ദേവ നന്ദനം, Part 10

Valappottukal
ദേവ നന്ദനം 🌹
➖➖➖➖➖➖
Part-10
________

         വീട്ടിൽ എത്തിയ നന്ദു,ഉറഞ്ഞു തുള്ളിക്കൊണ്ട് അകത്തേക്ക് കയറി.

"ഇതെന്താ നന്ദൂ, പരീക്ഷ കഴിഞ്ഞ സന്തോഷത്തിൽ നീ റോഡിലൂടെ നടന്നല്ലേ വന്നത്, ഇഴഞ്ഞാണോ വന്നത്, റോഡിലെ ചളി മുഴുവൻ നിന്റെ ഡ്രെസ്സിലുണ്ടല്ലോ" നന്ദു വീട്ടിൽ വന്ന കോലം കണ്ട് അംബിക നന്ദുവിനെ അടിമുടി നോക്കിയിട്ട് ചോദിച്ചു.

"അതേ, ഞാൻ സന്തോഷത്തിൽ റോഡിലൂടെ ഇഴഞ്ഞു മാത്രമല്ല, കിടന്നും, ഉരുണ്ടും ഒക്കെയാ വന്നേ..."നന്ദുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

"എന്നാലെ, എന്റെ മോള് സന്തോഷം കൊണ്ട് ചെയ്തതല്ലേ, അതു പൊലെ തന്നെ ഈ ഡ്രെസ്സ് സന്തോഷത്തോടെ അലക്കുകയും വേണം ട്ടോ..തർക്കുതരം പറയാൻ   വന്നിരിക്കുന്നു അവൾ" അതും പറഞ്ഞു കൊണ്ട് അംബിക ദേഷ്യത്തിൽ അടുക്കളയിലേക്ക് പോയി.

"അപ്പൊ ആ കാര്യത്തിലും തീരുമാനമായി, ചളി ആയത് മാത്രമല്ല ഇനി അത് ഞാൻ തന്നെ കഴുകി വൃത്തിയാക്കി വെക്കുകയും വേണം, മാതാശ്രീയെ ഇനി അതിന് നോക്കണ്ട.എല്ലാം ആ ദുഷ്ടൻ കാരണമാ...എനിക്കും കിട്ടും അവസരം , അപ്പൊ കാണിച്ചു തരാടാ.." നന്ദു പിറു പിറുത്തു കൊണ്ട് റൂമിലേക്ക് കയറിപ്പോയി.

_ _ _ __  _ _

"ഡാ സുധീ, നീ ഇതേവിടെയാ രാവിലെ തന്നെ?"

"ദേവ്, ഞാൻ ലീവിന് ഇവിടെ വന്ന കാര്യം ആരോടും പറയരുതെന്ന് പപ്പയോടും അമ്മയോടും പറഞ്ഞതാ...ഞങ്ങളുടെ ഫാമിലി അധികവും ദുബായിൽ തന്നെ ആയതോണ്ടു റിലേറ്റിവ്സിന്റെ അടുത്ത് പോകുന്നതിനെക്കുറിച് ചിന്തിക്കേണ്ട കാര്യമില്ല, എന്നാൽ എന്റെ നാട്ടിലുള്ള  രണ്ടു മൂന്ന് സി ഐ ഡി ഫ്രണ്ട്‌സ് ഞാൻ ലീവിന് ഇവിടെ എത്തിയ കാര്യം മണത്തു കണ്ടുപിടിച്ചു."

"അപ്പോൾ  നീ ഇപ്പോ തന്നെ,എറണാകുളം പോവുകയാണോ, ഒരു വാക്ക് പോലും പറയാതെ?"

 "അല്ലെടാ, ഞാൻ ലീവ് കഴിയുന്നതിന് മുൻപ് അവിടെ വരാം എന്ന് അവരോട് പറഞ്ഞിട്ടുണ്ട്, ഇതിപ്പോ അതിൽ ഒരുത്തൻ അവന്റെ ജോലിയുടെ ആവശ്യത്തിനായി കണ്ണൂരിൽ എത്തിയിട്ടുണ്ട്, നാളെ അവൻ തിരിച്ചു പോകും.അതിനു മുൻപ് അവനെ ഒന്ന് കണ്ട് ഇന്ന് ഒരു ദിവസം അവന്റെ കൂടെ കൂട്ടിയിട്ട് നാളെ മോർണിങ് ഇവിടെ എത്തും. ഞാൻ ഒരു ടാക്‌സി വിളിച്ചിട്ടുണ്ട്, ഇപ്പോ വരും."

"മനസിലായി മനസിലായി, അപ്പോൾ ഇന്ന് മുഴുവൻ രണ്ട് കാൽ അധികം നടക്കാനാണ് പ്ലാൻ അല്ലേ?ഒരു കാര്യം പറഞ്ഞേക്കാം ഇന്ന് എങ്ങനെയെങ്കിലും ആയിക്കോട്ടെ, നാളെ ഇവിടെ വരുമ്പോൾ ഇന്നത്തെ ആഘോഷത്തിന്റെ ബാക്കി നിന്റെ മുഖത്തു നിന്ന്‌ പോലും കണ്ട് പിടിക്കാൻ പറ്റരുത്, അറിയാലോ ഡാഡിന്റെ സ്വഭാവം."

"ഓ..അറിയാമെ, അതു കൊണ്ടല്ലേ നീ ഈ പൂച്ച കട്ട് തിന്നും പോലെ ഡാഡി ഇല്ലാത്ത ടൈമിൽ ഞങ്ങളുടെ അടുത്ത് വന്ന് രണ്ടെണ്ണം വീശിയിട്ട് പോകുന്നത്..."

"ഡാ പതുക്കെ പറ, അമ്മ അകത്തുണ്ട്, എനിക്ക് മദ്യത്തിന്റെ ടേസ്റ്റ് പോലും അറിയില്ല എന്നാ അമ്മയുടെ വിചാരം, നീ ആയിട്ട് എന്നെ കൊലക്ക് കൊടുക്കല്ലേ.."

