യാമി 💝1️⃣8️⃣
ഭാഗം♥️18
ചാരി ഇട്ടിരുന്ന വാതിൽ തുറന്നു ജീന ഉള്ളിലേക്ക് കടക്കുമ്പോൾ അടുക്കള ഭാഗത്ത് നിന്നും എന്തൊക്കെയോ തട്ടും മുട്ടും ഒക്കെ കേൾക്കുന്നുണ്ട്...
കൂടെ അന്ന യുടെ ഒച്ചത്തിലുള്ള സംസാരവും,ചിരിയും...
ശബ്ദം ഉണ്ടാക്കാതെ അവർ അടുക്കള വാതിലിനു അടുത്ത് ചെന്നു നിന്നു ഉള്ളിലേക്ക് നോക്കി....
അന്ന മോൾ സ്ലാബിൽ കയറി ഇരിപ്പുണ്ട്.. ചിലപ്പിന്റെ ഇടയ്ക്ക് എന്തൊക്കെയോ കൊറിക്കുന്നും ചിലത് ആദി വാ തുറന്നു കാട്ടുമ്പോൾ വച്ച് കൊടുക്കുകയും ആണ് ആള്...
യാമി ഫോണിൽ നോക്കി പറഞ്ഞു കൊടുക്കുന്നതിനു അനുസരിച്ച് ആദി എന്തൊക്കെയോ തയ്യാറാക്കുകയാണ്...
ഇടയ്ക്ക് ഇടയ്ക്ക് രുചി നോക്കാൻ യാമിക്ക് നേരെ തവി അവൻ നീട്ടി അവളുടെ മുഖ ഭാവം ശ്രദ്ധിച്ചിട്ട് ആണ് ഉറപ്പോടെ അടുത്തതിലേക്ക് കടക്കുന്നത്...
രണ്ടാളുടെയും അടുത്തിടപഴകല് നോക്കി ചിരിയോടെ ജീന നിന്നു.....
കുറച്ച് നേരം അവർ മാത്രമായിരുന്നു ജീനയുടെ കണ്ണുകളിലും മനസ്സിലും... പതിയെ ചിന്ത വിട്ട് അടുക്കള മൊത്തത്തിൽ ഒന്നു വീക്ഷിച്ചു...
പച്ചക്കറികൾ മൊത്തം നാല് വഴിക്ക് ചിതറി കിടക്കുന്നു...
പാത്രങ്ങൾ ഒക്കെ തോന്നിയത് പോലെ...
"ഡാ.."
ജീന യുടെ ഒച്ചത്തിലുള്ള വിളി കേൾക്കെ മൂന്നാളും ഞെട്ടി..
"എന്റെ കർത്താവേ... എങ്ങനെ വൃത്തിയാക്കി എടുക്കും ഞാൻ ഇനി ഇൗ അടുക്കള.."
തലയിൽ കൈ വച്ചു നിൽക്കുന്ന ജീന യെ കണ്ടതും ആദിയും യാമിയും ഒന്നു ഇളിച്ചു കാട്ടി....
അത് കൂടി കണ്ടതും അടുത്തെത്തി രണ്ടാളുടെയും ചെവിക്ക് പിടിച്ച് നല്ലൊരു കിഴുക്ക് കൊടുത്തു കൊണ്ടാണ് ജീന ചോദിച്ചത്...
"വേണ്ടാത്ത പണിക്ക് പോകുമോ?"
"ആ... ഇല്ല മമ്മ... വിട്.. വിട്.."
ആദി അലറുമ്പോൾ യാമി അൽപം പോലും മുറുകിയിട്ട് ഇല്ലാത്ത തന്റെ ചെവിയിലെ പിടിയുടെ കാര്യം ഓർത്ത് ചിരിക്കുക ആയിരുന്നു...
അത് കണ്ടതും ജീന അവളുടെ ചെവിയിലെ പിടിയും മുറുക്കി...
"അയ്യോ.. ആന്റി.. വേദനിക്കുന്നു...."
യാമിയും ആദിക്ക് ഒപ്പം കൂടി...
പിറകിൽ ചിരിയും കയ്യടിയും കേട്ടപ്പോൾ മൂന്നാളും അങ്ങോട്ടേക്ക് നോക്കി...
ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് നിന്ന് ഒക്കെ കണ്ട് രസിച്ചു കൈകൊട്ടി ചിരിച്ചു ചാടുകയാണ് അന്ന...
യാമിയും, ആദിയും.. അവളെ കണ്ണുകൾ കുറുക്കി നോക്കി പേടിപിച്ച് നിൽക്കുമ്പോൾ ആണ് ആദിക്ക് എന്തോ കരിഞ്ഞ മണം കിട്ടുന്നത്...
