ശ്രീഷ്ണവം, Part 29

Valappottukal
♥️♥️♥️ശ്രീഷ്ണവം♥️♥️♥️

പാർട്ട്‌    29

കണ്ണൻ പുറകിലേക്കായി തിരിഞ്ഞു നിന്നു വിരൽകൊണ്ട് കൈകൾ ഗോഡൗണിന്റെ പുറത്തേക്ക് ചൂണ്ടി....
എല്ലാവരും അങ്ങോട്ടേയ്ക്ക് നോക്കി...ശ്രീയുടെയും അവിയുടെയും കണ്ണുകളെ വിശ്വസിക്കാൻ ആയില്ല....
അവരുടെ ചുണ്ടുകൾ മൊഴിഞ്ഞു.......

"ഗാധൂ........"

മരണമെന്ന യുഗത്തെ തോൽപിച്ചു മുന്നിൽ നിൽക്കുന്ന തങ്ങളുടെ അനിയത്തിയെ അവർ അത്ഭുതപൂർവം നോക്കി....അവിയും ശ്രീയും നിശ്ചലമായി നില്കുന്നത് കണ്ട് കണ്ണൻ ശ്രീയുടെ തോളിൽ കൈകൾ അമർത്തി.....എന്നിട്ട് തലകൊണ്ട്  അവൻ അതെ എന്നു പറഞ്ഞു.....

ഗാഥ ഓടി വന്നു ശ്രീയുടെ നെഞ്ചിലേക്ക് വീണു....ഗൗതമിനെക്കാളും അവൾക്കു എന്നും പ്രിയപ്പെട്ടത് ശ്രീ ആയിരുന്നു....സ്നേഹമില്ലാത്തത്കൊണ്ട് അല്ല....പകരം അവളുടെ എല്ലാ തല്ലുകൊള്ളിത്തരത്തിനും ശ്രീയും അതുപോലെ നന്ദുവിന്റെ തല്ലുകൊള്ളിത്തരത്തിനു ഗൗതൂവും ആണ് കൂട്ട്....

"മോളെ ഗാധൂ... നിനക്ക് ഒന്നും പറ്റിയില്ലല്ലോ....എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല നീ തന്നെ ആണോ ഈ മുമ്പിൽ നില്കുന്നത് അതോ സ്വപ്നം ആണോ....."

"ഏട്ടാ.... ഞാൻ തന്നെ ആണ്.... എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല....ദേ കണ്ടില്ലേ ഞാൻ ജീവനോടെ അല്ലേ മുൻപിൽ നില്കുന്നത്....."

അപ്പോഴാണ് അവളെ തന്നെ നോക്കി നിൽക്കുന്ന അവിയെ അവൾ കണ്ടത്....അവൾ അവനടുത്തേക് നടന്നു ചെന്നു...അവന്റെ മുൻപിൽ ഏട്ടാ എന്നു പറഞ്ഞു പൊട്ടി കരഞ്ഞു....അവൻ അവളെ ചേർത്തു പിടിച്ച്..പക്ഷേ ഒന്നും പറഞ്ഞില്ല....ചോദിച്ചില്ല...മൗനമായ് അവർ സംസാരിച്ചു.....

"കണ്ണാ....എന്താ ഇതിന്റെ ഒക്കെ അർത്ഥം... ഞങ്ങള്ക് അറിയണം...അന്ന് ഈ പന്ന###&&@&&#&*@& മോൻ തന്ന വീഡിയോയുടെ സത്യം എന്താണ്....നമ്മളെ ഒക്കെ വിട്ടു പോയി എന്നു നമ്മൾ വിശ്വസിച്ചിരുന്ന ഗാധൂ ഇപ്പോൾ ജീവനോടെ നില്കുന്നത് ഇങ്ങനെ...എന്താണ് ഈ രണ്ടു വർഷങ്ങളിൽ സംഭവിച്ചത്......."

"ശ്രീ.....എല്ലാം പറയാം.....ആ വിഡിയോയിൽ കണ്ട ദൃശ്യങ്ങൾ സത്യമാണ്...പക്ഷേ നന്ദു അല്ല അത്....ഇവന്റെ കൂട്ടത്തിൽ ഉള്ള ഒരു പെൺകുട്ടിയാണ്.....ശ്രദ്ധ.....മോർഫ് ചെയ്തു അത് നന്ദുവിന്റെ മുഖമാക്കി മാറ്റിയതാണ്.....

"അപ്പോ ഗാധൂ മരിച്ചു എന്നു പറഞ്ഞതോ...."

