കലിപ്പൻ& കലിപ്പത്തി, ഭാഗം: 4

Valappottukal


അവൾ നടന്നു നമ്പർ ത്രീയും ഫൈവ്ഉം ഇരിക്കുന്നതിന് അടുത്തെത്തി. അവര് അവൾക്കു പുറം തിരിഞ്ഞാണ് ഇരിക്കുന്നത്. അവൾ അവരുടെ പുറകിൽ ചെന്ന് നിന്നു.

നീട്ടി ശ്വാസം എടുത്തു.

"excuse മീ..." അവൾ ഭവ്യതയോടെ വിളിച്ചു.

('ഇല്ല... കേട്ടില്ല... ഒന്നൂടെ...')

"എക്സ്കിസ്... മി"

('ഓ കോപ്പു! നാക്കുളുക്കി. ഭാഗ്യം അതും കേട്ടില്ല... അല്ല... ഇനി വല്ല പൊട്ടനും ആയിരിക്കുവോ?')

മിക്കി ഒന്ന് തിരിഞ്ഞു ഫ്രണ്ട്സിനെ നോക്കി. അവര് തോണ്ടി വിളിക്കാൻ കൈ കൊണ്ട് കാണിച്ചു.

('എന്നാ പിന്നെ തോണ്ടാം.')

അവൾ അടുത്തേക്ക് ചെന്നു, തോണ്ടി.

അയാൾ ആഹ് എന്നൊരു ഒച്ച ഉണ്ടാക്കി.

'അയ്യോ നഖം' അവൾ നഖത്തിന്റെ നീട്ടം ഒന്ന് നോക്കി, തലപൊക്കിയപ്പോൾ മുന്നിൽ ഉള്ള രണ്ടു തലയും ഇങ്ങോട്ടു തിരിഞ്ഞിട്ടുണ്ട്.

'എന്റ സാറേ!' മിക്കി ആകെ വണ്ടർ അടിച്ചു നിൽക്കുവാണ്.

['മുൻമുനേ.... ഒരു ബാക്ക്ഗ്രൗണ്ട് സോങ് ഇട്ടേ?'

'മഞ്ഞ മഞ്ഞ ബൾബുകൾ ഇടട്ടെ.'

'പോടീ പട്ടി! അങ്ങനെത്തെ അല്ല... ഈ ഹീറോ ന്റെ ഒക്കെ ഇൻട്രോ scene വരുമ്പോ, സ്ലോ മോഷനിൽ മുടി ഒക്കെ കാറ്റിൽ പറത്തി, ഒരു മ്യൂസിക് ഇടൂല്ലേ? അമ്മാതിരി ഒരു മ്യൂസിക് ഇട്.'

'തല്ക്കാലം ഇഷ്ടം പോലെ ഒരെണ്ണം മനസ്സിൽ തന്നെ പ്ലേയ് ചെയ്യൂ. എന്നിട്ടു ആ ചെറുക്കനോട് എന്താന്ന് വച്ച പറ. ദേ അങ്ങേരു കുറെ നേരായി നോക്കുന്നു. നീ അങ്ങേരുടെ മോന്തേലോട്ടു നോക്കി വായും പൊളിച്ചു നിക്കാതെ. അയ്യയ്യേ... നാണക്കേടു. ഞാൻ എന്തൊക്കെ പ്രതീക്ഷയോടെ കൊണ്ട് വന്ന ഹീറോയിൻ ആണ്. ഇപ്പൊ ദേണ്ടെ എല്ലാ കിളിയും പോയി, ഹീറോന്റെ മുന്നി വന്നു വായും പൊളിച്ഛ് നിക്കുന്നു. നാണക്കേട്! ഇതിനെ ഒക്കെ എടുത്തു വല്ല പൊട്ടക്കിണറ്റിലും ഇടണം. ആ വായ എങ്കിലും അടച്ചു വയ്‌ക്കെടി മരഭൂതമേ!'

