ദേവ നന്ദനം, Part 18

Valappottukal
ദേവ നന്ദനം 🌹
➖➖➖➖➖
Part -18
_________

        "ഞാൻ പറയുന്നത് സത്യമാ തനിക്ക്‌ വേണ്ടി മാത്രമാണ് എന്റെ ദേവ് ഇന്ന് ജീവിക്കുന്നത്. അവന്റെ സ്നേഹം സത്യമാണ്. എന്റെ ദേവ്...അവൻ, താൻ വിചാരിക്കുന്ന പോലെ തന്നെ ചതിച്ചിട്ടില്ല നന്ദന..ഞാൻ ...ഞാൻ  ഒറ്റൊരാളാണ് ഇതിനെല്ലാം കാരണം, നിങ്ങൾ തമ്മിൽ അകലാനും നിങ്ങളുടെ ജീവിതം ഇങ്ങനെയൊക്കെ ആകാനും ഒക്കെ കാരണക്കാരൻ ഈ ഞാനാ..."

    ഹരി പറയുന്നത് കേട്ട്  ഒന്നും മനസിലാക്കാൻ പറ്റാതെ നന്ദു അവനെ തന്നെ നോക്കി നിന്നു.

   " ഓർമ വെച്ച കാലം തൊട്ട് ദുബായിൽ ഡാഡിന്റെ ബിസിനെസ് ലൈഫ്നോടൊപ്പം വളർന്ന് വന്നവരാ ഞാനും ദേവും. എന്നേക്കാൾ രണ്ട് വയസ് മൂത്ത ചേട്ടനാണെങ്കിലും എനിക്ക് അവൻ എന്റെ ദേവ് ആണ്, ഞാൻ വിളിക്കുന്നത് കേട്ടാണ് അവന്റെ ഫ്രണ്ട്സിനും അവൻ ദേവ് ആയത്. എത്ര വലിയ ബിസിനസ് മാൻ ആണെന്ന് പറഞ്ഞാലും ഡാഡിന്  ഫാമിലി കഴിഞ്ഞേ എന്തും ഉണ്ടായിരുന്നുള്ളൂ, അന്നും ഇന്നും. നാട്ടിൽ ഓർമകൾ അധികം ഇല്ലാത്ത ഞങ്ങൾക്ക്  ഡാഡും അമ്മയും പറഞ്ഞു തരുന്ന കാര്യങ്ങളായിരുന്നു നാടുമായി ബന്ധിപ്പിക്കുന്ന കണ്ണികൾ. ഞങ്ങൾക്ക് പ്രായമായി ബിസിനസ് ഏറ്റെടുക്കാൻ ഉള്ള പ്രാപ്തിയായി എന്ന് തോന്നിയപ്പോൾ ഡാഡ് ബിസിനസ്സ്  ഞങ്ങളെ രണ്ട് പേരെയും  ഏൽപ്പിച്ചു.  ഞങ്ങളുടെ പ്രയത്നം കൊണ്ടും ഭാഗ്യം കൊണ്ടും ഞങ്ങളെ ഏൽപിച്ച ബിസിനസ് ഞങ്ങൾക്ക് നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ പറ്റി. ബിസിനസ് ഏറ്റെടുത്ത ശേഷം ബിസിനസ് രംഗത്ത് കൂടുതൽ തിളങ്ങിയത് ദേവ് ആയിരുന്നു.  അവന്റെ ഹാർഡ് വർക്കിങ്ങും കോൻഫിഡൻസും കൊണ്ട് അവൻ  'ദേവ് ഗ്രൂപ്പ് ഓഫ് ഇവന്റ് മാനേജ്മെന്റ്' എന്ന പേരിൽ വേറൊരു ബിസിനസും സ്റ്റാർട്ട് ചെയ്തു. വളരെ പെട്ടന്നായിരുന്നു ദേവ് ഗ്രൂപ്പിന്റെ വളർച്ച. ഡാഡിനേക്കാളും നല്ലൊരു ബിസിനസ് മാൻ ആയി ദേവ് മാറുകയായിരുന്നു.

       ദേവിന്റെ ബിസിനസ് വളർച്ചയിൽ ഞങ്ങളെല്ലാം വളരെ സന്തോഷത്തിൽ ആയിരുന്നു. ദേവ് ഗ്രൂപ്പ് തുടങ്ങിയത്തോട് കൂടി  പഴയ ബിസിനസിന്റെയൊക്കെ ചുമതല എനിക്കായി.

