യാമി💝1️⃣2️⃣
ഭാഗം❤️12
കുറച്ച് സമയം കൂടി യാമി ആദിയുടെ പ്രോഗ്രാം കേട്ടിരുന്നതിന് ശേഷം അവനെ കണ്ണുകൾ കാട്ടി പുറത്തേക്ക് ഇറങ്ങി...
ഏകദേശം ഒരു മണിക്കൂർ ആയിരുന്നു പ്രോഗ്രാം.. കഴിഞ്ഞ ശേഷം ആദി പുറത്തേക്ക് വരുമ്പോൾ മിലന്റെ ക്യാബിനിൽ നിന്നും അത്യാവിശം ഒച്ചയും ബഹളവും ഒക്കെ കേൾക്കുന്നുണ്ട്...
അവനൊരു ചിരിയോടെ വാതിൽ തുറന്നു അനുവാദത്തിനു കാത്ത് നിൽക്കാതെ ഉള്ളിലേക്ക് കടന്നു...
എല്ലാവരും അതിനുള്ളിൽ ഉണ്ടായിരുന്നു.. ഒത്ത നടുക്കായി യാമിയും...
ചിരിയും കളിയുമായി അവളുടെ വിടർന്ന മുഖം കാൺകെ അവന്റെ ഉള്ളൊന്നു നിറഞ്ഞു..
"ആഹ് ആരിത്.. വാ.. വാ.. കള്ള കാമുകാ..."
ആരോമലിന്റെ വിളി കേട്ട് ആദി കാര്യം മനസ്സിലാകാതെ ചിരി മാറ്റി എല്ലാരേയും ഒന്ന് നോക്കി...
"എന്തായിരുന്നു മോനെ ഇന്ന് ക്യാബിനിൽ?"
മിലൻ തിരക്കി...
കാര്യത്തിന്റെ കിടപ്പ് വശം മനസ്സിലാക്കിയതും കണ്ണുകൾ കുറുക്കി കൊണ്ട് അവൻ ഗീതു വിനെയും യാമിയെയും ഒന്ന് നോക്കി....
ഗീതു ഒന്നിളിച്ച് കാട്ടിയതും.. യാമി സീലിംങ്ങിന്റെ ഭംഗി ആസ്വദിച്ചു നിന്നു...
ആദിയുടെ കണ്ണുകൾ ഗുഡിയയില് എത്തി നിന്നു...
"വാടി ഇവിടെ.."
ആദി യുടെ വിളിയിൽ ഒറ്റ ചാട്ടത്തിന് ഗുഡിയ അവനു അരികിൽ എത്തി...
അവളുടെ ചെവിയിൽ പിടിച്ചു മെല്ലെ തിരിച്ചു കൊണ്ട് അവൻ പറഞ്ഞു..
"ഉണ്ടായത് എന്താ എന്ന് എല്ലാരോടും പറഞ്ഞു എന്നെ ഇൗ പ്രശ്നത്തിൽ നിന്നും ഊരി തന്നോ അല്ലേ നിൻറെ ഇന്നത്തെ ദിൽ സേ പ്രോഗ്രാം ഞാൻ കുളം തോണ്ടി കയ്യിൽ തരും.. അറിയാലോ എന്നെ..."
"ഞാൻ പറയാം ആദി.."
എല്ലാവരും രണ്ടാളെയും മാറി നോക്കി...
"അതെ ഞാൻ കരുതി നിങ്ങള് രണ്ടാളും പ്രേമം ആണെന്ന്..."
അവളുടെ പറച്ചിൽ കേട്ട് യാമി ഒഴികെ ബാക്കി ഉള്ളവരെല്ലാം ഞെട്ടി യാമിയെയും ആദിയെയും നോക്കി..
'ബാക്കി പറ.."
മിലന്റെ ആകാംഷ കണ്ടു ആദി പല്ല് ഞെരിച്ചു..
"മിലൻ ഗീതുവിനൊട് പറയുന്നത് ഞാൻ കേട്ടിരുന്നു.. യാമിയെ ക്യാബിനിൽ ആക്കാൻ...
അതാ ഞാൻ ഇവര് വരും മുന്നേ ഓടി പോയതും..
ഇവന്റെ മടിയിൽ കയറി ഇരുന്നതും..
