മൊഹബത് ♥️ 19

Valappottukal
മൊഹബത് ♥️ 19

"നീ എന്താ ഇവിടെ പോ.......  ഇല്ലെങ്കിൽ കൊല്ലും നിന്നെ.... " വേണി അവന്റെ കഴുത്തിനെ ഞെരിച്ചു...  അജു അവളുടെ കൈ വിടുവിക്കുവാൻ ശ്രമിക്കുന്നുടെങ്കിലും അവൾ പിടി മുറുകി കൊണ്ടേ ഇരുന്നു..

"വേണി.....  എന്താ ഇത്......  " ശിവ അവളെ പിടിച്ചു മാറ്റി....

"അയാളോട് പോകാൻ പറ.....  ചതിയനാണ്...  കൊല്ലും......  അവന്......  കൊല്ലും... " ശിവ അവളെ ബെഡിൽ കൊണ്ടിരുത്തുമ്പോഴും അവൾ എന്തൊക്കെയോ പിറുപിറക്കുന്നുണ്ടായിരുന്നു....
അജു അവിടെ നിന്ന് പുറത്തേക്ക് പോയി....  ഷാനുവും അവന്റെ പുറകെ പോയി...

"ടാ.....  വിഷമിക്കാതെ....  അവളുടെ അവസ്ഥ നിനക്ക് അറിയില്ലേ..... "ഷാനു അജുവിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു...

"എന്നാലും എന്റെ കൃഷ്ണയ്ക്ക് എന്നേ മനസിലായില്ലല്ലോ...... "

"നീ വീട്ടിലേക്ക് പോയിക്കോ....  ഇനിയും നിന്നെ കണ്ടാൽ ചിലപ്പോ....  പിന്നെ അവൾ ഒന്നും അറിഞ്ഞു കൊണ്ടല്ലല്ലോ.." അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചിട്ട് ഷാനു തിരിച്ചു പോയി... ഷാനു പോയി കഴിഞ്ഞതും അജു ഫോൺ എടുത്ത് ആർക്കോ മെസ്സേജ് അയച്ചു...  തിരിച്ചു വന്ന മറുപടി വായിച്ചതും ഒരു ചിരിയോടെ അവൻ ഹോസ്പിറ്റലിനിന്ന് പുറത്തേക്ക് പോയി....

വേണിയുടെ കൂടെ എന്ത് കാര്യത്തിനും ശിവ തന്നെ ആയിരുന്നു നിന്നത്....  ശിവയോട് മാത്രമാണ് അവൾ സംസാരിച്ചതും.... 
പിറ്റേന്ന് രാവിലെ വേണിയ്ക്ക് ഭക്ഷണം കൊടുക്കുമ്പോഴാണ് Dr. അരുൺകുമാർ വേണിയെ കാണാൻ വന്നത് കൂടെ നേഴ്സുമുണ്ടായിരുന്നു..

"ഹലോ...  Dr.അരുൺകുമാർ... "

"കൃഷ്ണകുമാർ... " അവർ പരസ്പരം ഷെയ്ക്ക് ഹാൻഡ് കൊടുത്തു..

"കൃഷ്ണവേണിയുടെ.... "

"സഹോദരനാണ്‌.... "

"Ok.... എനിക്ക് കൃഷ്ണവേണിയുമായി ഒറ്റയ്ക്ക് സംസാരിക്കണം....  നിങ്ങൾ പുറത്ത് നിന്നാൽ "

"ഡോക്ടർ....  അവൾ സമ്മതിക്കുമോ എന്ന് അറിയില്ല... " കണ്ണൻ സംശയത്തോടെ പറഞ്ഞു...

"ഞാൻ മാനേജ് ചെയ്യാം.... "
കണ്ണൻ ശിവയെ നോക്കി... 

"വേണി ഇവിടെ അടങ്ങി ഇരിക്കണേ..... "

"ശിവ എവിടെ പോകുവാ.... "

"ഞാൻ ഇപ്പോ വരാം... " കണ്ണന്റെ കൂടെ ശിവയും നിർമലയും സുഭദ്രയും റൂമിന് പുറത്തിറങ്ങി... അരുൺ ഡോർ ലോക്ക് ചെയിതിട്ടു അവളുടെ അടുത്തേക്ക് ചെയർ നീക്കിയിട്ടിരുന്നു...