      ദുബായിൽ തന്നെയുള്ള മറ്റൊരു പ്രമുഖ ബിസിനസ് മാൻ ആയിരുന്നു പ്രതാപ വർമ്മ. അദ്ദേഹത്തിന് രണ്ട് പെണ്മക്കളായിരുന്നു, ഐശ്വര്യ വർമയും അനന്യ വർമയും. അതിൽ അനന്യ സ്കൂളിൽ എന്റെ ജൂനിയർ ആയിരുന്നു, ഞങ്ങൾ തമ്മിൽ ചെറിയ ഇഷ്ടത്തിലും ആയിരുന്നു. എനിക്ക് അനന്യയോടുള്ള താല്പര്യം ദേവിന് അറിയാമായിരുന്നു. അവനും അതിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ അനന്യയുടെ ചേച്ചി ഐശ്വര്യയ്ക്ക് ദേവിനെ ഇഷ്ടമായിരുന്നു, അനന്യ അത് എന്നെ അറിയിക്കുകയും ചെയ്തു.പക്ഷെ ദേവ് അവൻ അതിൽ  താല്പര്യം കാണിച്ചില്ല. ഐശ്വര്യ മാത്രമല്ല, ഒരു പെണ്കുട്ടിയോടും അവന് അങ്ങനൊരു  താല്പര്യം തോന്നിയിരുന്നില്ല, ബിസിനസ് മാത്രമായിരുന്നു അവന്റെ ലക്ഷ്യം. അനന്യ പറഞ്ഞത് കേട്ട് പല പ്രാവശ്യം ഞാൻ ഐശ്വര്യയുടെ കാര്യം ദേവിനോട് സംസാരിച്ചെങ്കിലും അവന്റെ ഭാഗത്ത് നിന്ന് 'നോ ' എന്ന ആൻസർ മാത്രമായിരുന്നു.

      ഞങ്ങൾ രണ്ടു പേരും ബിസിനസിൽ സ്വയം പ്രാപ്തരായി എന്നുള്ള വിശ്വസം വന്നപ്പോൾ ഡാഡിനും  അമ്മയ്ക്കും നാട്ടിലേക്ക് തിരിച്ചു പോയി ബാക്കിയുള്ള ജീവിതം തറവാട്ടിൽ ജീവിക്കണം എന്നുള്ള ആഗ്രഹം വന്നു. ഞങ്ങൾ രണ്ടു പേരും ആദ്യമൊക്കെ എതിർത്തെങ്കിലും അവരുടെ രണ്ടു പേരുടെയും തീവ്രമായ ആഗ്രഹത്തിന് മുന്നിൽ ഞങ്ങൾക്ക് എതിർക്കാൻ വാക്കുകൾ ഉണ്ടായില്ല. അതിന് ശേഷമാണ് ദേവിനും കേരളത്തിൽ എവിടെയെങ്കിലും ദേവ് ഗ്രൂപ്പിന്റെ ബ്രാഞ്ച് തുടങ്ങണം എന്ന ആഗ്രഹം ഉണ്ടായതും പിന്നീട് അത് കൊച്ചിയിൽ സ്റ്റാർട്ട് ചെയ്യാം എന്ന തീരുമാനത്തിലും എത്തിയതും. അങ്ങനെ ഡാഡിനും അമ്മയോടുമൊപ്പം ദേവും നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. അവന്റെ അവിടെയുള്ള ബിസിനസ് നോക്കാൻ വേണ്ട അറേഞ്ച്മെന്റ്‌സ് ഒക്കെ ചെയ്തിട്ട് തന്നെയാണ് ദേവ് നാട്ടിലേക്ക് പുറപ്പെട്ടത്.

