“അപ്പൂ… കേൾക്കുന്നില്ലേ… “
കോൾ എടുത്തിട്ടും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ അവൻ ചോദിച്ചു..
“മ്മ്… കേൾക്കു…ന്നുണ്ട് “അപ്പു വിക്കാൻ തുടങ്ങി..
“എവിടെപോയടി നിന്റെ ധൈര്യം ഒക്കെ… നീ തന്നെയാണോടി എന്നെ അത്രേം പേരുടെ മുന്നിൽ വെച്ചു പ്രൊപ്പോസ് ചെയ്തത് … “
“അതു പിന്നേ സിദ്ധു… ഞാൻ.. “
“മോളെന്താ വിളിച്ചേ… സിദ്ധുന്നോ… മര്യാദക്ക് സിദ്ധുവേട്ടാന്നു വിളിച്ചോ പെണ്ണേ.. “
“ അയ്യേ… അതിനൊന്നും ഈ അപ്പുനെ കിട്ടൂല… ഒരു മാതിരി പെൺകുട്ടികളെപോലെ “
“ആ... ഞാനത് മറന്നു… നീ പിന്നേ ആൺകുട്ടി ആണല്ലോ… “
സിദ്ധു പിന്നേ എന്തൊക്കെയോ ചോദിച്ചു അപ്പു മുക്കിയും മൂളിയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു…… ഇതൊരു നടക്കും പോകുലാന്ന് മനസിലാക്കിയ സിദ്ധു ഫോൺ വെച്ചിട്ടും പോയി….
പിറ്റേന്ന് കോളേജിൽ പോകാൻ എത്ര ഒരുങ്ങിയിട്ടും അപ്പുവിന് മതിയായില്ല… യെല്ലോ ടോപ്പും ബ്ലു ലെഗിനും ഇട്ടു വേഗം റെഡി ആയി…സിമ്പിളായി ഒരുങ്ങി… എത്ര സിമ്പിൾ ആയി ഒരുങ്ങിയാലും സുന്ദരി ആണ് അപ്പൂസ്….
സിദ്ധു ആണേൽ അതിലും ഒരുക്കം ആയിരുന്നു… ഇതുവരെ മുഷിഞ്ഞ പാന്റും വലിച്ചു കേറ്റി പോയിരുന്ന ചെറുക്കനാ.. ഇന്നു രാവിലെ മുതൽ അമ്മേ.. പാന്റെവിടെ ഷർട്ടെവിടെന്നു കാറുവാണ്…അവസാനം ഡാർക്ക് ബ്ലു ഡെനിം ജീനും ഓഫ് വൈറ്റ് ലിനൻ ഷർട്ടും ഇട്ടു മുടിയൊക്കെ അടിപൊളിയായി സെറ്റ് ആക്കി കയ്യിലൊരു റാഡോ വാച്ചും കെട്ടി ചെക്കൻ ചുള്ളനായി ബുള്ളറ്റും എടുത്തു ഒരു പറപ്പിക്കലാരുന്നു കോളേജിലേക്ക്.. …..
അപ്പു കോളേജിലെത്തിയതും കണ്ണുകൾ ആർക്കുവേണ്ടിയോ ചുറ്റും തിരഞ്ഞകൊണ്ടേ ഇരുന്നു …
“എന്തുവാടി.. നിനക്ക് കോങ്കണ്ണുണ്ടോ കുറേ നേരമായല്ലോ തുടങ്ങിയിട്ട്.. “
ജിത്തു ചോദിച്ചതും അവരെ അന്വേഷിച്ചു സിദ്ധു അവിടെക്കു വരുന്നത് കണ്ടു ….