"കൃഷ്ണവേണി എന്റെ മുന്നിൽ അഭിനയം വേണ്ടാ.....  തനിക്ക് ഒരു പ്രശ്നവുമില്ല....  പിന്നെ എന്തിനാ ഇങ്ങനെ ഒരു ആക്ടിങ്... "
വേണി അരുണിനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല...

"ടോ.....  താൻ എന്തെങ്കിലും സംസാരിക്ക്.....  എന്താ തന്റെ പ്രശ്നം....  താൻ ആരെയാണ് ഭയക്കുന്നത്... .. തനിക്ക് എന്നെ വിശ്വാസിക്കാം.. "

"ഡോക്ടർ എന്നെ സഹായിക്കണം..... എനിക്ക് ഒരു കുഴപ്പവുമില്ലെന്ന് അറിഞ്ഞാൽ അവര് എന്നെ കൊല്ലും....  എന്നെ മാത്രമല്ല ഷാനുവിനെയും... " വേണി അയാളുടെ മുന്നിൽ തൊഴുകൈയോടെ പറഞ്ഞു....

അരുൺ കുറച്ച് നേരം എന്തോ ചിന്തിച്ചതിന് ശേഷം അവൻ വേണിയെ നോക്കി...  വേണി അവനെ തന്നെ നോക്കി ഇരിക്കുവായിരുന്നു...

"Ok....  ഞാൻ തന്റെ കൂടെ നിൽക്കാം.....  പക്ഷെ..... " വേണിയെ ഒന്ന് നോക്കിയതിന് ശേഷം അവൻ തുടർന്നു..
ഇയാളെ ആരാ കൊല്ലാൻ ശ്രമിച്ചത്....  "

"അർജുൻ...... " അവന്റെ പേര് പറയുമ്പോൾ അവളുടെ മുഖത്ത് വെറുപ്പ് നിറഞ്ഞു നിന്നു..

"അർജുൻ....? "

"ഞാൻ സ്നേഹിച്ചവൻ..... എന്നെ സ്നേഹിക്കുന്നതായി അഭിനയിച്ചു ചതിച്ചവൻ.... " വേണി കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു..

"താൻ എന്താ ഉണ്ടായേ എന്ന് പറ.... "

വേണി അയാളോട് എല്ലാം കാര്യങ്ങളും പറഞ്ഞു....

"അപ്പൊ അർജുനാണ് തന്നെ കൊല്ലാൻ ശ്രമിച്ചതെങ്കിൽ എല്ലാവരോടും പറയുന്നതല്ലേ നല്ലത്....  താൻ പറഞ്ഞത് വെച്ച് നോക്കുവാണെങ്കിൽ അവന്റെ അടുത്ത ഇര ഷാനവാസ്‌ ആയിരിക്കും..."

"ബട്ട്‌ ഡോക്ടർ......  അവൻ വെറുമൊരു ആയുധമാത്രമാണ്..... ഇതിന് എല്ലാം പിന്നിൽ വേറെയൊരാൾ ഉണ്ട്... "

"ആര്.... "

"ശിവയോടും ഷാനുവിനോടും എല്ലാം പറയാം എന്ന് തീരുമാനിച്ചിട്ടായിരുന്നു അന്ന് ഞാൻ കിടന്നത്.... രാത്രിയിൽ എന്തോ ശബ്ദം കേട്ട് എഴുനേൽക്കാൻ നോക്കിയപ്പോൾ പറ്റുന്നുണ്ടായിരുന്നില്ല...  കൈ രണ്ടും കട്ടിലിൽ ബന്ധിപ്പിച്ചിട്ടുണ്ടായിരുന്നു...  പെട്ടെന്നാണ് റൂമിൽ ലൈറ്റ് തെളിഞ്ഞതും അർജുന്റെ ചിരിക്കുന്ന മുഖമാണ് കണ്ടത്...  അർജുന്റെ പിറകിലായി മുഖമറച്ചു ഒരാൾ കൂടി ഉണ്ടായിരുന്നു... അയാളുടെ നിർദേശം പ്രകാരമാണ് അർജുൻ എല്ലാം ചെയ്തത്... അത് ആരാ എന്ന് അറിയാതെ....  ഒന്നും ചെയ്യാൻ പറ്റില്ല....."

