കലിപ്പൻ& കലിപ്പത്തി, ഭാഗം: 3

Valappottukal



ഡിന്നർ ഒക്കെ കഴിഞ്ഞു, ഏതോ മൂവിയും കണ്ടു കിടക്കുകയാണ് മേഘ്ന. ഏതോ കൊറിയൻ ഡ്രാമ. അതിങ്ങനെ എന്ജോയ് ചെയ്തു ഇരിക്കുമ്പോഴാണ്, ദാറ്റ് സോങ്!

കുടുക്ക് പൊട്ടിയ കുപ്പായം

ഉടുത്തു മണ്ടണ കാലത്ത്

മിടുക്കി പെണ്ണെ എന്നുടെ നെഞ്ചിൽ

നടുക്കിരുന്നവളാണേ നീ. ..

മനസ്സിലായില്ലേ. .. ഫോൺ അടിച്ചതാ.

"എന്താണ് നിക്കി? നിനക്കുറക്കം ഒന്നും ഇല്ലേ?"

"നീ ഉറങ്ങുവാർന്നോ?"

"അല്ല... മൂവി കാണുന്നു."

"അപ്പൊ ഇമ്പോസിഷൻ?"

"ആ അത് അച്ഛയും അമ്മേം കൂടെ ഇരുന്നു എഴുതുന്നുണ്ട്."

"ഏഹ്? അങ്കിലും ആന്റിയുവോ?"

"പിന്നല്ലാണ്ട്!അവർക്കല്ലായിരുന്നോ ട്യൂഷന് വിടാൻ നിർബന്ധം.അവരും അനുഭവിക്കട്ടെ."

"നിന്റെ ഒരു യോഗം!എന്റെ പപ്പനോട് ഒരു എക്സ്ക്യൂസ്‌ ലെറ്റർ എഴുതിത്തരാൻ പറഞ്ഞപ്പോ, കണ്ടം വഴി വിട്ടോളാൻ പറഞ്ഞു. നിന്റെ അച്ഛനോടും അമ്മയോടും പറഞ്ഞാ ഒരു 75 തവണ കൂടെ നടപടി ആക്കാൻ പറ്റുവോ ?"

"വച്ചിട്ട് പോടി, പോത്തേ! "

"ഞാൻ അങ്ങോട്ട് വരുവാ! ഇവിടെ ആകെ ബോർ അടി! അവിടെ വന്നിരുന്നു എഴുതാം. നീ ഡോർ തുറന്നിട്ടേ."

"ഇനി ഇപ്പൊ എഴുന്നേറ്റു താഴെ പോവാൻ ഒന്നും വയ്യ. നീ നമ്മുടെ സ്ഥിരം റൂട്ടിൽ വാ. എത്തിയിട്ടു എന്നെ വിളിക്കണ്ട. ഡോർ ലോക്ക് അല്ല. "

"ആ ശെരി!"

[

'ഇനി ഇപ്പൊ ഈ സ്ഥിരം റൂട്ട് എന്താന്ന് പറഞ്ഞു കൊടുക്കേണ്ടത് എന്റെ പണി ആയിരിക്കും അല്ലെ! '

'പിന്നല്ലാതെ! വേറെ പണി ഒന്നും ഇല്ലല്ലോ. ഇതൊക്കെ തന്ന അല്ലെ ജോലി! അപ്പൊ പറഞ്ഞു കൊടുക്ക്. ഞാൻ അവള് വരുന്നതിനു മുന്നേ ഈ മൂവി ഒന്ന് കണ്ടു തീർക്കട്ടെ. അവളെത്തിയാൽ പിന്നെ മനുഷ്യനെ കാണാൻ സമ്മതിക്കില്ല. സോ, ഡോണ്ട് ഡിസ്റ്റർബ് മി, മുന്മുൻ '

മേഘ്‌ന ഹെഡ്സെറ്റ് എടുത്തു കുത്തി. ]

ഹ്മ്മ്മ്. .. അപ്പൊ ഈ സ്ഥിരം റൂട്ട് എന്താണെന്നു വച്ചാൽ, മേഘ്‌നയുടെ റൂമിൽ നിന്നുള്ള ബാൽക്കണിയിൽ നിന്ന് സൺ ഷെയ്ഡിലേക്കു ഇറങ്ങിയാൽ, മതിലിലേക്ക് ഇറങ്ങാം. അവിടെന്നു ചാടിയാൽ താഴേക്കു. തിരിച്ചു കയറാനും ഇങ്ങനെ ചെയ്‌താൽ മതി. ഇവർക്ക് പിന്നെ കുറെ വർഷങ്ങൾ ആയിട്ടുള്ള എക്സ്പീരിയൻസ് ഉള്ളത് കാരണം, സടപടേ എന്ന് കഴിയും. ഇത് പോലെ തന്നെ ഒരു വഴി നയനയുടെ വീട്ടിലേക്കും ഉണ്ട്. ഈ പാതിരാത്രി ആവുമ്പൊ ഇങ്ങനെ ചില വരുവുകൾ അങ്ങോട്ടും ഇങ്ങോട്ടും അവർ നടത്താറുണ്ട്. പണ്ടത്തെ ഒരു പണിഷ്‌മെന്റിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ വഴി.