വെറുതെ ഇവർക്ക് ഇടയിൽ ഒരു അടി ഉണ്ടാക്കാം എന്ന് കരുതി..പക്ഷേ ഞങ്ങളെ കണ്ടിട്ടും ചിരിച്ചു നിന്ന യാമിയെ കണ്ടപ്പോൾ ആണ് എന്റെ പരിപാടി ചീറ്റി എന്ന് മനസ്സിലായത്.."
ആദി യുടെ അടി പേടിച്ച് തലയിൽ കൈ വച്ചാണ് ഗുഡിയ പറഞ്ഞത്...
"കള്ളം... കള്ളം.. പച്ച കള്ളം... ഞാൻ കണ്ടത് ആണ് രണ്ടാളും ഉമ്മ വയ്ക്കുന്നത്.. "
"അത് ഒരു ആവേശത്തിന് ചെയ്തത് ആണ്.... കവിളിൽ ഒരു ഉമ്മ കൊടുക്കുന്നത് ഇത്ര തെറ്റാണോ... ഞങൾ ഫ്രണ്ട്സ് ഒക്കെ അങ്ങനെ ആയിരുന്നല്ലോ പുറത്ത്.."
"അതിനു നീ ചുണ്ടിൽ അല്ലേ കൊടുത്തത്.. കവിളിൽ അല്ലല്ലോ.."
ഗീതു വിടുന്ന മട്ടില്ല...
"നീ കണ്ടോടി ഇവള് ഉമ്മ തരുന്നത്.."
അത് വരെ കേട്ടു നിന്ന ആദി ഗീതു വിന് നേരെ ചെന്ന് തിരക്കി..
"കണ്ടോ എന്ന് ചോദിച്ചാൽ നിങ്ങള് തിരിഞ്ഞു ഇരിക്കുവല്ലാരുന്നോ വക്തം ആയില്ല.. എന്നാലും ഉറപ്പ് ആണ് ഇത് മറ്റേത് തന്നെ... അല്ലേൽ യാമി യോടു തിരക്ക്..."
ആദിയുടെ കണ്ണുകൾ യാമിക്ക് നേരെ നീണ്ടു... പതിയെ ബാക്കി ഉള്ളവരുടെയും..
"അതൊക്കെ ഒരാളുടെ വക്തിപരമായ സ്വാതന്ത്ര്യം അല്ലേ ആദിക്ക് ഒരു ഉമ്മ കിട്ടിയെന്ന് വച്ച് ഇപ്പൊൾ എന്താ പ്രശ്നം..."
യാമി ചിരിച്ചു
"നീ കൂടുതൽ ഡയലോഗ് ഒന്നും പറയണ്ട...
ചോദിച്ചത് പറ ഇവളെന്നെ ഉമ്മ വയ്ക്കുന്നത് നീ കണ്ടോ.."
ആദി തിരക്കി
"കണ്ടോ എന്ന് ചോദിച്ചാൽ വക്തമായിട്ട് ഞാനും കണ്ടില്ല.."
"ചുണ്ടിൽ വയ്ക്കുന്നത് കണ്ടോ?"
"അയ്യേ ഒട്ടും ഇല്ല..."
"അലപ്പറകൾ എല്ലാം കൂടി... നീ ഒക്കെ ഇത്രയും പ്രായം ആയിട്ടും കൊച്ച് പിള്ളേരുടെ സ്വഭാവം കാണിക്കാതടെയ്...
ഒന്നും ഇല്ലേലും കേരളം മുഴുവൻ അറിയപ്പെടുന്ന ഒരു എഫ്.എം അല്ലേ നമ്മുടേത്.. അതിന്റെ ഒരു ഡീസൻസി കാണിക്ക് മുതുക്കികളെ..."
മിലൻ തലയ്ക്ക് കൈ വച്ചു പറഞ്ഞു...
"അത് വേറെ നല്ല എഫ്. എം കൾ കാണാത്തത് കൊണ്ടാണ്..."
ആരോമൽ പിറുപിറുത്തു..
"നീ വല്ലോം പറഞ്ഞോ.. കരടി.."
"ദേണ്ടെ.. മിലനെന്ന് വിളിപ്പിച്ച നാവ് കൊണ്ട് വേറെ ഒന്നും വിളിപ്പിക്കരുത്.."