"മ്.....  അയാളെ കുറിച്ച് തനിക്ക് ഒരു സൂചന പോലും ഇല്ലേ.... "

"ആ കണ്ണുകൾ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്.....  ബട്ട്‌ എവിടെയാണെന്ന്.... "

"മ്..... എന്തായാലും ഞാൻ തന്റെ കൂടെ ഉണ്ടാവും എന്നും.... "  എന്ന് പറഞ്ഞു അരുൺ പുറത്തേക്ക് പോയി...

അരുൺ റൂമിന് പുറത്തേക്ക് ഇറങ്ങിയതും കണ്ണനും ശിവയും അവന്റെ അടുത്തേക്ക് വന്നു..

"ഡോക്ടർ..... വേണിയ്ക്ക്..... "

"പേടിക്കാനൊന്നുമില്ല.......  മനസ്സിന്ഏറ്റ ചെറിയൊരു പേടി അത്രേയുള്ളൂ...  നമ്മുക്ക് അത് മാറ്റിയെടുക്കാം....
നാളെ തന്നെ വീട്ടിലേക്ക് പോകാം.... 
ഞാൻ വീട്ടിലേക്ക് വന്ന് വേണിയെ നോക്കിക്കൊള്ളാം.... "

"Ok. ഡോക്ടർ.... "

"പിന്നെ പരമാവധി അവളുടെ അടുത്തേക്ക് അവൾക്ക് ഇഷ്ടമില്ലാത്തവർ പോകാതിരിക്കുന്നതാണ് നല്ലത്....  താൻ എപ്പോഴും അവളുടെ കൂടെ തന്നെ വേണം.... " അരുൺ ശിവയെ നോക്കി പറഞ്ഞു...

വൈകുന്നേരത്തോടെ തന്നെ എല്ലാവരും വീട്ടിലേക്ക് എത്തിയിരുന്നു... നിർമലയും ശിവയും നേരെ വേണിയുടെ വീട്ടിലേക്കാണ് പോയത്.... 

രണ്ട് ദിവസം വലിയ പ്രശ്നം ഒന്നുമില്ലാതെ കടന്ന് പോയി...  കണ്ണനും ഷാനുവും മനുപ്രസാദിനെ പോയി കണ്ട് വിവരങ്ങൾ പറഞ്ഞു...  മനു ആ കേസ് ഏറ്റെടുക്കുകയും ചെയ്തും...

"ശിവ കോളേജിൽ പോയിട്ട് വരുന്ന വഴിക്ക് ശിവമഠത്തിലേക്ക് ചെന്നതായിരുന്നു...  ഷാനുവും അവളുടെ കൂടെ ഉണ്ടായിരുന്നു....  ശിവ നേരെ അവളുടെ റൂമിലെക്ക് ചെന്നു...  അവളുടെ ബുക്കും കുറച്ച് ഡ്രസ്സും എടുത്ത് വെച്ചു...  അപ്പോഴാണ് അവൾക്ക് ആ ഗിഫ്റ്റിന്റെ കാര്യം ഓർമ വന്നത്...

"ഷാനു........ ഷാനു........  ഒന്ന് ഇങ്ങോട്ട് വന്നേ.... "

"എന്താടി വിളിച്ചു കൂവുന്നേ..... " ശിവ വിളിക്കുന്നത് കേട്ട് അവളുടെ റൂമിലേക്ക് വന്നതായിരുന്നു....

"വേണിയുടെ പ്രശ്നത്തിനിടയ്ക്ക് ഞാൻ പറയാൻ വിട്ട് പോയതാണ്....  ഇത് നോക്കിയേ....  " ഷാനുവിന്റെ നേരെ ആ ഗിഫ്റ്റും കുറിപ്പും അവൾ കൊടുത്തു...

"ഇത് എന്താടി..."

"പ്രേമലേഖനം..... "

"എന്തുട്ട്..... "

"നീ അത് നോക്ക്.....  ഇവിടെ റൂമിൽ ഉണ്ടായിരുന്നതാണ്....  ഞാൻ അത് പൊട്ടിച്ചു നോക്കാനൊന്നും പോയില്ല...  പിന്നെ നീ അന്ന് വന്നപ്പോൾ പറയാനും മറന്നു... "
ഷാനു ആ ഗിഫ്റ്റ് തുറന്ന് നോക്കി....  ശിവയുടെ ഒരു പെയിന്റിംങ്ങായിരുന്നു....
ശിവയെ എടുത്ത് വെച്ചത് പോലെ തന്നെ ഉണ്ട്... 

