ശ്രീഷ്ണവം, ഭാഗം: 28

Valappottukal
♥️♥️♥️ശ്രീഷ്ണവം♥️♥️♥️

പാർട്ട്‌    28

കണ്ണൻ പതിയെ അങ്ങോട്ടേക്ക് അടുത്ത് ചെന്നു....അടുത്തേക്ക് അടുക്കുംതോറും അവളിൽ ഉള്ള പിടി സ്റ്റീഫൻ മുറുക്കി... പെട്ടെന്ന് തന്നെ കണ്ണൻ അടുത്തേക്ക് വന്നപ്പോൾ അവളെ അവന്റെ മെത്തേക്ക് തള്ളിയിട്ട് സ്റ്റീഫൻ അവളിലേക്ക് ഒരു വെടി ഉതിർത്തു...കൃത്യം അവളുടെ നെഞ്ചിൽ അത് കൊണ്ടു.....

"നന്ദു.......... "

അവൾ അവന്റെ നെഞ്ചിലേക്ക് വീണു....കണ്ണൻ അവളെ പിടിച്ച് താഴേക്ക് ഇരുന്നു പോയി...ശ്രീയും ഓടി വന്നു.....

"മോളെ......നന്ദു........"

"എനിക്ക് ഒന്നൂല്യ.....കുഴപ്പല്യ.....അവനെ വെറുതെ വിടരുത്.....അവനാ നമ്മുടെ ഗാധൂനെ......."

പതിഞ്ഞ സ്വരത്തിലും തളർച്ചയോടും കൂടി ആണ് അവൾ അത് പറഞ്ഞത്.... പെട്ടെന്ന് തന്നെ അവളുടെ ശബ്‌ദം നിലച്ചു....കണ്ണുകൾ അടഞ്ഞു.....

"മോളെ..... നന്ദു കണ്ണു തുറക്ക്......ഡാ......"

"തുറക്കില്ലെടാ.....നീയൊക്കെ എത്ര പരിസ്രെമിച്ചാലും അവൾ തുറക്കില്ല....അവളുടെ ആയുസ്സ് എത്തി....ഒപ്പം അവളുടെ വയറ്റിൽ കുരുത്തത്തിന്റെ പേരിൽ മാത്രം ഒന്നും അറിയാത്ത ആ കൊച്ചിനും വെട്ടം കാണാൻ വിധിയില്ല....."

"ഡാ......."

"അലറണ്ട കളക്ടർ സാറേ.... കേൾക്കാൻ ആരും വരില്ല...ഇതേ എന്റെ ഏരിയ ആണ്.... ഒരു കുഞ്ഞു പോലും ഇങ്ങോട്ടേക്ക് അടുക്കില്ല...."

കണ്ണനും ശ്രീയും അവളെ കുറെ തട്ടി വിളിച്ചു....പക്ഷേ രക്ഷപെട്ടു ഉണ്ടായില്ല....ഇതെല്ലാം കണ്ട് സ്റ്റീഫൻ രസിക്കുകയായിരുന്നു....പക്ഷേ പെട്ടെന്ന് തന്നെ 3 നിഴൽ വെട്ടങ്ങൾ ആ ഗോഡൗണിന്റെ ഉള്ളിലേക്ക് നടന്നു വരുന്നത് അവർ അറിഞ്ഞു... കണ്ണനും ശ്രീയും അവർ അടുത്തേക് എത്തിയപ്പോൾ ആണ് കണ്ടത്.....ശ്രീയുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു......

"ഹരി............"

പക്ഷേ കണ്ണന്റെ മുഖത്തു പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല....അവൻ ഹരിയേം ഗൗതമിനെയും അവിയേം മാറി മാറി നോക്കി.....ഒരു നിസഹായത അതിൽ ഉണ്ടായിരുന്നു....പക്ഷേ സ്റ്റീഫന്റെ മുഖം അവരെ കണ്ടപ്പോൾ മാറി....പിടിപെടാൻ പോകുന്നു എന്ന സത്യം അവൻ മനസിലാക്കി......

