നീ ഇല്ലാ നേരം ചേരാതെ വാനിൽ Part 6 (അവസാന ഭാഗം)

Valappottukal

"എന്താ സൂര്യ എന്താ പറ്റിയെ"??കണ്ണൻ നിശ്ചലനായി  നിന്ന സൂര്യനെ കൊട്ടി വിളിച്ചു. അവൻ സ്വപ്നത്തിൽ എന്ന പോലെ ഞെട്ടി തിരിഞ്ഞു അവനെ നോക്കി. എന്നിട്ട് ഒരു തേങ്ങലോടെ അവനെ കെട്ടിപ്പിടിച്ചു.

"എന്താ സൂര്യ ??നീ കാര്യം പറ"... കണ്ണൻ അവനെ തട്ടി കൊണ്ട് ചോദിച്ചു.

അവൻ എങൽ  അടിച്ചു കൊണ്ട് കണ്ണനോട്  പറഞ്ഞു.

"ചേട്ടായി... ചേച്ചി"...അവന്റെ വാക്കുകൾ പതറി.

"വാവ... വാവക്ക് എന്താ പറ്റിയെ"??...കണ്ണൻ ഞെട്ടി കൊണ്ട് അവനോടു ചോദിച്ചു.

"എന്താ എന്റെ വാവക്ക് പറ്റിയെ സൂര്യ ?? പറ"... കണ്ണൻ സൂര്യയുടെ ഷിർട്ടിൽ പിടിച്ചു വലിച്ചു.

"ചേച്ചി ആത്മഹത്യക്ക് ശ്രെമിച്ചു ചേട്ടായി"... സൂര്യൻ അത് പറഞ്ഞപ്പോൾ കണ്ണന്റെ കൈ അവൻ ഷിർട്ടിൽ നിന്നും എടുത്തു. ആകെ ഞെട്ടി തരിച്ചു നിന്നു അവൻ. കണ്ണിൽ കൂടി കണ്ണീർ ഉരുണ്ടു കൂടി. അവന്റെ കണ്ണുകൾ നിറയുന്നത് അനുസരിച്ച് അത് വിറക്കുവാനും  തുടങ്ങി.

"ന്റെ വാവ"... അവൻ തളർന്നു വീഴാൻ പോയപ്പോൾ ജീവൻ അവനെ താങ്ങി പിടിച്ചു.

"കരുൺ... ഇപ്പോ കരയുക അല്ല വേണ്ടത് എത്രയും വേഗം അവളുടെ അടുത്തേക്ക് നമുക്ക് പോകാം"... ജീവൻ പറഞ്ഞു.

ജീവൻ അവനെ പിടിച്ചു കൊണ്ട് നടന്നു. കണ്ണൻ സൂര്യനെയും കൂടെ കൂട്ടി. ബുള്ളെറ്റിനു  പോയാൽ ശരിയാകില്ല എന്ന് തോന്നിയത് കൊണ്ട് അവർ സൂര്യന്റെ ഒരു കൂട്ടുകാരന്റെ കാറിൽ കോട്ടയത്തെക്ക് തിരിച്ചു. യാത്രയിൽ ഉടനീളം മൂന്ന് പേരും പ്രാർഥനയിൽ ആയിരുന്നു. കണ്ണനെ  ഫോൺ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ അവന്റെ അമ്മ ജീവനെ വിളിച്ചു. ജീവൻ അവരോടു കാര്യങ്ങൾ പറഞ്ഞു. അവിടെയും ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു ഉത്തരം. എല്ലാവരും മേഘയുടെ ജീവൻ തിരിച്ചു പിടിക്കാൻ വേണ്ടിയുള്ള പ്രാർഥനയിൽ മുഴുകി. സൂര്യൻ കൂട്ടുകാരെ ഓരോ പത്തു മിനിറ്റ് കൂടുമ്പോഴും  വിളിച്ചു കൊണ്ടിരുന്നു.

"I C U വിൽ ആണെന്ന് മാത്രം അവർ പറഞ്ഞു.

ഏകദേശം 3മണിക്കൂർ കൊണ്ട് അവർ ഹോസ്പിറ്റലിൽ എത്തി. ഡോർ തുറന്നു ഒന്നും നോക്കാതെ അവർ മൂന്ന് പേരും ICU വിലെക്ക് ഓടി. കണ്ണനും സൂര്യനും ICU വിന്റെ മുന്നിലെക്ക് ഓടി അടുത്തു. കണ്ണുകളിൽ നിന്ന് കൊഴിഞ്ഞു പോയ കണ്ണീരിനു പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ചൂട് ഉണ്ടാരുന്നു.

