ദേവാമൃതം, ഭാഗം: 17

Valappottukal
ദേവേട്ടൻ ആരുടേയും മുഖത്തേക്ക് നോക്കാതെ എന്റെ കാല് തടവുകയാണ്.. എന്നിട്ട് ആരോടൊ എന്ന പോലെ പറഞ്ഞു
"പേടിക്കാനൊന്നുമില്ല.. കാല് ഉളുക്കിയതാണ്.. ഒടിവോ മറ്റോ കാണാൻ പറ്റുന്നില്ല.. ഞാനൊന്ന് പരിശോധിക്കട്ടെ..??"
ചേച്ചി സ്പോട്ടിൽ തന്നെ തലകുലുക്കി സമ്മതമറിയിച്ചു.. എന്നിട്ട് അച്ഛനെ നോക്കി.. അച്ഛൻ എന്നെ താങ്ങിയെടുക്കാൻ കുനിഞ്ഞതും ദേവേട്ടൻ എന്നെ കൈകളിൽ എടുത്തിരുന്നു...

ആരോ വല്ലാതെ ചുമയ്ക്കുന്നുണ്ടല്ലോ... 樂
ഓഹ്.. ദേവേട്ടന്റെ അച്ഛനാണ്.. ഫോൺ വന്ന് പുറത്തേക്ക് പോകുകയാണ് എന്ന് തോന്നുന്നു..
ദേവേട്ടൻ എന്നെ സോഫയിൽ കിടത്താൻ വേണ്ടി നടന്നു.. എല്ലാവരും താറാവ്ക്കൂട്ടം പോലെ ഞങ്ങളെ അനുഗമിച്ചു.. എന്നെ സോഫയിൽ കിടത്തി.. എല്ലാവരും ഞങ്ങളെ തന്നെ നോക്കി നിന്നു.. ഏറ്റവും പിന്നിൽ നിൽക്കുന്നവർ എത്തിനോക്കുക്ക വരെ ചെയ്തു.. ഇതെന്താ ഇവിടെ സിനിമ നടക്കുന്നോ 
ദേവേട്ടൻ എല്ലാവരോടുമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു "എല്ലാവരും ഇങ്ങനെ കൂടി നിൽക്കാതെ... രോഗിക്ക് ശ്വാസം മുട്ടുമല്ലോ.." 
അച്ഛനും അമ്മയും ചേച്ചിയും രാജീവേട്ടനും ദേവേട്ടന്റെ അമ്മയും പിന്നെ നിവേദും മാത്രം അവിടെ നിന്നു.. ദേവേട്ടൻ എന്നെ പരമാവധി മറഞ്ഞ് നിർത്താൻ വേണ്ടി തിരിഞ്ഞിരുന്ന് എന്റെ കാലെടുത്ത് മടിയിൽ വച്ച് മടിച്ചുമടിച്ച് ഗൗൺ മെല്ലെ ഉയർത്തി.. അച്ഛനും രാജീവേട്ടനും പെട്ടെന്ന് തന്നെ തിരിഞ്ഞ് നടന്നു പുറത്തേക്ക് പോയി..
വീണ്ടും എവിടെ നിന്നോ ഒരു ചുമ കേൾക്കുന്നു.. ദേവേട്ടന്റെ അച്ഛനാണ്.. ഈ ചുമയ്ക്ക് എന്തോ ഒരു  സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ.. 樂
ചുമ കേട്ട സൈഡിലേക്ക് ദേവേട്ടന്റെ അമ്മ നോക്കുന്നത് ഞാൻ കണ്ടു.. പെട്ടെന്ന് ആ മുഖത്ത് ചിരി വന്നത് പോലെ.. വന്ന ചിരിയെ കടിച്ച് പിടിച്ച് അമ്മ നിവേദിന്റെ ചെവിക്ക് പിടിച്ചിട്ട് ഉന്തി തള്ളിക്കൊണ്ട് പുറത്തേക്ക് പോയി.. വഷളൻ..!! വായുംപൊളിച്ച് നോക്കി നിൽക്കുകയായിരുന്നു അവൻ.. 
ദേവേട്ടന്റെ അച്ഛൻ ചുമച്ചത് ചിലപ്പോൾ നിവേദിന് എന്നോടുള്ള പെരുമാറ്റം കണ്ടിട്ടാകും.. അപ്പോൾ ദേവേട്ടന്റെ അച്ഛൻ എല്ലാം ശ്രദ്ധിക്കുന്നുണ്ടോ?? 
ഇപ്പോൾ എന്റെ അടുത്ത് ചേച്ചിയും അമ്മയും മാത്രം..
