യാമി💝1️⃣0️⃣
ഭാഗം♥️10
അന്നമോളുടെ ആഗ്രഹം പോലെ ആദി വൈകുന്നേരം വെയില് താന്നപ്പോൾ സ്വിമ്മിങ് പൂളിൽ എത്തി..
ഫ്ളാറ്റിന്റെ സൈഡ് വശം ചേർന്നാണ് പൂളിൻറെ സ്ഥാനം...
ഉച്ചയുറക്കം കഴിഞ്ഞു യാമി ഉണർന്നു ഫോണിൽ നോക്കുമ്പോഴാണ്
"പൂളിൽ വന്നേക്കൂ" എന്ന് പറഞ്ഞുള്ള ആദിയുടെ മെസ്സേജ് കാണുന്നത്...
ഡൈവിംഗ് ബോർഡിൽ നിന്നും തല കുത്തി ചാടുന്ന അന്ന മോളെയും...
അവളേക്കാൾ കഷ്ടത്തിൽ വെള്ളത്തിൽ കിടന്നു കളിക്കുന്ന ആദിയേയും വരും വഴി തന്നെ യാമി കണ്ടിരുന്നു..
"കാണുന്നവര് നല്ല നട്ടപ്രാന്ത് ആണെന്ന് കരുതും.. അതും ഈ സമയത്ത്..."
യാമി ആദിയോട് പറഞ്ഞശേഷം പൂളിലെ സൺ ലോഞ്ചറിന്റെ ഒരു വശം ചേർന്നിരുന്നു...
രണ്ടാളും അവളെ ശ്രദ്ധിക്കാതെ തങ്ങളുടെ ലോകത്തായിരുന്നു..
ആദിയുടെ കയ്യിൽ സപ്പോർട്ട് ചെയ്ത് നീന്താൻ ശ്രമിക്കുകയാണ് അന്ന....
അവളുടെ ഈ സന്തോഷം ആയിരുന്നു ആദിലിനും വേണ്ടിയിരുന്നത്...
യാമി അവരെ തന്നെ നോക്കി ഓരോന്ന് ഓർത്തിരുന്നു..
മുഖത്തേക്ക് വെള്ളം തെറിച്ചു വന്നു വീണതും അവൾ ഞെട്ടി തല യൊന്ന് കുടഞ്ഞു....
"എവിടെയാടോ?"
കൈവീശി ആദി അവളോട് തിരക്കി
തല ചലിപ്പിച്ച് ഒന്നുമില്ല എന്ന് പറഞ്ഞതിനൊപ്പം അവൾ ചിരിച്ചു...
കുറച്ചുസമയം കൂടി രണ്ടാളും വെള്ളത്തിൽ കിടന്ന് കുത്തി മറിച്ചിലും അടിപിടിയും കൂടി..ആദിൽ ക്ഷീണിച്ചിട്ടും അന്ന ഫുൾ ഫോമിൽ ആയിരുന്നു അപ്പോഴും...
ഒടുക്കം അവളെ പൂൾ ലാഡറിൽ ഇരുത്തി.. താഴേക്ക് ഇ റങ്ങരുത് എന്ന് പറഞ്ഞ ശേഷം ആദിൽ വന്നു യാമിക്കടുത്ത് ചെയറിൽ ഇരുന്നു..
അവൾക്ക് അരികിൽ കിടന്ന ടവ്വൽ എടുത്ത് മുടി തുവർത്തി...
യാമിയുടെ കണ്ണുകൾ അപ്പോഴും അന്നയിലായിരുന്നു..
അവൾ പടിക്കെട്ടിലിരുന്ന് വെള്ളത്തിൽ കാലുകൾ ഇട്ടിളക്കി കളിക്കുകയാണ്...
"അല്ല എന്തോ സുപ്രധാന തീരുമാനങ്ങൾ ഉണ്ടെന്നു പറഞ്ഞു.. എന്താ അത്?"
യാമി ആദിലിനോട് തിരക്കി
അവൻറെ ചിരി കേട്ടപ്പോൾ മാത്രമാണ് യാമി അവനു നേരെ തിരിഞ്ഞു നോക്കുന്നത്..
"സുപ്രധാനം ഒന്നും അല്ല വെറും ചില അപ്രധാന കാര്യങ്ങൾ.. ആവശ്യമുണ്ടെങ്കിൽ സുപ്രധാന മാക്കിക്കോളു..."
"എന്നാൽ കൊച്ച് ഫ്രണ്ടിനെ കൂടി വിളിക്കാം.."
"വേണ്ട എനിക്ക് തന്നോട് ആണ് സംസാരിക്കാൻ ഉള്ളത്.."
അവൻ ഒരു മുഖവുരയോടെ തുടങ്ങി..
"മനസ്സിലായി ആദി.. തുറന്നുകാണിക്കാൻ ഒരു പുസ്തകം അല്ല എൻറെ മനസ്സ്..."
അവൾ നിശബ്ദയായി...
"നിനക്ക് തുറക്കണം എന്നുണ്ടെങ്കിൽ കേൾക്കാൻ ഞാൻ ഒരുക്കമാണ്... അത് എന്തായാലും..."