"പിന്നെ, മദ്യത്തിന്റെ ടേസ്റ്റ് അറിയാത്ത പിഞ്ചു പൈതൽ, ഒരിക്കൽ ടേസ്റ്റ് നോക്കാൻ വന്ന പൈതൽ ഞങ്ങളുടെ റൂമിൽ വാള് വെച്ചു ഓഫ് ആയി പിറ്റേ ദിവസാ പിന്നെ ബോധം വീണത്.
പാവം ആന്റി, അന്ന് പൊന്ന് മോന് തല വേദന ആയതോണ്ടു നേരത്തെ ഉറങ്ങി, നാളെ മാത്രേ വരൂ എന്ന് പറഞ്ഞപ്പോ വിശ്വസിച്ചു."

"ഹ ഹ ഹ...എന്റെ സുധീ  അതൊന്നും ഓർമിപ്പിക്കല്ലേ, പിറ്റേ ദിവസം അമ്മയുടെ മുഖത്തു നോക്കാൻ ഞാൻ പെട്ട പാട്. അന്ന് തീരുമാനിച്ചതാണ്, ഇനി ഡാഡിനേയും അമ്മയെയും പറ്റിച്ച് ഫ്രണ്ട്‌സ്ന്റെ കൂടെ കമ്പനിക്കു പോലും കുടിക്കില്ലെന്ന്."

"എനിക്ക് പിന്നെ അങ്ങനെ വലിയ തീരുമാനങ്ങൾ എടുക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട്‌ ഞാൻ പോയി ഒന്ന് എൻജോയ് ചെയ്തിട്ടു വരാം..ഇവിടെ നിന്റെ കൂടെ വന്നതിൽ പിന്നെ, ഒരു തുള്ളി പോലും കുടിച്ചിട്ടില്ല.അതു കൊണ്ട് കിട്ടിയ അവസരം ഞാൻ പാഴാക്കാൻ ഉദ്ദേശിക്കുന്നില്ല."

"എന്റെ പൊന്നോ, ഒന്ന് പോയി തരുവോ" ദേവൻ സുധിക്കു നേരെ കൈ കൂപ്പി." ദാ നിന്റെ വണ്ടി വന്നു."

"അപ്പോൾ നാളെ രാവിലെ കാണും വരെയും വണക്കം നൻപാ.." സുധി ഒരു കൂളിംഗ് ഗ്ലാസ്സും വെച്ച്  ചിരിയും പാസാക്കി കാറിൽ കയറി പോയി.

"ഇങ്ങനൊരു അവതാരം.." ദേവൻ സുധി പോകുന്നതും നോക്കി പുഞ്ചിരിച്ചു.

   ഉച്ചയ്ക്ക് ഫുഡും കഴിച്ച് ക്ലാസ്സിലേക്ക് നടക്കുമ്പോൾ ആണ്  ശിൽപ  കോളേജിന് പുറത്ത് പരിചയമുള്ള കാർ കണ്ടത്.

"ഇത് ദേവേട്ടന്റെ കാർ ആണല്ലോ, ഇവിടെ എങ്ങനെ"അതും ആലോചിച്ച് നടക്കുമ്പോഴാണ് പ്രിൻസിപ്പാളിന്റെ റൂമിൽ നിന്നും ഇറങ്ങി വരുന്ന ദേവനെ അവൾ കണ്ടത്..

"ദേവേട്ടാ...."

"ആ..ശില്പ,  എന്താ എക്സാം ഇല്ലേ ഇന്ന്?"

"ഉണ്ട് ഏട്ടാ...1.30 ക്ക് സ്റ്റാർട്ട് ചെയ്യും.. ഇനിയും അര മണിക്കൂർ ഉണ്ട്. ദേവേട്ടൻ എന്താ ഇവിടെ?"

"നിങ്ങളുടെ പ്രിൻസിപാളിന്റെ മകൻ എന്റെ ഫ്രണ്ട് ആണ്.ദുബായിൽ തന്നെ ആണ് അവനും.നാട്ടിൽ വന്നപ്പോൾ അവന്റെ വീട്ടിൽ പോകണം എന്ന് പറഞ്ഞിരുന്നു, സാറിനെ വിളിച്ചപ്പോഴാ വീട്ടിൽ ആരും ഉണ്ടാകില്ലെന്നും അവന്റെ അമ്മ അവന്റെ ചേച്ചിയുടെ കൂടെ ബാംഗ്ലൂരിൽ പോയിരിക്കുവാണെന്നും പറഞ്ഞത്, പിന്നെ സാർ എന്നോട്  ഇവിടേക്കു വരാൻ പറ്റുമോ എന്ന് ചോദിച്ചു.അതാ ഇപ്പോ ഇവിടെ ."

"ഓ... അതാണോ കാര്യം.."

"ഉം...തന്റെ കലിപ്പത്തി സിസ്റ്റർ എവിടെ? എക്സാം കഴിഞ്ഞോ?"ദേവൻ ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് ചോദിച്ചു.

"അവളുടെ എക്സാം ഇന്നലെ തീർന്നു."

"ഓ..അപ്പോൾ ഇന്ന് വന്നില്ലായിരിക്കും അല്ലെ?"

"അല്ല ദേവേട്ടാ, നന്ദു  ഇവിടെ ഉണ്ട്, അവളുടെ കാര്യം പറഞ്ഞാൽ ഭയങ്കര ട്രാജടിയാ.."

"അതെന്താ മോളെ അങ്ങനെ പറഞ്ഞത്? എന്ത് പറ്റി അവൾക്ക്?"