     
          ഡാഡും അമ്മയും , ദേവും നാട്ടിൽ പോയെങ്കിലും ബിസിനസിന്റെ തിരക്കുള്ള ലൈഫിൽ എനിക്ക് ഒറ്റപെടൽ ഫീൽ ചെയ്തിരുന്നില്ല. പിന്നെ, ഇടയ്ക്കിടെ അനന്യയുമയുള്ള കൂടികാഴ്ചയും ഒരു ആശ്വാസമായിരുന്നു. എല്ലാവരും നാട്ടിൽ പോയതോട് കൂടി അനന്യയുമായി ഞാൻ കൂടുതൽ  അടുത്തു.  നാട്ടിൽ വിളിച്ചിട്ട് ഡാഡിനോടും അമ്മയോടും നമ്മുടെ  വിവാഹ കാര്യം സംസാരിക്കാം എന്ന് ഞാൻ അവളോട് പറഞ്ഞു.എന്നാൽ ഐശ്വര്യയുടെ വിവാഹം കഴിയാതെ തന്റെ കാര്യം താനും വീട്ടുകാരും ചിന്തിക്കില്ല എന്നായിരുന്നു അവളുടെ മറുപടി.ദേവിനെ അല്ലാതെ ഐശ്വര്യ  വേറെ വിവാഹം കഴിക്കില്ല എന്ന തീരുമാനം എടുത്തിരിക്കുന്നത് അവൾ പറഞ്ഞപ്പോൾ എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആയി. ദേവ് ഐശ്വര്യയെ വിവാഹം കഴിച്ചില്ലെങ്കിൽ ഞാനുമായുള്ള വിവാഹം ഒരിക്കലും നടക്കില്ല എന്ന് അനന്യ ഉറപ്പിച്ചു പറഞ്ഞു. എങ്ങനെയെങ്കിലും ദേവിനെ വിളിച്ച് ഐശ്വര്യയുമായുള്ള വിവാഹത്തിന് സമ്മതിപ്പിക്കണം എന്ന് ഞാൻ തീരുമാനിച്ചു. അനന്യയെ നഷ്ടപ്പെടുത്തുന്നത് എനിക്ക് ഓർക്കാൻ കൂടി കഴിയാത്ത അവസ്ഥയിൽ ആയിരുന്നു.ദേവിനെ വിളിച്ചാൽ സമ്മതിക്കില്ല എന്നറിയാവുന്നത് കൊണ്ട് എങ്ങനെയെങ്കിലും ദേവിനെ പറഞ്ഞു സമ്മതിപ്പിക്കാൻ വേണ്ടി  ഞാൻ സുധിയെ വിളിച്ചപ്പോഴാണ് ദേവിന് നന്ദനയോടുള്ള ഇഷ്ടം ഞാൻ അറിയുന്നത്.ഐശ്വര്യയുടെ കാര്യം ഞാൻ പിന്നെ സുധിയോട് പറയാൻ നിന്നില്ല. എന്ത് ചെയ്യും എന്നറിയാതെ ഞാൻ അനന്യയോട് കാര്യങ്ങൾ പറഞ്ഞു. എന്നാൽ അവൾ അവളുടെ ഉറച്ച തീരുമാനത്തിൽ തന്നെയായിരുന്നു, അവളുടെ വീട്ടുകാരും . ദേവ് ആയിരുന്നു അവരുടെ ആവശ്യം. എന്ത് ചെയ്യണം എന്നറിയാതെ നിന്ന എനിക്ക് അനന്യയും അവളുടെ ഡാഡിയും  ദേവിനെ വരുതിയിലാക്കാൻ ഒരു മാർഗം  പറഞ്ഞു തന്നു. ആദ്യം എനിക്ക് അവർ പറഞ്ഞതിനോട് വിയോജിപ്പ് ആയിരുന്നു.എന്നാൽ ഒരു ദിവസം രാത്രി നാട്ടിലേക്ക് വിളിച്ചപ്പോഴാണ് ദേവിന്റെയും നന്ദനയുടെയും കല്യാണകാര്യം തീരുമാനിക്കാൻ പിറ്റേ ദിവസം നന്ദനയുടെ വീട്ടിൽ പോകുമെന്ന വിവരം  ഡാഡ് പറഞ്ഞത്. എല്ലാം കൈ വിട്ടു പോകുമെന്നുള്ള ചിന്ത എന്നെ അനന്യയും അവളുടെ ഡാഡിയും പറഞ്ഞു തന്ന മാർഗ്ഗത്തിലേക്ക് എത്തിച്ചു. ഞാൻ ഡാഡിനോടും അമ്മയോടും വിളിച്ച് പെട്ടെന്ന് ഇങ്ങോട്ട് വരണമെന്നും എനിക്ക് ഒറ്റക്ക് പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു . എന്റെ നിർബന്ധ പ്രകാരമാണ് അവർ അന്ന് നാട്ടിൽ നിന്ന് ദുബായിലേക്ക് പോയത്.."

        വെറും സ്വാർഥതയ്ക്കു വേണ്ടി ഞാൻ  എന്റെ  ഡാഡിനോടും അമ്മയോടും അന്ന് ജീവിതത്തിൽ ആദ്യമായി ഒരു  വലിയ കള്ളം പറഞ്ഞു , അല്ല ചതി കൊടും ചതി ചെയ്തു എന്ന് തന്നെ പറയാം . നാട്ടിൽ നിന്ന് ദുബായിലേക്ക് വന്ന അവരുടെ മുൻപിൽ ഞാൻ നന്നായി അഭിനയിച്ചു .

        "ബിസിനസ് എന്നെ ഏൽപ്പിച്ച സമയത്ത്‌  മിസ്റ്റർ പ്രതാപ വർമയും അയാളുടെ ഫ്രണ്ട് ആയ ദുബായിലെ റോയൽ ഫാമിലിയിൽ പെട്ട ഒരാളും  നമ്മുടെ ബിസിനസിൽ ഇൻവെസ്റ് ചെയ്യാൻ താല്പര്യം ഉണ്ട് എന്ന് പറഞ്ഞു വന്നിരുന്നു. നമ്മുടെ ബിസിനസിൽ അത് കൂടുതൽ ബെനിഫിട് ആകുമെന്ന് കരുതി ഞാൻ അതിന് സമ്മതിച്ചു. ഡാഡും ദേവും സമ്മതിക്കില്ല എന്ന് കരുതിയാ അപ്പോൾ പറയാതിരുന്നെ..കുറച്ച് നാളായി പ്രോഫികട്നെ ചൊല്ലി ഞങ്ങൾക്കിടയിൽ തർക്കം വന്നിട്ട്.രണ്ട് ദിവസം മുമ്പേ ഞങ്ങൾ മൂന്ന് പേർ തമ്മിൽ അതിനെ ചൊല്ലി വഴക്കുണ്ടായി, പ്രതാപ വർമയേക്കാളും കൂടെയുണ്ടായിരുന്ന ആളുമായിട്ടായിരുന്നു കൂടുതൽ വഴക്ക് ആയത്. വഴക്കിനിടയിൽ ഉന്തും തള്ളും ഉണ്ടായപ്പോൾ എനിക്ക് അയാളുടെ മേൽ കൈ വെക്കേണ്ടി വന്നു, അയാൾ  രണ്ട് ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു. സംഭവം കേസ് ആകുമെന്ന് ആണ് പറഞ്ഞിട്ടുള്ളത്. റോയൽ ഫാമിലിയിൽ പെട്ട ആളായത് കൊണ്ട് കേസ് ആയാൽ അതിൽ നിന്ന്‌  പുറത്തേക്ക് വരാൻ വിഷമം ആണ് .' ഞാൻ പറഞ്ഞത് എന്റെ ഡാഡും അമ്മയും  ഒരു ഞെട്ടലോടെയാണ് കേട്ടത്.അതിൽ നിന്ന് രക്ഷപ്പെടാൻ എന്താ മാർഗം മോനെ  എന്ന് ചോദിച്ച അമ്മയോട് ഞാൻ പറഞ്ഞ മാർഗം കേട്ട്  അവർ രണ്ട് പേരും ഒരുപോലെ ഞെട്ടി."

