കണ്ണേട്ടന്റെ ചോദ്യംകേട്ട് ഞാൻ തിരിഞ്ഞുനോക്കി....

Valappottukal

"എടി പിഴച്ചവളെ ഇറങ്ങിപ്പോ എന്റെ വീട്ടിൽനിന്നും ...ഞാൻ മരിച്ചാൽപോലും ഈ കുടുംബത്തു കാലുചവിട്ടല്ലേ "

എന്റെ ഏട്ടൻ എന്നെനോക്കി അലറി .മുറ്റത്തേക്ക് എന്നെ വലിച്ചിഴച്ചു .ഉമ്മറത്തു ഉറക്കെ കരഞ്ഞുകൊണ്ട് എന്റെ അമ്മ നിൽപ്പുണ്ടാന്നു .അച്ഛനില്ലാന്നാ എന്നെ ഏട്ടനാണ് വളർത്തിയത് .ആദ്യമായ് ഏട്ടനെന്നെത്തല്ലി പിഴച്ചവളെന്നു വിളിച്ചു .കണ്ണേട്ടൻ എന്റെ കൈയും പിടിച്ചു ആ മുറ്റത്തുനിന്നും ഇറങ്ങിപോയിട്ടു ഇന്ന് പത്തുകൊല്ലമാകുന്നു .
"ആമി ...നീയെന്താ ആലോചിക്കുന്നേ ....?
കണ്ണേട്ടന്റെ ചോദ്യംകേട്ട് ഞാൻ തിരിഞ്ഞുനോക്കി .

"എനിക്ക് പോകാൻ സമായി ...പൊതികെട്ടിലെ നീയ് ...വേഗം ...ഇന്ന് വരാൻ ഞാൻകുറച്ചു വൈകും .നീ മക്കളെയും കൂട്ടി അപ്പുറത്തെ ഗീതേച്ചിയുടെ അവിടെ പോയിരുന്നോണം .ഞാൻ വന്നു കൂട്ടികൊള്ളാം "
കണ്ണേട്ടന് പൊതികെട്ടിക്കൊടിത്തു ഞാൻ വീട്ടുജോലികൾ തുടർന്നു .ഇന്ന് എന്റെ ഏട്ടന്റെ പിറന്നാളാണല്ലോ ഈശ്വരാ ...വേഗം കുളിച്ചുഞാൻ അമ്പലത്തിലെത്തി .

"ഭഗവാനേ ...എന്റെ ഏട്ടനെ കാത്തുകൊള്ളണമേ ....ഒരിക്കലെങ്കിലും എന്റെ ഏട്ടൻ എന്നെ കാണാൻവരനെ ...."
നിറമിഴികളോടെ ഞാൻ പ്രാർത്ഥിച്ചു .
രാത്രി നേരമിരുട്ടിയാണ് കണ്ണേട്ടൻ വന്നത് .കൈയിൽനിറയെ സാധനങ്ങൾ ഉണ്ടായിരുന്നു .
"ഇതെന്താ പതിവില്ലാതെ കൂടൊക്കെയായി കണ്ണേട്ടാ ..."

എല്ലാ കൊല്ലവും ഇതു പതിവാണ് .
"ഇതെനിക്ക് പ്രിയപ്പെട്ട കളർ ആണ് ...എന്റെ ഏട്ടനെന്നും ..."പതിമുറിഞ്ഞ എന്റെ വാക്കുകൾ കേട്ടു കണ്ണേട്ടൻ എന്റെ മുന്നിലിരുന്നു .
"ആമി ...എല്ലാക്കൊല്ലവും നിനക്ക് ഈ ദിവസം ഞാനിതു വാങ്ങിത്തരുന്നത് ഞാൻ വാങ്ങിയതായിരുന്നില്ല .നിന്റെ ഏട്ടൻ വാങ്ങിത്തന്നിരുന്നതാണ് .നീ രണ്ടുകുട്ടികളുടെ അമ്മയാണെങ്കിലും ആ ഏട്ടന് നീയിന്നും കുഞ്ഞനുജത്തിയാണ് ...അവനെന്റെ ചങ്ങാതിയായിരുന്നല്ലോ ...അവനു നിന്നോട് ദേഷ്യമൊന്നും ഇല്ല പെണ്ണേ "

കണ്ണേട്ടൻ അത് പറഞ്ഞപ്പോൾ ആ സമ്മാനങ്ങളെല്ലാം ഞാൻ മാറോടുചേർത്തു കരഞ്ഞു .

                         രചന: ആമി

To Top