 "ഒന്നും പറയണ്ട എന്റെ ദേവേട്ടാ, എക്സാം കഴിഞ്ഞ സന്തോഷത്തിൽ ഇന്ന് ഒരു ചെറിയ സെന്റ് ഓഫ് പോലെ
അവർ ഫ്രണ്ട്‌സ് ഒക്കെ ചേർന്ന് കേക്ക് കട്ട് ചെയ്ത് സെലിബ്രേറ്റ്‌ ചെയ്തു.പൈൻ ആപ്പിൾ ബനാന മിക്സ് കേക്ക് ആയിരുന്നു അത്.നന്ദുവിനാണെങ്കിൽ പൈൻ ആപ്പിൾ അലർജിയും, അവൾ ഫ്രണ്ട്‌സ്നൊപ്പം ചേർന്ന് എൻജോയ് ചെയ്യുന്നതിനിടയിൽ ആലോചിക്കാതെ എടുത്ത് കഴിക്കുകയും ചെയ്തു.'

"എന്നിട്ട്? നന്ദുവിന് എന്തേലും കുഴപ്പുണ്ടോ?"

"ഒന്ന് രണ്ട് പ്രാവശ്യം വോമിറ്റ് ചെയ്തു. ഇപ്പോൾ ലൈബ്രറിയിൽ റെസ്റ്റ് എടുക്കുന്നുണ്ട്‌. എനിക്കാണെങ്കിൽ എക്സാം തീരുമ്പോഴേക്കും മൂന്നര എങ്കിലും ആവും. ഒറ്റക്ക് ബസിനു പറഞ്ഞയക്കാനും വയ്യ.ഞാൻ വല്യമ്മയെ വിളിച്ച് പറയാൻ പോകുകയായിരുന്നു. നവിയേട്ടനും വല്യച്ഛനും ഇപ്പോൾ ജോലിക്ക് പോയിട്ടല്ലേ ഉണ്ടാവുക."

"നന്ദുവിനെ വീട്ടിൽ കൊണ്ട് വിടാൻ ആണെങ്കിൽ ഞാൻ പോരെ?"

"ദേവേട്ടൻ......ഏട്ടന് അത് ബുദ്ധിമുട്ടാവില്ലേ.."ശിൽപ ചെറിയ സംശയത്തോടെ ചോദിച്ചു.

"ഒന്നുമില്ലെങ്കിലും  നന്ദു എന്റെ അച്ഛന്റെ ബെസ്റ്റ്‌ ഫ്രണ്ടിന്റെ മകൾ അല്ലെ, ഇങ്ങനെ ഒരു അവസ്ഥയിൽ ഞാൻ ഇവിടെ ഉണ്ടായിട്ടും ഒരു ഹെല്പ് ചെയ്യാൻ പറ്റിയില്ലെങ്കിൽ അത് എന്റെ ഡാഡിനല്ലേ മോശം."

"എന്നാൽ എനിക്ക് സമാധാനായി ദേവേട്ടാ, അവളെ ഓർത്തു ടെൻഷനിൽ ആയിരുന്നു .ഞാൻ നന്ദുവിനെയും കൂട്ടി വേഗം വരാം. വല്യമ്മയോട് ഞാൻ വിളിച്ചു പറഞ്ഞോളാം.. "

 ശിൽപ വേഗം നന്ദുവിന്റെ അടുത്തേക്ക് പോയി. അവൾ ലൈബ്രറിയിൽ ഒരൊറ്റത്ത് ഡെസ്കിന് മുകളിൽ തല വെച്ച് കിടക്കുകയായിരുന്നു.

  " നന്ദൂ..."

" എന്താ ചിപ്പീ "  നന്ദു പതിയെ ചിപ്പിയെ നോക്കി.

"ഇപ്പൊ എങ്ങനുണ്ട്? അതിനു ശേഷം വോമിറ്റ് ചെയ്തോ?"

"ഇല്ല ചിപ്പീ, ഇപ്പൊ കുറവുണ്ട്..ചെറിയ ക്ഷീണം അത്രേ ഉള്ളൂ..നിനക്ക് എക്സാം തുടങ്ങാനായില്ലേ? ക്ലാസിൽ പോകാത്തത് എന്തേ?"

"നന്ദൂ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ചാടിക്കടിക്കാൻ വരരുത്.താഴെ ദേവേട്ടൻ വന്നിട്ടുണ്ട്, നീ ഏട്ടന്റെ കൂടെ വീട്ടിൽ പോണം."

"ഏത് ദേവേട്ടൻ?"

"വിശ്വൻ അങ്കിളിന്റെ മകൻ."

"ഡി ചിപ്പീ...നീ എന്താടീ പറയുന്നേ, അങ്ങേരുടെ കൂടെ ഞാൻ പോകാനോ , എന്തിന്? "

"നന്ദൂ, എനിക് എക്സാം തീരാൻ ലേറ്റ് ആകും, അതു വരെ നീ ഇവിടെ ഇരിക്കണ്ടേ? വീട്ടിലാണെങ്കിൽ വല്യച്ഛനും നവിയേട്ടനും  ഇല്ല, ഞാൻ വല്യമ്മയോട് നിന്നെ വന്ന് കൊണ്ട് പോവാൻ പറയാൻ ഫോൺ ചെയ്യാൻ വിചാരിക്കുമ്പോൾ ആയിരുന്നു ദേവേട്ടനെ കണ്ടത്.ഏട്ടനോട് കാര്യം  പറഞ്ഞപ്പോൾ  ദേവേട്ടൻ ഇങ്ങോട്ട് പറഞ്ഞതാണ് നിന്നെ വീട്ടിൽ ആക്കാം എന്ന്."

"എന്നാൽ അത് ഇന്നലെ ചെയ്‌തതിന്റെ ബാക്കി ചെയ്യാനായിരിക്കും." നന്ദു പുച്ഛത്തോടെ പറഞ്ഞു."

"നന്ദു, ഇപ്പോൾ അഹങ്കാരം നീയാണ് കാണിക്കുന്നത്, നീ എന്റെ സമയം വൈകിക്കല്ലേ, .."