"അവൾ ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് അവൾക്കു നേരെ ഉണ്ടായ അറ്റാക്ക് ആണ് അവളെ അവിടെ നിന്നും മാറ്റി ട്രീറ്റ്‌ ചെയ്യണം എന്നു തീരുമാനിച്ചത്....അതിനു മറ്റൊരു കാരണം കൂടി ഉണ്ട്....ഗാധൂന് സംഭവിച്ചത് നന്ദുവിന്‌ മാത്രം അറിയുന്ന കാര്യമാണ്.... പിന്നെ ഇവനും....വേറെ ആർക്കും അതിനെ കുറിച്ച് അറിയില്ലായിരുന്നു.... അന്ന് അപകടം പറ്റി അവളെ ഹോസ്പിറ്റലിൽ കൊണ്ടു ചെന്നപ്പോൾ തന്നെ അവളെ ട്രീറ്റ്‌ ചെയ്ത ഡോക്ടർ പറഞ്ഞിരുന്നു ഗാധൂ പ്രഗ്നന്റ് ആയിരുന്നു എന്നു....പക്ഷേ വീഴ്ചയുടെ ശക്തിയിൽ അവൾക്കു ബ്ലീഡിങ് ഉണ്ടായി എന്നു....ഈ കാര്യം ഡോക്ടർ ഹരിയോടും എന്നോടും മാത്രെ പറഞ്ഞിരുന്നുള്ളു....ഗൗത്തൂന് പോലും അറിയില്ലായിരുന്നു....പിന്നീട് അവൾക്കു നേരെ ഒരു അറ്റാക്ക് കൂടി ഉണ്ടായപ്പോൾ ഹരിയും ഡോക്ടറും മാത്രം സംസാരിച്ചു അവളെ മറ്റൊരു ഹോസ്പിറ്റലിൽ മാറ്റി... ഈ കാര്യം ആരും അറിയാൻ പാടില്ലായിരുന്നു എന്നു ഡോക്ടർ തന്നെ ആണ് നിർബന്ധം പറഞ്ഞത്...അതുകൊണ്ടു ഹരി എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി...ഉള്ള  സമയം ഗാധൂനെ സംരക്ഷിച്ചു.....ഒരു സാഹചര്യത്തിൽ ഗൗത്തൂന്റെ അടുത്തും അവൻ സത്യം പറഞ്ഞു... വേറെ ആരെയും അറിയിച്ചില്ല....പക്ഷേ ഈ കേസ് റീഓപ്പൺ ചെയ്ത സമയത്ത് തന്നെ എനിക്ക് സംശയം ഉണ്ടായിരുന്നു ഗാഥ മരിച്ചിട്ടില്ല എന്നു....പക്ഷേ എനിക്ക് അതിനു കൂടുതൽ തെളിവുകൾ വേണമായിരുന്നു...അങ്ങനെ പലവഴിയിലൂടെ സഞ്ചരിച്ചു ഞാൻ ചെന്നെത്തിയത് ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റലിൽ വർക്ക്‌ ചെയുന്ന ഡോക്ടറുടെ അടുത്താണ്...അവിടെ നിന്നുമാണ് ഞാൻ ഗാഥ ജീവിച്ചിരിക്കുന്നു എന്ന സത്യം മനസിലാകുന്നത്.... ഒപ്പം ഗാഥയെ നന്ദു ഞങ്ങളുടെ കല്യാണത്തിന്റെ അന്ന് കണ്ടു എന്നു പറഞ്ഞതും സത്യമായിരുന്നു....ഗാഥയും ഗൗതമും ഹരിയും അന്ന് ആരും അറിയാതെ വന്നു കണ്ടു പോയി.....പിന്നീട് ആണ് ആ വീഡിയോ ഞാൻ കാണുന്നത്....പക്ഷേ അത് എനിക്ക് നേരത്തെ അറിയുന്ന കാര്യം ആയിരുന്നു....പക്ഷേ അതിൽ കണ്ട നന്ദുവിന്റെ മുഖം ആണ് എന്നെ പ്രാന്ത് പിടിപ്പിച്ചത്.... സത്യാവസ്ഥ പിന്നീട് ഞാൻ ഗാഥയോട് തന്നെ ചോദിച്ചു മനസിലാക്കിയിരുന്നു....ഞങ്ങൾ എവിടെ പോയാലും ഇവൻ ഞങ്ങളെ നിരീക്ഷിച്ചിരുന്നു....ഒപ്പം അവനെ നിരീക്ഷിക്കാൻ ഹരിയും ഉണ്ടായി...പക്ഷേ അതാരും അറിഞ്ഞില്ല... ഒരിക്കലും ഇങ്ങനെ നന്ദുവിനെ കൊണ്ടുവരും എന്നു ഒരിക്കലും ചിന്തിച്ചിരുന്നില്ല....പക്ഷേ അങ്ങനെ സംഭവിച്ചു...."

"കണ്ണാ.... ഇതൊക്കെ നീ പറഞ്ഞത് ശരിയാണ്....സത്യത്തിൽ ഇവരോട് രണ്ടുപേരോടും സ്റ്റീഫന് ഉള്ള പക എന്തുകൊണ്ട്....ഇത്രയൊക്കെ സംഭവിക്കാൻ കാരണം എന്താ....ഒരുപാട് ചോദ്യങ്ങൾ ഉണ്ട്... അതിനെല്ലാം ഉള്ള ഉത്തരം നിനക്ക് അറിഞ്ഞിട്ടും എന്തുകൊണ്ട് നീ ഞങ്ങളോട് പറഞ്ഞില്ല.... എന്തുകൊണ്ടു ഇവർക്കെതിരെ നടപടികൾ എടുത്തില്ല..."