ദേവേട്ടൻ ചേച്ചിയോട് പറഞ്ഞു "ഏടത്തീ.. അമ്മുവിന്റെ കൈയിൽ ഒന്ന് മുറുക്കി പിടിച്ചോളൂട്ടോ.. ഞാനൊരു സൂത്രം കാണിക്കാൻ പോകുകയാണ്.. " 

എന്തോ മന്ത്രവാദം ചെയ്യാൻ പോകുകയാണ് എന്ന് തോന്നും ചേച്ചിയുടെ മുഖം കണ്ടാൽ.. അവൾ പേടിച്ചരണ്ട് എന്റെ ഇരുകൈകളിലും പിടിച്ചു.. പാവം.. നന്നായി പേടിച്ചിട്ടുണ്ട്.. അവളുടെ കൈകൾ തണുത്തിരിക്കുന്നു.. 
അമ്മ ദേവേട്ടന്റെ തോളിൽ ഒരു കൈവച്ച് മറു കൈ നെഞ്ചിൽവച്ച് എന്റെ കാലിലേക്ക് തന്നെ നോക്കിനിൽപ്പാണ്..ദേവേട്ടൻ എന്റെ അമ്മയെ കാര്യസാധ്യത്തിനായി സോപ്പിട്ടതാണെങ്കിലും അമ്മ പുള്ളിയെ സ്വന്തം മകനായി കണ്ടു കഴിഞ്ഞു എന്ന് എനിക്ക് മനസ്സിലായി.. ഞാൻ അമ്മേടെ മുഖത്തേക്ക് നോക്കി.. അമ്മ എന്റെ കാലിലേക്ക് നോക്കിക്കൊണ്ട് തന്നെ അതേ നിൽപ്പ് തുടർന്നു.. ആ ചുണ്ടുകൾ ഏതോ ശ്ലോകം മന്ത്രിക്കുന്നുണ്ട്.. അമ്മയ്ക്ക് നല്ല ടെൻഷനുണ്ട്..
കഠക്ക്ക്കേ..!!!!
"അയ്യോ അമ്മേ...!!!" 
ഞാൻ അമ്മയെ നോക്കിക്കൊണ്ട് കിടന്ന ഗ്യാപ്പിൽ ദേവേട്ടൻ എന്റെ കാല് പിടിച്ച് തിരിച്ചതാണ്.. അതാണ് നിങ്ങൾ ആദ്യം കേട്ട ശബ്ദം.. രണ്ടാമത് കേട്ടത് എന്തിന്റെ ശബ്ദമായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ.. 
ഞാൻ കരഞ്ഞ അതേ സമയത്ത് ദേവേട്ടന്റെ തോളിൽ അമ്മ പിടിമുറുക്കി.. എന്റെ കൈകളിൽ ചേച്ചിയും..
ദേവേട്ടൻ നോക്കുമ്പോൾ എന്റെ അമ്മയും ചേച്ചിയും കണ്ണുകൾ ഇറുക്കിയടച്ച് നിൽക്കുകയായിരുന്നു..
ദേവേട്ടൻ : അമ്മേ... ഏടത്തീ.. ഇനി കണ്ണ് തുറന്നോളൂ.. എല്ലാം കഴിഞ്ഞു 
ചേച്ചി : കഴിഞ്ഞോ ദേവാ?? 
ഏയ്..!! കഴിഞ്ഞിട്ടില്ല ചേച്ചീ.. ഞാൻ ഇപ്പോഴും നക്ഷത്രം എണ്ണിക്കഴിഞ്ഞിട്ടില്ല 
ദേവേട്ടൻ എന്നോടായി പറഞ്ഞു "അമ്മൂ.. ഒന്ന് എഴുന്നേറ്റ് നടന്ന് നോക്കിയേ.."
ഞാൻ ദേവേട്ടനെ രൂക്ഷമായി നോക്കി 
അമ്മ : നീയെന്തിനാ അവനെ നോക്കി പേടിപ്പിക്കുന്നത് അമ്മൂ.. അവൻ ഡോക്ടറല്ലേ.. അവൻ അറിയാം ഉളുക്ക് വീണാൽ എന്താ ചെയ്യേണ്ടതെന്ന്.. അപ്പോൾ കുറച്ചൊക്കെ വേദനിച്ചൂന്ന് ഇരിക്കും 
ദേവേട്ടൻ പെട്ടെന്ന് വായ് പൊത്തി ആരും കാണെതെ ചിരിച്ചു.. ഒളിക്കണ്ണിട്ട് എന്നെ നോക്കി 來
അമ്മ കലിപ്പ് മോഡ് ഓഫാക്കത്തത് കൊണ്ട് ഞാൻ അമ്മയെ ദയനീയമായി നോക്കി 
ചേച്ചി : നീയൊന്ന് എഴുന്നേറ്റ് നിൽക്ക് അമ്മൂ... 
