യാമി💝1️⃣4️⃣
ഭാഗം ❤️14
വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ട് യാമിയുടെ മുഖം സന്തോഷത്താൽ വിടർന്നു..
"ജീന ആന്റി.."
വിളിയോടെ ഓടി ചെന്ന് അവരുടെ മാറിലേക്ക് യാമി ചാഞ്ഞു...
"എന്റെ യാമി മോൾക്ക് ഒരായിരം പിറന്നാള് ആശംസകൾ.."
"ഞാൻ ഒട്ടും പ്രതീക്ഷിച്ച് ഇല്ല... വരുന്നെന്ന് പറഞ്ഞും ഇല്ലല്ലോ..
അല്ല.. ആന്റി എങ്ങനെ അറിഞ്ഞു ബർത്ത് ഡേ.."
അവള് അതിശയത്തിൽ തല ഉയർത്തിയതിന് ഒപ്പം തിരക്കി...
"ഇൗ സെറ്റപ്പ് ഒക്കെ കണ്ടപ്പോൾ തന്നെ കാര്യം പിടി കിട്ടി..
ഇതെന്താ ഇൗ മുഖത്ത് ഒക്കെ..."
അവളുടെ മുഖത്ത് പറ്റിയ ക്രീം തുടച്ചു കൊണ്ട് ജീന തിരക്കി....
"അത് വെറുതെ തമാശയ്ക്ക് ഇവര്..."
പറഞ്ഞ കൂട്ടത്തിൽ ആണ് അവള് പുറത്ത് നിൽക്കുന്ന ആളെ കൂടി ശ്രദ്ധിക്കുന്നത്...
"മാധവ് അങ്കിൾ?"
സംശയത്തിൽ ജീനയെ നോക്കി അവള് തിരക്കി..
അതെ എന്ന് ജീന തലയാട്ടിയതും യാമി സന്തോഷത്തോടെ അയാളെയും ഉള്ളിലേക്ക് ക്ഷണിച്ചു...
"നേരിട്ട് കണ്ടിട്ട് ഇല്ലെങ്കിലും പറഞ്ഞു കേട്ട് ഒരുപാട് അറിയാം ജീന ആൻറിയുടെ ഇൗ പ്രിയപ്പെട്ട ശിഷ്യയേ"
മാധവ് പറഞ്ഞു..
യാമിയുടെ നോട്ടം വീണ്ടും പുറത്തേക്ക് പാഞ്ഞപ്പോൾ..
അത് ശ്രദ്ധിച്ച ജീന അവളോട് ചെറു ചിരിയോടെ ചോദിച്ചു..
"എന്താ യാമി നോക്കുന്നത്?"
"ഹേയ് ഒന്നുമില്ല..."
"കിച്ചുവിനെ ആണോ?"
"എങ്ങനെ മനസ്സിലായി.."
"അതൊക്കെ പിടികിട്ടി.."
"എവിടെ ആൻറി കിച്ചു.. വന്നില്ലേ..
ഇനിയെങ്കിലും എനിക്ക് അയാളെ ഒന്ന് കാണാൻ ഒക്കുമോ?"
"വന്നല്ലോ...
കിച്ചൂ..."
ജീന അവളെ നോക്കി അവന്റെ പേര് നീട്ടി വിളിച്ചതും വീണ്ടും യാമിയുടെ മിഴികൾ വാക്കുകൾ കൊണ്ട് ഒരായിരം വട്ടം കേട്ട് കഴിഞ്ഞ ജീനയുടെ കിച്ചുവിനെ കാണാൻ കൊതിച്ചു പുറത്തേക്ക് നീണ്ടു..."
ആരെയും കാണാഞ്ഞപ്പോൾ എവിടെ എന്ന സംശയത്തിൽ യാമി ജീനയേ വീണ്ടും നോക്കി..
"മതി കിച്ചു..
അവളെ കളിപ്പിച്ചത്....കഷ്ടം ആണ് കേട്ടോ..."
ജീനയുടെ പറച്ചിലിന് ഒപ്പം അവരുടെ മിഴികൾ പോയ വശത്തേക്ക് യാമി തിരിഞ്ഞു നോക്കി...
എല്ലാവരെയും നോക്കി ചിരിയോടെ നിൽക്കുന്ന ആദിയെ കാൺകെ അവളുടെ മുഖം സംശയത്താൽ ചുളിഞ്ഞു....
പെട്ടെന്ന് മുന്നിലേക്ക് വന്ന അന്നമോള് ജീന ആന്റി എന്നും വിളിച്ച് അവരുടെ കൈകളിൽ തൂങ്ങി...
