" അനാമിക "
പാർട്ട് : 9
What.... ദേവ്...... ഓ...... ആമിയുടെ ആ ചോദ്യവും ഭാവവും ഒരേപോലെ നന്ദുനേയും പൂജയും ഞെട്ടിച്ചു...
നന്ദു : നീ എന്താ ഡി ആമി.. ഒരുമാതിരി ബാധ കൂടിയത് പോലത്തെ റിയാക്ഷൻ...
ബാധയുടെ പേര് ഒക്കെയും കേട്ടാൽ പിന്നെ ഞാൻ
ഇവിടെ സന്തോഷം കൊണ്ട് തുള്ളി ചാടണോ..
പൂജ... നിനക്ക് ഈ ലോകത്ത് എന്തോരം ആമ്പിള്ളേർ ഉണ്ടായിട്ടും ഇയാളെ തന്നെ പ്രേമിക്കാൻ കിട്ടിയുള്ളൂ... ഓഫീസിൽ ഫുൾ ടൈം അയാളുടെ മോന്ത വീട്ടിൽ വന്നാൽ എങ്കിലും കുറച്ചു സമാധാനം കിട്ടുമെന്ന് വിചാരിച്ചപോൾ അവിടെയും അയാളുടെ പേര്... ഇന്ന് ആരെ ആണോ കണികണ്ടത് എന്നും പറഞ്ഞ് ആമി ഭക്ഷണംപോലും കഴിക്കാതെ റൂമിലേക്കു പോയി..
ഇവിടെ ഇപ്പോൾ എന്താ സംഭവിച്ചത് എന്ന് മനസിലാകാതെ പരസ്പരം നോക്കി നില്ക്കുകയാണ് നന്ദും പൂജയും...
പൂജ : ഇവൾ ഇപ്പോൾ ഓന്തിന്റെ കൂട്ടാണോ എന്നൊരു ഡൌട്ട് ഇല്ലേ... നന്ദു...
നന്ദു : ഓന്ത് ഒക്കെയും അവിടെ നിൽക്കട്ടെ നീ ഈ പറഞ്ഞത് സത്യം ആണോ..
നിനക്ക് ശെരിക്കും ദേവ് സാറിനോട് പ്രേമം ആണോ??
പൂജ : അത്പോലെ ഒരു മൊതലിനോട് ആർക്കാടി പ്രേമം തോന്നാത്തത്... നമ്മുടെ ദുൽഖർ ഇന്റെ ചായ ഇല്ലേ പുള്ളിക്ക്.... ആ കലിപ്പ് മോഡ് കൂടി ഒന്ന് മാറ്റിയാൽ പെർഫെക്റ്റ്...
നന്ദു : അങ്ങേര് ഒടുക്കത്തെ ഗ്ലാമർ ആണ് അത് ഒക്കെയും ഞാൻ സമ്മതിച്ചു... അല്ല... ഇത് ഒന്നും അല്ലല്ലോ ഇവിടുത്തെ പ്രശ്നം... പുള്ളിക്കും നിന്നോട് പ്രേമം തോന്നണ്ടേ...
പൂജ : സിംപിൾ.. അത് പുള്ളിയെ കൊണ്ട് തോന്നിപ്പിച്ചാൽ പോരേ..
നന്ദു : " അതിലും ഭേദം പുള്ളി വെല്ല ട്രെയിൻ ഇനും തല വെക്കുന്നത് അല്ലേ പൂജ...."
ഡി....നിന്നെ ഇന്ന് ഞാൻ കൊല്ലും നോക്കിക്കോന്നും പറഞ്ഞ് നന്ദുനെ തല്ലാൻ ആ dinining ടേബിൾഇന് ചുറ്റും പൂജയിട്ട് ഓടിച്ചു... പാവം നന്ദു ലാസ്റ്റ് തോൽവി സമ്മതിച്ചു.. അയ്യോ എനിക്ക് ഇനി ഓടാൻ വയ്യേ... ഞാൻ പറഞ്ഞത് ഞാൻ തിരിച്ചെടുത്തെ... അങ്ങനെ വഴിക്കുവാ എന്റെ നന്ദുസ് എന്നും പറഞ്ഞ് പൂജ ഓടിപോയി അവളെ കെട്ടിപിടിച്ചു...
