"ഡാ ജോപ്പാ..."
ദേവേട്ടൻ അകത്തേക്ക് കയറി വന്ന് വിളിച്ചു..
"ആഹ് അളിയാ.. കേറി വാടാ.."
മറുപുറത്ത് നിന്ന് ഒരാൾ വിളി കേട്ടു.. ഞാൻ ആ ഭാഗത്തേക്ക് നോക്കി.. കൈകൾ ടിഷ്യൂപ്പേപ്പർ കൊണ്ട് തുടച്ചുകൊണ്ട് അതാ വരുന്നു ഡോക്ടർ റോബിൻ.. ദേവേട്ടന്റെ ബെസ്റ്റ് ഫ്രണ്ട്..!
അച്ചുവിന്റേയും രാധുവിന്റേയും ഭാഷയിൽ പറഞ്ഞാൽ ഒരു കാഞ്ഞിരപ്പള്ളി അച്ഛായൻ..!! 😉
ദേവേട്ടൻ ഡോക്ടറിനെ കെട്ടിപ്പിടിച്ചു.. പിന്നെ രണ്ടും കൊരങ്ങന്മാരെ പോലെ ചാടി ചാടി ആർപ്പ് വിളിക്കാൻ തുടങ്ങി..
ദൈവമേ..!! ഹോസ്പിറ്റൽ മാറി പോയോ 😱
അമ്മൂ.. എസ്ക്കേപ്പ്...!! 🙄
എന്റെ അമ്പരപ്പ് കണ്ട് ദേവേട്ടനും റോബിനും ചാട്ടം നിർത്തി..
ദേവേട്ടൻ : അമ്മൂ.. ഇതാണ് റോബിൻ..
ഞാൻ ഡോക്ടറെ നോക്കി പുഞ്ചിരിച്ചു..
ഡോക്ടർ : ഇതാണല്ലേടാ നിന്റെ അമ്മു?? 😜
ഞാൻ ദേവേട്ടന് പകച്ചൊരു നോട്ടം സമ്മാനിച്ചു.. പുള്ളി എന്നെ ഇളിച്ചുക്കാട്ടി..
ദേവേട്ടൻ : അമ്മൂ.. ഇവനോട് ഞാൻ എല്ലാം പറയാറുണ്ട്.. 😇
ഡോക്ടർ : എന്താ ഇങ്ങനെ പേടിച്ച് നിൽക്കുന്നത്?? എന്നെ പറ്റി ഈ കാട്ടുമാക്കാൻ ഒന്നും പറഞ്ഞ് തന്നിട്ടില്ലേ..
ഞാൻ : ഇല്ല.. 🙄
ദേവേട്ടൻ : അവൾക്കൊരു സർപ്രൈസ് ആയിക്കോട്ടേ എന്ന് കരുതി.. 🙈
ഡോക്ടർ : എന്നെ പരിചയപ്പെടുത്താൻ എനിക്ക് ഈ തെണ്ടിയുടെ സഹായം വേണ്ട 😜 എന്നെ ഞാൻ തന്നെ പരിചയപ്പെടുത്താം.. ഐ ആം റോബിൻ ജോസഫ്, ഫ്രം കോട്ടയം.. ഡോക്ടറാണ് കേട്ടോ...
"പിന്നെ ഹോസ്പിറ്റലിലെ നിന്റെ പേര് എഴുതിവച്ചിരിക്കുന്ന മുറിയിൽ തേരാ പാര നടക്കുന്ന നീ ഡോക്ടറല്ലാതെ എഞ്ചിനീയർ ആകുമോ..! അവന്റെ പഷ്ട് പരിചയപ്പെടുത്തൽ..!! " 👻 ദേവേട്ടൻ ഇടയ്ക്ക് കയറി ഗോളടിച്ചു..