പതിയെ യാമിക്കും...
മൂക്ക് ചലിപ്പിച്ച് രണ്ടാളും തിരിഞ്ഞതും അടുപ്പിൽ ഇരുന്നത് പകുതി കരിഞ്ഞു....
പെട്ടു പോയെന്ന് മനസ്സിലായതും യാമിയുടെ കണ്ണുകൾ ജീന യുടെ നോട്ടം അവിടേക്ക് ചെല്ലും മുൻപേ ആദിക്ക് എന്തോ സൂചന നൽകി..
കാര്യം മനസ്സിലാകാതെ പൊട്ടനെ പോലെ നിന്ന ആദി യെ നോക്കി യാമി വിളിച്ചു പറഞ്ഞു..
"ആദി എസ്കേപ്പ്...."
പറച്ചിലും ഓട്ടവും ഒന്നിച്ച് ആയിരുന്നു...
കൺമുന്നിൽ ഇരിക്കുന്ന കരിഞ്ഞ ചട്ടി കൂടെ കണ്ടു ജീന വീണ്ടും ദൈവത്തെ വിളിച്ച് തിരിഞ്ഞു നോക്കുമ്പോൾ ആണ് അന്ന മോളെ കണ്ടത്...
"നല്ല കൂട്ടുകാര്... ഇങ്ങനെ തന്നെ വേണം..കണ്ടോ ഇട്ടിട്ട് ഓടിയത്...
നിന്നെ ജാമ്യത്തിൽ എടുക്കാൻ രണ്ടാളും ഇനി വരട്ടെ അത് വരെ നീ അവിടെ ഇരുന്നോ.."
അന്നയോട് ജീന പറഞ്ഞത് കേട്ട് താടിക്ക് കയ്യും കൊടുത്ത് കൊച്ച് അവിടെ ഇരുന്നു പോയി....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
കോളിംഗ് ബെൽ കേൾക്കെയാണ് ജീന വാതിൽ തുറക്കുന്നത്..
മുന്നിൽ നിൽക്കുന്ന ആളുകളെ മനസ്സിലായില്ലെങ്കിലും പിറകിൽ നിന്നും മുന്നിലേക്ക് വരുന്ന ശബ്ദം അവള് തിരിച്ചറിഞ്ഞു...
"ഡോക്ടർ?
ഡോക്ടർ എന്താ ഇവിടെ?"
സ്വല്പം പരിഭ്രമത്തോടെ യശോദറിനെ കണ്ടതും അവർ തിരക്കി..
"ഹേയ് ഇവിടെ വരെ വരണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു..
വീട്ടിലെ വിശേഷങ്ങൾ ഒക്കെ അറിഞ്ഞിട്ട് ഉണ്ടാകുമല്ലോ ടീച്ചറ്..
പുന്നാര മോള് അച്ഛനെ തോൽപ്പിക്കാൻ ഒളിച്ചു കളിയിൽ ആണ്.."
അത് പറയുമ്പോഴും അയാളുടെ നോട്ടം ഉള്ളിലേക്ക് എന്തോ പരതുന്നതിൽ ആയിരുന്നു..
"ഇത് നവീൻ... യാമി മോളുടെ ഫിയൻസി ആണ്.."
അടുത്ത് നിൽക്കുന്ന നവിയെ ചൂണ്ടി കാട്ടി യദു പറഞ്ഞു..
"ആ... വിവാഹം മുടങ്ങിയത് അല്ലേ.. ഞാൻ അറിഞ്ഞിരുന്നു... ഇൗ പയ്യന് മറ്റെന്തോ അഫെയർ ഒക്കെ ആയി..."
മനഃപൂർവം ജീന തിരക്കി...
രണ്ടാളും ഒന്ന് പതറിയെങ്കിലും യദു പിടിച്ചു നിന്നു...
"അത് ചെറിയൊരു മിസ്അണ്ടർസ്റ്റണ്ടിങ് ആയിരുന്നു..ഇപ്പൊൾ ഒക്കെ ആയി..
അല്ല മാധവ് ഇല്ലെ ഇവിടെ? ഞങൾ വന്നിട്ട് ഉള്ളിലേക്ക് ഒന്ന് കയറാൻ പോലും ജീന പറഞ്ഞില്ല.."
"ഓ.... സോറി.. വരൂ..
മാധവ് ഉണ്ട് വിളിക്കാം..."
യശോദറും നവീനും ഉള്ളിലേക്ക് കടന്നതും ഇരിക്കാൻ പറഞ്ഞു കൊണ്ട് ജീന മാധവനെ വിളിക്കാനായി നടന്നു...
