യാമി💝1️⃣1️⃣
ഭാഗം❤️11
മുറിയിൽ എത്തി ഉറങ്ങാനായി കിടന്നിട്ടും രാവിലെ മുതൽ സംഭവിച്ച ഒരുപാട് കാര്യങ്ങള് യാമിയൂടെ മനസ്സിനെ അലട്ടി കൊണ്ട് ഇരുന്നു...
തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം നീക്കുന്നത് അല്ലാതെ കൺപോളകൾ അടയ്ക്കാൻ കഴിയാതെ വന്നപ്പോൾ അവള് ഫോൺ എടുത്തു...
കുറച്ച് സമയത്തെ ആലോചനയ്‌ക്കു ശേഷം വരുണി യുടെ നമ്പർ ഡയൽ ചെയ്തു ചെവിയോട് ചേർത്തു..
ഉള്ളിൽ ഹൃദയം വല്ലാതെ ഇടിക്കുന്നത് അവള് തിരിച്ചറിഞ്ഞു...
'ഹല്ലോ... "
വാണി യുടെ സ്വരം മറുവശം കേട്ടിട്ടും തിരികെ ഒരു വാക്ക് സംസാരിക്കാൻ കഴിയാതെ അവള് തരിച്ചു നിന്നു പോയി....
ഇപ്പുറത്തെ നിശബ്ദതയെ അപ്പോഴേക്കും ആ അമ്മ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു..
"യാമി മോളെ..."
ആർദ്രമായിരുന്നു ആ വിളി
"മമ്മാ..."
"മോൾക്ക് സുഖാണോ?"
"ഉം... മമ്മയ്ക്ക് എന്നോട് ദേഷ്യാണോ?"
"ഇല്ലടാ... മമ്മയ്ക്ക് ഒരു ദേഷ്യവും ഇല്ല... മോൾ സേഫ് ആയി ഇരുന്നാൽ മതി..."
വാണി പറഞ്ഞു..
"ഡാഡി?"
"താഴെ ആണ്... നിന്നെ കണ്ടു പിടിക്കാൻ ഉള്ള ഓട്ട പാച്ചിലിൽ ആണ്...
ഉദ്ദേശം..."
"എന്താ മമ്മാ..."
"മോളിനി ഇവിടേക്ക് വരണ്ട.. ജീന എന്നോട് എല്ലാം പറഞ്ഞു..
നീ പോകണം...
ഇനി ഇൗ നാട്ടിൽ നിൽക്കണ്ട.... പോകും വരെ പപ്പയ്ക്ക് പിടി കൊടുക്കുകയും ചെയ്യരുത്...
ഇവിടെ നവീന്റ കല്യാണം മുടങ്ങി..
ആ കുട്ടി അവനെ വേണ്ടാന്നു വച്ചു...
നിൻറെ കാര്യം മുത്തശ്ശൻ വീണ്ടും ഡാഡിയെ കൊണ്ട് സമ്മതിച്ചു യാമി...
മോളെ... ഡാഡി നിങ്ങളുടെ കല്യാണം വീണ്ടും ഉറപ്പിച്ചു..."
"എന്തൊക്കെയാ മമ്മ.. ഇൗ പറയുന്നത്... ഡാഡി ക്ക് എങ്ങനെ ഇത്രേ ചീപ്പ് ആകാൻ കഴിയുന്നു...."
"നിൻറെ ഡാഡിക്ക് എല്ലാത്തിലും വലുത് പണം തന്നെയാണ് യാമി.. അത് കൊണ്ട് എന്റെ മോളിനി മമ്മായെ വിളിക്കണ്ട... അതും അപകടം ആണ്...
എന്തേലും ഉണ്ടേൽ ഞാൻ ജീനയേ വിളിച്ച് അറിയിക്കാം..
ആരോഗ്യം സൂക്ഷിക്കണം.. സമയത്ത് ആഹാരം കഴിക്കണം..കേട്ടോ..."
"മ്..."
"ശരി എന്നാ മമ്മ വയ്ക്കുവാണ്..
ആരേലും കണ്ടാൽ ഇനി അതായി.."
വാണി ഫോൺ കട്ട് ചെയ്തു...
ഫോൺ നെഞ്ചോട് ചേർത്ത് കണ്ണുകളടച്ച് യാമി കിടന്നു....
ആദി പറഞ്ഞത് പോലെ ഇന്നലെയെ കുറിച്ചോ..
നാളയെ കുറിച്ചോ ചിന്തിക്കാതെ..