ദേവേട്ടന് എന്റെ 'പഷ്ട്' എങ്ങനെ കിട്ടി 🤔
റോബിൻ : വില കളയാതെ പോടാ .... ഈ പെൺകൊച്ച് ഇവിടെ നിൽക്കുന്നോണ്ട് നിന്നെ ഞാനൊന്നും വിളിക്കുന്നില്ല.. 😏
ഡോക്ടർ എന്റെ നേരെ നോക്കി.." എങ്ങനെ സഹിക്കുന്നു കൊച്ചേ ഇതിനയൊക്കെ..??! 👻
ദേവേട്ടൻ : ഡാ.. ഡാ.. അവൾക്കൊരു പേരുണ്ട്.. അമൃത.. നിന്റെ കൊച്ച് വിളി പാലക്കാട്ടുക്കാർക്ക് ദഹിക്കില്ല.. 😜
റോബിൻ : രോഗിയുടെ ബൈസ്റ്റാന്ററിനെ ഞാനിപ്പോ കഴുത്തിന് പിടിച്ച് പുറത്തേക്ക് തള്ളും.. കാണണോ??! 😜
ദേവേട്ടൻ : ആഹ്.. കാണിക്കെടാ.. നോക്കട്ടെ..!! 👻
ദൈവമേ.. ഇതെന്താ നഴ്സറി പിള്ളേരോ 🙄
ഡോക്ടർ എന്റെ നേരെ നോക്കി.. "പാവം.. കൊച്ച് ശരിക്കും.....
ഡോക്ടർ എന്തോ പറയാൻ വന്നതും ദേവേട്ടൻ ഇടയ്ക്ക് കയറി മുരണ്ടു.. ഗർർർ..!!! 😡
പെട്ടെന്ന് ഡോക്ടർ തിരുത്തിക്കൊണ്ട് പറഞ്ഞു.." അല്ല.. സോറി..! അമ്മു ശരിക്കും പേടിച്ചു നിൽക്കുകയാണ് എന്ന്.. " 😂
ഞാൻ : ഹേയ്.. ഇല്ല ഡോക്ടറേ.. 😅
ദേവേട്ടൻ : അമ്മൂ.. ഇവനെ ഡോക്ടർ എന്നൊന്നും വിളിക്കണ്ട.. ജോപ്പാ എന്ന് തന്നെ വിളിച്ചോ 👻
റോബിൻ : അവളെങ്കിലും കുറച്ച് വില തരട്ടെടാ ...
ബാക്കി ഡോക്ടർ ചുമച്ച് പൂരിപ്പിച്ചു.. അത് ദേവേട്ടന് മാത്രം മനസ്സിലായി കാണും.. 😂
ഞാൻ : ചേട്ടായീ എന്ന് വിളിച്ചോട്ടേ..?? 😍
ഡോക്ടർ : ആഹാ.. അത് ഞങ്ങളുടെ നാട്ടിലെ മാസ്റ്റർ പീസ് വിളിയാണല്ലോ.. എങ്ങനെ അറിയാം? 😍
ഞാൻ : ക്ലാസ്സിൽ ഒരു കോട്ടയംകാരിയുണ്ട്.. അവളിൽ നിന്ന് കേട്ടറിയാം 😇
ഡോക്ടർ : ആഹാ.??!! ഇവിടെ ഇരുന്നേ..!! 😍
ഞാൻ ഡോക്ടറിന്റെ ടേബിളിന് മുമ്പിലിട്ട കസേരകളിൽ ഒന്നിലിരുന്നു.. ഡോക്ടർ തന്റെ കറങ്ങുന്ന കസേരയിലും.. ദേവേട്ടൻ നിൽക്കുകയായിരുന്നു..