“ദാണ്ടെടി… വരുന്നുണ്ട് നിന്റെ ഹീറോ… ഇന്നു പൊളി ലുക്കിലാണല്ലോ…”
സിദ്ധുവിനെ കണ്ടതും ജിത്തു പറഞ്ഞു…അപ്പോളേക്കും സിദ്ധു അവിടെ എത്തിയിരുന്നു…
“സിദ്ധു അളിയാ…പൊളിപ്പൻ ലുക്കിലാണല്ലോ ഇന്ന്… ഇപ്പോളെങ്കിലും വന്നത് നന്നായി അല്ലെങ്കിൽ ഒരുത്തിക്കിവിടെ കോങ്കണ്ണ് വന്നേനെ.. “
ജിത്തു അപ്പുവിനിട്ടു കൊടുത്തു ഒരു കുഞ്ഞു പണി… സിദ്ധു ചിരിയോടെ അവളെ നോക്കിയതും അവൾ ചമ്മി തലയും കുമ്പിട്ടു ഇരിക്കാണ്…
“എന്നാലും എന്റെ അളിയാ…ഈ കുളിയും നനയും ഇല്ലാത്ത ഇവളെ നോക്കി നിങ്ങളാ പാട്ടു പാടി കളഞ്ഞല്ലോ… കഷ്ടം തന്നെ…സാരമില്ല വഴിയേ മനസിലായിക്കോളും “
ജിത്തു നിർത്താനുള്ള പരിപാടി ഒന്നുമില്ല… അപ്പു അവനെ കണ്ണുരുട്ടി കാണിക്കുന്നുണ്ട്…
“അതേയ് എന്റെ പെണ്ണ് കുളിക്കാതേം നനക്കാതേം ഇരിക്കുന്നതാ എനിക്കിഷ്ടം… കാരണം എനിക്കും അതൊന്നും ഇഷ്ടമേയല്ല… അല്ലേ അപ്പൂട്ടാ… “
സിദ്ധു അപ്പുവിനെ ഒന്ന് തോണ്ടിക്കൊണ്ട് ചോദിച്ചു..
“അപ്പോൾ ഞാനാരായി.. ജിത്തു രണ്ടു കയ്യും മലർത്തി കാണിച്ചു… എന്തായാലും ചക്കിക്കൊത്ത ചങ്കരൻ തന്നെ… പെർഫെക്ട് ജോഡി… “
“നീ പോടാ… നിനക്ക് കിട്ടിയതൊക്കെ നല്ല ഓർമയുണ്ടല്ലോ….അതുകൊണ്ട് അതികം ഡയലോഗ് അടി വേണ്ട..”
അപ്പു അവനെ നോക്കി കണ്ണുരുട്ടി….
“ഉണ്ട്.. നല്ല ഓർമ ഉണ്ട് മോളേ…. അങ്ങനങ്ങു മറക്കാൻ പറ്റുമോ.. “
ജിത്തു കഴുത്തിൽ തടവിക്കൊണ്ട് സിദ്ധുവിനെ നോക്കി രണ്ടടി പിന്നോട്ട് മാറി നിന്നു
സിദ്ധു അവനെ നോക്കിയൊന്ന് ചിരിച്ചു പിന്നെ അപ്പുവിന്റെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു ആളൊഴിഞ്ഞ ഒരു മരച്ചുവട്ടിൽ പോയിരുന്നു… അവളുടെ നെഞ്ച് പട പടാന്നു ഇടിക്കാൻ തുടങ്ങി… എത്ര ധൈര്യമുണ്ടെന്നു പറഞ്ഞാലും സിദ്ധുവിന് മുന്നിൽ എത്തുമ്പോ ഉള്ള ധൈര്യമെല്ലാം ചോർന്നു പോകുന്നപോലെ തോന്നി….മുഖത്തേക്ക് നോക്കാനേ പറ്റുന്നില്ല…നെറ്റിത്തടത്തിലെല്ലാം വിയർപ്പു പൊടിഞ്ഞു…. അവളുടെ അവസ്ഥ മനസിലാക്കിയിട്ടോ എന്തോ സിദ്ധു അവളുടെ കൈ എടുത്തു പൊതിഞ്ഞുപിടിച്ചു…
“അപ്പൂന് ഇപ്പോളും പേടിയാണോ എന്നെ..?
അവളൊന്നും മിണ്ടിയില്ല… പതിയെ മിഴികളുയർത്തിഅവൾക്കേറ്റവും പ്രിയപ്പെട്ട അവന്റെ കടുംകാപ്പി മിഴികളിലേക്കു നോക്കിയിരുന്നു…
“അപ്പൂട്ടന് എന്നെ കുറിച്ച് അറിയണ്ടേ… വല്ലതും അറിഞ്ഞിട്ടാണോ പെണ്ണേ പ്രേമിക്കാൻ പുറപ്പെട്ടത് “
അവൾ ഇല്ലാന്ന് ചുമൽ കൂച്ചി കാണിച്ചു…
“ആ ബെസ്റ്റ് “
സിദ്ധു അവനെപ്പറ്റി പതിയെ പറഞ്ഞു തുടങ്ങി…അവന്റെ വാക്കുകളിൽ നിന്നു അവൾ അറിയുകയായിരുന്നു അമ്മയെയും നൈനയെയും കുറിച്ച് .. അവരുടെ ജീവിതത്തെ കുറിച്ച്… അച്ഛനെ കുറിച്ച് ഇതിനിടയിൽ ഒരിക്കൽ പോലും സിദ്ധു പറഞ്ഞില്ലാന്നുള്ളത് അപ്പു ശ്രദ്ധിച്ചിരുന്നു.. അപ്പു പുഞ്ചിരിയോടെ എല്ലാംകേട്ടിരുന്നു…. താൻ രാക്ഷസനെന്ന് കരുതിയ ചെറുക്കാനാ ഇങ്ങനെ വാതോരാതെ സംസാരിക്കുന്നത്… അവൾഅത്ഭുതതോടുകൂടി അവന്റെ ഓരോ വാക്കുകളും കേട്ടിരുന്നു… പതിയെ അവളും മനസ്സിലാക്കുകയായിരുന്നു തന്റെ രാക്ഷസനെ…..