അവർ ഭക്ഷണവും കഴിച്ച് റൂമിൽ എത്തിയപ്പോഴേക്കും ആമി കിടന്നിരുന്നു... അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടെന്ന് രണ്ടുപേർക്കും മനസിലായി.. ചോദിച്ചു ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ആരുമൊന്നും ചോദിച്ചില്ല.. കുറച്ചു നേരം മൊബൈൽ ഇൽ ഫേസ്ബുക്കും വാട്സ്ആപ്പ് ഉം നോക്കിരുന്നിട്ട് അവരും പതിയെ ഉറങ്ങാൻ ആയിപോയി..
ദേവ് നേരെ ഓഫീസിൽ നിന്ന് പോയത് അവന് ഏറെ പ്രിയപ്പെട്ട അവന്റെ സ്പെഷ്യൽ പ്ലേസിലേക്ക് ആണ്.... ഡ്രൈവ് ചെയ്യുമ്പോൾ അങ്ങോട്ട് പോകുന്നതിന്റെ എല്ലാ സന്തോഷവും അവന്റെ മുഖത്ത് ഉണ്ട്... അവിടെക്കു ആർക്കും പ്രേവേശനം ഇല്ലാ.. ഉള്ളത് ആകെ രണ്ടുപേർക്കാണ്.. അർജുനും, കാർത്തിക്കിനും.... ( ചുക്കില്ലാത്ത കഷായം ഇല്ലാന്ന് പറയുന്നത് പോലെയാണ് ഇവരുടെ കാര്യവും ) ഈ സ്ഥലം അവൻ ഒരുപാട് സ്വപ്നം കണ്ട് സ്വയം നിർമിച്ചെടുത്തതാണ്... അവന്റെ പ്രൈവറ്റ് പ്രോപ്പർട്ടി എന്ന് വേണമെങ്കിൽ പറയാം.... അവന്റെ കാർ ചെന്ന് നിന്നത് ഒരു വലിയ കറുപ്പ് നിറമുള്ള ഗേറ്ററിന് മുന്നിലാണ്... കാറിന്റെ ഹോൺ കേട്ടപോൾ തന്നെ വാച്ച്മാൻ വന്ന് ഗേറ്റ് തുറന്നു അകത്തേക്ക് കാർ കയറ്റുന്നതിന് മുന്നേ അവൻ ആ സ്വർണലിപിയിൽ കൊത്തിയ അക്ഷരങ്ങളിലേക്ക് നോക്കി "ഡാഫൊഡിൽസ് "
അവന് ഏറെ പ്രിയപ്പെട്ട പുഷ്പം... അവൻ അതിനെ പറ്റിപറയുന്നത് തന്നെ...
" Daffodils symbolizing rebirth and new beginnings..... " എന്നൊക്കയാണ്.... !!
പതിയെ അവൻ കാർ സ്റ്റാർട്ട് ആക്കി പോർച്ചിലേക്ക് കൊണ്ട് വന്ന് നിർത്തി ഡാഷ് ബോർഡിൽ നിന്ന് കീയും എടുത്ത് കാർ ലോക്ക് ചെയ്ത്....
ഡോർ ഓപ്പൺ ചെയ്തു അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ഗേറ്റ്ഇൽ ഹോൺ മുഴങ്ങി....
മറ്റാരുമല്ല കാർത്തിക്കിന്റെ കാർ ആയിരുന്നു കൂടെ അർജുനും ഉണ്ട്... കാറിൽ നിന്ന് ഇറങ്ങിയ കാർത്തിക്കിന്റെ മുഖം കണ്ടപ്പോൾ തന്നെ മനസിലായി അർജുൻ എല്ലാം അവനോട് പറഞ്ഞുന്ന്...
ഹാളിൽ മുൻവശത് ഉളള സോഫയിൽ പോയി ഇരുന്നു ദേവ്.. അവന് അറിയാം നൂറു ചോദ്യങ്ങളും ആയിട്ട് ആയിരിക്കും കാർത്തി വരുന്നത്...
