യാമി💝1️⃣3️⃣
ഭാഗം❤️13
"ഇനിയും ഇൗ നാടകം വേണ്ട വാണി..
നിനക്ക് അറിയാം അവളെവിടെ ഉണ്ടെന്ന്..
മര്യാദയ്ക്ക് പറയുന്നുണ്ടോ?"
യശോദർ വാണിക്ക് നേരെ നിന്ന് ചീറുകയാണ്...
കൂടെ ജാനകിയും ഉണ്ട്..
"എനിക്ക് അറിയില്ല യദു... ഇതിൽ കൂടുതൽ ഒന്നും സംസാരിക്കാനും ഇല്ല..."
വാണി മുഖം തിരിച്ചു..
"ഇൗ പ്രായത്തിന്റെ ഇടയ്ക്ക് ഇൗ കാലമത്രയും ഇന്ന് വരെ ഭർത്താവിന്റെ മുഖത്ത് നോക്കി എതിർത്ത് സംസാരിക്കാൻ ഉള്ള ധൈര്യം ഞാൻ കാണിച്ചിട്ടില്ല... എന്റെ മക്കളെയും അങ്ങനെ തന്നെ ആണ് ഞാൻ വളർത്തിയത്... ഇതൊക്കെ നിൻറെ കഴിവ് കേടാണ് യദു...
ഇനി എന്തൊക്കെ ഞാൻ കാണണം ദൈവമേ... പിഴച്ച ഒരു തള്ളയും മോളും.."
ജാനകി പല്ല് ഞെരിച്ചു..
"അമ്മ എന്നെ എന്ത് വേണേലും പറഞ്ഞോളൂ..
യാമി അങ്ങനെ ആണോ വളർന്നത് എന്ന് ഇൗ നിൽക്കുന്ന നിങ്ങളുടെ മകൻ പറയട്ടെ.. ഇയാളുടെ വാക്ക് കേട്ട് ഞാൻ പോലും എന്റെ കുഞ്ഞിനെ മനസ്സ് അറിഞ്ഞു ഒന്ന് സ്നേഹിച്ചിട്ട് ഇല്ല... അവളിവിടുന്നു പോകാൻ ഉണ്ടായ സാഹചര്യം ഞാൻ ആർക്കും പറഞ്ഞു മനസിലാക്കി തരണ്ട കാര്യവും ഇല്ലല്ലോ"
വാണിയൂടെ വാക്കുകൾക്ക് കണ്ണീരിന്റെ കയ്പ്പ് അപ്പോഴേക്കും നിറഞ്ഞിരുന്നു...
"മകളോ.. സാധാരണ പെൺകുട്ടികൾ കാട്ടുന്ന പണി ഒക്കെ ആണോ നിൻറെ മകൾ കാണിച്ച് കൊണ്ട് ഇരിക്കുന്നത്... വെളുപ്പാൻ രാവിലെ വീട് വിട്ട് പോകുക,
പരിചയം ഇല്ലാത്ത ഏതോ സ്ഥലത്ത് പോയി ഒറ്റയ്ക്ക് താസിക്കുക..
പേരും ഊരും അറിയാത്ത ഒരുത്തനു ഒപ്പം അഴിഞ്ഞാടി നാട് തെണ്ടി നടക്കുക... നവി മോൻ പറഞ്ഞപ്പോൾ എന്റെ തൊലി ഉരിഞ്ഞു പോയി... നടു റോഡിൽ അവളെ എടുത്തു കൊണ്ട് നടക്കാൻ മാത്രം എന്ത് ബന്ധം ആടി അവനുമായി വർഷങ്ങൾക്ക് ശേഷം ഇൗ നാട്ടിലേക്ക് വന്ന അവൾക്ക് ഉള്ളത്..."
ജാനകി യുടെ വാക്കുകൾ കേട്ട് യശോദർ പല്ലുകൾ ഞെരിച്ച് ദേഷ്യത്തിൽ കൈകൾ കൂട്ടി തിരുമി നിന്നു...
