ദേവ നന്ദനം 🌹
➖➖➖➖➖
Part-9
________
"ഇവളിതുവരെ കുളിച്ച് കഴിഞ്ഞില്ലേ ,ഡി നന്ദൂ.."
"അവൾ വന്നോളും അംബികെ, കോളേജ് വിട്ട് വന്നതല്ലേ ഉള്ളൂ, വല്ലതും പഠിക്കാനോ മറ്റോ ഉണ്ടാകും."
"അതൊന്നും അല്ല ഇന്ദിരേ, അവൾ ബാത് റൂമിൽ കയറി കഴിഞ്ഞാൽ പിന്നെ അവിടെ കിടന്നു ഉറങ്ങുകയാണോ എന്നു വരെ സംശയം തോന്നും, അര മണിക്കൂറെങ്കിലും കഴിയാതെ പുറത്തു വരില്ല പെണ്ണ്."
"അത് വല്യമ്മ പറഞ്ഞത് ശരിയാ" ശില്പയയും നന്ദുവിനെതിരെ ഒരു ഗോൾ പാസ്സ് ചെയ്‌തു.
"ദേ ചിപ്പി മിണ്ടാതിരുന്നോ, നന്ദു വരുന്നുണ്ട്, ഇവരൊക്കെ ഇപ്പോൾ പോകും ,പിന്നെ നിന്റെ കാര്യം പോക്കാണ്" നവനീത് ശിൽപയോട് പതുക്കെ പറഞ്ഞു.
"മോള് വാ, ഞങ്ങളൊക്കെ ചായ കുടിക്കാൻ തുടങ്ങി, ഇവിടെ വന്നിരിക്ക്."
"ആന്റി കുടിക്ക്, ഞാൻ ഇരുന്നോളാം.." നന്ദു വിനയത്തോടെ പറഞ്ഞു.
പിന്നെ ശിൽപയുടെ അടുത്ത് ഒരു കസേര ഇട്ട് അതിൽ ഇരുന്നു.
"മോൾ എന്താ നോക്കിയിരിക്കുന്നെ, ഒന്നും കഴിക്കുന്നില്ലേ?"
"ആന്റി അവൾ ചായ കുടിക്കാറില്ല, തമ്പുരാട്ടിക്ക് സ്‌പെഷ്യൽ ആയി ബൂസ്റ്റ് അല്ലെങ്കിൽ കോഫി ഇത് തന്നെ വേണം" അത് പറഞ്ഞു നവനീത് നന്ദുവിനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.
നന്ദു നവനീതിനെ തന്നെ തുറിച്ചു നോക്കി, പല്ല് കടിച്ചു പിടിച്ചു.
"തീർന്നെടാ നീ തീർന്ന് " മാധവൻ നന്ദുവിന്റെ മുഖത്തു നോക്കി നവനീതിനോട് പറഞ്ഞു..
മാധവൻ പറഞ്ഞത് കുറച്ച് ഉറക്കെ ആയത് കൊണ്ട് അത് അവിടെ ഒരു കൂട്ടച്ചിരി ഉയർത്തി.
"അപ്പോ ഇതൊരൊന്നൊന്നര ആറ്റം ബോംബ് ആണ് അല്ലെ," ദേവൻ നന്ദുവിന്റെ മുഖത്തു നോക്കി മനസിൽ പറഞ്ഞു.
നന്ദുവിനാണെങ്കിൽ ദേവന്റെ മുഖത്തേക് നോക്കാൻ തന്നെ മടിയായിരുന്നു. എന്നാലും പതുക്കെ ഒളി കണ്ണിട്ട് നോക്കി,അപ്പോഴുണ്ട് തന്നെ നോക്കി 'പോടീ' എന്നു ചുണ്ടു കൊണ്ട് ആക്ഷൻ കാണിക്കുന്നു.
അത് കണ്ടതും അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. "ഇപ്പോ കാണിച്ചു തരാട്ടോ" എന്ന് അവൾ മനസിൽ പറഞ്ഞു.
"അച്ഛേ...അച്ച ഇന്ന് ടൗണിൽ പോകുന്നുണ്ടോ?"
"എന്താ കാര്യം? ചിലപ്പോ പോകും."
"അത് അച്ഛേ, അച്ഛ പോകുമ്പോൾ എന്റെ ബാഗ് കൂടി കൊണ്ട് പോകുമോ, അതിന്റെ സിബ്ബ് പൊട്ടി സിബ്ബ്."