ഇന്നിനെ കുറിച്ച് മാത്രം ചിന്തിച്ചു തുടങ്ങി കൊണ്ട്.....
💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝
പിറ്റേന്ന് രാവിലെ ആദി പുറത്ത് വരുമ്പോൾ യാമി കൈ കെട്ടി അവളുടെ ഡോറിന്റെ വാതിൽ ചാരി നിൽപ്പുണ്ടായിരുന്നു..
"ഗുഡ് മോണിംഗ്"
അവള് പറഞ്ഞു..
"ഗുഡ് മോണിംഗ്.. ഞാൻ കരുതി ഇന്നലെ കൂടെ വരാൻ വിളിച്ചത് കൊണ്ടാകും രാവിലെ ജോഗിങ് കഴിഞ്ഞ് വന്നപ്പോൾ സാധാരണ കാണും പോലെ ഇന്ന് പുറത്തേക്ക് വരാഞ്ഞതെന്ന്..."
"ഹേയ്.. ഒളിച്ചു നടക്കണ്ട കാര്യം എന്താ... വരാൻ ഇഷ്ടില്ലെങ്കിൽ ഞാൻ അത് മുഖത്ത് നോക്കി പറയും..."
"ഗുഡ്...പുരോഗമനം ഉണ്ട്.."
അവൻ തല കുലുക്കി പറഞ്ഞു..
"എന്നാ പോകാം "
രണ്ടാളും ഡോർ ലോക്ക് ചെയ്ത് ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു..
💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝
കാറിൽ നല്ല പ്രണയഗാനങ്ങൾ സ്റ്റീരിയോയിലൂടെ ഒഴുകി വരുന്നതും.. അതിൽ ലയിച്ച് ഇരിക്കുന്ന ആദിയെയും യാമി ശ്രദ്ധിച്ചു..
"എന്താ മൊത്തത്തിൽ ഒരു ഇളക്കം ഇന്ന്?"
യാമി തിരക്കിയതും അവൻ ചിരിച്ചു...
"കടലാസു തുണ്ടിൽ നീ പകരുന്ന പ്രണയത്തിൻ വരികൾതൻ ഇടയിലും മൗനം..
ആദ്യമായി ഞാനെന്റെ പ്രണയം പറഞ്ഞപ്പോൾ പകരമായി നീ തന്നു മൗനം..
മൊഴികളിൽ പറയാതെ മിഴികളിൽ നിറയുന്ന
മധുരമാം നിൻ നേർത്ത മൗനം....."
പാട്ടിനൊപ്പം അവന്റെ ചുണ്ടുകളും അനങ്ങി...
"ഇൗ പ്രണയത്തിന് ഭാഷ ഇല്ലെന്ന് പറയുന്നത് സത്യമാണോ?"
ആദി ചോദിച്ചു..
"ഭാഷ മാത്രം അല്ലാ ശബ്ദത്തിന്റെ പോലും ആവശ്യം ഇല്ല..."
യാമി പറഞ്ഞു...
"യാമി ആരെയെങ്കിലും പ്രണയിച്ചിട്ട് ഉണ്ടോ?"
കൂർപ്പിച്ച് അവളൊന്നു നോക്കിയപ്പോൾ അവൻ പറഞ്ഞു..
"ഇയ്യോ.. ഇത് വെറുതെ പറഞ്ഞു എന്നെ ഉള്ളു...
ചോദിച്ചെന്ന് വച്ച് നീ വേറെ അർത്ഥം ഒന്നും കണ്ടു പിടിക്കണ്ട.... ജസ്റ്റ് ഒരു സംസാരം അത്രേം ഉള്ളൂ..."
"ഉം...രണ്ട് ദിവസം മാത്രം ആയുസ്സ് ഉള്ളൊരു പ്രണയം ഉണ്ടായിരുന്നു..."
അവള് പറഞ്ഞ ശേഷം നോട്ടം പുറത്തേക്ക് പായിച്ചു..
കാര്യം മനസ്സിലായത് കൊണ്ട് ആദി പിന്നെ ഒന്നും പറഞ്ഞില്ല...
ടൗൺല് നിന്നും കുറച്ച് ഉള്ളിലോട്ട് മാറിയ ഒരു ഭാഗത്ത് ആയിരുന്നു ആദിലിൻെറ റേഡിയോ സിറ്റി പ്രവർത്തിക്കുന്ന കെട്ടിടം...
വണ്ടി പാർക്ക് ചെയ്ത് അവൻ അവളുമായി ഉള്ളിലേക്ക് കയറി...