ആദി പറഞ്ഞു...
കുറച്ചുസമയം കൂടി യാമി ഒന്നും മിണ്ടാതെ ഇരുന്നു..
അവൾക്ക് സമയം കൊടുത്തുകൊണ്ട് ആദിലും...
പതിയെ അവൾ പറഞ്ഞു തുടങ്ങി...
"ആദിക്ക് അറിയുമോ...
ഓർത്തുവയ്ക്കാൻ സന്തോഷമുള്ള ഒരു നിമിഷം പോലും ജീവിതത്തിൽ ഇത് വരെ ഉണ്ടായിട്ടില്ല എനിക്ക്...
എന്തിന്.. നല്ലൊരു ബാല്യം പോലും..."
"പണത്തിനു പിറകെ മാത്രം പായുന്ന ഹൈ ക്ലാസ്സ് സൊസൈറ്റികളിൽ ജീവിക്കുന്ന അച്ഛനമ്മമാർക്ക് ഒരു പാഠമാകണം എന്നെപ്പോലുള്ള മക്കൾ...
ഞാൻ ഒരിക്കലും ഒരു നല്ല മകൾ അല്ലായിരുന്നു ആദി...
ആയിരുന്നുവെങ്കിൽ...
ഇന്ന് അവരെയൊക്കെ ഉപേക്ഷിച്ച് ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് ആയി പോകില്ലായിരുന്നു...."
"അന്നയുടെ ചിരിയും കളിയും കാണുമ്പോൾ നഷ്ടപ്പെട്ട എൻറെ ഒരുപാട് വർഷങ്ങൾ മനസ്സിൽ ഒരു വിങ്ങലാണ് നൽകുന്നത്...
ഡാഡിയുടെ ഇഷ്ടം മാത്രം നോക്കി ജീവിച്ച ഒരു മകളാണ് ഞാൻ...
എന്നിട്ടും ഇന്നോളം ഈ മകളുടെ മനസ്സ് രണ്ടാളും കണ്ടിട്ടില്ല...
എന്നെ ഒരുനിമിഷം ഒന്ന് കേൾക്കാൻ പോലും ആരും ശ്രമിച്ചിട്ടില്ല...
ബോർഡിംഗിന്റെ ഇരുട്ടറയിൽ ആയിരുന്നു ബാല്യത്തി ന്റെ നല്ലൊരു പങ്കും.. എന്തിനേറെ വെക്കേഷനുകൾ പോലും...
എന്നിട്ടും ഞാൻ ഇന്നും അവരെ സ്നേഹിക്കുന്നു..
ഇൗ നിമിഷം വരെ അവരെക്കാൾ വലുതായി എനിക്ക് ഒന്നും ഉണ്ടായിട്ടില്ല...
എന്നെ പോലെ വളർന്ന ഒരു പെൺകുട്ടിക്ക് വഴിതെറ്റി പോകാനുള്ള ഒരുപാടു കാരണങ്ങൾ ഉണ്ടായിരുന്നു ഞാൻ പഠിച്ചു വളർന്ന സ്ഥലത്ത്...
എൻറെ ഒരു വാക്കുപോലും സ്റ്റാറ്റസിൽ ഉയർന്നു നിൽക്കുന്ന ഡോക്ടർ യശോധറിനും, ഡോക്ടർ വരുണി ക്കും നാണക്കേട് ഉണ്ടാകരുത് എന്ന് മാത്രമേ ഞാൻ ചിന്തിച്ചിട്ടുണ്ട് ഉള്ളൂ...
എന്നിട്ടും ഞാൻ അവർക്ക് മോശപ്പെട്ടവൾ ആയി..
ഞാൻ ഒരു നല്ല മകളല്ല ആദി..."
യാമി മനസ്സ് തുറക്കുകയായിരുന്നു ആദിക്ക് മുന്നിൽ..
പളുങ്കുപാത്രം പോൽ ഉള്ളിൽ ഉള്ളതൊക്കെ വാക്കുകളാൽ തട്ടി പ്രതിഫലിച്ചു....
ഒടുക്കം ഒരിറ്റ് കണ്ണീരോടെ തന്നെ കുറിച്ചു പറഞ്ഞവൾ അവസാനിപ്പിച്ചു..
കൺപീലികളിൽ തട്ടി ഉതിർന്നു വീണ ആ നീർത്തുള്ളി പതിച്ചത് ആദിയുടെ ഉള്ളം കയ്യിലേക്കായിരുന്നു...
മുഖം ഉയർത്തി നോക്കുമ്പോൾ തനിക്ക് തൊട്ടരികിൽ ഇരിക്കുന്ന ആദിയുടെ കണ്ണുകളിൽ യാമി കണ്ടത് അവളേ തന്നെയായിരുന്നു...
"ഈ കണ്ണീരിന് കാരണക്കാർ ആയവർ ആരായാലും ഇന്നല്ലെങ്കിൽ നാളെ വില നൽകേണ്ടിവരും യാമി..."
ആദിയുടെ വാക്കുകൾ അവൾക്ക് ഉള്ളിലെ വേദനയെ തണുപ്പിക്കാനായില്ല ....