അത് കേട്ടതും, ചായ കുടിച്ചോണ്ടിരുന്ന ദേവൻ പെട്ടെന്ന് ഞെട്ടി, ചായ കുറച്ച് അവന്റെ പാന്റിൽ മറിഞ്ഞു.
"അയ്യോ എന്ത് പറ്റി ദേവൻ മോനെ, ചായക്ക് ചൂട് കൂടുതലായിരുന്നോ?"
"ഹേയ് ഒന്നുമില്ല ആന്റി, പെട്ടെന്ന് ചുമ വന്നതാ, നോ പ്രോബ്ലെം"
അത് കണ്ട് നന്ദു കൈ വായക്ക് അമർത്തിപിടിച്ചു ചിരിക്കാൻ കഷ്ടപ്പെട്ടു.
"ചിരിക്കെടീ കാന്താരീ, ഈ ചിരിക്ക് നിനക്ക് ഞാൻ ഇതിന്റെ ഡബ്ബിൾ ഡോസ് തരുന്നുണ്ട് " ദേവൻ നന്ദുവിനെ തന്നെ നോക്കി മനസിൽ പറഞ്ഞു.
"എന്നാൽ ശരി മാധവാ, ഞങ്ങൾ ഇറങ്ങുവാ..ഇടക്കിടെ കാണാം.നിങ്ങളും അങ്ങോട്ട് ഇറങ്ങ്. ഞങ്ങൾ ഇനി നാട്ടിൽ തന്നെ കാണും, ഞാൻ ബിസിനസൊക്കെ മക്കളെ ഏൽപ്പിച്ചു നാട്ടിൽ തന്നെ സ്വസ്ഥാവാൻ തീരുമാനിച്ചു."
"അപ്പോൾ, ഇനി നീ ഇവിടെ തന്നെ കാണുമല്ലെടാ വിശ്വാ...അതാ നല്ലത്, എത്ര നാളെന്ന് വെച്ചാ അന്യ നാട്ടിൽ പോയി കഷ്ടപ്പെടുന്നെ ."
"അതേ,ആ കാര്യത്തിൽ നീ എന്തായാലും ഭാഗ്യവാൻ തന്നെയല്ലേ, ആ സമയത്തു നിനക്ക് ബാങ്കിൽ കിട്ടിയത് കൊണ്ട് ഇപ്പോൾ നീ ഒരു ബാങ്ക് മാനേജർ ആയി റിറ്റെർഡ് ആവാൻ പോവുകയല്ലേ.."
"അതേ, നിന്നെ ആരും നിർബന്ധിച്ചു ദുബായിൽ അയച്ചതല്ലല്ലോ, ഗൾഫ്, ബിസിനസ് ഇതൊക്കെ പണ്ടേ നിന്റെ മോഹമായിരുന്നില്ലേ, അതു പോലെ തന്നെ നീ ഒരു നല്ല ബിസിനസ് മാൻ ആവുകയും ചെയ്തല്ലോ.."
"അപ്പൊൾ ദേവൻ മോൻ തിരിച്ചു പോകുവോ വേഗം?'
'ഇല്ല ആന്റി, ഞാൻ ഇവിടെ കൊച്ചിയിലും എന്റെ ബിസിനസിന്റെ ഒരു ബ്രാഞ്ച് തുടങ്ങുന്നുണ്ട്..ഇനി അതിന്റെ കാര്യങ്ങളായി കുറച്ച് നാൾ ഇവിടെ ഉണ്ടാകും."
"അത് നല്ലതാ മോനെ, കൊച്ചിയിലാണെങ്കിൽ ഇവിടുന്ന് ഇടക്കിടെ പോയാൽ മതിയല്ലോ..വിശ്വനും ഇന്ദിരക്കും നാട്ടിൽ കൂട്ടാവുകയും ചെയ്യും."
"എന്നാൽ ശരി മാധവാ, ഞങ്ങൾ ഇറങ്ങുവാ.., സൗകര്യം പോലെ എല്ലാരും അങ്ങോട്ടിറങ്ങ്."
കാറിൽ കയറുമ്പോൾ ദേവൻ തിരിഞ്ഞ് മെല്ലെ നന്ദുവിനെ നോക്കി, അവൾ നാക്ക് പുറത്തിട്ട് അവനോട് ഗോഷ്ടി കാണിച്ചു.
ചിരിച്ചു കൊണ്ട് എല്ലാവരും അവരെ യാത്രയാക്കി.