ഇനി അത് എന്താണെന്ന് വച്ചാൽ, പണ്ട് ഇവർക്ക് ഒരു 12-13 വയസ്സുള്ള സമയത്തു, ഇവരെ നന്നാക്കാൻ ഉള്ള ഭാഗമായി, ഇവരെ അവരവരുടെ വീടുകളിൽ, കുരുത്തക്കേട് കാണിച്ചാൽ, റൂമിൽ പൂട്ടിയിടുന്നൊരു പരിപാടി ഉണ്ടായിരുന്നു. പിറ്റേന്നു രാവിലെ വരെ റൂമിൽ നിന്ന് ഇറങ്ങാൻ പാടില്ല. പരസ്പരം ഫോൺ ചെയ്യാനും പാടില്ല. tv ഇല്ല, മ്യൂസിക് ഇല്ല. അങ്ങനെ നോ എന്റെർറ്റൈന്മെന്റ്സ്. ഇതാണ് പണിഷ്മെന്റ്. ഒരു ദിവസം റൂമിൽ ഇരുന്നു ബോർ അടിച്ചപ്പോ, മേഘ്ന കണ്ടുപിടിച്ച ഊടു വഴി ആണ് ഇത്. ഒന്നുകിൽ ഇവൾ അങ്ങോട്ടോ, അവൾ ഇങ്ങോട്ടോ വരും. ഒരു സ്ലീപ്ഓവേറിന്.

പിന്നീട് പരെന്റ്സ് ഇത് കണ്ടു പിടിച്ചതോടെ, ആ പണിഷ്‌മെന്റിൽ കാര്യം ഇല്ലന്ന് മനസ്സിലായി, അത് നിർത്തലാക്കി.

പക്ഷെ, ഈ വഴി ഇപ്പോഴും അവര് അതാത് അവസരങ്ങളിൽ ഉപയോഗിച്ച് പോരുന്നു.

ഒരു 20 മിനിറ്റ് കഴിഞ്ഞപ്പോ നിക്കി എത്തി.

പിന്നെ കഥ ഒക്കെ പറഞ്ഞു, നിക്കി ഇമ്പോസിഷൻ എഴുതാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോ മീര കുറച്ചു പേപ്പറുമായി കയറി വന്നു.

"ധാ നിന്റെ ഇമ്പോസിഷൻ... ആ നിക്കി ഉണ്ടോ ഇവിടെ... എപ്പോ എത്തി?"

"ഒരു അര മണിക്കൂറായി കാണും ആന്റി."

"എന്റെ മോളെ, നിനക്ക് മെയിൻ ഡോറിൽ കൂടെ വന്നൂടെ? ഈ മതിലിന്റെ മേലെ ഒക്കെ വലിഞ്ഞു കയറേണ്ട വല്ല ആവശ്യം ഉണ്ടോ?"

"അങ്ങനെ വന്നാൽ ഒരു പഞ്ച് ഇല്ല."

"എന്നേലും അതിനു മേലെന്നു മറിഞ്ഞു കെട്ടി വീഴുമ്പോഴും പറയണം ഇതിനു പഞ്ച് ഉണ്ടെന്നു."

"അങ്ങനെ ഒന്നും ഇ നിക്കി വീഴില്ല മോളെ മീരമ്മേ!" നിക്കി എഴുന്നേറ്റു മീരയുടെ താടി പിടിച്ചു കൊഞ്ചിച്ചു.

"ആഹ്! നീ ആ നഖം ഒന്ന് വെട്ടിയെ എന്റെ നിക്കി. വേദനിക്കുന്നു നീ പിടിച്ചിട്ടു." മീര താടി തിരുമി.

"ദേ മീരമ്മേ... ഇപ്പൊ പറഞ്ഞത് പറഞ്ഞു. ഇതെങ്ങാനും എന്റെ mummyde മുന്നിൽ വച്ച് പറഞ്ഞാൽ ഉണ്ടല്ലോ. എങ്ങനെ പാര വയ്ക്കണം എന്ന് റിസർച്ച് ചെയ്തോണ്ടിരിക്കുവാ ചേടത്തി. ഇതെങ്ങാനും കേട്ടാൽ അപ്പൊ നെയിൽ കട്ടറും എടുത്തിട്ട് വരും. എന്ത് കഷ്ടപെട്ടാണെന്നോ വളർത്തിക്കൊണ്ടു വന്നേ."

