യാമി, Part 9& 10

Valappottukal
യാമി💝0️⃣9️⃣
ഭാഗം❤️09

നിർത്താതെയുള്ള കാളിംഗ് ബെൽ കേട്ടയുടൻ യാമി കിച്ചണിൽ നിന്നും തിടുക്കത്തിൽ പുറത്തേക്കുവന്നു സംശയത്തിൽ വാതിൽ തുറന്നു...

"അല്ല ആരിത് കൊച്ചു കാന്താരിയൊ?"
യാമിയെ കണ്ടയുടൻ തന്നെ അവളെ തള്ളി മാറ്റി അല്പം ദേഷ്യത്തിൽ അന്ന മോൾ ഉള്ളിലേക്ക് കയറി...

കാര്യമറിയാതെ യാമി ഗ്രാൻപായെ ഒന്ന് നോക്കി..
കൈ രണ്ടും മലർത്തി അവളെ കാട്ടിയ ശേഷം അയാൾ പറഞ്ഞു..
"ഇങ്ങോട്ടേക്ക് വരണം എന്നു പറഞ്ഞു...
കൊണ്ടുവന്നു...
നിങ്ങൾ ഫ്രണ്ട്സ് തമ്മിലുള്ള പ്രശ്നം നിങ്ങളായി തീർ ത്തോളു... കാര്യം ഒന്നും എനിക്കറിയില്ല...
എല്ലാം സോൾവ് ചെയ്തു കഴിയുമ്പോൾ വിളിച്ചാൽ മതി
അവൾക്ക് എൻറെ നമ്പർ അറിയാം.."

"കയറുന്നില്ലേ അങ്കിൾ?"

"ഇല്ല മോളെ.. പോയിട്ട് കുറച്ചു ജോലിയുണ്ട് അതുവരെ ഇവിടെ ഇരുന്നോട്ടെ..
പിന്നെ ഒരു കണ്ണ് ഇടയ്ക്ക് വേണം...
കണ്ണുതെറ്റിയാൽ കല്ലു വരെ വെള്ളം ആക്കുന്ന ഇനമാണ്..."
ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞതിനുശേഷം അയാള് അവിടെ നിന്നും പോയി...

ഡോറടച്ച് അകത്തേക്ക് വരുമ്പോൾ കണ്ടു സൈറ്റിൽ കയറി കൈ രണ്ടും കൂട്ടിക്കെട്ടി മുഖം വീർപ്പിച്ചു ഇരിക്കുന്ന അന്ന മോളെ...

ചുണ്ടൊന്ന് മലർത്തി കാട്ടി അവൾക്ക് അരികിലായി വന്നു യാമിയും കൈ കെട്ടിയിരുന്നു..
കുറച്ചുസമയം കൂടി അനക്കമില്ലാതെ ആയപ്പോൾ യാമി തന്നെ മുൻകൈയെടുത്ത് കാര്യം തിരക്കി..

ആദ്യമൊന്ന് മസില് പിടിച്ചെങ്കിലും പതിയെ ആള് വാ തുറന്നു..

"അതെ.. യാമി.."

"ഏയ്.. യാമിയൊ.. ഇന്നലെ വരെ ആന്റി ആയിരുന്നല്ലോ?"

"ആ ഫ്രണ്ട്സ് തമ്മിൽ അങ്ങനെയാ വിളിക്കുക.. അത്‌ കൊണ്ട് ഞാനിനി പേര് വിളിക്കൂ..."

"ഓ ശരി.. വിളിച്ചോളൂ...
എന്താ ഇപ്പം കാന്താരിയുടെ പ്രശ്നം അത് പറഞ്ഞേ..."

"ഇന്നലെ ആദി എനിക്ക് പ്രോമിസ് ചെയ്തതാണ് ഇന്നെന്നെ പൂളിൽ കൊണ്ടുപോകാമെന്ന്..."

"ആദിയൊ..?" ബാക്കി പറഞ്ഞത് ശ്രദ്ധിക്കാതെ യാമി വീണ്ടും തിരക്കി

അന്ന വീണ്ടും മുഖം വീർപ്പിച്ച് പിണങ്ങി കാട്ടിയതും യാമി ക്ക് സംഭവം കത്തി...
"ഓ.. ഫ്രണ്ട്.. ഫ്രണ്ട്.... മ്മ്‌.. ബാക്കി പറ.."

