ദേവ നന്ദനം 🌹
➖➖➖➖➖
Part-8
_________
" ദേവാ നീ കാർ ഇവിടെ തന്നെ ഒതുക്കി ഇട്,ഞങ്ങൾ ഇറങ്ങാം.'
"ഓ,ഡാഡിന് തിരക്കായി അല്ലെ ആത്മ മിത്രത്തെ കാണാൻ..ഓകെ ,അപ്പോൾ ഡാഡ് അമ്മയെയും കൂട്ടി പൊയ്ക്കോളൂ, ഞാൻ ഈ മാക്രിനേം കൂട്ടി വന്നോളാം."
കോളിംഗ് ബെൽ കേട്ട് വാതിൽ തുറന്ന ആളെ കണ്ടതും , " മാധവാ..."
" ഡാ വിശ്വാ........"
"എന്താടാ മാധവാ ഇങ്ങനെ അതിശയിച്ചു നോക്കുന്നെ,പയ്യാരത്ത് വിശ്വനാഥ മേനോൻ തന്നെയാടോ തന്റെ മുൻപിൽ നിൽക്കുന്നേ.."
"കൊല്ലം പതിനഞ്ച് അല്ല അമ്പത് കഴിഞ്ഞാലും മാധവന് വിശ്വനെ മറക്കാൻ കഴിയോടാ.." അതും പറഞ്ഞ് വിശ്വനെ കെട്ടിപ്പിടിച്ചു.
അപ്പോഴേക്കും അകത്തു നിന്ന് അംബികാമ്മയും ,നവനീതും എത്തി.
"അംബികയ്ക്കു വിശ്വനെ മനസിലായില്ലേ?"
"അതെന്ത് ചോദ്യാ മാധവേട്ടാ, കണ്ടിട്ട് പത്തു പതിനഞ്ചു വർഷായെങ്കിലും, ഇവിടുത്തെ ആൽബത്തിൽ അന്ന് അവസാനം ഇവർ പോകുന്നതിനു മുൻപ് എടുത്ത ഫോട്ടോസ് ഇല്ലേ,..അതു കൊണ്ട് മുഖമൊന്നും അത്ര എളുപ്പത്തിൽ മറക്കില്ല."
"അപ്പോൾ ഫോട്ടോ കാരണം ഞങ്ങളെ മറന്നില്ലെന്ന് ചുരുക്കം" വിശ്വൻ ആ പറഞ്ഞത് കേട്ട് എല്ലാവരും കൂട്ടത്തോടെ ചിരിച്ചു..
"വന്ന കാലിൽ തന്നെ നിൽക്കാതെ രണ്ടാളും അകത്തേക്ക് വരൂ, ഇന്ദിരേ വാ." അംബിക രണ്ട് പേരെയും അകത്തേക്ക് ക്ഷണിച്ചു.
"നിങ്ങൾ രണ്ട് പേരും മാത്രമേ വന്നുവുള്ളോ? മക്കൾ ദുബായിൽ തന്നെയാണോ?"
"ഞങ്ങളുടെ കൂടെ ദേവനും ഉണ്ട് മാധവാ, ഹരി വന്നിട്ടില്ല,അവനു അവിടെ കുറച്ചു തിരക്ക് കാരണം വരുന്നില്ലാന്നു പറഞ്ഞു."
"ദേവൻ മോൻ ഇവിടെ വന്നിട്ടുണ്ടോ, എന്നിട്ട് എവിടെ? " അംബികാമ്മയ്ക്ക് ആകാംഷയായി.
"അവന്റെ കൂടെ അവന്റെ ഫ്രണ്ട് ഉണ്ട്,രണ്ട് പേരും കാർ ഒതുക്കി വച്ചിട്ട് വരും.."ഇന്ദിരാമ്മ മറുപടി നൽകി.
"ഡാ, സുധീ ..എണീക്കേടാ മാക്രി.."
"എന്താടാ ദേവ്, അവിടെ എത്തിയോ?"
"നേരത്തെ എത്തി..ഡാടും അമ്മയും വീടിനകത്തേക്ക് പോയി..എന്നാലും ഞങ്ങളുടെ തറവാട്ടീന്ന് ഇവിടേക്ക് 10 മിനുട്ട് ദൂരമല്ലേ ഉള്ളൂ...അപ്പോഴേക്കും എന്തൊരു ഉറക്കാമാടാ ഇത്..'