"നിന്നോട് അന്നേ ഞാൻ പറഞ്ഞത് അല്ലേ ആ പെണ്ണിനെ ഞാൻ ഇവിടെ നിർത്തി വളർത്തിക്കോളാം എന്ന്.. എന്നിട്ട് കേട്ടോ..ഇവളതിനെ വളർത്തി നാശം ആക്കി കളഞ്ഞു...പെൺകുട്ടികൾ ആകുമ്പോ അങ്ങനെ ആണ് ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ വരും... കുറെ ഒക്കെ കണ്ടില്ലെന്ന് വച്ച് സഹിക്കണം.. ഇനി നവീൻ അല്ലാതെ ഇൗ നാട് തെണ്ടി നടക്കുന്നവളേ കെട്ടാൻ ആരേലും വരുമോ.. അച്ഛനും അമ്മയും കൂടി ആലോചിച്ച് നോക്ക്"
ജാനകിയുടെ ചോദ്യം യദുവിനോടായി....
"അമ്മേ.."
എന്തോ പറയാനായി വാണി വീണ്ടും തുടങ്ങും മുൻപേ യശോദറിന്റെ കൈകൾ അവളുടെ കവിളിൽ പതി ഞിരുന്നു...
അത് കണ്ടതും ആത്മ സംതൃപ്തിയോടെ ജാനകി മുറി വിട്ടിറങ്ങി...
"അമ്മയോട് ആണ് സംസാരിക്കുന്നത് എന്ന് ഓർമ വേണം വാണി.."
യദു വിരൽ ചൂണ്ടി പറഞ്ഞു..
"ആ സ്ത്രീ ക്ക് നൽകുന്ന ബഹുമാനം കൊണ്ടാണ് അവരുടെ മുന്നിൽ വച്ച് ഞാൻ നിങ്ങളെ ഒന്നും പറയാത്തത്...അവരു പറഞ്ഞത് ഒക്കെ നമ്മുടെ യാമിയെ കുറിച്ച് ആണ് യദു.. അവള് എങ്ങനെ ആണെന്ന് അവരൊക്കെ പറഞ്ഞു വേണോ നമുക്ക് അറിയാൻ പറ..."
അയാളുടെ ഷർട്ടിൽ കുത്തി പിടിച്ചു വരുണി തിരക്കി...
"പിന്നെ അവള് ഇൗ കാണിച്ചു കൂട്ടുന്നത് ഒക്കെ എന്താടി..നിനക്ക് അറിയുന്നത് പറ.. അവളെവിടെ ആണ് വാണി..."
"വന്നിട്ട് എന്തിനാ.. ഇനിയും അവനു എന്റെ മോളെ കൊടുക്കാൻ ഞാൻ സമ്മതിക്കില്ല..... യദു അതിനു വേണ്ടി അവളെ തിരയണ്ട..."
"നീ പറയണ്ട നവീൻ അന്വേഷിക്കാൻ ആളെ ഏർപ്പാട് ആക്കിയിട്ടു ഉണ്ട്... കൊച്ചിയില് തന്നെ ഉണ്ടാകും അവള്... എവിടെ പോയി ഒളിച്ച് ഇരുന്നാലും ഞാൻ കണ്ട് പിടിച്ചിരിക്കും നോക്കിക്കോ..."
വാണിയെ പിറകിലേക്ക് ദേഷ്യത്തിൽ തള്ളി കൊണ്ട് യശോദർ പുറത്തേക്ക് പോയി...
"ദൈവം എന്തേലും ഒരു വഴി കണ്ടിട്ട് ഉണ്ടാകും... നിങ്ങൾക്ക് അവളെ ഇനി ഒന്നും ചെയ്യാൻ കഴിയില്ല യദു.."
അയാളുടെ പോക്ക് നോക്കി നിന്ന വാണി കണ്ണീരിനിടയിലും സ്വയം പറഞ്ഞു...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
രാവിലെ മുതൽ ഫോൺ ചെയ്തിട്ട് ആദിയെ കിട്ടാത്തതിന്റെ ദേഷ്യത്തിൽ ആയിരുന്നു യാമി...
അന്ന മോളെ വിളിച്ചിട്ട് അവിടുന്നും ആരും ഫോൺ എടുക്കുന്നില്ല...ആദിയുടെ പ്രോഗ്രാമും ഉണ്ടായില്ല ഇന്ന്...
അവൾക്ക് എന്തോ ഭയം ഉള്ളിൽ കൂടി...
ഫ്ലാറ്റിനു മുന്നിൽ ചെന്ന് നോക്കിയപ്പോൾ അത് പൂട്ടിയിരിക്കുന്നു...
അറിയുന്ന ഒന്ന് രണ്ട് പേരോട് തിരക്കിയിട്ടും ആരും കണ്ടില്ലെന്ന് കൂടി പറഞ്ഞു കേട്ടപ്പോൾ യാമിക്ക് ഭയം ഇരട്ടിച്ചു...