"താൻ പേടിക്കണ്ട ഇവിടെ ഉള്ളവരെല്ലാം എന്നെ പോലെ കൂൾ ആണ്..
എന്തിന് ഞങ്ങടെ മുതലാളി പോലും...
എടാ.. പോടാ.. ബന്ധം ആടോ....
തനിക്ക് താമസിക്കാതെ മനസ്സിലാകും..."
ഫ്രന്റ് ഓഫീസിൽ ഇരുന്ന കുട്ടിയോട് ഒരു ഹായ് പറഞ്ഞിട്ട് ആണ് ആദി ഉള്ളിലേക്ക് കയറിയത്...
അകത്ത് എത്തി അവനെ കണ്ടതും ഈച്ച പൊതിയും പോലെ മൂന്നാല് പെൺപിള്ളേർ ചുറ്റും കൂടി...
"വാ.. ഇവിടെ "
പിറകിലേക്ക് മാറി നിന്ന യാമിയെ അവൻ കൈകളിൽ പിടിച്ച് വലിച്ച് അടുപ്പിച്ചു...
"യാമി... ഇതൊക്കെ ഇവിടുത്തെ ആർ. ജെ കളാണ്...
ഇത് രേഷ്മ,ഇത് ഗീതു,ഇത് മായ,ഇത് ഗുഡിയ,
ഇത്... ശ്ശേ എന്താരുന്നടെ നിൻറെ പേര്..."
അവൻ നെറ്റി ചൊറിഞ്ഞു നിന്ന് ആലോചിച്ച്...
"രാവിലെ എന്റെ വായിൽ നിന്നും തന്തയ്ക്ക് വിളി കേൾക്കരുത് ആദി...
ഇന്നലെ കണ്ട ഇൗ നിൽക്കുന്ന സർവ്വ പെൺപിള്ളേരുടേയും പേര് ഓർത്ത് വയ്ക്കാൻ നിനക്ക് ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ... "
"ഹാ പിണങ്ങാതെ കരടി... നീ എന്റെ ചങ്ക് അല്ലേ...
യാമി ഇതെന്റെ ഒരേയൊരു കട്ട ചങ്ക് കരടി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ആരോമൽ..."
കരടി വിളി ഇഷ്ടപ്പെടാത്ത രീതിയിൽ ആദിയെ നോക്കി ഒന്ന് പല്ല് ഞെരിച്ചു കാണിച്ച ശേഷം ആരോമൽ യാമിക്ക് നേരെ കൈ നീട്ടി പറഞ്ഞു..
"ഹായ് യാമി..ഞാൻ ആരോമൽ....
ബാച്ച്‌ലർ ആണ്.."
ആദി പതിയെ ആരോമലിന്റെ കൈ പിടിച്ചു തിരിച്ചു ബാക്കിലേക്ക് മാറ്റി കൊണ്ട് പറഞ്ഞു..
"അപ്പോ ഗയ്സ്..ഇത് എന്റെ ഫ്രണ്ട് യാമിക..
മേഡ് ഇൻ ബാംഗ്ലൂർ ആണ്... ഇവിടെ വെക്കേഷൻ അടിച്ച് പൊളിക്കാൻ വന്നിരിക്കുകയാണ്...."
യാമി ചിരിയോടെ എല്ലാവർക്കും കൈ നൽകി...
"ആദി എത്തിയോ?"
"വന്നു മിലൻ.."
അകത്ത് നിന്നും ഒരശരീരി കേൾക്കെ അവൻ വിളിച്ച് കൂകി
"സ്റ്റേഷൻ ഡയറക്റ്റർ ആണ് വാ.. "
അവൻ അവളെയും കൂട്ടി അയാൾക്ക് അരികിലെത്തി..
മുപ്പത് മുപ്പത്തി അഞ്ച് വയസിനടുത്ത് പ്രായം തോന്നുന്ന ഒരു ചുള്ളൻ ആയിരുന്നു സ്റ്റേഷൻ ഡയറക്ടർ...
ആളും ആദി പറഞ്ഞത് പോലെ നല്ല കമ്പനി ആയിരുന്നു എല്ലാവരോടും...
യാമി അയാളെയും പരിചയപ്പെട്ടു....
"ആരാ ഓൺ എയറിൽ..."
ആദി പുറത്തേക്ക് നോക്കി ഗീതു വിനോട് വിളിച്ചു തിരക്കി..
"അഖി യാണ് ആദി.. പത്ത് മിനിറ്റ് കൂടി ബാക്കിയുണ്ട് നിനക്ക്..."