"ഫ്രണ്ട്സ് ആയാൽ പ്രോമിസ് ചെയ്താൽ പാലിക്കണ്ടായോ?"

"അത് വേണം.."

"എന്നിട്ടെന്താ ആദി എന്നെ പൂളിൽ കൊണ്ടു പോകാഞ്ഞത്.."

"അത് അന്നമോളെ ആദി അങ്കിൾ ജോലിക്ക് പോയില്ലേ... വരുമ്പോൾ കൊണ്ടു പോകും.."

"പോരാ.."

"പിന്നെ ഇപ്പോൾ എന്താ ചെയ്യുക... ഒരു കാര്യം ചെയ്യാം ഞാൻ കൊണ്ടുപോകാം.. ഞാനും നിൻറെ ഫ്രണ്ട് അല്ലേ..."

"അതിന് യാമിക്ക് സ്വിമ്മിങ് അറിയോ?"

"അതൊന്നും അറിയില്ല ഞാൻ വേണമെങ്കിൽ കൂടെ വരാം.."

"വേണ്ട ഞാൻ വരില്ല... യാമിയുടെ ഫോൺ ഇങ്ങ് താ.."

"എന്തിന്?"

"താ.."

മേശപ്പുറത്തിരുന്ന ഫോൺ എടുത്ത് അവൾ അന്നയുടെ കയ്യിൽ കൊടുത്തു...

വിരലുകൾ വളരെ വേഗത്തിൽ ചലിപ്പിച്ച് ആദ്യം അതി ന്റെ ലോക്ക് മാറ്റിയശേഷം കാണാതെ പഠിച്ചു വെച്ചിരുന്ന നമ്പർ ഫോണിലേക്ക് ഡയൽ ചെയ്തു...
ഇതെല്ലാം കണ്ട് അന്തം വിട്ടിരിക്കുന്ന യാമിക്ക് നേരെ ഫോൺ നീട്ടിക്കൊണ്ട് പറഞ്ഞു...
"പറ.. വേഗം വരാൻ.."

അവള് ഫോൺ ചിരിയോടെ വാങ്ങി..
മറുപുറം കാൾ കണക്ട് ആയതും ആദിയുടെ ശബ്ദം ഫോണിലൂടെ യാമി കേട്ടു...

"ഹലോ ആദി.. ഞാനാണ് യാമി.."

"എന്താടോ?" അവൻ തിരക്കി

"അത് പിന്നെ.. അന്ന മോള്.."

പറഞ്ഞുതുടങ്ങിയതെ അന്ന ഫോൺ തട്ടി വാങ്ങി...

"എന്നെ പറ്റിച്ചു നടക്കുവാ അല്ലേ...
രാവിലെ എന്നെ പൂളിൽ കൊണ്ടുപോകാം എന്ന് പറഞ്ഞതല്ലായിരുന്നോ നോക്കിക്കോ ഞാനിനി മിണ്ടില്ല ആദിയോട്.."

മറുവശം ആദി എന്തൊക്കെയോ സമാധാന വാക്കുകൾ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അന്ന അത് കേൾക്കുന്ന മട്ടില്ല...

ഫോൺ കട്ടാക്കി യാമിക്ക് നൽകിയ ശേഷം അന്ന വീണ്ടും മുഖം വീർപ്പിച്ച് ഇരുന്നു...

അരമണിക്കൂർ നേരത്തെ മൗനത്തിനു ശേഷം ഡോർ ബെൽ മുഴങ്ങിയപ്പോൾ യാമി എഴുന്നേറ്റു ചെന്ന് ചിരിയോടെ വാതിൽ തുറന്നു..

"എവിടെ ആൾ?"
ആദിൽ തിരക്കി.....

"ഉള്ളിലുണ്ട് വാ.. "
യാമി അവനെ അകത്തേക്ക് ക്ഷണിച്ചു..

സെറ്റിയിൽ അവൾക്ക് അരികിലെത്തിയതും അന്നയെ എടുത്ത് ആദി മടിയിൽ ഇരുത്തി...

"ദാ.. ഇങ്ങോട്ട് നോക്കിയേ ആദി അങ്കിളിന്റെ കാന്താരി..."

അവൻ പയ്യനെ അന്നയുടെ താടിക്ക് പിടിച്ചു മുഖം അവനു നേരെ തിരിച്ചു...