പുറത്തേക്ക് വരാത്ത ഗദ്ഗദം തൊണ്ടയിൽ തന്നെ ഉടക്കി നിന്നു...
കൈകൾ മെല്ലെ ഉയർത്തി അവളുടെ തോളിലേക്ക് കൊണ്ട് വന്ന ശേഷം ആദി ഒന്ന് ആലോചിച്ചു... പതിയെ പിൻവലിച്ചു..
യാമിയുടെ മുഖത്തെ വേദന വീണ്ടും വീണ്ടും കാൺകെ അവൻറെ ഉള്ളവും അറിയാതെ പിടിച്ചു...
പിന്നീട് ഒന്നുകൂടി ആലോചിക്കാൻ നിൽക്കാതെ മൃദുവായി യാമിയുടെ തോളോട് അവൻ കൈകൾ ചേർത്തു..
ചിലപ്പോൾ അങ്ങനെയാണ്...
പറയാൻ കഴിയാത്ത സ്വാന്തന വാക്കുകൾക്കും അപ്പുറമായിരിക്കും മനസ്സറിഞ്ഞ് ചേർത്തുപിടിക്കുന്ന ഒരാളുടെ കരങ്ങൾ...
പറയാതെ പറയുന്ന ഒരായിരം ആശ്വാസ വാക്കുകൾ ഉണ്ടാകും ആ ഒരൊറ്റ സ്പർശനത്തിൽ...
"ആദ്യമായാണ് ഞാനിങ്ങനെ...ഒരാളോട്..."
അവൾ മിഴികൾ അമർത്തി തുടച്ചു ചിരിക്കാൻ ഒരു ശ്രമം നടത്തിയതിനൊപ്പം പറഞ്ഞു...
"താൻ ഒന്ന് എഴുന്നേറ്റെ.."
യാമി സംശയത്തിൽ അവനെ നോക്കി.. മിഴികളിൽ അപ്പോഴും നനവ് ഉണ്ടായിരുന്നു...
"എഴുനേൽക്കടോ.."
"എന്താ ആദി.."
"വാ.. ഇവിടെ.. "
ആദി അവളെ കൈക്ക് പിടിച്ചു വലിച്ച് എഴുന്നേൽപ്പിച്ചു...
"നമുക്ക് ഒന്ന് നടക്കാം..."
"അന്ന മോള്..?"
യാമി തിരക്കി
"അവളിനിയിറങ്ങില്ല.."
പറഞ്ഞതിനൊപ്പം ആദി മോളേ ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്തിരുന്നു...
"എനിക്ക് തന്നെ ഒന്ന് ആശ്വസിപ്പിക്കാൻ ഇപ്പോഴും തോന്നുന്നില്ല.. എന്താണെന്ന് അറിയുമോ അത്..."
അവള് ഒന്നു ചിരിച്ചതല്ലാതെ മറുപടി കൊടുത്തില്ല...
"ഒരിക്കലും മറ്റൊരാളുടെ തണലിൽ ഒതുങ്ങേണ്ടതല്ല നീ... നിനക്ക് പറന്നുയരാൻ ഒരു ആകാശം തന്നെയുണ്ട്...
അച്ഛൻറെയും അമ്മയുടെയും തണൽപറ്റി കഴിയാതെ നീ അതിനു പുറത്ത് വരാൻ ദൈവം തന്നെയാകും ഇങ്ങനെ ഒക്കെ വിധിച്ചത്...
കരഞ്ഞു തീർത്ത ഒരു ബാല്യത്തിന് പകരം സ്വാതന്ത്ര്യതന്റെ ഒരു യൗവനം മുഴുവൻ ഉണ്ട് നിനക്ക് മുന്നിൽ...
നഷ്ടപ്പെട്ടത് തിരിച്ച് പിടിക്കാൻ കഴിയാത്തത് ആണെങ്കിൽ ഇനി ഒരിക്കലും അത് ഓർത്ത് സങ്കടപ്പെടരുത് ...
ആ സമയം കൂടി നഷ്ടം എന്നോഴിച്ചാൽ എന്ത് പ്രയോജനം...
മനസ്സിൽ ഇപ്പൊൾ ഒരു ലക്ഷ്യം ഉണ്ടല്ലോ... അത് എന്ത് വില കൊടുത്തും നേടി എടുക്കണം...
നിൻറെ കഴിവിന്റെ അംഗീകാരം ആണത്...
അത് കൂടി മനസ്സിലാക്കാൻ സാധിക്കാത്ത മാതാപിതാക്കൾക്ക് നീ ഒരു നല്ല മകൾ അല്ലെന്ന് അല്ല പറയണ്ടത്...തിരിച്ച് ആണ്..
അവരെങ്ങനെ ഒരു നല്ല പേരന്റ്സ് ആകും..."
"നിൻറെ മനസ്സ് അറിയുന്ന ഒരുനാൾ അവരു വരും...
തെറ്റ് തിരുത്തി കൂടെ കൂട്ടാൻ..
അന്ന് നിനക്ക് ഇത് വരെ കിട്ടാത്ത എല്ലാ സ്നേഹവും ഒന്നിച്ച് കൂട്ടി വച്ചവർ നൽകും..."