 
       ഹരി എന്താ പറഞ്ഞു വരുന്നതെന്ന് മനസ്സിലാവാതെ നന്ദു അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

     "ബാക്കി ഞാൻ പറയാം "  എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ സുധിയായിരുന്നു.

 "ആ ദിവസം എനിക്ക് ഇപ്പോഴും ഓർമയുണ്ട്..ഞാനും ദേവും കൊച്ചിയിൽ ആയിരുന്ന ആ ദിവസം..ദേവിന്റെ ഡാഡിനെയും അമ്മയെയും യാത്രയാക്കിയ ശേഷം ഞങ്ങൾ പുതിയ പ്രോജക്ടുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഒരു ഹോട്ടലിൽ റൂമെടുത്തു. പ്രോജക്ടിനാവശ്യമായ മീറ്റിംഗും ഡിസ്കഷനും ഒക്കെ അവിടെ വച്ചായിരിന്നു നടന്നത്. താമസിക്കുന്നത് അവിടെയായിരുന്നെങ്കിലും ദേവിന്റെ മനസ് മുഴുവൻ നന്ദനയുടെ അടുത്തായിരുന്നു. എത്രയും വേഗം വന്ന കാര്യം തീർത്ത് നന്ദനയുടെ അടുത്ത് എത്താനായിരുന്നു അവന്റെ പ്ലാൻ. പക്ഷെ വിധി അവനായ് മാറ്റി വച്ചത് മറ്റൊന്നായിരുന്നു. അവിടെ എത്തി രണ്ട് ദിവസം കഴിഞ്ഞാണ് ദേവിന്  ഡാഡിന്റെ  ആ ഫോൺ കാൾ വന്നത് .എത്രയും പെട്ടെന്ന് അവിടേക്ക് പോയേ പറ്റൂ, എന്തോ കാര്യമായ പ്രശ്നമുണ്ട് ' എന്ന് ദേവ് പറഞ്ഞു. അങ്ങനെ അന്ന് രാത്രിയിലെ ഫ്ലൈറ്റിന് ഞങ്ങൾ ദുബായിലേക്ക് പോകാൻ റെഡി ആയി."

    "ആ ദിവസം...." സുധിയുടെ ഓർമകൾ പുറകോട്ട് പോയി..

     "ടാ ദേവ്..നമ്മൾ ദുബായിലേക്ക് പോകുന്ന വിവരം നന്ദനയോട് പറഞ്ഞോ ?"

"ഇല്ലെടാ...അത് ഞാൻ പറയുന്നില്ല, വെറുതെ അവളെ വിഷമിപ്പിക്കേണ്ട. ഇപ്പോൾ തന്നെ ഞാൻ ഇവിടെ ആയത് കൊണ്ട് വിഷമിച്ചിരിക്കുകയാ..ഇനി ദുബായിലേക്ക് പോകുന്നു എന്നറിഞ്ഞാൽ അത് മതി എന്റെ നന്ദൂസിന് കരഞ്ഞു കൊണ്ടിരിക്കാൻ ."

"അപ്പോൾ നീ..ഇവിടെയാണെന്നാണോ പറയുന്നത് "?

"അതേ ...കുറച്ചു മുമ്പ് കൂടി ഞാൻ വിളിച്ചിരുന്നു. ഇനി ദുബായിൽ ചെന്നിട്ട് വിളിക്കാം. അവിടെ എത്തിയിട്ട് കാര്യം എന്താണെന്ന് നോക്കിയിട്ട് വേണം എന്റെ പെണ്ണിനോട് പറഞ്ഞ ദിവസത്തിനു മുമ്പ് നാട്ടിൽ  തിരിച്ചെത്താൻ. അവളുടെ അടുത്ത് എത്തിയതിന് ശേഷം ഞാൻ  ദുബായിൽ ആയിരുന്നു എന്ന് പറയുമ്പോൾ കാന്താരി ആദ്യം കുറച്ച് കുറുമ്പ് എടുക്കുമെങ്കിലും അത് കാണാൻ ഒരു പ്രത്യേക രസമാണ്."

"രസമല്ല സമ്പാരം.. എങ്ങനെ ഉണ്ടായിരുന്ന ചെക്കാനാണ്..പെണ്പിള്ളേർ പുറകെ നടന്നാലും മൈൻഡ് ചെയ്യാതെ പോയവനാണ്, ദാ ഇപ്പോൾ ഒരു പഞ്ചാരക്കുടത്തിൽ നിന്ന് കടഞ്ഞെടുത്ത പരുവത്തിലായില്ലേ..." സുധി മുകളിലോട്ട് നോക്കി ദീർഘമായി നിശ്വസിച്ചു.