"ഒന്നു പോടാ..ഇന്ന് കാലത്ത് ഫ്ലൈറ് ഇറങ്ങിയതല്ലേ..നിന്റെ വീട്ടിൽ എത്തിയിട്ട് ഒന്നുറങ്ങാൻ പോലും സമ്മതിക്കാതെ നിന്റെ പുന്നാര ഡാഡ് ഇങ്ങോട്ട് കൊണ്ട് വന്നതല്ലേ" സുധി കോട്ടുവായ ഇട്ടു..
"ഏതായാലും വന്നതല്ലേ വാ നമുക്ക് പോവം" ദേവൻ സുധിയെ കൂട്ടി കാറിൽ നിന്നും ഇറങ്ങി.."
"തറവാട് നോക്കി നടത്താൻ നാണു പിള്ള ഉള്ളതോണ്ട് നിങ്ങൾക്കെപ്പോഴും വന്നു താമസികാലോ അല്ലെ.."
"അതേ മാധവാ..അതും ഇല്ലെങ്കിൽ പിന്നെ നാട്ടിൽ ഞങ്ങൾക്ക് ഒന്നും അവശേഷിക്കുന്നില്ലലോ.. ഞാൻ പിന്നെ മുറപ്പെണ്ണിനെ തന്നെ കെട്ടിയത് കൊണ്ട് ഇവളുടെ ബന്ധുക്കൾ എന്നു പറഞ്ഞു പോകാനും പ്രത്യേകിച്ചു ആരും ഇല്ല.."
"ഡാഡ്..."
"ആ നിങ്ങൾ വന്നുവോ, മാധവാ ഇതാണ് ദേവൻ, "
"ദേവൻ മോൻ വളർന്നു വലുതായില്ലേ, മോന് പത്തോ പന്ത്രണ്ടോ വയസുള്ളപ്പോ കണ്ടതാ ഞാൻ.."
"നവനീത് എന്താ ഒന്നും പറയാതെ നിൽക്കുന്നെ, ദേവാ ..ഇത് നവനീത്, മാധവന്റെ മൂത്ത മോനാ..നിങ്ങൾ ചെറുപ്പത്തിൽ നല്ല കൂട്ടായിരുന്നു..ഇപ്പൊ നവനീതിനു ഒരു കോളേജിൽ ലെക്ച്ചറർ ആയിട്ട് കിട്ടി.."
നവനീത് ദേവന് കൈ കൊടുത്തു പരിചയം പുതുക്കി.
"അല്ല, അംബികെ നിങ്ങളുടെ ഇളയ കുട്ടി എവിടെ? " ഇന്ദിര തിരക്കി..
"അവൾ കോളേജിൽ പോയിരിക്കുവാ...ഇപ്പോൾ പരീക്ഷ ആണ്..എം.സി.എ സെക്കന്റ് ഇയർ."
"നന്ദൂ... നിന്റെ വീട്ടിന് മുൻപിൽ തന്നെ ഒരു കാർ നിർത്തിയിട്ടുണ്ടല്ലോ, ഡി.'
"ശരിയാണല്ലോ, ആരോ ഗസ്റ്റ് ഉണ്ട്.."
"ചിലപ്പോൾ നിന്നെ പെണ്ണ് കാണാൻ വന്നതാവോ?"
"ഡി മോളെ ചിപ്പീ... വെറുതെ കൊതിപ്പിക്കല്ലേ ഡി..അങ്ങാനൊന്നും ഇവരെന്നെ സന്തോഷിപ്പിക്കൂല.."
"അയ്യടാ... പൂതി നോക്കണേ, നവിയേട്ടൻ മുന്നിൽ തന്നെ ഫോൺ ചെയ്തു നിൽപ്പുണ്ട്, നമുക്ക് ഏട്ടനോട് ചോദിക്കാം നന്ദൂ.'
"ഏട്ടാ... ആരാ ഇവിടെ ഗസ്റ്റ്?"
"നിന്നെ പെണ്ണ് കാണാൻ വന്നതാടീ..."
"ചുമ്മാ കൊതിപ്പിക്കല്ലേ കുഞ്ഞേട്ടാ.."
