അനാമിക, PART: 12

Valappottukal
" അനാമിക "
   പാർട്ട്‌ : 12

ഗ്ലാസ് തുറന്ന് ഇരുട്ടിൽ പാറി നടക്കുന്ന മിന്നാമിന്നിയുടെ  ആ വെളിച്ചവും, സൗന്ദര്യം നോക്കി ഇരുന്ന ആമി  അറിഞ്ഞില്ല അവളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന യാത്ര ആണ് ഇതെന്ന്.....

ഒരു പത്തു മണി ആയപ്പോൾ എല്ലാവർക്കും ഭക്ഷണം കഴിക്കാനായി കാർ നിർത്തി.... കാരണം ഇവിടം കഴിഞ്ഞാൽ പിന്നെ കടകൾ കുറവാണ്.. അൾത്താമസവും കുറവ്... എല്ലാവരും ഭക്ഷണം കഴിക്കാനായി ഇറങ്ങി... ആമി വിശപ്പില്ല എന്ന് പറഞ്ഞ് കാറിൽ തന്നെ ഇരുന്ന്...

" എന്താഡി.. നിനക്ക് വിശപ്പില്ലാത്തത്..."

എന്ന ദേവിന്റെ ഒരൊറ്റ ചോദ്യത്തിൽ തന്നെ ആമി കാർ ഇൽ നിന്ന് ഇറങ്ങി ഹോട്ടലിനെ ലക്ഷ്യമാക്കി നടന്നു.... ആമിയുടെ ആ പ്രവർത്തിയിൽ ഇത്തവണ കിളി പോയത് ദേവിന് ആയിരുന്നു...

ഇവൾക്ക് ഇത്ര അനുസരണ ഉണ്ടായിരുന്നോ...??

എന്ന അത്ഭുതം ആണ് ദേവിന്റെ മുഖത്തും മനസിലും.... പതിയെ അവനും കാർ ലോക്ക് ചെയ്തിട്ട് ഹോട്ടലിലേക്ക് കയറി...

അവൻ ചെന്നപ്പോഴേക്കും ഫുഡ്‌ ഓർഡർ ചെയ്തത് വന്നിരുന്നു... മനസ്സില്ലാ മനസോടെ ദേവിനെ പ്രാകി കൊണ്ട് ആമിയും അവിടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ ഒരുങ്ങി.... എല്ലാവരും കളിയും ചിരിയുമായി ഭക്ഷണം കഴിച്ചപ്പോൾ രണ്ടുപേർ മാത്രം ഒരു സന്തോഷവും ഇല്ലാതെ അവർക്കിടയിൽ ഉണ്ടായിരുന്നു... ഒന്ന് ആമി ആയിരിക്കും എന്ന് നമുക്ക് അറിയാല്ലോ... മറ്റേ ആൾ ആരെന്ന് അല്ലേ... വേറെ ആരാകാൻ അഞ്‌ജലി... അമിയോട് ഉള്ള കത്തുന്ന പക ആയിരുന്നു അവളുടെ കണ്ണുകളിലും മനസ്സിലും...

ഭക്ഷണം കഴിച്ച് എല്ലാരും പുറത്തിറങ്ങി കുറച്ചു നേരം പുറത്തെ കാഴ്ചകൾ കണ്ടു നിന്ന്... ദേവിന്റെ കാറിൽ ചാരി നിന്ന ആമിക്ക് അടുക്കലേക്കു പൂജയും നന്ദും വന്നു...

നന്ദു  : നീ എന്താണ് ഇവിടെ ഒറ്റക്ക് മാറി നിൽക്കുന്നത്...

ആമി : വെറുതെ നിൽക്കാനും പാടില്ലേ...

പൂജ : നിന്റെ മുഖം എന്താടി വീർതിരിക്കുന്നത്... എല്ലാരും എന്ത് ഹാപ്പി ആണ്... ദേവേട്ടൻ എന്തായാലും ഒരു അടിപൊളി പ്ലാൻ ആണ് ഉണ്ടാക്കിയത്...