അവിക്ക് അവന്റെ കണ്ണുകളെ നിയന്ത്രിക്കാൻ ആയില്ല..അവൻ കണ്ണന്റെ അടുത്തായി ഇരുന്നു...മോളെ നന്ദു എന്നു വിളിച്ചു തട്ടി....പക്ഷേ രക്ഷ  ഉണ്ടായില്ല....ഹരിയുടെയും ഗൗതമിന്റെയും കണ്ണിൽ നിന്നും നീർതുള്ളികൾ പുറത്തേക്ക് ഒഴുകി....അവരുടെ കണ്ണുകളിൽ പക കത്തിയെരിഞ്ഞു.....അപ്പോഴേക്കും കഥയിലേക്ക് മറ്റു രണ്ടു അതിഥികൾ കൂടി എത്തിയിരുന്നു കാർത്തിയും ഋഷിയും......അവർ അവന്റെ അടുത്തേക്ക് അടുത്ത്.....ഋഷി നിലത്തായി ഇരുന്നു അവളെ പൊക്കിയെടുത്തു.....കാർത്തിയും അവനെ സഹായിച്ചു.....എന്താണ് അവർ ചെയ്യുന്നതെന്ന് അറിയാതെ അവർ നിന്നു.....

"നന്ദുവിന്റെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം....ഹോസ്പിറ്റലിൽ ഉണ്ടാവും....അവനെ തീർക്കാതെ നിങ്ങൾ ആരും അങ്ങോട്ടേക്ക് വരരുത്.....ഇപ്പോ ചെയ്തതിനും ഇതിനു മുൻപ് ഇവൻ ചെയ്തു കൂട്ടിയതിനും എല്ലാം ചേർത്തു വേണം കൊടുക്കാൻ...."

"റിഷിയേട്ടാ ഞാനും വരാം...."

"കണ്ണാ ഇപ്പോൾ ഈ ബോധമറ്റു കിടക്കുന്നത് നിന്റെ ജീവൻ ആണ്....അവളുടെ ഉള്ളിൽ വളരുന്നത് നിന്റെ കുഞ്ഞും....ഇപ്പോ ഇവൻ ചെയ്ത ചെയ്തിക്ക് അവൾക്കോ ആ കുഞ്ഞിനോ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നമ്മൾ ആരും ജീവിച്ചിരുന്നിട്ട് കാര്യമില്ല.....എല്ലാം അറിഞ്ഞിട്ടും ഇത്രയും നീട്ടികൊണ്ട് പോയി കാര്യങ്ങൾ ഇവിടെ കൊണ്ടു എത്തിച്ചതിൽ നിന്റെ മാത്രം ആണ് തെറ്റ്.... അതുകൊണ്ടു
 ഇവിടെ നീ ഉണ്ടാവണം..... "

ഋഷിയുടെ വാക്കുകൾ ദൃഢവും ശക്തവും ആയിരുന്നു.....അവൻ അവളെ കൊണ്ടുപോയി.... കണ്ണൻ കുറച്ചു നേരം അവർ പോകുന്നത് നോക്കി നിന്നു....ശേഷം അവന്റെ നെഞ്ചിൽ എരിഞ്ഞ തീ കണ്ണുകളിൽ അഗ്നിയായി പടർന്നു....മുഖം ചുവന്നു തുടുത്തു.... എല്ലാവരും അതെ അവസ്ഥയിൽ ആയിരുന്നു......