കിട്ടിയ സമയം കൊണ്ട് രണ്ടാളുടെയും കണ്ണുകൾ അവിടം ആകെ യാമിക്ക് വേണ്ടി പരതി...
മാധവ് വന്നതും മാന്യമായി ചെറിയൊരു കുശലാന്വേഷണം യദു നടത്തി..
"അല്ല.. യദു.. മോളെ കുറിച്ച് എന്തേലും വിവരം?"
മാധവിന്റെ ചോദ്യത്തിന് യദു താടി ഒന്നുഴിഞ്ഞ് അയാളെ നോക്കി..
"അവള് ഇവിടെ എവിടെയോ തന്നെ ഉണ്ട്... താമസിയാതെ കണ്ടു പിടിക്കും ഞാൻ...നിങ്ങള് എന്തേലും വിവരം കിട്ടിയാൽ പറയാൻ മടിക്കേണ്ട...
ഇൗ ഒരു ഫ്ളാറ്റ് മാത്രേ ഉള്ളൂ.. നിങ്ങൾക്ക്..."
അയാളുടെ സംശയങ്ങൾ നിറഞ്ഞ ചോദ്യം കേട്ടതും ജീന മാധവിനേ നോക്കി..
"അല്ലടാ അടുത്തതും ഞങ്ങളുടെ തന്നെ... അവിടെ താമസമില്ല ഒഴിഞ്ഞു കിടക്കുകയാണ്..."
മാധവ് പറഞ്ഞു..
"ശരി എന്നാല് ഞങൾ ഇറങ്ങട്ടെ... അവള് കോൺടാക്ട് വല്ലോം ചെയ്താൽ മര്യാദയ്ക്ക് വീട്ടിൽ തിരിച്ചു വരാൻ പറഞ്ഞെക്ക്... അല്ലേൽ ഡാഡിയുടെ ഇത് വരെ കാണാത്ത ഒരു മുഖം മോൾ കാണും എന്ന് കൂടി ഓർമിപ്പിക്കണം..."
അതിലൊരു ഭീഷണിയുടെ സ്വരം ആയിരുന്നു...
യദു പുറത്തേക്ക് ഇറങ്ങി...
അവരെ ഒന്ന് നോക്കിയ ശേഷം നവീൻ പറഞ്ഞു...
"തെറ്റ് പറ്റിപ്പോയി.. തിരുത്താൻ ഒരു അവസരം മാത്രേ ഞാനും ചോദിക്കുന്നുള്ളൂ എന്ന് അവളോട് പറയണം"
കൈകൂപ്പി പറഞ്ഞ ശേഷം അവനും അയാൾക്ക് പിറകെ ഇറങ്ങി....
അവരിറങ്ങിയത്തും ഡോറ് വേഗത്തിൽ അടച്ച ശേഷം ഓൺ ആയി കയ്യിലിരുന്ന ഫോൺ ജീന ചെവിയോട് ചേർത്ത് വിളിച്ചു...
"കിച്ചു...."
"പേടിക്കണ്ട... ഞങൾ എത്താറായി... പന്ത്രണ്ട് മണിക്ക് തന്നെ യാത്ര പുറപ്പെടും മമ്മ..."
"മ്.. സൂക്ഷിക്കണം.. യാമി മോളെ ശ്രദ്ധിക്കണം.. അറിയാത്ത സ്ഥലം ഒക്കെ ആണ്... തൽക്കാലം അവരിവിടെ വന്നത് ഒന്നും അവള് അറിയണ്ട... ആദ്യമായാണ് അവൾക്ക് ഇങ്ങനെ ഒക്കെ സന്തോഷം കിട്ടുന്നത്.. അത് കളയണ്ട...
"ശരി മമ്മ..."
ആദി ഫോൺ വച്ചു കഴിഞ്ഞു ബൈക്കിന് പിറകിൽ ഇരിക്കുന്ന യാമിയെ മിററിലൂടെ ഒന്ന് നോക്കി....
കണ്ണുകൾ നിഷ്കള്കതയോടെ ചുറ്റും ഉള്ള കാഴ്ചകളിൽ ആണ്...
ആദ്യമായി ബൈക്കിന് പിന്നിലുള്ള യാത്രയിലെ ഭയം കൊണ്ട് ആകാം ഇടയ്ക്ക് ഇടേ തോളിൽ ഉള്ള അവളുടെ പിടി മുറുകുന്നത് അവൻ അറിഞ്ഞു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
എഫ്. എം കെട്ടിടത്തിന്റെ മുന്നിൽ ബൈക്ക് ചെന്ന് നിന്നതും യാമി ഇറങ്ങി...പുറത്ത് ഇട്ടിരുന്ന ബാഗ് കൂടാതെ ആദി യുടെ ബാഗ് കൂടി വാങ്ങി പിടിച്ചു കൊണ്ട് മുന്നിലേക്ക് നടക്കാൻ ഒരുങ്ങിയതും അവൻ അവളെ വിളിച്ചു...
