ജോസുകുട്ടിച്ചായനും മേരിയും തമ്മിലുള്ള ഒരു നാടൻ പ്രണയകഥ...

Valappottukal
മേരിയേ  നിന്നെ  ഞാനങ്  കെട്ടിക്കൊണ്ട്  പോട്ടേടീ

പതിവ്  വഴിയിൽ  കൂടി മീൻകുട്ടയും  ചുമന്നു   പോകുന്ന  മേരിയുടെ   മുന്നിലേയ്ക്ക്   ഒരു   വീരനായകനെപോലെ   വന്നുനിന്നവൻ   ചോദിച്ചു

ഇച്ചായൻ   രാവിലെ   തന്നെ   എന്റെ   വായിലിരിക്കുന്നത്   കേൾക്കും   കേട്ടോ..

നീ   എന്ത്   പറഞ്ഞാലും   കുഴപ്പമില്ല   എനിക്ക്   നിന്നെ   അത്രയ്ക്ക്  ഇഷ്ടമാ..

ജോസൂട്ടിയെ  എന്താ  നമ്മുടെ  മേരികൊച്ചുമായി  ഒരു   ശൃംഗാരം...?

എല്ലാം   കണ്ടു   ദൂരേന്ന്   വരികയായിരുന്നു   വർക്കിചൻ

അത്  പിന്നെ  കണ്ടപ്പോ  ഞാൻ...

എത്രയാ   കൊച്ചേ   മീനിന്റെ   വില..

ദേ   കൊച്ചെന്നൊക്കെ  അങ്ങ്   വീട്ടിൽ   ചെന്ന്   വിളിച്ചാൽ   മതി  എനിക്കൊരു   പേരുണ്ട്   മേരി   അതങ്ങോട്ട്   വിളിച്ചാൽ  മതി

ആഹാ   അത്   കൊള്ളാലോ   ഈ   കൊച്ചിന്റെ   കയ്യിൽ   നിന്നിത്തിരി   മീൻ   വാങ്ങാന്ന്   കരുതിയപ്പോ  എന്നോട്  തട്ടിക്കയറുന്നോ..?

വിട്ടേക്ക്   വർക്കിചായാ   പാവം   ജീവിക്കാൻ   വേണ്ടിയല്ലേ.. !

അത്   വിചാരിച്ചിട്ടാ   ഞാൻ   ഇതിനോട്   വില   ചോദിച്ചത്  ഇതിന്റെ   കയ്യിൽ   നിന്ന്   മീൻ   മേടിച്ചാൽ   ഇതിനൊരു   സഹായം   ആകുമല്ലോ   എന്ന്   കരുതി..

മേരീ   എത്രയാ   വിലാന്ന്   പറ   വർക്കിചായൻ  മേടിച്ചോളും..

മ്മ്   കിലോയ്ക്ക്   100 രൂപയാ  വില

100രൂപയോ   ഇതെന്നാ   വിലയാ   കൊച്ചേ.. ചന്തേൽ   ചെന്നാൽ   ഇതിന്റെ   പകുതി   വിലയ്ക്ക്   കിട്ടുമല്ലോ..

എന്നാ   ചേട്ടൻ   പോയി   ചന്തേന്ന്   മേടിച്ചോ   ഞാൻ   പോണു..

അങ്ങനെ   പിണങ്ങല്ലേ   മേരി 
എന്റെ   വർക്കിച്ചാ   ഈ  മേരിയുടെ   കയ്യിൽ   നിന്ന്   ചേട്ടൻ   ആദ്യമായിട്ടല്ലേ   മീൻ   മേടിക്കുന്നത്   അങ്ങ്   മേടിക്ക്   ചേട്ടാ   ചേട്ടൻ   മേടിക്കാതിരുന്നാൽ   പിന്നെ   ഈ  മേരിടെ   കയ്യിൽ   നിന്നാരു   മീൻ   വാങ്ങാനാ..
അവൻ  കുറച്ചു കൂടി  മയത്തിൽ  അയാളോട്  പറഞ്ഞു. കാരണം  ഈ നാട്ടിലെ  ചെറിയൊരു  പണക്കാരൻ ആണ്  അയാൾ.

ആ   നീ   പറഞ്ഞതുകൊണ്ട്   ഞാനിപ്പോ   വാങ്ങാം..

അങ്ങോട്ട്   കൊടുക്ക്   മേരീ..
അവൻ  അവളെ  നോക്കി  ചിരിച്ചു കൊണ്ട് പറഞ്ഞു. അയാൾ  പോയതും  ജോസവളുടെ  മുന്നിൽ  ഞെളിഞ്ഞു  നിന്നു

 കണ്ടോ   അയാള്   മീൻ   മേടിച്ചത്..

അതുകേട്ടിട്ടും   വല്യ   മൈന്റ്   ഒന്നും   ചെയ്യാതെ  മുഖം   വീർപ്പിച്ചവൾ   നടന്നു

ഒരു   വായിനോക്കിയാ   ഈ   വർക്കിചൻ
അവൾ   പറഞ്ഞു

അതെന്താടീ   നീയിങ്ങനെ   പറഞ്ഞേ..