"ഒന്ന് പോടാ...പിന്നെ പഞ്ചാരയല്ലാത്തവനെ കണ്ടാലും മതി.ഗിരിരാജൻ കോഴിയാണ് എന്നെ പഞ്ചാര എന്ന് വിളിക്കുന്നത്. എന്തായാലും കൂടുതൽ നിന്ന് സംസാരിക്കാതെ വാ.. അല്ലെങ്കിൽ ഫ്ലൈറ് പോകും "

       അങ്ങനെ ദേവനും സുധിയും അന്ന് രാത്രി ദുബായിലേക്കുള്ള ഫ്ലൈറ് കയറി, ദേവനെ കാത്തു നിൽക്കുന്ന ചതിയറിയാതെ.

   
     " എന്താ ഡാഡ്, എന്താ പ്രോബ്ലെം? എന്തിനാ ഞങ്ങളോട് പെട്ടെന്ന് ഇങ്ങോട്ട് വരാൻ പറഞ്ഞത്? "

"പറയാം ദേവാ...നിങ്ങൾ വന്ന് കയറിയതല്ലേ ഉള്ളൂ, ഞാൻ എന്തെങ്കിലും കഴിക്കാൻ എടുക്കാം.."

"അയ്യോ ആന്റി..ഞാൻ പോവുകയാ... അവിടെ  ഞാൻ വരുന്നത് അറിഞ്ഞ് എല്ലാം റെഡി ആക്കി വെച്ചിട്ടുണ്ടാകും, ഫ്ലൈറ് ഇറങ്ങിയതും നേരെ ഇങ്ങോട്ടേക്കണല്ലോ വന്നത്.."

"സുധി മോന്  കുറച്ച് കഴിഞ്ഞ് പോയാൽ പോരെ, ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ ദേവന്റെ കൂടെ മോനും വേണം."ഇന്ദിര ഇടറിയ ശബ്ദത്തോട് കൂടി പറഞ്ഞു.

"എന്താ അമ്മ പ്രശ്നം? വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാ നിങ്ങളുടെ മൂന്ന് പേരുടെയും മുഖത്തുള്ള വ്യത്യാസം. ഡാഡ് ആണെങ്കിൽ എന്റെ മുഖത്ത് പോലും നോക്കുന്നില്ല. അതിനു മാത്രം എന്താ ഇവിടെ നടന്നത്. ..? ഹരീ എന്താടാ കാര്യം.?

"അത്, ദേവ്. ..അത് പിന്നെ. ."

"നീ എന്താ പറയാൻ മടിക്കുന്നെ ഹരീ? ബിസിനസിൽ എന്തെങ്കിലും പ്രോബ്ലെം ഉണ്ടായോ ? അതല്ലെങ്കിൽ വേറെന്തെങ്കികും പ്രശനം? ആരെങ്കിലും എന്തെങ്കിലും പറ..."

"ദേവ് ഞാൻ പറയാം ..പ്രോബ്ലെം എനിക്കാണ് .ഞാൻ കാരണമാ അമ്മയും ഡാഡും ഇങ്ങനെ വിഷമിച്ചിരിക്കുന്നത്." ഹരി ഡാഡിനോടും അമ്മയോടും പറഞ്ഞപോലെ കാര്യങ്ങൾ ദേവനോടും വിശദീകരിച്ചു.ഹരി പറഞ്ഞ കാര്യങ്ങൾ ഒരു ഞെട്ടലോടെയാണ് ദേവനും സുധിയും കേട്ടത്.

"എന്തൊക്കെയാ ഹരീ നീ പറയുന്നത്? നീ തന്നെയാണോ ഇതൊക്കെ...എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇത്ര വലിയ അബദ്ധം പറ്റാൻ മാത്രം കാര്യ ബോധമില്ലാത്തവനാണോ എന്റെ അനിയൻ.ഇവിടുത്തെ നിയമങ്ങളെ കുറിച്ച് ഇവിടെ വളർന്ന നിനക്ക് ബോധമില്ല എന്നാണോ ഞാൻ മനസിലാക്കേണ്ടത്? "

"ദേവ്..പറ്റിപ്പോയി ..ആ സമയം എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അതാ അറിയാതെ കൈപ്രയോഗം വേണ്ടി വന്നത്."

"സ്റ്റോപ് ഇട് ഹരി..അറിയാതെയോ, നീ കൈ വെച്ചത് സാധാരണക്കാരനെയല്ല, ഇവിടുത്തെ റോയൽ ഫാമിലിയിലെ ഒരാളെയാണ്. അറ്റ്ലീസ്റ്റ്  അവരുമായി ഒരു ഡീൽ നടത്തുമ്പോഴെങ്കിലും നീ ഞങ്ങളെ അറിയിക്കണമായിരുന്നു. അവർ കേസ് കൊടുത്താൽ പ്രോബ്ലെം ആവുമല്ലോ.." ദേവൻ തലക്ക് രണ്ട് കൈയും കൊടുത്തു കൊണ്ട് സോഫയിൽ പോയി ഇരുന്നു.

