?
യാമി കാര്യമറിയാതെ തിരക്കി..
രക്തനക്ഷത്രം പോലെ കടുംചെമപ്പായ ആ പൂവ്?
ഇത്.. അത് തന്നെ വട്ട്.. അവള് മിണ്ടാതെ കിടന്നു...
അത് കാൺകെ വീണ്ടും ചിരിയോടെ അവൻ ബാക്കി സ്വയം തുടർന്നു പറഞ്ഞു...
"ഓ അതോ?"
"അതെ... അതെന്തു ചെയ്തു?"
"തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?"
"ചവിട്ടിയരച്ചു കളഞ്ഞുവോ എന്ന് അറിയുവാൻ..."
"കളഞ്ഞുവെങ്കിലെന്ത്?"
"ഓ.. ഒന്നുമില്ല എൻറെ ഹൃദയമായിരുന്നു അത്!!!!!"
(ബഷീർ♥️പ്രേമലേഖനം)
പൊട്ടി ചിരിയുടെ അകമ്പടിയോടെ,
കുളിർതെന്നലിന്റെ തലോടലിനൊപ്പം പതിയെ മനോഹരമായ ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് രണ്ടാളും വീണു....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
പ്രഭാതരശ്മികൾ മെല്ലെ കൺപീലികളിൽ തട്ടിയപ്പോഴാണ് യാമി കണ്ണുകൾ തുറക്കുന്നത്..
എന്തോ ഓർമ്മയിൽ അരികിലേക്ക് ചരിഞ്ഞു നോക്കിയെങ്കിലും അവിടം ശൂന്യമായിരുന്നു...
തലേന്ന് കേട്ട വാക്കുകളിലൂടെ ഒക്കെ ഒന്നുകൂടി അവളുടെ മനസ്സ് സഞ്ചരിച്ചു...
"എന്നാലും ആരായിരിക്കും അവൻറെ ഹൃദയം ചവിട്ടിയരച്ചത്?"
ചോദ്യം മനസ്സിൽ തന്നെ ആവർത്തിച്ചു ചോദിക്കുമ്പോഴും ഒടുക്കം അവൻ പറഞ്ഞു തീർത്ത കളികളിൽ ഒന്നായി അതും മാറി...
"നാവ് വളച്ചാൽ നുണയെ പറയൂ..
പുതിയ എന്തെങ്കിലും നമ്പർ ആകും ഇതും.."
ചിരിയോടെ എഴുന്നേറ്റ് പാരപെറ്റിൽ കൈകൾ കുത്തി താഴേക്ക് നോക്കി നിന്നു ആലോചിച്ചു..
"എങ്ങനെ വന്നോ... എന്തോ.. ഈ വഴി?"
പത്രം എടുക്കാൻ വാതിൽ തുറന്നപ്പോൾ കണ്ടു പപ്പിക്കൊപ്പം വരുന്ന ആദിയെ..
പതിവിനു വിപരീതമായി കൂടെ മാധവും ഉണ്ടായിരുന്നു..
"ഗുഡ്മോണിങ് മോളെ "
"ഗുഡ് മോർണിംഗ് അങ്കിൾ... ഗുഡ് മോർണിംഗ് ആദി..."
"ഗുഡ് മോർണിംഗ്.. ഗുഡ് മോർണിംഗ്..
അതെ കൂർക്കം വലി കുറച്ച് കൂടുതലാണ് മോളെ...
ഒന്നു കുറച്ചാൽ നന്ന്...
ഇന്നലെ ഞാൻ ഒരു പോള കണ്ണടച്ചിട്ട് ഇല്ല..."
ആദി അവളെ കളിയാക്കി
"പോടാ"
ചിരിച്ചു നിന്ന യാമി ചിറി കോട്ടി പിണങ്ങി ഉള്ളിലേക്ക് കയറി വാതിലടച്ചു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ഹലോ നമസ്തേ സുപ്രഭാതം കൊച്ചി..
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
"നിന്നെയും എന്നെയും തമ്മിൽ ബന്ധിപ്പിച്ചിരുന്നത് നമ്മുടെ ആത്മാവാണ്...
ആ ആത്മാവിനോട് ആണ് പ്രിയേ... എന്നും എനിക്ക് എൻറെ പ്രണയവും..