ഉച്ച വരെ കാണാതെ ആയപ്പോൾ അവള് റൂം പൂട്ടി പുറത്ത് ഇറങ്ങി...ഗാർഡൻ ബെഞ്ചിൽ പോയി കുറെ സമയം ചിലവഴിച്ചു.. ഒന്നിടവിട്ട് ആദി യുടെ ഫോണിൽ വിളിച്ചു കൊണ്ട് ഇരുന്നെങ്കിലും സ്വിച്ചിട് ഓഫ് എന്നായിരുന്നു മറുപടി...
ഇടയ്ക്ക് എപ്പോഴൊക്കെയോ കവിളിലൂടെ നനവ് വന്നപ്പോൾ മാത്രം ആണ് കരയുക ആണെന്ന് അവൾക്ക് തന്നെ മനസ്സിലായത്...
അത്രയും പ്രിയപ്പെട്ടത് എന്തോ തന്നിൽ നിന്നും പോകുന്ന പോലെ അവളുടെ മനസ്സും അസ്വസ്ഥം ആയിരുന്നു...
ഒരിക്കൽ ഇഷ്ടപ്പെട്ടിരുന്ന ഏകാന്തത ഇന്നവൾ ആഗ്രഹിക്കുന്നില്ല എന്നതിന് തെളിവായിരുന്നു ആ കണ്ണീർ...
കുറച്ച് സമയത്തിന് ശേഷം മനസ്സ് ഒന്ന് ശാന്തം ആയപ്പോൾ അവള് തിരികെ ഫ്ലാറ്റിലേക്ക് നടന്നു...
റൂമിന് മുന്നിൽ എത്തിയപ്പോൾ ആണ് ശ്രദ്ധിക്കുന്നത് അതുള്ളിൽ നിന്നും പാട്ടും മറ്റെന്തൊക്കെയോ ശബ്ദങ്ങളും കേൾക്കുന്നത്....
ഡോറ് ലോക്ക് മാറ്റി ഇട്ടിരിക്കുന്നതും കണ്ടു... വാതിൽ തുറന്ന് ഉള്ളിലേക്ക് കടക്കുമ്പോൾ മുറി മുഴുവൻ പല വർണങ്ങളിലുള്ള കടലാസുകളാൽ അലങ്കരിച്ചിരിക്കുന്നു...
"ഹാപ്പി ബർത്ത്ഡേ ടു യു...
ഹാപ്പി ബർത്ത്ഡേ ടു യു...
ഹാപ്പി ബർത്ത്ഡേ ഡിയർ യാമി...
ഹാപ്പി ബർത്ത്ഡേ ടു യു..
മേയ് ഗോഡ് ബ്ലസ്സ് യു...."
കൈകൊട്ടി മുന്നേ വരുന്ന അന്ന മോളും അവൾക്ക് പിറകിലായി ഗ്രാൻഡ്പായും, ആദിയും....
ഒരു നിമിഷം അവളൊന്നു പകച്ചു ചുറ്റിനും നോക്കി..
ശേഷം കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഓടി പോയി...
"യാമി ആൻറി എന്തിനാ ഗ്രാൻഡ്പാ കരഞ്ഞത്.."
വിഷമത്തോടെ അന്ന മോള് തിരക്കി..
"നമ്മള് പറയാതെ ഇതൊക്കെ ചെയ്തില്ലേ മോളെ.. അതാകും...
ആദി...മോൻ പോയി അവളെ സമാധാനിപ്പിച്ചു കൂട്ടി കൊണ്ട് വാ...
അന്ന മോളും കൂടി ചെല്ല്.."
അയാള് പറഞ്ഞു..
ആദി ഉള്ളിലേക്ക് ചെല്ലുമ്പോൾ യാമി കിടക്കുക യായിരുന്നു...അവരുടെ സാമീപ്യം അറിഞ്ഞിട്ടും അവള് മുഖം ഉയർത്തി നോക്കിയില്ല...
ആദി അന്ന മോളെ കണ്ണിറുക്കി കാട്ടിയത് അനുസരിച്ച് ചിരിയോടെ അവള് യാമിക്ക് ഒരു സൈഡിലും.. ആദി മറു സൈഡിലും ആയി ഇരുപ്പ് ഉറപ്പിച്ചു...