"ഡാ എന്താ പറ്റിയെ"??... സൂര്യൻ ഓടി ചെന്ന്  കൂട്ടുകാരനോട് ചോദിച്ചു.

"ഡാ ഞങ്ങൾ ചേച്ചിയുടെ അവസ്ഥ എന്താന്ന് അറിയാൻ ജനലിൽ കൂടി നോക്കിയതാ അപ്പോഴാ കണ്ടേ കൈയ്യിലെ ഞരമ്പ് മുറിച്ചു ചേച്ചി ചോരയിൽ കുളിച്ചു കിടക്കുന്നത്.പിന്നെ ബഹളം വെച്ചു എല്ലാവരെയും വിളിച്ചു കൂട്ടി വാതിൽ കുത്തി പൊളിച്ചു.നിന്റെ അച്ഛൻ അവിടെ ഇല്ലാരുന്നു.  ഒരുപാട് ബ്ലഡ്‌ പോയി.സീരിയസ് ആണെന്ന ഡോക്ടർ പറഞ്ഞെ"..... എല്ലാം കേട്ടു കൊണ്ട് സൂര്യനും കണ്ണനും നിന്നു. കണ്ണൻ ഭിത്തിയിൽ ചാരി നിന്ന് ഊർന്ന് നിലത്തേക്ക് ഇരുന്നു.

"ന്റെ വാവ.... ഈശ്വര എനിക്ക് തന്നേക്കണേ എന്റെ മോളെ"... അവൻ മനമുരുകി പ്രാർഥിച്ചു. സകലദൈവങ്ങൾക്കും നേർച്ച നേർന്നു.

സൂര്യന് പോലും അവന്റെ സങ്കടം കണ്ടിട്ട് സഹിച്ചില്ല.അച്ഛനും അമ്മയും കരഞ്ഞു കൊണ്ട് ICU വിന്റെ പുറത്ത് നിൽക്കുന്നത് സൂര്യൻ കണ്ടു. അവരെ കണ്ടതും അവന്റെ മുഖം വലിഞ്ഞു മുറുകി. അത് ചുവന്നു വന്നു. സൂര്യൻ കലി കയറി നിൽക്കുക ആണെന്ന് അവന്റെ കൂട്ടുകാർക്ക് മനസിലായി. അവനെ അവർ തടയാൻ ശ്രെമിച്ചു എങ്കിലും അവൻ അവരെ മാറ്റി അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ചെന്നു. അവരെ ദേഷ്യത്തോടെ നോക്കി എന്തോ പറയാൻ ചെന്നതും  ICU വിൽ നിന്ന് ഡോക്ടർ ഇറങ്ങി വന്നു. കണ്ണൻ ഓടി അയാളുടെ അടുത്തേക്ക് ചെന്നതും ഡോക്ടർ കരയുന്നു. ഒരു ഡോക്ടർ കരയുന്നത് ആദ്യം ആയിട്ട് ആകും അവർ എല്ലാവരും കാണുന്നത്.

"ഡോക്ടർ ഞങളുടെ മോള്"??... അച്ഛനും അമ്മയും ചോദിച്ചു. കണ്ണനും സൂര്യനും എല്ലാവരും നെഞ്ചിൽ കൈ വെച്ചു നിന്നു. എല്ലാവരുടെയും ഹൃദയമിടിപ്പ്  പുറമെ കേൾക്കാം. അതിനു വേഗത കൂടി കൊണ്ടിരുന്നു.

"ഡോക്ടർ... ന്റെ... വാവ".... കണ്ണൻ വിറയ്ക്കുന്ന ശബ്ദത്തോടെ ചോദിച്ചു.

"ആ കുട്ടി ഒരു മൃഗമല്ല മനുഷ്യൻ അല്ലേ ??ഇത്തിരി ഭക്ഷണം അതിനു കൊടുത്തു കൂടായിരുന്നോ??സത്യം പറ ആ കുട്ടി നിങ്ങളുടെ മകൾ അല്ലേ ??അത് ഭക്ഷണം കഴിച്ചിട്ട് എത്ര ദിവസമായി"??... ഡോക്ടർ ചോദിച്ചത് കേട്ടു കണ്ണനും സൂര്യനും ഞെട്ടി.

"അത് ഡോക്ടറെ അവൾക്കു പനി ഉണ്ടാരുന്നു അപ്പോൾ ഒന്നും കഴിക്കില്ലാരുന്നു"... മേഘയുടെ അച്ഛൻ തടി തപ്പാൻ വേണ്ടി പറഞ്ഞു.