നന്ദു : ശെരിയാണ് ദേവ് സാർ എന്ത് ഫ്രണ്ട്‌ലി  ആണ്... ഇത്രെയും കിടു ആണ് സാർ എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.. ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ...

ആമി : കഴിഞ്ഞോ ദേവ് പുരാണം... മൂന്ന് മണിക്കൂർ കൊണ്ട് അങ്ങേരു എന്ത് കൂടോത്രം ആണ് ചെയ്തത്...

കാവ്യ : സാറിനോട് നിനക്ക് എന്താണ് ആമി ഇത്ര ദേഷ്യം... അതോ ഞങ്ങളോട് ഉള്ള അസൂയ ആണോ...??

ആമി : അസൂയയോ....  ആരോട്  എന്തിനു..?

കാവ്യ : അല്ല... സാറിന് ഞങ്ങളോട് ഉള്ള അടുപ്പം കണ്ടിട്ട്...

(അയാൾക്ക് എന്നോട് ഉള്ള അടുപ്പം കണ്ടിട്ട് നിന്റെ ഒന്നും ബോധം പോകാതെ ഇരുന്നാൽ മതി... എന്ന് കാവ്യയോട് പറയണം പോലെ തോന്നി ആമിക്ക്.... ഞാൻ ആയി ഒരു സംസാരം ഉണ്ടാക്കണ്ടല്ലോ എന്ന് കരുതി നിശബ്ദത പാലിച്ചു... )

ആമി : സാറിന്റെ... മുത്തുമണീസ് എല്ലാം നിന്ന് മഞ്ഞ് കൊള്ള്... എന്നിട്ട് നിങ്ങളുടെ പുന്നാര സാറിന് ജയ് വിളിക്ക്...

ഇതും പറഞ്ഞ് ആമി കാറിൽ കയറി ഇരുന്ന്... കാവ്യയുടെ വാക്കുകൾ ആയിരുന്നു അവളുടെ മനസ്സിൽ അല അടിച്ചു കൊണ്ടിരുന്നത്..
എനിക്ക് അസൂയ ആണോ ഇവരോട്...
അയാൾ ഇവരോട് അടുപ്പം കാണിക്കുന്നതിൽ.. അതിനാണോ ഞാൻ അവരോട് വഴക്കിടുന്നത്...  ഞാൻ എന്തിനു അസൂയപ്പെടണം..??
ഈശ്വര എന്ത് ഒക്കെയാ ഞാൻ ഈ ചിന്തിച്ചു കൂട്ടുന്നത്..?? വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടുവാ... എന്റെ മനസ്സിൽ ഒന്നും ഇല്ലാ... അയാൾ ആരോട് മിണ്ടിയാലും എനിക്ക് എന്താ... എന്ന് ചിന്തിച്ചു തീരുന്നതിനു മുന്നേ കക്ഷി ഡോർ തുറന്ന് സീറ്റിലേക്ക് കയറി ഇരുന്ന്...

ഇത് എന്താ ബാക്ക് സീറ്റിൽ... ആമിയുടെ ചോദ്യം കേട്ട് ദേവ് രൂക്ഷമായി ഒന്ന് അവളെ നോക്കിട്ട് പറഞ്ഞ്...

"എന്റെ കാർ, എന്റെ സീറ്റ്‌, ഞാൻ എനിക്ക് ഇഷ്ടം ഉള്ളടത് ഇരിക്കും... നിനക്ക് എന്താ അതിന്... "

അത്‌ പറഞ്ഞ് തീർന്നപ്പോൾ അർജുൻ ഡ്രൈവിംഗ് സീറ്റ്‌ ഇലേക്ക് കയറി... മുൻപിൽ ഉള്ള സീറ്റിൽ കാർത്തിയും...... ഓഹ്... ഇനി മുൻപിലത്തെ സീറ്റിൽ പോകുന്നതിലും നല്ലത് ബാക്ക് സീറ്റ്‌ തന്നെയാ എന്ന് കരുതി, പിന്നെ ആമി അതിനെ കുറിച്ചൊന്നും സംസാരിച്ചില്ല..