"നീ എന്ത് പറഞ്ഞാലും ഞാൻ അയാളുടെ കൂടെ പോവില്ല ചിപ്പീ...ഞങ്ങൾ തമ്മിൽ ഇതു വരെ കണ്ടപ്പോഴൊക്കെ വഴക്ക് കൂടിയിട്ടെ ഉള്ളൂ...അങ്ങനെ ഉള്ളപ്പോൾ ഞാനെങ്ങനെയാ?"

"നന്ദൂ...നീ വേറൊന്നും നോക്കേണ്ട, ദേവേട്ടൻ നിന്റെ അച്ഛന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ മകനാണ്. രണ്ട് കുടുംബത്തിന്റെയും സ്നേഹബന്ധത്തെ കുറിച്ച് മാത്രം നീ ഓർത്താൽ മതി ഇപ്പോൾ."

"എന്നാലും, ചിപ്പീ അത്..."

"ഒരു എന്നാലും ഇല്ല,  ഞാൻ വല്യമ്മയെ വിളിച്ച് പറഞ്ഞിട്ടുണ്ട്, നീ ദേവേട്ടന്റെ കൂടെ അങ്ങോട്ട് വരുന്നുണ്ടെന്ന്."

"ഓഹോ, അപ്പോൾ നീ എല്ലാം തീരുമാനിച്ചുറപ്പിച്ചതിന് ശേഷമാണ് ഇങ്ങോട്ട് വന്നതല്ലേ?"

"നന്ദൂ, പ്ലീസ് ..തർക്കിക്കാൻ സമയമില്ല, എന്റെ എക്സാം തുടങ്ങാറായി.നീ വാ, ദേവേട്ടൻ താഴെ കാറിൽ വെയിറ്റ് ചെയ്യുന്നുണ്ട്."

മനസ്സില്ലാ മനസോടെ നന്ദു ശില്പയുടെ കൂടെ  താഴേക്ക് പോയി.
അവരെയും കാത്ത് ദേവൻ കോളേജ് ഗേറ്റിനു പുറത്ത് കാറിൽ ഇരിക്കുകയായിരുന്നു. ശില്പ നന്ദുനേം കൂട്ടി കാറിനടുത്തേക്ക് പോയി.

"ദേവേട്ടാ...ഇവളെ ശ്രദ്ധിച്ചോളാണെ..ഞാൻ പോകട്ടെ, എക്സാമിന് ടൈം ആയി."

"ഓകെ, ശില്പ.. മോള് പൊയ്ക്കോളൂ...ടെൻഷൻ ആവേണ്ട..ഞാൻ ശ്രദ്ധിച്ചോളാം.."

ശിപ്പ  നന്ദുനോട് പറഞ്ഞ്  വേഗം ക്ലാസിലേക്ക് ഓടിപ്പോയി.

ഒരു നിമിഷം നന്ദു ശിൽപ്പ പോകുന്നത് നോക്കി നിന്നു, പിന്നെ പതിയെ കാറിന്റ ബാക്ക് ഡോർ തുറന്ന് കാറിൽ കയറാൻ നോക്കിയതും..

"ഹലോ ഞാൻ എന്താ ഡ്രൈവർ ആണോ..." ദേവൻ നന്ദുവിനെ  നോക്കി ചോദിച്ചു.

അതു കേട്ടതും ഒന്നും പറയാതെ നന്ദു ബാക് ഡോർ അടച്ചു.

ദേവൻ നന്ദുവിനെ നോക്കി മുൻപിലെ ഡോർ തുറന്നു.

നന്ദു ദേവന്റെ കൂടെ കാറിന്റെ മുൻ സീറ്റിൽ തന്നെ കയറി ഇരുന്നു.
ഒരു ചെറു പുഞ്ചിരിയോട് കൂടി ദേവൻ കാർ മുന്നോട്ട് എടുത്തു.

മുന്നോട്ട് നീങ്ങുന്തോറും അവർക്കിടയിൽ നിശബ്ദത തളം കെട്ടിയിരുന്നു. ആ നിശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട്  ദേവൻ സോങ് പ്ലേ ചെയ്തു.

"പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം....
.....
ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം..

..പിന്നെയും പിന്നെയും.."

എന്തോ നന്ദുവിന് ആ പാട്ട് കേൾക്കുമ്പോൾ ദേവനെ നോക്കണം എന്നു തോന്നി, അവൾ ഇടക്കണ്ണിട്ട് ദേവനെ നോക്കി.എന്നാൽ,ദേവൻ ഒന്നും ശ്രദ്ധിക്കാതെ ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധിക്കുകയായിരിന്നു.ക്ഷീണം കാരണം നന്ദുവും കണ്ണടച്ച് സീറ്റിൽ ചാരി ഇരുന്നു.

കുറച്ച് ദൂരം പോയപ്പോൾ ദേവൻ പെട്ടെന്ന് ഒരു സൈഡിൽ കാർ നിർത്തി.

കാര്യം എന്തെന്നറിയാതെ നന്ദു ചോദ്യഭാവത്തിൽ ദേവനെ നോക്കി.

എന്നാൽ ഒന്നും പറയാതെ ദേവൻ ഡോർ തുറന്ന് പുറത്ത് പോയി..

ഒന്നും മനസ്സിലാവാതെ നന്ദു പുറത്തേക്ക് പോയ ദേവനെ നോക്കി കാറിൽ തന്നെ ഇരുന്നു.

കുറച്ച് സമയത്തിനകം തന്നെ, ദേവൻ മടങ്ങി വന്ന്  നന്ദുവിന്റെ ഭാഗത്തെ ഡോർ തുറന്നു.


എന്താ എന്നുള്ള ഭാവത്തിൽ നന്ദു ദേവനെ നോക്കി.

