കലിപ്പൻ& കലിപ്പത്തി, ഭാഗം: 2
എന്നത്തേയും പോലെ ഇന്നും അസംബ്ലി കഴിഞ്ഞാണ് ചേച്ചിമാര് രണ്ടും സ്കൂളിൽ എത്തിയത്. കുറച്ചു നേരം പ്രിൻസിപ്പലിന്റെ റൂമിനു പാറാവു നിർത്തിച്ചിട്ടു, ഫസ്റ്റ് പീരീഡ് തീരാറായപ്പോ ക്ലാസ്സിൽ എത്തി. കുര്യൻ സർ മാത്‍സ് തകർത്തു പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
പക്ഷെ അവിടെയും ഇരിക്കാൻ യോഗം രണ്ടിനും ഉണ്ടായിരുന്നില്ല. ചെന്ന പാടേ ഹോംവർക് എന്ത്യേന്നു ചോദിച്ചു കുര്യൻ സർ. കയ്യും മലർത്തി രണ്ടും നിന്നു.
അതൊരു ജനമൈത്രി സ്കൂൾ ആയതു കൊണ്ട് മാത്രം, കൈ തരിച്ചെങ്കിലും, കുര്യൻ സർ തല്ലിയില്ല. അങ്ങനെ അവിടന്നും ഗെറ്റ് ഔട്ട്.
പക്ഷെ ഇതൊന്നും നമ്മുടെ പിള്ളേർക്ക് പുത്തരിയല്ലല്ലോ. നല്ല അന്തസ്സായി പുറത്തിറങ്ങി നിന്നു, രണ്ടും അപ്പുറത്തെ ബയോ സെക്ഷനിലെ പിള്ളേരെ ശല്യം ചെയ്യാൻ തുടങ്ങി. റബ്ബർബാൻഡിൽ ഈ പേപ്പർ വച്ച് വലിച്ചു വിടുന്ന പരിപാടി ഇല്ലേ? അതു ജനൽ വഴി ചെയ്യാൻ തുടങ്ങി.
അവിടെത്തെ പിള്ളേര് ക്ലാസ്സിൽ ശ്രദ്ധിക്കാതായപ്പോ, അവിടെ ക്ലാസ് എടുത്തോണ്ടിരുന്ന സൂസൻ മാഡം വന്നു, കുര്യൻ സർ നോട് ഇതുങ്ങളെ ഒന്ന് ക്ലാസ്സിൽ കയറ്റി ഇരുത്തൂ എന്ന് കെഞ്ചി.
തറപ്പിച്ചു രണ്ടിനെയും നോക്കിക്കൊണ്ടു, അവരോടു അകത്തു കയറി മൂലയ്ക്ക് പോയി നിക്കാൻ പറഞ്ഞു mr. വാദ്ധ്യാർ. ഒരു മൂലയ്ക്കല്ല. 2 മൂലയ്ക്ക്.
അങ്ങനെ എങ്കിലും അല്പം സമാധാനം കിട്ടും എന്ന് കണക്കു കൂട്ടിയ കുര്യൻ സാറിന്റെ കണക്കു അവിടെയും പിഴച്ചു.
രണ്ടു കോർണറിൽ നിന്ന് കയ്യും കാലും കൊണ്ട് സംസാരിക്കാൻ തുടങ്ങി മേഘ്നയും നയനയും.
അവസാനം സാറിന്റെ ഡയലോഗ് ഡെലിവെറിയെക്കാൾ പിള്ളേർക്ക് ശ്രദ്ധ ഇവരുടെ മൈമിനോട് ആയപ്പോ, സർ ആയുധം വച്ച് കീഴടങ്ങി, സീറ്റിൽ പോയി ഇരുന്നോളാൻ പറഞ്ഞു.
അവർ വിനയത്തിന്റെ expression മുഖത്തു ലോഡ് ചെയ്തു, താങ്ക് യൂം പറഞ്ഞു, അവരുടെ ബാക് ബെഞ്ചിൽ പോയിരുന്നു.
ഓ! ക്ലാസ്സിനെ കുറിച്ച് പറഞ്ഞില്ലല്ലോ. ..
മൂന്നു പേർക്കിരിക്കാവുന്ന ബെഞ്ചും ഡെസ്കും ഇട്ട ക്ലാസ്സ്‌റൂം ആണ് അത്. 4*4 ആയിട്ടാണ് ഡെസ്ക് അറേഞ്ച് ചെയ്തിരിക്കുന്നത്.
ഇവർ ഇടത്തെ അറ്റത്തുള്ള ബാക് ബെഞ്ചിൽ ആണ് ഇരിക്കുന്നത്. കൂടെ ഇരിക്കുന്ന മൂന്നാമത്തെ അവതാരം ആണ് ജിയ മേരി ജോൺ. ശെരിക്കുള്ള പേര് അത് ആണെങ്കിലും, ആളുടെ ഒരു സ്വഭാവത്തിന്റെ ലെവൽ വച്ചു വീണ പേരാണ് ചാള മേരി; ഓർ ചച്ചു ഫോർ ഷോർട്. വെറും കൂതറ ആണ്. നല്ലൊന്നാന്തരം കോഴിയും. അതുകൊണ്ടാണല്ലോ മേഘ്ന ആൻഡ് നയന ആയി ഇത്ര കമ്പനി ആയതു. ഈ വർഗ സ്നേഹം, യു നോ!
തീർന്നില്ല. ചങ്ക് ഫ്രണ്ട്‌സ് അല്ലെങ്കിലും, ക്ലോസ് ഫ്രണ്ട്‌സ് ആയി ഇവരുടെ സ്കൂൾ ഗാങ്ങിൽ ഇനിയും 3 പേര് കൂടെ ഉണ്ട്.