"ദേവ് നീ ഇപ്പോൾ ഹരിയെ വഴക്ക് പറഞ്ഞിട്ടും വിഷമിച്ചിരുന്നിട്ടൊന്നും ഒരു കാര്യവുമില്ല. നമ്മളിപ്പോൾ ചിന്തിക്കേണ്ടത് എങ്ങനെ ഇത് കേസ് ആവാതെ നോക്കാം എന്നാണ് .ക്യാഷിനു വേണ്ടിയല്ലേ ഇവർ തമ്മിൽ വഴക്ക് ഉണ്ടായത് . സോ അത് തന്നെ പരിഹാരം അവർ മുടക്കിയതിന്റെ ഡബ്ബ്ൾ കൊടുത്ത് നമുക്കിത് ഒത്തു തീർപ്പാക്കാം."

സുധി പറഞ്ഞത് തന്നെയാണ്  ശരി എന്ന് ദേവനും തോന്നി. അവൻ  ഡാഡിന്റെ മറുപടിക്കായി ആ മുഖത്തേക്ക് നോക്കി. എന്നാൽ അപ്പോഴും ഒന്നും മിണ്ടാതെ എവിടെയോ നോക്കി ഇരിക്കുകയായിരുന്നു  വിശ്വനാഥൻ.

"അതൊന്നും നടക്കില്ല .., ആ വഴി ഒക്കെ നോക്കിയതാ. അയാൾ വാശിയിലാണ്. എന്നെ ജയിലിൽ കയറ്റാതെ അവന്റെ പക അടങ്ങില്ല."

"അപ്പോൾ , ഇനി എന്ത് ചെയ്യണം. ഇതിന് ഒരു സൊലൂഷൻ ഇല്ല എന്നാണോ നിങ്ങൾ എല്ലാവരും പറയുന്നത്.ഞാൻ നേരിട്ട് സംസാരിക്കാം അയാളുമായി. നീ കൂടെ വന്നാൽ മതി."

"അതിനെല്ലാം ശ്രമിച്ചതാ ദേവ്. ഇന്നലെ ഡാഡ് അയാളുമായി ഫോണിൽ സംസാരിച്ചതാ. ബട്ട് ഒരു ഒത്തുതീർപ്പിനും അയാൾ സമ്മതിച്ചില്ലെന്ന്  മാത്രമല്ല ഇനി നമ്മൾ ആരെങ്കിലും ഇതും പറഞ്ഞ് വിളിക്കുക പോലും ചെയ്യരുതെന്ന് ഡാഡിനോട് വളരെ മോശമായി പറഞ്ഞു. ഞാൻ ശരിക്കും പെട്ടിരിക്കുകയാ ദേവ്."

"അപ്പോൾ ഇനി..ഇനിയൊരു സൊലൂഷൻ ഇല്ല എന്നാണോ പറഞ്ഞു വരുന്നത് ?"

"ഉണ്ട്..പ്രതാപ വർമ്മ. അയാൾ വിചാരിച്ചാൽ മാത്രമേ ഇനി ഇതിനൊരു സൊലൂഷൻ ഉണ്ടാവൂ."

"എസ്...കറക്ട്. അങ്ങനെ ഒരു ഓപ്ഷൻ കൂടി ഉണ്ടല്ലോ. അവർ തമ്മിൽ നല്ല ഫ്രണ്ട്സ് ആണെന്നല്ലേ നീ പറഞ്ഞത്. അപ്പോൾ പിന്നെ എത്രയും പെട്ടെന്ന് പ്രതാപ വർമയെ കണ്ട് കാര്യങ്ങൾ സംസാരിക്കൂ. അയാളെ നിനക്ക്‌  പേഴ്സണലായും പരിചയമുണ്ടല്ലോ." ദേവന്റെ മുഖത്ത് ചെറിയൊരു ആശ്വാസം പടർന്നു.

ദേവൻ അനന്യയുമായുള്ള റിലെഷന്റെ ബേസിലാണ് പരിചയമുണ്ടല്ലോ എന്ന് പറഞ്ഞത് എന്ന് ഹരിക്ക് മനസിലായി.

"അതിൽ കാര്യമില്ല ദേവ്  ,അയാളോടും ഞങ്ങൾ സംസാരിച്ചു. ബട്ട്.."

"അയാൾ, അയാൾക്ക് എന്താ പ്രോബ്ലെം. ക്യാഷ്? അതാണോ അയാളുടെ ഡിമാൻഡ് ?"

"നോ...അയാളുടെ ഡിമാൻഡ് ക്യാഷ് അല്ല  നീയാണ് ദേവ്, നീ മാത്രം ".

" വാട്ട്.... ഞാനോ?"

ദേവനും സുധിയും ഒന്നും മനസിലാവാതെ തരിച്ചു നിന്നു.
അപ്പോഴും മൗനമായി നിൽക്കാനേ വിശ്വ നാഥന് കഴിഞ്ഞുള്ളൂ. ഒഴുകി വന്ന കണ്ണീരിനെ അടക്കി നിർത്താൻ പാട് പെട്ട് ഇന്ദിരയും നിന്നു.

"എസ്.. അയാൾ വെച്ച ഡിമാൻഡ് നീയാണ് ദേവ്. ഐശ്വര്യയെ നീ വിവാഹം ചെയ്യണം അതാ അയാളുടെ ഡിമാൻഡ്. അങ്ങനെ ഒരുറപ്പ് നൽകിയാൽ പ്രതാപ വർമ്മ ഇടപെട്ട് ഈ കേസ് ഇല്ലാതാക്കും."