ആഹാ.. എത്ര മനോഹരം ആണല്ലേ പ്രണയം..."
"ഇന്നത്തെ മോണിംഗ് വിഷസിൽ ഞാൻ നിങ്ങളുടെ സ്വന്തം ആദി...
പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്ക് ഒക്കെ ഇൗ ദിവസം പ്രണയമുഖരിതം ആകട്ടെ...
പ്രിയപ്പെട്ടവർക്കായി നേരൂ പ്രണയാശംസകൾ..."
വിളിക്കേണ്ട നമ്പർ *********
"ആദ്യത്തെ കോളുണ്ട്.. നമുക്ക് നോക്കാം..."
"ഹലോ.. ആരാണ്?"
"ഹലോ ആദി... ഞാൻ പൂജയാണ്..."
"ഹായ് പൂജ... എവിടെ നിന്നാണ് വിളിക്കുന്നത്?"
"കൊച്ചിയിൽ തന്നെ.."
"ഓക്കേ... അപ്പോൾ പറഞ്ഞോളൂ ആർക്കാണ് ഇന്നത്തെ ആശംസ.."
"തുറന്നു പറയാതെ മനസ്സിൽ സൂക്ഷിക്കുന്ന ഒരു പ്രണയമുണ്ട്.. ആ ആൾക്ക് വേണ്ടിയാണ്...."
"ആഹാ കൊള്ളാമല്ലോ.. ആ ആൾ ഇത് കാണുമെന്ന് ഉറപ്പുണ്ടോ?"
"ഉവ്വ്.. ഉറപ്പ് ആണ്..."
"എന്താണ് നമ്മുടെ ആളിന്റെ പേര്?"
"അതും രഹസ്യമാണ്.."
"ഹഹ.. ആട്ടെ എന്താണ് ആശംസ..."
"ഈ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വന്നണയട്ടെ എന്നരികിലേക്ക് എത്രയും വേഗം.."
"അങ്ങനെയാകട്ടെ പൂജ... തൻറെ സ്നേഹം തിരിച്ചറിഞ്ഞു അയാൾ വരട്ടെ എത്രയും പെട്ടെന്ന് ആശംസകൾ...."
ഫോൺ കട്ട് ആയതും ആദി ഒരു നിമിഷം ആലോചിച്ചിരുന്നു...
റേഡിയോയില് ഒഴുകി വരുന്ന പാട്ടിന്റെ വരികളിൽ ഒടുക്കം അവന്റെ ശ്രദ്ധ ചെന്നു നിന്നു....
നമുക്കു പങ്കിടാൻ കിനാവുകൾ..കുറിച്ചുവച്ചതും.. മുറിഞ്ഞിടുമ്പോഴും വിമൂകമായ്..ഒളിച്ചുവച്ചതും..
നിനക്കു നിഴലായ് എന്നെ ഞാൻ..ഒതുക്കിവച്ചതും..
നിന്നിലലിയാൻ മാത്രം ഞാൻ....
പിറന്നുവെന്ന തോന്നൽ കൊണ്ടെൻ കനവേ..
ഇൗ സമയം തന്നെ യാമിയുടെ ഹൃദയവും പാട്ടിൻറെ ഈരടികൾ ഉള്ളിലേക്ക് ഏറ്റുവാങ്ങുകയായിരുന്നു...
കയ്യിലിരുന്ന ഫോണിൽ മുറുകെ പിടിച്ച് ഒരു ചിരിയോടെ അവൾ എഴുന്നേറ്റ് ഉള്ളിലേക്ക് നടന്നു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ആദി അന്നത്തെ പ്രോഗ്രാം കഴിഞ്ഞു ക്യാബിന്റെ ഡോറ് തുറന്നു പുറത്തേക്ക് ഇറങ്ങുമ്പോൾ പതിവിനു വിപരീതമായി എല്ലാ എണ്ണവും വാതിലിനു പുറത്ത് തന്നെ അവനെ കാത്ത് എന്നോണം ഉണ്ടായിരുന്നു....
എല്ലാരെയും ഒന്നിച്ച് കണ്ടപ്പോൾ ആദ്യം അവനൊന്നു പകച്ചു..
പിന്നെ കാര്യം തിരക്കി..
"വച്ച് കാച്ചുന്നുണ്ടായിരുന്നല്ലോ പ്രണയത്തെ കുറിച്ചോ ആത്മാവിനെ കുറിച്ചോ ഒക്കെ..