'അം'

ലെവള് വാ പൂട്ടിയതാ.

'ഇനി എന്തേലും പറ എന്റെ മിക്കി. scene കയ്യീന്ന് പോവാണെട്ടോ.'

'അയ്യോ ശരി ശരി!']

"ഹലോ ചേട്ടാ, ഹലോ ചേട്ടാ. .." മിക്കി രണ്ടു പേരെയും നോക്കി ഒരു ഹലോ വീതം കൊടുത്തു.

അവർ ഇതെവിടെന്നു തൊടലും പൊട്ടിച്ചു വരുന്നു എന്ന രീതിയിൽ അവളെ നോക്കി.

"എന്താ?"

"സുഖം ആണോ ചേട്ടാ?"

"ഇത് ചോദിക്കാൻ ആണോ നീ എന്റെ തോളത്തു മാന്തിയതു ? പോറിട്ടുണ്ടെന്ന് തോന്നുന്നു. ഇൻജെക്ഷൻ എടുക്കേണ്ടി വരും മിക്കവാറും."

"അയ്യോ! മാന്തിയതല്ല... ഞാൻ തോണ്ടിയതാ."

"ഇങ്ങനെ ആണോടി തോണ്ടന്നെ." അവന്റെ ശബ്ദം ലേശം ഉയർന്നില്ലേ?

"എന്റെ കൃഷ്ണാ... ഇത് കടിക്കുവോ?"

['മിക്കി... ആത്മഗതം ലേശം ഒച്ച കൂടി പോയി കേട്ടോ. അവര് കേട്ടു.'

'എന്റമ്മേ! '

'പേടി പുറത്തു കാണിക്കല്ലേ! ബി സ്ട്രോങ്ങ്.']

"എന്താടി നീ പറഞ്ഞെ!"

"അല്ല ചേട്ടാ... ഒരു ഉറുമ്പു! അത് കടിക്കുവോ ന്നു ചോദിക്കുവായിരുന്നു. കണ്ടില്ലേ ഇപ്പൊ പറന്നു പോയത്." അവൾ ആകാശത്തേക്ക് ചൂണ്ടി.

"ഉറുമ്പു പറക്കാനോ ? അല്ല. . അത് ചോദിക്കാൻ ആണോ ഇങ്ങോട്ടു വന്നതു? നിനക്കെന്താ കൊച്ചെ വേണ്ടേ?"

"അത് പിന്നെ... ചേട്ടന്റെ പേരെന്താ?"

('ഇവരെന്തിനാ ഈ തമ്മിൽ തമ്മിൽ നോക്കുന്നെ? സ്വന്തം പേര് പോലും അറിയില്ലേ? മന്ദബുദ്ധി ആണോ ഇനി?')

"നിനക്കിപ്പോ അറിഞ്ഞിട്ടെന്തിനാ?"

"സാധാരണ എന്തിനാ ചേട്ടാ ഒരാളുടെ പേര് നമ്മൾ അറിയുന്നേ. .. നാളെ എവിടെ എങ്കിലും വച്ച് കാണുമ്പോ എന്തേലും വിളിക്കണ്ടേ... അതിനൊക്കെ തന്നെ!"

"നീ എന്നെ ഒന്നും വിളിക്കണ്ട."

"ചേട്ടൻ ഇങ്ങനെ ഞാൻ പറയുന്ന എല്ലാത്തിനും കയറി കൌണ്ടർ അടിക്കാതെ. ഞാൻ ഒന്ന് പറയട്ടെ."

"അതല്ലേ, ഞാൻ നീ ഇവിടെ വന്നപ്പോ തൊട്ടു ചോദിക്കുന്നത്. നിനക്ക് എന്ത് പണ്ടാരാണ് വേണ്ടേ എന്ന്!"

('ദേ പിന്നേം കലിപ്പ്. ഇങ്ങേരിതെന്തിന്റെ കുഞ്ഞാണോ! അതെന്തെലും ആവട്ടെ. കാര്യം പറഞ്ഞിട്ട് പോയേക്കാം.')