ആ   എനിക്കങ്ങനെ   തോന്നിയിട്ട്   അവന്റെ   ഒരു   നോട്ടം

ഞാൻ   പാവമല്ലേ   മേരീ  വായിനോക്കിയാണോ   ഞാനും

ആരുപറഞ്ഞു   പാവമാണെന്നു   ഇച്ചായനും   ഒരു   വായിനോക്കിയാ..

എന്റെ   മേരീ  നീയിങ്ങനെയൊന്നും   എന്നോട്  പറയല്ലേ.. !

വഴീന്ന്   മാറിച്ചായാ   എനിക്ക്   പോണം

എന്റെ   പിന്നാലെ   നടന്നിച്ചായൻ   വെറുതെ   ക്ഷീണിക്കണ്ട   എനിക്കിച്ചായനെ   ഇഷ്ടമല്ല

അതെന്താ   മേരീ   കാരണം   പറ

ഇച്ചായൻ   എന്ത്   കണ്ടിട്ടാ   എന്നെ   സ്നേഹിക്കുന്നെ   കാണാനും  കൊള്ളില്ല   പഠിപ്പും   ഇല്ല   അന്നന്നത്തെ   ചെലവ്   കഴിയാൻ  വേണ്ടി   മീനും   വിറ്റു  നടക്കുന്ന   എന്നെപോലെ   ഒരു   പെണ്ണ്   ഇച്ചായനു    ഒരിക്കലും   ചേരില്ല

മേരീ..

ഇച്ചായൻ   ഇനി   എന്റെ   പിന്നാലെ   വരരുത്.. !

ശരി   എന്നാ   പിന്നെ   ഇനി   നിന്റെ   പിന്നാലെ   ഞാൻ   വരില്ല

ആ   അതാ   നല്ലത്

ദേഷ്യപ്പെട്ടവൻ   അവിടെനിന്നും   പോയി

പിന്നീടുള്ള   ദിവസങ്ങളിൽ   മേരി   മീനുമായി   പോകുന്ന   വഴിയിലെങ്ങും   ജോസുകുട്ടിയെ   കണ്ടില്ല   ആദ്യമൊക്ക   അവൾ   അത്   കാര്യമാക്കാതെ   നടന്നു

പിന്നെ   കുറെ  ദിവസമായിട്ടും   അയാളെ  കാണാതിരുന്നത്   അവൾക്ക്   ഏറെ   വേദന   തോന്നി

എന്താ   മേരീ   ഇന്ന്   നീ   കച്ചവടത്തിന്   പോയില്ലേ.. !

സുലോചനച്ചേച്ചി   വീട്ടുപടിക്കൽ  കൂടി  പോകുന്നതിനിടയിൽ   ചോദിച്ചു

ഇല്ലാ..

അതെന്താ   എന്തെങ്കിലും   വയ്യഴികയുണ്ടോ   നിനക്ക്

ഏയ്   ഇല്ല

കേട്ടോ   അന്നമ്മമ്മേ  നമ്മുടെ    ജോസുകുട്ടിയില്ലേ   ആലിസിന്റെ  മകൻ

മ്മ്   അവനെന്തുപറ്റി..

അവനൊന്നും   പറ്റിയില്ല   ആ   ചെക്കന്റെ  കല്യാണമാ   അടുത്ത   മാസം

ഏഹ്   നേരോ..

മ്മ്..

അത്   നന്നായി   ആ  ചെക്കൻ   ഇവള്ടെ   പിറകെനടന്നതാ   കുറച്ചു   നാള്   ഇനിയിപ്പോ   സ്വസ്ഥമായി   എന്റെ   മോൾക്ക്   വഴിനടക്കാമല്ലോ..

അമ്മ  പറഞ്ഞത്   കേട്ടു   ഒന്നും  മിണ്ടാതെ   അവൾ   മുറിയിലേയ്ക്ക്   നടന്നു . കിടക്കയിൽ  ചെരിഞ്ഞു കിടക്കുന്ന  അവള്‌ടെ  അരികിലായി  അമ്മ  വന്നിരുന്നു

മോളേ   നീയെന്താ   കിടക്കുന്നെ

ഒന്നൂല്ലമ്മേ..

അവന്റെ   കാര്യം   പറഞ്ഞപ്പഴേ   ഞാൻ   ശ്രദ്ധിച്ചു   നിന്റെ   മുഖം.   എന്താ   പറ്റിയെ   നിനക്ക്   ഇഷ്ടമാണോ   അവനെ..

ഏയ്   അങ്ങനെ   ഒന്നൂല്ലമ്മാ..

എന്റെ   മോള്   അമ്മയോട്   കള്ളം   പറയുവാണോ..

സാരല്ല   പോട്ടെ   മോള്   വിഷമിക്കണ്ട   അവനെക്കാൾ   നല്ലൊരു   ചെക്കനെ   ന്റെ   മോൾക്ക്   ഞാൻ   കെട്ടിച്ചു   തരും   അച്ഛനില്ലാ   എന്ന   ഒരു  കുറവേ   നിനക്കുള്ളു   നിനക്കമ്മയുണ്ട്

അമ്മയുടെ   വാക്കുകൾ   കേട്ടിട്ടും   ഒന്നും   മിണ്ടാതെ   അവൾ   കട്ടിലിൽ  തിരിഞ്ഞു  കിടന്നു.