ഞാൻ എഴുന്നേറ്റു.. ഭാഗ്യം..!! കുഴപ്പമൊന്നുമില്ല.. 
ദേവേട്ടൻ എന്നോട് നടന്ന് കാണിക്കാൻ പറഞ്ഞു.. ഞാൻ ദേഷ്യം ഉള്ളിൽ വച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്ന് കാണിച്ചു..
ദേവേട്ടൻ അമ്മയോടായി പറഞ്ഞു : അമ്മേ... നടത്തം കണ്ട് നടുവിന് നീർക്കെട്ടുണ്ടെന്ന് തോന്നുന്നു 樂
ചേച്ചി : അയ്യോ.. 
ദേവേട്ടൻ : ഏയ് പേടിക്കണ്ട ഏടത്തീ.. നാളെ അവൾ ക്ലാസ്സ് കഴിഞ്ഞ് വിക്ടോറിയ ഹോസ്പിറ്റലിലേക്ക് വരട്ടെ.. കോളേജിന് അടുത്ത് തന്നെയല്ലേ..
അമ്മ : മോന് അവിടെയായിരുന്നോ ജോലി.. ??
ദേവേട്ടൻ : അല്ല അമ്മേ... പിജി കഴിഞ്ഞ് ഞാൻ അവിടെ കയറാനാണ് ഉദ്ദേശിച്ചിരുന്നത്.. എന്റെ കൂടെ പഠിച്ച ഫ്രണ്ടസിൽ ചിലർ അവിടെയാണ് വർക്ക് ചെയ്യുന്നത്.. അവർ നോക്കിക്കൊള്ളും അമൃതയെ.. 
അമ്മ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു "കേട്ടല്ലോ അമ്മൂ.. നാളെത്തന്നെ നീ അവിടെ ചെന്ന് ഡോക്ടറെ കാണിക്കണം കേട്ടല്ലോ.. 廊
പിന്നെ കണ്ടവർക്ക് എന്റെ നടുവ് ഞാനിപ്പോ തന്നെ കാണിച്ചുകൊടുക്കാം.. എന്റെ പട്ടി പോകും 
അമ്മ : അമ്മൂ.. ഞാൻ പറഞ്ഞത് നീ കേട്ടില്ലാന്ന് ഉണ്ടോ??! 
ഞാൻ : ആഹ് കേട്ടു അമ്മേ.. ഞാൻ പൊയ്ക്കോളാം.. 
പേടിച്ചിട്ടൊന്നുമല്ല..  അമ്മമാർ പറയുന്നത് കേട്ടില്ലെങ്കിലേ തലയിൽ തേങ്ങ വീഴുമെന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്.. അതാ 
ചേച്ചി : ഞാൻ നാളെ നേരത്തെ ഓഫീസിൽ നിന്ന് ഇറങ്ങാം.. ക്ലാസ്സ് വിടുന്ന സമയമാകുമ്പേഴേക്കും നിന്റെ കോളേജിന് ഫ്രന്റിൽ ഞാൻ കാണും.. നമ്മുക്ക് ഒരുമിച്ച് പോകാം അമ്മൂസേ.. 
ദേവേട്ടൻ :  അതേ..
അയ്യോ  ഈ ദേവേട്ടൻ പൊട്ടൻ കളിക്കുകയാണോ അതോ ശരിക്കും പൊട്ടനാണോ?? ഹോസ്പിറ്റലിൽ ചേച്ചി വന്നാൽ എന്റെ ലുക്കീമിയ... 
ഞാൻ വിയർത്തു..
ദേവേട്ടൻ : ഏടത്തീ.. അല്ലെങ്കിൽ ഏടത്തി ബുദ്ധിമുട്ടണ്ട.. അമ്മു എന്റെ കോളേജിൽ തന്നെ അല്ലേ..
ഞാനെപ്പൊഴാടോ തന്റെ കോളേജിലായത്.. താനല്ലേ എന്റെ കോളേജിലായത് 
ദേവേട്ടൻ തുടർന്ന് പറഞ്ഞു : അമ്മൂവിനെ ഞാൻ ഹോസ്പിറ്റലിൽ കാണിക്കാം.. എന്റെ ബെസ്റ്റ് ഫ്രണ്ട് ഡോ. വന്ദന അവിടെ ഓർത്തോപീഡിക്സിലുണ്ട്.. ഞാൻ കൊണ്ട് പോയി കാണിച്ചോളാം..