കൈ കൊടുത്ത് സന്തോഷം പങ്ക് വച്ചു കൊണ്ട് മാധവും,ഗ്രാൻഡ്പായും പരിചയം പുതുക്കി...
ഒക്കെ നടക്കുമ്പോഴും യാമിയുടെ കണ്ണുകൾ ആദിയിൽ മാത്രം ആയിരുന്നു...
"ഇൗ നിൽക്കുന്ന ആദിൽ മാധവ് എന്ന നിൻറെ ആദി തന്നെ ആണ് യാമി മോളെ ഞങ്ങടെ കിച്ചു.."
അവളുടെ തോളിൽ കൈകൾ ചേർത്ത് കൊണ്ട് മാധവ് പറഞ്ഞു...
മുന്നിലേക്ക് വന്ന ആദി അവളുടെ മുഖത്ത് നോക്കാതെ ചെവിയിൽ വിരലുകൾ തൊട്ട് തന്നെ തന്നെ നോക്കി നിൽക്കുന്ന യാമിയൊട് പതിയെ ചുണ്ടുകൾ അനക്കി പറഞ്ഞു..
"സോറി"
പക്ഷേ പ്രതീക്ഷിക്കാതെ അവന്റെ നെഞ്ചില് പിടിച്ച് പിറകിലേക്ക് തള്ളിക്കൊണ്ട് ദേഷ്യത്തിൽ അവള് അകത്തേക്ക് കയറി വാതിലടച്ചു..
"പണി പാളിയൊ മമ്മ.."
വാതിലേക്കും പിന്നീട് ജീന യെയും നോക്കി ആദി തിരക്കി...
അവന്റെ ചെവി പിടിച്ച് തിരിച്ചു കൊണ്ടാണ് ജീന അതിനു മറുപടി കൊടുത്തത്...
"നിന്നോട് ഞാൻ അന്നേ പറഞ്ഞത് ആണ്...
എല്ലാം തുറന്നു പറയാൻ.. അപ്പൊൾ അഹങ്കാരം... പാവം അവളുടെ മനസ്സ് വിഷമിച്ചു കാണും.."
"എന്റെ മമ്മ... അവൾക്ക് വേണ്ടത് സഹതാപത്തിന്റെ മേൽമോടി അണിഞ്ഞു അവളെ സഹായിക്കുന്ന അവളുടെ പ്രിയ അധ്യാപിക ജീനയുടെ മകൻ കിച്ചുവിനേ അല്ല...
എല്ലാം തുറന്നു പറയാനും,ഒപ്പം കൂട്ടാനും ഒരു നല്ല സൗഹൃദം ആണ്..
അത് മനസ്സിലാക്കിയത് കൊണ്ടാണ് ഇൗ കളിയൊക്കെ കളിച്ചത്...
ജീനയുടെ മകൻ കിച്ചു അവൾക്ക് എന്നും അവളുടെ സങ്കടങ്ങൾ അറിഞ്ഞു സഹായിക്കാൻ വന്നൊരു വെറും വക്തിയെ ആകുള്ളൂ...
പക്ഷേ ആർ. ജെ ആദിൽ അവൾക്ക് അങ്ങനെ അല്ല..."
"മതി നിൻറെ പ്രസംഗം.. ഇനി അവളെ എങ്ങനെ സമാധാനിപ്പിക്കുമെന്ന് പറ..."
ജീന തിരക്കി..
ആദി അന്നയെ ഒന്ന് നോക്കി...
"നമുക്ക് മുന്നത്തെ പോലെ യാമി ആന്റിക്ക് ഉമ്മ കൊടുക്കാം.."
അന്നയുടെ വാ പൊത്തി പിടിച്ച് ആദി ചുറ്റും ചളിപ്പോടെ ഒന്ന് നോക്കി...എല്ലാവരും എന്തോ അരുതാത്തത് കേട്ടത് പോലെ ഒന്ന് ഞെട്ടി
"അത്.. പിന്നെ... വെറുതെ..."
ഗ്രാൻഡ് പായുടെ പൊട്ടിച്ചിരി കേട്ടാണ് രംഗം വിചാരിച്ച അത്ര പ്രശ്നമുള്ളത് അല്ലെന്ന് ആദിക്ക് മനസ്സിലായത്
ചിരിച്ചു നിൽക്കുന്ന ജീനയെ നോക്കിയ ശേഷം ആദി വീണ്ടും അന്നയെ നോക്കി
അവള് തല പുകഞ്ഞു വീണ്ടും എന്തോ ആലോചനയിൽ ആണ്...
