യാമി💝1️⃣5️⃣
ഭാഗം ❤️15
ജീന ഫ്ളാറ്റിൽ എത്തി ഫ്രഷ് ആയി വന്ന ശേഷം ആണ് ആദി തിരികെ എത്തുന്നത്..
"എവിടായിരുന്നു കിച്ചു നീ ഇത് വരെ"
വന്നപാടെ ജീന തിരക്കി..
"ഞാൻ അന്ന മോളെ ഫ്ളാറ്റിൽ കൊണ്ട് ചെന്ന് ആക്കി..എന്നിട്ട് വൈകിട്ടത്തേക്ക് യാമിക്ക് ഒരു ചെറിയ പാർട്ടി കൂടി അറേഞ്ച് ചെയ്യാൻ പോയി...
ഫ്രണ്ട്സ് ഒക്കെ വരും മമ്മ വൈകിട്ട്... അവൾക്ക് ഇത് അറിയില്ല...
സർപ്രൈസ് ആണ്..
ഹൊ.. ക്ഷീണിച്ചു..."
ആദി ജീന യുടെ മടിയിലേക്ക് കിടന്നു കൊണ്ട് പറഞ്ഞു..
മകന്റെ മുടിഴിയകൾ തഴുകി എന്തോ ആലോചനയിൽ ഇരുന്ന ജീനയെ ആദി തിരിഞ്ഞു നോക്കി..
" മമ്മ.. എന്നോട് വല്ലോം പറയാൻ ഉണ്ടോ?"
"മ്മ് ഉണ്ട്.. യാമി മോളെ കുറിച്ച് ആണ്.."
"എന്താ മമ്മ.. എന്തേലും സീരിയസ് കാര്യം ആണോ?"
"മ്... യാമി മോളെ പറ്റി നിൻറെ അഭിപ്രായം എന്താണ്?"
ജീന അവന്റെ മുഖത്തേക്ക് നോക്കി തിരക്കി...
സംസാരം ശ്രദ്ധിച്ച് മാധവും അപ്പോഴേക്കും എത്തിയിരുന്നു...
അവർക്ക് അരികിലായി കസേര വലിച്ചിട്ട് അയാള് ഇരുന്നു...
"എന്താ മമ്മ ഞാൻ പറയുക..
ഒന്നുമില്ല എനിക്ക് അവളെ കുറിച്ച് പറയാൻ...
മമ്മ പറഞ്ഞു കേട്ട് ഞാൻ അറിഞ്ഞത് ഒന്നും ആയിരുന്നില്ല അവള്... പറയാനും അറിയാനും ആയിട്ട് അവളിൽ ഒന്നും ഇല്ല.. സ്വപ്നങ്ങൾ ഒരുപാട് ഉള്ളൊരു പെൺകുട്ടി... ഉണരുമ്പോഴും ഉറങ്ങുമ്പോഴും ഒക്കെ ആ സ്വപ്നലോകത്ത് മാത്രം ആണ് അവള് ജീവിക്കുന്നത്....
അവളൊരു പാവം ആണ് മമ്മ...
അതിനപ്പുറം അവള് ഒന്നും ഇല്ല...
അച്ഛനും അമ്മയും മാത്രം ഉള്ളൊരു ലോകം ആണ് അവളുടേത്..."
"മോന് അവളെ ഇഷ്ടം ആണോ?"
ജീനയുടെ പ്രതീക്ഷിക്കാതെ ഉള്ള ചോദ്യം കേട്ട് ആദിക്ക് ഒപ്പം മാധവും ഞെട്ടി..
ആദി അവളുടെ മടിയിൽ നിന്നും എഴുന്നേറ്റ് ജീനയുടെ മുഖം കൈകളിൽ ആക്കി പിടിച്ചു..
"എന്താ മമ്മാ ഇത്... അവളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. അത് മമ്മ കരുതും പോലെ അല്ല... അവളോട് ഞാൻ എടുക്കുന്ന സ്വാതന്ത്ര്യം കണ്ടാണോ മമ്മയ്ക്ക് അങ്ങനെ തോന്നിയത്..
യാമി എന്റെ ആദ്യത്തെ ഗേൾ ഫ്രണ്ട് അല്ല... എന്നിട്ടും എന്തെ അങ്ങനെ തോന്നാൻ.."
ആദി സംശയത്തോടെ തിരക്കി...
"അറിയാം കിച്ചു... അവള് നിൻറെ ആദ്യത്തെ ഫ്രണ്ട് അല്ല...പക്ഷേ അവളെ നിന്നിലൂടെ കേൾക്കുന്ന ഓരോ വാക്കിലും നിനക്ക് അവളോട് ഉള്ള കരുതൽ മമ്മയ്ക്കു അറിയാൻ കഴിയുന്നുണ്ട് മോനെ..