"ഞാൻ എന്താ ആദി പറയണ്ടത്..ആഗ്രഹിക്കുമ്പോൾ കിട്ടാത്ത സ്നേഹം എന്നേലും ഒരിക്കൽ കിട്ടിയാൽ മതിയോ..."
"ആഗ്രഹം നമ്മുടെ ഒക്കെ മനസ്സിന്റെ ചാപല്യം ആടോ...
ആഗ്രഹങ്ങൾ ഇല്ലാതായാൽ മനുഷ്യൻ ഉണ്ടാകുമോ..?
അച്ഛനമ്മമാരില്ലാതെ വളരുന്ന എത്ര മക്കൾ ഉണ്ട് നമുക്ക് ചുറ്റും....
നീ നല്ലത് മാത്രം ഇപ്പൊൾ ചിന്തിക്ക്...നിനക്ക് നല്ലൊരു ഫ്രണ്ട് ആയി ഒരു വിളിപ്പാടകലെ ഞാൻ ഉണ്ടാകും എന്നും..."
വീണ്ടും നിറഞ്ഞ മിഴികൾ ഒരിക്കലും സങ്കടത്തിന്റെ ആയിരുന്നില്ല...
രണ്ടാളുടെയും ചുണ്ടുകൾ ഒരു പോലെ വിടർന്നു....
ഇരു കൈകൾ നീട്ടി അവനവളെ കണ്ണുകൾ കൊണ്ട് വിളിച്ചു...
ഒരു നിമിഷത്തിന്റെ ചിന്ത യക്ക് പോലും ഇട നൽകാതെ അവന്റെ കൈയ്ക്കുള്ളിൽ അവൾ ഒതുങ്ങുമ്പോൾ പുതിയൊരു ലോകം വെട്ടിപ്പിടിക്കാൻ മനസ്സ് പാകപ്പെടു ത്തുകയായിരുന്നു യാമി...
ചിരിയോട് അവനിൽ നിന്നടർന്നു മാറി യാമി മുന്നിലേക്ക് നടന്നു...
ഊറി വന്ന കണ്ണീർ അവൾക്ക് എതിരായി നിന്ന് അവള് കാണാതെ പുറം കൈ കൊണ്ട് തുടച്ചു നീക്കി ആദി ഒന്നു ചിരിച്ചു....
"ആദി...!!"
യാമിയുടെ ഒച്ച കേട്ട് അവൻ തിരിഞ്ഞു നോക്കി..
💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝
യാമിയുടെ വിളികേട്ട് ആദി തിരിഞ്ഞുനോക്കുമ്പോൾ ലാഡറിന് മുകൾ ഭാഗത്ത് കമിഴ്ന്ന് വീണു കിടക്കുന്ന അന്ന മോളെയാണ് കാണുന്നത്..
യാമിക്ക് ഒപ്പം ആദിലും ഓടി അവൾക്ക് അരികിലെത്തി...
ആദി അടുത്ത് ഇരുന്നു കൊണ്ട് അന്നയേ എടുത്ത് മടിയിൽ കിടത്തി കവിളിൽ തട്ടി വിളിച്ചു..
അനക്കം ഇല്ലെന്ന് കണ്ടതും യാമി നന്നേ ഭയന്നു..
"ആദി ബ്ലഡ്.."
അന്നയുടെ ചെവിയിൽ നിന്നും വരുന്ന രക്തം ചൂണ്ടിക്കാട്ടി അവള് പറഞ്ഞു..
"യാമി..പോയി അങ്കിളിനെ കൂട്ടി വാ.. ഞാൻ വണ്ടി എടുക്കട്ടെ.."
അന്ന മോളുമായി ആദി പാർക്കിംഗ് ഏരിയയിലേക്ക് ഓടി
ഹോസ്പിറ്റലിൽ എത്തിയതും അന്നയെ നേരെ ഐ സി യുവിലേക്ക് ആണ് കൊണ്ട് പോയത്....
അന്നയുടെ ഗ്രാൻഡ് പാ ഫോണിൽ ആരെയോ വിളിക്കാൻ ശ്രമിച്ചു കൊണ്ട് വെപ്രാളത്തിൽ പുറത്തേക്ക് ഇറങ്ങി..
ചെയറിൽ ഇരുന്ന യാമി ആദിയെ ശ്രദ്ധിക്കുകയായിരുന്നു..
ഐ.സി യൂണിറ്റിന് മുന്നിലൂടെ അവൻ ഒന്നുരണ്ടുവട്ടം അങ്ങോട്ടുമിങ്ങോട്ടും നടന്നു..
മുഖത്ത് നല്ല ടെൻഷൻ കാണാനുമുണ്ട്..
ഇടയ്ക്ക് ഡോറിലെ ചെറിയ ഗ്ലാസ് വിൻഡോയിലൂടെ അകത്തേക്ക് നോക്കാനും ശ്രമിക്കുന്നു....
കുറച്ച് നേരത്തിനു ശേഷം ഡോക്ടർ പുറത്തേക്ക് വന്നതും ആദി അയാൾക്ക് അരികിലേക്ക് ചെന്നു പിറകെ യാമീയും..