"നീ എന്ത് കരുതി സ്റ്റീഫ.....ഞങ്ങൾക്ക് ഒന്നും അറിയില്ലെന്നോ..... എങ്കിൽ നിനക്ക് തെറ്റി.....എല്ലാം അറിഞ്ഞിട്ട് തന്നെയാടാ നിന്റെ ഒക്കെ മുന്നിൽ നിന്നിരുന്നത്.....നീ ഞങ്ങളുടെ കല്യാണശേഷം ഞങ്ങൾ ഫോളോ ചെയ്യാൻ തുടങ്ങിയ കാലം മുതൽ ഞങ്ങൾ കണ്ണും കാതും തുറന്നു തന്നെയാ ഇരിക്കുന്നത്.....പിന്നീട് ആ പെൻഡ്രൈവിൽ കണ്ട ദൃശ്യങ്ങളുടെ സത്യം അനേഷിക്കാതെ തന്നെ എനിക്ക് അറിയാമായിരുന്നു അത് മോർഫ് ചെയ്തത് ആയിരുന്നു എന്നു.....പക്ഷേ അറിയാതെ പോലും അവളെ അതിന്റെ പേരിൽ കുത്തിനോവിച്ചു.....ശേഷം അവൾ എന്നിൽ നിന്നും അകന്നു....എനിക്ക് ഒന്ന് സ്നേഹിക്കാൻ പോലും കഴിയാത്ത വിധം നീ അകറ്റി അവളെ... പക്ഷേ പതിയെ പതിയെ അവൾ എന്നോട് പഴയപോലെ ആയില്ലെങ്കിലും മാറ്റങ്ങൾ വന്നു തുടങ്ങി.... ഈ സമയത്തും ഇതിനെ കുറിച്ചൊന്നും ഞാൻ ആരോടും പറഞ്ഞില്ല....എന്തിന് ശ്രീയോട് പോലും.. നിന്റെ പുറകെ മൗനം ആയിട്ട് തന്നെ ഞാൻ പിന്തുടർന്നു.....ഗാഥയുടെ മരണം എത്ര അനേഷിച്ചിട്ടും തെളിവുകളായിട്ട് നീ തന്ന വീഡിയോ മാത്രം ഉണ്ടായുള്ളൂ.... ആ സാഹചര്യത്തിൽ ആണ് ഞാൻ ഒരിക്കൽ അപ്രതീക്ഷിതമായി പുറത്തു വെച്ചു ഹരിയെ കാണുന്നത്....അവൻ ആണ് എന്നോട് എല്ലാ സത്യങ്ങളും പറയുന്നതും....ഇനി നിനക്ക് തരാൻ ഞങ്ങൾ മറ്റൊരു കണി കൂടി റെഡി ആകിയിട്ടുണ്ട്.... "

ശ്രീക്കും അവിക്കും അവൻ പറയുന്നത് എന്താണെന്നു മനസിലാക്കാൻ പറ്റുന്നുണ്ടായില്ല..

കണ്ണൻ പുറകിലേക്കായി തിരിഞ്ഞു നിന്നു വിരൽ കൊണ്ടു കൈകൾ ഗോഡൗണിന്റെ പുറത്തേയ്ക്ക് ചൂണ്ടി....എല്ലാവരും അങ്ങോട്ടേക്ക് നോക്കി....ശ്രീയുടെയും അവിയുടെയും കണ്ണുകളെ വിശ്വസിക്കാൻ ആയില്ല......അവരുടെ ചുണ്ടുകൾ മൊഴിഞ്ഞു.....

"ഗാധൂ......."

മരണമെന്ന യുഗത്തെ തോൽപിച്ചു മുന്നിൽ നിൽക്കുന്ന തങ്ങളുടെ അനിയത്തിയെ അവർ അത്ഭുതപൂർവം നോക്കി....

തുടരും.......

ശ്രീ ലക്ഷ്മി സി ഭാസി...

(ചെറിയ പാർട്ട്‌ ആണ്.... ടൈപ് ചെയ്യാൻ സമയം കിട്ടുന്നില്ല...എല്ലാവരും അഡ്ജസ്റ്റ് ചെയ്യുക.... കഥ അതിന്റെ അവസാനത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു... ഇഷ്ടം ആയെങ്കിൽ ലൈക്‌ and കമന്റ്‌ അടിക്കുക...)
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....

To Top