"അയ്യടാ, അവളുടെ ഒരു പൂതി. ഇത് അച്ഛന്റെ ഫ്രണ്ട് വിശ്വൻ അങ്കിളും ഫാമിലിയും ആണ്."
"ഛേ.. ഇത്തിരി നേരമെങ്കിലും വെറുതെ പ്രതീക്ഷിച്ചു പോയി..വാ ചിപ്പീ നമുക്ക് അകത്തേക്ക് പോകാം വാ..'
ദാ വന്നല്ലോ.., " വിശ്വാ ഇതാണെന്റെ ഇളയ സന്താനം നന്ദന. മറ്റേത് എന്റെ അനിയന്റെ മോൾ ശിൽപ(ചിപ്പി) തൊട്ടടുത്ത് തന്നെയാ വീട്.ഇവളും നന്ദുവിന്റെ കോളേജിലാ, ഫസ്റ്റ് ഇയർ.
"മോള് വളർന്നു നല്ല സുന്ദരിക്കുട്ടി ആയല്ലേ വിശ്വേട്ടാ..മോൾക്ക് ഞങ്ങളെയൊക്കെ ഓർമ ഉണ്ടോ?"
"നീ എന്താ ഈ പറയുന്നത് ഇന്ദിരേ, നമ്മൾ ഇവിടുന്ന് പോകുമ്പോ നന്ദു മോൾക്ക് ആറോ ഏഴോ വയസ്സ് കാണും, പിന്നെ എങ്ങനെ ഓർമ ഉണ്ടാവനാ.."
അത് ശരിയാ വിശ്വാ, ഇവൾ ചെറിയ കുട്ടി ആയിരുന്നു അപ്പോൾ, "മോളേ നന്ദു ഇതാണ് അച്ഛൻ പറയാറുള്ള വിശ്വൻ അങ്കിളും ,ഇന്ദിര ആന്റിയും.ഇവർ മാത്രമല്ല കൂടെ ഇവരുടെ മകൻ ദേവനും വന്നിട്ടുണ്ട്. ഒരു ഫോൺ ചെയ്യാനായി മുകളിലേക്ക് പോയിട്ടുണ്ട്.ഇത് ദേവൻ മോന്റെ കൂട്ടുകാരൻ ആണ്. "
"ഹായ്" സുധി നന്ദുവിനെയും ശില്പയയും നോക്കി ഒരു ചിരി പാസാക്കി.
"കാണാൻ കുഴപ്പമില്ലാത്ത ഒരു ചിന്ന കോഴി കൂടെ ഉണ്ടല്ലോ നന്ദൂ, ശിൽപ സുധിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നന്ദുവിന്റെ ചെവിയിൽ പറഞ്ഞു"
"മിണ്ടാതെ നിക്കെടീ...നമ്മുടെ തനി സ്വഭാവം ഇവരെ ഇപ്പൊഴേ കാണിക്കേണ്ട" നന്ദു ശിൽപ്പയുടെ കാലിൽ ചെറിയ ചവിട്ട് കൊടുത്തു.
എന്നാൽ നിങ്ങളൊക്കെ ചായ കുടിക്ക്, ഞാൻ പോയി ഒന്ന് ഫ്രഷ് ആയി വരാം.
"മോള് പോയി ബാഗ് ഒക്കെ കൊണ്ട് വച്ച് വാ, കോളേജിൽ നിന്ന് വരുകയല്ലേ വിശക്കുന്നുണ്ടാവും" ഇന്ദിര നന്ദുവിന്റെ തലയിൽ തലോടി പറഞ്ഞു.
"എന്നാൽ ഞാനും പോവുകയാ വല്യച്ചാ, അമ്മ തിരക്കും.."
"ചിപ്പി മോള് പോയിട്ട് ബാഗ് ഒക്കെ വച്ച് ഫ്രഷ് ആയിട്ട് വാ, ചായ ഇവിടുന്ന് എല്ലാവർക്കും ഒരുമിച്ച് കുടിക്കാം."
"ശരി വല്യമ്മേ.., " ശിൽപ്പ നന്ദുവിനോട് കൈ കൊണ്ട് ടാറ്റ പറഞ്ഞു പോയി.
"നോക്കി നിൽക്കാതെ ഇതൊക്കെ ഒന്നു കൊണ്ട് വെക്ക് എന്റെ വാവേ.."