"പേടിക്കാനൊന്നുമില്ല ആദി.. അവളൊന്നു തലചുറ്റി യതാണ്.. ടെൻഷൻ വേണ്ട..
ചെക്കപ്പ് കഴിഞ്ഞിട്ട് രണ്ട് ദിവസം അല്ലെ ആയിട്ടുള്ളൂ...
അന്ന് സ്കാനിംഗ് റിപ്പോർട്ടിൽ മറ്റ് പ്രോബ്ലംസ് ഒന്നും ഉണ്ടായിരുന്നില്ല...
ഇന്ന് എന്തായാലും ഒന്നു കൂടി ടെസ്റ്റുകൾ ഒക്കെ നോക്കട്ടെ..
ഒന്നും ഇല്ലെടോ പേടിക്കണ്ട..
അല്ല അങ്കിൾ എവിടെ?
നന്നായി പിടിച്ചിട്ട് ഉണ്ടാകുമല്ലോ..."
"പുറത്തേക്കിറങ്ങി ഡോക്ടർ...
സണ്ണിച്ചായനെ വിളിക്കാൻ പോയിട്ടുണ്ടാകും.."
"ഉം.. വരുമ്പോൾ ക്യാബിനിൽ വന്ന് എന്നെ ഒന്ന് കാണാൻ പറ.. കുറച്ചുസമയം കഴിഞ്ഞ് മോളെ വീട്ടിലേക്ക് കൊണ്ടു പോകാം..."
"താങ്ക്യൂ ഡോക്ടർ.."
ആദി അയാളുടെ കൈ കവർന്നു നന്ദി പറഞ്ഞു
അവൻറെ തോളിൽ തട്ടി സമാധാനിപ്പിച്ച ശേഷം യാമിയെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഡോക്ടർ അവിടെ നിന്നും പോയി..
ചെയറിൽ വന്നിരുന്ന ആദിക്ക് അരികിലായി യാമിയും ഇരുന്നു...
താടി ഉഴിഞ്ഞു എന്തോ ഓർത്തിരുന്ന ആദിയുടെ കൈകളിലേക്ക് അവൾ വിരലുകൾ ചേർത്തു...
ആദ്യമായി ആണ് എപ്പോഴും കൂൾ ആയി നടക്കുന്ന ആദിയെ അങ്ങനെ അല്ലാതെ അവള് കാണുന്നത്...
"എന്താ ആദി അന്ന മോൾക്ക്?"
യാമി യുടെ ചോദ്യം കേട്ട് അവനൊന്ന് തെളിച്ചം ഇല്ലാതെ ചിരിച്ചു..
"ജീവിതത്തിൽ ഇന്നേവരെ മനസ്സ് പതറിയിട്ടുള്ള വിരലിൽ എണ്ണിയാൽ ഒടുങ്ങുന്ന കാര്യത്തിൽ ആദ്യത്തേത് ഇതാണ് യാമി...
അന്നയുടെ ബ്രയിനിൽ ചെറിയ ഒരു ഗ്രോത്ത് ഉണ്ട്.. അവൾക്ക് രണ്ട് വയസ്സ് ഉള്ളപ്പോൾ കണ്ടെത്തിയത് ആണ്... സ്റ്റാർട്ടിങ് സ്റ്റേജ് ആയിരുന്നു...
ഇച്ചിരി ഉള്ളപ്പോൾ തന്നെ ഒരുപാട് വേദന സഹിച്ച് വളർന്നുവന്നവൾ ആണ് അന്ന മോള്...
ഇപ്പൊൾ വർഷം മൂന്ന് ആയി...
രോഗം പൂർണമായി മാറി..
ഇടയ്ക്ക് ഉള്ള ഇൗ ചെക്കപ്പുകൾ ഒക്കെ അതിന്റെത് ആണ്..
ജനിച്ചപ്പോൾ തൊട്ട് അവളുടെ കൂടെ കൂടിയ ബെസ്റ്റ് ഫ്രണ്ട് ആണവൻ...
ഇടക്ക് ഇതുപോലെ ഒരു ബോധക്ഷയം ആയോ തലവേദനയായൊ ഒക്കെ ഇപ്പോഴും വന്ന് ഒന്ന് പേടിപ്പിച്ചിട്ട് പോകും..."
"അന്നയുടെ പേരൻസ്.."യാമി തിരക്കി
ആദിയുടെ ചുണ്ടിൽ ഒരു പുച്ഛചിരി വിടർന്നു..
"സെപ്പരേറ്റഡ് ആണ്..."
"അന്ന് മോൾക്ക് അസുഖമാണെന്ന് അറിഞ്ഞ ശേഷം ആണ് പിരിഞ്ഞത്... സണ്ണിച്ചായൻ ഇടയ്ക്കു വരും മോളെ കാണാൻ.. ആ സ്ത്രീ വേറെ കെട്ടി എന്നാണ് കേട്ടത്...
ഗ്രാൻഡ്പാ ആണ് അവൾക്ക് എല്ലാം..
പഴയ മിലിറ്ററി ആണ് പുള്ളി...