"അതെ ചേട്ടാ... ദേ അവിടെ നിക്കുന്ന ആ വൈറ്റ് ടോപ്പും, ബ്ലൂ സ്കർട്ടും ഇട്ടു നിക്കുന്ന കുട്ടിയെ കണ്ടോ?"

അവർ രണ്ടു പേരും അവൾ ചൂണ്ടിയ വശത്തേക്ക് നോക്കി. തന്നെ ചൂണ്ടി കാണിക്കുന്നത് കണ്ടതും, തങ്കു അവിടെ നിന്ന് പരുങ്ങാൻ തുടങ്ങി.

"ഏതു ആ നീണ്ട മുടി ഉള്ളതോ?" നമ്പർ ഫൈവ് ആണ് അത് ചോദിച്ചത്.

('ഓ! അപ്പൊ ഇങ്ങേരു ഊമ അല്ലായിരുന്നോ?')

"ആഹ്... അതന്നെ!"

"അവൾക്കെന്താ?" നമ്പർ ത്രീ വീണ്ടും കുരയ്ക്കുന്നുണ്ട്.

"അവൾക്കു ഏതാണ്ടൊണ്ട്."

"ഏതാണ്ടൊണ്ടെന്നോ?"

"ആന്നെ! ചേട്ടനെ കണ്ടപ്പോ തൊട്ടു അവൾക്കു ചേട്ടനോട് പ്രേമം ആണെന്ന്. എന്തോ സ്പാര്ക് അടിച്ചെന്നോ ഷോക്ക് അടിച്ചെന്നോ ഒക്കെ പറഞ്ഞു. അത് ചേട്ടനോട് പറയാൻ പറഞ്ഞു. അതിനാ ഞാൻ വന്നേ."

"അതെന്താ അവളുടെ വായിൽ നാക്കില്ലേ? അല്ല... നീ ആരാ ബ്രോക്കറോ?"

('കോപ്പു! ഉരുട്ടി കയറ്റി വച്ച കുറെ muscle ഉണ്ടായി പോയി ഇങ്ങേർക്ക്! അല്ലെങ്കിൽ ഇമ്മാതിരി ചൊറി ചൊറിഞ്ഞതിനു ഇങ്ങേരെ കാലിൽ പിടിച്ചു വലിച്ചു നിലത്തടിച്ചേനെ! ഉല്ലൂ കാ പട്ടാഹ്')

"എന്താടി കണ്ണുരുട്ടി പേടിപ്പിക്കുന്നത്"

('അയ്യോ മൈൻഡ് വോയ്‌സിനിടയ്ക്കു ഫേഷ്യൽ എക്സ്പ്രെഷൻ അറിയാണ്ടു വീണു.')

"ഇല്ല ചേട്ടാ! പേടിപ്പിക്കുന്നൊന്നും ഇല്ല. ബൈ ദി വേ, ചേട്ടൻ ഒന്നും പറഞ്ഞില്ല."

"നീ ആണോ ബ്രോക്കർ ഈ കേസ് ന്റെ? എന്താ നിന്റെ കമ്മീഷൻ?"

"ബിരിയാണിയും മൂവിയെയും." വളരെ ആത്മാർത്ഥം ആയി തന്നെ അവൾ പറഞ്ഞു.

"ഇത് ഞാൻ യെസ് പറഞ്ഞാലാണോ?"

('അയാളുടെ മുഖത്തു ഒരു ചെറിയ ചിരി വന്നില്ലേ? പഴയ കലിപ്പിന് എന്തായാലും ഒരു മയം ഉണ്ട്.')

"അങ്ങനെ അല്ല... terms ആൻഡ് കണ്ടിഷൻസിൽ യെസ് ഓർ നോ ക്ലോസ് വച്ചിട്ടുണ്ട്. ചേട്ടൻ എന്ത് പറഞ്ഞാലും എനിക്ക് എന്റെ കമ്മീഷൻ കിട്ടും."