“ഇത്രേം ഉള്ളൂട്ടോ… ഇനിയെന്റെ മോൾ വഴിയേ അറിഞ്ഞോളും… “
തന്നെ നോക്കിയിരിക്കുന്ന അവളുടെ മൂക്കിന്റെ തുമ്പിൽ ഒന്ന് ചെറുതായി വലിച്ചിട്ടു അവൻ പറഞ്ഞു…..
അപ്പു ഒരു ചിരിയോടെ അവൻ ചീകിയൊതുക്കിയ മുടി പഴയപോലെ അലസമായി അവന്റെ നെറ്റിയിലേക്കെടുത്തിട്ടു…
“ഇതാ എനിക്കിഷ്ടം “
അവൾ പറഞ്ഞതും അവനത്ഭുതത്തോടു കൂടി അവളെ നോക്കി…
അപ്പുവും തന്നെക്കുറിച്ചു പറഞ്ഞു അവളുടെ ഓരോ വാക്കിലും അച്ഛൻ നിറഞ്ഞു നിന്നു… അച്ഛനാണവളുടെ ലോകം എന്ന് സിദ്ധുവിന് മനസിലായി… അമ്മയെ കുറിച്ച് പറഞ്ഞപ്പോളേക്കും അവളുടെ മിഴികൾ അനുസരണയില്ലാത്ത നിറഞ്ഞൊഴുകി….
സിദ്ധു അവളേ തന്നോട് ചേർത്ത് പിടിച്ചു മിഴികൾ തുടച്ചുകൊടുത്തു… അവൾ മിഴികളുയർത്തി അവനെ നോക്കി… അവൾക്കെന്തോ വല്ലാത്ത സുരക്ഷിതത്വം അനുഭവപെട്ടു ആ കരുതലിൽ…തന്റെ തീരുമാനം തെറ്റായിരുന്നില്ല എന്നവൾ ഈ കടന്നുപോയ നിമിഷങ്ങളിൽ മനസ്സിലാക്കുകയായിരുന്നു…
കുറച്ചു കഴിഞ്ഞു അവൻ തന്നെ അവളെ ക്ലാസ്സിലാക്കി കൊടുത്തു തിരിച്ചു പോയി …സിദ്ധു തിരികെ അവന്റെ സ്ഥിരം സ്ഥലത്തേക്കും പോയി….
“കഴിഞ്ഞോ കുറുകൽ “ അവനെ കണ്ടതും അജു ചോദിച്ചു…
“എന്നാലും മച്ചൂ അവൾ നിന്നെ അടിച്ചു മടക്കി കുപ്പിയിലാക്കി കളഞ്ഞല്ലോ.. അവളേ പുലിയല്ല സിമ്മമാ സിമ്മം… “
ഹരിയും പറഞ്ഞു…
“ഇനിയെന്തായാലും ഞങ്ങൾക്കൊക്കെ ധൈര്യമായി ഫീൽഡിൽ ഇറങ്ങാലോ… “കാർത്തിയാണ്
“ചിലരൊക്കെ ഇറങ്ങി കഴിഞ്ഞു മക്കളേ… “
അജു സഞ്ജുവിനെ നോക്കി പറഞ്ഞു… സഞ്ജു ആകെ ചമ്മിയ ഭാവത്തിൽ ഇരിക്കുന്നുണ്ട്…
“നീ ഞങ്ങളാരും അറിയാതെ അണ്ടർ ഗ്രൗണ്ടിലൂടെ ലൈൻ വലിച്ചോടാ “
ഹരി വന്നു സഞ്ജുവിന്റെ മുന്നിലായി നിന്നു… സിദ്ധുവും എഴുനേറ്റു വന്നു….
“എന്നാ പിന്നെ കാര്യങ്ങൾ മോൻ മണി മണിയായി പറഞ്ഞാട്ടെ.. “
സിദ്ധു ഷർട്ടിന്റെ കൈ കയറ്റി വെച്ചു സഞ്ജുവിനോട് പറഞ്ഞു…
“അതു പിന്നെ അപ്പുവിന്റെ കൂടെ നടക്കുന്ന കുട്ടിയില്ലേ… നന്ദന അവളാ… “
“അവൾക്കറിയോ ഇത്… “സഞ്ജു ഇല്ലാന്ന് ചുമൽ കൂച്ചി കാണിച്ചു..