"വാട്ട്... വാട്ട് എ ബുൾഷിറ്റ് ഡീൽ  ഹരീ..." ദേവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു

" ഇതല്ലാതെ വേറെ ഒരു മാർഗവും എന്റെ മുന്നിൽ ഇല്ല ദേവ്.."

"നീ എന്താ പറഞ്ഞ് വരുന്നത് ഹരീ..ഞാൻ അയാളുടെ ഡിമാൻഡിന് നിന്നു കൊടുക്കണം എന്നാണോ.."

"അങ്ങനെ ഓർഡർ ചെയ്യാൻ എനിക്ക് ആവില്ല ദേവ്..നീ സമ്മതിച്ചാൽ രക്ഷപ്പെടുന്നത് എന്റെ ലൈഫ് ആയിരിക്കും."

ഹരി പറയുന്നത് എല്ലാം ദേവനും സുധിക്കും വിശ്വസിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.

"അമ്മേ...ഹരി..ഇവൻ എന്തൊക്കെയാ ഈ പറയുന്നേ..ഞാൻ ഞാൻ എങ്ങനെയാ..എന്റെ നന്ദു..അവളെ അല്ലാതെ ഞാൻ വേറൊരു പെണ്ണിനെ.. അമ്മയ്ക്ക് ഇവനെ പറഞ്ഞു മനസിലാക്കമായിരുന്നില്ലേ.." ദേവൻ ഇന്ദിരയുടെ കൈ രണ്ടും കൂട്ടിപ്പിടിച്ചു പറഞ്ഞു.

" മോനെ...ദേവാ.. എന്റെ മോൻ ഇതിന് സമ്മതിക്കണം.അല്ലെങ്കിൽ നമ്മുടെ ഹരിക്കുട്ടൻ ..അവൻ ഒരു കേസിൽ പെടുന്നത് കാണാൻ അമ്മയ്ക്ക് വയ്യെടാ..അവരൊക്കെ ഇവിടുത്തെ  വലിയ ആൾക്കാരാ, അവർ വിചാരിച്ചാൽ ഇവന് ജയിലിൽ വരെ പോകേണ്ടി വരും .എന്റെ പൊന്നു മോൻ അല്ലാതെ വേറെ ആർക്കും ഇപ്പോൾ ഇവനെ രക്ഷിക്കാൻ പറ്റില്ല..."

ഇന്ദിരയുടെ വാക്കുകൾ ഒരു പ്രഹരം പോലെ ദേവനിൽ പതിച്ചു. അവന്റെ കൈകൾ ഇന്ദിരയുടെ കൈകളിൽ നിന്ന് മെല്ലെ അയഞ്ഞു. അവൻ വിശ്വനാഥന്റെ മുന്നിലായി പോയി നിന്നു. തന്റെ മുഖത്ത് നോക്കാതെ നിൽക്കുന്ന ആ മുഖം അവൻ തനിക്ക് അഭിമുഖമായി പിടിച്ചു. കണ്ണട വെച്ച ആ കണ്ണിൽ നിന്ന് വീണ കണ്ണു നീർ തുള്ളികളിൽ നിന്ന് അവന് മനസിലായി ആ മനസിന്റെ പിടച്ചിൽ.

"തോറ്റു പോയെടാ നിന്റെ ഡാഡ്...എന്റെ മോൻ ഈ
ഡാഡിനോട് ക്ഷമിക്ക്‌." അത്രയും ഇടറിയ ശബ്ദത്തോടെ ദേവന്റെ കൈ പിടിച്ച് പറഞ്ഞ് അയാൾ ഉള്ളിലേക്ക് പോയി.

തനിക്ക് ചുറ്റും എന്താ സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ നിൽക്കുന്ന ദേവന്റെ ഷോള്ഡറിൽ സുധി പതുക്കെ കൈ വച്ചു.

"ദേവ്..ഡാ..."

"സുധീ...ഡാ നീ കേട്ടില്ലേ ഇവർ പറയുന്നത്...നിനക്ക് മനസിലായോ  വല്ലതും..എനിക്ക് ഒന്നും മനസിലാവുന്നില്ലടാ..  എന്താടാ ഇതൊക്കെ ? "

"മോനെ ദേവാ..ഇതല്ലാതെ നമ്മുടെ മുന്നിൽ വേറെ വഴി ഇല്ല മോനെ..അവരൊക്കെ ഇവിടുത്തെ വലിയ ആൾക്കാരാ എന്ന് അറിയാല്ലോ, അവർ വിചാരിച്ചാൽ നമ്മുടെ ഹരിക്കുട്ടനെ ജയിലിൽ വരെ കയറ്റാൻ പറ്റും. അത് കാണാൻ ഈ അമ്മയ്ക്ക് വയ്യെടാ...എന്റെ പൊന്നുമോൻ ഇതിന് സമ്മതിക്കണം.."

" നോ.......നെവർ, എല്ലാം അറിഞ്ഞു കൊണ്ട് അമ്മ...എനിക്ക് എന്റെ നന്ദു അല്ലാതെ. ..ഐ കാൻഡ്.."  ഇന്ദിര വാക്കുകൾ മുഴുവനാക്കുന്നതിന്  മുമ്പ് ദേവന്റെ വാക്കുകൾ ഉയർന്നു.