വിനയ ഗിരി എന്ന വെങ്കി -- ആണുങ്ങളുടെ പേര് പോലെ ഒരു പേര് എന്ന് വിചാരിച്ചു ഞെട്ടേണ്ട. ഇവരുടെ ഗ്രൂപ്പിലെ ടോം ബോയ് ആണ് വെങ്കി. ഫ്രിഞ്ജ് ബോബ് കട്ട് ചെയ്ത മുടി, സ്കൂൾ യൂണിഫോമിൽ അല്ലെങ്കിൽ, എപ്പോഴും ജീൻസ് ആൻഡ് ടീഷർട് വേഷം, അതിന്റെ മേലെ ആർക്കോ വേണ്ടി എന്നത് പോലെ ഒരു ഷർട്ട് ഓപ്പൺ ആക്കി ഇട്ടിട്ടുണ്ടാവും മിക്കവാറും, കാലിൽ sneakers, നോ make up at all. ഇഷ്ടം കാറുകളോടും ബൈക്കുകളോടും. സ്കൂൾ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റിൻ. drums ആണ് ഫേവറേറ്റ് മ്യൂസിക്കൽ ഇൻസ്ട്രുമെന്റ്. ആൺ വിരോധി അല്ലെങ്കിലും, പ്രേമത്തിലൊന്നും താൽപ്പര്യം ഇപ്പൊ ഇല്ല. നോട്ട് ദി പോയിന്റ് - ഇപ്പൊ ഇല്ല. ആ ഇപ്പൊ ശ്രദ്ധിക്കണം.
ചൈതന്യ മൂർത്തി എന്ന തനു -- ഇവരുടെ കൂട്ടത്തിലെ ബുജി. അത് പഠിത്തത്തിൽ ആയാലും അല്ലാത്ത കാര്യങ്ങളിൽ ആയാലും. കുരുത്തക്കേടുകൾ execute ചെയ്യുന്നത് മിക്കിയോ നിക്കിയോ ആണെങ്കിൽ, അതിന്റെ പ്ലാൻ ഇടുന്നതു ദിവൾ ആണ്. ഈ ഗ്രൂപ്പിലെ 'ദി മാസ്റ്റർ ബ്രെയിൻ ' എന്നൊക്ക വേണം എങ്കിൽ പറയാം. ബാക്കി ഒന്നിനും തലയ്ക്കകത്തു അത്ര വലിയ ആള്താമസം ഇല്ലാത്തതു കൊണ്ട് തന്നെ ആണ്, ഈ ടൈറ്റിൽ തനുവിന് കിട്ടിയത്. പിന്നെ അത്യാവശ്യം നല്ല ഒരു വായിനോക്കി. അതിപ്പോ ഈ കൂട്ടത്തിൽ വെങ്കി ഒഴിച്ച് എല്ലാം നല്ല അസ്സല് വായിനോക്കികൾ ആണ്.
പിന്നെ, നിതാര രാജീവ് എന്ന തങ്കു - വെങ്കിയുടെ നേരെ ഓപ്പോസിറ്റ് ആയിട്ടുള്ള ജന്മം. യിവൾ ഒരു വികാര ജീവി ആണ്. ആരെക്കണ്ടാലും അപ്പൊ പ്രേമം തുടങ്ങും. ഭയങ്കര ബ്യൂട്ടി conscious ആണ് ആള്. എപ്പോഴും കയ്യിൽ ഒരു make up കിറ്റ് ഉണ്ടാവും. ബാക്കി ഉള്ളത്ങ്ങൾ ഒക്കെ പാടത്തു പണിക്കു പോയത് പോലെ ഇരിക്കുമ്പോളും, നമ്മുടെ തങ്കുവിനു മാത്രം ഇപ്പോഴും പാർട്ടി റെഡി ഫേസ് ആയിരിക്കും. ചത്ത് കിടന്നാലും ചമഞ്ഞു കിടക്കണം എന്നാണു തങ്കുവിന്റെ മോട്ടോ. ആൾക്ക് ഒരേ ഒരു പ്രശ്നമേ ഉള്ളു. നേരെത്തെ പറഞ്ഞ പ്രേമത്തിന്റെ അസ്കിത അല്ല. .. ആള് എപ്പോ കാലു വരും എന്ന് നമുക്ക് പറയാൻ പറ്റില്ല. നിന്ന നിൽപ്പിൽ ഒക്കെ കാലു വാരി നിലത്തടിച്ചു കളയും. എന്നാലും ഉള്ളു കൊണ്ട് ഒരു പാവം ആയതു കൊണ്ട്, ബാക്കി എല്ലാവരും ഇപ്പോഴും കൂടെ കൊണ്ട് നടക്കുന്നു.
അപ്പൊ ഇവരുടെ കൂടെ ബോയ്സ് ആരും ഇല്ലേ എന്ന് ഒരു ഡൌട്ട് നിങ്ങളിൽ ചിലർക്കെങ്കിലും വന്നില്ലേ? വന്നു കാണും! എനിക്കറിഞ്ഞൂടെ! എന്നാ കേട്ടോ... ഇത് girls ഒൺലി സ്കൂൾ ആണ്. മിക്കിയും നിക്കിയും ആറാം ക്ലാസിനു ശേഷം മിക്സഡ് സ്കൂളിൽ പഠിച്ചിട്ടില്ല. ബോയ്സിന്റെ കൂടെ കൂടിയാൽ, ഇവർ ഉണ്ടാക്കുന്ന പ്രേശ്നങ്ങളുടെ ഡെപ്തും കൂടും എന്ന് ഒരു അനാലിസിസ് അവരുടെ പരെന്റ്സ് നടത്തിയതിനു ശേഷം എടുത്ത തീരുമാനം ആണ്, ഇവരിനി girls സ്കൂളിൽ പഠിച്ചാൽ മതി എന്നുള്ളത്. മിക്കിക്കും നിക്കിക്കും പിന്നെ കുരുത്തക്കേട് കാണിക്കാൻ അങ്ങനെ ജൻഡർ ഒരു പ്രെശ്നം അല്ലാത്തത് കൊണ്ട്, girls സ്കൂളിൽ പഠിക്കുന്നത് ഒരു കുറവായി അവർക്കു തോന്നിയിട്ടില്ല.