“അടിപൊളി ബാ പോകാം… “
“മച്ചൂ… പ്ലീസ്… അപ്പുവിനോട് പറഞ്ഞു സെറ്റ് ആക്കി തരണം… “സഞ്ജു താണ് വീണു കേണു…
“ഈ പെണ്ണുങ്ങളുടെ ഒരു സൈക്കോളജി വെച്ചു അവർക്ക് നേരിട്ട് ഇഷ്ടം പറയുന്നതാ ഇഷ്ടം..അതുകൊണ്ട് അപ്പു വഴി ചരട് വലിക്കാമെന്നുള്ള മോഹം മോനങ്ങു ഉപേക്ഷിച്ചേക്ക്… “സിദ്ധുവും കയ്യൊഴിഞ്ഞു..
“ഹോക്കി സ്റ്റിക്കുകൊണ്ട് ആ സ്റ്റീഫന്റെ തലയടിച്ചു പൊട്ടിച്ചവനാ പ്രേമം പറയാൻ പേടി പോലും ഛെ ലജ്ജാവഹം… “അജു സഞ്ജുവിനെ പുച്ഛിച്ചു തള്ളി..
“അതു പിന്നേ അവളെ കണ്ടാൽ എന്റെ കയ്യും കാലും വിറച്ചു ഒരു ശബ്ദം പോലും പുറത്തു വരില്ലടാ എനിക്കു… പിന്നെ അന്നത്തെ ആ സംഭവവും.. അതുടെ ഓർക്കുമ്പോൾ….അവൾക്ക് ചിലപ്പോൾ ദേഷ്യമാണെങ്കിലോ… “സഞ്ജു പറഞ്ഞു നിർത്തി….
“മച്ചു വിഷമിക്കാതിരി.. നമുക്ക് എല്ലാം സെറ്റ് അക്കാന്നേ “
സിദ്ധു സഞ്ജുവിനേം ആശ്വസിപ്പിച്ചു അവനെ ഒന്ന് ഉഷാറാക്കാൻ വേണ്ടി നേരെ ഗ്രൗണ്ടിലേക്ക് പോയി..
******************
പിറ്റേന്ന് കോളേജിൽ
ഉച്ചക്ക് ശേഷം സ്ട്രൈക്ക് ആയതു കാരണം അപ്പുവും ജിത്തുവും നന്ദുവും കൂടെ ഇറങ്ങാൻ നിക്കാരുന്നു.. അപ്പു ആകെ ഗ്ലൂമി ആണ്.. ഇന്നു സിദ്ധുവിനെ കണ്ടതേ ഇല്ല ..വിളിച്ചിട്ടും കിട്ടുന്നില്ല.. അവൾക്കാകെ പ്രാന്ത് പിടിക്കുമെന്നു തോന്നി… അവർ ബസ് സ്റ്റോപ്പിലെത്തിയതും സിദ്ധുവിന്റെ ബൈക്ക് അവളുടെ തൊട്ടടുത്തായി കൊണ്ടുവന്നു നിർത്തി… അപ്പു വിടർന്ന മിഴികളോടെ അവനെ നോക്കി നിന്നു… പിന്നെന്തോ ഓർത്ത പോലെ മുഖം തിരിച്ചു… മൈൻഡ് ആക്കാൻ പോയില്ല…. ഇത്ര നേരം എവിടെയായിരുന്നു അറ്റ്ലീസ്റ്റ് ഒന്ന് വിളിക്കുകയെങ്കിലും ചെയ്യാലോ… അവൾ അവൻ നിക്കുന്നതിന്റെ എതിർ ദിശയിലേക്കു നോക്കി നിന്നു…
“ടീ പെണ്ണേ.. വല്യ പോസ് ഇടാതെ വന്നു കേറൂ “
സിദ്ധു പറഞ്ഞിട്ടും അവൾ മൈൻഡ് ആക്കാതെ നിന്നു…
“ദേ… മര്യാദക്കല്ലെങ്കിൽ ചേട്ടൻ പൊക്കിയെടുത്തു കൊണ്ടുപോകുമേ… അറിയാല്ലോ.. വെറുതെ സീൻ ആക്കാൻ നിക്കണ്ട “
“ഇനി ഒന്നും നോക്കണ്ട കേറിക്കോ ലവൻ പറഞ്ഞാ പറഞ്ഞതാ “
ജിത്തു കൂടെ പറഞ്ഞതോടു കൂടി അപ്പു ഓടി ചാടി പോയി വണ്ടിയിൽ കയറിയിരുന്നു… കയറിയതും തോളിൽ പിടിക്കണോ വേണ്ടയോ എന്ന് ആലോചിക്കാനുള്ള സമയം പോലും അപ്പുവിന് കിട്ടിയില്ല…ബൈക്ക് ശരവേഗത്തിൽ മുന്നോട്ട് എടുത്തതും അപ്പു അവന്റെ ഇടുപ്പിൽ അള്ളി പിടിച്ചു… സിദ്ധുവിന്റെ ചുണ്ടിൽ വിരിഞ്ഞ കള്ളച്ചിരി അവൾ മിററിലൂടെ കണ്ടെങ്കിലും ഗൗരവം വിടാതെ ഇരുന്നു… എങ്ങോട്ടാണെന്ന് ചോദിക്കണം എന്നൊക്കെയുണ്ട് പിണങ്ങി ഇരിക്കുന്നത് കാരണം മിണ്ടാനും വയ്യ… സിദ്ധുആണേൽ നോക്കുന്നു കൂടി ഇല്ല..