ഒരിക്കലും പരിജയം ഇല്ലാത്തവരെ പോലെ തെക്കും വടക്കുമായിട്ടാണ് രണ്ടിന്റെയും ഇരുപ്പ്... കുറച്ചു സമയത്തിന് ശേഷം അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണ്....
നല്ല ഹെയർ പിൻ വളവുകൾ ആയതിനാൽ അവൾ പോലും അറിയാതെ ദേവിന് അടുത്തേക്ക് നീങ്ങി വന്ന്... അടുത്ത വളവിൽ അവൾ അവന്റെ ഷോൾഡറിൽ അഭയം കണ്ടെത്തി.. നല്ല ഷീണം കാരണം അവൾ സുഖ ഉറക്കം ആണ്... അവനെ പറ്റി ചേർന്ന് അവന്റെ തോളിൽ അവളുടെ തലചായ്ച്ചു...അവന്റെ കൈകളിൽ ഇറുക്കി പിടിച്ച് ആദ്യം ദേവ് ഉണർത്താൻ ഒരു ശ്രെമം നടത്തുക ചെയ്‌തെങ്കിലും...  പീന്നീട് അവന്റെ ചുണ്ടിൽ ഒരു കള്ള ചിരി ആണ് ഉണ്ടായത്... അവനും പതിയെ സീറ്റിലേക്ക് തല ചായ്ച്ചു കണ്ണുകൾ മെല്ലെ അടച്ചു...

മിററിൽ കൂടി ഈ കാഴ്ച കണ്ട അജുന്... ഒരേ സമയം ഞെട്ടലും,  ചിരിയും ആണ് ഉണ്ടാക്കിയത്...
അതിർത്തി രാജ്യങ്ങൾ തമ്മിൽ ഇത്രെയും സ്നേഹമോ, കാർത്തിയുടെ ചോദ്യം കേട്ടപ്പോൾ അജു അറിയാതെ ചിരിച്ചു പോയി... അതോ സന്ധി ഒപ്പിട്ടത് വല്ലതും ആണോ നമ്മൾ അറിയാതെ,  എന്ന അജുവിന്റെ മറു ചോദ്യം കൂടി ആയപ്പോൾ അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു..  എന്തായാലും രണ്ടുപേരും
ആ കാഴ്ച അങ്ങ് ആസ്വദിച്ചു......

വെളുപ്പിനെ അഞ്ചു മണിയോടെ ആണ് ശ്രീ മംഗലം ട്രസ്റ്റ്‌ ഇന്റെ ഔട്ട്‌ ഹൌസ് ഇലേക്ക് എത്തിയത്...
ആദർശും കൂട്ടരും ആണ് ആദ്യം എത്തിച്ചേർന്നത്... ദേവിന്റെ കാർ കണ്ടപ്പോൾ ആവേശത്തോടെ അതിന് അടുത്തേക്ക് വന്ന എല്ലാവരുടെയും മുഖം മങ്ങി... ആമി ദേവിന്റെ തോളിൽ ചാരി കിടക്കുന്ന  കാഴ്ച ആർക്കും തൃപ്തികരമായിരുന്നില്ല...