ആറു പേരും സൈക്കിളിൽ ആണ് സ്കൂളിലേക്ക് വരുന്നത്. റൂട്ട് സെയിം ആണെങ്കിലും, മേഘ്നയുടെയും നയനയുടെയും വീട്, ബാക്കി നാല് പേരുടെയും വീടും കഴിഞ്ഞു പോവണം. പിന്നെ നേരെത്തെ സ്കൂളിൽ എത്തുന്ന ശീലം 2 പേർക്കും ഇല്ലാത്തതു കൊണ്ട്, രാവിലെ അവർ ആറും ഒരുമിച്ചു പോവാറില്ല, വേറെ പ്ലാൻ ഒന്നും ഇല്ലെങ്കിൽ. വൈകുന്നേരം അവർ എല്ലാവരും ഒരുമിച്ചാണ് പോവുന്നത്. അത് ആടി പാടി, നാട്ടുകാരുടെ തെറിയും കേട്ട്, വായിനോക്കിയും സംസാരിച്ചും ഒക്കെ സമയം കളഞ്ഞു പതുക്കെയെ വീട്ടിൽ പോകുള്ളൂ.
അങ്ങനെ ചുമ്മാ അടിച്ചു പൊളിച്ചു നടന്നിരുന്ന നമ്മുടെ പിള്ളേർക്ക് നല്ല 8ന്റെ പണി ആണ് വീട്ടുകാര് ഇപ്പൊ ആലോചിച്ചു കണ്ടു പിടിച്ചു കൊടുത്തിരിക്കുന്നത്. എന്താന്നല്ലേ? ഈവെനിംഗ് ട്യൂഷന് ചേർത്തു. ഉദ്ദേശ്യം രണ്ടു ആണ്-
1. അങ്ങനെ എങ്കിലും രണ്ടക്ഷരം പഠിക്കും.
2. വൈകുന്നേരം കിട്ടുന്ന കംപ്ലൈന്റ്സിന്റെ എണ്ണം കുറയും. *** വെറും പ്രതീക്ഷ മാത്രം ആണ്.***
"അളിയാ, ഇന്ന് തൊട്ടു ട്യൂഷനു പോവണ്ടേ?" നിക്കി കുരിയൻ സർ കാണാതെ പതിയെ ചച്ചുവിനോട് ചോദിച്ചു.
"ആന്നെ... അഞ്ചു മണിക്ക് അവിടെ ക്ലാസ് തുടങ്ങും. നല്ല സ്ട്രിക്ട് ആണെന്ന കേട്ടേ... അഞ്ചുവും ശ്രദ്ധയും പറഞ്ഞതാ ഇന്ന് രാവിലെ." ചച്ചുവും പിറുപിറുത്തു കൊണ്ട് പറഞ്ഞു.
"എന്നാലും വൈകുന്നേരത്തെ കറക്കം തീർന്നു." മിക്കി താടിക്കു കൈ കൊടുത്തിരുന്നു.
"അവിടെ നല്ല കളക്ഷൻ ആണെന്ന അവര് പറഞ്ഞേ... അടുത്തുള്ള കോളേജിലെ പിള്ളേരൊക്കെ ട്യൂഷൻ സെന്ററിന്റെ സൈഡിലുള്ള ഗ്രൗണ്ടിലാ കളിയ്ക്കാൻ വരുന്നേ. ഫുൾ കളർ ആണെന്ന കിട്ടിയ റിപ്പോർട്ട്." ജിയ ന്യൂസ് ഷെയർ ചെയ്തു.
"ശരിക്കും?" കളക്ഷനിന്റെ കാര്യം കേട്ട തങ്കുവിന്റെ excitement ഇച്ചിരി ഉറക്കെ ആയി പോയി.
കുര്യൻ സർ പഠിപ്പീര് നിർത്തി, ആറെണ്ണത്തിനെയും കുറച്ചു നേരം ദയനീയം ആയി നോക്കി നിന്നു. എന്നിട്ടു പറഞ്ഞു, "തന്നെ ഒക്കെ ഞാൻ എന്താടോ ചെയ്യണ്ടേ! ആൺപിള്ളേരെ പഠിപ്പിക്കുമ്പോ എനിക്കിത്രയും ശല്യം ഉണ്ടായിട്ടില്ല. പുറത്തിറക്കി വിടാം എന്ന് വച്ചാൽ, അവിടെ ഉള്ളവർക്ക് സമാധാനം കൊടുക്കില്ല. ഇവിടെ ഇരുത്താം, അല്ലെങ്കിൽ നിർത്താം എന്ന് വച്ചാ, ബാക്കി പിള്ളേരെ പഠിക്കാൻ സമ്മതിക്കില്ല. ഇനി സ്ഥലം മാറ്റി ഇരുത്താം എന്ന് വച്ചാ, വീണ്ടും ഇത് തന്നെ അവസ്ഥ. കൂടെ ഇരിക്കുന്ന പിള്ളേരെ കൂടെ നശിപ്പിക്കും. നിങ്ങള് ക്ലാസ്സിൽ ശ്രദ്ധിക്കേണ്ട... ഒന്ന് മിണ്ടാതിരിക്കാൻ പറ്റുവോ? ക്ലാസ് ഇഷ്ടപ്പെട്ടില്ലെങ്കിൽ കിടന്നു ഉറങ്ങിക്കോ. എന്നാലും വേണ്ടില്ല. ഞാൻ ഈ പോർഷൻ ഒന്ന് എടുത്തു തീർത്തോട്ടെ. പ്ളീസ്."
ആറു പേരും സ്ലോ മോഷനിൽ എഴുന്നേറ്റു.
"എഴുന്നെക്കേണ്ട! അവിടെ തന്നെ ഇരുന്നോ. തന്നോടൊക്കെ പറഞ്ഞിട്ട് എന്താ കാര്യം? വെറുതെ എന്റെ വായിലെ വെള്ളം വറ്റിക്കാം എന്നല്ലാതെ!"
"നമുക്കെന്നാ കിടക്കാം?" മിക്കി ഇരിക്കുന്ന വഴി നിക്കിയുടെ ചെവിയിൽ പറഞ്ഞു.