ദേവ് : നീ എല്ലാം അറിഞ്ഞു അല്ലേ...
കാർത്തി : അറിയാണ്ടായിരുന്നു എന്ന് തോനുന്നു ദേവ് ഇപ്പോൾ... അർജുൻ അവന് വരും വരാഴിക അറിയില്ലെന്ന് പറയാം... നിനക്കോ ദേവ്..??
ദേവ് : എനിക്ക് അറിയില്ല കാർത്തി എന്താ നിന്നോട് പറയുക... എല്ലാം സംഭവിച്ചു പോയി... ഒന്നും മനഃപൂർവം ആയിരുന്നില്ല..
കാർത്തി : ഇനി എന്താ ഉദ്ദേശം രണ്ടുപേരുടെയും??
അജു : ഞാൻ ചെയ്ത തെറ്റ് ഞാൻ തന്നെ തിരുത്തും... അത് ഇനി ആരെതിർത്താലും (ദേവിനെ നോക്കിയാണ് അജു അത് പറഞ്ഞത് )
ദേവിന്റെ മനസ്സ് ആകെ അസ്വസ്ഥമായി പഴയത് ഒക്കെയും ആലോചിച്ചപ്പോൾ... ഞാൻ ഒന്ന് കിടക്കട്ടേന്ന് പറഞ്ഞ് അവൻ റൂമിലേക്കു പോകാൻ ഒരുങ്ങി.. പെട്ടെന്ന് ആണ് കാർത്തി അവന്റെ കയ്യിൽ പിടിച്ചത്.. ദേവ് ഈ പ്രശ്നം നമ്മൾ പരിഹരിക്കും... നീ ധൈര്യമായി ഇരിക്ക്... അത്രെയും കാർത്തി പറഞ്ഞ് നിർത്തുകയും ദേവ് അവനെ കെട്ടിപിടിച്ചു കഴിഞ്ഞിരുന്നു... അർജുനും പുറകിൽ നിന്ന് ദേവിനെ ഇറുക്കി പുണർന്നു....
പണ്ടും ഇവർ ഇങ്ങനെ ആണ്.. മൂന്ന് ശരീരവും ഒരു മനസ്സുമാണ്.. അപ്പോൾ എങ്ങനെയാ നാളെ മുതൽ തുടങ്ങുക അല്ലേ ദേവിന്റെ ആ ചോദ്യം കേട്ട് വായും പൊളിച്ചു നിൽകുവാ അജു..
ദേവ് : നമുക്ക് നിന്റെ പഴയ ആമിയെ തിരികെ പിടിക്കണ്ടേ...?? എന്റെ വാക്കാണ് അജു.. അവളെ നിന്റെ പഴയ ആമിയായി കൊണ്ട് മുന്നിൽ നിർത്തും...
അജു : എനിക്ക് അറിയാം അത് ചെയ്യാൻ നിനക്ക് മാത്രമേ കഴിയു... ആ കാന്താരി മുളകിനെ മെരുക്കാൻ നിനെക്കെ കഴിയു..
കാർത്തി : ഹലോ.. പരിഭവം ഒക്കെയും കഴിഞ്ഞു എങ്കിൽ എനിക്ക് വിശക്കുന്നെ... വേഗം ഫുഡിട്ട് കിടക്കാം.. ഞാൻ ഭയങ്കര tired ആണ്..
വിശപ്പിന്റെ വിളി വന്നാൽ പിന്നെ നമ്മുടെ കാർത്തിക്ക് ഒരു രക്ഷയും ഇല്ലാ.. അത് അറിയാവുന്നത് കൊണ്ട് വേഗം രണ്ടുപേരും കൂടെ പോയി അല്ലെങ്കിൽ അവരെ വേണമെങ്കിലും അവൻ പിടിച്ചു തിന്ന് കളയും..
രാവിലെ എന്നത്തേയും പോലെ എല്ലാരും റെഡി ആയി പക്ഷെ കൂട്ടത്തിൽ ഒരാൾക്കു മാത്രം സന്തോഷം കുറച്ചു കൂടുതൽ ആയിരുന്നു.. ഞാൻ എടുത്ത് പറയണ്ടല്ലോ അത് ആരായിരിക്കും എന്ന്..