"എന്താ നിന്റെ ഫ്രണ്ടിന്റെ പേര്?"

"തങ്ക്...നിതാര"

"തങ്കനിതരായോ?"

"അയ്യോ അല്ല... വേറും നിതാര."

"നിതാരാ... ഇവിടെ വന്നേ!"

('എന്റമ്മേ! എന്തൊരു ഒച്ച ആണ് ഈ മനുഷ്യന്. എന്റെ കോക്ലിയ അടിച്ചു പോയിന്നു തോന്നുന്നു. ലവള് കുണുങ്ങി കുണുങ്ങി വരുന്നുണ്ട്! ഇനി അവർ ആയി അവരുടെ പാടായി.')

"എന്ന പിന്നെ ഞാൻ അങ്ങോട്ട്..." സൈഡിലേക്ക് ഊർന്നു കിടന്ന ബാഗിന്റെ ഒരു വള്ളി എടുത്തു തോളത്തേക്കു വച്ച് കൊണ്ട് മിക്കി പോവാൻആയി തിരിഞ്ഞു.

"നീ പോവാൻ വരട്ടെ." അവൻ അവളുടെ ബാഗിൽ കയറി പിടിച്ചു, പുറകിലേക്ക് വലിച്ചു.

('ദേ വീണ്ടും കലിപ്പ് മോഡ് ഓൺ ആയല്ലോ. ഇതിന്റെ സ്വിച്ച് എവിടെ ആണോ എന്തോ? ഇവളിതു വരെ എത്തിയില്ലേ? അവളുടെ അമ്മൂമ്മേടെ ഒരു അന്നനട!')

മിക്കി വേഗം വരാൻ ആയി അവളെ കണ്ണുരുട്ടി കാണിച്ചു.

അവൾ സ്പീഡ് കൂട്ടി വേഗം വന്നു, അവരുടെ മുൻപിൽ നിന്നു. അപ്പോഴേക്ക് വേറെയും 2-3 പേര് അവിടെ കൂടി. എന്താ സംഭവം എന്ന് അറിയാൻ. ഇവരുടെ ഫുട്ബോൾ ടീമിലെ ആരാണ്ടൊക്കെ ആണ്.

"നിനക്കെന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ?" നമ്പർ ത്രീ ചോദിച്ചു.

തങ്കു ദേണ്ടെ കളം വരയ്ക്കുന്നു.

മിക്കിന്റെ റീയക്ഷൻ to ദിസ്-eye റോൾ!

"ചോദിച്ചത് കേട്ടില്ലെടി" നമ്പർ ത്രീ അലറലോടലറൽ.

('ഈ മനുഷ്യൻ എന്റെ ചെവിടെ കാര്യത്തിൽ ഒരു തീരുമാനം ആക്കും.')

മിക്കിയുടെ വലതു വശത്താണ് അങ്ങേരു നിക്കുന്നത്. ബാഗിലെ പിടി അങ്ങേരു വിട്ടിട്ടില്ല. അത് കൊണ്ട് മിക്കിടെ അടുത്ത് തന്നെ ആണ് നമ്പർ ത്രീ നിൽക്കുന്നത്.മിക്കി പതിയെ അവളുടെ വലതു വശത്തെ ചെവി പൊത്തി പിടിച്ചു.

എന്തായാലും അങ്ങേരുടെ അലറൽ കൊണ്ട് തങ്കു വാ തുറന്നു," ഇല്ല ചേട്ടാ! "

('അടിപൊളി! എന്റെ അവള് കളം മാറ്റി ചവിട്ടി. എന്നെ പറഞ്ഞാ മതി. ബിരിയാണി എന്ന് കേട്ടപ്പോ നെഞ്ചും തള്ളി വീഴാറുതായിരുന്നു. മീരമ്മനോട് പറഞ്ഞാ നല്ല ഒന്നാന്തരം ബിരിയാണി ഉണ്ടാക്കി തന്നേനെ! എനിക്കിതെന്തിന്റെ കേടായിരുന്നു.')