അതു പറഞ്ഞതും നന്ദുവിന്റെ കൂർപ്പിച്ച നോട്ടം കണ്ട് മാധവൻ തൊഴുത് കാണിച്ചു. അത് കണ്ട് നന്ദു ഒരു ഫ്ലയിങ് കിസ്സ് അച്ഛന് കൊടുത്തു കൊണ്ട് മുകളിലേക്കോടി.
"എന്താടാ മാധവാ, അച്ഛനും മോളും തമ്മിൽ ഒരു ആംഗ്യ ഭാഷ സംഭാഷണം?"
എന്റെ വിശ്വേട്ടാ..ഇവർ അച്ഛനും മോളും ഇങ്ങനെ തന്നെയാ..പെണ്ണിന് പത്തിരുപത്തിരണ്ട് വയസായി, എന്നാലും വാവേ എന്നു വിളിച്ചു കൊഞ്ചിക്കലാ മാധവേട്ടൻ..
"അതു പിന്നെ അവൾ എത്ര വലുതായാലും എനിക്ക് എന്റെ വാവ തന്നെയല്ലേ, ഡിഗ്രി കഴിഞ്ഞ് അവളുടെ ബെസ്റ്റ് ഫ്രണ്ട് ബാംഗ്ലൂരിലേക്ക് വിളിച്ചതാ പിജി ചെയ്യാൻ, ഞങ്ങൾക്ക് അവളെ കാണാതെ നിൽക്കാനും, അവൾക്ക് ഞങ്ങളെ വിട്ട് നിൽക്കാനും കഴിയാത്തൊണ്ട് അവൾ തന്നെ അത് വേണ്ടെന്ന് വച്ചു. ഇപ്പോ നിങ്ങടെ മുൻപിൽ നിന്നും ഞാൻ 'വാവേ' എന്നു വിളിച്ചതോണ്ടുള്ള ദേഷ്യത്തിലാ കുറുമ്പി. അവൾക്ക് ഞാൻ അല്ലാതെ വേറെ ആരും വാവേ എന്നു വിളിക്കുന്നത് ഇഷ്ടമല്ല, അവളുടെ അമ്മ പോലും.അതു പോലെ തന്നെ പുറമെ ആരുടെ മുൻപിൽ വച്ച് വിളിക്കുന്നതും ഇഷ്ടമല്ല, എന്നാൽ വീട്ടിൽ അവളെ ഞാൻ വാവ എന്നല്ലാതെ വേറെ എന്തെങ്കിലും വിളിച്ചാൽ അതിനും കുറുമ്പെടുക്കും, ഹ ഹ ഹ".
"അപ്പൊ നന്ദു മോൾ ഒരു കൊച്ചു കുറുമ്പി ആണല്ലേ.."
"അതെ ഇന്ദിരേ..കുറുമ്പി എന്നു പറഞ്ഞാൽ പോരാ, പോക്കിരി എന്നു തന്നെ പറയണം.."
അംബികയുടെ മറുപടി കേട്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി.
"ഒഹോ അപ്പോൾ മാതാശ്രീ ഗോളിയില്ലാത്ത നേരം നോക്കി പോസ്റ്റിലേക്ക് ഗോൾ അടിക്കുകയാണല്ലേ ,കാണിച്ചു തരാട്ടോ...." മുകളിൽ നിന്നും എല്ലാം കേട്ട് കൊണ്ട് നിന്ന നന്ദു സ്വയം പറഞ്ഞു.
പിന്നെ നേരെ റൂമിലേക്ക് പോയി കതകടച്ചു ബാഗ് ടേബിളിൽ കൊണ്ട് വച്ച് കണ്ണാടിക്കു മുൻപിൽ പോയി ഒന്നു സൈറ്റ് അടിച്ചു."അല്ലെങ്കിലും ജീൻസും ടോപ്പും ഇട്ടാൽ നീ ഒടുക്കത്തെ ലുക്ക് ആണ് നന്ദൂ" ഇങ്ങനെ കണ്ണാടിക്കു മുൻപിൽ ചെന്ന് നിന്ന് സ്വയം പുകഴ്ത്തുന്നതും ഒരു സുഖം തന്നെയാ..
"ചിന്ന ചിന്ന ആസൈ സിറഗടിക്കും ആസൈ.."