രാത്രി പഠിക്കാൻ ഇരുന്നിട്ടും നന്ദുവിന് ഒരു സമാധാനം കിട്ടിയില്ല.
"ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരാളുടെ മുന്നിൽ ചമ്മി നിൽക്കേണ്ടി വന്നത്, മനസമാധാനം പോയി കിട്ടി, ഇനി ഇപ്പോ എന്താ ചെയ്യുക" നന്ദു ഇങ്ങനെ ഓരോന്ന് ആലോചിച്ചു തെക്ക് വടക്ക് നടക്കാൻ തുടങ്ങി.
"എന്തായാലും നടന്നത് നിധിയെ വിളിച്ചു പറയാം,അവളൊട് സംസാരിച്ചാൽ കുറച്ച് കളിയാക്കൽ സഹിക്കേണ്ടി വരുമെങ്കിലും മൈൻഡ് റിലാക്സ് ആവും." നന്ദു വേഗം ഫോണെടുത്ത് നമ്പർ ഡയൽ ചെയ്തു,'നിധി ബാംഗ്ലൂർ'.
"എന്താ ദേവ്, നീ ബാൽക്കണിയിൽ നിന്ന് മഴയുടെ സൗന്ദര്യം ആസ്വദിക്കുവാണോ"
"ടാ, സുധീ നമ്മൾ വിചാരിക്കുന്നത് ദുബായിൽ ജനിച്ചു വളർന്ന പെണ്കുട്ടികളെക്കാളും അച്ചടക്കവും, ശാന്ത സ്വഭാവവും ഒക്കെ നാട്ടിൽ ഉള്ള പെണ്കുട്ടികൾക്കാണ് എന്നല്ലേ, എന്നാൽ അത് വെറും തെറ്റായ ധാരണയാടാ ദുബായിലുള്ള പെണ്കുട്ടികൾ പൊട്ടാസ് ആണെങ്കിൽ, ഇവിടെ ഉള്ളത് ഒക്കെ മാലപ്പടക്കം ആണെടാ.."
"അപ്പൊ നീ ഈ മഴയും നോക്കി ഇവിടെ നിന്ന് ഇത്രയും നേരം ആരാ മാലപ്പടക്കം, ആരാ പൊട്ടാസ് എന്നൊക്കെ കണക്കെടുക്കയായിരുന്നോ, ബെസ്റ്റ്.. ..സത്യത്തിൽ നിന്റെ പ്രശ്നം എന്താ ദേവ്? നിന്റെ തലയിൽ ആരാ പൊട്ടാസ് പൊട്ടിച്ചത്.?"
"പൊട്ടാസ് പൊട്ടിച്ചത് നിന്റെ $$#$# എന്നെ കൊണ്ട് കൂടുതൽ പറയിപ്പിച്ചാൽ ഇവിടുന്ന് തള്ളി ഞാൻ താഴെ ഇടും മാക്രി.."
"ആഹാ....ലീവിന് എന്റെ നാട്ടിൽ കൂടി പോവാൻ വിടാതെ, നിന്റെ നാട് ,തറവാട്, കുളം, ചക്ക, മാങ്ങ എന്നൊക്കെ പറഞ്ഞ് ഇവിടേക്ക് കൊണ്ട് വന്നിട്ട് ഇപ്പോൾ തള്ളി താഴെ ഇടുമെന്നോ..."
"നീ സെന്റി അടിച്ചു വധിക്കെല്ലെടാ സുധീ...ഞാൻ എന്റെ വിഷമം കൊണ്ട് ദേഷ്യപ്പെട്ടതല്ലേ.."
"ഉം..തൽക്കാലം നീ പറഞ്ഞത് കൊണ്ട് ഞാൻ ക്ഷമിച്ചു. നീ പറ എന്താ നിന്റെ വിഷമം"
"അത് ...എന്റെ ഈ അവസ്ഥക്ക് കാരണമവളാ.""
"തവളയോ? "
"ഡാ... ദേവൻ സുധിയെ ദേഷ്യത്തോടെ നോക്കി."
"ഇല്ല മിണ്ടുന്നില്ല, നീ പറഞ്ഞോളൂ"സുധി രണ്ട് കൈയും കെട്ടി നിന്നു.
"ഞാൻ അവളുടെ കാര്യമാ പറഞ്ഞത്, മാധവൻ അങ്കിളിന്റെ മകൾ ആ കാന്താരിയുടെ", ദേവൻ നന്ദുവിന്റെ റൂമിൽ നടന്നത് മുഴുവനും സുധിയോട് പറഞ്ഞു.
