ജോലി കഴിഞ്ഞു വന്നതിന്റെ ക്ഷീണവും ടെൻഷനും ഒക്കെ കാരണം ആകെ ദേഷ്യം...

Valappottukal
ജോലി  കഴിഞ്ഞു  വന്നതിന്റെ  ക്ഷീണവും  ടെൻഷനും  ഒക്കെ  കാരണം  ആകെ  ദേഷ്യം...

രചന: Rosily  joseph

ജോലി  കഴിഞ്ഞു  വന്നതിന്റെ  ക്ഷീണവും  ടെൻഷനും  ഒക്കെ  കാരണം  ആകെ  ദേഷ്യം  പിടിച്ചു  ഇരിക്കുകയായിരുന്നു  ജയേഷ്. അപ്പോഴാണ്  രശ്മി  അടുത്തേയ്ക്ക്  വന്നത്. അവൾ   അയാൾക്ക്  ചായ  കൊടുക്കുന്നതിനിടയിൽ   രാവിലെ   മുതൽ  നടന്ന  ഓരോ   സംഭവങ്ങൾ  വിവരിച്ചു  കൊണ്ടിരുന്നു

ഏട്ടൻ   എന്താ   ഒന്നും  മിണ്ടാത്തെ.
അത്രയും   പറഞ്ഞിട്ടും  ഒരു  കൂസലും  ഇല്ലാതിരുന്ന   അയാളോട്  അവൾ   ചോദിച്ചു

ഒന്നൂല്ല  രശ്മി  ഈ  ജോലി  അങ്ങ്   വേണ്ടന്ന്  വെച്ചാലോ  എന്ന്  ആലോചിക്കുവാ

അതെന്താ  ഇപ്പൊ  അങ്ങനെ  തോന്നാൻ...?

ആ  മാനേജരുടെ  ചീത്ത  വിളി  കേൾക്കാൻ   വയ്യ  ഒരു  കാര്യവും  ഇല്ലാതെ  അല്ലെ..

അതൊന്നും  സാരല്ല  ഏട്ടാ  ഈ  ജോലി പോയാൽ  പിന്നെ  നമ്മളെന്തോ  ചെയ്യും..?

ആ   അതോർത്തിട്ടാ  സഹിക്കണേ..

ദേ   നല്ല  മീൻകറിയും  പുളി അച്ചാറും  ഒക്കെ  ഉണ്ടാക്കി   വെച്ചിട്ടുണ്ട്  ഏട്ടനു  ഇഷ്ടമല്ലേ  അത്  വന്നു  കഴിക്ക്. വെറുതെ   ഓരോന്ന്  ഇരുന്നു   ആലോചിച്ചാൽ  തലവേദന  എടുക്കും

എനിക്ക്  വേണ്ട  രശ്മി  നീ  പോയി  കഴിച്ചോ..

നിങ്ങളിങ്ങനെ  ഒന്നും  കഴിക്കാതെ  മൂലയ്ക്കിരിക്കുമ്പോ  ഞാനെങ്ങനെ  കഴിക്കാനാ..

എന്റെ  രശ്മി  പ്ലീസ്..   നീയൊന്ന്  പോ..

വീട്ടിൽ   വന്നാലും  മനസമാധാനം  തരില്ലെന്ന്  വെച്ചാൽ  എന്താ  ചെയ്ക 

ജയേഷിന്റെ  വർത്തമാനം  കേട്ട്   അവൾ  തളർന്നു  പോയി. ഒന്നും  മിണ്ടാതെ  അവൾ  കട്ടിലിൽ  ഒരു  വശം  ചെരിഞ്ഞു   കിടന്നു

പാവം  അങ്ങനെ  ഒന്നും  പറയണ്ടായിരുന്നു. അയാൾക്ക്  അവളോട്  സഹതാപം  തോന്നി.

നീ  ഒന്നും  കഴിക്കുന്നില്ലേ...

എനിക്കൊന്നും  വേണ്ട...

തോളിൽ  വെച്ച   കൈകൾ  തട്ടി  മാറ്റികൊണ്ടവൾ  പറഞ്ഞു 

അപ്പഴേക്കും  പിണങ്ങിയോ.. ഞാൻ  വെറുതെ  പറഞ്ഞതല്ലേ...   സോറി... ഒരായിരം   വട്ടം  സോറി..
പിന്നേ... എനിക്ക്  നല്ല  വിശപ്പുണ്ട്  വന്നെന്തെങ്കിലും  എടുത്തു  തന്നേ..