"എന്നിട്ട് അവളെ ഹോസ്പിറ്റലിൽ കാണിച്ചോ"??...

"ഇല്ല... ചുക്ക് കാപ്പി ഇട്ടു കൊടുത്തു"...

"താനൊക്കെ എന്ത് മനുഷ്യന ??പനി പിടിച്ച കുട്ടിക്ക് മരുന്നും കൊടുത്തില്ല ഭക്ഷണവും. ഞാൻ ഒന്നും പറയുന്നില്ല എന്റെ  അച്ഛന്റെ സുഹൃത് ആയി പോയി.ഇതിൽ ആരാ കണ്ണൻ"??...ഡോക്ടർ ചോദിച്ചു.

"ഞാൻ ആണ് ഡോക്ടർ...ന്റെ വാവക്ക് ഇപ്പോൾ"....കണ്ണന്റെ ഉള്ളു കിടന്നു വിങ്ങി.

"പേടിക്കണ്ട ആയുസ്സിന്റെ ബലം കൊണ്ട് ഒന്നും പറ്റിയില്ല. ഇപ്പോൾ അപകടനില തരണം ചെയ്തു ഇയാള് കയറി കണ്ടോളു"...ഡോക്ടർ അനുവാദം കൊടുത്തതും അവൻ അങ്ങോട്ട്‌ ഓടി കയറി. ഡോക്ടർ അവരെ എല്ലാവരെയും പുച്ഛത്തോടെ നോക്കി അകത്തേക്ക് കയറി.

കണ്ണന്റെ കാലുകൾക്ക് ആ സമയം വേഗത കൂടി അവൻ വാവയെ കാണാൻ വേണ്ടി അകത്തേക്ക് കയറി. കർട്ടൻ മാറ്റി അകത്തേക്ക് ചെന്ന കണ്ണന്റെ ചങ്ക് തകർന്നു പോയി.

അവൾ ആകെ ക്ഷീണിച്ചു. മുഖത്തെ ആ തിളക്കം മുഴുവനും നഷ്ടപ്പെട്ട പോലെ. ചുണ്ടുകൾ വരണ്ടു ഉണങ്ങി ഒരു നീല നിറം പോലെ. കണ്ണുകൾ കുഴിഞ്ഞു അതിനു ചുറ്റും കറുപ്പ് സ്ഥാനം പിടിച്ചു.മുകളിലേക്ക് നോക്കി കിടക്കുന്ന വാവ അവളുടെ കണ്ണേട്ടൻ വന്നത് അറിഞ്ഞില്ല. ആ കണ്ണിൽ കൂടി അപ്പോഴും നിർത്താതെ കണ്ണ് നീര് ഒഴുകി കൊണ്ടിരുന്നു. മലർന്നു കിടന്ന വാവയുടെ വലതു കയ്യിൽ അവൻ അവന്റെ കൈ ചേർത്തു. കയ്യിൽ എന്തോ ചൂട് അനുഭവപ്പെട്ടപ്പോൾ  അവൾ തല ചെരിച്ചു അവനെ നോക്കി. അവൻ അവളുടെ അടുത്ത് ചേർന്ന് നിന്നു. അവനെ കണ്ടപ്പോൾ ആ കണ്ണുകൾ വീണ്ടും നിറഞ്ഞു ഒഴുകി.

"കണ്ണേട്ടാ.... ഞാൻ... കണ്ണേട്ടാ എന്നെ"...അവൾ എന്ത് പറയണം എന്ന് സംശയിച്ചു.

"എന്തിനാ വാവേ എന്നോട് ഇത് ചെയ്തത് ??ഒരു വട്ടം എങ്കിലും എന്നെ ഒന്ന് ഓർത്തുകൂടാരുന്നോ  നിനക്ക് ??നീ പോയെന്നു അറിഞ്ഞാൽ പിന്നെ ഞാൻ ജീവിച്ച് ഇരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ ??"...അവൻ മിഴികൾ നിറച്ചു കൊണ്ട് ചോദിച്ചു. അവളുടെ നെറ്റിയിൽ തലോടി.

"കണ്ണേട്ടാ... ഞാൻ... എനിക്ക് വേറെ വഴി ഇല്ലാരുന്നു"...

"എന്തിന് ആയാലും ഇതാണോ കാണിക്കേണ്ടത്''??...വാവ എങൽ അടിച്ചു കരഞ്ഞു.

"പോട്ടെ... കരയാതെ മോളെ... പോട്ടെ ടാ"...അവൻ അവളുടെ കണ്ണീർ തുടച്ചു.