മൂളിപ്പാട്ടും പാടികൊണ്ട് നന്ദു പാന്റ് ഊരി കയ്യിൽ എടുത്തു.
"വെണ്ണിലാവ് തൊട്ടു മുത്തമിട ആസൈ..."
നന്ദുവിന്റെ മൂളിപ്പാട്ട് ആവേശമായതും അവൾ കയ്യിലെ പാന്റ് എടുത്ത് വീശി എറിഞ്ഞതും ഒരുമിച്ചായിരുന്നു.
""ആ....."
പാന്റ് എറിഞ്ഞതും പെട്ടെന്നുള്ള ശബ്ദം കേട്ട് നന്ദു പെട്ടെന്ന് സ്റ്റക്ക് ആയ പോലെ നിന്നു..
"ആ...." പിന്നെ കേട്ട ശബ്ദം നന്ദുവിന്റേതായിരുന്നു.
"അയ്യോ കുട്ടീ ഒച്ച വെക്കല്ലേ,' തന്റെ മുഖത്തു വീണ നന്ദുവിന്റെ പാന്റ് എടുത്ത് മാറ്റി ദേവന് പറഞ്ഞു.നന്ദുവിനെ കണ്ടതും എടുത്തു മാറ്റിയ അവളുടെ പാന്റ് അവൻ വീണ്ടും മുഖത്ത് പൊത്തി.
അപ്പോഴാണ് പാന്റില്ലാതെയാണ് താൻ നിൽക്കുന്നത് എന്ന ബോധം നന്ദുവിന് ഉണ്ടായത്..
നന്ദു വേഗം പുത്തപ്പെടുത്ത് മുണ്ട് പോലെ ഉടുത്തു.
"ആരാടോ താൻ,എന്തിനാ എന്റെ മുറിയിൽ വന്നത്" ?
"ഞാൻ ദേവ്, വിശ്വനാഥന്റെ മകനാണ്." പാന്റ് കൊണ്ട് മുഖം മറച്ചു കൊണ്ട് തന്നെ ദേവൻ പറഞ്ഞു.
"ഡോ.. താൻ എന്റെ പാന്റ് ഇങ്ങോട്ട് തന്നേ..."
ദേവൻ ഒളി കണ്ണിട്ടു നന്ദുവിനെ നോക്കി, കുഴപ്പമില്ലെന്ന് മനസിലായപ്പോ പാന്റ് അവൾക്ക് കൊടുത്തു.
" നന്ദൂ എന്താ അവിടെ ? നീ എന്തിനാ ഒച്ച വെച്ചത്.?" വാതിൽ തുറക്ക്."
"അയ്യോ അമ്മ..ഇപ്പോൾ വാതിൽ തുറന്നാൽ ഇയാളും ഇണ്ടല്ലോ,എന്താ ചെയ്യുക."
"അയ്യോ ഇപ്പോൾ ഡോർ തുറക്കല്ലേ.. അത് ശരിയാവില്ല," ദേവൻ നന്ദുവിനെ ദയനീയമായി നോക്കി.
"ഒന്നുല്ലമ്മേ..പെട്ടെന്ന് ഒരു ചിലന്തിയെ കണ്ട് പേടിച്ചതാ..അമ്മ പൊയ്ക്കോ ഞാൻ കുളിച്ചിട്ടു വരാം.."നന്ദു ദേവനെ നോക്കിക്കൊണ്ട് പറഞ്ഞു.
"ഇങ്ങനൊരു പെണ്ണ്, ചിലന്തിയുണ്ടെങ്കിൽ അതിനെ ചൂലെടുത്തു തല്ലി കൊല്ലാതെ ഇങ്ങനെ കിടന്ന് കാറുകയാണോ വേണ്ടത്" അംബിക പിറു പിറുത്തു കൊണ്ട് പോയി.
"താൻ എന്തിനാടോ ഇവിടെ കയറിയെ?"
"അത് താഴെ റേഞ്ച് കുറവായത് കൊണ്ട് ഫോൺ ചെയ്യാനാ മുകളിലേക്ക് വന്നത്.|
"അതു കൊള്ളാലോ , ഇവിടെ ബാത് റൂമിലാണോ തന്റെ റേഞ്ച്."