"എന്താ ആദി..."
കാര്യം ഒക്കെ ശരി ആ കരടി എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്... എന്നാലും ഒരു മുൻകരുതലിന് വേണ്ടി പറയുവാണ്...
ഒരുപാട് അവൻ ഒട്ടാൻ വന്നാൽ നിന്ന് കൊടുക്കണ്ട.. നിന്നോട് എന്തോ ഒരു ചായ്വ് ഉണ്ട് അവന് കേട്ടല്ലോ.."
ഒച്ച താഴ്ത്തി ആദി പറഞ്ഞു
"ആഹാ.. അങ്ങനെ ആണോ....അത് കൊള്ളാലോ..
ഒക്കെ ഞാൻ റെഡി ആക്കി തരാം..."
യാമിയുടെ ചിരി കണ്ടതും ആദി കൂർപ്പിച്ച് ഒന്ന് നോക്കി...
"നീ വണ്ടി പാർക്ക് ചെയ്തിട്ട് വാ.. നമുക്ക് സമാധാനം ഉണ്ടാക്കാം..."
അവള് ബാഗുമായി മുന്നിലേക്ക് നടന്നു....
അൽപം വെയിറ്റ് തോന്നിയത് കൊണ്ട് കൈ കഴച്ചപ്പോൾ മറു കയ്യിലേക്ക് മാറ്റി പിടിക്കുമ്പോൾ തന്നെ ആരോമൽ ഓടി വന്നത് വാങ്ങി പിടിച്ചു...
"ഇങ്ങ് തന്നേക്ക് യാമി ഞാൻ വയ്ക്കാം..."
"അയ്യോ അത് ആദി യുടെ ആണ് ആരോമൽ.. അവൻ ഇപ്പൊൾ വന്നു വാങ്ങിക്കോളും..."
പറഞ്ഞു തീരും മുൻപേ ബാഗ് എടുത്ത് അവൻ മണ്ണിലേക്ക് വലിച്ച് എറിഞ്ഞു..
"അവന്റെ ആയിരുന്നോ..
അയ്യേ ഞാൻ കരുതി യാമി കുട്ടിയുടെത് ആകും എന്ന്... ആ തോളിൽ ഉള്ളത് ഇങ്ങ് താ ഞാൻ പിടിക്കാം..."
"വേണ്ട...ഞാൻ പിടിച്ചോളാം.."
പറഞ്ഞു കൊണ്ട് അവള് തിരിഞ്ഞു നോക്കി... വണ്ടിയിലുള്ള പിടി മുറുകി ആക്സിലെറേറ്റർ തിരിച്ച് ഒച്ച കേൾപ്പിച്ച് കൊണ്ട് നിൽക്കുന്ന ആദിയെ കണ്ടതും അവളോടി ചെന്ന് ബാഗ് എടുത്ത് മണ്ണ് തൂത്ത് കളഞ്ഞു പിടിച്ചു...
പന്ത്രണ്ട് സീറ്റിന്റെ ഒരു ടെമ്പോ ട്രാവലർ ആയിരുന്നു അവരുടെ യാത്രയ്ക്ക് ഉള്ള ശകടം...
ആദി വരും മുൻപേ വണ്ടിയിൽ കയറി നടു ഭാഗത്ത് ഉള്ള സൈഡ് സീറ്റിൽ അവള് ഇരുപ്പ് ഉറപ്പിച്ചു...
ബാഗ് ഒക്കെ വച്ചു കഴിഞ്ഞാണ് എല്ലാവരോടും കുശലാന്വേഷണം ഒക്കെ നടത്തിയത്...
മൊത്തം എട്ട് പേരുണ്ടായിരുന്നു യാത്രയ്ക്ക്...
ഒരാഴ്ചത്തേക്ക് പകരം ആളെ വച്ച് അഡ്ജസ്റ്റ് ചെയ്താണ് മിലൻ ഇൗ ട്രിപ് പ്ലാൻ ചെയ്തത്....
കല്യാണം ആണ് വിഷയം എങ്കിലും... ഒരു ചെറിയ യാത്ര അവർ ഇതിനൊപ്പം മുന്നേ തന്നെ തീരുമാനിച്ചിരുന്നു...