ഡോക്ടർ: എന്നതാ പേര്??!! 😍😍
ഞാൻ : അമൃത 😇
ഡോക്ടർ : അതല്ല.. 😍 ആ കോട്ടയംകാരിയുടെ..!! 😍😍
ഞാൻ : മരിയ 😇
ഡോക്ടർ : യ്യോ.. ക്രിസ്ത്യാനിയാണോ 😍😍 കോട്ടയത്ത് എവിടെയാണ് 😍😍😍
ഞാൻ : കാഞ്ഞിരപ്പള്ളി 😇
ഡോക്ടർ : എന്റെ ഈശോയേ..!! കാഞ്ഞിരപ്പള്ളിയാന്നോ??! 😍 എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ അങ്ങനൊരു പെൺകൊച്ച് അവിടയുണ്ടെന്ന്.. 😍😍
ഞാൻ ദേവേട്ടനെ നോക്കി 🙄
ദേവേട്ടൻ : ഞാൻ അപ്പോഴേ പറഞ്ഞില്ലേ അമ്മൂ ഇവനെ ഡോക്ടർ എന്ന് വിളിക്കണ്ട എന്ന്.. അവന്റെ വസന്ത രോഗം അവന് തന്നെ ഇതുവരെ ചികിത്സിച്ച് മാറ്റാൻ കഴിഞ്ഞിട്ടില്ല 😜
ഞാൻ ചിരിച്ചുപോയി.. 😂😂
ഡോക്ടർ : അമ്മു എന്നെ ചേട്ടായീ എന്ന് തന്നെ വിളിച്ചോ 😐
ഞാൻ : ശരി ചേട്ടായി... 😍
ഡോക്ടർ : അപ്പോ നമ്മൾ എവിടെയാ പറഞ്ഞ് നിർത്തിയത്?? ആഹ്.. കിട്ടി..!! ആ മരിയയുടെ ഫുൾ നെയിം എന്താ?? 😍
ഞാൻ : മരിയ പീറ്റർ 😇
ദേവേട്ടൻ വല്ലാതെ ഒന്ന് ചുമച്ചു.. ഞങ്ങളുടെ സംസാരം മുടക്കിയതുകൊണ്ട് ഞങ്ങൾ രണ്ടും ദേവേട്ടനെ രൂക്ഷമായി നോക്കി 🤨🤨
ദേവേട്ടൻ : അല്ലാ.. ഇവളുടെ കാര്യം നോക്കീട്ട് പോരെ അളിയാ നിന്റെ കൊത്തിചികയൽ??? 🙄
ദൈവമേ..!! ടോപ്പിക്കിൽ നിന്ന് റൊമ്പ ദൂരം പോയിട്ടേൻ!! 😂😂
ചേട്ടായി ദേവേട്ടനെ നോക്കി ഒന്ന് ഇളിച്ചു.. എന്നിട്ട് ഒരു ചീട്ടെടുത്ത് മുമ്പിൽവച്ചു ചോദിച്ചു..
ചേട്ടായി : പേരെന്നതാന്നാ പറഞ്ഞേ??
ഞാൻ : മരിയ പീറ്റർ..! 😍
ദേവേട്ടന് ചിരി അടക്കി പിടിക്കാൻ കഴിയാതെ മൂക്കിൽ കൂടി ശബ്ദം വന്നു..!! 😂 ചേട്ടായി എന്നെ ദയനീയ ഭാവത്തിൽ നോക്കി.. 🙄
ദേവേട്ടൻ എനിക്കരികിൽ വന്നിരുന്നു.. എന്നോട് പറഞ്ഞു.. "നിന്റെ പേരാ അവൻ ചോദിച്ചേ.." 😂
ഞാൻ : സോറി ചേട്ടായി.. എന്റെ പേര് അമൃത എം. എസ്സ് 🙈
ചേട്ടായി അടുത്തതെന്തോ ചോദിക്കാൻ വാതുറന്നതും ദേവേട്ടൻ ചാടി പറഞ്ഞു "വയസ്സ് അവളോട് ചോദിക്കണ്ട അളിയാ.. ഞാൻ പറഞ്ഞ് തരാം.. 20" 👻
ചേട്ടായി : അപ്പോൾ മരിയയ്ക്കും 20 ആയി കാണുമല്ലേ 😍😍
ദേവേട്ടൻ : ഗർർർ.. 😡
ഞാൻ : അവൾക്ക് 21 കഴിഞ്ഞു.. 😇 പാലായിൽ റിപ്പീറ്റിന് പോയിട്ടുണ്ടെന്നാ പറഞ്ഞത് 😇😇
ദേവേട്ടൻ : ഗർർർ.. 😡😡😡
ചേട്ടായി : മോളേ ഈ അലവലാതി ഒന്നിനും സമ്മതിക്കില്ല.. 🙄 നമ്മുക്ക് ഇപ്പോ വിഷയം ചർച്ച ചെയ്യാം..