അവൾ  മൈന്റ്  ചെയ്യാതെ  അൽപ്പം   ഗൗരവത്തിൽ   തന്നെ  കിടന്നു

വേണെങ്കിൽ  പോയി  എടുത്തു  കഴിക്ക്.. അവൾ  മനസ്സിൽ  പറഞ്ഞു

ദേ  ഞാൻ  സോറി  പറഞ്ഞാൽ  തീരണം  കേട്ടോ  പിണക്കം. ഇല്ലെങ്കിൽ   ഉണ്ടല്ലോ...

അവൾ  ചിരിച്ചു  കൊണ്ട്  അയാളുടെ  മുഖത്തേയ്ക്ക്  നോക്കി

*****

ജയ് മോനേ...

അടുക്കളയിൽ  നിന്നുള്ള  അമ്മയുടെ  നീട്ടിയുള്ള   വിളി  കേട്ടാണ്  ജയേഷ്   ഉറക്കമുണർന്നത്

അയാൾ  ഊർന്നുപോയ  മുണ്ട്  മടക്കി  കുത്തി  ബാത്‌റൂമിലേയ്ക്ക്  നടന്നു. പല്ല്  തേപ്പും  കുളിയും   കഴിഞ്ഞു  നേരെ  താഴേയ്ക്ക്  വന്നു

രശ്മി ,  ചായ..

അവളിവിടെ  ഇല്ല.

എവിടെ  പോയി..?

അമ്മ  വെച്ചു   നീട്ടിയ  ചായ  വാങ്ങി  കുടിക്കുന്നതിനിടയിൽ   അവൻ പത്രം കൈകളിൽ  എടുത്തു

അതവിടെ  വയ്ക്ക്  വന്നിട്ട്  വായിക്കാം  ഇപ്പൊ  നീ  ഒരിടം   വരെ  അത്യാവശ്യം   ആയി  പോകണം

എന്താ  അമ്മേ  കാര്യം  പറ   അവളെന്തിയെ..?

അവള്  രാവിലെ  അമ്പലത്തിൽ  പോയതാ  മടങ്ങി  വരുന്ന  വഴി  തലചുറ്റി  വീണു  ഹോസ്പിറ്റലിൽ  ആണ്.

തലചുറ്റി  വീണെന്നോ..?

ആ  ഇപ്പൊ  അവളുടെ  ഫോണിൽ  നിന്നാരോ വിളിച്ചു  പറഞ്ഞതാ

കേട്ട  പാതി  കേള്ക്കാത്ത   പാതി  കിട്ടിയ  ഷർട്ടും  എടുത്തിട്ടു  ഒറ്റയോട്ടം  ആയിരുന്നു

******

ആരാ  ജയേഷ്...

ഞാനാ  സിസ്റ്റർ

ഉം  ദാ  അങ്ങോട്ട്‌  ചെന്നോളുട്ടൊ.

നഴ്സ്  ചൂണ്ടി  കാട്ടിയ  മുറിയിലെയ്ക്ക്  അയാൾ  ചുവടുകൾ  വെച്ചു. കണ്ണുകൾ  തുറന്നു  തന്നെ  നോക്കി  പുഞ്ചിരിക്കുന്ന   അവളെ  നോക്കിയപ്പോൾ   അയാളുടെ  കണ്ണുകൾ  നിറഞ്ഞു

എന്തിനാ  ഓടി  കിതച്ചു  വന്നേ  ജോലിക്ക്  പോകാൻ  ഉള്ളതല്ലേ  ഞാൻ  കാരണം  ആ  മാനേജരുടെ  ചീത്ത  ഇന്നും  കേൾക്കണ്ടേ..

അതൊന്നും  സാരല്ല   നീ  വയ്യാതെ   കിടക്കുമ്പോൾ ....

അയ്യേ  ഇതെന്താ  കൊച്ചു  കുട്ടികളെ  പോലെ  കരയുന്നെ. ദേ  ആരെങ്കിലും  കാണും  കേട്ടോ..

അവൾ   അയാളുടെ  കണ്ണുകൾ  തുടച്ചു  എന്നിട്ട്   ബെഡിൽ  നിന്ന്  എഴുന്നേറ്റു   സാരി  നന്നായി  ചുറ്റി 

വാ  പോകാം  ഇവിടെ  നിന്നാൽ  അത്  നോക്കണം  ഇത്  നോക്കണം  എന്ന്  പറഞ്ഞു  ഒരുപാട്  ചെക്കപ്പിന്  കുറിച്ച് തരും  സമയോം  കുറേ  പോകും

ആഹാ  ആള്  റെഡി  ആയല്ലോ..

റൂമിലെയ്ക്ക്  കയറി  വന്ന  നഴ്സ്  രശ്മിയുടെ  പൾസ്  പരിശോദിച്ചു

സിസ്റ്റർ  എന്തെങ്കിലും..