മിലൻ എത്തി എല്ലാവർക്കും യാത്ര ആശംസ ഒക്കെ പറഞ്ഞു കൊണ്ട് യാമിക്ക് കൈയ്യും കൊടുത്ത് പിറകിലേക്ക് പോയി ഇരുന്നു...
യാമിക്ക് എതിർ വശത്തുള്ള സീറ്റിൽ ഗുഡിയയും വന്നിരുന്നു....
അവളെ നോക്കി ഒന്ന് ചിരിച്ച ശേഷം.. യാമി ആദി ക്കായി വെയ്റ്റ് ചെയ്തു...
വണ്ടി എടുക്കാൻ സമയം ആയപ്പോൾ ആണ് ആദി കയറി വന്നത്.. അവനിരിക്കാനായി സീറ്റിൽ ഒതുങ്ങി ഇരുന്ന അവളെ ഞെട്ടിച്ച് കൊണ്ട് ഒന്ന് ശ്രദ്ധിക്കാതെ പോലും അവൻ ഗുഡിയക്ക് അരികിലേക്ക് ഇരുന്നു...
യാമിയുടെ മുഖത്തെ ചിരി പെട്ടെന്ന് മങ്ങി...
കണ്ണുകൾ നിറഞ്ഞു വന്നതും അവള് പുറത്തേക്ക് നോക്കി...
പെട്ടെന്ന് എന്തോ കുരുട്ടു ബുദ്ധി തോന്നിയതും...
അവള് തല എത്തി മുന്നിലേക്ക് നോക്കി...
സീറ്റ് തപ്പി നടന്നു വരുന്ന ആരോമലിനെ കാൺകെ അവളുടെ ചുണ്ടിൽ ഗൂഢമായ ചിരിയും തെളിഞ്ഞു...
അവൻ അടുത്ത് എത്തിയതും യാമി ചോദിച്ചു..
"ആരോമൽ എന്റെ ഒപ്പം ഇരിക്കുമോ പ്ലീസ്"
അത് കേട്ട ആദിക്ക് ഒപ്പം ആരോമലും ഞെട്ടി...
ലോട്ടറി അടിച്ച സന്തോഷത്തിൽ ആരോമൽ ചാടി സീറ്റിൽ ഇരുന്നതും... വിജയ ഭാവത്തിൽ യാമി ആദിയെ ഒന്നു നോക്കി....
അവന്റെ മുഖത്തെ ദേഷ്യം കണ്ടതും അവൾക്ക് ഒന്ന് കൂടി സന്തോഷമായി...
വണ്ടി പതിയെ നീങ്ങി തുടങ്ങിയതും...
യാമി കണ്ണുകൾ പുറത്തേക്ക് ചിരിയോടെ പായിച്ചു....
ശാന്തമായ മനസ്സുമായി ഒരു യാത്ര പോകുകയാണ് യാമി...
കുറെ ഭ്രാന്തന്മാർക്ക് ഒപ്പം...
അവളെ മാറ്റി എഴുതാനായുള്ള യാത്ര....
തേടലോ... ഒളിച്ചോട്ടമോ... അല്ലാത്ത ഒരു യാത്ര...
എന്നെന്നും ഹൃദയത്തോട് ചേർത്ത് വയ്ക്കാനായി.....
💝🎶💝🎶💝🎶💝🎶💝🎶💝🎶💝🎶💝
വണ്ടിയിൽ യാത്ര ആകെ ആഘോഷമയമായിരുന്നു....
ചിരിയും കളിയും ഡാൻസും പാട്ടുമായി ആകെ സന്തോഷം....
ഇടയ്ക്കിടെ അനുസരണ ഒട്ടുമില്ലാതെ യാമിയുടെ കണ്ണുകൾ ആദിയിൽ എത്തും...
തിരികെ അവിടുന്നും അങ്ങനെ തന്നെ....
കൂട്ടിമുട്ടുന്ന കണ്ണുകൾ ചിലപ്പോൾ ഒരു ചിറി കോട്ടിയുള്ള പുച്ഛത്തോടെ രണ്ടാളും ഒന്നിച്ച് മുഖംതിരിച്ച് അവസാനിപ്പിക്കും...
വിളിച്ച് അടുത്ത് ഇരുത്തിയത് അബദ്ധം പോലെയായി ആരോമലിന്റെ കാര്യം യാമിക്ക്..
ജനിച്ചതും, പാളയിൽ കിടന്നതും തൊട്ട് രാവിലെ കഴിച്ചത് വരെ ഒന്നിടവിടാതെ സംസാരിക്കുകയാണ്....
തല വേദനിച്ചു തുടങ്ങിയപ്പോൾ യാമി അവനെ ദയനീയ ഭാവത്തിൽ ഒന്നു നോക്കി..