"ഓ പിന്നെ... നീ എന്നും വളം ഇട്ടു കൊടുത്തിട്ടാണല്ലോ അത് വളര്ന്നെ... ഒന്ന് പോയെടി!" മിക്കിടെ വക ഒരു ആവശ്യം ഇല്ലാത്ത ഡയലോഗ്.

"അങ്ങനെ ആണെങ്കിൽ നീ നിന്റെ വെട്ടിക്കള." നിക്കിക്ക് പിടിച്ചില്ല.

"ഹേയ്! നഖം വെട്ടാൻ പറ്റില്ല...ഇതിന്റെ സെല്ഫ് ഡിഫെൻസിനു ഉള്ളതാ. ആരെങ്കിലും എന്നെ അറ്റാക്ക് ചെയ്‌താൽ, ഞാൻ ഇത് കൊണ്ട് അങ്ങ് മാന്തും. അല്ലെ അമ്മെ?"

"നിന്നെ ഒക്കെ ആര് അറ്റാക്ക് ചെയ്യാനാ. നീ ഒക്കെ കൂടെ അങ്ങോട്ട് അറ്റാക്ക് ചെയ്താലേ ഉള്ളു." മീരയുടെ വക ട്രോള്.

പ്ലേറ്റ് മരിക്കാനെന്നോണം നിക്കി ചോദിച്ചു, "അല്ല, മീരമ്മേ.... നാളെ എന്താ ബ്രേക്ഫാസ്റ്റിനു?"

"ഇന്ന് വൈകുന്നേരത്തെ ചിക്കൻ കറി വരട്ടി തരാം. കൂടെ ചപ്പാത്തിയും. മതിയോ?"

"മതിയോന്നോ? അത് മതി! ഫിക്സഡ്. ലഞ്ചിനും എനിക്ക് അത് മതി. ഞാൻ ഇവിടെന്ന നാളെ പോണെ. ഡ്രസ്സ് ഒക്കെ എടുത്തിട്ടുണ്ട്."

"നിന്നെ കൊണ്ട് വല്യ ശല്യം ആയല്ലോ നിക്കി." മിക്കി ഇമ്പോസിഷൻ എടുത്തു ബാഗിലേക്കു വച്ച് കൊണ്ട് പറഞ്ഞു.

പക്ഷെ ഇതൊന്നും നിക്കിക്ക് ഏൽക്കില്ല. അവൾ പുല്ലു പോലെ അത് ignore അടിക്കും.

"നിങ്ങളുടെ ട്യൂഷൻ സെന്റര് എങ്ങനെ ഉണ്ട്?"

"ഇമ്പോസിഷൻ എഴുതി കൊടുത്തപ്പോ മനസ്സിലായില്ലേ മീരമ്മേ, സ്ട്രിക്ട് ആണെന്ന്?"

"നമ്മുടെ സ്കൂളിന്റെ ഒക്കെ വില മനസ്സിലാവുന്നത് ഇപ്പോഴാ. വേണേൽ പഠിച്ചാൽ മതി എന്ന ഇപ്പൊ ടീച്ചേഴ്സിന്. ഇന്ന് കുര്യൻ സർ പറഞ്ഞു, ക്ലാസ് ഇഷ്ടപ്പെട്ടില്ലെങ്കിൽ കിടന്നുറങ്ങിക്കോളാൻ. പാവം കുര്യച്ചൻ."

"അയ്യോ... അങ്ങേരു നിന്റെ ഒക്കെ ശല്യം സഹിക്കാൻ വയ്യാണ്ട് പറഞ്ഞതല്ലേ! അല്ലാതെ, ബുദ്ധി കണ്ടിട്ടൊന്നും പറഞ്ഞതല്ലല്ലോ." മീര ചൊടിച്ചു

"എന്താണെങ്കിലും ഇമ്മാതിരി ശല്യം ഒന്നും ഇല്ലാലോ. ഇനി ഇങ്ങനെത്തെ പണി എനിക്ക് കിട്ടിയാൽ അമ്മേം അച്ഛേമ് തന്നെ ഇരുന്നു എഴുതും. എന്നെ കൊണ്ടൊന്നും പറ്റില്ല."

"ഹോ! ഏതു നേരത്താണോ!" മീര അത് പൂർത്തിയാക്കിയില്ല.