"അങ്ങേര് ഒരു അതിശയോക്തി പറഞ്ഞതാ. പ്രിൻസിപ്പലിന്റെ മുറിയിൽ പോയി ഉറങ്ങേണ്ടെങ്കി മര്യാദക്കിരി." നിക്കി ശബ്ദം അടക്കി പറഞ്ഞു.
പിന്നെയും അങ്ങേര് എന്തൊക്കെയോ പഠിപ്പിച്ചു. തനു ഒഴിച്ച് ബാക്കി എല്ലാവരും, ഡെസ്കിന്റെ താഴെയും ബുക്കിന്റെ ഉള്ളിലും ഒക്കെ ഫോൺ വച്ച്, ചാറ്റിങ് തുടങ്ങി.
ഓരോ പിരീഡും കഴിഞ്ഞു ടീച്ചേർസ് ഒക്കെ മാറി മാറി വന്നെങ്കിലും, ഈ കലാ പരിപാടി ഒക്കെ അത് പോലെ തന്നെ തുടർന്നു. ഉച്ച വരെയേ തിയറി ക്ലാസ് ഉള്ളു. ഉച്ച കഴിഞ്ഞാൽ ഫുൾ പ്രാക്ടിക്കൽ ക്ലാസ് ആണ്.
അവിടെ പിന്നെ എത്ര സംസാരിച്ചാലും കുഴപ്പം ഇല്ല. സൊ കത്തിയടി ഒക്കെ മുറയ്ക്ക് നടന്നു അന്നത്തെ ക്ലാസുകൾ തീർന്നു.
******************************************************
സ്കൂൾ കഴിഞ്ഞു. സൈക്കിൾ ഒക്കെ സ്കൂൾ ഗേറ്റ്ന്റെ അടുത്തിരുപ്പുണ്ട്. ഈ പിള്ളേരിതെവിടെ പോയി.
ആ ദേണ്ടെ വരുന്നു, ആറും കൂടെ, സിപ്പപ്പും പിടിച്ചോണ്ട്. ഇത് എന്നും വൈകുന്നേരം ഉള്ളതാ, ഈ സിപ്പപ്പ് കഴിപ്പ്.
"എടാ... എങ്ങനെ എങ്കിലും ഈ ട്യൂഷനിൽ നിന്ന് ചാടണം! എന്നും വൈകുന്നേരം ക്ലാസും കഴിഞ്ഞു അവിടെ പോയിരിക്കുന്നത്, നല്ല ബോർ ഏർപ്പാടാണ്. എന്നെ കൊണ്ടൊന്നും വയ്യ. മമ്മി നോട് പറഞ്ഞിട്ടാണെങ്കിൽ കേൾക്കുന്നതും ഇല്ല."
"അയ്യോ വെങ്കി, അങ്ങനെ പറയല്ലേ... ലക്ഷ്മി മിസ്സിന്റെ ക്ലാസ് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. ശ്രദ്ധ പറഞ്ഞത് ട്യൂഷൻ സെന്ററിലെ ക്ലാസ് നല്ലതാണെന്നാ. നമുക്ക് പോവാംന്നെ." തനു കെഞ്ചി.
"ആന്നെ... നമുക്ക് പോവാം. ഒന്ന് ട്രൈ ചെയ്യാം." തങ്കു തനുവിന് ഫുൾ സപ്പോർട്ട് ആയി നിന്നു.
"നീ ട്രൈ ചെയ്യാൻ പോവുന്നത് അവിടെത്തെ ക്ലാസ് അല്ലല്ലോ. അവിടെ ഉണ്ടാവും എന്ന് പറഞ്ഞ കളക്ഷൻ അല്ലെ?" വെങ്കി അവളെ നോക്കി കണ്ണുരുട്ടി.
ചച്ചു വെങ്കിയുടെ തോളിൽ കയ്യിട്ടു ചേർത്ത് നിർത്തി, "എന്റെ വെങ്കിക്കുട്ടാ... ഈ വായിനോട്ടം, കളക്ഷൻ എടുപ്പ് എന്നൊക്കെ പറയുന്നത് ഞങ്ങൾ പെണ്പിള്ളേരുടെ ഒരു എന്റർടൈൻമെന്റ് അല്ലെ! മോൻ ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ. നമുക്ക് കുറച്ചു ദിവസം പോയി നോക്കാം. സെറ്റ് ആയില്ലെങ്കിൽ നിർത്താം. പോരെ?"
വെങ്കി മിക്കിയെയും നിക്കിയേയും നോക്കി.
അവിടെ 'എന്ത് ആണെങ്കിലും ഞങ്ങൾ റെഡി' എന്നുള്ള ആറ്റിട്യൂട്.
താൽപ്പര്യം ഇല്ലെങ്കിലും മജോറിറ്റി ഇഷ്ടം നോക്കി, വെങ്കി പറഞ്ഞു, "ആ ശെരി! വാ."
പിന്നെ ആറെണ്ണവും കൂടെ സൈക്കിൾ എടുത്തു ട്യൂഷൻ സെന്ററിലേക്ക് വിട്ടു. അര മണിക്കൂറെടുത്തു അവർക്കു സൈക്കിൾ ഒക്കെ ചവിട്ടി അവിടെ എത്താൻ. എത്തുമ്പോ 4:30 കഴിഞ്ഞിരുന്നു.
['എന്റെ പൊന്നു മുന്മുൻ! ഈ ട്യൂഷൻ സെന്റര് കൊണ്ട് പോയി ഇത്രേം ദൂരം വയ്‌ക്കേണ്ട വല്ല ആവശ്യം ഉണ്ടോ. മനുഷ്യൻ സൈക്കിൾ ചവിട്ടി തളർന്നു. സ്റ്റോറി എഴുതുന്നത് നിങ്ങൾ ആണെന്ന് കരുതി, ഇമ്മാതിരി ചെയ്ത്തു characters നോട് കാട്ടരുതു. നിങ്ങടെ ഒടുക്കത്തെ ഒരു ഇമാജിനേഷൻ! " നമ്മുടെ മേഘ്‌ന എന്നെ ചീത്ത വിളിക്കുവാ.
