ആക്‌സിഡന്റൽ couple 22

Valappottukal
ആക്‌സിഡന്റൽ couple 22

ഓഫീസും ഫ്ലാറ്റും കറക്കവും ആയിട്ട് ദിവസം പോകുന്നത് സത്യം പറഞ്ഞാൽ അറിയുന്നില്ല.... ഇനി നാല് ദിവസം കൊണ്ട് അവര് തിരിച്ചു വരും....

ഉത്സവത്തിന് പോയാൽ അവളെ നേരെ ഒന്ന് കാണാൻ പറ്റില്ല എന്ന് പറഞ്ഞിട്ട് കാശി ചാടി പിടിച്ച് ഹൈദരാബാദിലേക്ക് തന്നെയാ തിരിച്ചു വരുന്നത്...

അപ്പോഴാ ഞാൻ ആ കാര്യം ഞാൻ ഓർത്തത്... നമ്മുടെ ഹിസ്റ്ററി ഇപ്പോഴും ഇൻ കംപ്ലീറ്റ് ആണ്.... എന്തുപറഞ്ഞാലും കല്ലുനോട് ഇന്ന് രാത്രി ചോദിക്കണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു

തിരിച്ചു ഫ്ലാറ്റിൽ എത്തിയപ്പോ തുടങ്ങിയതാ രണ്ടുംകൂടി ഫോൺവിളി ഈ ഫോൺ വിളി ഒക്കെ തീർന്നു എപ്പോൾ ഞാൻ അവളോട് കാര്യങ്ങൾ ചോദിക്കും....

കുറെ നേരം ഞാൻ അതിലൂടെ ഇതിലൂടെ ഒക്കെ നടന്നു....  ആ പന്നി എന്നെ ഒന്ന് ശ്രദ്ധിക്കുന്നു പോലുമില്ല....

അപ്പോഴേക്കും എനിക്ക് വിശപ്പിന്റെ വിളി വന്നു....  പിന്നെ ഒന്നും ആലോചിച്ചില്ല നേരെ കിച്ചണിലേക്ക് വിട്ടു...

എന്തുണ്ടാകുമെന്ന് കുറെ നേരം ഞാൻ ആലോചിച്ചു...  പിന്നെ നേരെ ഫോണെടുത്ത് swiggy കയറി ഫുഡ് ഓർഡർ ചെയ്തു..

ഫുഡ് ഉണ്ടാക്കാം എന്ന് വിചാരിച്ച് കയറിയതാ... എന്താന്നറിയില്ല ഭയങ്കര മടി....

അപ്പോഴേക്കും നമ്മുടെ തമ്പുരാട്ടി ഫോൺ വിളി ഒക്കെ കഴിഞ്ഞു എഴുനേള്ളി....

" നീയെന്താ വായിനോക്കി നിൽക്കുന്ന രാത്രി ഫുഡ് കഴിക്കേണ്ട.... "

" ഫുഡ് ഉണ്ടാക്കാം എന്ന് വിചാരിച്ച് കയറിയതാ... എങ്ങിനെന്നറിയില്ല പെട്ടെന്ന് ഒരു മടി കയറി....  അതുകൊണ്ട് വേഗം ഞാൻ swiggy  ചെയ്തു... "

" എന്താ ഓർഡർ ചെയ്തത്"

" ബട്ടർ ചിക്കൻ മസാലയും  നാനും....  "

" അതേതായാലും നന്നായി...  ഇന്ന് കുക്ക് ചെയ്യാൻ എനിക്കും വലിയ മൂഡില്ല... "

" അതിന് കാശി  പോയശേഷം എന്നാ  നിനക്ക് മൂഡ്  ഉണ്ടായിരുന്നത്... "

അവൾ എന്നെ ഒന്നു തുറിച്ചു നോക്കി...  ഞാൻ നല്ലൊരു പാൽപുഞ്ചിരി തിരിച്ചുകൊടുത്തു....

പിന്നെ ഫുഡിനെയും കാത്ത് ഞങ്ങൾ സോഫയിൽ പോയിരുന്നു....