സണ്ണിച്ചായന് ഇപ്പോഴും അങ്കിളിനേ നല്ല പേടിയാണ്..."
"യാമി നിനക്കുവേണ്ടിയെങ്കിലും.. തമ്മിൽ പൊരുത്ത പെടാൻ കഴിയാതെ ഇരുന്നിട്ട് കൂടി പിരിയാതെ നിൻറെ അച്ഛനും അമ്മയും കൂടെ ഉണ്ട്...
രണ്ടാളും ഉണ്ടായിട്ടും ഇല്ലാതെ ജീവിക്കുന്ന അന്ന മോളുടെ അവസ്ഥയോ..."
"ഞങ്ങൾ തമ്മിൽ എന്താ ആദി വ്യത്യാസം..."
ആദിൽ കൈകൾ കൂട്ടിത്തിരുമ്മി ഉള്ളിലെ സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുന്നത് യാമി ശ്രദ്ധിച്ചു...
അവളുടെ മനസ്സിലേക്ക് അന്ന മോളുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു നിന്നു..
കണ്ണുകളടച്ച് സീറ്റിലേക്ക് ചാരുമ്പോൾ കാതിൽ അവളുടെ യാമി എന്നുള്ള വിളി മാത്രമായിരുന്നു മുഴങ്ങിയത്....
💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝
അന്ന മോളുടെ ഫ്ലാറ്റിൽ അവൾക്ക് ഇരുവശവുമായി ഇരിക്കുകയാണ് യാമിയും ആദിയും..
"അല്ല ശരിക്കും ഇന്നു് അപ്പൊൾ എന്താണ് നടന്നത്?"
ആദി അറിയാത്തതുപോലെ തിരക്കി
"ആദി നീ മിണ്ടരുത്...
ആ ഡൈവിംഗ് ബോർഡിൽ കിടന്നു എന്ത് ചാട്ടം ആയിരുന്നു രണ്ടും കൂടി...
ആദ്യം നിനക്ക് തരണം നല്ല രണ്ട് തല്ല്..."
യാമി ആദിയെ വഴക്കു പറയുന്നത് കേട്ട് കൈ രണ്ടും കൂട്ടിപ്പിടിച്ച് വായ പൊത്തി അന്ന മോള് ചിരിച്ചു..
"ആ ചിരിക്കടി കാന്താരി...
നീ കാരണം ഞാൻ ആണ് എല്ലാവരുടെയും കൈയിൽ നിന്നും വഴക്ക് കേൾക്കുന്നത്..."
ആദി അവളെ എടുത്ത് മടിയിലേക്ക് ഇരുത്തുന്നതിനൊപ്പം വയറിൽ ഇക്കിളിയാക്കി പറഞ്ഞു...
"ദാ ജ്യൂസ് വന്നു... മൂന്നാളും ഓരോന്ന് എടുത്തേ..."
ഗ്രാൻഡ് പാ അവർക്ക് നേരെ ട്രെ നീട്ടി കൊണ്ട് പറഞ്ഞു..
"എനിക്കു വേണ്ട"
അന്ന മുഖംതിരിച്ചു..
"ഹാ വേണ്ടങ്കിൽ കുടിക്കണ്ട.. നിങ്ങൾ കുടിക്ക് പിള്ളേരെ.... ഇനി ഇവിടുന്നു ഫ്രണ്ട്സിനെ കാണാൻ പോകണം എന്ന് പറഞ്ഞു വാശി പിടിച്ചാൽ ഞാൻ കൊണ്ട് പോകില്ല നോക്കിക്കോ..."
"അങ്കിൾ ഇങ്ങ് തന്നേക്ക് അന്ന മോള് കുടിച്ചോളും..."
അയാളുടെ കയ്യിൽ നിന്നും ഗ്ലാസ്സ് വാങ്ങി യാമി മോൾക്ക് നേരെ നീട്ടി...
ചുണ്ട് മലർത്തി കാട്ടി അവള് ആദിയെ ഒന്നു നോക്കി.. ശേഷം ഗ്ലാസ്സ് വാങ്ങി പതിയെ കുടിച്ചു...
പുറത്തു കോളിംഗ് ബെല്ലടിച്ചു കേട്ടതും അയാൾ വാതിലിനടുത്തേക്ക് നടന്നു...
ഡോർ തുറന്നു മുന്നിൽ നിൽക്കുന്ന സണ്ണിയെ കണ്ടതും അയാളുടെ മുഖവും മങ്ങി....
ഒപ്പം സ്വരത്തിന് അൽപം കനം വരുത്തി തന്നെ പറഞ്ഞു..
"വിശേഷം അറിയാനുള്ള വരുവാണെങ്കിൽ കുഴപ്പമൊന്നുമില്ല... സ്ഥിരം വരുന്ന തലചുറ്റൽ മാത്രം...
വന്ന കാര്യം കഴിഞ്ഞെങ്കിൽ അകത്തേക്ക് കയറണമെന്നുമില്ല...പൊയ്ക്കോളൂ..."
"പപ്പ.. എനിക്കൊരു മീറ്റിംഗ് ഉണ്ടായിരുന്നു.. ഒഴിച്ചു കൂടാൻ കഴിയാത്തത്..."