'അതികം ഡയലോഗ് ഇറക്കിയാൽ ഞാൻ ട്യൂഷൻ സെന്റര് കൊണ്ട് പോയി, ഒന്നു മണിക്കൂർ ദൂരത്തു വയ്ക്കും. എന്നെ കൊണ്ട് അത് ചെയ്യിപ്പിക്കണോ?' ഞാനും വിട്ടുകൊടുത്തില്ല. എന്നോടാ കളി!]
ഇവരിപ്പോ ചേരാൻ വന്നിരിക്കുന്ന ട്യൂഷൻ സെന്റർ ഒരു കൊച്ചു ടൗണിൽ ആണ്. ഒരു ത്രീ സ്റ്റോറി ബിൽഡിങ്ങിന്റെ മുകളിലത്തെ രണ്ടു നിലയിൽ ആയാണ് ക്ലാസുകൾ. അവിടെ അടുത്തുള്ള ഒരു കോളേജ് പ്രൊഫസർ ആണ് അത് നടത്തുന്നത്.
***അങ്ങേരുടെ പേരൊന്നും അറിയത്തില്ല. അല്ലെങ്കിലും പേര് അറിഞ്ഞിട്ടു ഇപ്പൊ എന്ത് കാണിക്കാനാ. വലിയ റോൾ ഒന്നും ഇല്ല പുള്ളിക്ക് ഈ സ്റ്റോറിയിൽ. ഇനി എങ്ങാനും റഫറൻസ് വരുവാണെങ്കിൽ ഞാൻ നീട്ടി പിടിച്ചു 'ട്യൂഷൻ സെന്റര് നടത്തുന്ന "ആ" സർ' എന്ന് പറഞ്ഞോളാ*** കുറെ പേര് പഠിപ്പിക്കാനും പഠിക്കാനും വരുന്നുണ്ട് അവിടെ. അങ്ങനെ നല്ല രീതിയിൽ പോവുന്ന ഒരു സ്ഥാപനം.
സൈക്കിൾ ചവിട്ടി ക്ഷീണിച്ചതു കാരണം അവർ ക്ലാസ്സിൽ കയറുന്നതിനു മുന്നെ പോയത് , അടുത്തുള്ള bakeryil ആണ്. അവിടെ പോയി ഓരോ spriteഉം കുടിച്ചു, രണ്ടു കട്ട്ലെറ്റും കഴിച്ചു കഴിഞ്ഞപ്പോഴാണ് ആ ക്ഷീണം അങ്ങ് മാറിയത്. കുറച്ചു നേരം അവിടെ വായിനോക്കി നിന്നിട്ടു, അവർ പതിയെ ട്യൂഷൻ സെന്ററിലേക്ക് വിട്ടു.
ക്ലാസ്സിൽ അത്യാവശ്യം നിറയെ പിള്ളേര് എത്തിയിട്ടുണ്ട്. എല്ലാവരെയും ഒന്ന് ചിരിച്ചു കാണിച്ചു, അവരുടെ ക്ലാസ്സിലെ ശ്രദ്ദയ്ക്കും അഞ്ചുവിനും ഒരു ഹൈഉം പറഞ്ഞു അവർ ഏറ്റവും ബാക്കിലുള്ള സീറ്റിലേക്ക് വച്ച് പിടിച്ചു. ജനലിനടുത്തുള്ള സീറ്റിൽ ആണ് മിക്കി ഇരുന്നത്. അവളുടെ അടുത്ത് നിക്കി, നിക്കിയുടെ അപ്പുറത്തു വെങ്കി. മിക്കിയുടെ ഫ്രന്റിൽ തനു. അവളുടെ അടുത്തുള്ള രണ്ടു സീറ്റുകൾ ചച്ചുവിനും തങ്കുവിനും.
'കോപ്പു! നല്ല ഉറക്കം വരുന്നുണ്ടല്ലോ. .. അതിന്റ കൂടെ ഈ കാറ്റും. ഇവിടിരുന്നു ഉറങ്ങാൻ നല്ലരസായിരിക്കും... ആഹാ... ഇതല്ലേ ആ ഗ്രൗണ്ട്. ചച്ചു പറഞ്ഞ, കോളേജ് പിള്ളേര് കളിക്കുന്ന ആ ഗ്രൗണ്ട്. "
മിക്കിയുടെ തല പുറത്തേക്കു നീണ്ടു പോവുന്നത് കണ്ടു, നിക്കിയുടെ തലയും കൂടെ നീണ്ടു. തനുവും ചെറുതായി എത്തി നോക്കുന്നുണ്ട്. തങ്കുവും ചച്ചുവും എഴുന്നേറ്റു വന്നു. വെങ്കി ഹെഡ്സെറ്റ് ചെവിയിൽ തിരുകി എന്തോ പാട്ടു കേട്ട് കൊണ്ടിരിപ്പുണ്ട്. ബീറ്റ്സിനു അനുസരിച്ചു, അവൾ പെന്സില് വച്ചു വിർട്ടിങ് ബോര്ഡില് തട്ടുന്നുണ്ട്.
"ഫുൾ കളർ ആണെന്ന് പറഞ്ഞിട്ട്, മരുന്നിനു പോലും ഒന്നില്ലല്ലോ, നിക്കി." മിക്കിയും നിക്കിയും നിരാശയോടെ ക്ലാസ്സിലേക്ക് തിരിഞ്ഞു.
"പൂരം കൊടി കയറി മക്കളെ... ദേ അങ്ങോട്ട് നോക്കെടാ..." തങ്കു വിളിച്ചു പറഞ്ഞു.
എന്താ സംഭവം എന്നല്ലേ? കുറെ ആൺപിള്ളേര് ഫുട്ബോൾ കളിയ്ക്കാൻ ഇറങ്ങി വരുന്നു.
അതിനാണ് ഗ്രഹണി പിടിച്ച പിള്ളേര് ബിരിയാണി കണ്ടത് പോലെ ഈ പെണ്പിള്ളേര് ഇങ്ങനെ നോക്കി നിക്കുന്നത്.