"അപ്പൊ ഇവള് പറഞ്ഞതോ?"

('എന്നെ എന്തിനാ നോക്കണേ!')

"എനിക്കറിയില്ല, ചേട്ടാ. എന്താ പറഞ്ഞെ?"

('ഇവളുടെ വായിൽ ആ ഫുട്ബോൾ കുത്തിക്കയറ്റിയാലോ!')

"നിനക്കെന്നോട് പ്രേമം ആണെന്ന്. എന്താ നിനക്കെന്നോട് പ്രേമം ഇല്ലേ?"

"അയ്യോ എനിക്ക് അങ്ങനെ ഒന്നും ഇല്ല ചേട്ടാ. എനിക്ക് ചേട്ടനെ കാണുമ്പോ, പണ്ട് മരിച്ചു പോയ എന്റെ എൽഡർ ബ്രദറിനെ ആണ് ഓർമ്മ വരുന്നത് ."

('അതേതു ബ്രദർ ? ഇവൾക്ക് ഒരു അനിയൻ മാത്രല്ലേ ഉള്ളു? ഓ കോപ്പു. .. കണ്ണ് വീണ്ടും മിഴിഞ്ഞു. ഇനി ഇതിനും ഇങ്ങേരുടെ വായിന്നു കേൾക്കേണ്ടി വരും. ബാക്കി ഒക്കെ സെറ്റ് ആയിട്ടുണ്ട്. എന്തായാലും ആ ചത്ത് പോയ ബ്രദറിന്റെ അടുത്തേക്ക് ഇന്ന് തന്നെ ഞാൻ ഇവളെ പറഞ്ഞു വിടും. പട്ടിതെണ്ടിചെറ്റ!')

"അപ്പൊ ഇവൾക്ക് എന്നോട് പ്രേമം ഒന്നും ഇല്ല. പിന്നെ നീ ആരുടെ ഇഷ്ടം പറയാനാ ഇങ്ങോട്ടു വന്നേ?"

"എന്റെ പൊന്നു ചേട്ടാ... ഇവളുടെ ഇഷ്ടം തന്നെ ആണ്. ഈ മരപ്പട്ടി ചേട്ടനെ പേടിച്ചു പറയാത്തതാണ്."

"ആണോ പെങ്ങളെ?"

('പെങ്ങളാ... ഇതൊക്കെ യെപ്പാ?')

"അല്ല വല്യേട്ട..."

('ആ ബെസ്ററ്! അത് അവിടെന്നും പോയി')

"ഇനി പറയെടി... നീ അവളുടെ ഇഷ്ടം പറയാൻ ആണോ വന്നതു. അതോ നിന്റെയോ?"

"എന്റെയാ? എന്തിഷ്ട്ടം! ആർക്കു? ആരോട് ?" മിക്കിയുടെ കണ്ണുകൾ ഇപ്പൊ തള്ളി പുറത്തു വീഴും.

"വെറുതെ നമ്പർ എടുക്കല്ലെടി മോളെ! ചേട്ടന്മാര് ഇത് കുറെ കണ്ടിട്ടുള്ളതാ. ഇവൾക്കാണ് പ്രേമം എന്ന് പറഞ്ഞു വരിക. എന്നിട്ടു ഇവന്റെ കൂടെ കൂടി ഇവനെ വളയ്ക്കുക. ഇതല്ലായിരുന്നോ നിന്റെ പ്ലാൻ?" നമ്പർ ഫൈവ് ആണ്.

('ഇയാള് ഊമ ആയി തന്നെ ഇരുന്നാൽ മതിയായിരുന്നു. എന്തിനാ എന്റെ കൃഷ്ണാ ഇയാൾക്ക് സംസാരിക്കാൻ ഉള്ള കഴിവ് കൊടുത്തത്? നാക്കിങ്ങോട്ടു പറിച്ചെടുത്താലോ?')