ഇനി അവിടെ നിർത്തിയാൽ പുതിയ വല്ല മണ്ടത്തരവും കുരുപ്പ് ഒപ്പിക്കും എന്നു മനസ്സിലായതും ആദി എല്ലാവരെയും നോക്കി ഒന്ന് കണ്ണടച്ച ശേഷം അവളെയും വലിച്ച് റൂമിലേക്ക് നടന്നു...
റൂം ലോക്ക് അല്ലാതിരുന്നത് കാരണം ഹാൻഡിൽ ഒന്ന് തിരിച്ചപ്പൊഴേക്കും അത് തുറന്നു വന്നു...
ജനിലിന്റെ ഒരു വശം തിരിഞ്ഞിരുന്നു കയ്യിലുള്ള തുണിയിൽ കണ്ണും മുഖവും തുടയ്ക്കുക ആയിരുന്നു യാമി..
പുറത്തേക്ക് നോക്കി ഇരുന്നു എന്തൊക്കെയോ പിറുപിറുക്കുന്നും ഉണ്ട്...
"യാമി ..."
അടുത്ത് എത്തിയതും അവളുടെ തോളോട് കൈകൾ ചേർത്തവൻ വിളിച്ചു...
ദേഷ്യത്തിൽ ആ കൈ തട്ടി മാറ്റി ഒപ്പം അവനെ ഒന്ന് കൂർപ്പിച്ച് നോക്കിയ ശേഷം ബാത്റൂമിൽ കയറി അവള് മുഖം കഴുകി ഇറങ്ങി വന്നു...
തിരികെ വന്നിട്ടും രണ്ടാളെയും ശ്രദ്ധിക്കാതെ വീണ്ടും ഓരോരോ ജോലികൾ ചെയ്തു തന്നെ നിന്നു...
"എന്റെ യാമി ഞാൻ എന്റെ ഐഡന്റിറ്റി ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഇന്ന് നിൻറെ മുഖത്ത് ഉണ്ടായ ആശ്ചര്യം സത്യത്തിൽ കാണാൻ കഴിയുമായിരുന്നോ?
ഇപ്പൊൾ നിനക്കും ഇരട്ടി സന്തോഷം ആയില്ലേ..
അതിനു വേണ്ടി ആയിരുന്നടോ...പ്ലീസ് സോറി.."
"ഒരു വാക്ക് പഠിച്ച് വച്ചിട്ട് ഉണ്ട് ഇരുപത്തി നാല് മണിക്കൂറും ഇത് പോലെ ഓരോന്ന് കാണിച്ചു വച്ചിട്ട് കോറി കോറി എന്ന് പറഞ്ഞാല് മതിയല്ലോ...
എന്നെ പറ്റിച്ചതും പോരാ എനിക്ക് സന്തോഷം ആയില്ലേ എന്ന്"
"ഇനി ഇത് പോലെ ഒന്നും ഉണ്ടാകില്ല... എന്റെ കൊച്ച് ഫ്രണ്ട് ആണെ സത്യം..."
അന്ന മോളെ തൊട്ട് സത്യം ചെയ്യാൻ കൈകൾ ഉയർത്തിയതും യാമി അത് തട്ടി മാറ്റി
"കൊച്ചിനെ തൊട്ട് ഇനി കള്ളം സത്യം കൂടി പറയണ്ട..."
"ഞാൻ പിന്നെ ഇനി എന്ത് വേണം... കാലു പിടിക്കട്ടെ...
അന്ന മോളെ ചാടിക്കോ.."
യാമി എന്തേലും പറയും മുൻപേ രണ്ടാളും തറയിൽ കിടന്നു കൊണ്ട് അവളുടെ കാലിൽ പിടുത്തം ഇട്ടു..
"ആദി മാറ് നീ എന്താ ഇൗ കാണിക്കുന്നത്..."
"ഇല്ല നീ മാപ്പ് തരാതെ ഞങൾ പിടി വിടില്ല.. മാപ്പ് താ യാമി... മാപ്പ് താ യാമി.."
ആദിക്ക് ഒപ്പം അന്ന മോളും ഏറ്റു ചൊല്ലാൻ തുടങ്ങിയതും തലയിൽ കൈ വച്ച് കൊണ്ട് അവള് ബെഡ്ഡിലേക്ക് ഇരുന്നു...
"കോപ്പ്..
എഴുനേറ്റു പോ രണ്ടും.."
"കോപ്പ് അല്ല യാമി മാപ്പ്..."