നിന്നോട് ഇന്നലെ വക്തമായിട്ട് പറഞ്ഞത് അല്ലേടാ നാറി ഇന്നത്തെ ടോപ്പിക്ക് വിദ്യാഭ്യാസസമ്പ്രദായം ആണെന്ന്..."
മിലൻ ഷർട്ടിന്റെ കൈ മടക്കി മുകളിലേക്ക് കയറ്റി കൊണ്ട് വന്നു തിരക്കി..
"പിന്നെ മോണിംഗ് വിഷസിൽ അല്ലേ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് സംസാരിക്കുന്നത്.. നിങ്ങളെ ഒക്കെ ആരുവാ പിടിച്ച് ബോസ്സ് ആക്കിയത്..."
ആദി തടി തപ്പാൻ വേണ്ടി പറഞ്ഞു കൊണ്ട് മുന്നിലേക്ക് നടന്നു..
കൂട്ടം കൂടി നിന്നവരിൽ മുക്കാലും പിരിഞ്ഞു പോയി...
മിലനും,ഗീതുവും, ഗുഡിയയും മാത്രം അവിടെ ബാക്കി ആയി...
"മോൻ ഒന്ന് നിന്നെ..."
ഗുഡിയയുടെ ഒച്ച കേട്ടവൻ ചളിപ്പൊടെ മുഖം തിരിച്ചു നോക്കി...
"അപ്പൊൾ ഇന്നലെ പറഞ്ഞതൊക്കെ കാര്യം തന്നെ ആണ്.. ഞാൻ കരുതിയത് എന്നെ ഒതുക്കാൻ നമ്പർ ഇറക്കിയത് ആണെന്ന്..."
"നീ എന്ത് വേണേലും കരുത്..എനിക്ക് ഒന്നും ഇല്ല...പോയിട്ട് വേറെ ജോലി ഉണ്ട് മോളെ....
വരട്ടെ..."
അവൻ മുന്നിലേക്ക് നടന്നു
"യാമിക ആയിരിക്കും ഇൗ പറഞ്ഞ ജോലി..."
മുന്നോട്ട് വച്ച കാൽ പതിയെ നിർത്തി ആദി കണ്ണുകളടച്ച് കീഴ് ചുണ്ട് കടിച്ചു പിടിച്ചു...
പിറകിൽ നിന്നും ഒച്ച ഒന്നും കേൾക്കാതെ ആയപ്പോൾ പതിയെ തിരിഞ്ഞു ചമ്മിയ ഒരു ചിരിയും ചിരിച്ചു....
എല്ലാവരും അവന്റെ മറുപടിക്കായി കാത്ത് നിൽക്കുകയാണെന്ന് അവനു മനസ്സിലായി...
"സോറി.. സോറി.. സോറി....
എന്ത് ശിക്ഷ വേണേലും ഏറ്റു കൊള്ളാം...."
"അപ്പൊൾ നിനക്ക് അവളെ ഇഷ്ടം ആണോ...?"
ഗുഡിയ തിരക്കി..
"ഞാൻ പറഞ്ഞില്ലേ ഗുഡിയാ... പ്രണയത്തെക്കാൾ അവളുടെ സന്തോഷം വേണം എനിക്ക്..
അതിനു..ഞങ്ങളുടെ സൗഹൃദത്തിന് മാത്ര പറ്റുള്ളൂ.... ആദി ഒരു നല്ല ഫ്രണ്ട് ആയി യാമിക്ക് ഒപ്പം എന്നും ഉണ്ടാകും..."
"മനസിലായില്ല.."
"എനിക്ക് അത്രയേ പറയാനുള്ളൂ.. യാമി അല്ല ആളു പോരെ..."
ആദി ദേഷ്യം പിടിച്ച് പറഞ്ഞു
"അവനവന്റെ കാര്യം വരുമ്പോൾ ആദർശം ഒക്കെ കാറ്റിൽ പറത്തും..."
ഗുഡിയ പിറുപിറുത്തു...
"ഞാൻ നിന്നെ ആ സ്ഥാനത്ത് ഇത് വരെ കണ്ടിട്ട് ഇല്ല നിനക്ക് അത് എങ്ങനെ പറഞ്ഞു മനസിലാക്കി തരും പെണ്ണെ..."