"അമ്പടാ കള്ളാ സണ്ണികുട്ടാ, അപ്പോ ഇത്രയൊക്കെ കാര്യങ്ങൾ മുകളിൽ നടന്നിട്ടും ഒന്നും മിണ്ടാതെ പാവത്തിനെ പോലെ ഇരിക്കുകയായിരുന്നു രണ്ട് പേരും അല്ലെ...സത്യം പറ മോനെ ദേവ്, നീ പെട്ടെന്നുള്ള ആക്രാന്തത്തിൽ ആ കുട്ടിയെ വല്ലതും ചെയ്തുവോ, അതാണോ നിന്റെ ഈ മഴ നോക്കി നിൽപ്പിന്റെ കാരണം.?"
"ഡാ... നേരത്തെ ഞാൻ വെറുതെ പറഞ്ഞതാണെങ്കിലും, നിന്റെ സംസാരം കേട്ടിട്ട് ശരിക്കും നിന്നെ എടുത്ത് ഞാൻ താഴെ ഇടാൻ ചാൻസ് ഉണ്ട്..'
അത് കേട്ടതും സുധി ഒരു സേഫ്റ്റിക്ക് വേണ്ടി ദേവന്റെ അടുത്തു നിന്നും രണ്ടടി പിറകിലോട്ട് മാറി നിന്നു.പിന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി.
"എന്താടാ മാക്രി ഇങ്ങനെ ചിരിക്കുന്നെ?"
"അല്ല, അപ്പോൾ ഇപ്പോഴാണ് എനിക്ക് നിന്റെ പാന്റിൽ കുടിച്ചു കൊണ്ടിരുന്ന ചായ മറിഞ്ഞതിന്റെ കാരണം മനസിലായത്..അവൾ ആള് പുലിയാണ് കേട്ടാ..'സിബ്ബ് സിബ്ബ്'.."
ദേവന്റെ രൂക്ഷമായ നോട്ടം കണ്ടപ്പോഴാ സംഗതി പന്തിയല്ലെന്ന് സുധിക്ക് മനസിലായത്, അവൻ വേഗം വായ കൈ കൊണ്ട് പൊത്തിപ്പിടിച്ചു ഡീസന്റ് ആയി നിന്നു.
"നീ കണ്ടോടാ സുധീ , എന്റെ ദേഹത്ത് ചായ മറിഞ്ഞപ്പോൾ ആ കാന്താരി ചിരിച്ച ചിരിക്ക് ഞാൻ ഉഗ്രൻ പണി കൊടുക്കുണ്ട്...." അതും പറഞ്ഞു ദേവൻ അവിടുന്ന് പോയി..
"എന്താവുമോ എന്തോ, സിബ്ബ് ഇടാത്തത്തിന്റെ പേരിൽ ഇവിടെ രണ്ട് കുടുംബങ്ങളും തമ്മിൽ മഹാഭാരത യുദ്ധം നടക്കാതിരുന്നാൽ മതിയായിരുന്നു." സുധിയും ദേവന് പിന്നാലെ അകത്തേക്ക് പോയി.
_ _ _ _ _ __ _ _
"ഇപ്പോഴാ ഒന്നു സ്വസ്ഥമായത് എന്റെ ചിപ്പീ....എക്സാം തീർന്നല്ലോ.." ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിന്നിടയിൽ നന്ദു ചിപ്പിയോട് പറഞ്ഞു.
"നിനക്ക് സ്വസ്ഥമായി, എനിക്ക് നാളെ മുതൽ സമാധാനം പോയി തുടങ്ങി, ഞങ്ങളുടെ എക്സാം നാളെ മുതൽ തുടങ്ങുകയല്ലേ.."
"അതിന് നിനക്ക് ടെൻഷൻ ആവേണ്ട കാര്യം ഇല്ലല്ലോ, നിങ്ങളുടെ സ്റ്റഡി ലീവിനും, നീയും നിന്റെ ഫ്രണ്ട്സും കോളേജ് ലൈബ്രറിയിൽ ഇരുന്ന് പഠിത്തമായിരുന്നല്ലോ, ബുദ്ധി ജീവികൾ..അതോ,ഇനി പഠിത്തം എന്നും പറഞ്ഞ് കോളേജിൽ വന്നത് വേറെ വല്ല ദുരുദ്ദേശത്തോടെ ആയിരുന്നോ?" നന്ദു ഇടക്കണ്ണിട്ട് ചിപ്പിയെ നോക്കി.