''അച്ഛനും അമ്മയും എന്തെങ്കിലും പറഞ്ഞു എന്ന് കരുതി പട്ടിണി കിടന്നു അവരോടുള്ള ദേഷ്യത്തിന് ഇങ്ങനെ ചെയ്യുക ആണോ വേണ്ടത്"??....

"അച്ഛനും അമ്മയും.... സ്വന്തം മകളെ കൂട്ടി കൊടുക്കാൻ കൊണ്ട് പോകുന്നവർ ആണോ അച്ഛനും അമ്മയും ??"....വാവ അത് പറഞ്ഞപ്പോൾ കണ്ണൻ ഞെട്ടി.

"എന്താ വാവേ നീ പറഞ്ഞത്"??...അവന്റെ മുഖം ചുവന്നു.

"സത്യം ആണ് കണ്ണേട്ടാ.... അവർ എന്നെ.... "...അവൾ പൊട്ടിക്കരഞ്ഞു.

"എന്താ ഉണ്ടായേ ??എന്റെ മോള് സത്യം പറ.എനിക്ക് അറിയണം"...

"അത്... അത്.. കണ്ണേട്ടനൊക്കെ  വീട്ടിൽ വന്നിട്ട് പോയതിന്റെ അന്ന് വൈകുന്നേരം എന്നെ അച്ഛനും അമ്മയും കൂടെ സ്വാമിയുടെ അടുത്തു കൊണ്ട് പോയി. എന്റെ ഉള്ളിൽ പണ്ട് എങ്ങോ പ്രേമിച്ചിട്ട്  അത് നടക്കാതെ പോയ പെണ്ണിന്റെ ബാധ ഉണ്ടെന്നു അച്ഛനെയും അമ്മയെയും പറഞ്ഞു വിശ്വസിപ്പിച്ചു. പൂജ ചെയ്തു എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു എന്നെ അയാളുടെ മുറിയിൽ ഒറ്റക്ക് ആക്കി അച്ഛനും അമ്മയും പോയി. പിന്നെ നടന്നത്.... മേഘ ഓർത്തു പറയാൻ തുടങ്ങി.

"പൂജക്ക് വേണ്ടി അല്ല നിന്നെ ഇതിന്റെ അകത്തേക്ക് കൊണ്ട് വന്നത്. നിന്റെ ഈ സൗന്ദര്യം നാല് വർഷം ആയി എന്നെ മോഹിപ്പിക്കുന്ന ലഹരി ആയി മാറിയിരിക്കുന്നു. അത് മറ്റു ആര് ആസ്വദിക്കും  മുൻപേ എനിക്ക് വേണം. എന്ന് പറഞ്ഞു കൊണ്ട് അയാൾ എന്നിലേക്ക്‌ അടുത്തു. പേടിച്ചു പേടിച്ചു ഞാൻ പുറകോട്ടു നടന്നു.ആ ഭിത്തിയിൽ തങ്ങി നിന്നു. അയാൾ എന്റെ തോളിൽ ശക്തമായി പിടിച്ചു എന്നെ അയാളിലേക്ക്  അടുപ്പിച്ചു. എന്റെ ശരീരം വെട്ടി വിയർത്തു. അയാളെ ഞാൻ തള്ളി മാറ്റാൻ നോക്കും തോറും അയാൾ ബലം കൂടുതൽ ശക്തി പെടുത്തി. എന്നെ പിടിച്ചു നിലത്തു കിടത്തി എന്റെ കൈകൾ രണ്ടും വലിച്ചു പിടിച്ചു. അയാൾ എന്റെ കഴുത്തിൽ മുഖം ഉരസി താഴേക്കു പോയപ്പോൾ എന്റെ കൈ അയഞ്ഞു. എന്റെ കയ്യിൽ തടഞ്ഞ തേങ്ങ കൊണ്ട് ഞാൻ അയാളുടെ തലയ്ക്കു എറിഞ്ഞു. അയാൾ അയ്യോ എന്ന് പറഞ്ഞു നിലത്ത് വീണു ആ സമയം ഞാൻ എഴുന്നേറ്റു വാതിൽ തുറക്കാൻ നോക്കി.തുറക്കാൻ പറ്റിയില്ല. അയാൾ അപ്പോഴേക്കും എഴുന്നേറ്റു വന്നു. ഞാൻ ആ മുറിയിൽ കിടന്നു ഓടി അയാൾ എന്നെ പിന്നെയും കയറി പിടിച്ചു. മേശയിൽ ഇരുന്ന ഭസ്മം എടുത്തു ഞാൻ അയാളുടെ കണ്ണിൽ എറിഞ്ഞു. വേദനയും നീറ്റലും കൊണ്ട് അയാൾ പിടഞ്ഞു കൊണ്ട് വാതിലിൽ കൊട്ടി.അച്ഛൻ വന്നു വാതിൽ തുറന്നു  അയാൾ  ചാടി പുറത്തു ഇറങ്ങി ഓടി. ഞാൻ അവിടെ ഇരുന്ന ദേവിയുടെ ചെറിയ ഉടവാൾ  എടുത്തു അച്ഛന്റെ കഴുത്തിൽ വെച്ചു. എന്നെ എത്രയും വേഗം വീട്ടിൽ കൊണ്ട് പോയില്ല എങ്കിൽ പോലീസ് സ്റ്റേഷനിൽ പോയി എല്ലാം പറയും എന്ന് പറഞ്ഞു. എല്ലാം കണ്ടു പേടിച്ചിട്ടു അവർ എന്നെ തിരികെ വീട്ടിൽ കൊണ്ട് പോയി. അന്ന് ആ മുറിയിൽ കയറി വാതിൽ അടച്ച ഞാൻ പിന്നെ പുറത്തു ഇറങ്ങി ഇല്ല"....വാവ ഇത്രയും പറഞ്ഞു നിർത്തിയതും കണ്ണൻ അവളെ നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു. അവൾ എല്ലാ വിഷമങ്ങളും അവന്റെ നെഞ്ചിൽ കരഞ്ഞു തീർത്തു.