പൂജയുടെ സന്തോഷവും ഒരുക്കവും എല്ലാം കണ്ട് ആകെ കിളി പോയി നിൽകുവാണ് ആമി...
നന്ദു : ദൈവമേ ഇവൾ ഇത് എന്ത് ഭാവിച്ചാ...
ആമി : നീ വരുന്നെങ്കിൽ വാ അല്ലെങ്കിൽ ഓട്ടോ പിടിച്ച് വരേണ്ടി വരും.. ഫാഷൻ ഷോയ്ക്കു പോകുന്നത്പോലെ ഉണ്ട്..
പൂജ : ഡി.. നിനക്ക് ഒക്കെയും അസൂയ അല്ലേ... അങ്ങേരെങ്ങാനും എന്നെ പ്രേമിച്ചാലോ എന്നത് അല്ലേ നിങ്ങളുടെ പ്രശ്നം..
ആമി : നിന്നെ പ്രേമിക്കാനോ...
അതും ദേവ് പദ്മനാഭൻ... കാക്ക മലർന്ന് പറക്കണം മോളെ.... അത് ദേവ് ആണ്...
പൂജ : കാണണോ നിങ്ങൾക്ക് ഞാൻ അയാളെ കൊണ്ട് i love you പറയിപ്പിക്കുന്നത്... ഞാൻ അയാളെ വീഴ്ത്തിയിരിക്കും..
നന്ദു : പഴത്തൊലി ഉപയോഗിച്ച് വീഴ്‌ത്തുന്ന കാര്യം ആണോ പൂജ നീ ഉദേശിച്ചത്... എങ്കിൽ അത് എളുപ്പം അല്ലേ..
ആമി : വീഴ്ത്തി... വീഴ്ത്തി... നീ തന്നെ അതിൽ വീഴാതെയിരുന്നാൽ മതി...
ലേറ്റ് ആകുന്നു ഇറങ്ങാം എന്ന് പറഞ്ഞു ആമി പോയി..
ആമിയുടെ പുറകെ നന്ദുവും പോയി.. ഒന്നുടെ കണ്ണാടിയിൽ നോക്കിയിട്ട് പൂജ പറഞ്ഞു..
മോനെ ദേവ് പദ്മനാഭാ.... നിന്നെ കൊണ്ട് ഞാൻ എന്നെ ഇഷ്ടമാണെന്നു പറയിപ്പിച്ചില്ലേൽ എന്റെ പേര് വല്ല പൂച്ചക്കും ഇട്ടോ നീ.. അല്ല പിന്നെ.. ഇതും പറഞ്ഞ് പൂജയും പുറകെ ഇറങ്ങി....
പതിവ്പോലെ ആമി ആയിരുന്നു കാർ ഡ്രൈവ് ചെയ്തത്.. ദേവ് സാറിനെ എങ്ങനെ വീഴ്ത്താം, എന്നത് ആയിരുന്നു കാറിലിരുന്ന് പൂജയും നന്ദും കൂടി ചർച്ച... എല്ലാം കേട്ട് കൊണ്ട് ഇരുന്നത് അല്ലാതെ എതിർക്കാനോ, പ്രോത്സാഹിപ്പിക്കാനോ ഒന്നും ആമി പോയില്ല...
ഓഫീസിൽ എത്തി ലിഫ്റ്റിൽ കയറാൻ തുടങ്ങുകയും കാവ്യ വരുന്ന്... അവളും ഇന്ന് ഒട്ടും മോശമല്ലാട്ടോ.. സാരി ഒക്കെയും ഉടുത്താണ് ഇന്നത്തെ വരവ്.... പൂജയുടെ മുഖം കണ്ടപ്പോൾ സത്യം പറഞ്ഞാൽ ആർക്കായാലും ചിരി വരും.. ആമാതിരി വ്യത്തികെട്ട expression ആണേ ആ മുഖത്ത് ഇപ്പോൾ... കാര്യം എന്താണ് എന്നല്ലേ ആലോചിക്കുന്നത്.. കാവ്യയുടെ പുറകെ ദേ.. വരുന്നു നമ്മുടെ അഞ്ജലി കക്ഷിയും സാരി ആണേ... പാവം പൂജ... tight കോമ്പറ്റിഷൻ ആണ് നടക്കുന്നത്... എല്ലാരും ഒരുമിച്ച് ലിഫ്റ്റ്ഇൽ കയറി...