"ഡാ ഞാൻ നിൻറെ ഒക്കെ ബോസ്സ് ആണ്.. ആ വില എങ്കിലും താടെയ്.."
മിലൻ ദയനീയമായി പറഞ്ഞു..
കിട്ടിയ സമയം കൊണ്ട് ഗീതു പതിയെ അവിടുന്ന് മുങ്ങാൻ പോയതും...ആദി അവളെ കൈ നീട്ടി വലിച്ച് പിടലിക്ക് കൈ തണ്ട മുറുക്കി ചോദിച്ചു...
"പറയടി ഇനി നിനക്ക് പറയാൻ ഉള്ളത് പറ..എല്ലാരുടെയും അടുത്ത് വന്ന് എന്നെ നാണം കെടുത്തിയപ്പോൾ മതിയായി അല്ലേ"
"എന്റെ ആദി നിന്റെയും ഇവളുടെയും പരുങ്ങൽ ഒക്കെ കണ്ടപ്പോൾ ഞാൻ കരുതി... വല്ലതും ഒക്കെ നടന്നെന്ന്.."
"ദൈവമേ പൊന്നും കുടം പോലെ കാത്ത് കൊണ്ട് നടന്ന എന്റെ സ്വഭാവമാണ് ഒറ്റ നിമിഷം കൊണ്ട് ഇൗ താടക കാരണം കളഞ്ഞു കുളിച്ചത്.. "
ആദി തലയ്ക്ക് കൈ കൊടുത്തു കൊണ്ട് മിലന് മുന്നിൽ ഉള്ള കസേരയിൽ ഇരുന്നു..
"അല്ലളിയാ.. പേരിനു തോണ്ടാൻ പോലും ഇതിൽ ഒരെണ്ണം എന്റെടുത് വരുന്നില്ലല്ലോ... നീ ഇത് എങ്ങനെ ഒപ്പിക്കുന്നു..."
ആരോമലിന്റെ ബാക്കി ചോദിക്കാൻ ഉയർത്തിയ നാവ് ആദിയുടെ നല്ലൊരു തൊഴി കാലിൽ കിട്ടിയപ്പോൾ നിന്നു..
"സോറി ഗയ്‌സ്... ഞാൻ ഒരു തമാശയ്ക്ക് ചെയ്തത് ആണ്... നമ്മൾ അല്ലാതെ പുറത്ത് നിന്നും ഒരാൾ ആദി യോട് ഇത്ര ക്ലോസ് ആയി ആദ്യമായി കണ്ടപ്പോൾ വെറുതെ ഒരു തമാശയ്ക്ക് കാട്ടിയത് ആണ്... ഞാൻ അങ്ങനെ ചെയ്യുമെന്ന് ആദിയും കരുതിയിട്ടുണ്ടാകില്ല...
സോറി ആദി..."
ഗുഡിയ അവനരികിലേക്ക് വന്നു നിന്നു പറഞ്ഞു...
"പോടി പുല്ലേ.. പോയത് എന്റെ ചാരിത്ര്യം അല്ലേ... നിനക്ക് എന്താ... എന്നോട് പറയണ്ട നീ പോയി
യാമിയൊട് പറ.. "
ആദി അവളെ ഓടിച്ചു...
"ഹേയ് അതൊന്നും വേണ്ട.. ഗുഡിയ എന്നോട് മുന്നേ പറഞ്ഞിരുന്നു.... ഇതൊക്കെ ഒരു തമാശ ആയേ ഞാനും കണ്ടുള്ളൂ.. നിങ്ങടെ ആദി എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്...
അവനെ പോലൊരു ഫ്രണ്ട്നേ ആരായാലും വേറെ വിട്ട് കൊടുക്കാൻ ആഗ്രഹിക്കില്ല... അത്രേ അവളും ചെയ്തുള്ളൂ.... എനിക്കും ഇപ്പൊൾ ചെറിയ അല്ല അൽപം വല്യ കുശുമ്പ് ഉണ്ട് നിങ്ങളെ പോലെ ഒക്കെ ആകാൻ കഴിയുന്നില്ലല്ലോ.."
"ഡോ.. താൻ വല്യ സെന്റി അടിക്കണ്ട... ഇൗ ഫാമിലി യിലേക്ക് തന്നെ കൂടി ഞങൾ ദത്ത് എടുത്തു കഴിഞ്ഞു...