" കൊള്ളാലോ..... " ഷാനു അതിലേക്ക് നോക്കി പറഞ്ഞു... എന്നിട്ട് ശിവയെ കാണിച്ചു കൊടുത്തു...

"എന്നാലും പെണ്ണേ ഇത് ആരായിരിക്കും....  നിന്നെ ഇത്രയും നന്നായി വരയ്ക്കണമെങ്കിൽ..... "

"അത് ആരെങ്കിലും ആവട്ടെ.... " ശിവ അവന്റെ അടുത്തിനിന്ന് ആ പെയിന്റിംങും കത്തും വാങ്ങി ജനലിലുടെ പുറത്തേക്ക് ഇട്ടു....

"എത്ര വിലപ്പിടിപ്പുള്ള സാധനങ്ങൾ എന്റെ മുന്നിൽ ആരൊക്കെ നിരത്തിയാലും അത് ഒരിക്കലും നിനക്ക് പകരം ആവില്ല......  നീയാണ് എന്റെ പ്രണയം....  നിന്നിലൂടെയാണ് ഞാൻ പ്രണയത്തെ അറിഞ്ഞത്..... " ശിവ അവന്റെ കൈയിലേക്ക് അവളുടെ കൈ ചേർത്ത് പറഞ്ഞു.... ഷാനു അവളെ അവനിലേക്ക് അടിപ്പിച്ചു....  അവളുടെ ചെവിയ്ക്ക് അരികിലേക്ക് അവന്റെ മുഖം അടുപ്പിച്ചു....  അവന്റെ നിശ്വാസം തട്ടിയതും ശിവ കണ്ണുകൾ ഇറുക്കി അടച്ചു...

"നിന്നോടുള്ള പ്രണയത്തോളം ലഹരി എനിക്ക് മറ്റൊന്നിനോടുമില്ല പെണ്ണേ....  "
അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്ക് അമർന്നു....  ശിവയുടെ കൈകൾ അവന്റെ ദേഹത്ത് പിടിമുറുക്കി.... കുറച്ച് നേരത്തിന് ശേഷം അവൻ അവളിൽ നിന്ന് അകന്ന് മാറി....

"തെറ്റാണ് പെണ്ണേ......  മനസ്സുകൾ ഒന്നയവരാണ് നമ്മൾ....  ഇനിയും സമയമുണ്ട്.....  എന്റെ ജീവിതം സഖിയായി കൈ പിടിക്കുന്ന നിമിഷം വരെ..... കാത്തിരിക്കാം നമ്മുക്ക്..... " അവളുടെ താടി പിടിച്ചുയർത്തി അവൻ പറഞ്ഞു..

"ഇങ്ങനെ നിന്നാൽ മതിയോ......  നേരം കുറേയായി നമ്മുക്ക് പോകേണ്ടേ.... " ശിവയെ നോക്കി പറഞ്ഞു....

"ഷാനു എനിക്ക് ചില സംശയം ഉണ്ട്..... " ഷാനു ശിവയെ എന്താ എന്നാ രീതിയിൽ ശിവയെ നോക്കി...

"അർജുൻ കൂടെ നിന്ന് ചതിക്കുകയാണോ എന്ന്.....  അവനെ കാണുമ്പോളാണ് വേണി കൂടതൽ വയലന്റാക്കുന്നത്..."

"അത് നിന്റെ തോന്നലായിരിക്കാം....
നീ വന്നേ സന്ധ്യ ആവുന്നതിന് മുന്നേ പോകാം.... "

ഷാനുവിന്റെ ബൈക്കിൽ പിറകിലിരുന്നു പോകുമ്പോൾ അവരെ നോക്കി ആ പെയിന്റിംങും നെഞ്ചോട് ചേർത്ത് അവൻ നിൽപ്പുണ്ടായിരുന്നു..

തുടരും

കുറച്ചേയുള്ളൂ.....  ഹോസ്പിറ്റലിൽ നിന്ന് ഇന്ന് എത്തിയതേ ഉള്ളു....  നാളെ എന്തായാലും ലെങ്ത് കൂടി ഇടാം....  സുഖമില്ല...  ശ്വാസമുട്ടാണ്....  വായനക്കാർ ക്ഷമിക്കും എന്ന് കരുതുന്നു...

Greeshma Vipin

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top