"ഞാൻ ബാൽക്കണിയിൽ നിന്നു കൊണ്ട് ഫോൺ ചെയ്യുവായിരുന്നു.അപ്പോ എനിക്ക് ബാത് റൂമിൽ പോകാൻ തോന്നി.ഞാൻ നോക്കിയപ്പോൾ ഇവിടെ ബാത്റൂം കണ്ടു..സോ .."
" അയാളുടെ ഒരു സോ..മനുഷ്യന്റെ നല്ല ജീവൻ പോയി " നന്ദു പിറു പിറുത്തു.
"ഹലോ മാഡം, ചോദ്യം ചെയ്തു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടെ ?"
"അല്ല പോകേണ്ട, നമുക്ക് ഇവിടെ കൊച്ചു വർത്തമാനം പറഞ്ഞോണ്ടിരിക്കാം..നോക്കി നിൽക്കാതെ വേഗം പോടോ.."
"എനിക്ക് വിരോധമോന്നുമില്ല" ദേവൻ മുകളിലോട്ട് നോക്കി പറഞ്ഞു.
"എന്താ, എന്താ പറഞ്ഞത്? "
"പോവുകയാണെന്ന് പറയുകയായിരുന്നു."
ദേവൻ പതുക്കെ നന്ദുവിന്റെ മുന്നിലൂടെ പോയി .
"കണ്ടു കണ്ടു കണ്ടില്ല
കേട്ടു കേട്ടു കേട്ടില്ല"
ദേവൻ ഒരു കള്ളച്ചിരിയോടെ പാട്ടും പാടി കതക് തുറക്കാൻ പോയി.
അത് തനിക്കിട്ട് താങ്ങിയ പാട്ടാണെന്നു നന്ദുവിന് മനസിലായി.
"ഹലോ മിസ്റ്റർ യേശുദാസ്., "
നന്ദു വിളിക്കുന്നത് കേട്ട് ദേവൻ തിരിഞ്ഞു നോക്കി ഇനി എന്താ എന്നുള്ള ഭാവത്തിൽ.
"അതേ, പാട്ടൊക്കെ നന്നായിരുന്നു.എന്നാൽ പോകുന്നതിനു മുൻപ് ആ സിബ്ബ് ഇടാൻ മറക്കണ്ട,അല്ലെങ്കിൽ ഇപ്പോൾ പാടിയ പാട്ട് ഞാൻ പാടേണ്ടി വരും."
നന്ദു പറയുന്നത് കേട്ടതും ദേവൻ കുനിഞ്ഞു നോക്കി .ദേവന്റെ മുഖം പെട്ടെന്ന് തന്നെ ചുളിഞ്ഞു,"ശേ ആകെ നാണക്കേടായി പോയി," ദേവൻ വേഗം തിരിഞ്ഞു നിന്ന് സിബ്ബ് ഇട്ടു.
ദേവന്റെ മുഖ ഭാവം കണ്ട് നന്ദു പൊട്ടിച്ചിരിച്ചു.
"നിനക്ക് ഞാൻ വച്ചിട്ടുണ്ടെടീ കാന്താരി" അതും മനസിൽ പറഞ്ഞ് നന്ദുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി ദേവൻ കതക് തുറന്ന് പുറത്തേക്ക് പോയി.
"ഛേ, അയാൾ ഇനി വല്ലതും കണ്ടിട്ടുണ്ടാവുമോ, ഹേയ് നെവർ ടോപ്പ് മുട്ടിന് സമമായി ഉണ്ടല്ലോ, " നന്ദു പുതപ്പ് മാറ്റി കണ്ണാടിയിൽ നോക്കി." ബട്ട് ടോപ്പിന് സൈഡ് ഓപ്പണിങ് ഇല്ലേ, ഇനി അതിൽ കൂടി എങ്ങാനും, ഹേയ് അതിനുള്ള ടൈമൊന്നും അയാൾക്ക് കിട്ടിയില്ല. എന്നാലും ഒരു നിമിഷം കൊണ്ട് മാനം മൊത്തം പോയല്ലോ, അയ്യേ .." അതും പറഞ്ഞ് നന്ദു കിടക്കയിലേക്ക് കമിഴ്ന്ന് വീണു.
തുടരും..
രചന: അഞ്ജു വിപിൻ
വായിച്ചു ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യണേ, വിലയേറിയ അഭിപ്രായങ്ങൾ കൂടി കമന്റ് ചെയ്യണേ...