ഞങ്ങടെ ആദി കൊണ്ട് വന്ന ആളല്ലേ... മോശം ആകില്ല..... ഏത് നിമിഷവും സ്വാഗതം..."
മിലൻ പറഞ്ഞു..
"ശരിയാ വേക്കൻസികൾ പലതും ഒഴിവാണ്.."
ആരോമൽ കള്ള ചിരിയോടെ നെഞ്ച് തടവി പറഞ്ഞതിന് ഗീതു അവന്റെ തലയ്ക്ക് ഇട്ടൊരു നല്ല കൊട്ടും കൂടി കൊടുത്തു...
"അപ്പൊൾ പ്രോബ്ലം എല്ലാം പരിഹരിച്ച സ്ഥിതിക്ക് എല്ലാം പോയെ ഇവിടുന്നു.. പോയി അവനവന്റെ ജോലി നോക്ക് പിള്ളേരെ പോ.."
അലൻ ഒച്ച എടുത്തതും എല്ലാം നാല് വഴിക്ക് പോയി..
"അപ്പോ മിലൻ സാറേ.. ഞങൾ ഇറങ്ങുവാണ്.. "
എല്ലാവരും പുറത്തേക്ക് ഇറങ്ങിയതും ആദി പറഞ്ഞു...
"എന്താണ് പ്രോഗ്രാം രണ്ടാൾക്കും..."
മിലൻ തിരക്കി..
"യാമിക്ക് ഇവിടെ ഒന്നും അത്ര പരിചയം ഇല്ല.. ഞങ്ങളൊന്ന് അത്യാവശ്യം ചെറിയ കറക്കം ഒക്കെ കറങ്ങിയിട്ട് വീട്ടിലേക്ക് പോകും...അല്ലെടോ..."
ആദിയുടെ ചോദ്യത്തിന് അവള് തല കുലുക്കി ചിരിയോടെ മറുപടി കൊടുത്തു...
"പിന്നെ യാമി.. ഗുഡിയ ആളൊരു പാവം ആണ്...
പുറത്ത് വളർന്ന കുട്ടിയാണ്... ഇവിടെ ഏറ്റവും ചെറുതും അവള് തന്നെ..എല്ലാവരോടും അവള് ഇങ്ങനെ തന്നെ ആണ്.. പക്ഷേ ആദിയോട് പുള്ളിക്ക് അൽപം സ്നേഹം കൂടുതലും... ഒരു കുസൃതി ആയി കണ്ടാ മതി തനിക്ക് ഒരു കുശുമ്പ് തോന്നാൻ വേണ്ടി പുള്ളി കാണിച്ച അടവ് ആയിരുന്നു..."
"അതെനിക്ക് മനസ്സിലായി മിലൻ..അവളെന്നോട് എല്ലാം പറഞ്ഞിരുന്നു...സത്യത്തിൽ അവളെ എനിക്ക് ഇഷ്ടായി.."
"അപ്പൊൾ ഞങ്ങളെയോ?"
ആരോമൽ തിരക്കി..
"എല്ലാവരെയും..
ഞാൻ ഇടയ്ക്ക് വരാം..."
യാമി ചിരിയോടെ യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി യതും..മിലൻ ആദിയെ വിളിച്ചു..
"ഡാ അവള് മടിയിൽ ചാടി കയറിയപ്പോൾ നിനക്ക് താഴേക്ക് ഇറക്കാമായിരുന്നില്ലെ..."
"എന്റെ മിലനേ ആ കുതിര പാഞ്ഞ് പറിച്ച് വന്നു കയറിയത് ആണ്..എന്തേലും പറയും മുന്നേ ഇവരും വന്നു...ബാക്കി ഒക്കെ കൈവിട്ട് പോയി... ഞാൻ അറിഞ്ഞോ ഇത് ഇങ്ങനെ ഒക്കെ ആകുമെന്ന്..
അവളെ നിലയ്ക്ക് നിർത്തിക്കോ അല്ലേൽ അന്ത്യം എന്റെ കൈ കൊണ്ട് ആകും.."
"അവള് ഉമ്മ തന്നപ്പോൾ നീ ഇരുന്നു മേടിച്ചതോ..."