"ഇവളെ ട്യൂഷന് വിട്ടതെന്നാണോ അതോ procreate ചെയ്തതാണോ ഉദ്ദേശിച്ചേ?" നിക്കി മീരയോ ഒന്ന് ചൂഴ്ന്നു നോക്കി.

"ഡി! അടി!" മീര കയ്യോങ്ങി, പക്ഷെ അടിച്ചില്ല. ചിരിച്ചു കൊണ്ട് പുറത്തേക്കു പോയി.

"മീരമ്മേ... ഒരു അമ്പതു തവണ കൂടെ എഴുതുന്നോ, ഒന്നുകൂടെ thorough ആയിക്കോട്ടെ!" നിക്കി വിളിച്ചു ചോദിച്ചു.

"ഇരുന്നു കഥാപ്രസംഗം നടത്താതെ എഴുതി തീർക്കേഡി പെണ്ണെ. ഷീലയോടും വൈശാഖാനോടും പറഞ്ഞിട്ടാണോ നീ വന്നേ?" റൂമിൽ നിന്ന് ഇറങ്ങുന്നതിനു മുന്നേ മീര തിരിഞ്ഞു നിന്ന് ചോദിച്ചു.

"ആ ഇറങ്ങുമ്പോ പറഞ്ഞായിരുന്നു. കേട്ടോ എന്ന് അറിയാൻ വയ്യ!" നിക്കി എഴുതാൻ തുടങ്ങി.

"ഈ പെണ്ണ്!" മീര തലയിൽ കൈ വച്ച് കൊണ്ട് താഴേക്കു പോയി.

മേഘ്‌ന പോയി ഡോർ അടച്ചു.

"ഡി! നമ്മൾ ഇനി നാളെയും അവിടെ പോവുന്നുണ്ടോ?" ബെഡിലേക്കു ഇരുന്നു കൊണ്ട് മേഘ്ന ചോദിച്ചു.

"എവിടെ?"

"ട്യൂഷൻ സെന്ററിൽ."

"ഹ്മ്മ്മ്... വീട്ടിൽ ഏതായാലും സമ്മതിക്കില്ല പോവാതിരിക്കാൻ. ഇന്ന് ഇമ്പോസിഷൻ കിട്ടി എന്ന് പറഞ്ഞപ്പോ ഏതാണ്ട് റാങ്ക് കിട്ടി എന്ന് പറഞ്ഞത് പോലെ ആയിരുന്നു, പപ്പയ്ക്കും മമ്മിക്കും എന്താ സന്തോഷം. നമുക്ക് ഇങ്ങനെ ചെറിയ രീതിയിൽ എങ്കിലും പണി കിട്ടുന്നത് കൊണ്ടുള്ള ഒരു ആഹ്ലാദ പ്രകടനം. ഇതൊക്കെ എന്റെ സ്വന്തം അച്ഛനും അമ്മയും തന്നെ ആണോ എന്ന് തോന്നിപ്പോവും ഇടയ്ക്കു." നിക്കി താടിക്കു കൈ കൊടുത്തു.

"ഇവിടെയും എത്ര ഇമ്പോസിഷൻ അവര് എഴുതേണ്ടി വന്നാലും ട്യൂഷന് പോയെ പറ്റൂ എന്ന ലൈൻ ആണ്."

"പോയിട്ട് വരാടാ... വലിയ നഷ്ടം ഒന്നും ഇല്ലല്ലോ. റോഡിൽ വായിനോക്കി സമയം കളയുന്നത്, ക്ലാസ്സിൽ ഇരുന്നു ചെയ്യുന്നു. അത്രയേ ഉള്ളു."

"ആണല്ലേ?"

"ആന്നു... നീ ഒരു മൂവി ഇട്ടേ... ഹൊറർ ഏതേലും ഇട്. ഞാൻ ഇതൊന്നു എഴുതി തീർക്കട്ടെ."

[ഇനിയിപ്പോ ഇവിടെ നിന്നിട്ടു കാര്യം ഒന്നും ഇല്ല... ഈ മൂവിയും കണ്ടു അവര് കിടന്നുറങ്ങും. ഇനി നാളെ നോക്കിയാ മതി]

******************************************************
അങ്ങനെ thursdayഉം കഴിഞ്ഞു fridayum കഴിഞ്ഞു.

ഇന്ന് ശനിയാഴ്ച. രാവിലെ എട്ടു മണി തൊട്ടു 12 വരെ ആണ് ട്യൂഷൻ ഇന്ന്.