"ശ്രീ നീ വിചാരിക്കുന്ന പോലെ അത്ര എളുപ്പമല്ല ഇവനെ കുടുക്കുക എന്നത്....മന്ത്രിപുത്രൻ ആണ്.....അതുകൂടി ഓർമ വേണം...."

സ്റ്റീഫൻ ഇതെല്ലാം കേട്ട് നിൽക്കുകയായിരുന്നു....ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ അവൻ കൈകൾ കൊട്ടി അടിച്ചു കൊണ്ടു പറഞ്ഞു......

"അരെ വാ.... വെൽ പ്ലാൻഡ്.....അപ്പോ അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ....അപ്പോ വൈഷ്ണവ് സാറിനു എല്ലാം അറിയം... എന്നിട്ട് ആണ് ഇത്രയൊക്കെ വെയിറ്റ് ചെയ്തു നടന്നത്.... "

"നിന്നെ മുന്നിൽ നിർത്തികൊണ്ട് തന്നെ എല്ലാവരോടും സത്യങ്ങൾ പറയണം എന്നു ഞങ്ങൾ എല്ലാവർക്കും നിർബന്ധം ഉണ്ടായിരുന്നു.....സ്റ്റീഫ...പക്ഷേ നീ ഇപ്പോ കാണിച്ചതിന് നിന്നെ ഇഞ്ചിഞ്ചായി ഞാൻ ചതക്കും....എന്റെ നന്ദുവിന്‌ എന്തേലും സംഭവിച്ചാൽ പിന്നെ വൈഷ്ണവ് ips എന്ന മൂന്നക്ഷരം മറക്കും.... മംഗലത്ത് വീട്ടിൽ വൈഷ്ണവ് ആയി മാറും.... "

"ഗാധൂ..... നിനക്ക് കൊടുക്കാൻ കുറച്ചു കണക്കുകൾ ഉണ്ടല്ലോ....അതൊക്കെ അങ്ങോട്ടേക്ക് കൊടുക്ക്.... എന്നിട്ട് മതി ഫ്ലാഷ് ബാക്ക്.... ഇല്ലെങ്കിൽ അ ഗും അങ്ങ് പോകും.... ചെല്ല്...."

ഹരി ഗാഥയോടായി പറഞ്ഞു....

ഗാഥാ അവന്റെ അടുത്തേക്ക് ചെന്നു....കൈയിൽ ഉണ്ടായിരുന്നു അവന്റെ തോക്ക് അവൾക്കു നേരെ നീട്ടി.. പക്ഷേ വളരെ സമർത്ഥമായി തന്നെ കണ്ണൻ അവനെ പിടിച്ച് മാറ്റി കൈയിൽ ഉണ്ടായിരുന്ന തോക്ക് അവന്റെ കൈയിലേക്ക് ആക്കി....

ഗാധൂ അവന്റെ രണ്ടു കരണതും മാറി മാറി തല്ലി...അവന്റെ കൂടെ ഉണ്ടായിരുന്നവർ പോലും നിന്നിടത്തു നിന്നും അനങ്ങിയില്ല.... കാരണം കണ്ണന്റെ ദഹിപ്പിക്കുന്ന ഒറ്റനോട്ടത്തിൽ തന്നെ അവർ പേടിച്ചിരുന്നു.....

"ഇതെല്ലാം ഈ കാലങ്ങൾ നിനക്കായി ഞാൻ തരാൻ ബാക്കി വെച്ചതാ....പിന്നെ നിനക്കുള്ള ശിക്ഷ മരണം അല്ല....അത് കുറഞ്ഞു പോകും.....പരസഹായമില്ലാതെ ചത്താൽ മതി എന്നു തോന്നുന്നത് വിധത്തിൽ ആകണം....പക്ഷേ അതിനു മുൻപ് എല്ലാവരും സത്യങ്ങൾ അറിയണം...."

"എന്ത് സത്യം....പറയ് ഗാധൂ...."

"ഇവനാണ് വില്ലിൻ എന്നു എല്ലാവരും കരുതി എങ്കിൽ തെറ്റി....ഇവൻ വെറും ഒരു സാമ്പിൾ....ഇവനെക്കാൾ പണക്കൊതി മൂത്തു സമൂഹത്തെ ചതിക്കുന്ന ഒരു വലിയ ആളുണ്ട്.....the great ഹോം മിനിസ്റ്റർ മാളിയാക്കൽ ജോർജ് മാത്തൂരാൻ......"

ഗാഥ അത് പറഞ്ഞു തീർന്നപ്പോഴേക്കും മറ്റൊരു കൈയടി ശബ്‌ദം അവിടെ മുഴങ്ങി........

തുടരും....

ശ്രീ ലക്ഷ്മി സി ഭാസി.....

(ഇഷ്ടമായെങ്കിൽ ലൈക്‌ and കമന്റ്‌ അടിക്കുക.....)


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top