മിക്കി മിണ്ടാതിരിക്കുന്നത് കൊണ്ടാണെന്നു തോന്നുന്നു, അവർ വീണ്ടും തുടങ്ങി.

"എന്തൊക്ക നമ്പർ ആയിരുന്നു. ഫ്രണ്ടിനു പ്രേമം പറയാൻ വന്ന വിശാല മനസ്ക ആയ ഫ്രണ്ട്. പാവം നിതാര. ഇങ്ങനെ ഉള്ളതിനെ ഒക്കെ ആണോ പെങ്ങളെ കൂടെ കൊണ്ട് നടക്കുന്നത്?" നമ്പർ ത്രീ ന്റെ ഡയലോഗ്.

['എനിക്കെവിടെന്നാണ്ടൊക്കെ കേറി വരുന്നുണ്ട്'

'ചില്ല് സൈറ ചില്ല്'

'നീ ദിലീഷ് പോത്തൻ കളിച്ചിവിടെ ഇരി, മുൻമുനേ! ഇവനോട് രണ്ടു വർത്തമാനം പറഞ്ഞിട്ടേ ഇനി ബാക്കി ഉള്ളു.'.]

"അതെ അതെ! ഒന്ന് നിർത്തിയെ! ഞാൻ പറഞ്ഞതൊക്കെ ഉള്ളതാ. ഇവള് പറഞ്ഞിട്ട് തന്നെയാ ഇങ്ങോട്ടു വന്നത്. എന്റെ ഇഷ്ടം പറയാൻ അല്ല... ഇവളുടെ ഇഷ്ടം പറയാൻ. അല്ലാ... ചേട്ടന്റെ വിചാരം എന്താ? താൻ ആരുവാ? എനിക്ക് പ്രേമിക്കാനെങ്കിൽ ഞാൻ നല്ല ആരെ എങ്കിലും പോയി പ്രേമിക്കും. ഈ protein ഷേക്ക് ഒക്കെ അടിച്ചു കയറ്റി muscle ഉം ഉരുട്ടി പെരുപ്പിച്ചു നടക്കുന്ന തന്റെ ഒക്കെ പുറകെ വരാൻ എന്നെ കിട്ടത്തില്ല. അല്ലെങ്കിലും കേരളത്തിലെ ആൺപിള്ളേർക്കു എന്തിനാടോ സിക്സ് പാക്ക്? കൊണ്ട് പോയി ഉരുക്കാൻ വയ്ക്കെടോ... നല്ല നെയ്യ് കിട്ടും. അത് വച്ച് ബിരിയാണി ഉണ്ടാക്കി കഴിക്കു. ഈ ഉരുട്ടി വച്ചിരിക്കുന്നതൊക്കെ കൊണ്ട് എന്തേലും ഗുണം ഉണ്ടാകട്ടെ. ഇതിനൊക്കെ അല്ലാതെ തന്നെ ഒക്കെ കൊണ്ട് എന്തേലും ഗുണം ഉണ്ടോ? അയ്യടാ... പ്രേമിക്കാൻ പറ്റിയ ഒരു പീസ്!"

മിക്കി കട്ട പുച്ഛം വാരി വിതറി മുന്നോട്ടു നടക്കാൻ ആഞ്ഞു.

('എന്താതു മുന്നോട്ടു പോവാൻ പറ്റാത്തത്')

തിരിഞ്ഞു നോക്കിയപ്പോഴാണ് മനസിലായത്. ബാഗിലെ പിടി ആ കാലമാടൻ ഇപ്പോഴും വിട്ടിട്ടില്ല.

"എന്റെ ബാഗിന്ന് വിടടോ"

"അങ്ങനെ അങ്ങ് പോയാലോ! ഞാൻ അത്രയ്ക്ക് മോശമായിട്ടാണോടി നീ കഴിഞ്ഞ 3-4 ദിവസം ആയിട്ട് നീയൊക്കെ ഇവിടെ വായും നോക്കി നിന്നതു?"