സണ്ണി സ്വരം താഴ്ത്തി ആണ് സംസാരിച്ചത്...
അവനു മറുപടി കൊടുക്കാതെ അയാള് ഉള്ളിലേക്ക് കടന്നു..
സണ്ണിയുടെ കണ്ണുകൾ അന്നയെ ആണ് തിരഞ്ഞത്...
എന്നാല് അവൾക്ക് ഒപ്പം ഇരിക്കുന്ന ആദിയെയും യാമിയേയും കണ്ടപ്പോൾ അതൊന്നു കുറുകി...
ഇഷ്ടപ്പെടാത്ത രീതിയിൽ ഉള്ള അയാളുടെ നോട്ടം ശ്രദ്ധിച്ചതും.. രണ്ടാളും പോകാനായി എഴുനേറ്റു....
സ്വന്തം പപ്പ മുന്നിൽ വന്നു നിന്നിട്ട് പോലും അന്ന മോളിൽ ഒരു ഭാവ വ്യത്യാസം ഉണ്ടാക്കാതെ ഇരുന്നത് യാമിയെയും അതിശയിപിച്ചു..
"പപ്പയൊട് നൂറു തവണ പറഞ്ഞിട്ട് ഉണ്ട് മോളെ കണ്ടവരുടെ കൂടെ നിരങ്ങാൻ വിടരുത് എന്ന്... ഇവനൊക്കെ ഏത് തരം ആണെന്ന് ആർക്ക് അറിയാം...
ഇപ്പോഴത്തെ കാലം സൂക്ഷിക്കേണ്ടത് ആണ്.."
സണ്ണിയുടെ കണ്ണിൽ ആദിലിനോട് ഉള്ള ദേഷ്യം തികട്ടി വന്നു... അതവന്റെ വാക്കുകളിലും പ്രതിഫലിച്ചു...
ആദിയുടെ മുഖം ദേഷ്യതാൽ വലിഞ്ഞു മുറുകി...
"സണ്ണി..."
ഗ്രാൻഡ് പാ യുടെ ഒച്ചത്തിൽ ഉള്ള വിളി കേട്ടതും അയാള് വാ അടച്ചു....
"അന്ന മോളെ കുറിച്ച് ഇത്ര ഉത്തരവാദിത്വം ഉള്ളവനെ കണ്ടില്ലല്ലോ മോനെ... പപ്പ ഇത് വരെ...
മണിക്കൂർ അഞ്ച് ആയി എന്റെ കുഞ്ഞു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ട്...നിനക്ക് തിരക്കാൻ ഇപ്പോഴാണ് സമയം കിട്ടിയത്...
ഇൗ കുട്ടികൾ ഉള്ളത് കൊണ്ട് മോള് സന്തോഷത്തിൽ ഇവിടെ കഴിയുന്നു....
നോക്കാൻ ഞാൻ ഉള്ളത് കൊണ്ട് ആണോ നിൻറെ ഇൗ അഹങ്കാരം... എന്റെ കാലം കഴിഞ്ഞാൽ ഇവൾക്ക് ആരുണ്ടാകും സണ്ണി..."
അയാളുടെ വാക്കുകൾ ഇടറി..
"ഇവളെ നോക്കാൻ ഒരു ആയയെ കൊണ്ട് വരാം എന്ന് ഞാൻ പറഞ്ഞതല്ലേ... കേൾക്കാത്തത് പപ്പ തന്നെ ആയിരുന്നല്ലോ...കണ്ട തെണ്ടികളെ ഒക്കെ വീട്ടിൽ കയറ്റുന്നതിന് കുഴപ്പമില്ല....
എന്റെ തിരക്കുകളും കൂടി പപ്പ മനസ്സിലാക്കണം..."
സണ്ണി അയാളുടെ മുഖത്ത് നോക്കാതെ സംസാരിച്ചു..
"ഉവ്വ്... ഞാൻ നന്നായിട്ട് അറിയുന്നുണ്ട് തിരക്കുകൾ ഒക്കെ.. ഇപ്പൊൾ ഒപ്പം കൂടിയിരിക്കുന്നവൾ ഏതാണ്..."
ഗ്രാൻഡ്പാ ദേഷ്യത്തിൽ തിരക്കി...
"ഓ ഇവനാകും ന്യൂസ് ഒക്കെ കറക്റ്റ് ആയി എത്തിക്കുന്നത്.."
സണ്ണി വീണ്ടും ആദിയെ നോക്കി ദേഷ്യത്തിൽ ചോദിച്ചു...
"നിർത്തടാ... നടു റോഡിൽ ഇറങ്ങി ആരോട് തിരക്കിയാലും പറഞ്ഞു തരും പൊന്നു മോന്റെ ലീലാ വിലാസങ്ങൾ....
കൊച്ചിനെ കാണാൻ വന്നെങ്കിൽ കണ്ടിട്ട് വേഗം പൊയ്ക്കോ...എന്റെ വീട്ടിൽ കയറി ഭരിക്കാൻ വരണ്ട...
നിൻറെ ചിലവിൽ അല്ല ഞാൻ ജീവിക്കുന്നത്..."