"നോക്കേണ്ട, അങ്ങനെ ഒരു ഉദ്ദേശം ഇപ്പോ ഇല്ല, ഇനി അഥവാ, തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ തന്നെ അത് അടുത്ത ഇയർ മുതൽ ആയിരിക്കും, അടുത്ത ഇയർ പാരയായി നീ ഉണ്ടാവില്ലല്ലോ.."
"നിന്റെ ഐഡിയ കൊള്ളാലോഡീ മുത്തുച്ചിപ്പീ..ഞാൻ ഇല്ലെങ്കിലും നിന്നെ നിരീക്ഷിക്കാൻ ഒരു ചാരനെ ഏർപ്പാടക്കിയിട്ടെ ഞാൻ പോകൂ മോളെ.....നാളെ തന്നെ കോളേജിൽ വന്നിട്ട് അതിനുള്ള ഏർപ്പാടാക്കണം."
"അപ്പോൾ, നീ നാളെയും കോളേജിലേക്കുണ്ടോ?"
"എസ്, എക്സാം ഒക്കെ തീർന്നില്ലേ, സോ ഞങ്ങളുടെ സന്തോഷത്തിന് കേക്ക് കട്ട് ചെയ്ത് ആഘോഷിക്കുന്നു."
നന്ദുവും ചിപ്പിയും സംസാരിക്കുന്നതിനിടയ്ക്ക് ഒരു കാർ വന്ന് റോഡിനോട് ചേർന്ന സൈഡിൽ നടന്ന നന്ദുവിന്റെ ദേഹത്ത് ചളി തെറിപ്പിച്ചു പോയി.
"ഏത് കണ്ണ് പൊട്ടനാടാ വണ്ടി ഓടിക്കുന്നത്" ഡ്രെസ്സിലാകെ ചളിയായി ദേഷ്യത്തിൽ നന്ദു അവിടെ നിന്ന് അലറി .
നന്ദുവിന്റെ ഡ്രെസ്സിൽ ചളി തെറിപ്പിച്ചു ആ കാർ അവർക്ക് കുറച്ച് മുന്പിലായി ചെന്ന് നിന്നു.
അതിൽ നിന്നും ഇറങ്ങി അടുത്തേക്ക് വരുന്ന ആളെ കണ്ടതും നന്ദുവിന്റെ ദേഷ്യം ഇരട്ടിച്ചു.
"ഓഹോ അപ്പോൾ താനാണ് അല്ലെ, താൻ കരുതികൂട്ടി ചെയ്‌തതല്ലേ ഡോ"
"ഡി നന്ദു നീ എന്തൊക്കെയാ പറയുന്നേ, ദേവേട്ടന് അറിയാതെ പറ്റിപ്പോയതായിരിക്കും ." ശിൽപ നന്ദുവിനെ സമാധാനിപ്പിക്കാൻ നോക്കി.
"അല്ല ചിപ്പീ, ഇയാൾ കരുതികൂട്ടി തന്നെ ചെയ്തതാണ്" നന്ദുവിന് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല.
"റോഡിലൂടെ നടകുമ്പോൾ വായ് നോക്കി നടന്നാൽ ഇങ്ങനെയൊക്കെ, സംഭവിക്കും എന്ന് തന്റെ സിസ്റ്ററിനോട് ഒന്നു പറഞ്ഞു കൊടുക്ക് ശിൽപ.."
"എങ്ങനെ നടക്കണം എന്നൊന്നും താൻ എന്നെ പഠിപ്പിക്കേണ്ട, " നന്ദു ദേവനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു.
ദേവൻ,ഒന്ന് നന്ദുവിനെ അടിമുടി നോക്കി, എന്നിട്ട് ഉറക്കെ പൊട്ടിച്ചിരിച്ചു, "എന്നാലും ഇപ്പോഴാ മാച്ച് ആയത്, അകത്തും ചളി പുറത്തും ചളി " ഹ ഹ ഹ..
"നീ പോടാ മങ്കീ.." നന്ദു ദേവന്റെ മുഖത്തു നോക്കി വിളിച്ച് ശില്പയെയും കൂട്ടി നടന്നു.
ദേവനെ നന്ദു അങ്ങനെ വിളിക്കും എന്ന് ശില്പയയും വിചാരിച്ചില്ല, തലക്കടിയേറ്റ പോലെ അവളും നന്ദുവിന് പിന്നാലെ നടന്നു.