ഞാൻ സമ്മതമെന്ന അർത്ഥത്തിൽ പുഞ്ചിരിയോടെ തലയാട്ടി.. എങ്കിലും എനിക്ക് ഉള്ളിലെവിടെയോ ഒരു ഭയം ഉണ്ടായിരുന്നു.. ഞാൻ യൂണിഫോം ചുരിദാറിന്റെ ഷാൾ കൈയിൽ കൂട്ടിപ്പിടിച്ചിരുന്നു..
എനിക്ക് പേടിയുണ്ടെന്ന് ദേവേട്ടൻ മനസ്സിലാക്കിയിട്ടാകണം ഷാളിൽ നിന്ന് എന്റെ കൈ വേർപ്പെടുത്തി പകരം ദേവേട്ടന്റെ കൈകൾ കോർത്ത് വെച്ചത്.. ❤️ ദേവേട്ടൻ എന്നെ നോക്കി 'പേടിക്കണ്ട' എന്ന അർത്ഥത്തിൽ കണ്ണടച്ചു കാണിച്ചു..
ചേട്ടായി : അളിയാ.. ആ ലാബ് റിപ്പോർട്ട് ഇങ്ങ് കാണിച്ചേ..
ഞാൻ അപ്പോഴാണ് ഓർത്തത്.. റിപ്പോർട്ട് വീട്ടിലാണ്.. കൊണ്ട് വന്നിട്ടില്ല 😥
ഞാൻ : ചേട്ടായി.. അത്.. വീട്ടിൽവച്ച് മറ...
ഞാൻ പറഞ്ഞ് തീർക്കും മുമ്പേ ദേവേട്ടൻ എന്റെ ബാഗിൽ നിന്ന് ആ റിപ്പോര്‍ട്ട് പുറത്തെടുത്തു ചേട്ടായിക്ക് നേരെ നീട്ടി..
ഇതെങ്ങനെ എന്റെ ബാഗിൽ 🙄 ഞാൻ റൂമിൽ ഒളിപ്പിച്ച്.... 🙄🙄🙄
ഓഹ്.. മനസ്സിലായി.. 😘 ഇന്നലെ എന്റെ റൂമിൽ കയറിയ ദേവേട്ടൻ ഇത് കൈയിലെടുത്ത് കാണും.. എന്റെ ബാഗ് ഇപ്പോഴും ദേവേട്ടന്റെ കൈയിലുമല്ലേ.. 😘
ഞാൻ ദേവേട്ടന്റെ കൈപത്തിയിൽ ഒന്ന് നുള്ളി.. പുള്ളി എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു..
ചേട്ടായി റിപ്പോർട്ടിലൂടെ കണ്ണോടിച്ചു..
എനിക്ക് ധൈര്യം തരാൻ വന്നിരിക്കുന്ന ദേവേട്ടൻ ഇപ്പോൾ എന്റെ കൈയിൽ മുറുക്കെ പിടിച്ചോണ്ട് ഇരുന്ന് വിറയ്ക്കുകയാണ് 😂😂😂
ചേട്ടായി : ദേവാ.. നീ അവൾടെ കൈ ഞെരിച്ച് കളയുമോ 😒 ഡോക്ടർ ഞങ്ങളുടെ മുഖത്ത് നോക്കാതെ പറഞ്ഞു..