അയാള് ഉള്ളിലേക്ക് കയറി പോയ കൂട്ടത്തിൽ ദേഷ്യത്തിൽ പറഞ്ഞു...
ഒച്ച കേട്ട് യാമിക്ക് പിന്നിൽ പേടിച്ച് നിന്ന അന്നയെ സണ്ണി കൈ നീട്ടി വലിച്ച് മുന്നിലേക്ക് നിർത്തി...
കുഞ്ഞി കയ്യിൽ അമർന്ന അയാളുടെ ബലിഷ്ഠമായ വിരലുകൾ അവൾക്ക് വേദന ഉണ്ടാക്കി..
ഇത് കണ്ട ആദി യാമിയെ ഒരു സൈഡിലേക്ക് മാറ്റി അയാൾക്ക് മുന്നിലായി ചെന്നു മുഖത്തോട് മുഖം നോക്കി നിന്നു...
"അങ്കിൾ നിന്നിട്ട് ആണ്, താൻ മുന്നേ കിടന്നു ചിലച്ചതിന് ഒക്കെ ഞാൻ മറുപടി പറയാതെ ഇരുന്നത്.."
"ടാ..." സണ്ണി ആദിക്ക് നേരെ നോക്കി പല്ലുകൾ കടിച്ചു...
"ജനിപ്പിച്ചാൽ മാത്രം തന്ത ആകില്ലടോ..ഇന്ന് വരെ ഇയാളെ ഇച്ചായൻ എന്ന് അല്ലാതെ ഞാൻ വിളിച്ചിട്ട് ഇല്ല...ഇനി അതിനു താൻ അർഹിക്കുന്നില്ല...
ദൈവ വിശ്വാസത്തിൽ നല്ലത് പറഞ്ഞു പഠിപ്പിച്ച് തന്നിട്ടുള്ള ഒരു അപ്പന്റെയും അമ്മയുടെയും മോൻ ആണടോ ഞാൻ...അന്ന മോള് എനിക്ക് എന്റെ ആരാണെന്നു നിന്നെ എനിക്ക് ബോധിപ്പിക്കണ്ട...
അവളുടെ മനസ്സിന് പോലും ഇനി ഒരു വേദന ഉണ്ടാക്കരുത്... ഉണ്ടായാൽ..."
വിരൽ ചൂണ്ടി പറഞ്ഞതിന് ഒപ്പം മുട്ടിൽ ഇരുന്നു സണ്ണി യുടെ കൈ ശക്തിയിൽ അന്നയുടെ കൈ തണ്ടയിൽ നിന്നും അവൻ മോചിപ്പിച്ചു...
അവളുടെ കവിളിലായി ഒരു ഉമ്മയും കൊടുത്തു കൊണ്ട് യാമി യുടെ കൈ പിടിച്ച് പുറത്തേക്ക് നടന്നു....
💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝
"വിഷമം ആയോ ആദി നിനക്ക്.."
തിരികെ സ്വന്തം ഫ്ലാറ്റുകളിലേക്ക് പോകും വഴി യാമി അവനോട് തിരക്കി..
"അയാള് ഒരു മുരടൻ ആണ് യാമി.. എനിക്ക് അവനെ നന്നായി അറിയാം.. ഫ്രോഡ്...
ഇതൊക്കെ ആദ്യത്തെ സംഭവവും അല്ല.. നീ അത് കള..."
യാമി പതിയെ ചിരിച്ചു...
"അതെ നാളെ എന്താ പ്രോഗ്രാം..?"
ഡോറിനു അടുത്ത് എത്തിയതും ആദിൽ തിരിഞ്ഞു നിന്ന് അവളോട് തിരക്കി..
"എനിക്ക് എന്ത് പ്രോഗ്രാം.."
അവള് കൈ മലർത്തി ചുമലു കൂച്ചി പറഞ്ഞു...
"എങ്കിൽ എന്റെ കൂടെ പോരെ.."
"എവിടേക്ക്?.. "
"വേറെ എവിടെ റേഡിയോ സിറ്റിയിൽ.. അവിടെ തനിക്ക് ഒരുപാട് ഫ്രണ്ട്സ്നേ പരിചയപെടുത്തി തരാം.. എന്തെ..."
അവൻ തിരക്കി...
"മ് മ്... ഇന്റെറസ്റ്റിങ് ആണ്...
എന്നാലും ഒന്ന് ആലോചിക്കട്ടെ രാവിലെ പറയാം.."
"ഓ.. മതി.. പക്ഷേ അത് പറ്റില്ലെന്ന് മാത്രം ആകരുത്.."
"ഓകെ.. ഗുഡ് നൈറ്റ്.."
അവള് ചിരിയോടെ ഉള്ളിലേക്ക് കയറി..
ഡോര് അടയും മുൻപേ അവനും ചിരിയോടെ പറഞ്ഞു
"ഗുഡ് നൈറ്റ്"
(തുടരും...)
ശ്രുതി❤️
നോട്ടിഫിക്കേഷനോടെ അടുത്ത ഭാഗം വായിക്കുവാൻ ലൈക്ക് ചെയ്യൂ, അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ....
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....