ആദി മുകളിലേക്ക് തല ഉയർത്തി ആ കിടപ്പിൽ തന്നെ പറഞ്ഞു..
"ആ മാപ്പ്... കാലിലെ പിടി വിട് രണ്ടും..."
ഒരു ചിരിയോടെ യാമി പറഞ്ഞു
"ഓകെ..
ആദി എഴുനേറ്റിട്ടും തറയിൽ തന്നെ കിടക്കുക ആയിരുന്ന അന്നയേ അവൻ വീണ്ടും കുനിഞ്ഞു ഒറ്റ കൈ കൊണ്ട് പൊക്കി എടുത്ത് നിർത്തി പറഞ്ഞു..
"മതി ഓവർ ആക്കണ്ട.."
മുന്നേ കയ്യിൽ കരുതിയിരുന്ന ക്രീം മുഖം കഴുകാൻ പോകും മുന്നേ ഒളിപ്പിച്ച് വച്ചിരുന്നത് രണ്ടാളും കാണാതെ യാമി ഇതിനകം എടുത്തു...
ചിരിയോടെ അടുത്തേക്ക് വരുന്ന യാമി യുടെ ഇനിയുള്ള നീക്കം എന്തെന്ന് മനസ്സിലാകും മുൻപേ ആദിയുടെ മുഖത്ത് ക്രീം ഫേഷ്യൽ അവള് ചെയ്തു കഴിഞ്ഞിരുന്നു...
ഇൗ സമയം കൊണ്ട് അന്ന ചാടി വെളിയിലും പോയി...
ഓടാൻ മുന്നിലേക്ക് ആയും മുൻപേ ആദി യാമിയെ കൈകളിൽ പിടിച്ച് വലിച്ചടുപ്പിച്ചു ദേഹത്തേക്ക് ചേർത്തു... എതിർക്കും മുൻപേ അവന്റെ ഇരുകൈകൾക്ക് ഉള്ളിൽ ആക്കിയ യാമിയുടെ മുഖത്ത് ക്രീം മുഴുവൻ അവന്റെ മുഖം കൊണ്ട് തന്നെ തേച്ചും പിടിപ്പിച്ചു...
യാമി അവന്റെ നെഞ്ചില് തള്ളി പിറകിലേക്ക് മാറ്റിയപ്പോൾ മാത്രമാണ് താൻ എന്താ ചെയ്തത് എന്ന ബോധം അവനിൽ ഉണ്ടായത്...
"അയ്യോ.. പിന്നേം സോറി.. ഞാൻ അറിയാതെ.."
കയ്യിൽ കിട്ടിയ ഫ്ളവർവേസ് എടുത്ത് അവനു നേരെ ഉയർത്തിയതും മുറി വിട്ടവൻ പുറത്തേക്ക് ഓടിയിരുന്നു...
പെരുമ്പറ മുഴങ്ങും പോലെ ഉള്ളിൽ ഒരു ഇടിപ്പ് വന്നതും യാമി നെഞ്ചിലേക്ക് കൈകൾ ചേർത്തു വേഗത്തിൽ തിരിഞ്ഞു നിന്നു...
ഒന്ന് രണ്ട് നിമിഷം മറ്റേതോ ലോകത്ത് ആയിരുന്നു അവള്...
കണ്ണുകളടച്ച് മുന്നേ ഞൊടിയിടയിൽ കഴിഞ്ഞ കാര്യം അവളുടെ മനസ്സിലേക്ക് തിരികെ കൊണ്ട് വന്നു..
മുഖത്തേക്ക് അടുത്ത ആദിയുടെ ചുടു നിശ്വാസം വീണ്ടും അവളിലേക്ക് എത്തുന്നു എന്ന് തോന്നിയ നിമിഷം അവള് ഞെട്ടി കണ്ണുകൾ വലിച്ചു തുറന്നു..
"ശ്ശേ.. എന്തൊക്കെ ആണ് ആലോചിച്ച് കൂട്ടുന്നത്.."
തനിയെ തലയ്ക്ക് കൈ കൊണ്ട് കൊട്ടി അവള് ബെഡിലെക്ക് ഇരുന്നു....
അപ്പോഴേക്കും പറഞ്ഞറിയിക്കാൻ ആകാത്ത ഒരു തരം സന്തോഷം വീണ്ടും വീണ്ടും അവളിൽ നിറഞ്ഞു....അത് ചുണ്ടുകളിൽ ചിരിയായും വിടർന്നു..
"യാമി മോളെ.."