ഗുഡിയയുടെ ഇരു ചുമലിലും പിടച്ചു ആദി അവളുടെ മുഖത്ത് നോക്കി പറഞ്ഞു..
"ഓകെ.. ഒക്കെ.. അതൊക്കെ ഞാൻ വിട്ടു...
നാട്ടിൽ എന്താ വേറെ ആൺപിള്ളേർ ഇല്ലെ?
ഹും... നിൻറെ പ്രേമം പൊട്ടി പാളീസ് ആകട്ടെ...."
അതും പറഞ്ഞു ഗുഡിയ ഉള്ളിലേക്ക് കയറി പോയി...
ചിരിച്ചു നിന്ന ആദിക്ക് അരികിലേക്ക് ഗീതു എത്തി..
"നീ അതൊന്നും കാര്യം ആക്കണ്ട... അവളുടെ വട്ടൊക്കെ നിനക്ക് അറിഞ്ഞു കൂടെ..
പിന്നെ ഞാൻ പറയാൻ മറന്നു.. എന്റെ ഏട്ടന്റെ കല്യാണം ആണ്... പെണ്ണ് മാംഗ്ലൂർ ആണ്...ഇവിടുന്നു നമ്മൾ എല്ലാം ഒന്നിച്ച് ആണ് പോകുന്നത്.. നീ വരണം... ഇൻവിട്ടേഷൻ ലെറ്റർ വാട്ട്സ് ആപ്പ് ചെയ്തേക്കാം...
യാമിയോട് പറഞ്ഞെക്ക്... ഞാൻ വിളിക്കാം അവളെ..."
"ആഹാ അത് കൊള്ളാലോ..."
അവൻ എന്തോ ആലോചിച്ചു നിന്നതും മിലൻ അരികിലേക്ക് വന്നു...
ഗീതു അപ്പോഴേക്കും പോയിരുന്നു...
"ഇവിടെ നടക്കുന്നത് ഒക്കെ ശ്രദ്ധിച്ച് നിൽക്കുകയായിരുന്നു ഞാൻ... എനിക്ക് ഒന്നും മനസിലാകുന്നില്ലെന്ന് നീ കരുതണ്ട....
എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്..
ഒടുക്കം കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം വല്ല വവ്വാലും ചപ്പി കൊണ്ട് പോകരുത്"
പറഞ്ഞ ശേഷം ഒന്ന് നീട്ടി മൂളികൊണ്ട് മിലനും അകത്തേക്ക് പോയി..
💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ആദി വീട്ടിലെത്തി വാതിൽ തുറന്നു ഉള്ളിലേക്ക് കയറുമ്പോൾ കണ്ടു ജീനയുടെ മടിയിൽ തല വച്ചു കിടന്നു കാര്യം പറയുന്ന യാമിയെ..
രണ്ടാളും കാര്യമായി എന്തോ പറഞ്ഞു പൊട്ടി ചിരിയിൽ ആണ്...
വാതിൽ ചാരി ഒച്ച ഉണ്ടാക്കാതെ അടുത്തേക്ക് ചെന്നവൻ അവളെ തള്ളി താഴെ ഇട്ട ശേഷം ജീനയുടെ മടിയിൽ തല വച്ചു കിടന്നു....
നടുവും തിരുമ്മി എഴുനേറ്റു നിന്നവൾ ആദി യെ നോക്കി ദേഷ്യത്തിൽ പറഞ്ഞു..
"എഴുന്നേറ്റ് മാറടാ..."
മാറാൻ പോയിട്ട് അവള് പറയുന്നത് പോലും ശ്രദ്ധിക്കാതെ അവൻ കണ്ണുകൾ മുറുകെ അടച്ചു കമഴ്‍ന്നു കിടന്നു..
ജീന എന്തേലും പറയും മുൻപേ ആദിയുടെ നട്ട പുറം നോക്കി അവള് ആഞ്ഞിടിച്ചു...
വേദന കൊണ്ട് പുളഞ്ഞ ആദിയുടെ മുഖം കണ്ടപ്പോൾ ആണ് കാര്യങ്ങള് കൈവിട്ട് പോയെന്ന് യാമിക്ക് മനസ്സിലായത്...