“കള്ള രാക്ഷസൻ എങ്ങോട്ടാണാവോ കൊണ്ടു പോകുന്നത് കൊല്ലാനാണോ.. “
അവളിരുന്നു പിറുപിറുത്തു…സിദ്ധു അതെല്ലാം കണ്ടു ചിരി കടിച്ചമർത്തിയിരുന്നു…
സിദ്ധു നേരെ പോയത് വീട്ടിലേക്കാണ്…മംഗലത്ത് തറവാട്ടിൽ.. ബൈക്കിൽ നിന്നും ഇറങ്ങിയതും അവൾ പകപ്പോടെ അവനെ നോക്കി…
“ഉണ്ടക്കണ്ണു തുറുപ്പിക്കാതെ കേറിവാടി… “
സിദ്ധു അവളെയും കൊണ്ട് അകത്തേക്ക് കയറി… അപ്പു വലതുകാൽ വെച്ചു ആദ്യമായി മംഗലത്ത് തറവാടിന്റെ പടി ചവിട്ടി …ചെന്നതും ഹാളിൽ തന്നെ അമ്മയിരിപ്പുണ്ട്… നൈന സ്കൂൾ വിട്ടു വന്നിട്ടുണ്ടായിരുന്നില്ല ….
അമ്മ അപ്പുവിനെ കണ്ടതും ഓടി വന്നു അവളുടെ കൈകൾ എടുത്തു പിടിച്ചു…
“അപ്പുവല്ലേ… സിദ്ധു പറഞ്ഞു മോളെപ്പറ്റി…അമ്മ കാത്തിരിക്കാരുന്നു.. പറഞ്ഞു കേട്ടതിലും സുന്ദരിയാട്ടോ കാണാൻ “
അവർ അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു… അപ്പുവിന്റെ മിഴികളിൽ നീർമണികൾ ഉരുണ്ടുകൂടി…
“ഇനി അമ്മയില്ലന്ന വിഷമം വേണ്ടാട്ടോ… ന്റെ കുട്ടിക്ക്… “
അവരാ മിഴിനീർ തുടച്ചുകൊണ്ട് പറഞ്ഞു… അതുകൂടെ കേട്ടപ്പോൾ അവളുടെ ചുണ്ടുകൾ അറിയാതെ വിതുമ്പി പോയി…
“ദേ.. അമ്മേ… വെറുതെ സെന്റിയടിച്ചു ഈ മുതലിനേ കരയിപ്പിക്കല്ലേ… അല്ലെങ്കിലേ പെണ്ണ് കലിപ്പിലാ….”