"ഇതാപ്പോ നന്നായെ! ആര് നോക്കി നിന്നു. ദേ ഈ പോത്തു, നിങ്ങളെ നോക്കി നിന്നു എന്നുള്ളത് സത്യം ആണ്. ഇവിടെ പിന്നെ താൻ മാത്രം ആണോ ഉള്ളത്. വേറേം കുറെ പേരുണ്ടല്ലോ. ഇതില് ഇയാളെ നോക്കി ആണ് നിന്നെ എന്ന് തന്നോട് ആര് പറഞ്ഞു? ഞാൻ നിങ്ങളെ ഇന്നാണ് കാണുന്നത് തന്നെ. അല്ലാ... ഞാൻ നോക്കിയോ ഇല്ലെന്നു ചേട്ടൻ എങ്ങനെ കണ്ടു? ആ അ ആ! അപ്പൊ ചേട്ടൻ എന്നേം വായിനോക്കി നിൽപ്പായിരുന്നോ? കൊള്ളാല്ലോ! എന്നിട്ടാണ് എന്നെ വായിനോക്കി എന്ന് വിളിക്കുന്നേ! clever മൂവ്. ആദ്യം കയറി എന്നെ വായിനോക്കി എന്ന് വിളിച്ചാൽ പിന്നെ ചേട്ടനെ ആർക്കും വായിനോക്കി എന്ന് വിളിക്കാൻ പറ്റില്ലല്ലോ! കലക്കീട്ട്ണ്ടു ബാബുവേട്ടാ! "

"അയ്യടാ! കണ്ടേച്ചാലും മതി! വായിനോക്കാൻ പറ്റിയ ഒരു ചരക്കു. കണ്ടാൽ അറിയാം കുളിക്കുവോം ഇല്ല നനയ്കുവോം ഇല്ലന്ന്. നിന്നെ കണ്ടാ വായിനോക്കാൻ ആദ്യം പെണ്ണാണെന്ന് തോന്നണ്ടേ! കോലിൽ തുണി ചുറ്റിയാൽ ഇതിനേക്കാൾ വൃത്തി കാണും. പോയി കണ്ണാടീല് നോക്കെടി മരഭൂതമേ!"

('നല്ല രീതിക്കു ചമ്മി! എന്നാലും തളരരുത് രാമൻകുട്ടി' മിക്കി സ്വയം പറഞ്ഞു.)

"അതിനു ഞാൻ പറഞ്ഞില്ലല്ലോ ചേട്ടനോട് എന്നെ വായിനോക്കാൻ. ചേട്ടൻ തന്നെ അല്ലെ പറഞ്ഞെ നേരെത്തെ ഞാൻ നോക്കി നിക്കണ കണ്ടുന്നു. എന്നെ നോക്കാതെ എങ്ങനാ ഞാൻ നോക്കുന്നത് കാണുന്നെ? പിന്നെ കുളിയും നനയും. ചേട്ടനോട് എന്നെ കെട്ടാൻ ഒന്നും പറഞ്ഞില്ലല്ലോ!!?! എനിക്ക് വൃത്തി ഇല്ലെങ്കിൽ എന്നെ കെട്ടാൻ വരുന്നവൻ സഹിച്ചു. ചേട്ടൻ ബുദ്ധിമുട്ടേണ്ട. പിന്നെ ചേട്ടനു ആ പെണ്ണിനെ പോലെ തോന്നിച്ച കോലിൽ തുണി ചുറ്റിയ ഐറ്റം ഇല്ലേ.... താൻ അതിനെ പോയി പ്രേമിച്ച മതി. തനിക്കൊക്കെ അതെ പറ്റത്തൊള്ളൂ" അത്രയും പറഞ്ഞു അവൾ തങ്കുവിനെ നോക്കി, "ഇനി എങ്ങാൻ നീ ഈ പരട്ടേനോട് പ്രേമം എന്ന് പറഞ്ഞു എന്റെ അടുത്ത് വന്നാൽ. എന്നെ അറിയാല്ലോ നിനക്ക്. മൂട്ടിൽ പടക്കം ഇട്ടു പൊട്ടിക്കും ഞാൻ രണ്ടിന്റേം." മിക്കി രണ്ടു പേരെയും മാറി മാറി നോക്കി. അവളുടെ ലാസ്റ് ഡയലോഗിൽ പകച്ചു നിൽക്കുകകയാണ് തങ്കുവും, നമ്പർ ത്രീയും, നമ്പർ ഫൈവും ബാക്കി അവിടെ നമ്പറുകളും. ഇത്രയും ആയപ്പോഴേക്കും നിക്കിയൊക്കെ അങ്ങോട്ടേക്ക് വന്നു.