" അല്ല കല്ലൂ ഉത്സവത്തിന് വിളിച്ചിട്ടുണ്ട് എന്നല്ലതെ  നീ നിന്റെ വീട്ടിൽ ആരൊക്കെയുണ്ടെന്ന് എന്നോട് ഇതുവരെ പറഞ്ഞില്ല...  ഞാൻ അവിടെ വന്നിട്ട് കമ്പ്ലീറ്റ് പോസ്റ്റ് ആകുമോ.. "

" അതിനു നിനക്ക് പപ്പനെയും  അമ്മേ അറിയാലോ അതുപോലെതന്നെ കിചേട്ടനെയും  അറിയാലോ... "

" അവര് മാത്രമേയുള്ളൂ നിന്റെ വീട്ടിൽ  നിങ്ങൾ കൂട്ടുകുടുംബമല്ലേ.. "

" അവരെ കുറച്ചു ഒന്നും  ഞാൻ നിന്നോട് പറഞ്ഞില്ലല്ലോ.... "

" അത് തന്നെയാ  ഞാനും പറഞ്ഞത്"

" അച്ചാച്ചനും അമ്മമ്മയ്ക്കും അഞ്ചു മക്കളാ..."

ആനപ്പാറയിലെ ഗ്രേറ്റ് രാഘവൻ നായർക്കും ഭവാനി അമ്മയ്ക്കും... അഞ്ച് മക്കളാണല്ലോ....

"അതില്  മൂത്തതാണ് അച്ഛൻ... രണ്ടാമത്തേത് ശ്രീകാന്ത് ഇളയച്ഛൻ ഇളയച്ഛന്റെ ഭാര്യ സുമലത ഇളയമ്മ... അവർക്കൊരു മോനാ അത്‌  രാഹുൽ ഏട്ടൻ.... മൂന്നാമത്തെത്  ശ്രീജിത്ത് ഇളയച്ഛൻ... ഇളയമ്മ വീണ... അവർക്ക് രണ്ടു മക്കളാ നിരഞ്ജൻ ചേട്ടായിയും നിത്യയും.... നാലാമത്തേത് ഭാസ്കരൻ ഇളയച്ഛൻ... ഇളയമ്മ  പ്രിയയും അവർക്കും രണ്ടു മക്കളാ ജിതിനും നിതിനും...."

" അതെന്താ നാലാമത്തെ അങ്കിളിന് ഭാസ്കരൻ എന്ന പേരിട്ടത് ബാക്കിയെല്ലാവർക്കും ഫ്രീക്ക് പേരാണല്ലോ...."

" അത് അമ്മമ്മയുടെ അച്ഛന്റെ ഓർമ്മകക്ക്  ഇട്ടതാ.... അതുകൊണ്ട് ഇളയച്ഛൻ ഇളയച്ഛന്റെ പേര് ഇഷ്ടമല്ല... അതുകൊണ്ട് ഇളയച്ഛനെ  ഇപ്പോഴും എല്ലാവരും അപ്പുനാ  വിളിക്കാറ്..."

" അഞ്ചാമത്തേത് സ്വാതി  ഇളയമ്മ... ദീപനിളയച്ഛന്റെ കൂടെ പോയതിനുശേഷം തിരിച്ച് ഇതുവരെ നാട്ടിലേക്ക് വന്നിട്ടില്ല.... അതുകൊണ്ട് അവർക്ക് എത്ര മക്കൾ ഉണ്ട് എന്ന് എനിക്കറിയില്ല.."

പക്ഷേ എനിക്ക് അറിയാലോ.... തലതിരിഞ്ഞ ഒറ്റ മോളെ അവർക്ക് ഉള്ളൂ.... അതാണെങ്കിൽ ഇപ്പോൾ നിന്റെ മുന്നിൽ ഇരിക്കുന്നുണ്ട്....

" അല്ല കല്ല് ഇതിൽ ആരെ സോപ്പിട്ടാൽ  നിങ്ങളുടെ  കല്യാണം പെട്ടെന്ന് നടത്താൻ പറ്റും... നാട്ടിൽ പോകുന്നുതിന്റെ  മുൻപേ ഒരു  പ്ലാൻ ഇട്ടാൽ  അത് നല്ലതായിരിക്കുല്ലേ... "

" എന്റെ കസിൻസ് എല്ലാവരും പാവമാ.... പക്ഷേ ആരും അച്ചാച്ചനെ എതിർത്ത് ഒന്നും ചെയ്യില്ല..."

അപ്പം  നമ്മുടെ രാഘവൻ നായരാണ് കഥയിലെ വില്ലൻ..... ശരിയാക്കിത്തരാം.... നിങ്ങളെ വളച്ചൊടിച്ച് കുപ്പിയിൽ ഇട്ടില്ലെങ്കിൽ... എന്റെ പേര് ലക്ഷ്മി എന്നല്ല....