നന്ദു അങ്ങനെ വിളിക്കും എന്ന് പെട്ടെന്ന് ദേവനും വിചാരിച്ചില്ല, തിരിച് എന്തെങ്കിലും പറയാൻ തുടങ്ങുന്നതിന് മുൻപേ അവൾ ശിൽപയെ കൂട്ടി നടക്കുകയും ചെയ്തു.
നിർത്തിയിട്ടിരിക്കുന്ന ദേവന്റെ കാറിനു മുന്നിൽ ഇതെല്ലാം കണ്ടും കേട്ടും ഫ്യൂസ് അടിച്ച പോലെ നിൽക്കുന്ന സുധിയെ കണ്ട് നന്ദു ഒന്ന് തുറിച്ചുനോക്കി.
എനിക്കിതിലൊന്നും യാതൊരു പങ്കില്ലേ എന്ന മട്ടിൽ സുധി നന്ദുവിന്റെ മുൻപിൽ തൊഴുതു.
നന്ദു ഒന്ന് അവനെ അടിമുടി നോക്കി , മുൻപോട്ട് നടന്നു, കൂടെ പാവ പോലെ ശില്പയും.
"കേറെടാ കാറിൽ," പെട്ടെന്നുള്ള ദേവന്റെ അലർച്ച കേട്ടാണ് ഫ്യൂസ് അടിച്ചു പോയ സുധിയുടെ
ബോധം തിരികെ വന്നത്.
"അപ്പോൾ ഇതിനാണല്ലേ മഹാപാപീ, ഒരു അടിപൊളി ഗെയിം കളിക്കാൻ പോവാം എന്നു പറഞ്ഞ് എന്നേം കൂട്ടി ഇറങ്ങിയത്". കാറിൽ കയറിയിരുന്ന് സുധി ദേവനോട് ദയനീയമായി ചോദിച്ചു.
"അതെ, അന്ന് എന്റെ പാന്റിൽ ചായ വീണ് അവൾ ചിരിച്ചപ്പോൾ മുതൽ ഞാൻ കരുതിയതാ, ഇങ്ങനൊരു പണി അവൾക്കിട്ട് കൊടുക്കണം എന്ന്. അത് കൊണ്ട് തന്നെയാ അവൾ കോളേജ് വിട്ട് വരുന്ന ടൈമിൽ ഇവിടെ വന്ന് നിന്നതും. അവൾക്കിന്ന് ചളി തെറിക്കണം എന്നുള്ളത് അവളുടെ വിധിയാണ്, അതു കൊണ്ടല്ലേ, റോഡിനു ചേർന്ന സൈഡിലൂടെ അവൾ തന്നെ നടന്നത്."
"അത് നീ പറഞ്ഞത് ശരിയാ ദേവ്, വിധിയെ തടുക്കാൻ ആർക്കും ആവില്ല, ഇന്ന് അവൾ നിന്നെ പോടാ മങ്കി എന്ന് വിളിക്കുന്നത് കേൾക്കേണ്ടി വന്നതും നിന്റെ വിധിയായി കരുതിയാൽ മതി."
"ഓ... അപ്പോൾ എല്ലാം കേട്ടായിരുന്നു അല്ലെ.."
"പിന്നെ ,കേൾക്കാതിരിക്കാൻ എന്റെ ചെവിക്ക് കുഴപ്പമൊന്നുമില്ല.ഇപ്പോഴാണ് ദേവ് നീ അന്ന് പറഞ്ഞ പൊട്ടാസിന്റെയും മാലപ്പടക്കത്തിന്റെയും റിയൽ മീനിംഗ് എനിക്ക് മനസ്സിലായത്.നീ പറഞ്ഞത് പോലെ തന്നെ അവൾ ഒരു മാലപ്പടക്കം തന്നെയാ...വെറുതെ അതിന് തീ കൊളുത്തിയിട്ട് പിന്നെ ചെവി പൊത്തി നിൽകേണ്ട ഗതികേട് ഉണ്ടാവേണ്ട."
അവന്റെ സംസാരം കേട്ട് ദേവൻ ദേഷ്യപ്പെടും എന്ന് വിചാരിച് അവന്റെ മുഖത്തു നോക്കിയ സുധി കണ്ടത്, എന്തോ ആലോചിച്ച് ചിരിച്ചു കൊണ്ട് ഡ്രൈവ് ചെയ്യുന്ന ദേവനെ ആയിരുന്നു.
തുടരും...
അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ കിട്ടാൻ ലൈക്ക് കമന്റ് ചെയ്യൂ...
രചന: അഞ്ജു വിപിൻ.
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....