"എന്റെ ഈശ്വരാ! ഞാൻ വല്ല ഷോക്ക് അടിച്ചു ചാവും. ഫുൾ സ്പാർകോട് സ്പാര്ക് ആണല്ലോ. ഞാൻ ഇതിൽ ആരെ സെലക്ട് ചെയ്യും." തങ്കുവിന്റെ കണ്ണിപ്പോ പുറത്തോട്ടു ചാടും.
"നമ്മുടെ നാട്ടിൽ കാണാൻ കൊള്ളാവുന്ന ഇത്രേം ചെറുക്കൻമാരുണ്ടായിരുന്നോ?" മിക്കിയുടെ സംശയം അതായിരുന്നു.
"സത്യം അല്ലെ? ഇത്രയും നാളെത്തെ എന്റെ വായിനോട്ട ജീവിതത്തിൽ, ഇത്രേം അടിപൊളി ചെക്കന്മാരെ ഇങ്ങനെ ഒരുമിച്ചു കണ്ടിട്ടില്ല. " നിക്കിയും അന്ധംവിട്ടു നിൽപ്പാണ്.
"വന്നത് വെറുതെ ആയില്ലാ..." ചച്ചുവിന്റെ നെടുവീർപ്പ്!
ഇതിനൊക്കെ ഇടയ്ക്കു ഇവർ അറിയാതെ പോയ ഒരു കാര്യം ഉണ്ടായിരുന്നു. അവരുടെ ക്ലാസ്സിൽ സർ കയറിയത്. പുള്ളി കയറി വന്നിട്ട് രണ്ടു മിനിറ്റ് ആയി. ബാക്കി എല്ലാവരും ഇരുന്നു. ഇവര് നാലും ജയിലിന്റെ അടുത്ത് പുറത്തോട്ടും നോക്കി നിൽപ്പാണ്.
സർ വന്നപ്പോ തൊട്ടു തനുവും വെങ്കിയും എല്ലാവരെയും മാറി മാറി തോണ്ടുന്നുണ്ട്... ആരോട് പറയാൻ... ആരു കേൾക്കാൻ!
"നല്ല കാറ്റടിക്കുന്നതാ. വാ അടച്ചു വച്ചാൽ പ്രാണി കയറില്ല."
പെട്ടന്നു പുറകിൽ നിന്നുള്ള ഡയലോഗ് കേട്ട് നാല് പേരും ഞെട്ടി തിരിഞ്ഞു.
മുന്നിൽ സർ നിൽക്കുന്നു.
'അടിപൊളി! ഫസ്റ്റ് ഇമ്പ്രെഷൻ തീരുമാനം ആയി.' മിക്കിയുടെ മൈൻഡ് വോയിസ് പറഞ്ഞു.
"അവിടെ ഉള്ള എല്ലാവരെയും നോക്കി കഴിഞ്ഞിരുന്നെങ്കിൽ, എനിക്ക് ക്ലാസ് എടുക്കാമായിരുന്നു." സർ വിനയാകുലൻ ആയി ചോദിച്ചപ്പോ, സമ്മതിക്കാതിരിക്കാൻ അവർക്കായില്ല.
"കഴിഞ്ഞു, സർ... സർ ക്ലാസ് എടുത്തോളു" മിക്കി സീറ്റിലേക്ക് ഇരുന്നു.
നല്ല നൈസ് ആയി സാറിനെ നോക്കി ചിരിച്ചു കൊണ്ട്, ബാക്കി ഉള്ളവർക്ക് അവരുടെ സീറ്റുകളിൽ പോയി ഇരുന്നു.
"എവിടുന്ന് കുറ്റീം പറിച്ചു വരുന്നു എല്ലാവരും? മുൻപ് ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ!"
"സർ, we ആർ ഫ്രം നൈപുണ്യാ." വെങ്കി പറഞ്ഞു.
"ഓഹോ! എന്തായാലും ഒരു 10-15 കിലോമീറ്റര് കടന്നു വന്നതല്ലേ. ഇതിന്റെ കൂടെ അല്പം പഠിത്തം കൂടെ ആവാം കേട്ടോ?"
"ആവാം സർ!" ആറു പേരും ഒരുമിച്ചു പറഞ്ഞു.
"അപ്പൊ എന്റെ പേര് കാർത്തിക്. നിങ്ങള്ക്ക് കെമിസ്ട്രി പഠിപ്പിക്കുന്നത് ഞാൻ ആയിരിക്കും.എന്നാ പിന്നെ തുടങ്ങുവാണെ, വിത്ത് യുവർ പെർമിഷൻ."
"ഓ sure, സർ." തനു ഒരു പുഞ്ചിരിയോടെ പറഞ്ഞു.
കാർത്തിക് അവരെ എല്ലാവരെയും ഒന്ന് ഇരുത്തി നോക്കി. പിന്നെ ക്ലാസ് സ്റ്റാർട്ട് ചെയ്തു.
"ഇങ്ങേരു ഫുൾ ട്രോളിങ് ആണല്ലോ! ക്ലോറോഫോം എടുക്കേണ്ടി വരുവോ" മിക്കി ശബ്ദം താഴ്ത്തി നീക്കിയോട് ചോദിച്ചു.
"ആദ്യം ഇങ്ങേരുടെ ഒന്ന് പഠിക്കട്ടെ... എന്നിട്ടു തീരുമാനിക്കാം. ബയോളജി എന്തായാലും കൊള്ളാം. ഇനി കെമിസ്ട്രി വർക്ക് ഔട്ട് ആകുവോ എന്ന് നോക്കണം. അത് കഴിഞ്ഞു വേണം ക്ലോറോഫോം എടുക്കാനോ വേണ്ടയോ എന്ന് ഡിസൈഡ് ചെയ്യുന്നത്." നിക്കി പറഞ്ഞു.
മീനവിയൽ... നമ്മുടെ തങ്കു " കൊള്ളാം... കാർത്തിക്.... ഐ ലൈക് ഇറ്റ്!"