നീ പറഞ്ഞ പോലെ ഒരുപാട് സ്വപ്നങ്ങൾ ഉള്ള കുട്ടി ആണ്..
ഒരുപാട് ഉയരങ്ങളിൽ എത്തണ്ട കുട്ടി...
അവളുടെ കഠിനാധ്വാനം കൊണ്ട് നേടി എടുത്തത് ആണ് ഇന്ന് അവൾക്ക് മുന്നിൽ തുറന്നു കിട്ടിയിരിക്കുന്ന ആ ഭാഗ്യം...
മമ്മയുടെ മോൻ ഒരിക്കലും അവൾക്ക് ആ സ്വപ്നങ്ങൾ വേണ്ടെന്ന് വയ്ക്കാൻ ഒരു കാരണക്കാരൻ ആകരുത്...
പറഞ്ഞതിന്റെ അർത്ഥം നിനക്ക് മനസ്സിലായോ കിച്ചു.."
ജീന ചോദിച്ചു..
"മമ്മ പേടിക്കണ്ട... എന്റെ മനസ്സിൽ വേറെ ഒന്നും ഇല്ല.. അവളെന്റെ നല്ലൊരു ഫ്രണ്ട് മാത്രം ആണ്..."
ജീനയുടെ കവിളിൽ മെല്ലെ ഉമ്മ നൽകി അവൻ വീണ്ടും കണ്ണുകളടച്ച് അവരുടെ മടിയിൽ കിടന്നു...
ജീന മാധവിനെ നിറ കണ്ണുകളോടെ ഒന്ന് നോക്കി..
അയാള് സമാധാനിപ്പിക്കും വിധം കണ്ണുകളടച്ച് അവളെയും കാട്ടി...
ഇൗ സമയം ആദി യുടെ മനസ്സിൽ ഒരു ദ്വന്ദയുദ്ധം തന്നെ നടക്കുകയായിരുന്നു..
പ്രണയവും.. സൗഹൃദവും തമ്മിലുള്ള യുദ്ധം..
അവളിലെ നന്മയെ അടുത്ത് അറിഞ്ഞവൻ ആണ് താൻ..
അവളിലെ ഏകാന്തതയെ എന്നോ തന്റേത് കൂടി ആക്കണം എന്നൊരിക്കൽ എങ്കിലും തോന്നിയിട്ടില്ലെ...
പരീക്ഷണങ്ങളിൽ ഒരു കൈ താങ്ങായി കൂടെ കൂട്ടണം എന്ന് ചിന്തിച്ചിട്ടില്ലേ...
ഉണ്ട്... ഒരുപാട് തവണ..
അതെ... അത് സൗഹൃദം മാത്രം അല്ല ആദി...
പ്രണയത്തിനും സൗഹൃദത്തിനും ഒക്കെ മുകളിൽ ആണ് യാമിക്ക് നിന്റെ മനസ്സിൽ സ്ഥാനം....
വീണ്ടും വീണ്ടും കൂട്ടിയും കിഴിച്ചും നടത്തിയ കണക്ക് കൂട്ടലിൽ ഒക്കെ എത്ര ചിന്തിച്ചിട്ടും പ്രണയത്തേക്കാൾ സൗഹൃദത്തിന്റെ തട്ട് തന്നെ താഴ്ന്നിരുന്നു....
"കിച്ചു..."
ജീന യുടെ വിളി കേട്ട് ആണ് ആദി വീണ്ടും കണ്ണുകൾ തുറന്നത്...
"ഇനി കുറച്ച് പ്രധാന പെട്ട കാര്യം പറയണം..."
"ഞങൾ ഇവിടെ ഇത്ര പെട്ടെന്ന് എന്തിന് വന്നതാണെന്ന് നിനക്ക് മനസ്സിലായോ?"
മാധവ് തിരക്കി..
ഇല്ലെന്നവൻ തലയാട്ടി.. കാര്യം അല്പം സീരിയസ് ആണെന്നത് രണ്ടാളൂടെയും മുഖത്ത് നിന്നും അവന് മനസ്സിലായി..
"നിങ്ങളെ രണ്ടാളെയും നവീൻ ഇവിടെ എവിടെയോ വച്ച് കണ്ടിട്ട് ഉണ്ട്.. പക്ഷേ അവനു ഇനിയും താമസ സ്ഥലം കണ്ടെത്താൻ കഴിഞ്ഞിടടില്ല... ഏത് നിമിഷവും അവരിവിടെ വന്നു യാമിയെ കൊണ്ട് പോകാം.. മാത്രമല്ല..