ദേവ് പതിയെ ആമിയെ സീറ്റിലേക്ക് ചാരി കിടത്തിട്ട് പുറത്തേക്ക് ഇറങ്ങി...
കാർത്തി ആണ് ആമിയെ വിളിച്ചുണർത്തിയത്, എല്ലാവർക്കും നല്ല ഷീണം ഉണ്ടായിരുന്നത് കാരണം എല്ലാരും കിടക്കാനായിട്ട് അവരവരുടെ മുറികളിലേക്ക് പോയി... ആമി നല്ല ഉറക്കം കഴിഞ്ഞു എഴുന്നേറ്റത് കൊണ്ട് അവൾക്ക് ഉറക്കം വന്നില്ല... അവൾ പതിയെ ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി... അവൾ വരുന്നത് ആദ്യമാണെകിലും അവിടുത്തെ മുക്കും മൂലയും അവൾക്ക് സുപരിചിതം ആയിരുന്നു... അത്‌ കൊണ്ട് തന്നെ അവൾ ട്രസ്റ്റ്‌ ലക്ഷ്യമാക്കി നടന്ന്... അവിടുത്തെ കുട്ടികളുമായി അവൾ പെട്ടെന്ന് തന്നെ അടുപ്പത്തിലായി..

അവർക്ക് ഒപ്പം ഇരുന്ന് പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ആണ് മായയെ പരിചയപ്പെടുന്നത്...  മായ ആണ് അവിടുത്തെ കാര്യങ്ങൾ നോക്കി നടത്തുന്നത്... പെട്ടെന്ന് തന്നെ ആമിയും, മായയും കൂട്ടായി....  ആ ദിവസം മുഴുവൻ അവൾ മായക്കും കുട്ടികൾക്കും ഒപ്പം ആയിരുന്നു....  മറ്റുള്ളവർ ആണെകിൽ ദേവ് കൊടുത്ത ജോലികളുമായി തിരക്കിൽ ആയിരുന്നു... ആർക്കും പരസ്പരം സംസാരിക്കാനോ കണ്ട് മുട്ടാൻ പോലുംഉള്ള സമയം കിട്ടി ഇല്ലാന്ന് പറയുന്നതായിരിക്കും ശെരി...

പക്ഷെ ഈ തിരക്കിലും അമിയോട് സംസാരിക്കാൻ ആദർശ് സമയം കണ്ടെത്തി... അല്ല സംസാരിക്കാനായി ഒരു അവസരത്തിന് കാത്തിരിക്കുക ആയിരുന്നു അവൻ...

ആദർശ് : ആമി... നിന്നോട് സംസാരിക്കാനായി ഞാൻ കുറച്ചു ദിവസമായി ശ്രേമിക്കുവാ... നിന്നെ ഒറ്റക്ക് കിട്ടിയത് ഇപ്പോഴാ...

ആമി : നിനക്ക് എപ്പോൾ വേണമെങ്കിലും എന്നോട് സംസാരിക്കാല്ലോ... അതിനു കാത്തിരിക്കേണ്ട കാര്യം എന്താ... എന്നും കാണുന്നവർ അല്ലേ നമ്മൾ...

ആദർശ് : ആമി.... നീ എല്ലാം  മനസ്സിലായിട്ടും ഒന്നും മനസിലായില്ല എന്ന് നടിക്കുക ആണോ...

ആമി : നീ എന്താ പറഞ്ഞു വരുന്നത്....

ആദർശ് : ആമി.. എത്ര വർഷമായി ഞാൻ നിന്നോട് പറയുന്നു.. അതിനു ഒരു മാറ്റവും ഇപ്പോഴും സംഭവിച്ചിട്ടില്ല.... ഇനി സംഭവിക്കുകയും ഇല്ലാ...