അപ്പോഴേക്കും നമ്മൾ ഓർഡർ ചെയ്ത ഫുഡ് എത്തി.... പിന്നെ അതിനെ  ഞങ്ങൾ അങ്ങ് അറ്റാക്ക് ചെയ്ത് തീർത്തു..... തീർന്നപ്പോളാ  ഒന്നു സമാധാനമായത്.... ഇനി പോയിട്ട് സുഖമായിട്ട് ഒന്നുറങ്ങണം...

അപ്പഴാ കോളിംഗ് ബെല്ലിൽ ആരോ വിരലമർത്തിത്... എന്നും ഞാൻ അല്ലേ ഡോർ  തുറക്കാര്....  അതുകൊണ്ട് ഇന്ന് ഞാൻ അവളെ ഉന്തി തള്ളി പറഞ്ഞു വിട്ടു....

നോക്കുമ്പോൾ നാല് ദിവസം കഴിഞ്ഞു വരാം എന്ന് പറഞ്ഞ ആദിയും  കാശിയും അതാ ഞങ്ങളുടെ മുന്നിൽ....

" ഞാനിപ്പം കൂടി നിന്നെ വിളിച്ചിട്ട് അല്ലേ ഉള്ളൂ കാശി  എന്നിട്ട് നീ നാല് ദിവസം കഴിഞ്ഞിട്ട് വരാം എന്നല്ല എന്നോട് പറഞ്ഞത്...."

" അത് നിങ്ങൾക്ക് ഒരു സർപ്രൈസ് തരാം എന്ന് ആദി  പറഞ്ഞപ്പോൾ ഞാനും സമ്മതിച്ചതാ.. "

ഞങ്ങൾ രണ്ടുപേരും ഞാനും ആദിയുമല്ല ഞാനും കല്ലും....( എപ്പോളും ആ  ചെക്കന്റെ വിചാരമേ ഉള്ളൂ)  പരസ്പരം മുഖത്തോട് മുഖം നോക്കി..

" അതെന്താ ഞങ്ങൾ വന്നത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലേ..."

" അങ്ങനെയല്ല ആദി ഞങ്ങൾ നാളെ ഗോൽക്കൊണ്ട പോകാതിരുന്നതാ നിങ്ങൾ ഇന്ന് വന്നിട്ടല്ലേള്ളൂ അപ്പോൾ നിങ്ങൾക്ക് ഭയങ്കര ക്ഷീണം ആയിരിക്കുല്ലേ.... "

" കണ്ടോ കാശി നിന്റെ കല്ലു  പറയുന്നത്... നീ ഇത്രയും ദൂരം അവളെ കാണാൻ വേണ്ടി കഷ്ടപ്പെട്ട് വന്നതിന് ഒരു വിലയുമില്ല അവളുടെ ട്രിപ്പ്‌  ക്യാൻസൽ ആകുന്നതിലാ  അവൾക്ക് സങ്കടം....."

" നീ എന്തിനാ ആദി  അവരുടെ കുടുംബം തകർക്കാൻ നോക്കുന്നത്... അങ്ങനെയൊന്നുമില്ല കാശി നാളത്തെ പ്ലാൻ ഞങ്ങളങ്ങ്  ക്യാൻസൽ ചെയ്തു.... ഞങ്ങള് നിങ്ങളെപ്പോലെ കണ്ട മദാമ്മയുടെ കൂടി ഒന്നും കറങ്ങിനടന്നില്ലല്ലോ.... ഞങ്ങൾ  സ്വന്തം ട്രിപ്പ് പോയപ്പോ ഇവിടെ ചിലർക്ക്  പ്രശ്നം"

" ഞാനവിടെ മദാമ്മയുടെ കൂടെ കറങ്ങി നടക്കാൻ അല്ല പോയത്.... വർക്ക് ഉണ്ടായിരുന്നു അതാ പോയത്.... അല്ലാതെ നിന്നെപ്പോലെ കറങ്ങി നടന്നതല്ല..."

ഇങ്ങനെ ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ പൊരിഞ്ഞ തല്ലായി...