"താൻ വോമിറ്റ് ചെയ്തതല്ലേ, ക്ഷീണം ഉണ്ടാകും, ഉച്ചക്ക് ഫുഡ് കഴിചില്ലല്ലൊ? ദാ ആ കാണുന്നത് ഒരു ചെറിയ ചായക്കട ആണ്, താൻ വന്ന് എന്തെങ്കിലും കഴിക്ക്..ക്ഷീണം മാറട്ടെ " ഒരു ചായക്കട കാണിച്ചു കൊണ്ട് ദേവൻ നന്ദുവിനോട് പറഞ്ഞു.

"എനിക്കിപ്പോൾ ഒന്നും വേണ്ട, വീട്ടിലേക്കല്ലേ...അവിടെ ചെന്നിട്ട് കഴിചോളാം..."

"വീട്ടിൽ എത്താൻ ഇനിയും ഒരു പത്തിരുപത് മിനുട്ട് പിടിക്കില്ലേ...വോമിറ്റ് ചെയ്തത് കൊണ്ട് ലൈറ്റ് ആയിട്ട് എന്തെങ്കിലും കുടിച്ചാൽ മതി, പിന്നെ വീട്ടിൽ ചെന്നിട്ട് എന്താന്നു വെച്ചാൽ തന്റെ ഇഷ്ട പ്രകാരം ചെയ്തോ...ഇതിപ്പോൾ വീട് എത്തുന്നത് വരെ തന്റെ ഹെൽത്ത് നോക്കേണ്ടത് എന്റെ ആവശ്യമാണ്. സോ, താൻ വരൂ.."

വോമിറ്റ് ചെയ്തതിനാൽ നന്ദുവിനും നല്ല ക്ഷീണം ഉണ്ടായിരുന്നു, മനസ്സറിഞ്ഞ പോലെ ദേവൻ അവളെ ചായക്കടയിലേക്ക് വിളിച്ചപ്പോൾ ആദ്യം അത്ഭുതവും സന്തോഷവും ആണ് തോന്നിയത്, പിന്നെ ചോദിച്ച ഉടനെ ഇറങ്ങി പോകേണ്ട എന്നു കരുതി കുറച്ച് വെയിറ്റ് ഇട്ട് നിന്നതാണെന്ന് മാത്രം.

നന്ദു പതിയെ ഡോർ പിടിച്ച് പുറത്തിറങ്ങി.

"പതിയെ നടന്നാൽ മതി " ദേവൻ നന്ദുവിനെ നോക്കാതെ അവളുടെ കൂടെ നടന്ന് പറഞ്ഞു.

ദേവൻ നന്ദുവിനെയും കൂട്ടി ചായക്കടയുടെ മുമ്പിലെത്തി, അവളെയും കൂട്ടി അതിന്റെ ഉള്ളിൽ കയറിയിട്ട് ഒരു ബെഞ്ചിലിരുന്നു.

"എന്താ സാർ കഴിക്കാൻ വേണ്ടത് ? 

"ഒരു ചായ , പിന്നെ പാൽ അല്ല ബൂസ്റ്റ്‌ കിട്ടുവോ?"

ദേവൻ പറയുന്നത് കേട്ട്, അത്ഭുതത്തോട് കൂടി നന്ദു അവനെ തന്നെ നോക്കി.

"അയ്യോ സാർ, ബൂസ്റ്റ്‌ ഇല്ല പാൽ മതിയോ?"

അയാൾ പറയുന്നത് കേട്ട്, ദേവൻ   എന്ത് വേണം എന്നുള്ള സംശയത്തിൽ നന്ദുവിനെ നോക്കി.

"പാൽ വേണ്ട..കോഫി ഉണ്ടെങ്കിൽ അത് മതി, നന്ദു പതുക്കെ ദേവനോട് പറഞ്ഞു."

"ചേട്ടാ, എന്നാൽ ബൂസ്റ്റ്‌ ഇല്ലെങ്കിൽ വേണ്ട..ഒരു ചായയും ഒരു കോഫിയും കിട്ടുവോ..?"

ഓകെ സാർ... ഇപ്പോ തരാം, കഴിക്കാൻ എന്തെങ്കിലും?'ഉള്ളി വട, പരിപ്പ് വട, ബോണ്ട, പഴം പൊരി..'എന്താ  വേണ്ടത് സർ?

 "അതോന്നും വേണ്ട..കഴിക്കാൻ വല്ല ബംണോ ബ്രെഡോ കിട്ടുവോ?"

'ബണ്ണ്  ഉണ്ട് സാർ ..എടുക്കാം. വേറൊന്നും വേണ്ടേ സാർ കഴിക്കാൻ?"

"വേണ്ട,ഒരു  ബണ്ണ് മതി.."

ദേവൻ പറയുന്നത് കേട്ട് നന്ദു അവനെ നോക്കി.എന്നാൽ ദേവൻ മൊബൈൽ നോക്കി ഇരിക്കുകയായിരുന്നു.

അയാൾ അവരുടെ മുൻപിൽ ഒരു  ചായയും , ഒരു കോഫിയും ഒരു ബണ്ണും കൊണ്ട് വച്ചു.

ദേവൻ നന്ദുവിന്റെ മുന്നിൽ കോഫിയും ബണ്ണും നീക്കി വച്ച് ചായ കുടിക്കാൻ തുടങ്ങി.

" എന്താ കഴിക്കാനൊന്നും പറയാഞ്ഞേ ? " നന്ദു പതിയെ ദേവനോട് ചോദിച്ചു.

"കഴിക്കാൻ  തന്റെ മുന്നിൽ കൊണ്ട് വച്ചേക്കുന്നത് കാണുന്നില്ലേ? വൊമിറ്റ് ചെയ്തതല്ലേ ഓയിൽ ഉള്ളതൊന്നും അതാ പറയാഞ്ഞത്, ഇതാ നല്ലത് ."

"എന്റെ കാര്യമല്ല ഞാൻ പറഞ്ഞത്.."

"പിന്നെ?"