അവളവിടുന്ന് മറുപടിയും കൊടുത്തു...
"എന്നാ താൻ ഇവിടെ ഇരിക്ക്..
ഒരു സോങ് കൂടി കഴിഞ്ഞാൽ എനിക്ക് കയറണം..."
അവളെ അയാൾക്ക് അരികിൽ ഇരുത്തി ആദി പുറത്തേക്ക് ഇറങ്ങി..
യാമിക്ക് നന്നേ ദേഷ്യം ഇരച്ചു വന്നു.. താൻ ഒന്ന് കംഫർട്ടബൾ ആണോ എന്ന് പോലും ചോദിക്കാതെയാണ് അവൻ പോയത്..
അവള് ദയനീയമായി മിലനെ ഒന്ന് നോക്കി...
അയാൾ അവളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി എന്നോണം പറഞ്ഞു..
"തനിക്ക് ഉള്ളിൽ കയറണോ.. ആദിയുടെ പ്രോഗ്രാം ലൈവ് ആയി കാണാം.."
"ശരിക്കും... ?"
അതിശയത്തിൽ അവള് ചോദിച്ചു..
"പിന്നെന്താ..
ഗീതു.."
മിലൻ പുറത്തേക്ക് നോക്കി വിളിച്ചു...
"എന്താ മിലൻ.."
ഉള്ളിലേക്ക് കടന്നു വന്ന ഗീതു തിരക്കി..
"യാമിയെ താൻ ആദിയുടെ അടുത്തേക്ക് ആക്കിയേക്ക്... ആ കുട്ടിക്ക് പ്രോഗ്രാം കാണണമെന്ന്"
"അതിനെന്താ.. വാടോ.."
ഗീതു യാമിയേ വിളിച്ചു..
"താങക്സ് സർ.."
"ഹേയ്.. അത് വേണ്ട... അത് വേണ്ട... മിലൻ... അത്.. മതി..."
അവളൊരു ചിരി പകരം നൽകി.. ഗീതു വിനോപ്പം അകത്തേക്ക് നടന്നു..
"ഇപ്പൊൾ പോയി കൊണ്ടിരിക്കുന്ന പ്രോഗ്രാം ഏകദേശം കഴിയാറായി...
ആദി ആ ക്യാബിനിൽ ഉണ്ടാകും... പ്രിപ്പയർ ആകുവായിരിക്കും...
വാ.."
ഗീതു ഒന്നും ചോദിക്കാതെ ഡോർ വലിച്ചു തുറന്നതും ഉള്ളിലെ കാഴ്ച കണ്ടു രണ്ടാളും ഒന്ന് ഞെട്ടി..
ഗുഡിയ.. ആദിയുടെ മടിയിൽ ആണ് ഇരുപ്പ്...രണ്ടാളും തിരിഞ്ഞിരുന്നു കാര്യമായി ഉമ്മ വച്ച് കളിയും..
"അയ്യോ.. സോറി... "
ഗീതു വിൻറെ ഒച്ച കേട്ട് ഗുഡിയ ചാടി അവന്റെ മടിയിൽ നിന്നിറങ്ങി ചളിപ്പോടെ പുറത്തേക്ക് ഇറങ്ങി...
പോകും വഴി യാമിയെ ഒന്ന് അടി മുടി നോക്കാനും മറന്നില്ല ...
"സോറി ആദി ഡാ... സോറി..."
ടേബിളിൽ ഇരുന്ന ഫയൽ എടുത്ത് അവൾക്ക് നേരെ എറിഞ്ഞു കൊണ്ട് ആദി ചാടി..
"ഇറങ്ങി പോടി നാറി..."
ഗീതു യാമിയെ നോക്കി കണ്ണടച്ചു കാട്ടിയ ശേഷം പുറത്തേക്ക് ഓടി..
ആദി നിന്നു ഞെളിപിരി കൊള്ളുന്നത് ശ്രദ്ധിച്ച് യാമി ഒരു കള്ള ചിരിയോടെ തല കുലുക്കി കാട്ടി പതിയെ പാടി...
"മൊഴികളിൽ പറയാതെ മിഴികളിൽ തെളിയുന്ന
മധുരമാം നിൻ നേർത്ത മൗനം..."
"രാവിലത്തെ ആ ഇളക്കം കണ്ടപ്പോഴേ തോന്നി സെറ്റ് അപ്പ് ഇവിടെ ആകുമെന്ന്..
ഇത് പെർമനന്റ് ആണോ..