"ഓ തൊടങ്ങി അവൾക്കു! പാന്റും ഷർട്ടും ഇട്ടു ആര് മുന്നി വന്നു നിന്നാലും അവൾക്കു സ്പാര്ക് അടിക്കും. എന്തോന്നെടേ!" ചച്ചു ചുണ്ടു കോട്ടി.
"ഒന്നു മിണ്ടാതിരിക്കെടി പുല്ലേ... എനിക്ക് പുള്ളിടെ മേലുള്ള കോൺസെൻട്രേഷൻ പോണു..."
"ഒന്ന് മിണ്ടാതിരിക്കുവോ രണ്ടും!" തനു ആണ്.
വെങ്കി ഇതൊന്നും അറിയുന്നില്ല. മുന്നേ കേട്ട പാട്ടിന്റെ ട്യൂണിന്റെ കൂടെ കുറെ കൂടെ സ്റ്റഫ് കുത്തിക്കയറ്റി എങ്ങനെ റീമിക്സ് ചെയ്യാം എന്ന് ആലോചിച്ചിരുപ്പാണ്.
കുറച്ചു നേരം ശ്രദ്ധിക്കാൻ നോക്കി, ബോർ അടിച്ചപ്പോ മിക്കി ബുക്കിന്റെ ബാക് പേജ് എടുത്തു ഡൂഡില് ചെയ്യാൻ തുടങ്ങി. അത് പിന്നെ, മിക്കിയുടെ നോട്ട്ബുക്കിൽ നോട്ടിസില്ലെങ്കിലും, പടങ്ങൾക്ക് ഒരു കുറവും ഇല്ല.
തനു ഒഴിച്ച് ബാക്കി എല്ലാവരും ക്ലാസ് കഴിയാൻ നോക്കി ഇരിക്കുകയാണ്.
6:25 ആയതും, അവർ പതിയെ വെറുതെ മുന്നിൽ തുറന്നു വച്ച ബുക്കുകൾ എടുത്തു ബാഗിലേക്കു വച്ചു.
കറക്റ്റ് ആയി കാർത്തിക് അത് കണ്ടു.
"അപ്പൊ ലാസ്‌റ് സീറ്റിൽ ഇരിക്കുന്ന ആള് പറയു. വാട്ട് ഈസ് ആൻ example ഫോർ a solid solution in which the solute is a gas?"
നിക്കി പുറകിലേക്ക് നോക്കി.
"നോക്കണ്ടാ... പുറകിൽ വേറെ ആരും ഇല്ല. എഴുന്നേറ്റോ! എന്താ തന്റെ പേരു?" കാർത്തിക് ഡെസ്കിൽ ചാരി കൈ കെട്ടി നിന്നു.
"മേഘ്ന" ആഹാ... എന്താ ഒരു നിഷ്കളങ്ക ഭാവം. ഇച്ചിരി ഓവർ ആണേട്ടാ... ഒരു പൊടിക്ക് കുറയ്ക്കാം.
"അപ്പൊ പറയൂ... മേഘ്ന..."
"സർ... question once മോർ..."
"പറയാം... പക്ഷെ താൻ കറക്റ്റ് ആയിട്ട് ആൻസർ പറയും എന്ന് ഉറപ്പുണ്ടോ?"
നല്ല വൃത്തിക്ക് ചുമൽ അനക്കി അവളുടെ മറുപടി രേഖപ്പെടുത്തി.
"അടിപൊളി. അപ്പൊ അടുത്താളു എഴുന്നേറ്റോളൂ... ആദ്യം പേര് പറ."
"നയന."
"ഇനി നയന പറയൂ. ഞാൻ question റിപീറ്റ് ചെയ്തത് കൊണ്ട് എന്തെങ്കിലും ഗുണം."
"ഇല്ല, സർ!" ഒരു മടിയും കൂടാതെ അവൾ പറഞ്ഞു.
"കൊള്ളാം... ആ കോൺഫിഡൻസ് എനിക്ക് ഇഷ്ടപ്പെട്ടു. അപ്പൊ. .."
അടുത്ത ആളെ വിളിക്കുന്നതിന് മുന്നേ തന്നെ വെങ്കി എഴുന്നേറ്റു നിന്നു.
"ആൻസർ അറിയില്ലായിരിക്കും, അല്ലോ?"
"ഒരു question ന്റെ അറിയാം സർ."
"പേരായിരിക്കും"
"യെസ്, സർ. ഐ ആം വിനയ." ചമ്മി എങ്കിലും അത് മുഖത്തു കാണിക്കാതെ വെങ്കി പറഞ്ഞു.
"ഹ്മ്മ്മ്... പേരിലെങ്കിലും വിനയം ഉള്ളത് നന്നായി."
കാർത്തിക് അടുത്ത rowലേക്ക് നോക്കിയതും ചച്ചുവും, തങ്കുവും എഴുന്നേറ്റു നിന്ന്, മനോഹരം ആയി ചിരിച്ചു. വെൽ, ഇളിച്ചു.
"പേര് പറഞ്ഞോളൂ. അതല്ലേ അറിയുന്നുണ്ടാവു. "
"നിതാര"
"ജിയ"
കാർത്തിക് അടുത്തതു തനുവിനെ നോക്കി. അവൾ എഴുന്നേറ്റതും അവൻ പറഞ്ഞു,"തനിക്കു ആൻസർ അറിയാം എന്ന് എനിക്ക് അറിയാം. കുറെ നേരം ആയി പറഞ്ഞു കൊടുക്കാൻ നോക്കുന്നത് ഞാൻ കണ്ടായിരുന്നു. what's യുവർ നെയിം ?"
"i'm ചൈതന്യ."
"യൂ സിറ്റ് ഡൌൺ."
"ബാക്കി അഞ്ചു പേരും, നാളെ 100 തവണ ഇമ്പോസിഷൻ എഴുതി, എന്നെ വന്നു കാണിച്ചിട്ട് ക്ലാസ്സിൽ കയറിയാൽ മതി. നാളെ ഫിസിക്സ് ആയിരിക്കും. എന്റെ ക്ലാസ് അല്ല. സൊ, ക്ലാസ് തുടങ്ങുന്നതിനു മുൻപ്, സ്റ്റാഫ് റൂമിൽ വന്നു എന്നെ കാണിക്കണം. മനസ്സിലായോ?"