പിറകിലേക്ക് വച്ച കാലടികൾ പതിയെ വേഗത കൂട്ടി അവള് ഓടാൻ തയ്യാറെടുക്കുന്നത് ആദി ശ്രദ്ധിച്ചു..
"ടീ..."
വിളി കേട്ടതും അവള് ഓടി...
ഡൈനിംഗ് ടേബിളിന് ചുറ്റും ഓടുമ്പോൾ യാമി ജീനയെ സഹായത്തിനു വിളിക്കുന്നുണ്ടായിരുന്നു...
കസേരയിൽ ചവിട്ടി ടേബിളിന്റെ മുകളിൽ കൂടി ചാടി കയറി അവൻ അവൾക്ക് അരികിൽ എത്തി..
"ആദി... സോറി.. സോറി.. പ്ലീസ്.. ഇനി ഇങ്ങനെ ഒന്നും ഉണ്ടാകില്ല..."
അവള് അവനു പിടികൊടുക്കാതെ കുതറി ജീനയ്ക്ക് പിറകിൽ ഒളിച്ചു..
"കിച്ചു മതി.. പോട്ടെ... അവള് അറിയാതെ പറ്റിയത് അല്ലേ..."
ജീന അവനെ തടയാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു...
പറയുന്നത് കേൾക്കാൻ ഉദ്ദേശം ഇല്ലാതെ ആദിയുടെ പിടി യാമിയുടെ കയ്യിൽ മുറുകി..
ഒറ്റ നിമിഷത്തെ കുതിപ്പിൽ അത് തട്ടി മാറ്റി വീണ്ടും ഓടി അവള് അകത്തെ മുറിയിൽ കയറി വാതിൽ അടക്കാൻ ശ്രമിച്ചു...
പുറത്ത് നിന്നും ശക്തിയിൽ തള്ളി ഉള്ളിൽ കയറിയ ആദി അവളെ വലിച്ചു ദേഹത്തേക്ക് അടുപ്പിച്ചു...
തമ്മിൽ ഉടക്കി പോയ കണ്ണുകൾ കുറച്ച് സമയത്തേക്ക് ചുറ്റും ഉള്ളത് പലതും മറക്കാൻ കാരണമായി...
ആദിയുടെ വലം കൈ അവളുടെ ഇടുപ്പിൽ അമർന്നു...
ഒരു പിടപ്പോടെ പരിസര ബോധം വീണ്ടെടുത്ത് അവനിൽ നിന്നും വേർപെടുമ്പോൾ രണ്ടാൾക്കും പരസ്പരം നോക്കാൻ എന്തോ ബുദ്ധിമുട്ട് ഉള്ളിൽ തോന്നി....
കണ്ണുകൾ അടച്ച് ആദി തലേന്ന് പറഞ്ഞ വാക്കുകൾ മനസ്സിലേക്ക് കൊണ്ട് വന്നതും യാമി എന്തോ തീരുമാനിച്ച് ഉറപ്പിച്ച പോലെ ശ്വാസം ആഞ്ഞെടുത്ത് വിട്ട് ആദിയെ നോക്കി...
അവനും എന്തോ ആലോചനയിൽ തിരിഞ്ഞു നിൽപ്പാണ്...
"ആദി സോറി..."
ചിരിയോടെ യാമി പറഞ്ഞു...
"ഹേയ് ഞാൻ അല്ലെടോ സോറി പറയാണ്ടത്....
വെറുതെ ഇവിടൊക്കെ ഇട്ട് ഓടിച്ചു.."
അവനും പതിയെ ചിരിച്ചു...
"അപ്പോ കുറ്റം ചെയ്തെന്ന് സമ്മതിച്ചു?"
അവള് അവനടുത്തേക്ക് എത്തി തിരക്കി..
രണ്ടാളും ഉള്ളിൽ ഉള്ള പലതും ഒളിപ്പിക്കാൻ ഉള്ള വെഗ്രതയിൽ ആയിരുന്നു...
ചിരിച്ചു നിന്ന ആദിയുടെ നടും പുറം നോക്കി വീണ്ടും ഒരിടി കൂടെ കൊടുത്തു കൊണ്ട് അവള് പുറത്തേക്ക് ഇറങ്ങി ഓടി...
ബാക്കി വായിക്കൂ...
ശ്രുതി❤️
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കണേ....
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....