"ദേ.. ദേവേട്ടൻ എന്തേ ഒന്നും പറയാഞ്ഞേ ? "നന്ദു മടിച്ച് മടിച്ച് ഒരു വിധം ചോദിച്ചു.

"എന്താ വിളിച്ചത്?  ദേവേട്ടനോ.. ഇന്നലെ വേറെ എന്തോ ആണല്ലോ വിളിച്ചത്."ദേവൻ ചെറിയ പരിഹാസ രൂപേണ ചോദിച്ചു.

നന്ദു അതിന് ഉത്തരം ഒന്നും പറയാതെ , കോഫിയും ബണ്ണും കഴിക്കാൻ തുടങ്ങി.

ഒന്നും പറയാതെ നന്ദു കോഫി കുടിക്കുന്നത് കണ്ട് ചെറു പുഞ്ചിരിയോടെ ദേവനും ചായ കുടിച്ചു.

 വീണ്ടും  വീട്ടിലേക്കുള്ള യാത്രയിലുട നീളം അവരുടെ ഇടയിൽ നിശബ്ദത സ്ഥാനം പിടിച്ചിരുന്നു.

വീടിന്റെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട ഉടനെ തന്നെ അംബിക കതക് തുറന്ന് പുറത്തേക്ക് വന്നു.

"എന്താ മോളെ, എന്താ പറ്റിയെ?" ചിപ്പി  വിളിച്ച് പറഞ്ഞപ്പോൾ ഞാൻ ആകെ പേടിച്ചു പോയി.

"ഒന്നുമില്ലമ്മെ.. ഞാൻ കഴിച്ച കേകിൽ പൈൻ ആപ്പിൾ മിക്സും ഉണ്ടായത് ഞാനറിഞ്ഞില്ല, നോക്കാതെ എടുത്ത് കഴിച്ചു..അതാ പറ്റിയത്."

"ശ്രദ്ധിക്കേണ്ടേ മോളെ, നിനക്ക് അറിയാവുന്നതല്ലേ നിന്റെ  അല്ലെർജിയെ കുറിച്ച്.
ദേവന് ബുദ്ധിമുട്ടായൊ മോനെ? "

"ഹേയ്, ഇല്ല ആന്റി, ..എന്ത് ബുദ്ധിമുട്ട്, ഞാൻ അവിടെ അപ്പോൾ ഉണ്ടായത് കൊണ്ട് വിവരം അറിഞ്ഞപ്പോൾ ഒരു സഹായം ആയി, അത്ര മാത്രം."

"മോൻ വാ ,കയറി ഇരിക്ക്."

"അയ്യോ ആന്റി ഇപ്പോൾ ടൈം ഇല്ല..പിന്നെ ഒരിക്കൽ വരാം."

"എന്നാലും മോനെ, ഇവിടെ വരെ വന്നിട്ട്.."

"തിരക്കായത് കൊണ്ടാ ആന്റി, സോറി.."

"മോന് തിരക്കാണെങ്കിൽ പൊയ്ക്കോളൂ, ഇവളെ ഇവിടെ എത്തിച്ചത് തന്നെ വലിയ കാര്യമാ..ഇനിയും മോന്റെ സമയം കളയുന്നില്ല, ഇന്ദിരയോടും വിശ്വേട്ടനോടും അന്വേഷണം പറഞ്ഞേക്ക്."

"ശരി ആന്റി, എന്നാൽ പിന്നെ കാണാം".ദേവൻ യാത്ര പറഞ്ഞിറങ്ങി.

ദേവൻ പോകുന്നതും നോക്കി നന്ദു അംബികയുടെ കൂടെ അവിടെ തന്നെ നിന്നു.എന്തോ അവൻ പോയികഴിഞ്ഞപ്പോൾ അവളുടെ മനസിൽ ഒരു ശൂന്യത പോലെ തോന്നി.
അംബിക അവളെയും കൂട്ടി വീടിനകത്തേക്ക് പോയി.

_ _ _ _ _ _ _ _

"നന്ദൂ, നീ ഇത് വരെ റെഡി ആയില്ലേ..അമ്പലത്തിലേക്കാ, അല്ലാതെ പാർട്ടിക്കൊന്നുമല്ല" ശിൽപ താഴെ കിടന്ന് വിളിച്ച് കൂവാൻ തുടങ്ങി.

"ദാ വരുന്നു ചിപ്പീ, ഒരു മിനുട്ട്..." നന്ദു പതിയെ താഴോട്ട് ഇറങ്ങി വന്നു.

"ഓ വെറുതെയല്ല ലേറ്റ് ആയത്, പുതിയ ദാവണി ആണല്ലോ,.. "

"അതേ,ജോലി കിട്ടിയ സന്തോഷത്തിൽ കുഞ്ഞേട്ടൻ വാങ്ങിച്ചു തന്നതാ.."

"ആഹാ, നവിയേട്ടൻ നിനക്ക് മാത്രം വാങ്ങിച്ചു തന്നല്ലേ, കാണട്ടെ ഞാൻ.."ശിൽപ ലേശം കുശുമ്പ് കലർന്ന സ്വരത്തിൽ പറഞ്ഞു.

"എന്റെ ചിപ്പി മോളെ, ദേ ഈ സാധനം അവന് സ്വസ്ഥത കൊടുക്കാത്തത് കൊണ്ട് വാങ്ങിച്ചു കൊടുത്തതാ..ശമ്പളം കിട്ടിയിട്ട് എല്ലാർക്കും വാങ്ങിക്കാന്ന് പറഞ്ഞതാ, ഇവൾ കേൾക്കണ്ടെ."

"ഞാൻ വെറുതെ പറഞ്ഞതല്ലേ വല്യമ്മേ, എന്റെ ഏട്ടനെ എനിക്ക് അറിഞ്ഞൂടെ..."