"സൂര്യനോട് നീ ഒന്നും പറഞ്ഞില്ലേ"??

"ചെന്നു കയറിയതും ഞാൻ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു കുറെ.എനിക്ക് എല്ലാം പറയണം എന്ന് ഉണ്ടാരുന്നു പക്ഷെ അച്ഛൻ അവനെ എന്റെ മുന്നിൽ നിന്നും മാറ്റി കൊണ്ട് പോയി. എനിക്ക് ഒന്നും കഴിക്കാൻ തന്നില്ല ഏട്ടാ... വിശന്നിട്ടു ഇത്തിരി എന്തെങ്കിലും തരാവോ എന്ന് ചോദിച്ചു കാലു പിടിച്ചിട്ടും കൊല്ലാൻ വേണ്ടി അവർ എന്നെ പട്ടിണിക്ക് ഇട്ടു. സൂര്യൻ ചോദിക്കുമ്പോൾ ഭക്ഷണം കൊടുത്തു എന്നായിരുന്നു പറഞ്ഞിരുന്നത്. ഞാൻ ഉറങ്ങി കിടക്കുന്ന നേരത്തു അവൻ ജനലിൽ കൂടെ ബിസ്ക്കറ്റ് എറിഞ്ഞു ഇടും അതാരുന്നു കഴിച്ചത്. റൂമിൽ ബാത്രൂം ഉണ്ടായിരുന്നത് കൊണ്ട് അവിടുന്ന് വെള്ളം മാത്രം കുടിച്ച് കുറച്ച് ദിവസം. വീണ്ടും അയാളുടെ അടുത്ത് കൊണ്ട് പോകും എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ ഇത് ചെയ്തു പോയത്"....മേഘ പൊട്ടിക്കരഞ്ഞു. കണ്ണന് ദേഷ്യം ഇരച്ചു കയറി.

"അയാളെ ഞാൻ ഈ ഭൂമിക്ക് മുകളിൽ വെച്ചേക്കില്ല"...

കണ്ണൻ അത് പറഞ്ഞു എഴുന്നേറ്റു. കണ്ണന്റെ കയ്യിൽ എല്ലാം കേട്ടു നിന്ന ഡോക്ടർ കയറി പിടിച്ചു. സംശയത്തോടെ കണ്ണൻ അയാളെ നോക്കി.

"ഇയാൾ ആ സ്വാമിയെ കൊല്ലാൻ പോകുവാണോ???നിങ്ങൾ പറഞ്ഞത് എല്ലാം ഞാൻ കേട്ടു. അതിന്റെ ആവശ്യം ഇല്ല. അയാൾ ഇനി എഴുന്നേൽക്കില്ല"....

അത് കേട്ടപ്പോൾ ആണ് മേഘ ഡോക്ടറെ നോക്കിയത്. ഇയാളെ ഞാൻ കണ്ടിട്ടുണ്ടല്ലോ എന്ന് അവൾ ഓർത്തു.