"അന്ന മോളെ നീ വിളിക്ക് ആൻറിയെ ആദ്യം.."
ആദി ഒച്ചതിൽ പറഞ്ഞു...
"ആൻറി.. ആൻറി.... യാമി.. ആൻറി...
ഇല്ല എഴുന്നേൽക്കുന്നില്ലല്ലോ...ഇനി അങ്കിൾ വിളി..."
അവൻ വിളിച്ചിട്ടും മറ്റു പ്രതികരണം ഇല്ലാതെ അവള് മുഖം തിരിച്ചു കിടന്നു..
"ശരി ഇനി എന്താ അപ്പൊൾ അടുത്ത വഴി അന്ന മോളെ..."
"നമുക്ക് വയറ്റിൽ ഇക്കിളി ആക്കാം ആദി അങ്കിളെ..."
അവള് ചിരിയോടെ പറഞ്ഞു
"അത് കൊള്ളാം എങ്കിൽ വാ തുടങ്ങാം റെഡി വൺ, ടൂ..."
ത്രീ പറയും മുൻപേ ചാടി എഴുന്നേറ്റ യാമി രണ്ടാളെയും ദേഷ്യത്തിൽ നോക്കിയ ശേഷം പുറത്തേക്ക് പോകാനായി നടന്നു..
"ടോ സോറി... തനിക്ക് ഒരു സർപ്രൈസ് തരാൻ ചെയ്തത് ആണ്..അത് ഇത്ര ഫീൽ ആകുമെന്ന് കരുതിയില്ല ..."
ആദി എഴുനേറ്റു അവൾക്ക് കുറുകെ കൈകൾ വിരിച്ചു നിന്ന ശേഷം പറഞ്ഞു...
"എനിക്ക് ഒന്നും കേൾക്കണ്ട ആദി മാറിക്കേ..
ഇൗ കാണിച്ച കൊപ്രായത്തിന് അല്ല ഞാൻ ദേഷ്യപെടുന്നത് എന്ന് നിനക്ക് നന്നായി അറിയാലോ..നിനക്ക് വിളിച്ച് എന്തേലും കള്ളം എങ്കിലും പറയാരുന്നു... രാവിലെ തൊട്ട് ഞാൻ ..."
പറഞ്ഞു തീരും മുൻപേ അവള് കരഞ്ഞിരുന്നൂ..
അവളുടെ താടി മെല്ലെ പിടിച്ച് ഉയർത്തി കണ്ണുകൾ ആദി തുടച്ചു കൊടുത്തു... അപ്പോഴും അവനു മുഖം നോക്കാതെ നിൽക്കുകയായിരുന്നു യാമി...
"സോറി... നിനക്ക് ഒരു സന്തോഷം ആകട്ടെ എന്ന് കരുതി ചെയ്തത് ആണ്.. ഫോൺ വിളിച്ചിട്ട് എടുക്കാതെ ഇരുന്നത് എന്റെ തെറ്റ്.. മാപ്പ് യാമി..
നോക്ക് അന്ന മോൾക്കും വിഷമം ആകും ഇനി നീ കരഞ്ഞാൽ"
ഇൗ തവണ അവന്റെ നമ്പർ ഏറ്റു..
മിഴികൾ ഉയർത്തി അവനെ നോക്കിയതിനു ഒപ്പം അവളൊന്നു ചിരിച്ചു..
"എന്റെ ബർത്ത് ഡേ ആണെന്ന് നിങ്ങള് എങ്ങനെ അറിഞ്ഞു..."
"സോഷ്യൽ മീഡിയകൾ ഇത്രയും അടക്കി വായുന്ന ഇന്നത്തെ കാലത്ത് ആണോ ഒരു ബർത്ത് ഡെ കണ്ടെത്താൻ പാട് .."
"ഓ.. അങ്ങനെ.."
"ഏയ്യ്... യാമി ആൻറി യുടെ പിണക്കം മാറിയേ..."
ബെഡിൽ എഴുനേറ്റു നിന്ന അന്ന മോൾ രണ്ടു കൈ കൊട്ടി മുകളിലേക്ക് ചാടാൻ തുടങ്ങി...
യാമി അവളുടെ ഇരു കവിളിലുമായി ഓരോ ഉമ്മ വീതം നൽകി...അവള് തിരികെയും
"ഇനി ആദി അങ്കിളിനു..."
അന്നയുടെ പറച്ചിൽ കേട്ട് രണ്ടാളും ഞെട്ടി...