സിദ്ധു പറഞ്ഞതും അവളവനെ കൂർപ്പിച്ചു നോക്കി… അമ്മ ജ്യൂസ് എടുക്കാൻ പോയതും സിദ്ധു അവളെ വീട് ചുറ്റി കാണിക്കാൻ കൊണ്ടുപോയി…കൊട്ടാരം പോലൊരു വീട്… തന്റെ വീട് ഇതിന്റെ ഒരു അംശം പോലുമില്ലാന്നു അപ്പൂന് തോന്നി… വീട് മൊത്തം കാണിച്ചു സിദ്ധു അവസാനം തന്റെ റൂമിലെത്തി… അവന്റെ റൂം കണ്ടു അപ്പുവിന്റെ കണ്ണു തള്ളിപ്പോയി…
വിശാലമായ റൂം… ഒരു സൈഡിൽ മ്യൂസിക്കൽ ഇൻസ്ട്രുമെന്റസ് സെറ്റ് ചെയ്‌തിട്ടുണ്ട് …ഷെൽഫിൽ പുസ്തകങ്ങൾ അടുക്കി വെച്ചിട്ടുണ്ട്…വാളിൽ ഒരു വലിയ ഫാമിലി ഫോട്ടോ …..എല്ലാം നല്ല വൃത്തിയിൽ സൂക്ഷിച്ചിട്ടുണ്ട്…
പുറത്തേക്ക് ഒരു ചെറിയ ബാൽക്കണിഉണ്ട്…അപ്പു അതിന്റെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി…നോക്കുമ്പോൾ പുറത്തു ചെറുതായി മഴ പെയ്യുന്നുണ്ട്… അവൾ ചുറ്റും നോക്കി…. ബാൽക്കണിയിൽ ഫുൾ ബോഗൻ വില്ല പൂക്കൾ പടർത്തിയിട്ടുണ്ട്…അപ്പു അതെല്ലാം അത്ഭുതത്തോടെ നോക്കി കാണുന്നത് സിദ്ധു ഇമചിമ്മാതെ നോക്കി നിന്നു…അവൻ പതിയെ അവളുടെ അരികിലേക്ക് നടന്നു വന്നു പുറകിലൂടെ ചുറ്റി പിടിച്ചു… അവന്റെ താടി അവളുടെ തോളിൽ അമർത്തി നിന്നു…
“ഇഷ്ടായോ നമ്മുടെ റൂം… “
അവനവളുടെ കാതോരം ചോദിച്ചു …അവന്റെ നിശ്വാസം തന്റെ കവിളിൽ പതിഞ്ഞതും അപ്പു ഒന്ന് ഞെട്ടി പിടഞ്ഞു… അവൾ കണ്ണുകൾ ഇറുക്കിയടച്ചു…ആ മഴയുടെ തണുപ്പിലും മുഖത്ത് വിയർപ്പു കണങ്ങൾ പൊടിഞ്ഞു…
“പിണക്കമാണോ അപ്പൂട്ടൻ… “
അവൻ ഒന്നുടെ ചേർന്നുനിന്നു അവളെ പൊതിഞ്ഞു പിടിച്ചു കാതോരം മുഖമുരസിക്കൊണ്ട് ചോദിച്ചു… “
തന്റെ കാലുകൾ തളർന്നു പോകുന്നത് അപ്പുവറിഞ്ഞു… അവൾ അവന്റെ പിടി വിടീച്ചു അവനഭിമുഖമായി നിന്നു കുറുമ്പൊടെ അവനെ നോക്കി…
“നിനക്ക് ഈ സർപ്രൈസ് തരാനല്ലേ ചേട്ടൻ രാവിലെ മുങ്ങി നടന്നത്…എങ്ങനുണ്ട് ഇഷ്ടപ്പെട്ടോ…”
അവനവളുടെ വീർപ്പിച്ചു വെച്ചിരിക്കുന്ന രണ്ടു കവിളിലും പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു…
“ഒരുപാട്… ഞാൻ തീരെ പ്രതീക്ഷിച്ചില്ല ഇങ്ങനെ… അമ്മ……..”
പറയാൻ വന്നത് പൂർത്തിയാക്കാൻ പോലും പറ്റാതെ വിതുമ്പിപ്പോയി…
സിദ്ധു അവളെ ചേർത്ത് പിടിച്ചു മിഴികൾ തന്റെ രണ്ടു കൈകളുംകൊണ്ട് തുടച്ചു കൊടുത്തു…. പിന്നേ വിഷയം മാറ്റാനെന്നവണ്ണം ചോദിച്ചു…
“എങ്ങനുണ്ട് ഈ പൂക്കളൊക്കെ ഇഷ്ടായോ…..? നൈനുന്റെ പണിയാ ഇതൊക്കെ ”
അവൾ ചുറ്റും കണ്ണോടിച്ചു ബാൽക്കണി മൊത്തം പലതരത്തിലുള്ള ബോഗൻ വില്ലകളാണ്…എല്ലാം നല്ല ഭംഗിയിൽ പടർത്തിയിട്ടുണ്ട്…. അവൾ ഒന്നാലോചിച്ചു നിന്നു…
“മ്മ്…… ഇഷ്ടായില്ല… ഇവിടെ മുല്ല വള്ളികൾ പടർത്തിയാൽ മതി അതാണെനിക്കിഷ്ടം… രാത്രിയിൽ അതു വിരിയുന്ന ഗന്ധവും ആസ്വദിച്ചു …... “
പറഞ്ഞു പകുതി ആയപ്പോളാണ് അവൾ അമളി പറ്റിയപോലെ അവനെ നോക്കിയത് അവൻ ഒരു കള്ള ചിരിയോടെ അവളെ തന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു…ആ കണ്ണുകളിൽ വിരിയുന്ന തന്നോടുള്ള പ്രണയത്തിന്റെ ആഴത്തിൽ വീണു പോകുന്ന പോലെ തോന്നിയവൾക്കു… ആ നോട്ടം നേരിടാനാവാതെയാവൾ നിന്നു…..