അവരുടെ കല്യാണവും ഫിക്സ് ചെയ്തു..."
അവസാനം പറഞ്ഞ വാചകത്തിൽ ആദി യുടെ മനസ്സ് ഒന്നുടക്കി...
എങ്കിലും അത് പുറത്ത് കാട്ടാതെ അവനിരുന്നു..
"ഇനി എന്ത് ചെയ്യും മമ്മ...
നവീനോട് ഞാൻ ഒന്ന് സംസാരിച്ചാലോ..
യാമിയെ അവൻ തുടർന്നും പഠിക്കാൻ സമ്മതിച്ചാൽ തീരാവുന്ന പ്രശ്നം അല്ലേ ഉള്ളൂ ഇത്.."
ആദി ജീന യുടെ മുഖത്തേക്ക് നോക്കി
"ഒരിക്കൽ പൂർണ സമ്മതത്തോടെ അവന്റെ പെണ്ണാ കാൻ മനസ്സ് കൊണ്ട് ഒരുങ്ങി കഴിഞ്ഞിരുന്നത് ആണ് എന്റെ കുട്ടി... ഇനി നിനക്ക് തോന്നുന്നുണ്ടോ കിച്ചു അവളതിന് സമ്മതിക്കും എന്ന്.."
ജീന ചോദിച്ചു..
"അത് മാത്രമല്ല.. സ്വന്തം ജയത്തിന് വേണ്ടി എന്ത് താഴ്ന്ന കളിയും യശോദർ കളിക്കും മോനെ...
അവളുടെ യാത്ര മുടങ്ങരുത്.."
മാധവ് കൂട്ടി ചേർത്തു
"വാണി എന്നെ വിളിച്ച് പറഞ്ഞതാണ് കിച്ചു...
അവളെ പോകും വരെ അവർക്ക് പിടി കൊടുക്കാതെ നോക്കണം... അതിനു ചെയ്യാൻ കഴിയുന്നത് നമുക്കും ചെയ്യണം..."
"ഞാൻ ആലോചിച്ചിട്ട് അതിനു ഇനി ഒരു വഴിയേ ഉള്ളൂ...
അവര് ഇവിടെ എത്തും മുൻപ് ഞങൾ ഇവിടുന്ന് മാറണം...."
ആദി ആലോചിച്ച ശേഷം പറഞ്ഞു..
"മാറണം എന്ന് പറഞ്ഞാല്? എവിടേക്ക് മാറാൻ"
ജീന തിരക്കി
"സത്യത്തിൽ അവള് പോകും മുൻപേ ഞാൻ പ്ലാൻ ചെയ്തത് ആയിരുന്നു ഒരു യാത്ര.. ഇതിപ്പോ ഒരു കാരണം കൊണ്ട് നേരത്തെ ആയി....
എവിടേക്ക് ആണെന്നോ.. എങ്ങനെ ആണെന്നോ ഒക്കെ പതിയെ തീരുമാനിക്കാം... നിങ്ങള് രണ്ടാളും അത് ഓർത്ത് ഇനി ടെൻഷൻ ആകണ്ട ആലോചിക്കട്ടെ ഞാൻ ഒന്ന്.."
ആദി ചിരിയോടെ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു..
മുഖത്തെ പരിഭ്രമം മാറി ജീന മാധവിനെ നോക്കി ഒന്ന് ചിരിച്ചു.. അയാള് തിരിച്ചും...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
വൈകുന്നേരം ആദി യുടെ കണക്ക് കൂട്ടലുകൾ പ്രകാരം എഫ്.എമ്മിൽ നിന്നും ഫ്രണ്ട്സ് എല്ലാവരും എത്തി...
കൂട്ടത്തോടെ എല്ലാവരെയും കണ്ട യാമി ആദ്യം ഒന്നു ഞെട്ടി..
പതിയെ ബോധത്തിലേക്ക് വരും മുൻപേ ഒന്നിച്ച് ഇടിച്ചു അവളുടെ ഫ്ലാറ്റിനു ഉള്ളിലേക്ക് ഒരു കയറ്റമായിരുന്നു....
അവള് എന്തേലും പറയും മുന്നേ ആകെ അലമ്പ് ആക്കി എല്ലാം കൂടി... കുറച്ച് കഴിഞ്ഞ് ആദി കൂടി എത്തിയതോടെ രംഗം കൊഴുത്തു...
ഭക്ഷണം അവൻ പുറത്ത് നിന്നും ഇതിനകം വരുത്തി....