" നന്ദു മോളെ ആദ്യം കണ്ടപ്പോൾ മുതൽ നിന്റെ പെണ്ണായി  ആഗ്രഹിച്ചതാ ഈ 'അമ്മ. അത് നിന്റെ അച്ഛനും അറിയാം. പെണ്മക്കൾ ഇല്ലാത്ത ഞങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ നിധി തന്നെയായിരുന്നു എന്റെ മോൾ. എന്നാൽ നമുക്ക്‌ അവളെ വിധിച്ചിട്ടില്ല എന്ന് കരുതുന്നതാ നല്ലത് മോനെ..ഐശ്വര്യയ്ക്കും മോനെ ജീവൻ ആണെന്ന് ഹരിക്കുട്ടൻ പറഞ്ഞു. സ്വന്തം മോളുടെ ആഗ്രഹം നേടിക്കോടുക്കാൻ പ്രതാപവർമ്മ   ഈ അവസരം  മുതലാക്കി. എന്തായാലും എന്റെ മോനെ സ്നേഹിക്കുന്ന പെണ്കുട്ടി തന്നെയാണല്ലോ അവളും."

" അമ്മയ്ക്ക്  എങ്ങനെ പറയാൻ സാധിക്കുന്നു ഇങ്ങനെയൊക്കെ? "

" ഒരു അമ്മയ്ക്കു മാത്രമേ ഇങ്ങനെ പറയാൻ പറ്റൂ മോനെ..ഒരു മോന്റെ ജീവിതത്തിന് വേണ്ടി മറ്റൊരു മോന്റെ സ്നേഹത്തെ കണ്ടില്ലെന്ന് നടിക്കാൻ അമ്മയ്‌ക്കെ പറ്റൂ..അമ്മയുടെ മുന്നികെ നിങ്ങൾ രണ്ട് മക്കൾ മാത്രമേ ഇപ്പോൾ ഉള്ളൂ..ഇവിടെ  എന്റെ ഒരു മോന്റെ പ്രണയത്തിന് ഞാൻ  പ്രാധാന്യം കൊടുത്താൽ മറുഭാഗത്ത് എന്റെ മറ്റൊരു മോന്റെ ജീവിതം തകരുന്നത് ഞാൻ കാണേണ്ടി വരും. അത് കാണേണ്ടി വന്നാൽ പിന്നെ  ഈ 'അമ്മ പിന്നെ ജീവനോടെ ഉണ്ടാവില്ല ദേവാ... ഇനി നീ തീരുമാനിക്ക് അമ്മ ജീവിക്കണോ മരിക്കണോ എന്ന്  "  അത്രയും പറഞ്ഞ് ഇന്ദിര കരഞ്ഞു കൊണ്ട് അകത്തേക്ക് പോയി.

"'അമ്മ പറഞ്ഞ വാക്കുകൾ ഓരോന്നായി വീണ്ടും വീണ്ടും ദേവന് ചെവിയിൽ ആഞ്ഞടിച്ചു കൊണ്ടിരുന്നു. ഒന്നും മിണ്ടാതെ നിശ്ചലനായി നിൽക്കുന്ന ദേവന് അരികിൽ ഹരി പോയി നിന്നു.

" സമ്മതമാണെങ്കിൽ നാളെ തന്നെ മോതിരം കൈ മാറണം. അതാണ് അവരുടെ ആവശ്യം.നമ്മൾ വാക്കു മാറാതിരിക്കാൻ വേണ്ടിയാണ് .നമ്മൾ രണ്ട് ഫാമിലി മാത്രം ഉള്ള ചെറിയ ചടങ്ങ് , അത് കഴിഞ്ഞാൽ ഉടനെ അയാളെ കണ്ട് വർമ്മ കേസ് കൊടുക്കുന്ന തീരുമാനത്തിൽ നിന്നും പിൻ മാറിപ്പിക്കും. എന്താ വേണ്ടത് എന്ന് വെച്ചാൽ ഇനി ദേവിനു  തീരുമാനിക്കാം." ഹരി ദേവന്റെ ഷോള്ഡറിൽ ഒന്ന് കൈ വെച്ച ശേഷം അകത്തേക്ക് പോയി.

കുറെ നേരം ദേവൻ ആ നിൽപ്പ് തന്നെ തുടർന്നു. കുറച്ച് നേരം അവന്റെ മനസിനെ ഒറ്റയ്ക്ക് വിടാൻ സുധിയും ഒന്നും സംസാരിക്കാതെ നിന്നു.

" സുധീ.."  ദീർഘ നേരത്തെ മൗനത്തെ ഭേദിച്ച് ദേവൻ സംസാരിച്ചു .

" ദേവ് പറയെടാ... നീ എന്ത് തീരുമാനമെടുത്താലും ഞാൻ കൂടെയുണ്ടാവും."

"എല്ലാവരോടും പറഞ്ഞേക്ക് എനിക്ക് സമ്മതമാണെന്ന്. നാളെ തന്നെ മോതിരം മാറ്റം നടത്താനുള്ള ഏർപ്പാടും ചെയ്യാൻ പറഞ്ഞോളൂ.."  ചുവന്ന കണ്ണുകളോട് കൂടി എന്തോ ഉറച്ച തീരുമാനമെടുത്ത പോലെ ദേവൻ എവിടെയോ നോക്കി പറഞ്ഞു.

തുടരും...

ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...
രചന: അഞ്ജു വിപിൻ.

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top