ആമി : അന്ന് പറഞ്ഞത് തന്നെ ഇന്നും എനിക്ക് പറയാൻ ഒള്ളൂ... നീ എന്റെ നല്ല സുഹൃത്ത് ആണ്... അന്നും, ഇന്നും, എന്നും... അതിന് അപ്പുറം എന്റെ മനസ്സിൽ ഒന്നും ഇല്ലാ..  ഇനി ഒരിക്കലും ഉണ്ടാവുകയും ഇല്ലാ..
              ഇങ്ങനെ നിർബന്ധിച്ചാൽ സ്നേഹം ഉണ്ടാവില്ല ആദർശ്... ഈ സ്നേഹം എന്ന് പറയുന്നത് സ്വിച്ച് ഇട്ടാൽ ഉണ്ടാകുന്നത് ഒന്നും അല്ല.. അത് ആരും പറയാതെ നമ്മൾ പോലും അറിയാതെ ഉണ്ടാകുന്ന ഒരു സുഖമുള്ള വികാരം ആണ്... അത് ലോകത്തുള്ള സകലരോടും ഉണ്ടാവില്ല... നിന്റെ സ്നേഹത്തെ തള്ളി പറയുക അല്ല... എനിക്കും കൂടി അത്‌ നിന്നോട് തിരിച്ചു തോന്നണ്ടേ....

ആദർശ് : നിനക്ക് തോന്നാൻ ഞാൻ എന്താണ് ആമി ചെയ്യേണ്ടത്... ഞാൻ എന്തും നിനക്ക് വേണ്ടി ചെയ്യാൻ തയ്യാറാണ്... പകരം നിന്നെ മറക്കാൻ മാത്രം എന്നോട് പറയരുത്...

ആമി : ചില ഇഷ്ടങ്ങൾ നമ്മൾ പോലും അറിയാതെ നമ്മളിലേക്ക് വന്ന് ചേരും.... നീ destiny ഇൽ വിശ്വസിക്കുന്നുണ്ടോ...??  ഞാൻ അതിൽ വിശ്വസിക്കുന്നു... ഇന്ന ആൾ നമ്മുടെ ജീവിതത്തിലേക്ക് വരും എന്ന് നമ്മൾ സ്വപ്നത്തിൽ പോലും പ്രേതീക്ഷിച്ചിട്ട്  ഉണ്ടാകില്ല, ചിലപ്പോൾ നമ്മൾ അയാളെ കണ്ടിട്ട് കൂടി ഉണ്ടാവില്ല , പക്ഷെ  വിധി ഉണ്ടെങ്കിൽ എത്ര ദൂരെ ആണെങ്കിലും നമ്മളെ വിധി അയാളിൽ എത്തിച്ചിരിക്കും... നമ്മൾ പോലും അറിയാതെ... അതിന് ഏറ്റവും വലിയ തെളിവ് ആണ് ഞാൻ...

ആദർശ് : നീ പറഞ്ഞത് എനിക്ക് മനസിലായില്ല...

ആമി :  ചില കാര്യങ്ങൾ മനസിലാകാതെ ഇരിക്കുന്നത് ആണ് നല്ലത് ആദർശ്... സമയം ഒരുപാട് ആയി ഞാൻ കുട്ടികളുടെ അടുത്തേക്ക് ചെല്ലട്ടെ...
എന്നും പറഞ്ഞ് ആമി നടന്ന് അകന്നു...

ആമി പറഞ്ഞതിന്റെ പൊരുൾ മനസിലാകാതെ നിൽക്കുക ആണ് ആദർശ്... നീ പറഞ്ഞത് എന്താണ് എന്ന് എനിക്ക് മനസിലായില്ല... പക്ഷെ നിന്നെ ഇനി ആർക്കും ഞാൻ വിട്ട് കൊടുക്കില്ല.. അതിനു എന്ത് കളി കളിക്കേണ്ടി വന്നാലും ഈ ആദർശ് അത്‌ ചെയ്യും.. നീ എന്റേത് ആണ്... എന്റേത് മാത്രം... മനസ്സിൽ എന്ത് ഒക്കെയോ കണക്ക് കൂട്ടലിൽ ആണ് ആദർശ്... ഇത് ഒന്നും അറിയാതെ ആമി കുട്ടികൾക്ക് ഇടയിൽ സന്തോഷകരമായ നിമിഷങ്ങൾ പങ്കിടുക ആയിരുന്നു...