കാര്യം മനസിലാക്കി കഴിഞ്ഞപ്പോൾ ഒരിളിയോടെ അവൻ സംസാരം പെട്ടെന്ന് നിർത്തി...
യാമിയേ ശുണ്ഠി പിടിപ്പിക്കാൻ ചെയ്തത് തനിക്ക് തൊല്ലയായെന്ന അവസ്ഥയിലായിരുന്നു ആദിയും...
അവള് ആരോമലിനോട് സംസാരിക്കുന്നത് കണ്ടത് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് മനസ്സിലാക്കാൻ ഒരു ചെറിയ ഡോസ് കൊടുത്തത് ആണ്...
വണ്ടി കുറച്ച് ഒന്ന് നീങ്ങി തുടങ്ങുമ്പോൾ അവൾക്ക് അരികിൽ പോയി ഇരിക്കാം എന്നാണ് അവനും ഉദ്ദേശിച്ചത്...
പക്ഷേ ഇത് പണി മൊത്തം പാളിയ അവസ്ഥ ആണ്...
കിട്ടിയ അവസരങ്ങളൊന്നും പാഴാക്കാതെ അറിയാത്ത പോലെ എന്ന ഭാവേന തൊടലും പിടിക്കലും നന്നായി നടത്തുന്നുണ്ട് ഗുഡിയ അവിടെയും..
സഹികെട്ട് അവൻ ദേഷ്യപ്പെട്ടതും ഒരല്പം പിണക്കത്തോടെ അവളും ഒതുങ്ങി തിരിഞ്ഞിരുന്നു..
വെയിലാറി തുടങ്ങിയതും ഉറക്കം പതിയെ യാമിയുടെ കണ്ണുകളിലേക്ക് വഴുതി വീണു..
വിൻഡോയുടെ ഗ്ലാസ്സിലേക്ക് തല ചേർത്തുവെച്ചവൾ കണ്ണുകളടച്ചു....
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
യാമി കണ്ണുകൾ തുറക്കുമ്പോൾ പുറത്ത് ഇരുട്ട് പരന്നിരുന്നു..
തിങ്കൾ വാനത്തെ പുൽകി നക്ഷത്ര കുഞ്ഞുങ്ങൾക്കൊപ്പം കിന്നരിക്കുന്ന മനോഹര കാഴ്ചയാണ് അവളുടെ കണ്ണുകളിലേക്ക് ആദ്യം ഓടിയെത്തിയത്..
ഉറങ്ങുമ്പോൾ കിടന്നത് പോലെ അല്ല ഇപ്പോൾ എന്ന ബോധം അവളിലേക്ക് എത്തിയതും ഒരു നിമിഷം ഒന്ന് ആലോചിച്ചു...
ആരുടെയോ തോളിലാണ് താൻ തല ചാരി വച്ചിരിക്കുന്നതെന്ന യാഥാർത്ഥ്യം പെട്ടെന്നുതന്നെ മനസ്സിലാക്കി അവൾ നിവർന്നിരുന്നു...
"ദൈവമേ ആരോമൽ..."
മുഖത്തേക്ക് നോക്കാതെ അവൾ മനസ്സിൽ തന്നെ പറഞ്ഞു...
ശേഷം മാപ്പ് പറയാനായി ചളിപ്പോടെ അവനിരുന്ന വശത്തേക്ക് നോക്കുമ്പോൾ ഫോണിൽ കളിച്ചിരുന്ന ആദിയെയാണ് കാണുന്നത്..
ഗുഡിയയുടെ സീറ്റിലേക്ക് നോക്കിയപ്പോൾ ആദി ഇരുന്ന സ്ഥലം മിലൻ കൈവശപ്പെടുത്തിയിട്ടുണ്ട്...
സംശയം നിറഞ്ഞ കണ്ണുകളോടെ ഉള്ള അവളുടെ നോട്ടം കണ്ട് അവൻ പുരികമുയർത്തി കാര്യമെന്താണെന്ന് തിരക്കി..
"ആരോമൽ എവിടെ?"
യാമി ചോദിച്ചു..
"എന്താ നിനക്ക് അവൻറെ നെഞ്ചത്ത് കിടക്കാഞ്ഞ് വയ്യേ?"
ആദിൽ ചോദിച്ചത് ഇഷ്ടപ്പെടാതെ യാമി വീണ്ടും ഇരുട്ടിലേക്ക് കണ്ണുകൾ നാട്ടി....
"വണ്ണാത്തി പുഴയുടെ തീരത്ത്...
തിങ്കൾ കണ്ണാടി നോക്കും നേരത്ത്..."