"ബാഗീന്നു കൈ എടുക്കേടോ കോപ്പേ" അവൾക്കു ദേഷ്യം വന്നിട്ട്, ഒക്കെ കയ്യിന്നു പോവുന്ന ലെവൽ ആയായിരുന്നു.

"ഡീ...ആരാടി കോപ്പു!" നമ്പർ ത്രീ ബാഗിൽ പിടിച്ചു പുറകോട്ടു വലിച്ചു അവളെ അവന്റെ മുന്നിലേക്ക് നിർത്തി.

മിക്കി പെട്ടന്ന് ബാഗ് അവളുടെ കയ്യിൽ നിന്ന് ഊരി, തിരിഞ്ഞു നിന്ന്, ബാഗിലുള്ള അവന്റെ കയ്യിൽ അമർത്തി കടിച്ചു. പെട്ടന്നുള്ള മൂവ് ആയിരുന്നത് കൊണ്ട്, നമ്പർ ത്രീക്ക് തടുക്കാൻ ആയില്ല. നല്ലൊന്നാന്തരം കടി തന്നെ കിട്ടി. അവൻ കൈ വിട്ടു. കൈ വിട്ടതും അവൾ, ബാഗും എടുത്തു പെട്ടന്ന് നടന്നു നീങ്ങി.

"ഡി കുരിപ്പേ! നീ ചെവീല് നുള്ളിക്കോ! ഇതിനു ഞാൻ നിനക്കൊരു പണി തന്നിരിക്കും."

"നീ പോടാ! നീ ഞൊട്ടും... സാല donkey കോങ്ങ്!" അവൾ ദേഷ്യത്തിൽ തിരിഞ്ഞു നിന്ന് വിളിച്ചു.

അവൻ അവളെ പിടിക്കാൻ വേണ്ടി മുന്നോട്ടാഞ്ഞെങ്കിലും നമ്പർ ഫൈവ് കയറി പിടിച്ചത് കൊണ്ട്, മിക്കി രക്ഷപ്പെട്ടു. ഇല്ലെങ്കിൽ, അന്ന് ബോളിന് പകരം അവൻ അവളുടെ തല വച്ച് ഫുട്ബോൾ കളിച്ചേനെ.

മൊത്തത്തിൽ അങ്ങനെ scene കുളം ആക്കിയിട്ടു അവളും അവളുടെ ഫ്രണ്ട്സും സൈക്കിൾ എടുത്തു പോയി.

അവിടെ ഇരുന്നിട്ട് കലിപ്പ് തീരാഞ്ഞ നമ്പർ ത്രീ, കുറച്ചു കഴിഞ്ഞപ്പോ ബൈക്കും എടുത്തു എങ്ങോട്ടോ പോയി. ************************************
ഇനി എന്താവും എന്ന് അടുത്ത പാർട്ടിൽ കാണാം.

(തുടരും....)

അപ്പോൾ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിച്ചോളിൻ

രചന: സെഹ്‌നസീബ്

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top