സിദ്ധു അടുത്തേക്ക് വന്നതും അവൾ രണ്ടടി പിന്നോട്ട് മാറി കൈവരിയിൽ ചാരി നിന്നു സിദ്ധു ഇരുവശത്തുനിന്നും അവളെ കൈകൾ കൊണ്ട് ലോക്ക് ചെയ്തു…
“ഞാൻ പടർന്നാൽ മതിയോ നിന്നിൽ മുല്ലവള്ളി പോലെ… “
അവളുടെ മൂക്കിൽ മൂക്കുരസിക്കൊണ്ട് അവൻ ചോദിച്ചതും ഒരു പിടച്ചിലോടെ അപ്പു മിഴികളുയർത്തി നോക്കി…സിദ്ധുവിന്റെ ചുണ്ടുകൾ ഒരിക്കൽക്കൂടി അവളുടെ മേൽച്ചുണ്ടിലെ സുന്ദരമായ മറുകിനെ ലക്ഷ്യമാക്കി നീങ്ങി…തന്റെ കണ്ണുകൾ അടച്ചു അപ്പുവാ പ്രണയ ചുംബനം സ്വീകരിക്കാൻ തയ്യാറായി നിന്നു…..അവളുടെ മറുകിനോടൊപ്പം ആ ചുണ്ടുകളെയും അവൻ തന്റെ സ്വന്തമാക്കിയപ്പോൾ ശ്വാസോച്വാസങ്ങൾ ഒന്നായപ്പോൾ അവന്റെ കൈകളിൽ കിടന്നു അപ്പു ഒന്ന് പിടച്ചു…ഒരാശ്രയത്തിനായി അവളുടെ കൈകൾ അവന്റെ മേൽ പരതി…..കുറച്ചു നേരത്തെ സുന്ദര നിമിഷത്തിനു ശേഷം കിതച്ചുകൊണ്ട് പിന്മാറുമ്പോൾ അപ്പുവിന് അവനെ നോക്കാനേ കഴിയുന്നുണ്ടായില്ല…..അവനവളുടെ മുഖം കൈകളിൽ കോരിയെടുത്തു… പിടക്കുന്ന മിഴികളുയർത്തി അവളവനെ നോക്കി….
“ഇഷ്ടായോ… !!, ❤️
ആ കണ്ണുകളിൽ അലയടിക്കുന്ന പ്രണയ തിരമാലകളെ നേരിടാനാവാതെ അവൾ മിഴികൾ താഴ്ത്തി സിദ്ധുവിന്റെ ചുണ്ടുകൾ ഒരിക്കൽ കൂടി വിറ കൊള്ളുന്ന അവളുടെ അധരത്തിലേക്കു നീങ്ങിയതും….
“അയ്യോ…. ..!!!!!!!”
ഒരു നിലവിളി കേട്ടു രണ്ടാളും ഞെട്ടി മാറി നോക്കുമ്പോൾ എന്തോ കണ്ടു പകച്ചു നൈന മുന്നിൽ നിക്കുന്നു…
“കുരിപ്പിനു വരാൻ കണ്ട നേരം… “
സിദ്ധു നിന്നു പിറുപിറുത്തു…
“എന്താടി കുട്ടി പിശാചേ കിടന്നു കാറുന്നത് … “
“പിന്നേ കാറാതെ… പ്രായപൂർത്തി ആയ ഒരു പെൺകുട്ടി ഉണ്ടെന്നോർക്കത്തെയാണോ ഏട്ടന്റെ ലീലാവിലാസങ്ങൾ… ഇപ്പൊ പകച്ചു പോയേനെ എന്റെ ബാല്യം..കൺട്രി മാൻ… “
“ കുറച്ചു നേരത്തെ വരാതിരുന്നത് അവളുടെ ഭാഗ്യം…”
സിദ്ധു അപ്പുവിന് കേൾക്കാൻ പാകത്തിൽ കാതിൽ പറഞ്ഞതും അവളവനെ കൂർപ്പിച്ചു നോക്കികൊണ്ട് ഇടുപ്പിൽ ഒരു നുള്ള് കൊടുത്തു…..