അവൻറെ കൈ തട്ടി മാറ്റി വീണ്ടും അവൾ കൈകൾ പിണച്ചു കെട്ടി മുഖം തിരിച്ചു വച്ചു...

"ശരി ഇന്ന് വൈകിട്ട് എന്തായാലും എൻറെ അന്ന മോൾക്ക് ഒപ്പം സിമ്മിങ്ന് വന്നിട്ടുള്ളൂ ബാക്കി കാര്യം..."

"പ്രോമിസ്.."
അന്ന മോൾ കൈനീട്ടി ഒപ്പം തിരക്കി

"പ്രോമിസ് "
കൈയിൽ കൈ ചേർത്ത് ആദി അവൾക്ക് വാക്കുകൊടുത്തു

"യാമി വിശക്കുന്നു.. എനിക്കും ആദിയ്ക്കും.."
കാര്യം നടന്നു കഴിഞ്ഞപ്പോൾ പിന്നെ അത് ആയി അവളുടെ അടുത്ത പ്രശ്നം..
ആദി യാമിയെ ഒന്ന് നോക്കി..

ആദിയുടെയും അന്നയുടെയും അടുപ്പം നോക്കിക്കണ്ടിരുന്ന യാമി അവളുടെ പറച്ചിൽ കേട്ട് പതിയെ എഴുന്നേറ്റു...

"ഞാൻ എടുക്കാം നിങ്ങൾ ഇരിക്ക്.."

"ഹേയ്.. വേണ്ടടോ.... ഉച്ചഭക്ഷണം കഴിപ്പ്‌ ഒക്കെ കണക്ക് ആണ്.. അതൊക്കെ തോന്നിയാൽ ആയി..."

"വല്യ മോട്ടിവേഷൻ സ്പീക്കറാണ്...
സമയത്ത് ഭക്ഷണം കഴിക്കുന്നതിന്റെ ആവശ്യകത പോലും അറിയില്ല...
എന്തായാലും ഉള്ളത് നമുക്ക് മൂന്നാൾക്കും ഷെയർ ചെയ്യാം... എന്തെ ഫ്രണ്ട്സ്.."

"മതി യാമി"
കുടു കുടെ ചിരിക്ക് ഒപ്പം അന്ന മോൾ പറഞ്ഞു

ഭക്ഷണം രണ്ടാൾക്കും വിളമ്പുമ്പോൾ യാമിയുടെ മുഖത്തെ തെളിച്ചം മങ്ങിയത് ആദി ശ്രദ്ധിച്ചു...
എങ്കിലും അന്ന മോളുടെ കുസൃതിയും... ആദിയുടെ വളിപ്പും ഒക്കെ കേട്ട് അവൾ അവർക്കൊപ്പം സന്തോഷിക്കാൻ ശ്രമിച്ചു..

"ഉള്ളിൽ കഴിക്കാം എന്ന് പറയുമ്പോഴും നിൻറെ ഫുഡ് ഞങ്ങൾക്ക് കൂടി ഷെയർ ചെയ്തതിലെ കുശുമ്പല്ലെടീ നിനക്ക്...."
ഭക്ഷണശേഷം ആദിയും യാമിയും ബാൽക്കണിയിൽ നിന്ന് സംസാരിക്കുകയാണ്...
അന്ന മോൾ ഉള്ളിലിരുന്ന് ഫോണിൽ കളിയും....

"അതേല്ലോ... നിങ്ങൾ എന്റെ ഭക്ഷണം കഴിച്ചതിൽ എനിക്ക് നല്ല സങ്കടം ഉണ്ട്.."

"ഒരു ഉപദേശം തരട്ടെ.."
പാരപ്പറ്റിൽ താങ്ങി നിന്ന കയ്യെടുത്ത് മാറോട് വെച്ച് ആദി യാമിക്ക് എതിരെ തിരിഞ്ഞു നിന്നു...

"വേണ്ട ഉപദേശവും വേണ്ട... രണ്ട് അർത്ഥമുള്ള അഡ്വൈസും വേണ്ട..."

"ഹ... അങ്ങനെ പറയല്ലേ ദിവസം രണ്ടാളെയെങ്കിലും ഉപദേശിച്ചില്ലെങ്കിൽ എനിക്ക് ബോർ ആണ്....
നിനക്ക് കേൾക്കണ്ടങ്കിൽ ചെവി മുടിക്കോ.."