"സ്വാമിയുടെ മൂത്ത മോൻ അല്ലേ ??ഡോക്ടർ ശ്രീരാഗ്"??...മേഘ ചോദിച്ചു.

"മ്മ് അതേ... "....അയാൾ അവളുടെ അടുത്തേക്ക് വന്നു.

"ഇയാളെ ഞാൻ കണ്ടിട്ടുണ്ട് പലവട്ടം. അന്നും കണ്ടു വീട്ടിൽ വന്നപ്പോൾ. അറിയാവുന്ന കുട്ടി ആയത് കൊണ്ട് ആണ് പോലീസ് കേസ് ആക്കാതെ ഇരുന്നത്.എന്റെ അച്ഛൻ ചെയ്തത് ഒരിക്കലും മാപ്പ് അർഹിക്കാത്ത തെറ്റ് ആണെന്ന് എനിക്ക് അറിയാം എങ്കിലും ഞാൻ ക്ഷമ ചോദിക്കുന്നു. അച്ഛനെ കൊണ്ട് ഇനി കുട്ടിക്ക് ഒരു പ്രശ്നം ഉണ്ടാവില്ല. എനിക്ക് ഒരു അനിയത്തി ഉള്ളതാ അവളെ ഓർത്തു എങ്കിലും ഇത് പുറത്ത് ആരും അറിയരുത്".....ഡോക്ടർ അവളുടെ മുൻപിൽ കൈ കൂപ്പി.

"ഡോക്ടർ ഇത് പുറം ലോകം അറിയണം അയാളുടെ മുഖം മൂടി എല്ലാരും അറിയട്ടെ"....

"മേഘ അതുകൊണ്ട് ഒരു ഗുണവും കിട്ടില്ല നഷ്ടം മാത്രം. പീഡന പരമ്പരയിലെ  ഒരു പെണ്ണ് കൂടി ആവും താൻ. അച്ഛനെ ഈ നാട്ടിലെ നിയമങ്ങൾ പുണ്യാളൻ ആക്കും കുട്ടിയെ പിച്ചി ചീന്തും. ഒരു പെണ്ണിനെ അവളുടെ അനുവാദം ഇല്ലാതെ തൊടുന്നവന് പിന്നെ ഒരുത്തിയെ പോലും തൊടാൻ തോന്നാത്ത വിധത്തിലുള്ള നിയമം വരണം. എന്നാൽ, ഇവിടെ പെണ്ണുങ്ങളുടെ സംരക്ഷണത്തെ കുറിച്ച്  പറയുന്നവർ ആണ്  ഏറ്റവും വല്യ ചെറ്റകൾ. അത് പോട്ടെ, ഞാൻ പറഞ്ഞല്ലോ അച്ഛൻ ഇനി ഒന്നും ചെയ്യാൻ കഴിയില്ല. അച്ഛനെ ഞാൻ തളർത്തി ഇട്ടിരിക്കുകയാണ്".....ഡോക്ടർ പറഞ്ഞത് കേട്ടു അവർ രണ്ടും ഞെട്ടി.

"ഡോക്ടർ എന്താ ഈ പറയുന്നേ"??...

"സത്യം. അച്ഛന്റെ ഓരോ അവയവങ്ങൾ ആയി തളർന്നു പൊക്കോണ്ടിരിക്കുകയാണ് ഇപ്പോൾ. ഈ കുട്ടിയെ മാത്രം അല്ല പലരെയും അച്ഛൻ ഒരു ഉപഭോഗ വസ്തു ആയി മാത്രം ആണ് കണ്ടത്.ആരും പുറത്തു പറഞ്ഞില്ല. പലതും കണ്ടിട്ടും അറിഞ്ഞിട്ടും ഞാൻ ഒന്നും മിണ്ടിയില്ല. എന്നാൽ  വളർന്നു വരുന്ന എന്റെ അനിയത്തിക്ക് നേരെയും ആ കണ്ണുകൾ ചലിക്കാൻ  തുടങ്ങിയപ്പോൾ ഈ ഒരു മാർഗമേ  ഞാൻ കണ്ടുള്ളു. നിയമ വ്യവസ്ഥക്കും പോലീസിനും  കഴിയാത്തത് വൈദ്യ ശാസ്ത്രത്തിനു  കഴിയും.ഞാൻ അത് ചെയ്തു. ജീവൻ രക്ഷിക്കാം പക്ഷെ ഇതുപോലെ ഉള്ള നരാധമന്മാരുടെ ജീവൻ എടുക്കുന്നത് ആണ് നല്ലത്"...ഡോക്ടറുടെ മുഖം ചുവന്നു ദേഷ്യം കൊണ്ട്. ...ഡോക്ടർ അത് പറഞ്ഞു പുറത്തേക്കു പോയി.