രാവിലെ എഴുന്നേൽക്കുന്നത് ഇഷ്ടം അല്ലാത്ത മിക്കി, അന്ന് പതിവിലും നേരെത്തെ വിളിച്ചെഴുന്നേൽപ്പിച്ച നിക്കിയെയും, ട്യൂഷൻ കണ്ടു പിടിച്ചവനെയും, സർവോപരി അവിടെ കൊണ്ട് പോയി ചേർത്ത അവളുടെ സ്വന്തം അപ്പനെയും അമ്മയെയും ചേർത്ത് ചീത്ത പറഞ്ഞു കൊണ്ടാണ് എഴുന്നേറ്റതു. വീട്ടിൽ നിന്ന് ട്യൂഷന് പോവുമ്പോ ഒരു മുക്കാൽ മണിക്കൂറത്തെ ചവിട്ടുണ്ട്... ഐ മീൻ, ഈ സൈക്കിൾ ചവിട്ടു.

കയ്യിൽ കിട്ടിയ ജീൻസും ടീഷർട്ടും എടുത്തിട്ട്, മുടി ഒക്കെ കൂടെ ചുരുട്ടിക്കൂട്ടി ഉച്ചിയിൽ കെട്ടിവച്ചു, പെർഫ്യൂമും വാരിപ്പൊത്തി, തലേന്ന് ഊരി ഇട്ട ബാഗും എടുത്തു താഴേക്കു ചെന്നു. അവളുടെ രൂപം കണ്ടപ്പോ എന്തോ പറയാൻ വന്ന മീര, അതിന്റെ ഭവിഷ്യതോർത്തു, പറയാൻ വന്നത് അപ്പാടെ വിഴുങ്ങി.

"എന്തേലും കഴിക്കാൻ താ 'അമ്മ!" അവൾ പറഞ്ഞു.

"ഞാൻ അതിനു ഒന്നും ഉണ്ടാക്കിയില്ല."

"ഏഹ്! അപ്പൊ പിന്നെ ഞാൻ എന്ത് കഴിക്കും? അവിടം വരെ സൈക്കിളും ചവിട്ടി പോവണ്ടതാ."

"തല്ക്കാലം പാലും ഏത്തപ്പഴവും കഴിക്കു. അവിടെ ചെന്നിട്ടു ബ്രേക്കിന് എന്തെങ്കിലും വാങ്ങി കഴിക്ക്." മീര അവളുടെ പ്രശ്നത്തിന് സൊല്യൂഷൻ കൊടുത്തു.

പഴം എങ്കി പഴം എന്നും പറഞ്ഞു, 2 പഴവും കഴിച്ചു, ഒരു ഗ്ലാസ് പാലും കുടിച്ചു അവൾ ഇറങ്ങി.

"ആ വായെങ്കിലും കഴുകിയിട്ടു പോ എന്റെ മിയ!"

"പിന്നെ വാ ഒക്കെ കഴുകി പൊവാൻ ബിരിയാണി ആണല്ലോ കഴിച്ചത്. അച്ഛനോട് ഞാൻ പോയെന്നു പറഞ്ഞേക്കു" അവൾ സൈക്കിളും എടുത്തു ഇറങ്ങി.

നിക്കിയെയും വിളിച്ചു, പോവുന്ന വഴി ബാക്കി ഉള്ളതുങ്ങളെയും പൊക്കി, ചവിട്ടി ചവിട്ടി അവസാനം, ട്യൂഷൻ സെന്ററിൽ എത്തിപ്പെട്ടു.

ആദ്യത്തെ അവർ ഫിസിക്സ് ആയിരുന്നു. അത് വല്യ തരക്കേടില്ലാതെ പോയി. പിന്നത്തേതു കെമിസ്ട്രി. ആസ് usual, കാർത്തിക് question ചോദിച്ചു, തനു ഒഴിച്ച് ആരും പറഞ്ഞില്ല.

"ഇങ്ങനെ എഴുന്നേറ്റു നില്ക്കാൻ ആണെങ്കിൽ താനൊക്കെ എന്തിനാടോ ഇങ്ങോട്ടു വരുന്നത്? തലയ്ക്കകത്തു കളിമണ്ണു ആണെങ്കിൽ പോയി വീട്ടിൽ ഇരിക്ക്! ബാക്കി ഉള്ളവർക്ക് പണി ഉണ്ടാക്കാൻ ആയിട്ട് ഇങ്ങോട്ടു കെട്ടി ഒരുങ്ങി വരരുത്"

അവരുടെ ആരുടേയും മുഖത്ത് നോ കൂസൽ! അത് കണ്ടപ്പോ കാർത്തികിന് ദേഷ്യം വന്നു.