ദാ അടുത്ത ജോത്സ്യൻ! 🙄🙄 ഇനി ഈ ചേട്ടായി ആണോ നന്ദനത്തിലെ കൃഷ്ണൻ?? 🤔 കൃഷ്ണന്റെ സ്വഭാവമൊക്കെ ഉണ്ട്.. പക്ഷേ അച്ചായൻ ആണല്ലോ 🤔🤔🤔
ചേട്ടായി തുടർന്ന് പറഞ്ഞു.. "നിന്റെ ഒടുക്കത്തെ വിറയൽ കാരണം ഈ ടേബിളും കൂടി വിറച്ചിട്ട് എനിക്ക് എഴുതാൻ മേല..!! അവൾടെ കൈ പിടിച്ച് ഞെരിക്കുന്ന കൂട്ടത്തിൽ പൊന്നുമോൻ എന്റെ കാലേലും കൂടി ചവിട്ടി മെതിക്കുന്നുണ്ട്.. 😒
ദേവേട്ടൻ പെട്ടെന്ന് എന്റെ കൈവിട്ടു.. കാലൊക്കെ ഒതുക്കിവച്ച് മിടുക്കനായി ചേട്ടായിയെ നോക്കി ഇളിച്ചു..
ചേട്ടായി : ദേവാ.. ഇത് രണ്ട് മാസം മുമ്പ് വന്ന റിപ്പോര്‍ട്ട് അല്ലേ?? മെഡിക്കേഷൻസൊന്നും എടുക്കാത്തത് കൊണ്ട് ഒന്നുകൂടി ബ്ലഡ് ചെക്ക് ചെയ്യണം.. ഇതിന് എന്തെങ്കിലും മാറ്റമുണ്ടോ ഇല്ലയോ എന്ന് കണ്ടെത്തണം ആദ്യം.. എന്നിട്ട് നമ്മുക്ക് സ്റ്റാർട്ട് ചെയ്യാം..
ദേവൻ : ഇന്ന് തന്നെ ചെക്ക് ചെയ്യാൻ കഴിയുമോ ജോപ്പാ..
ദേവേട്ടന്റെ ശബ്ദം ഇടറി.. 😔
ചേട്ടായി : ഇന്ന് അമ്മുവിന്റെ ബ്ലഡ് ചെക്ക് ചെയ്യാൻ കൊടുക്കണം.. സാധാരണ ടെസ്റ്റുകൾക്ക് പുറമേ കൺഫേം ചെയ്യാൻ മറ്റ് ടെസ്റ്റുകളും ചെയ്യണം..
ഞാൻ : ചേട്ടായി.. എത്ര സമയം വേണം റിസർട്ട് കിട്ടാൻ..
ചേട്ടായി : മൂന്ന് ദിവസത്തോളം വേണ്ടി വരും മോളേ.. മോൾക്ക് ദേഹം വേദനയോ മറ്റോ ഈ അടുത്തിടയ്ക്കായി തുടങ്ങിയോ??
ദേവേട്ടനാണ് അതിന് മറുപടി പറഞ്ഞത് : അതേ ടാ.. ഇന്നലെ നല്ല നടുവേദനയുണ്ടായിരുന്നു..
ഞാൻ : അത് പിന്നെ ഇന്നലെ ചേച്ചിയുടെ കല്യാണനിശ്ചയമായിരുന്നു.. എനിക്ക് ഡാൻസ് കളിക്കേണ്ടി വന്നു.. അതുകൊണ്ടാണ്..
ചേട്ടായിയുടെ മുഖത്ത് അത് വരെ ഉണ്ടായിരുന്ന ചിരി മാഞ്ഞതായി എനിക്ക് തോന്നി.. എന്നോട് ചോദിച്ചു "മറ്റെന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടോ??" "
ഞാൻ : നല്ല തല വേദന വരാരുണ്ട് ചേട്ടായീ..