മിലൻ സംശയത്തിൽ വീണ്ടും തിരക്കി...
"അത് പിന്നെ.... അത് പിന്നെ... പിടിച്ച് മാറ്റാൻ ഉള്ള ഗ്യാപ്പ് കിട്ടിയില്ല ബോസ്സെ..."
"കൂടുതൽ ഉരുളണ്ട.... പോയിട്ട് വാ..."
മിലൻ ചിരിച്ചു...
"ടാ.. നിങ്ങള് ഒന്നും കരുതും പോലെ അല്ല യാമി എനിക്ക് എന്റെ നല്ലൊരു ഫ്രണ്ട് ആണ്..
പിന്നെ ഇൗ നടന്നത് ഒന്നും അവളെ ബാധിക്കുന്ന ഒരു വിഷയവും അല്ല...ഇത്രയും വിശദീകരണം അവൾക്ക് കൊടുക്കണ്ട കാര്യവും ഇല്ലായിരുന്നു..."
ആദി പറഞ്ഞു...
"ഞാൻ കൊടുത്തത് നിനക്ക് വേണ്ടി ഉള്ള റെക്കമെന്റേഷൻ അല്ല ആദി കുട്ടാ...
അവള് ആദ്യമായി ഇവിടെ വന്നിട്ട് ആ തല തെറി്ച്ചവൾ കാരണം മനസ്സിൽ ഒന്നും തോന്നരുത്... അത് കൊണ്ട് പറഞ്ഞത് ആണ്...
അല്ലാതെ നീ തെറ്റ് ചെയ്തില്ല എന്ന് വരുത്തി തീർത്ത് നിങ്ങളുടെ കല്യാണം കൂടാൻ ഞാൻ ഉദ്ദേശിച്ചല്ല മോനെ.. വേഗം ഓടിക്കൊ ആ കരടി അവളുടെ പിറകെ അങ്ങോട്ട് പോയിട്ട് ഉണ്ട്..കരടി മാറ്റി ഇവന് കോഴി എന്ന് ആക്കിയാലോ എന്ന് ആലോചിക്കുന്നുണ്ട് ഞാൻ..
പിന്നെ.. നിൻറെ ഒരു സമാധാനത്തിന് ഇന്നത്തെ അവളുടെ ദിൽ സേ ഞാൻ രണ്ട് മണിക്കൂറിലേക്ക് ഷിഫ്റ്റ് ചെയ്യാൻ പോകുവാണ്..."
"താങ്ക്സ് മച്ചാനെ..അത് കലക്കി അവൾക്ക് അത് വേണം"
രണ്ടാളും കൈ കൊടുത്തു പിരിഞ്ഞു
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
"ഒരുപാട് സന്തോഷം തോന്നുന്നുണ്ട് ആദി എനിക്ക്...
ഇതൊക്കെ എന്റെ ജീവിതത്തിൽ ആദ്യമാണ്.. എത്ര സ്നേഹം ആണ് ഇവിടെ എല്ലാവർക്കും...
നിന്നോട് ഉള്ള ഇഷ്ടമാണ് എനിക്കും കിട്ടിയത്.."
കാറിൽ കയറിയതും യാമി പറഞ്ഞു...
"ഓഹോ.. ശരി വരവ് വച്ചിട്ട് ഉണ്ട്...അപ്പോ ഇനി എന്താ പ്ലാൻ.. നിനക്ക് ഫുഡ് കഴിച്ചുള്ള സന്തോഷം വേണോ.. അതോ വേറെ എന്തേലും സന്തോഷം വേണോ?"
വണ്ടി മുന്നോട്ട് എടുത്ത് കൊണ്ട് ആദി തിരക്കി..
"എന്ത് വേണമെങ്കിലും ആയിക്കൊ.. ഗുഡിയക്ക് സങ്കടം ആകാത്ത രീതിയിൽ..."
യാമി വായ പൊത്തി പുറത്തേക്ക് നോക്കി ചിരിച്ചു...
"എന്റെ പൊന്നു യാമി നീ ഇനി അത് ഓർമിപ്പിക്കരുത് പ്ലീസ്..."
"ഇല്ല.. എങ്കിൽ ചിലവ് ആരുടെ വക ആണെന്ന് ആദ്യം പറ.."