കണ്ണൻ വാവയുടെ അടുത്ത് വന്നിരുന്നു. അവളുടെ കണ്ണുകളിൽ എവിടെയോ എരിയുന്ന പകയുടെ  തീ അവൻ കണ്ടു അതിപ്പോ ശാന്തം ആയി വന്നിരിക്കുന്നു.

"മരുന്നിന്റെ ആണെന്ന് തോന്നുന്നു കണ്ണേട്ടാ വായ കൈ ക്കുന്നു"...മേഘ പറഞ്ഞു. അവൻ അവളിലേക്ക് ചേർന്ന് ഇരുന്നു ആ അധരങ്ങൾ സ്വന്തം ആക്കി.പെട്ടെന്ന് ആ പ്രവർത്തി അവൾ കരുതി ഇല്ല.

"ഇനി മധുരിക്കും"..അവൻ അത് പറഞ്ഞു എഴുന്നേറ്റു പുറത്തേക്കു പോയി.അവൾ ഒന്ന് പുഞ്ചിരിച്ചു ആ പുഞ്ചിരിയിൽ അവളുടെ എല്ലാ വേദനകളും മാറി. കണ്ണൻ പുറത്തേക്കു ചെന്നപ്പോൾ  അവിടെ സൂര്യൻ കാര്യങ്ങൾ എല്ലാം അറിഞ്ഞു അച്ഛനോടും അമ്മയോടും ദേഷ്യപ്പെടുക  ആയിരുന്നു.കണ്ണൻ അവനെ ശാന്തനാക്കി.  എല്ലാം പറഞ്ഞു കൊടുത്തു. ആ സത്യം അവരിൽ മാത്രം നിറഞ്ഞു നിന്നു.

കണ്ണൻ തിരികെ പോയില്ല നാട്ടിലേക്ക് ജീവൻ പക്ഷെ തിരികെ പോയി. അവൻ നാട്ടിൽ ചെന്നു കാര്യങ്ങൾ കണ്ണന്റെ അച്ഛനെയും അമ്മയെയും പറഞ്ഞു മനസിലാക്കി.

2ആഴ്ചതെ ആശുപത്രി വാസം കഴിഞ്ഞു ഇന്ന് മേഘയെ ഡിസ്ചാർജ് ചെയ്യും.അവളുടെ  വീട്ടിലേക്ക് കൊണ്ട് പോകുവാൻ തന്നെ ആണ് പ്ലാൻ. സൂര്യൻ ഇനി അവൾക്കു ഒന്നും സംഭവിക്കാതെ നോക്കിക്കോളാം എന്ന് കണ്ണന് വാക്ക് കൊടുത്തു അതിന്റെ പേരിലാണ് അങ്ങോട്ട്‌ വിടുന്നത്. മേഘ ആശുപത്രിയിൽ ആയിരുന്നത് അറിഞ്ഞു അമ്മാവനും അമ്മായിയും എല്ലാം ഇടയ്ക്ക് വന്നിരുന്നു. കണ്ണനെ അവർക്ക് എല്ലാവർക്കും ഇഷ്ടം ആവുകയും ചെയ്തു. ഡിസ്ചാർജ് വാങ്ങി കണ്ണൻ ഡോക്ടർ ശ്രീരാഗിനെ  കാണുവാൻ കയറി.

"ഡോക്ടർ"...

"ആ കരുൺ... ഡിസ്ചാർജ് ആയല്ലേ"??

"അതേ ഡോക്ടർ'',...

"മേഘയെ  നോക്കിക്കോണം.ഒരുപാട് സ്‌ട്രെയിൻ ചെയ്യിക്കരുത്.  രണ്ടാൾക്കും നല്ലൊരു ജീവിതം ഉണ്ടാകട്ടെ"... എന്ന് പറഞ്ഞു ഡോക്ടർ അവനു കൈ കൊടുത്തു.

"ഞാൻ ചെയ്യേണ്ടത് ഡോക്ടർ ചെയ്തു നന്ദി"....ഡോക്ടർ ഒന്ന് പുഞ്ചിരിച്ചു. കണ്ണൻ നന്ദി പറഞ്ഞു ഇറങ്ങി.