വണ്ടിയിൽ പ്രണയഗാനങ്ങൾ ഉച്ചത്തിൽ വെച്ചിരിക്കുന്നത് കേൾക്കെ ആദി അവന്റെ മുട്ടിൽ കൈകൾ കൊണ്ട് താളം പിടിച്ചിരുന്നു....
വണ്ടിക്കുള്ളിൽ വെളിച്ചം അണച്ചിട്ട് അങ്ങിങ്ങായി ഡിം കളർ ലൈറ്റുകളാണ് ഇട്ടിരിക്കുന്നത്...
യാമിയുടെ തലമുകളിലും ഉണ്ടായിരുന്നു ഒന്ന്...
അതിൻറെ നീല പ്രകാശത്തിൽ ആദി പതിയെ അവളുടെ മുഖത്തേക്ക് നോക്കി..
മുഖം പാതി മറച്ചു കൊണ്ട് മുന്നിലേക്ക് വീണു കിടക്കുകയാണ് മുടിയിഴകൾ...
പാട്ടിൻറെ ഈരടികൾക്കൊപ്പം പ്രണയത്തിൻറെ കുത്തൊഴുക്കിൽ ആയിരുന്നു ആദിയുടെ മനസ്സും...
അവളുടെ മുഖം ആ നിമിഷം തന്നെ ഒന്ന് കാണുവാൻ അതിയായി അവൻറെ ഉള്ളം തുടിച്ചു...
ഇതേ അവസ്ഥയിലായിരുന്നു യാമിയും...
പുറത്തെ കാഴ്ചകളിൽ ആണ് മിഴികളെങ്കിലും.. മനക്കണ്ണിൽ ആദി മാത്രമായിരുന്നു തിളങ്ങി നിന്നത്...
ഇത്രനേരവും അവനോട് ചേർന്നിരുന്നാണ് ഉറങ്ങിയത് എന്ന ചിന്ത അവളുടെ ഉള്ളിൽ കുളിരു കോരിച്ചു....
തിരിഞ്ഞവനെ ഒന്നു നോക്കാനും മനസ്സ് തുറക്കാനും അവളിലും മോഹമുണ്ടായി..
പെട്ടെന്നാണ് പാട്ടിൻറെ വോളിയം ആരോ കൂട്ടിയത്..
"തിരുവാതിരയിൽ.. ശ്രീപാർവ്വതിയായ്..
പെണ്ണേ നീ ഈ രാത്രിയിലാരെ തേടുന്നു.."
ആദിയുടെ ഉള്ളം അവൾക്ക് മുന്നിൽ തുറക്കാൻ വെമ്പൽ കൊള്ളുന്നത് അവനുമറിയുകയായിരുന്നു...
ഒന്ന് ആലോചിക്കാൻ പോലും സമയം നൽകാതെ കൈകൾ മെല്ലെ ഉയർത്തി യാമിയുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടികൾ മെല്ലെ ചെവിയുടെ പിറകിലേക്ക് ആദി ഒതുക്കി വച്ചു...
ഇരുട്ടിനെ ഭേദിച്ച് വരുന്ന ആ മങ്ങിയ നീല വെളിച്ചത്തിൽ അവളുടെ ഭംഗി എടുത്തു നിന്നത് കാൺകെ അവന്റെ മനസ്സ് വീണ്ടും പതറി...
ശ്രീമംഗലയായ്.. വനമല്ലികയായ്..
പൂമാലക്കാവിൽ നീ ഇന്നെന്തിനു വന്നു..
അവൻറെ നോട്ടം തന്നിൽ തന്നെയാണെന്ന് അറിഞ്ഞിട്ടും മിഴികൾ ഉയർത്താൻ യാമിക്ക് കഴിഞ്ഞില്ല...
മടിയിൽ വിശ്രമം കൊള്ളുന്ന കൈവിരലുകളിൽ വിറയൽ കൂടിയപ്പോൾ അവള് അവ പരസ്പരം ഞെരിച്ചു കൊണ്ടിരുന്നു...
തെല്ലു നേരത്തിനു ശേഷം പതിയെ മിഴികൾ ഉയർത്തി നോക്കുമ്പോൾ ഹൃദയം ശക്തിയിൽ മിടിക്കുന്നത് അവളറിഞ്ഞു...
തമ്മിലിടഞ്ഞ കണ്ണുകളിലെ പിടപ്പ് രണ്ടാൾക്കും ഒരുപോലെ ആയിരുന്നു.....
തൊണ്ട കുഴിയിൽ നിന്നും ശബ്ദം പുറത്തേക്ക് വരാനാകാതെ പിടിച്ചു നിൽക്കും പോലെ...