അതേതാ ഈ ബെസ്റ്റ് ഫ്രണ്ട്..?? അതും ഫീമെയിൽ!! 廊
അമ്മ ചേച്ചിയോടായ് പറഞ്ഞു " എന്നാൽ അങ്ങനെയായ്ക്കോട്ടെ മോളേ.. ദേവൻ മോന് അല്ലേ കാര്യങ്ങളൊക്കെ അറിയുകയുള്ളൂ.."
ദേവൻ മോൻ..  ബെസ്റ്റ് ഫ്രണ്ട്...! എന്റെ കാല്..!! എല്ലാത്തിനുമുള്ള പണി ഞാൻ നാളെ തരും മോനെ ദേവേട്ടാ..!!
അപ്പോഴേക്കും ദേവേട്ടന്റെ അച്ഛനും അമ്മയും രാജീവേട്ടനും മറ്റും ഇങ്ങോട്ടേക്ക് വന്നു..
ദേവേട്ടന്റെ അച്ഛൻ : അമ്മൂന്... ഇപ്പോ കുഴപ്പമൊന്നുമില്ലല്ലോ...
ആ 'അമ്മൂന്' എന്ന് പറഞ്ഞതിലെന്തോ അപാകത 樂
ഞാൻ : എനിക്കിപ്പോ കുഴപ്പമൊന്നുമില്ല 
ദേവേട്ടന്റെ അമ്മ വന്ന് എന്റെ നെറ്റിയിൽ തലോടി.. ഞാൻ ഒരു പൂച്ചക്കുഞ്ഞിനെ പോലെ ആ കൈയിൽ ഒതുങ്ങി..
എടുത്തടിച്ചത് പോലെ ദേവേട്ടന്റെ അമ്മ പറഞ്ഞു "അമ്മു മിടുക്കിയാ.."
കുട്ടിമാമാ.. ഞാൻ ഞെട്ടിമാമ 
ഈ ഡയലോഗ് ഇപ്പോ പറയേണ്ട കാര്യം?? 樂
ദേവേട്ടന്റെ അച്ഛൻ എന്റെ അച്ഛന്റെ നേർക്ക് തിരിഞ്ഞു "എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ മധൂ.." 
അമ്മ : ഊണ് കൂടി കഴിച്ചിട്ട്...?? 
ദേവേട്ടന്റെ അമ്മ : പിന്നൊരിക്കലാകാം ശോഭേ... 
അച്ഛൻ ദേവേട്ടന്റെ അച്ഛന് കൈകൊടുത്തു.. എല്ലാവരും പരസ്പരം യാത്ര പറഞ്ഞു.. ചേച്ചി അവരുടെ കാലിൽ തൊട്ട് തൊഴുതു.. രാജീവേട്ടൻ കൈ താഴ്ത്തി ചേച്ചിക്ക് ഒരു ടാറ്റ കൊടുത്തു.. അച്ചോടാ..  ചുറ്റും നോക്കിയിട്ട് ആരും കാണില്ല എന്ന് ഉറപ്പാക്കിയതിന് ശേഷം ചേച്ചിയും കൊടുത്തു ഒരു ടാറ്റ...
അച്ഛനും അമ്മയും രാജീവേട്ടനെ തലയിൽ തൊട്ട് അനുഗ്രഹിച്ചു.. എന്നോടും യാത്ര ചോദിച്ചിറങ്ങി.. രാജീവേട്ടൻ പോയ ഉടനെ നിവേദ് ചാടി എന്റെ അമ്മയുടെ കാലിൽ വീണു.. പെട്ടെന്നുള്ള ആക്രമണം ആയതുകൊണ്ട് അമ്മ പേടിച്ചുപോയ്...

"ഹയ്യോ.. എന്താ ഇത്??" 
നിവേദ് : അത്.. അമ്മേ.. ഞാൻ.. അനുഗ്രഹം... 
അമ്മ കിതപ്പോടെ നെഞ്ചിൽ കൈവച്ചു അവനെ അടിമുടി നോക്കി പറഞ്ഞു.. "നന്നായി വരട്ടെ.. " 
നിവേദ് അച്ഛനോടും അനുഗ്രഹം മേടിക്കുമ്പോൾ ദേവേട്ടൻ അവനെ കുനിച്ച് നിർത്തിയിടിക്കുമെന്ന് ആംഗ്യം കാണിച്ചു.. 浪
എനിക്ക് ചിരി വന്നുപോയ്... 來
എല്ലാവരും പോയതിന് പുറകേ നിവേദിന്റെ അമ്മ വന്ന് എന്റെ അമ്മയുടെ കൈയിൽ പിടിച്ച് അടക്കം പറയുന്നത് ഞാൻ കേട്ടു.." ഞാൻ പറഞ്ഞതിനെ പറ്റി മധുവേട്ടനോടും കൂടി ഒന്ന് ആലോചിക്കണേ ശോഭേ.." അവർ എന്നെ ഇളിച്ച് കാട്ടിക്കൊണ്ട് പോയി..