പിള്ളേർ ആഘോഷിക്കട്ടെ എന്ന് പറഞ്ഞു ജീനയും മാധവും ഒന്ന് തല കാട്ടിയിട്ട് തിരികെ അവരുടെ ഫ്ലാറ്റിലേക്ക് പോയി.. അന്ന മോളും എത്തിയതോടെ എല്ലാരും ഉഷാർ ആയി..
ഓരോരുത്തരായി ആശംസകളും പിറന്നാള് സമ്മാനങ്ങളും നൽകിയത് വളരെ അധികം ഉത്തരവാദിത്തതോടെ അന്നയാണ് വാങ്ങി വച്ചത്...
ആദി ഒരു നിഴൽ പോലെ യാമിക്ക് ഒപ്പം കൂടെ നടന്നു...
അവൾക്ക് എന്തിനും ഏതിനും ഒരു വാക്കിന് പോലും ആദി യുടെ സാനിദ്ധ്യം ആഗ്രഹിക്കുന്നു എന്ന് സ്വയം മനസ്സിലാക്കി തുടങ്ങുകയായിരുന്നു ആ നിമിഷങ്ങളിൽ ഒക്കെ യാമി...
തനിക്ക് നൽകുന്ന കരുതലുകൾ,
തന്നിൽ കാട്ടുന്ന ഉത്തരവാദിത്വം,
തന്റെ സന്തോഷങ്ങൾക്ക് വേണ്ടി അവൻ ചെയ്യുന്ന ഓരോരോ കാര്യങ്ങളും അവൾക്ക് ആദി എന്ന പുതിയൊരു അധ്യായം അവിടെ തുറക്കപ്പെട്ടു...
പാട്ടും ആട്ടവും ഒക്കെയായി മറക്കാത്ത ഒരു പിറന്നാള് യാമിക്ക് എല്ലാവരും ചേർന്നു സമ്മാനിച്ചു....
ഭക്ഷണ ശേഷം എല്ലാവരും തിരികെ പോകാൻ തുടങ്ങുന്ന സമയത്ത് ആണ് ഗുഡിയ ആദിക്ക് അരികിൽ എത്തിയത്...
അപ്പോഴേക്കും ജീനയും,മാധവും കൂടി അവരെ യാത്ര ആക്കാൻ എത്തിയിരുന്നു...
ബാഗിൽ നിന്നും ഒരു റിംഗ് എടുത്ത് അവള് ആദ്യം ജീനയ്ക്കും മാധവിനും മുന്നിൽ ചെന്നു നിന്നു..
"ചെയ്യുന്നത് ശരി ആണോ തെറ്റ് ആണോ എന്നൊന്നും അറിയില്ല... പക്ഷേ എനിക്ക് ആദിയെ ഒരുപാട് ഇഷ്ടം ആണ്...പറയാതെ ഇരുന്നാൽ അത് എന്റെ മനസ്സിൽ വേദന കൂട്ടുകയെ ഉള്ളൂ..സോറി അങ്കിൾ.. സോറി ആൻറി.."
രണ്ടാളും ഞെട്ടി പരസ്പരം നോക്കുന്ന സമയം കൊണ്ട് ഗുഡിയ ആദിക്ക് അരികിൽ എത്തി..
റിംഗ് അവനു നേരെ നീട്ടി നിന്ന് പറഞ്ഞു..
"ഐ ലവ് യൂ.. ആദി..
വിൽ യു മാരി മീ"
യാമിയുടെ കണ്ണുകളിലെ പിടച്ചിൽ മറ്റാരും കാണാതെ ഇരിക്കാൻ സമർത്ഥമായി അവള് മറച്ചു വച്ചു... നിമിഷങ്ങൾക്ക് ഉള്ളിൽ നടക്കാൻ പോകുന്നത്
അവളുടെ ഉള്ളിൽ വേദനയുടെ നോവ് പടർത്തി...
പക്ഷേ കാണേണ്ട കണ്ണുകൾ അവളെ അറിയുന്നുണ്ടായിരുന്നു...
മറുപടി പ്രതീക്ഷിച്ച് നിന്ന ഗുഡിയയുടെ തോളിൽ മെല്ലെ തട്ടി ആദി ഒന്ന് ചിരിച്ചു...
അവളുടെ കയ്യിൽ നിന്നും ചിരിയോടെ ആ മോതിരം അവൻ വാങ്ങുമ്പോഴേക്കും കണ്ണുകൾ യാമി മുറുകെ അടച്ചു...നിറഞ്ഞ് കൂടിയ കണ്ണീർ താഴേക്ക് പതിച്ചത് ജീനയുടെ കണ്ണുകൾ മാത്രം കണ്ടെത്തി...
Next Part Here...
ശ്രുതി❤️
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....