കുറച്ചു   ദിവസങ്ങൾക്കുശേഷം,

പതിവുപോലെ   മീൻ   കൊട്ടയുമായ്   അവൾ   പുറത്തേയ്ക്കിറങ്ങി

മീന്   മീനെയ്   ചേട്ടാ  നല്ല   പിടയ്ക്കണ   മീനാ  ചേട്ടാ   നൂറ്   രൂപയെ   ഉള്ളു   ചേട്ടാ...

പെട്ടന്നാണ്  മുന്നിലേയ്ക്ക്   ഒരാൾ   ചാടിവീണത്

അവൾ   ഞെട്ടിപ്പോയി 

മേരീ...

ഇച്ചായൻ...

വഴീന്ന്   മാറ്   എനിക്ക്   പോണം

എന്തിനാ   മേരീ   ഈ   ജാട  നിനക്കെന്നെ   ഇഷ്ടമാണെന്ന്  ഇനിയെങ്കിലും   പറഞ്ഞുകൂടേ.. !

പിന്നേ   ഇഷ്ടം

എനിക്ക്   നിങ്ങളെ   ഇഷ്ടമല്ല..

അതുകേട്ടതും   അവന്റെ   മുഖം   വാടി

എവിടെയായിരുന്നു   ഇത്രയും   നാൾ   ഞാനോർത്തു   ശല്യം   തീർന്നെന്ന്

ശല്യം   തീർന്നു   മേരീ   ഞാനത്   പറയാൻ   വന്നതാ..

എന്ത്?

എന്റെ   കല്യാണം

അതുകേട്ടതും   അവളുടെ   കണ്ണുകളിൽ   കണ്ണുനീർ   ഉരുണ്ടുകൂടി

ആദ്യത്തെ   ക്ഷണക്കത്ത്   നിനക്കാ   ഇന്നാ   മേടിക്ക്..

ജോസുകുട്ടി   വെച്ചുനീട്ടിയ  ക്ഷണക്കത്ത്   തന്റെ   കൈകളിലേക്ക്   വാങ്ങുമ്പോൾ   അറിയാതെ   ആ   കൈകൾ   വിറയ്ക്കുന്നുണ്ടായിരുന്നു

തുറന്നു   നോക്ക്

ഇച്ചായന്റെ   ആവശ്യപ്രകാരം   മനസ്സില്ലാമനസ്സോടെ   അവൾ   അത്   തുറന്നു   നോക്കി  അത്യാവശ്യം  പടിപ്പുണ്ടായിരുന്ന   അവൾക്ക്   അത്   വായിച്ചപ്പോ   മനസ്സിലായി   കല്യാണക്കുറിയല്ല   ജോലി   കിട്ടിയതിന്റെ   അപ്പോയ്മെന്റ്   ലെറ്റർ  ആണെന്ന്

ഒന്നും   മനസ്സിലാകാതെ   അവൾ   അവന്റെ   മുഖത്തേയ്ക്ക്   നോക്കിയപ്പോൾ   അവൻ   പൊട്ടിച്ചിരിച്ചു..

എന്റെ   മേരി   എന്റെ   കല്യാണം  ഒന്നും  ഉറപ്പിച്ചിട്ടില്ല   നിന്റെ   മനസ്സിലിരിപ്പ്   അറിയാൻ   വേണ്ടിയാ   സുലോചനചേച്ചിയെ   അങ്ങോട്ട്‌   വിട്ടത്..

നിനക്കെന്നെ   ഇഷ്ടമലല്ലേ.. !

ആ   ഇഷ്ടമല്ല

അല്ലെ   ഇങ്ങോട്ട്   നോക്കെടി   മുഖത്ത്   നോക്കി   പറ   നിനക്കെന്നെ   ഇഷ്ടമല്ലെന്ന്... !

അപ്പോഴേക്കും   അവൾക്ക്   കരച്ചിൽ  വന്നിരുന്നു.    അവൾ   അവനെ  കെട്ടിപ്പുണർന്നു  അവള്ടെ   കണ്ണുകൾ   സന്തോഷം   കൊണ്ട്   ആ   നിമിഷം  നിറഞ്ഞൊഴുകി..

എന്നാലും   എന്റെ   മേരീ   ഇത്രയ്ക്ക്   വേണ്ടിയിരുന്നില്ല...

അതും  പറഞ്ഞു   ആ   നെറ്റിയിൽ   ഒരു   മുത്തം   കൊടുത്തു  പിന്നീട്  രണ്ടുപേരും   കൈകോർത്ത്   ആ   വഴിയിലൂടെ   നടന്നു...

രചന :Rosily  joseph
ഈ പേജ് ഫോളോ ചെയ്യൂ, എപ്പോഴും കഥകൾ വായിക്കൂ.....
To Top