"എന്നാൽ രണ്ട് പേരും ഇനി വൈകിക്കേണ്ടേ, ഇരുട്ടുന്നതിന് മുൻപ് പോയി വരാൻ നോക്ക്."

"ശരി അമ്മേ...ഞങ്ങൾ പോയിട്ട് വരാം.."

"നന്ദൂ , ഈ പിസ്ത കളർ നിനക്ക് നന്നായി ചേരുന്നുണ്ട്, അമ്പലത്തിൽ വെച്ച് ആരെങ്കിലും മിക്കവാറും കല്യാണലോചനയും കൊണ്ട് വരാൻ ചാൻസ് ഉണ്ട് ."

"അങ്ങനെ ആരെങ്കിലും വരുന്നുണ്ടെങ്കിൽ വരട്ടെ എന്നേ... ഒരു കൈ നോക്കാലോ."

"പൂതി നോക്കണേ...എന്തായാലും  നിന്നെ വേഗം കെട്ടിച്ചു വിടാൻ വല്യച്ഛനോട് പറയണം. "

"എനിക്ക് മനസിലായി മോളെ ചിപ്പീ, എന്നെ കെട്ടിച്ചു വിട്ട് കഴിഞ്ഞാൽ നിനക്കും വേഗം നോക്കാലോ, അതിനു വേണ്ടിയല്ലേ.."

"കണ്ട് പിടിച്ചു കളഞ്ഞല്ലോ, കൊച്ചു ഗള്ളീ."

രണ്ട് പേരും ഓരോന്ന് പറഞ്ഞ് അമ്പലത്തിൽ എത്തി. അമ്പളത്തിനുള്ളിൽ കയറി തൊഴുതിറങ്ങുമ്പോൾ ആണ് അമ്പലത്തിലേക്ക് കയറി വരുന്ന  രണ്ട് പേരെ അവർ ശ്രദ്ധിച്ചത്.

സ്വർണക്കരയുള്ള മുണ്ടും, മെറൂൺ  കളർ ഷർട്ടും കഴുത്തിൽ സിൽവർ ചെയിൻ, ഒരു കയ്യിൽ സിൽവർ കളർ വാച്ചും മറ്റേ കയ്യിൽ സിൽവർ ബ്രെസ്ലേറ്റും ധരിച്ച്  വരുന്ന ദേവന്റെ മുഖത്തു നിന്നും ഒരു നിമിഷം കണ്ണെടുക്കാതെ നിന്നു പോയി നന്ദു.

"ഡി, വാ പൊളിച്ചു നിൽകണ്ട, ഈച്ച കൂടും."

ശിൽപയുടെ  പെട്ടെന്നുള്ള കമന്റ് കേട്ടപ്പോൾ നന്ദു വേഗം തന്റെ നോട്ടം മാറ്റി ശിൽപയെ നോക്കി.

"നീ ഒരു ഒന്നൊന്നര വായി നോക്കി ആണല്ലോ നന്ദൂ, ആ വരുന്ന സാധനത്തിനെ കെട്ടാൻ തോന്നുന്നുണ്ടോ?"

"ദാ, ഇങ്ങനെ ഈ കോലത്തിൽ സ്ലോ മോഷനിൽ വരുന്നത് കാണുമ്പോൾ എപ്പോൾ കെട്ടി എന്നു ചോദിച്ചാൽ മതി.പക്ഷെ, ചില നേരത്തെ ആ മൊതലിന്റെ കയിലിരുപ്പ് ഓർക്കുമ്പോൾ കെട്ടുന്നത് പോയിട്ട് തലക്കിട്ട് ഒന്ന് കൊടുക്കാൻ തോന്നും."

ദേവനും സുധിയും നന്ദുവിനേയും ശില്പയെയും കണ്ട് അവരുടെ അടുത്തേക്ക് വന്നു.

"തൊഴുത് മടങ്ങലായോ ശിൽപ?"

"ആ ദേവേട്ടാ, ഞങ്ങൾ തൊഴുതു.നേരം ഇരുട്ടിയല്ലോ വേഗം പോണം."

"ഒരു അഞ്ച് മിനുട്ട് വെയിറ്റ് ചെയ്യുമെങ്കിൽ ഞങ്ങൾ കൊണ്ട് വിടാം.ഇരുട്ടായില്ലേ, ഒറ്റക്ക് പോണ്ട.ഞങ്ങൾ വേഗം തൊഴുത് വരാം. "

ശിൽപ നന്ദുവിന്റെ മുഖത്ത് നോക്കി, അവൾ വേറെ എവിടെയോ നോക്കി അപ്പോൾ.

"എന്താ മോളെ,  ഒന്നും പറയാത്തത്?"

"ശരി ദേവേട്ടാ, ഞങ്ങൾ ഇവിടെ നിൽക്കാം.വേഗം വരണേ.."

ദേവൻ പുഞ്ചിരിച്ചു കൊണ്ട് നന്ദുവിനെ ഒന്നു നോക്കുക പോലും ചെയ്യാത സുധിയോടൊപ്പം അമ്പലത്തിന്റെ  അകത്തേക്ക് കയറിപ്പോയി.

എന്തു കൊണ്ടോ ദേവന്റെ പെരുമാറ്റം നന്ദുവിന്റെ മനസിൽ ഒരു വിങ്ങലുണ്ടാക്കി.

"ചിപ്പീ, ഞാൻ പോവുകയാ...മോള് വേണമെങ്കിൽ മോളുടെ കേവേട്ടന്റെ കൂടെ വന്നോ " നന്ദു അല്പം ദേഷ്യത്തിൽ പറഞ്ഞു.

"അയ്യോ നന്ദൂ അങ്ങനെ പറയല്ലേ, കുറച്ച് സമയം നിൽക്കെടീ..സന്ധ്യ കഴിഞ്ഞ് ഇരുട്ടി തുടങ്ങിയില്ലേ,കാറിലാണെങ്കിൽ നമ്മൾ വേഗം വീട്ടിലെത്തും.പ്ലീസ് നന്ദു..."