ജയേഷ്  പേടിയോടെ  സിസ്റ്ററുടെ   മുഖത്തേയ്ക്ക്  നോക്കി

ഏയ്  പേടിക്കുവോന്നും  വേണ്ട.. വഴിയിൽ   ഏതോ  ഒരു   ആക്സിടന്റ്  കണ്ട  ഷോക്ക്  ആണ്. അതും  പറഞ്ഞു  നഴ്സ്   രശ്മിക്ക്  നേരെ  തിരിഞ്ഞു

 ഇനി  ഇങ്ങനെ  ഓരോന്ന്  കണ്ട്  തലചുറ്റി  വീഴാൻ  ഒന്നും  പോയേക്കരുത്  കേട്ടോ.  വയറ്റിൽ  ഇപ്പൊ  ഒരു  കുഞ്ഞും  കൂടി  ഉണ്ടെന്ന്   ഓർത്തോളണം

ഒന്നും  മനസ്സിലാകാതെ   വായും  തുറന്നു  നിന്ന  ജയേഷ്നെ  നോക്കി  അവൾ  പുഞ്ചിരിച്ചു

സോറി  ഏട്ടാ  ഒരു  സർപ്രൈസ്  തരാന്ന്  വെച്ചായിരുന്നു.  ഇങ്ങനെ  ഒക്കെ  സംഭവിക്കും  എന്ന്  വിചാരിച്ചില്ല

എന്റെ   രശ്മി  എന്നാലും ...

അവൻ  സന്തോഷവും  ഞെട്ടലും  കൊണ്ട്  അവളെ  കെട്ടിപിടിച്ചു 

അയ്യോ  വിടെട്ടാ  എനിക്ക്  ശ്വാസം  മുട്ടുന്നു 

ആ  മുട്ടട്ടേ..  എന്നെ  ഇത്രയും  നേരം  നീ  ടെൻഷൻ  അടിപ്പിച്ചതല്ലേ..

അവൾ  ചിരിച്ചു  കൊണ്ട്  അവന്റെ  നെഞ്ചിലെയ്ക്ക്  ചേർന്നു

വർഷങ്ങൾ   കഴിഞ്ഞു

ഒരുദിവസം

മോളെ  മീനൂ  മീനൂട്ടി..

ചോറും  പാത്രവും  കയ്യിൽ  പിടിച്ചു രശ്മി   മുറ്റത്തെയ്ക്ക്  വന്നു

ഇതെവിടെ  പോയി  ഇത്രയും  നേരം ഇവിടെ  കളിക്കുന്നുണ്ടായിരുന്നല്ലോ..
മീനൂട്ടി...
മോളെ..
ജയേട്ടാ...
ജയേട്ടാ  ഓടി വന്നേ  മോളെ  കാണുന്നില്ല

അവൾ  എവിടെ  പോകാനാ  ഇവിടെ  എവിടെ  എങ്കിലും  കാണും

അപ്പോഴാണ്  ടീവിയിൽ  വാർത്ത  കണ്ടത്. എവിടെയോ  ഒരു  കുട്ടി  മിസ്സായ  വാർത്ത  ആയിരുന്നു

ജയേട്ടാ  എന്റെ  മോള്..
അവൾ  കരഞ്ഞു  തളർന്നു പടിയിൽ  ഇരുന്നു.

അമ്മേ...

ചിരിച്ചും  കൊണ്ട്  തോളിൽ  കെട്ടിപിടിച്ച  മോളെ  കണ്ട്  രശ്മിക്ക്  കലി  വന്നു 

മനുഷ്യനെ  പേടിപ്പിക്കാൻ  എവിടെ  ആയിരുന്നടീ...

ഞാൻ  അച്ഛ  പറഞ്ഞിട്ട്  അമ്മയെ  പേടിപ്പിക്കാൻ  ഒളിച്ചിരുന്നതാ...

നിന്റെ  ഒളിച്ചു കളി . മനുഷ്യന്റെ  ജീവൻ  പോയി 

അച്ഛനും  കണക്കാ  മോളും  കണക്കാ... ചുമ്മാതല്ല  ആ  മാനേജര്  ചീത്ത  വിളിക്കുന്നത്

അടുക്കളയിൽ  വീഴുന്ന  പാത്രങ്ങൾടെ  ഒച്ച  കേട്ട്  അയാൾ  മകളെ  ചേർത്ത്  പിടിച്ചു  പറഞ്ഞു

അച്ഛന്റെ  കാര്യം  പോക്കാ  മോളേ....

               
രചന: Rosily  joseph

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top