ഓഫീസിൽ എത്തിയപ്പോൾ അവരുടെ ഹീറോ വന്നിട്ടുണ്ടോ എന്ന് നോക്കാൻ ഉള്ള തിരക്കിലായിരുന്നു എല്ലാരും...
അപ്പോഴാണ് മധു ചേട്ടൻ ഒരു ബോക്സ് ലഡ്ഡു ആയി വന്നത്.. ഞാനും നന്ദും കൂടി എന്താണ് മധു ചേട്ടാ വിശേഷംന്ന് ചോദിച്ച് അങ്ങോട്ടേക്ക് ചെന്നു.. ഒന്നുമില്ല മോളെ മോൾടെ കല്യാണം ഉറപ്പിച്ചു അതിന്റെ സന്തോഷത്തിൽ വാങ്ങിയതാ എന്ന് പറഞ്ഞപ്പോൾ ആ പാവം മനുഷ്യന്റെ മുഖത്ത് ഇത് വരെ കണ്ടിട്ടില്ലാത്ത അത്രെയും തെളിച്ചം.. ഞങ്ങൾ ഓരോ ലഡ്ഡു എടുത്ത്.. എന്റെ ലഡ്ഡു ഞാൻ വായിൽ വെക്കുകയും.. അനാമിക...എന്നൊരു അലർച്ച കേൾക്കുന്നതും ഒരുമിച്ചായിരുന്നു..
അനാമിക....
ആ അലർച്ചയിൽ പേടിച്ച് ലഡ്ഡു വായിൽ തന്നെ stuck ആയിപോയി.. അപ്പോഴേക്കും അലറി കൊണ്ട് യൂത്ത് ഐക്കൺ.... മൂരാച്ചി ദേവ് പദ്മനാഭൻ എന്റെ അടുത്ത് എത്തി കഴിഞ്ഞിരുന്നു..
ഡോ.. തന്നെ ഇന്നലെ ഏല്പിച്ച ഫയൽ എവിടെയാ വെച്ചത്..?? ഞാൻ മിണ്ടാതെ കണ്ണും മിഴിച്ചു നിൽക്കുന്നത് കണ്ട്.. പിന്നെയും ചോദിച്ചു..
തന്റെ കയ്യിൽ തന്ന ഫയൽ എന്തിയെ എന്ന്..
പിന്നെയും എന്റെ ഒന്നും മിണ്ടാതെ ഉള്ള നിൽപ് കണ്ടിട്ട് അങ്ങേരുടെ കുരു പൊട്ടിന്ന് കണ്ടാൽ അറിയാം..
ഡി...
നിന്റെ വായിൽ എന്താഡി പഴം ആണോ...
" അല്ല സാർ ലഡ്ഡു ആണ്.. " (നന്ദുന്റെ വക ആട്ടോ ഈ അഡാർ കമന്റ് )
What...
നന്ദു : ശെരിക്കും സാർ... അവളുടെ വായിൽ ലഡ്ഡു ആണ്..
ദേവ് : (അവന് ശെരിക്കും ചിരി ആണ് വന്നത്.. പിന്നെ അത് കണ്ട്രോൾ ചെയ്തിട്ട് പറഞ്ഞു... )
അതിന്റെ അണ്ണാക്കിൽ കുറച്ചു വെള്ളം ഒഴിച്ച് കൊടുക്ക്.. അല്ലെങ്കിൽ നാളത്തെ പത്രത്തിൽ കാണാം ലഡ്ഡു തൊണ്ടയിൽ കുരുങ്ങി മരിച്ചെന്ന്...
അതും പറഞ്ഞ് കക്ഷി വന്ന വഴിയേ തിരിച്ചു പോയി.. പക്ഷെ പോയപ്പോൾ ആ മുഖത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു നറു പുഞ്ചിരി ഉണ്ടായിരുന്നു...