സന്ധ്യയ്ക്ക് എല്ലാവരും പുറത്ത് പോകാൻ ഇറങ്ങിയപ്പോൾ പൂജ വന്ന് ആമിയെ വിളിച്ചു... ഞാൻ കുട്ടികൾക്ക് ഒപ്പം ഇരിക്കുക്ക ആണ് നിങ്ങൾ പൊയ്ക്കൊള്ളാൻ പറഞ്ഞത് കാരണം ആരും അവളെ കൂടുതൽ നിർബന്ധിച്ചതും ഇല്ലാ...

സന്ധ്യ മയങ്ങി ചെറിയ ഇരുട്ട് വീണെങ്കിലും.. നല്ല നിലാ വെളിച്ചം ഉണ്ടായിരുന്നു.. ആമി പതിയെ അവൾക്ക് പ്രിയപ്പെട്ട വാക മരം തേടി ഇറങ്ങി... അർജുൻ പണ്ടെപ്പോഴോ പറഞ്ഞ ഒരു ഓർമ... കുറച്ചു നടക്കേണ്ടി വന്നെങ്കിലും അവസാനം അവൾ അവളുടെ ലക്ഷ്യ സ്ഥാനത്ത് എത്തി...
അവൾക്ക് ഏറെ പ്രിയപ്പെട്ടത് ആണ് വാക മരം...

അർജുൻ പറഞ്ഞത് അവൾ ഓർക്കുന്നു ഈ വാക മരത്തിൻ ചുവട്ടിൽ നിന്ന് കൊണ്ട് ഈ കുന്ന് നോക്കാൻ ഒരു പ്രേത്യേക ഭംഗി തന്നെയാണ്... വെറുതെ താഴേക്ക് അവൾ ഒന്ന് എത്തി നോക്കി താഴെ പോയാൽ പൊടി പോലും കിട്ടില്ല എന്ന് മനസ്സിൽ ഓർത്ത് നിന്നപ്പോൾ ആണ്... പുറകിൽ ഒരു കാൽപ്പെരുമാറ്റം...

തിരിഞ്ഞു നോക്കുന്നതിനു മുന്നേ തന്നെ അയാൾ അവൾക്ക് പുറകിൽ എത്തിയിരുന്നു... അയാൾ പിന്നിലൂടെ ചെന്ന് ഇരു കൈകളും കൊണ്ട് അവളുടെ വയറിനെ പൊതിഞ്ഞു.. അവളുടെ തോളിലേക്ക് തന്നെ അവന്റെ മുഖം വെച്ചു കൊണ്ട് അവളുടെ ചെവിയിലേക്ക് ചോദിച്ചു...

" ഇവിടുന്ന് ചാടാൻ ഉള്ള വല്ല  ഉദേശമാണോ.... "

ആദി.... എന്ന് വിളിച്ചു കൊണ്ട് തിരിയാൻ ശ്രെമിച്ചപ്പോൾ... വയറിൽ ചേർത്ത് പിടിച്ച അവന്റെ കൈകൾ ഒന്നു കൂടി മുറുകി....

( ഇന്നത്തെ പാർട്ട്‌ കുറച്ചു ലേറ്റ് ആയി പോയി സോറി...പക്ഷെ നിങ്ങൾക്ക് ഉള്ള കൺഫ്യൂഷൻ ഒരു കുറവും വരുത്തിട്ടില്ല... കൊല്ലരുത്... പാവം അല്ലേ ഞാൻ.... അപ്പോൾ അഭിപ്രായങ്ങൾ പോരട്ടെ... കമന്റ് ഇടാൻ മടിയുള്ള കൂട്ടുകാർ ആ ലൈക്ക് ബട്ടൺ ഒന്ന് പ്രസ്സ് ചെയ്തേക്കൂ....)     തുടരും

രചന : ശിൽപ ലിന്റോ


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top