യാമിയുടെ കണ്ണുകളിലെ ദ്രുതഗതിയിലുള്ള ചലനം ആദിയെ അവളിലേക്ക് തന്നെ പിടിച്ചു നിർത്തി....
ചുണ്ടിന് മുകളിൽ തെളിഞ്ഞു നിന്ന ഇളം കറുപ്പു നിറത്തിലുള്ള മറുക് അവളിലെ അഴകിനേ വർധിപ്പിച്ചു..
നീരാട്ടിനിറങ്ങും.. ശിവപൌർണ്ണമിയല്ലെ.. നീരാഞ്ജനമെരിയും നിൻ മോഹങ്ങളിൽ ഞാനില്ലെ...
"ഉണ്ടോ?"
ആ വരികൾ അവസാനിച്ചപ്പോൾ കണ്ണുകൾ അവളിൽ നിന്നും അകറ്റാതെ തന്നെ അവൻ തിരക്കി...
"എന്ത്?"
നെറ്റി ചുളിച്ചാണ് യാമി തിരക്കിയത്..
"തണുപ്പ് തോന്നുന്നുണ്ടോ എന്ന്?
എ.സി കൂട്ടി ആണ് ഇട്ടിരിക്കുന്നത്"
"ഇല്ല.."
"എങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ കണ്ണും മിഴിച്ച് ഇരിക്കുന്നത് കിടന്നുറങ്ങി കൂടെ?"
പുറത്ത് വന്ന റൊമാൻസ് മുഴുവൻ ഒറ്റയടിക്ക് തകർന്നതിന്റെ ദേഷ്യത്തിൽ യാമി ദേഷ്യത്തിൽ മുഖം തിരിച്ചിരുന്നു..
പതിയെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു...
യാമി.. കൺട്രോൾ... ചെയ്ത് തീർക്കാൻ ഉണ്ട് ഒരുപാട്..
അത് കഴിഞ്ഞ് മതി ബാക്കി ഒക്കെ...
പിന്നീട് ഒരിക്കൽ കൂടി അവനെ തിരിഞ്ഞു നോക്കാതെ അവള് പുറത്തേക്ക് നോക്കി ഇരുന്നു..
പതിയെ ചുണ്ടിൽ തെളിഞ്ഞു നിന്ന ചിരിയോടെ ആദി സീറ്റിലേക്ക് ചാരി...
ഉള്ളിൽ അപ്പോഴും ജീന യുടെ വാക്കുകൾ ആയിരുന്നു...
ഇല്ല മമ്മ... അവളുടെ വഴികളിൽ ഒരിക്കലും ഞാൻ ഒരു തടസ്സം ആകില്ല...
അവൻ മനസ്സിൽ പറഞ്ഞു കണ്ണുകൾ അടച്ചു...
"അതെ.. രാത്രിയിൽ ഭക്ഷണം ഇവിടെ നിന്നാണ്...
എല്ലാവരും ഇറങ്ങിക്കോളൂ.. അര മണിക്കൂറിന് ഉള്ളിൽ തിരിച്ചു കയറണം കേട്ടല്ലോ..."
വണ്ടി ഒരു ഹോട്ടലിന് മുന്നിൽ ചെന്നു നിന്നതും മിലൻ എഴുനേറ്റു എല്ലാവരോടുമായി പറഞ്ഞു..
ആദി എഴുന്നേറ്റ് പിറകിലേക്ക് മാറി നിന്നതും യാമി ഇറങ്ങി.. പോകും വഴിയിൽ അവന്റെ അവിഞ്ഞ ചിരി കാൺകെ ഒന്ന് നോക്കി പേടിപ്പിക്കാനും മറന്നില്ല...
അവൾക്ക് തൊട്ട് പിറകിൽ അവളോട് ചേർന്നാണ് അവനും ഇറങ്ങിയത്...
പെട്ടെന്ന് തോന്നിയ കുസൃതിയിൽ അവളുടെ കാതോരം ചേർന്നു നിന്നു അവൻ പാടി..

കുങ്കുമമിട്ട കവിൾത്തടമോടെ...
മിന്നുകളിളകിയ പൊന്നരയോടെ...
(ടിക്- ടോക് ട്രെൻഡിങ് സോങ്ങിന് നന്ദി)
"ആദി എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ..."
തിരിഞ്ഞു നിന്ന് ശക്തിയിൽ അവനെ പിറകിലേക്ക് തള്ളി മാറ്റി യാമി പുറത്തേക്ക് ഇറങ്ങി...
(തുടരും...)
ശ്രുതി❤️
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....