"കൊടുക്ക്...നമ്മൾ ഫ്രണ്ട്സ് ആണ്"
അവള് വാശി കാട്ടിയതും യാമി ആദിയെ നോക്കി..
ചിരിച്ചു കൊണ്ട് മെല്ലെ അവൻ കണ്ണുകൾ ചിമ്മി കാട്ടി...
അത് കണ്ടതും..ഒരു മടിയും ഇല്ലാതെ ആദിക്ക് കവിളിലായ് യാമി മെല്ലെ മുത്തി.. ശേഷം കണ്ണുകൾ നിറച്ചു പറഞ്ഞു...
"താങ്ക്സ്.. ഞാൻ പോലും എന്നോ മറന്ന എന്റെ ഇൗ ദിവസം ഓർത്തതിന്..."
"എന്നാല് എന്റെ മോള് പോയി മുഖം ഒക്കെ കഴുകി ഇൗ ഡ്രസ്സ് ഒക്കെ മാറി സുന്ദരി കുട്ടി ആയി വന്നേ... ഞങൾ പുറത്ത് ഉണ്ടാകും...."
ആദി അവളെ തള്ളി ബാത്ത്റൂമിൽ കയറി യ ശേഷം റൂം അടച്ച് അന്ന മോളുമായി പുറത്തേക്ക് ഇറങ്ങി...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
കുറച്ച് സമയത്തിന് ശേഷം ഡോറ് തുറന്നു പുറത്തേക്ക് വന്ന യാമിയെ കണ്ട് ആദി യുടെ മുഖത്ത് ചിരി വിടർന്നു..
അവൻ സെലക്ട് ചെയ്തു കൊടുത്ത സാരി ആയിരുന്നു അവള് ധരിച്ചിരുന്നത്...
കത്തി അവൾക്ക് നേരെ നീട്ടി കട്ട് ചെയ്യാനുള്ള കേക്ക് അവൾക്ക് മുന്നിലേക്ക് ആദി നീട്ടി വച്ചു...
പതിയെ അവൻ റേഡിയോ ഓൺ ചെയ്തു...
"പ്രിയപ്പെട്ട യാമികയ്ക്കു ഒരായിരം ജന്മദിനാശംസകൾ..."
ഒന്നിച്ചു എല്ലാവരുടെയും എഫ്.എമ്മിൽ നിന്നുള്ള ആശംസ കൂടി ആയപ്പോൾ അവള് ഞെട്ടി...
റേഡിയോയില് നിന്നും ഒഴുകി വന്ന ആശംസാ ഗാനതിനൊപ്പം അവള് കേക്ക് മുറിച്ചു ആദ്യ കഷ്ണം അന്ന മോൾക്ക് നൽകി..
പിന്നീട് ഗ്രാൻഡ് പാ യ്ക്കും...
ആദിയുടെ നേർക്ക് ചിരിയോടെ അവളത് നീട്ടുമ്പോൾ കണ്ണുകൾ നന്ദി സൂചകമായി നിറഞ്ഞിരുന്നു...
അവൻ ചിരിച്ചു കൊണ്ട് കണ്ണിറുക്കി കാട്ടി..
ഒപ്പം ഒരു പീസ് എടുത്ത് അവളുടെ വായിലും വച്ച് കൊടുത്തു...
പതിയെ കവിളിലും മുഖത്ത് ആകമാനം തേച്ചു..
"അന്ന മോളെ ഓടിക്കോ...."
ആദി ചാടി സെറ്റി ചാടി കടന്നു കൊണ്ട് ഓടി...
ദേഷ്യം വന്ന യാമി ക്രീം എടുത്ത് അവർക്ക് പിറകെ ഓടി..
മൂന്നാളുടെയും തല്ല് കൂടൽ കണ്ട് ഗ്രാൻഡ് പാ ചിരിച്ചു നിൽക്കുമ്പോൾ ആണ് പുറത്ത് കോളിംഗ് ബെൽ അടിച്ചത്...
"ആരാന്നു നോക്കിയിട്ട് വന്നു തരാം രണ്ടാൾക്കും ഞാൻ.."
പറഞ്ഞ ശേഷം അവള് ഓടി ചെന്നു വാതിൽ തുറന്നു...
മുന്നിൽ നിൽക്കുന്ന ആളുകളെ കാൺകെ യാമിയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു....
Next Part Here...
ശ്രുതി♥️
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....