നന്ദു വേഗം വെള്ളം കൊണ്ട് തന്ന്... അത് കുടിച്ചു ആ ലഡ്ഡു ഇറക്കിയപ്പോൾ ആണ് ശെരിക്കും എന്റെ ജീവൻ വീണത്..
ഇങ്ങേർക്ക് ചുറ്റും ഇത്രെയും ഗോപികമാർ ഉണ്ടായിട്ടും... കറക്റ്റ് ആയിട്ട് കാലമാടൻ എനിക്ക് ഉള്ള പണിയുമായിട്ട് വരും..
ഞാൻ എന്റെ സീറ്റിൽ പോയി അവിടുന്ന് ആ ഫയൽ എടുത്ത് പൂജയുടെ കയ്യിൽ കൊടുത്ത്.. എന്നിട്ട് പറഞ്ഞ് അങ്ങേർക്ക് കൊടുത്തിട്ട് വരാൻ.. അവളുടെ മനസ്സിൽ ആണെങ്കിൽ ലഡ്ഡു പൊട്ടി നിൽകുവാ.. അപ്പോഴാ നമ്മുടെ ബിബിസി എൻട്രി നടത്തിയത് സാർ കോൺഫറൻസ് റൂമിലേക്കു വരാൻ പറഞ്ഞു..
പാവം പൂജ.... പൊട്ടിയ ലഡ്ഡു പപ്പടം ആയി പൊടിഞ്ഞുപോയി..
അങ്ങോട്ട് ചെന്നപ്പോൾ എല്ലാരും ഉണ്ട്..
കാര്യമായി ആരോടോ സംസാരത്തിൽ ആണ് അയാളുടെ മുഖം കാണാൻ പറ്റുന്നില്ല.. ഇങ്ങോട്ട് ഒന്ന് തിരിഞ്ഞിരുന്നു എങ്കിൽ കാണാമായിരുന്നു..
അർജുൻ പതിയെ എനിക്ക് അരികിലേക്ക് വന്ന്
അർജുൻ : Are You Okay Now..
ആമി : (എല്ലാരും ഉണ്ടല്ലോ സീൻ ക്രീയെറ്റ് ചെയ്യണ്ടല്ലോന്ന് കരുതി ) Yeah.. I Am Fine...
ഇതും പറഞ്ഞ് ഞാൻ തറപ്പിച്ച് ഒന്ന് നോക്കി..
അപ്പോഴാണ് അത് വരെ തിരിഞ്ഞു നിന്ന മുഖം കാണുന്നത്...
" ഇവൻ എന്താണ് ഇവിടെ.. "
എന്റെ ചോദ്യം കുറച്ചു ഉച്ചത്തിൽ ആയിപോയെ.. എല്ലാരും എന്നെ നോക്കുന്നുണ്ടെ..
അപ്പോഴാണ് പൂജയും നന്ദും ആ മുഖം കാണുന്നത്..
ആദർശ്.... നീ എന്താ ഇവിടെ??
തുടരും....( length കുറഞ്ഞു പോയി എന്ന് പറഞ്ഞവരെല്ലാം ഈ പാർട്ട് ഇൽ ഹാപ്പി ആയിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു... നായകൻ ആരാണ് എന്ന് ചോദിച്ച എല്ലാർക്കും ഞാൻ നായകനെ(ആദി ) കാണിച്ചു തന്നു... നിഗൂഢതകൾ ബാക്കി ആക്കി അടുത്ത ട്വിസ്റ്റ് ഇട്ടിട്ടുണ്ട്... നിങ്ങളുടെ കട്ട സപ്പോർട്ട് തന്നേക്കുമല്ലോ അല്ലേ...ട്വിസ്റ്റ് ഇനിയും ബാക്കി ആണ്... അപ്പോൾ ലൈക് ഉം കമന്റ് ഉം മറക്കണ്ടാട്ടൊ... അഭിപ്രായങ്ങൾ പോരട്ടെ )
രചന : ശിൽപ ലിന്റോ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....