"ഓ.. തിരിച്ചിട്ട് താങ്ങി അല്ലേ.. ഇനി ഇപ്പൊൾ എന്ത് ചെയ്യാം ഞാൻ തന്നെ ഏറ്റു.. പക്ഷേ വാക്ക് വാക്ക് ആയിരിക്കണം മേലിൽ ഇൗ കാര്യം പറഞ്ഞ് എന്നെ കളിയാക്കരുത്..."
"യാമിക്ക് വാക്ക് ഒന്നേ ഉള്ളൂ..."
പറയുമ്പോഴും ചിരി അടക്കാൻ അവള് പാട് പെടുന്നത് കണ്ട് ആദി വിശ്വാസം വരാതെ ദയനീയമായി അവളെ നോക്കി ഇരുന്നു...
ചെറിയ രീതിയിൽ ഉള്ളൊരു ഷോപ്പിംഗ്ന് ആണ് രണ്ടാളും ആദ്യം പോയത്...
എടുക്കുന്ന ഡ്രസ്സുകൾ ഒന്നും ഇഷ്ടപ്പെടാതെ വലിച്ചു വാരി ഇട്ട യാമിയെ കണ്ടു ആദി വന്നു...
ചുണ്ടിൽ വിരൽ വച്ച് ആലോചിച്ച് നിന്ന ശേഷം അവൻ സാരി സെക്ഷനിൽ പോയി ഒരു സാരി അവൾക്കായി സെലക്ട് ചെയ്തു...
"ഇതെന്താ..ഞാൻ ഇതൊന്നും ഇടില്ല ആദി..."
"എപ്പോഴും വേറെ കോലം അല്ലേ.. വല്ലപ്പോഴും ഇതും കൂടൊക്കെ ഇട്ടു നോക്ക്..."
അവൻ അവളുടെ കയ്യിൽ അത് പിടിച്ച് ഏൽപ്പിച്ചു...
സാരി കണ്ടതും അവളുടെ മുഖം വിടർന്നു...
"കൊള്ളാം നിൻറെ സെലക്ഷൻ എനിക്ക് ഇഷ്ടായി..."
ശേഷം അന്ന മോൾക്ക് തൂവെള്ള നിറത്തിലുള്ള മുത്ത് പിടിപ്പിച്ച മനോഹരമായ ഫ്രോക്കും രണ്ടാളും കൂടി സെലക്ട് ചെയ്തു വാങ്ങി...
അത് പാക്ക് ചെയ്യാൻ പറഞ്ഞ ശേഷം യാമി ഷർട്ട് സെക്ഷനിൽ നിന്നും ആദിക്ക് നല്ലൊരു ഷർട്ട് എടുത്തു...
അവൻ എതിർത്തിട്ടും ഉന്തി തള്ളി അതുമായി അവനെ ചേഞ്ചിങ് റൂമിലേക്ക് വിട്ടു...
പുറത്ത് കാത്ത് നിന്ന യാമി വാതിൽ തുറന്നു ആദി വന്നതും അവനെ നോക്കി വിരലുകൾ കൊണ്ട് സൂപ്പർ എന്ന് കാട്ടി...രണ്ടു ഫ്ളിയിംഗ് കിസ്സും കൊടുത്തു..
കഥകളും.. കളിയാക്കലും.. തല്ല് കൂടലും ഒക്കെ ആയി മാൾ മുഴുവൻ ഒരുപാട് നേരം രണ്ടാളും കറങ്ങി നടന്നു...
എസ്കലേറ്റർ വഴി ഒരു കാര്യവും ഇല്ലാതെ മുകളിലേക്കും താഴേക്കും കയറുകയും ഇറങ്ങുകയും ചെയ്തു...
ഒടുക്കം ആൾക്കാർ ശ്രദ്ധിച്ച് തുടങ്ങിയതും അവനെയും വലിച്ച് കൊണ്ടവൾ അവിടുന്ന് ഓടി...
സിനിമ കാണണം എന്ന യാമിയുടെ വാശിയിൽ അവിടേക്ക് ആയിരുന്നു അടുത്ത ലക്ഷ്യം...
മാസ്സ് ഡയലോഗിന് ഒക്കെ കയ്യടിക്കുന്ന ആളുകളെ കാൺകെ യാമി ആദിയെ നോക്കും...