ഒരു നോർത്ത് ഇന്ത്യൻ ലുക്ക് ഉണ്ടല്ലോ"
"അയ്യേ.. യാമി ഇത് നീ കരുതും പോലെ അല്ല...അവള് വെറുതെ കളിക്ക്..."
"അതിനു ഞാൻ ഒന്നും കരുതി ഇല്ലല്ലോ..."
"ഇല്ല അല്ലേ..."
അവൻ പ്രത്യേക ടോണിൽ തിരക്കി...
"ഇല്ല..."
"എന്നാ വാ പ്രോഗ്രാം തുടങ്ങാറായി...."
അവൻ അവൾക്ക് മുഖം കൊടുക്കാതെ തല ചൊറിഞ്ഞു കൊണ്ട് ഓടി പുറത്തേക്ക് ഇറങ്ങി...അവന്റെ വെപ്രാളം കാൺകെ യാമി ചിരി അടക്കാൻ പാട് പെടുകയായിരുന്നു...
💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝
"ഹായ്... ഹല്ലോ എവേരിബഡി..
കേട്ട് കൊണ്ടിരിക്കുന്നത് പോസിറ്റീവ് വൈബ്സ്..
ഞാൻ നിങ്ങളുടെ സ്വന്തം ആർ. ജെ ആദിൽ...."
ഒരുപാട് പ്രതീക്ഷകളോടെ ഒരു പുതുപുത്തൻ ദിനം കൂടെ വന്നെത്തി... എല്ലാവർക്കും ഒരു നല്ല ദിനം ആശംസിച്ചു കൊണ്ട് ഇന്നത്തെ പോസിറ്റീവ് വൈബ്‌സിലേക്ക് കടക്കുകയാണ്....
"ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ എങ്ങനെ നേരിടണം എന്നറിയാതെ എപ്പോഴെങ്കിലും ഒക്കെ പകച്ചു നിന്നു പോയ അവസ്ഥ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ...
പ്രശ്നങ്ങൾക്ക് മുന്നിൽ പകച്ച് നിൽക്കേണ്ടി വരുന്ന അവസ്ഥ ഒരിക്കലെങ്കിലും ഉണ്ടാകണം ഫ്രണ്ട്സ്...
എങ്കിൽ മാത്രമേ... അതിൽ നിന്നും പുറത്ത് വരാനുള്ള ഊർജം നമ്മൾ സ്വയം ആർജിക്കുകയുള്ളു...
സോ.. സ്റ്റേ ഹാപ്പി.. സ്റ്റേ സ്ട്രോങ്ങ്...."
"ഇതാ കേട്ടോളൂ ഒരു അടിപൊളി ഗാനം.."
പാട്ട് പ്ലേ ചെയ്ത ശേഷം ആദി യാമിയെ നോക്കി പുരികം ഉയർത്തി എങ്ങനെ ഉണ്ടെന്ന് തിരക്കി...
ഒരു ചിരിയോടെ തള്ള വിരൽ ഉയർത്തി അവനെ കാട്ടിയിട്ട് അവള് പുറത്തേക്ക് നോട്ടം പായിച്ചു...
"എയറിൽ ഇരുന്നു പറയുന്നത് ഒക്കെ താൻ പറയുന്നത് പോലെ തള്ളൽ തന്നെ ആണടോ... പറയുന്നത്ര എളുപ്പം അല്ല... പലതും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ..."
ആദി ഒരു നെടുവീർപ്പോടെ കസേരയിലേക്ക് ചാരി...
"മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയില്ല... പക്ഷേ എനിക്ക് ഓരോ നിമിഷവും നീ നൽകുന്ന പോസിറ്റീവ് എനർജി ഉണ്ടല്ലോ... നന്ദി പറയാൻ വാക്കുകളില്ല ആദി..."
അവള് ചിരിച്ചു....
ഒപ്പം അവനും...
"വേണ്ട വാക്കുകളായി വേണ്ട.. ഉച്ചയ്ക്ക് നിൻറെ വക നല്ല പൊളപ്പൻ ചിലവ് മതി..."
ആദി വയർ തിരുമ്മി കാട്ടികൊണ്ട് പറഞ്ഞു..
"ഓകെ.. സമ്മതിച്ചു.. എന്നും പറഞ്ഞു ഇതൊരു ശീലം ആക്കണ്ട കേട്ടോ.."
യാമി ഇളിച്ച് കാട്ടിയതും..പാട്ട് തീർന്നു ആദ്യത്തെ കാൾ കണക്റ്റ് ആയി...
Next Part Here...
ശ്രുതി♥️
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....