"സർ, hundred ടൈംസ്?" വെങ്കി കണ്ണ് മിഴിച്ചു.
"എന്തേ, two hundred ആക്കണോ?" കാർത്തിക്കും വിട്ടു കൊടുത്തില്ല.
പിന്നെ വെങ്കി ഒന്നും പറഞ്ഞില്ല. ദേഷ്യത്തിൽ താഴെ നോക്കി നിന്നു.
"alright then, ക്ലാസ്! we വിൽ മീറ്റ് ഓൺ wednesday then. എല്ലാവരും ഇന്ന് പഠിപ്പിച്ചത് നല്ലോണം പേടിച്ചിട്ടു വരണം. കേട്ടല്ലോ. either i will ask questions or ഒരു കൊച്ചു ടെസ്റ്റ്. സൊ കം prepared."
'അവസാനം അങ്ങേരു പറഞ്ഞത് ഞങ്ങളെ നോക്കി അല്ലെ, മുന്മുൻ? അതിലൊരു ഭീഷണിടെ ടോൺ ഉണ്ടായിരുന്നില്ലേ?'
'ആവോ! എനിക്കറിയാന്മേല! ഞാൻ ശ്രദ്ധിച്ചില്ല.'
'താൻ അല്ലെ ഇതൊക്കെ എഴുതി ഉണ്ടാക്കുന്നത്! എന്നിട്ടു ശ്രദ്ധിച്ചില്ലേ. താനൊക്കെ എന്തുട്ട് റൈറ്റർ ആടോ?'
'അവിടെ നല്ല ചുള്ളൻ ചെക്കന്മാര് ഫുട്ബോൾ കളിക്കുമ്പോ, ഇങ്ങേരു ചൂടാവുന്നതും ശ്രദ്ധിച്ചോണ്ടിരിക്കാൻ എനിക്ക് വട്ടല്ലേ.'
'ഏഹ്! എവിടെ?'
'എന്റെ മോന്തയ്ക്കല്ല... പുറത്തോട്ടു നോക്ക്."
'ശ്യേന്റ പള്ളി! ഇങ്ങേരു ചീത്ത പറയുന്നതിന് ഇടയ്ക്കു ഇത് ഞാൻ മറന്നു പോയി.'
മിക്കി നിക്കിയെയും വിളിച്ചു കൊണ്ട് ജനാലക്കൽ പോയി വായും പൊളിച്ചു നിന്നു. ബാഗും എടുത്തു കൊണ്ട് ബാക്കി ഉള്ളവർ അവരുടെ കൂടെ കൂടി.
"എടാ വാടാ... നമുക്ക് താഴെ പോയി ക്ലോസ് അപ്പിൽ നോക്കാം." ചച്ചു താഴെക്കോടി. കൂടെ ബാക്കി ഉള്ളവരും. വെൽ... except വെങ്കി. അവൾ പതിയെ പുറകെ പോയി.
സൈക്കിൾ ഒക്കെ ഉരുട്ടി അവർ ഗ്രൗണ്ടിന്റെ ഒരു വശത്തു പോയി നിന്നു. തങ്കു ഏന്തി വലിഞ്ഞൊക്കെ നോക്കുന്നുണ്ട്.
"എടാ... ലുക്ക് അറ്റ് ദാറ്റ് ചേട്ടൻ!" തങ്കു കുറച്ചു നേരത്തെ ഒബ്സെർവഷൻ കഴിഞ്ഞു ആരെയോ ചൂണ്ടി പറഞ്ഞു.
"ഏതു ചേട്ടൻ?" നിക്കി ചോദിച്ചു.
"എടാ... ആ ബ്ലൂ ജേഴ്‌സി"
"അവിടെ ഒരു 7 പേരെ എങ്കിലും ബ്ലൂ ജേഴ്സിയിൽ ഞാൻ കാണുന്നുണ്ട്. " മിക്കിക്ക് ആരാണെന്നു മനസിലാവുന്നില്ല.
"ഡാ നീ പറയുന്നത് ആ റെഡ് ക്ലീറ്റസ് ഇട്ടിരിക്കുന്ന ചേട്ടൻ ആണോ?" ചച്ചു ചോദിച്ചു.
"ഗയ്‌സ്, സ്റ്റോപ്പ് staring. അവിടെ ഇരിക്കുന്ന ആളുകൾ ഇങ്ങോട്ടു നോക്കുന്നുണ്ട്. lets ഗോ. its getting ലേറ്റ്." വെങ്കി സൈക്കിളിലേക്കു കയറി ഇരുന്നു.
തങ്കു ഒഴിച്ച് ബാക്കി എല്ലാവരും കയറി.
അവള് മാത്രം ആരാണ്ടിനേം നോക്കി വായും പൊളിച്ചു നിൽപ്പാണ്.
"തങ്കു നീ വരുന്നുണ്ടോ?" മിക്കി ചോദിച്ചു.
"എടാ... ഏതാടാ ആ ചേട്ടൻ? എന്നാ മുടിഞ്ഞ ലുക്കാ! ശെരിക്കും ഒരു അർജുൻ റെഡ്‌ഡി..." തങ്കു താൽപ്പര്യം ഇല്ലെങ്കിലും സൈക്കിളിൽ കയറി ഇരുന്നു.
ഗ്രൗണ്ടിൽ ഉള്ള പയ്യന്മാർ ശ്രദ്ധിക്കുന്നത് കണ്ടത് കൊണ്ട്, അവർ എല്ലാവരും പെട്ടന്ന് അവിടെന്നു തിരിച്ചു. മനസ്സില്ലാമനസ്സോടെ തങ്കുവും.
***************************************************** ബാക്കി വായിനോട്ടം ഇനി പിന്നെ...
(തുടരും....)
അപ്പോൾ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിച്ചോളിൻ
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....