വിളി കേട്ടാണ് മറ്റേതോ ലോകത്ത് ആയിരുന്ന യാമി ഞെട്ടി തിരിഞ്ഞു നോക്കിയത്...
"ജീന ആന്റി..."
യാമി അവർക്ക് അരികിലെത്തി കെട്ടി പിടിച്ചു...
"മോള് ഹാപ്പി ആണോ?"
മറുപടി നൽകിയ ചിരിയിൽ ഉണ്ടായിരുന്നു അവർക്ക് ലഭിക്കണ്ട ഉത്തരവും..
"ആദി.. ഒരു അത്ഭുതം ആണ് ആന്റി...
എനിക്ക് അറിയാം പരിചയം ഇല്ലാത്ത സ്ഥലത്ത് ഞാൻ ഒറ്റയ്ക്ക് ആകും എന്ന് ഭയന്ന് ആൻറി തന്നെ ആകും അവനെ എനിക്ക് ഒപ്പം വിട്ടത് എന്ന്... അല്ലേ..."
ചിരിയോടെ ജീന തല കുലുക്കി..
"ആ നിമിഷം തൊട്ട്... ആദി എനിക്കിപ്പോൾ എന്റെ ലൈഫ്ന്റേ ഒരു ഭാഗം തന്നെയാണ്... ഒരിക്കലും നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കാത്ത നല്ലൊരു സൗഹൃദം..."
അവളുടെ സന്തോഷം കാൺകെ
ജീനയ്ക്ക് ഉള്ളിൽ സന്തോഷത്തിനൊപ്പം എന്തൊക്കെയോ ചിന്തകളും കടന്നു കൂടി...
"മോളിപ്പോൾ വേറെ ഒന്നും ആലോചിക്കേണ്ട... പോകുന്ന കാര്യങ്ങളെ പറ്റി മാത്രം ചിന്തിക്കണം...
യാത്ര ചിലപ്പോൾ നേരത്തെ ആകാൻ സാധ്യത ഉണ്ട്... അപ്ഡേറ്റ് ആയിരിക്കണം...
എന്ത് ആവശ്യത്തിനും അവൻ നല്ലൊരു സുഹൃത്ത് ആയി കൂടെ ഉണ്ടാകും... "
"മ്..
ആൻറി.. മമ്മ വിളിച്ചിരുന്നോ?"
യാമി തിരക്കി..
സന്തോഷങ്ങൾ ഒക്കെ നിമിഷ നേരം കൊണ്ട് ആധിയായി മാറുന്നത് ജീന അവളുടെ മുഖത്ത് കണ്ടു...
"മമ്മ വിളിച്ചു.. അവിടെ ഒരു പ്രശ്നവും ഇല്ല..
നീ സന്തോഷത്തോടെ ഇരിക്കാൻ മാത്രം പറഞ്ഞു..."
"എന്നാ മോൾ പോയി ഇൗ ഡ്രസ്സ് ഒക്കെ മാറി ഫ്രഷ് ആയി വാ.. ആൻറിയും പോയി ഫ്രഷ് ആകട്ടെ.. യാത്ര കഴിഞ്ഞത് അല്ലേ...
ആദിയുടെ ഫ്ലാറ്റിൽ ഉണ്ടാകും ഞങൾ...
കഴിയുമ്പോൾ അങ്ങോട്ടേക്ക് വാ.. ഫുഡ് ഇന്ന് അവിടെ ആണ് കേട്ടൊ.."
"ഓകെ..."
കെട്ടി പിടിച്ച് അവരുടെ കവിളിൽ ഉമ്മ നൽകിയ ശേഷം ടവ്വലുമായി അവള് ബാത്റൂമിലെ കയറി...
മനസ്സിൽ ഉടലെടുത്ത അനാവശ്യ സംശയങ്ങൾ നൽകിയ ചിന്തയിൽ ജീന കുറച്ച് നേരം കൂടി അവിടെ ഇരുന്നു..
അവസാനം ആദിയോട് തന്നെ സംസാരിക്കാം എന്ന തീരുമാനത്തിൽ അവർ അവിടെ നിന്നും ഇറങ്ങി..
(തുടരും..)
ശ്രുതി❤️
വായനക്കാരുടെ സപ്പോർട്ടാണ് എഴുത്തുകാരുടെ എഴുതാനുള്ള പ്രചോദനം, ഈ നോവൽ ഇഷ്ടമായെങ്കിൽ ദയവായി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കൂ, കമന്റ് ചെയ്യാൻ മടിയുള്ളവർ ലൈക്ക് ചെയ്യൂ....
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....