പിന്നെ  പരസ്പരം പറഞ്ഞു കൂട്ടിയതെന്ന് രണ്ട് പേർക്ക് ഓർമ്മയില്ല.... മൂന്നാഴ്ച കാണാതെ ഇരുന്നതിന്റെ സങ്കടവും ദേഷ്യവും ഒക്കെ 15 മിനിറ്റ് കൊണ്ട് ഞങ്ങൾ ചീത്ത പറഞ്ഞു തീർത്തു.... ഇത്രയും വ്യത്യസ്തമായ കപ്പിലിനെ നിങ്ങൾക്ക് വേറെ എവിടെ കാണാൻ കിട്ടും...

"നീ പറ കാശി ഇതല്ലേ സത്യം... "

അതും പറഞ്ഞ് ഞങ്ങൾ രണ്ടുപേരും കാശിയെ നോക്കി... കാശിയെ നോക്കി എന്ന് മാത്രമേ പറയാൻ പറ്റുള്ളൂ ആളെ അവിടെ കണ്ടില്ല.... കാശി മാത്രമല്ല കല്ലും....  അവര് പണ്ടേ പോയി.... ഇപ്പോൾ ഞങ്ങൾ ആരായി.... വേണ്ട പറയണ്ട എന്നെ ശശി എന്നു വിളിക്കുന്നത് കേൾക്കാൻ എനിക്കിഷ്ടമില്ല... വേണമെങ്കിൽ സോമൻ എന്ന് വിളിച്ചോ...

അവരെ ഞങ്ങള് ഫ്ലാറ്റിൽ മൊത്തം തിരിഞ്ഞു.... ഫ്ലാറ്റിൽ അവര് പോയിട്ട് അവരുടെ പൊടിപോലുമില്ല.....

അവരുടെ പൊടിപോലുമില്ല എന്ന് കണ്ടപ്പോൾ ആദി ഒരു വഷളൻ ചിരി ചിരിച്ചു.... കണ്ടപ്പോഴേ എനിക്ക് ഡേഞ്ചർ ബോർഡിന്റെ സ്മെൽ അടിച്ചു... ഞാൻ തിരിഞ്ഞോടാൻ പോയതും അവൻ എന്നെ വലിച്ചു.. അടുത്ത റൂമിലെക്ക്  ഇട്ടു... അവനെന്റെ അടുത്തേക്ക് വെക്കുന്ന ഒരോ  അടിക്കനുസരിച്ച് ഞാനൊരോ  അടി  പുറക്കിലേക്ക് വെച്ചു.. വെച്ച് വെച്ച് അവസാനം ഞാൻ മതിൽ പോയി തട്ടി നിന്നു...

മൂന്നാഴ്ച ഞാൻ അടുത്ത് ഇല്ലാത്തതിന്റെ എല്ലാ സ്നേഹം കൂടി അവൻ എനിക്ക് ഒരുമിച്ച് തന്നു.... അവസാനം സ്നേഹം കൂടി ശ്വാസംമുട്ടിയ സമയത്ത്... ഞാനവനെ തട്ടിമാറ്റി പുറത്തേക്കോടി...

ഒരു നിമിഷം പകച്ചു പണ്ടാരം അടങ്ങിപോയി  എന്റെ ബാല്യം...

ഡോറിൽ അതാ  കയ്യുംകെട്ടി നോക്കി നിൽക്കുന്ന കല്ലും കാശിയും

" ഒരു മാസം കൂടിയെ നിന്നെ ഞാൻ ഇങ്ങനെ ഓടാൻ സമ്മതിക്കുള്ളൂ...... അത്‌ കഴിഞ്ഞാൽ പിന്നെ ഒഫീഷ്യലി നീ എന്റെയാ.....  "

അങ്ങനെ പറഞ്ഞു ആദി  തിരിഞ്ഞപ്പോൾ.... ഡോറിൽ നോക്കി അന്തംവിട്ടു നിൽക്കുന്ന എന്നെയും... ഡോറിൽ  നിന്ന് അന്തംവിട്ട ഞങ്ങളെ നോക്കി നിൽക്കുന്ന കല്ലുനെയും കാശിനെയുമാ  കണ്ടത്....

പോലീസ് പിടിച്ച കുറ്റവാളികളെപ്പോലെ ഞങ്ങൾ രണ്ടും അവരെ നോക്കി നിന്നു

തുടരും

ബാക്കി പിന്നെ 😉😉😉

Vandana Krishna
Plz Like & Support...

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top