"ഇന്ന് പഠിപ്പിക്കുന്നതും, ലാസ്‌റ് ക്ലാസ്സിൽ പഠിപ്പിച്ചതും ഇവിടെ ഇരുന്നു പഠിച്ചു, ഞാൻ ചോദിക്കുന്ന questionsനു ആൻസർ പറഞ്ഞിട്ടേ ഇന്ന് നീയൊക്കെ വീട്ടിൽ പോവുന്നുള്ളു. നൗ സിറ്റ് ഡൌൺ!"

അഞ്ചു പേരെയും കലിപ്പിച്ചു നോക്കിയിട്ടു കാർത്തിക് ക്ലാസ് എടുത്തു. ദേഷ്യം വന്നെങ്കിലും, അവർ ഒന്നും പറഞ്ഞില്ല.

അങ്ങനെ ക്ലാസ് ഒക്കെ കഴിഞ്ഞു എല്ലാവരും പോയി കഴിഞ്ഞിട്ടും, ഇവര് അവിടെ ഇരുന്നു പഠിക്കേണ്ടി വന്നു. രണ്ടു മണിക്കൂറെടുത്തു എല്ലാം പഠിച്ചു കഴിയാൻ. പിന്നെ കാർത്തിക്കിനെ പോയ് കാണ്ടു, അവൻ ചോദിച്ച questionsനോക്കെ ആൻസർ പറഞ്ഞു, തിരിച്ചിറങ്ങുമ്പോ സമയം, 2:30.

"വിശന്നിട്ടു വയ്യ. നമുക്ക് പോയി എന്തെങ്കിലും കഴിക്കാം." മിക്കി എല്ലാവരെയും വിളിച്ചു കൊണ്ട് അടുത്തുള്ള ഹോട്ടലിൽ കയറി.

നല്ല ഭേഷാ തട്ടി. ഫുഡ് കഴിച്ചു കഴിഞ്ഞപ്പോഴാണ് മിക്കിക്കു ജീവൻ വച്ചതു. അത്രയും നേരം തൂങ്ങിപ്പിടിച്ചിരുന്നവൾ, പിന്നെ ഫുൾ ആക്റ്റീവ് ആയി.

തിരിച്ചു സൈക്കിൾ എടുക്കാൻ വന്നപ്പോഴാണ് തങ്കു ആ കാഴ്ച കണ്ടു ദൃതങ്കപുളകിതയായതു.

അവള് കിടന്നു പിരിപിരി കൊള്ളുന്നത് കണ്ടാണ്, ബാക്കി എല്ലാവരും അവൾ നോക്കുന്നിടത്തേക്കു നോക്കിയത്.

അതാ നോക്കു... മുറ്റത്തൊരു മൈന!

ഫുട്ബോൾ ടീമ്സ് എത്തിയിട്ടുണ്ട്.

'വെറുതെ അല്ല! ഇവൾക്ക് വേറെ പണി ഇല്ലേ!' ഇപ്പറഞ്ഞ പണിയില്ലായ്മ്മ തനിക്കു പണി ഉണ്ടാക്കി വയ്ക്കും എന്ന് അറിയാതെ, മിക്കി തങ്കുവിനെ നോക്കി ചുണ്ടു കോട്ടി , മനസ്സിൽ പറഞ്ഞു.

"എടാ, എനിക്കിന്ന് അർജുൻ റെഡ്‌ഡിനെ പ്രൊപ്പോസ് ചെയ്യണം."

"എന്ത്?" എല്ലാവരും chorus!!!

"എനിക്ക് ഇന്ന് റെഡ്‌ഡിനെ പ്രൊപ്പോസ് ചെയ്യണം. ഇന്ന് പെർഫെക്റ്റ് ടൈം ആണ്. നോക്കു, ഗ്രൗണ്ടിൽ അധികം പേരില്ല, അവര് കളിച്ചു തുടങ്ങിയിട്ടില്ല, നമുക്ക് പോവാൻ ദൃതി ഇല്ല. സീ, ടൈമിംഗ് ഈസ് പെർഫെക്റ്റ്."

"ടൈമിംഗ് ഒക്കെ അവിടെ നിക്കട്ടെ. നിനക്ക് അയാളെ കുറിച്ച് എന്തെങ്കിലും അറിയോ? അയാളെവിടെത്തു കാരനാ, എന്ത് ചെയ്യുവാ, ഗേൾ ഫ്രണ്ട് ഉണ്ടോ, പോട്ടെ, അങ്ങേരുടെ പേരെങ്കിലും അറിയ്യോ?" തനുവിന്റെ ചോദ്യശരങ്ങൾക്കു മുന്നിൽ ആ വികാര ജീവി ഒന്ന് പതറി.