ചേട്ടായി : തലവേദന എന്ന് പറഞ്ഞാൽ.. എങ്ങനെ??
ഞാൻ : തല പൊളിഞ്ഞ് പോകുന്നത് പോലെ തോന്നും.. മുഴുവനായിട്ട് വേദനയുണ്ട്.. ചില സൗണ്ട് കേൾക്കുന്നത് ദേഷ്യമാണ്.. മൈഗ്രെയിൻ എന്നാണ് ഞാൻ കരുതിയിരുന്നത്.. ആ ടൈമിലാണ് ഞാൻ പ്രാക്ടിക്കലിന്റെ ഇടയ്ക്ക് സ്വന്തം ബ്ലഡ് ടെസ്റ്റ് ചെയ്ത് പഠിച്ചപ്പോൾ അബ്നോർമൽ സെൽസ് കണ്ടത്.. ഉറപ്പ് വരുത്താനാണ് പാലക്കാട് ടൗണിലെ ഒരു ഹോസ്പിറ്റലിൽ കാണിച്ചത്..
ദേവേട്ടന്റേയും മുഖത്ത് പേടി കണ്ട് തുടങ്ങിയപ്പോഴാണ് ഞാൻ ശരിക്കും തകർന്ന് പോയത്.. ഞാൻ ദേവേട്ടന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു.. എന്നാൽ എനിക്ക് മുഖം തരാതെ ഏട്ടൻ ഒരു വശത്തേക്ക് മുഖം തിരിച്ചിരുന്നു..
കണ്ണാ... മരുന്നുകളെടുക്കാത്തത് അബദ്ധമായോ?? എനിക്കെന്റെ ദേവേട്ടനെ നഷ്ടപ്പെടുമോ???!!!
"ദേവേട്ടാ..." ഞാൻ ദേവേട്ടനെ കുലുക്കി വിളിച്ചു...
ദേവേട്ടൻ മിണ്ടുന്നില്ല...!!
ചേട്ടായി എന്നേയും ദേവേട്ടനേയും ഒന്ന് നോക്കിയിട്ട് തല കുനിച്ചിരുന്നു..
"ദേവേട്ടാ.. എന്തെങ്കിലും ഒന്ന് പറ.. പ്ലീസ്..!!!" 😔
ദേവേട്ടന്റെ കണ്ണുനീർ തുള്ളി എന്റെ കൈകളിലേക്ക് വീണു..!! അത് എന്നെ ചുട്ടുപൊള്ളിച്ചു..!!!
"ചേട്ടായി... ദേവേട്ടനോട് ഒന്ന് മിണ്ടാൻ പറയ്.. എന്തിനാണ് കരയുന്നത് എന്ന് ചോദിക്ക്..!! ചേട്ടായി എങ്കിലും എന്തെങ്കിലും ഒന്ന് പറയ് പ്ലീസ്..!!! " ഞാനും കരയാൻ തുടങ്ങി..
ചേട്ടായിയുടെ കണ്ണിലും നനവ് പടർന്നെങ്കിലും അത് ഭൂമിക്ക് വിട്ടുകൊടുക്കാതെ ചേട്ടായി തന്റെ കൈകൾ കൊണ്ട് അതിനെ തുടച്ചുക്കളഞ്ഞു..
" കണ്ണാ... " 😔
എനിക്ക് കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി.. ഞാൻ ടേബിളിലേക്ക് കുനിഞ്ഞ് കിടന്നു... എനിക്ക് ചുറ്റും എന്തൊക്കേയോ മൂളലുകൾ കേൾക്കും പോലെ.. പതിയെ പതിയെ അതും കേൾക്കാതെയായി...
കണ്ണിനുള്ളിൽ ഇരുട്ടായി...!
(തുടരും) അഭിപ്രായങ്ങൾ അറിയിക്കാതെ പോകല്ലേ, ലൈക്ക് ഷെയർ...
വളപ്പൊട്ടുകൾ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യൂ...
👉 https://t.me/valappottukal