“അതേ ഞാൻ ഇവിടെ വടിപോലെ നിൽക്കുന്നുണ്ട്ട്ടോ… നമ്മളെയും ഒന്ന് നോക്കാം… “ നൈന അവരെ നോക്കി പറഞ്ഞു
“വല്ല്യ ഡയലോഗ് അടിക്കാതെ പോടീ കുരങ്ങി… “
അവൾ അതു മൈൻഡ് ആക്കാതെ നേരെ അപ്പുവേടത്തീന്നും വിളിച്ചു അവളുടെ അടുത്തേക്കോടി… കുറച്ചു നേരംകൊണ്ട് തന്നെ അപ്പുവും നൈനയും നല്ല കമ്പനിയായി…സിദ്ധു പറഞ്ഞു രണ്ടുപേർക്കും പരസ്പരം നന്നായി അറിയാവുന്നത് കൊണ്ടു അപരിചിത്വം ഒന്നും തോന്നിയില്ല…. നൈന എങ്ങനെ ഈ രാക്ഷസനെ വളച്ചെടുത്തുന്നൊക്കെ ചോദിക്കുന്നുണ്ട്… സിദ്ധു പറയല്ലേ പറയല്ലേന്നു കണ്ണുകൊണ്ടു കാണിക്കുന്നുണ്ട്കളിയും ചിരിയുമായി ഒരുപാട് സുന്ദര നിമിഷങ്ങൾ കടന്നുപോയി....വൈകുന്നേരം ചായയും കുടിച്ചിട്ടാണ് അപ്പുവിനെ അമ്മ വിട്ടത്… സിദ്ധു അവളെ വീട്ടിൽ കൊണ്ടുചെന്നാക്കി വിശ്വനാഥൻ സാറിനോടും സംസാരിച്ചു…കുറച്ചു നേരംകൊണ്ട് തന്നെ അച്ഛനു സിദ്ധുവിനെ ഇഷ്ടമായെന്നു അദ്ദേഹത്തിന്റെ മുഖഭാവത്തിലൂടെ അപ്പുവിന് മനസിലായി… അവൾക്കൊരുപാട് സന്തോഷം തോന്നി …സിദ്ധു പോകാൻ നേരം അപ്പു വണ്ടിയുടെ അടുത്തേക്ക് കൂടെ ചെന്നു…
“പോട്ടെടീ പെണ്ണേ… അപ്പോ നാളെ കാണാം “
അവൻ ഹെൽമെറ്റ് എടുത്തു വെച്ചു അവളുടെ മൂക്കിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു… അവൾ ചിരിച്ചുകൊണ്ട് തലയാട്ടി…അവനെ തന്നെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കുകയാണ്.. ഇത്ര നേരം കൂടെ ഉണ്ടായാലും പോകാൻ തുടങ്ങിയപ്പോൾ ഒരു വിഷമം പോലെ…നെഞ്ചോക്കെ വിങ്ങുന്നു….. അവളത് പറഞ്ഞില്ലെങ്കിലും സിദ്ധുവിന് മനസ്സിലായിരുന്നു…
“എന്തുവാടി പെണ്ണെ ഇങ്ങനെ നോക്കി പിന്നേം മനുഷ്യന്റെ കണ്ട്രോൾ കളയുന്നേ.....ഇന്നത്തെ കോട്ട കഴിഞ്ഞുട്ടോ ഇനി നാളെ തരുള്ളൂ… മോള് ചുമ്മാ പ്രതീക്ഷിക്കണ്ട “
അതും പറഞ്ഞു അവളുടെകവിളിലൊരു നുള്ളും കൊടുത്തു അവൻ വണ്ടിയെടുത്തു പോയി…. അവൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായതും അപ്പുവിന്റെ ചുണ്ടിൽ നാണത്താൽ കുതിർന്ന ഒരു പുഞ്ചിരി വിടർന്നു…
വഷളൻ..!!!!
അവന്റെ വണ്ടി അകന്നുപോകുന്നതും നോക്കി സുഖമുള്ള ഒരു മനോവേദനയോടെ അപ്പു അവിടെ നിന്നു…ഈ സമയം മറ്റൊരിടത്തു നാൻസിയും തെയ്യാറെടുപ്പിലായിരുന്നു… വീണ്ടും അവതരിക്കാൻ ചില കളികൾക്കായി…. (തുടരും...)
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണേ, വായിക്കുന്ന കൂട്ടുകാർ Plz ലൈക്ക് ഷെയർ ചെയ്യണേ...

രചന: മീനു