ഇല്ലന്ന് അവൾ ചുമൽ അനക്കി.

"പിന്നെ എന്തും പറഞോണ്ട പോയി പ്രൊപ്പോസ് ചെയ്യുന്നേ... അർജുൻ റെഡ്ഡീ ന്നും വിളിച്ചോണ്ട് അങ്ങ് ചെന്നാ മതി." ഒരു ലോഡ് പുച്ഛം ആണ് ആ ചോദ്യത്തിനു വേണ്ടി തനു ഇറക്കിയത്.

"ഇങ്ങനെ ഒക്കെ അല്ലെ അറിയുന്നത്. ചെല്ലുക, പേര് ചോദിക്കുക, ഇഷ്ടം ആണെന്ന് പറയുക. ഇതൊന്നും നമ്മൾ വച്ചോണ്ടിരിക്കരുത്. അങ്ങേരൊക്കെ മാർക്കറ്റിൽ നല്ല ഡിമാൻഡ് ഉള്ള ഐറ്റംസ് ആണ്. സൊ, നമ്മളായിട്ട് മുന്നിട്ടു ഇറങ്ങിയില്ലെങ്കിൽ പിന്നെ ഡെസ്പടിക്കേണ്ടി വരും." തങ്കു പറഞ്ഞു നിർത്തി.

"അത് ഇവള് പറഞ്ഞത് ഉള്ളതാ. ഗേൾ ഫ്രണ്ട് ഇല്ലെങ്കിലും, അങ്ങേരുടെ പുറകെ നടക്കാൻ കുറെ എണ്ണം കാണും. ദിവളെ പോലെ! നല്ല മുടിഞ്ഞ ലുക്ക് ആണ്." തനു പറഞ്ഞു.

"ഐ agree!" നിക്കിയും വെങ്കിയും chorus ആയി പറഞ്ഞു.

"അപ്പൊ നിങ്ങൾ എല്ലാവരും കണ്ടോ? ഞാൻ മാത്രേ ഇനി കാണാൻ ഉള്ളോ?" മിക്കി കണ്ണ് മിഴിച്ചു.

['എന്നാലും എന്റെ മുന്മുൻ... എല്ലാരേം കാണിച്ചു. എന്നെ മാത്രം കാണിച്ചില്ല.'

'കഥ തീർന്നിട്ടൊന്നും ഇല്ലല്ലോ... തുടങ്ങുന്നല്ലേ ഉള്ളു... ഞാൻ കാണിച്ചു തരാം. ഇങ്ങള് ബേജാറാവാണ്ടിരി!' ഞാൻ നല്ലൊരു ചിരി ചിരിച്ചിട്ട് പറഞ്ഞു.

'അതിനു താനെന്തിനാണ് ഇങ്ങനെ കിണിക്കണത് ?'

'ഒന്നൂല്ല!'

'ഹ്മ്മ്മ്. ..'

ലവൾക്കെന്തോ ഒരു സംശയം പോലെ! ആ എന്തെങ്കിലും ആവട്ട്!]

തങ്കു കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. നല്ല ആലോചനയിൽ ആണ്.

"ഡാ... പ്രധാന പ്രെശ്നം ഇതൊന്നും അല്ല. .. അല്ലെങ്കിലും ഞാൻ ചെന്ന് ഇഷ്ടം ആണെന്ന് പറഞ്ഞാ അത് ബോർ ആവും. അതിപ്പോ പേര് അറിഞ്ഞാൽ കൂടെ." അവൾ താടിയിൽ ചൂണ്ടു വിരൽ വച്ച് മേലോട്ട് നോക്കി ആലോചിക്കുകയാണ്.

"അതിനിപ്പോ എന്ത് ചെയ്യാൻ പറ്റും?" നിക്കി ചോദിച്ചു.

"ഒരു കിടിലൻ ഐഡിയ ഉണ്ട്." തങ്കു ഒരു സൈക്കോ ഷമ്മി സ്റ്റൈൽ ചിരിയോടെ പറഞ്ഞു.

ദേ ഈ ഐറ്റം --



"എനിക്ക് വേണ്ടി നിങ്ങൾ ആരെങ്കിലും പോയി പ്രൊപ്പോസ് ചെയ്യുവോ? മിക്കൂ...നിന്നെ ആണ് ഞാൻ മനസ്സിൽ കണ്ടത്." തങ്കു 32 പല്ലും കാണിച്ചു ചിരിച്ചോണ്ട് ചോദിച്ചു.

"പോയി നിന്റെ അമ്മൂമ്മനെ വിളിക്കെടി മാമാ പണി ചെയ്യാൻ." മിക്കി ചൂടായി.