"ഇവളെ കൊണ്ട് വലിയ ശല്യമായല്ലോ,  " നന്ദു പിറു പിറുത്തു.

"ഒന്നടങ്ങി നിക്കെടീ കുശുമ്പിപ്പാറു, അവർ ഇപ്പോ വരും."

"ദേ, ചിപ്പീ ..ഒരു രണ്ട് മിനുട്ട് കൂടി ഞാൻ വെയിറ്റ് ചെയ്യും,എന്നിട്ടും നിന്റെ കേവേട്ടൻ വന്നില്ലെങ്കിൽ, ഞാനങ്ങു പോകും പറഞ്ഞേക്കാം."

അപ്പോഴേക്കും ദേവനും സുധിയും തൊഴുത് പുറത്തേക്ക് വന്നു.

" എന്നാൽ പോവാം അല്ലെ മോളെ" ദേവൻ ശിൽപയെ നോക്കി പറഞ്ഞു.

ശില്പയും നന്ദുവും അവർക്ക് പിന്നാലെ കാറിനടുത്തേക്ക്  നടന്നു.

സുധി ദേവന്റെ കൂടെ മുന്നിലും, ശില്പയും നന്ദുവും ബാക് സീറ്റിലും ആയി ഇരുന്നു.

ഡ്രൈവിങ്ങിനിടയ്ക്ക് ദേവൻ ശിൽപയോട് എക്‌സാമിനെ കുറിച്ചും, കോളേജിനെ കുറിച്ചുമൊക്കെ എന്തൊക്കെയോ ചോദിച്ചു.ശില്പയുടെയും ദേവന്റെയും സംസാരത്തിനിടയിൽ എന്തോ ഒറ്റപ്പെട്ടത് പോലെ നന്ദുവിന് തോന്നി.സുധിയാണെങ്കിൽ അവരുടെ സംസാരത്തിൽ ഇടപെടാതെ മൊബൈലും നോക്കിക്കൊണ്ടിരുന്നു.

ശിൽപയുടെ വീടിനു മുൻപിൽ നന്ദുവും ശില്പയും ഇറങ്ങി.

"വീട്ടിൽ കയറിയിട്ട് പോകാം ദേവേട്ടാ.." ശിൽപ ദേവന്റെ സൈഡിലെ ഗ്ലാസ്സിനു അരികിലായി നിന്ന് പറഞ്ഞു.

"വേണ്ട മോളെ, ഇപ്പോൾ കയറുന്നില്ല...ഇപ്പോൾ വന്നാൽ മാധവൻ അങ്കിളിന്റെ വീട്ടിലും പോവാതെ പറ്റില്ല.അപ്പോൾ പിന്നെ ടൈം ഒരുപാട് ആകും.പിന്നെ ഒരിക്കൽ വരാം."

"എന്നാൽ ശരി ഏട്ടാ..ബൈ."

"ബൈ.." ദേവൻ കാർ മുന്നോട്ടെടുത്തു.

വീട്ടിൽ തിരിച്ചെത്തിയിട്ടും നന്ദുവിന്റെ മനസിൽ എന്തോ ഭാരം പോലെ തോന്നി.നേരെ അവൾ മുറിയിൽ പോയി കസേരയിൽ ഇരുന്ന് മേശയിൽ തല വെച്ച് കിടന്നു.
കാരണമില്ലാതെ ഒരു കണ്ണുനീർ തുള്ളി  നന്ദുവിന്റെ കണ്ണ് വഴി താഴേക്കിറങ്ങി. തനിക്ക് എന്താണ് പറ്റിയതെന്ന് മനസിലാക്കാൻ പറ്റാതെ നന്ദു ആകെ അസ്വസ്ഥയായി.

ഇതേ സമയം കാറിൽ, സുധി ദേവനെ തന്നെ രൂക്ഷമായി നോക്കുകയായിരുന്നു.

"എന്താടാ സുധി ഇങ്ങനെ നോക്കുന്നെ? എന്തോ കാര്യമായ പ്രശനം ഉണ്ടല്ലോ.."

"പ്രശനം എനിക്കല്ല, നിനക്കല്ലേ.."

"എനിക്കോ? എനിക്കെന്ത് പ്രശനം?"

"അതെ, നിനക്ക് തന്നെ. നിന്റെ മനസിനാ പ്രശനം. വേണ്ടാത്ത വാശിയും ദേഷ്യവും പകയും കുത്തികേറ്റി നീ തന്നെ ഉണ്ടാക്കുന്ന പ്രശനം."

"എന്തെങ്കിലും പറയാനുണ്ടെങ്കിൽ വളച്ചു കെട്ടാതെ പറ സുധീ.." ദേവന് സുധിയുടെ സംസാരം കേട്ട് ദേഷ്യം വരാൻ തുടങ്ങി
     

തുടരും....

  രചന : അഞ്ജു വിപിൻ.

        ( ചില പാർട്ടുകൾക് ലെങ്ത് കുറവുണ്ട് എന്നറിയാം,ഇടയ്ക്ക് 2 പാർട് വീതം ഇട്ട് ആ കുറവ് നികത്തിക്കൊള്ളാം 😌, ഇത് ഒരു ചെറിയ സ്റ്റോറി ആണ്, വേഗം തീർക്കാം കേട്ടോ അധികം വലിച്ചു നീട്ടില്ല..അതു വരെ നമുക്കിങ്ങനെ ചെറിയ ഉടക്കും റൊമാൻസും ചെറിയ ട്വിസ്റ്റുമൊക്കെ ആയി പോകാമെന്നെ..അറിയാലോ ആദ്യത്തെ സ്റ്റോറി ആണ്, അതിന്റെ ചില പോരായ്മകൾ ഉണ്ടെങ്കിൽ കമെന്റ് ചെയ്താൽ മതി, തിരുത്തിക്കൊള്ളാം..😍😍)

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top