''ഞാൻ ചെയ്തത് ഒരു തെറ്റ് ആണെന്ന് കാര്യം അറിയാത്ത ഈ ലോകം പറയും. പക്ഷെ എന്റെ മനസാക്ഷിയുടെ മുന്നിൽ ഞാൻ വലിയൊരു ശരി ആണ് കണ്ണൻ. പിന്നെ ആരോടും പറയാതെ മനസ്സിൽ മാത്രം ഒലിപ്പിച്ചു വെച്ച എന്റെ മേഘക്ക് വേണ്ടി ഞാൻ ഇത്ര എങ്കിലും ചെയ്യേണ്ടേ ??അല്ലെങ്കിൽ ഞാൻ അവളെ സ്നേഹിച്ചതിനു എന്ത് അർത്ഥം ആണ് ഉള്ളത് ??നീ ഭാഗ്യവാൻ ആണ് കരുൺ.നിങ്ങളുടെ പ്രണയം കണ്ടില്ല എന്ന് വെച്ചു അവളെ എനിക്ക് പറിച്ചു എടുക്കാൻ ആകില്ല പെണ്ണിന്റെ മനസ്സ് പിടിച്ചു വാങ്ങാൻ കഴിയില്ലല്ലോ. അത് അവൾ മനസ്സ് അറിഞ്ഞു തരണം. അത് അവൾ നിനക്ക് തന്നു. ഓരോ ശ്വാസത്തിലും  നിന്റെ പേര് അവൾ പറഞ്ഞു കൊണ്ടിരുന്നു.അപ്പോൾ എനിക്ക് മനസിലായി അവളുടെ പ്രണയം നീ മാത്രം ആണെന്ന്.  അടുത്ത ജന്മത്തിൽ എങ്കിലും നീ എന്റേത് ആകില്ലേ വാവേ"...... കാറിൽ കയറുന്ന മേഘയെ ബാൽക്കണിയിൽ നിന്നു കൊണ്ട് ശ്രീ നോക്കി. അവളും അപ്പോൾ തിരിഞ്ഞു നോക്കി ഒരു പുഞ്ചിരി ആർക്കോ വേണ്ടി സമ്മാനിച്ചു. നഷ്ടപ്പെടുന്ന  തന്റെ പ്രണയം രണ്ടു തുള്ളി കണ്ണീർ ആയി ശ്രീയുടെ കണ്ണിൽ പൊന്തി വന്നു.

2ആഴ്ചക്ക് ശേഷം കണ്ണന്റെ അച്ഛനും അമ്മയും വീണ്ടും വന്നു. ഇപ്രാവശ്യം അച്ഛൻ സർക്കാർ ജോലിക്കാരൻ  വേണം എന്ന് പറഞ്ഞില്ല. കാരണം അദ്ദേഹത്തിന് അവിടെ ശബ്ദം നഷ്ടപ്പെട്ടിരുന്നു. സൂര്യനും അമ്മാവനും ആണ് എല്ലാം തീരുമാനിച്ചത്. അങ്ങനെ 2018 ഓഗസ്റ്റ് 28നു മേഘയും കരുണും  ഏറ്റുമാനൂർ തേവരുടെ നടയിൽ വെച്ചു വിവാഹിതർ  ആയി. പ്രണയം സത്യം എങ്കിൽ അതിനൊരു പരിശുദ്ധി ഉണ്ടെങ്കിൽ ദൈവവും കൂട്ട് നിൽക്കും.

(അപ്പോൾ ഈ കഥ അവസാനിച്ചിരിക്കുന്നു. ഇതുവരെ എഴുതിയ കഥകളിൽ നിന്നും വ്യത്യസ്തമായി എഴുതാൻ കഴിഞ്ഞു. പിന്നെ ഫാന്റസി മാത്രമല്ല ജീവിതം. യാഥാർദ്ധ്യങ്ങളും ഉൾക്കൊള്ളാൻ എല്ലാവരും ശ്രെമിക്കണം. എല്ലാവരും നിബന്ധിച്ചത് കൊണ്ടാണ് ഒരു കുഞ്ഞ് കഥ എഴുതി തീർത്തത്. അത്രക്ക് അങ്ങട് വെടിപ്പായില്ലെന്ന് നിക്കറിയാട്ടോ. അടുത്ത തവണ സെറ്റ് ആക്കാട്ടോ. ഇനി ഒക്ടോബറിൽ കട്ടുറുമ്പിനു ഒപ്പം കാണാം.എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.ഇനിയൊരു സിന്ന ഇടവേളക്ക് ശേഷം കാണും വരേയ്ക്കും വണക്കം. മിസ്സ്‌ യു All. Happy Onam.

രചന :അനു അനാമിക

To Top