"ഹാ! നീ ഇങ്ങനെ ചൂടാവാതെ. ഇന്നത്തെ ലൂക്ക് വച്ചിട്ടു, നീ ആണ് അതിനു ബെസ്റ്റ്. ബാക്കി എല്ലാവരും ഇന്ന് കാണാൻ നന്നായിട്ടുണ്ട്. നീ ആണെങ്കിൽ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു വന്ന അതെ പരുവം. ഇന്ന് നിന്നെ കണ്ടിട്ട് എന്തായാലും അങ്ങേർക്കു നിന്നോട് ഇഷ്ടം തോന്നില്ല. ബാക്കി ഉള്ളവർ റിസ്ക് ആണ്."

"കാര്യം കാണാൻ വേണ്ടി ഇങ്ങനെ ആണോടി കാലു പിടിക്കുന്നേ?" മിക്കി കണ്ണുരുട്ടി.

"മിക്കി ജാൻ....പ്ളീസ് man!" തങ്കു കെഞ്ചി.

"ഹ്മ്മ്മ്... എന്തായാലും ബ്രോക്കർ പണി അല്ലെ? എന്താ കൂലി?" മിക്കി ബാഗ് ഊരി സൈക്കിളിലേക്കു വച്ചു.

"നാളെ ഒരു മൂവി, പിന്നെ ഫുഡ്. എന്റെ വക." തങ്കു മിക്കിയുടെ കയ്യിൽ കൈ വച്ചു കൊണ്ട് പറഞ്ഞു.

"അത് മാത്രം പോരാ... എന്റെ mondaythe ഫിസിക്സ് assignment നീ എഴുതും, irrespective ഓഫ് the outcome ഓഫ് ദിസ് പ്രൊപോസൽ. സമ്മതിച്ചോ?"

"അത്രയും വേണോ? അത്തിച്ചിരി കൂടുതൽ അല്ലെ?"

"ഒട്ടും കൂടുതൽ അല്ല! ടോട്ടലി ഫെയർ!" തനു പറഞ്ഞു.

തങ്കു സംശയിച്ചു നിന്നു .

"പറ്റില്ലെങ്കിൽ പറ. എനിക്ക് ഒരു നിർബന്ധവും ഇല്ല." മിക്കി വീണ്ടും ബാഗ് എടുത്തു തൂക്കി.

"agreed." തങ്കു ചാടിക്കയറി പറഞ്ഞു.

"ഹ്മ്മ്മ്... ഓക്കേ! ഏതാ അർജുൻ റെഡ്‌ഡി?"

"അവിടെ ആ സ്റ്റെപ്പിൽ രണ്ടു പേരിരിക്കുന്നതു കണ്ടോ?"

"yeah, നമ്പർ 3 ആൻഡ് 5."

"അതന്നെ... അതില് നമ്പർ 3. അതാണ് റെഡ്‌ഡി"

"ശെരി! അപ്പൊ ഗയ്‌സ്... വിഷ് മി ലക്ക്"

അവർ thumbs up കൊടുത്തു അനുഗ്രഹിച്ചു വിട്ടു.

നടക്കും തോറും മിക്കിയുടെ നെഞ്ച് വല്ലാത്ത സ്പീഡിൽ ഇടിക്കാൻ തുടങ്ങി.

'നിസാരം.... ഇതെന്നെ കൊണ്ട് പറ്റും.... നിസാരം.... ഇതെന്നെ കൊണ്ട് പറ്റും.' മന്ത്രം പോലെ മനസ്സിൽ പറഞ്ഞുക്കൊണ്ട് അവൾ അവർക്കടുത്തേക്കു നടന്നു. തിരഞ്ഞു നോക്കി, അവളുടെ ഫ്രണ്ട്സിനു 'ഇതൊക്കെ എന്ത്' എന്നുള്ള മട്ടിൽ ഒരു ചിരി കൊടുക്കാൻ അവള് മറന്നില്ലാട്ടോ! വെറും ഷോ!

അവൾ നടന്നു 3യും ഫൈവ്ഉം ഇരിക്കുന്നതിന് അടുത്തെത്തി. അവര് അവൾക്കു പുറം തിരിഞ്ഞാണ് ഇരിക്കുന്നത്. അവൾ അവരുടെ പുറകിൽ ചെന്ന് നിന്നു.

നീട്ടി ശ്വാസം എടുത്തു.

"excuse മീ..." അവൾ ഭവ്യതയോടെ വിളിച്ചു.

*********************************************
(തുടരും....)

അപ്പോൾ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിച്ചോളിൻ

രചന: സെഹ്‌നസീബ്

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top