"ഭക്ഷണം കഴിച്ചപ്പോൾ ഓർത്തത് പ്രിയപ്പെട്ടവരെ ആരെയോ ആണല്ലേ.. ഒഒന്നുകിൽ നീ അവരെ ഒരുപാട് മിസ്സ് ചെയ്യുന്നു...

അല്ലെങ്കിൽ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത എന്തോ ഒന്ന്..
സിമ്പിളായി പറഞ്ഞാൽ കിട്ടാതിരുന്ന എന്തോ ഒന്ന് ഇന്ന് നിൻറെ മനസ്സിന് കിട്ടി...
ഇതിൽ രണ്ടിൽ ഏതാ.. അല്ല ഏതായാലും പറയണ്ട...
പക്ഷേ ഒന്നു മനസ്സിൽ വെച്ചോ...
രണ്ടാണെങ്കിലും ഇപ്പോൾ അതിന് സ്ഥാനമില്ല...
ഈ നിമിഷത്തെ സന്തോഷം അത് ഇൗ നിമിഷം തന്നെ അനുഭവിക്കണം..
പിന്നീട് അത് കിട്ടില്ല...
കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓർമ്മകൾ മാത്രം ആകുകയുള്ളൂ... വേണമെന്ന് വെച്ചാൽ പോലും തിരികെ കിട്ടാത്ത ഓർമ്മകൾ...
ആ സമയത്ത് ഓരോ കൊനഷ്ടുകൾ ആലോചിച്ച് മനസ്സ് വിഷമിപ്പിക്കരുത്..."

പോക്കറ്റിലിരുന്ന ഫോൺ ബെല്ലടിച്ചതും... സംസാരിച്ചുകൊണ്ടിരുന്നത് പകുതിക്ക് നിർത്തി അവളോട് പറഞ്ഞ ശേഷം ആദി ഉള്ളിലേക്ക് നടന്നു...

ആദി പറഞ്ഞ വാക്കുകളിൽ ഉടക്കി പോയിരുന്നു യാമിയുടെ മനസ്സ്..
മനസ്സിലേക്ക്  ഡാഡിയും മമ്മയും ആണ് പെട്ടെന്ന് കടന്നു വന്നത്..
ഡാഡിക്കായി കാത്തിരുന്ന് ഭക്ഷണം വിളമ്പുന്ന മമ്മയും..
മമ്മയ്ക്ക്‌ ഒപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കുന്ന ഡാഡിയും ഓർമകളിൽ എവിടെയും ഇല്ല...

"ഡോ ഞാൻ ഇറങ്ങുവാ...
ഒരു ഫ്രണ്ട് വന്നിട്ടുണ്ട് കാണണം... ബാക്കി ഉപദേശം വന്നിട്ട്..."
ആദി ചിരിയോടെ പറഞ്ഞതിന് കൈകൂപ്പി അവളൊന്നു തൊഴുതു കാട്ടി..

"അന്ന് മോളുടെ കാര്യം മറക്കണ്ട..."

"ഇല്ല..
പിന്നെ.. വലിയ തെറ്റ് പറയാൻ ഇല്ലേലും ഭക്ഷണം ഒന്നു കൂടി ശരിയാക്കാം കേട്ടോ..
എന്നാലും ഒരു നേരത്തെ ആഹാരം തന്നതിന്..
അവൻ കൈ മുഖത്തേക്ക് അടുപ്പിച്ചു വീശി നന്ദി എന്ന് കാട്ടി തിരിഞ്ഞു നടന്നു...

"ആദി..."
യാമി വിളിച്ചത് കേട്ടവൻ തിരിഞ്ഞു നോക്കി..

"താങ്ക്സ്.."
മറുപടി ഒരു ചിരി മാത്രമായിരുന്നു..
അന്ന മോളുടെ കവിളിലായി ഒരു ഉമ്മയും കൊടുത്തവൻ പുറത്തേക്കിറങ്ങി വാതിലടച്ചു..

ചുണ്ടിൽ വിടർന്ന ചിരികൊപ്പം യാമി വീണ്ടും പുറത്തേക്ക് കണ്ണുകൾ പായിച്ചു...
തെളിഞ്ഞ മനസ്സോടെ...

Next Part Here...

ശ്രുതി❤️

നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമൻറ് ചെയ്യൂ....


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top