വയറും കാലുകളുമൊക്കെ വലിഞ്ഞു മുറുകുന്നു, ശരീരം പിളരുന്ന വേദന. വയ്യ !!സ്ത്രീത്വത്തിന്റെ ചേഷ്ട സഹിക്കാൻ വയ്യ, തളർന്ന് പോകുന്ന വേദന !!
അരുണേ.... എടി അരുണേ നീ എവിടെയാ കാതുകളിൽ ഭർത്താവിന്റെ രോക്ഷം കലർന്ന ശബ്ദം ഇടിമുഴക്കം പോലെ കേൾക്കുന്നുണ്ട്, ഒന്ന് ഉറക്കെ ശബ്‌ദിക്കാൻ കഴിയുന്നില്ല, കട്ടിലിൽനിന്നും കാലുകൾ നിലത്തുറക്കുന്നില്ല പെട്ടെന്ന് മുറിയിയിലേക്ക് ജയൻ കയറിവന്നു,
ഹോ .. നിനക്കെന്താ വിളികേൾക്കാൻ വയ്യേ ?എത്ര നേരമായി നിന്നെ വിളിക്കുന്നു അയാളിൽ രോഷം തിളച്ചുമറിഞ്ഞു,
ജയേട്ടാ എനിക്ക് വയ്യ വയർവേദനയാ ഇടറിയ സ്വരത്താൽ അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
ഹും ഒരു വയറുവേദന *ലോകത്ത് നിനക്ക് മാത്രം ഉള്ളതൊന്നുമല്ലല്ലോ ഇത് എല്ലാ സ്ത്രീകൾക്കും ഉള്ളതല്ലേ,, എല്ലാ മാസവും ഓരോ അഭിനയങ്ങൾ, വാതിൽ കൊട്ടി അടച്ഛ് എന്തൊക്കെയോ വിളിച്ചുപറഞ്ഞു ജയൻ റൂമിൽ നിന്നും ഇറങ്ങിപ്പോയി
ശരീരം ഏറ്റുവാങ്ങിയ വേദനയേക്കാൾ വലിയ വേദന അവളുടെ മനസ്സ് മിനിറ്റുകളാൽ സ്വന്തമാക്കി,
തളരുമ്പോൾ കരുത്ത് നൽകണമെന്ന് ആഗ്രഹിച്ച കൈകൾ ആക്ഷേപം മാത്രം സമ്മാനിച്ചപ്പോൾ അവളുടെ കണ്ണുനീർ തലയണകൾ ഒപ്പിയെടുത്തു,
കൗമാരത്തിന്റെ ആദ്യപടികൾ തൊട്ട് എല്ലാ സ്ത്രീ ജന്മങ്ങളെ പോലെയും അവളീ വേദന അനുഭവിക്കലുണ്ട്, എങ്കിലും അന്നൊക്കെ അവൾക്ക് തണലായി സാന്ത്വനമായി വാക്കുകൾ ഉണ്ടായിരുന്നു.
വെറും ആ വാക്കുകൾ അവൾക്ക് വലിയ ഒരു വേദന സംഹാരി ആയിരുന്നു, വിവാഹ ശേഷം എന്നാൽ അത് നഷ്ടമായിരിക്കുന്നു.
ഏതൊരു സ്ത്രീയെ പോലെയും ശരീരം തളരുമ്പോൾ മനസിന് താങ്ങായി അവളും ഭർത്താവിന്റെ ചെറു നോട്ടം ആഗ്രഹിച്ചിരുന്നു, എന്നാൽ അതവൾക്ക് അന്യമായിരുന്നു,
"അല്ലെങ്കിലും ദൈവം അയിത്തം കല്പിച്ചവർക്ക് ആര് കൂട്ടുവരുമല്ലേ ???"
മനസിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടെങ്കിലും വേദനയുടെ കടുപ്പം സഹിക്ക വയ്യാതെ അവൾ ചെറുനിദ്രയിൽ ആണ്ടുപോയി.
രചന: ഷിഫ്ന കാസിം