ദേവേട്ടൻ അമ്മയുടേയും അച്ഛന്റേയും അടുത്തേക്ക് വന്നു..
"പോയിട്ട് വരാം അമ്മേ.. പോയിട്ട് വരാം അച്ഛാ.." 
അച്ഛൻ : പോയിട്ട് വാ ഡോക്ടറെ...
അച്ഛൻ ദേവേട്ടനെ കെട്ടിപ്പിടിച്ചു.. അതുകണ്ട് എനിക്ക് സന്തോഷം സഹിക്കാനായില്ല..
ഈ..!!! എന്ന് പറഞ്ഞുകൊണ്ട് ഞാൻ സന്തോഷത്തോടെ നോക്കിയത് നേരെ നിവേദിന്റെ മുഖത്ത്.. 
അവൻ കരുതി ഞാൻ അവനെ നോക്കി ചിരിച്ചതാണെന്ന്.. എന്റെ അടുത്തേക്ക് നടന്ന് വന്നതും...
ദേവേട്ടന്റെ അച്ഛൻ : മോനേ ദേവാ... നിനക്ക് വരാറായില്ലേ.. അതോ ഇവിടെ നിൽക്കുകയാണോ 浪
അച്ഛൻ : ദേവനെ ഞങ്ങളുടെ മകനായിട്ട് ഇവിടെ നിന്നോട്ടെ അല്ലേ.. 
ദേവേട്ടന്റെ അച്ഛൻ : എന്നാൽ അമ്മുവിനെ ഞങ്ങൾ കൊണ്ട് പോകുവാണ് ഞങ്ങളുടെ മോളായിട്ട്.. 
ഒരു കരിഞ്ഞ സ്മെൽ വരുന്നുണ്ടോ 
ദേവേട്ടന്റെ അച്ഛൻ എന്റെ കൈപിടിച്ചുകൊണ്ട് പുറത്തേക്കിറങ്ങി.. കൂടെ ദേവേട്ടന്റെ അമ്മയും..
അവരെ കാറിൽ കയറ്റിയിട്ട് ഞാൻ അവർക്ക് അരികെ നിന്നു.. അച്ഛനും അമ്മയും പിൻസീറ്റിലിരിക്കുന്ന ദേവേട്ടനോടും രാജീവേട്ടനോടും എന്തൊക്കേയോ പറഞ്ഞുകൊണ്ടിരുന്നു..
ദേവേട്ടൻ എന്നെ നോക്കി നാളെ സുന്ദരിയായി വരണമെന്ന് കണ്ണുകൊണ്ട് കാട്ടി.. ഞാൻ ഓക്കെ  എന്ന് കാണിച്ചു..
ഡ്രൈവിങ് സീറ്റിലിരുന്ന അച്ഛൻ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് എന്നോടായി പറഞ്ഞു "മോൾ ഇടയ്ക്ക് അങ്ങോട്ടൊക്കെ വരണം കേട്ടോ.." 
ഞാൻ അങ്ങേയറ്റം ബഹുമാനത്തോടെ പറഞ്ഞു " ശരി ദേവേട്ടന്റെ അച്ഛാ.." 
ദേവേട്ടന്റെ അച്ഛൻ : മോളേ.. എന്നെ മധുവിനെ വിളിക്കുന്നത് പോലെ അച്ഛാ എന്ന് തന്നെ വിളിച്ചാൽ മതി കേട്ടോ.. ഈ വിളി കുറച്ച് നീണ്ട് പോയില്ലേ... പിന്നെ... ഞാൻ 'ദേവേട്ടന്റെ' മാത്രമല്ല 'രാജീവിന്റെ' കൂടി അച്ഛനാണ് കേട്ടോ 
അത്രയും പറഞ്ഞ് അദ്ദേഹം വണ്ടിയെടുത്തു..
ആ ചീറി പാഞ്ഞ് പോകുന്നത് കാറ് തന്നെയാണോ അതോ എന്റെ കിളിയാണോ 
(തുടരും)
രചന: അനശ്വര ശശിധരൻ
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....

To Top