കാര്യം മനസ്സിലായതും.. പിന്നെ അവനും കൂവാനും ആർപ്പ് വിളിക്കാനും കയ്യടിക്കാനും തുടങ്ങി..
ആദ്യത്തെ ചളിപ്പ് ഒന്ന് രണ്ട് വട്ടത്തെ കൂവലിൽ അവൾക്ക് മാറി കിട്ടിയതും...
പിന്നെ പിന്നെ ആവശ്യം ഇല്ലാതിടതും കിടന്നു കൂവാൻ തുടങ്ങിയപ്പോൾ ആദി അവളുടെ വാ പൊത്തി പിടിച്ച് തലയ്ക്ക് കൈ വച്ചിരുന്നു....
അതിനു ശേഷം ഭക്ഷണ മഹാമഹ യുദ്ധം രണ്ടാളും മത്സരിച്ച് നടത്തി..
ഒടുക്കം ഇരുന്നിടത്ത് നിന്നും എഴുനേൽക്കാൻ കഴിയാത്ത അവസ്ഥയിൽ അവളെ താങ്ങി പിടിച്ചു കൊണ്ടാണ് ആദി പുറത്തേക്ക് നടന്നത്...
പാർക്കിംഗ് ഏരിയയിൽ ചിരിച്ചും തല്ല് കൂടിയും അവർ നടന്നു...
കാലു കഴച്ചു എന്ന് പറഞ്ഞ യാമിയെ അവൻ ഇടുപ്പിലൂടെ പൊക്കി ഒരു സൈഡ് ചേർത്ത് പിടിച്ചു നടന്നു..
അവള് അവന്റെ തോളിൽ സപ്പോർട്ട് ചെയ്തു പിടിച്ചിരുന്നു...
നാല് ചുവട് നടന്ന ശേഷം ആദി അവളെ താഴേക്ക് തന്നെ ഇട്ടു...
നടുവടിച്ചു വീണ യാമി എഴുനേറ്റു അവനെ അവിടെയാകെ ഇട്ടോടിച്ച ശേഷം തളർന്നു വണ്ടിയുടെ ബോണറ്റിൽ ചാരി നിന്നു കിതച്ചു.. കൂടെ ആദിയും..
ഒടുക്കം സുല്ലു പറഞ്ഞു.. രണ്ടാളും തിരികെ പോകാൻ വണ്ടിയിലേക്ക് ചിരിയോടെ കയറി...
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ബിസിനസ് ആവശ്യവുമായി കൊച്ചിയിൽ വന്നത് ആയിരുന്നു നവീൻ.. അതിനിടയ്ക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി മാളിൽ കയറി ചില്ലറ ഷോപ്പിങ്ങും കഴിഞ്ഞു പാർക്കിങ്ങിലേക്ക് നടക്കുമ്പോൾ ആണ് യാമിയെ അവൻ കാണുന്നത്.. കൂടെ മറ്റൊരാളും...
അവള് തന്നെ ആണോ എന്നറിയാൻ അവർക്ക് പിറകെ അവരറിയാതെ അവൻ നടന്നു..
അവളെ ഒരു കയ്യിൽ എടുത്ത് ആദി നടക്കുന്നതും.. താഴത്തെക്ക് ഇട്ടതും.. ഒടുവിൽ രണ്ടാളും തമ്മിൽ വഴക്ക് കൂടി കയ്യിലിരുന്ന കവറുകൾ കൊണ്ട് യാമി അവനെ അടിക്കുന്നതും ഒക്കെ നവീൻ വ്യക്തമായി കണ്ടിരുന്നു....
ഒപ്പം ആദിയുടെ യാമി എന്നുള്ള വിളിയും കൂടി ആയപ്പോൾ അവൻ ഉറപ്പിച്ചു...
രണ്ടാളും വണ്ടിയിൽ കയറി പോയ ശേഷം ഫോൺ എടുത്ത് നവീൻ നമ്പർ ഡയൽ ചെയ്തു...
"മുത്തശ്ശാ... അവള് ഇവിടെ ഉണ്ട്.. എറണാകുളത്ത്... ഞാൻ കണ്ടു.."
(തുടരും..)
ശ്രുതി❤️
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....